എൻ പ്രാണനെ 💕: ഭാഗം 1

Killing Queen

രചന: Killing Queen

വെറുപ്പോടെ കഴുത്തിൽ താലി ചാർത്തുവനെ അവൾ നെറ്റിച്ചുളിച്ചു നോക്കി.. എന്നാൽ അവന് തന്നോട് എന്തിനാണ് വെറുപ്പെന്നു മാത്രം ആ പെണ്ണിന് മനസിലായില്ല... താലി ചാർത്തി കഴിഞ്ഞു... ഫോട്ടോ എടുക്കാൻ വേണ്ടി ഫോട്ടോഗ്രാഫർ വിളിച്ചപ്പോഴും അവൻ ഒഴിഞ്ഞു മാറി അമ്മയുടെ നിർബന്ധപ്രകാരം അവൻ അവളുടെ കൂടെ വെറും രണ്ട് ഫോട്ടോയാണ് എടുക്കാൻ തയ്യാറായത്... വീണ്ടും ഒഴിഞ്ഞു മാറി... അവൾ മിണ്ടനായി ചെന്നതും.. അവൻ ഒഴിഞ്ഞു മാറി.. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയതും....

ആരും കാണാത്തവൾ അത് ഒപ്പിയെങ്കിലും അത് കൃത്യം അവൻ കണ്ടിരുന്നു എങ്കിലും.... അവന് അവളോട് വെറുപ്പ് മാത്രമായിരുന്നു.... കാൾ വന്നതും അവൻ അത് അറ്റൻഡ് ചെയ്തു നീങ്ങി നിന്ന് സംസാരിക്കുന്നത് അവൾ ശ്രെദ്ധിച്ചിരുന്നു.... ആദ്യം അവൻ കരയുന്നത് കാണെ അവനടുത്തേക്ക് പോകാൻ തുണിഞ്ഞപ്പോഴേക്കും അവളെ അച്ഛനും അമ്മയും വന്നു കൂട്ടി കൊണ്ട് പോയി.... എങ്കിലും അവളുടെ കണ്ണുകൾ അവനെ ചുറ്റി പറ്റി തന്നെ ഉണ്ടായിരുന്നു... ഇറങ്ങാൻ ആയി എന്ന് പറഞ്ഞതും എല്ലാപെൺകുട്ടികളെയും പോലെ അവളും പൊട്ടികരച്ചിലോടെ മാതാപിതാക്കളെ ചുറ്റി പറ്റി... ഒരു ആശ്വാസത്തിന് പോലും അവൻ അവൾക്കായി വന്നിരുന്നില്ല...

അപ്പോഴും നിറഞ്ഞു തുളുമ്പിയ അവളുടെ കണ്ണുകൾ അവനെ തേടിയിരുന്നു... കാളിൽ മുഴുകി ഇരിക്കുന്നവനെ.... ആദ്യം വിഷമിച്ച മുഖം ആയിരുന്നു എങ്കിലും ഇപ്പോൾ പുഞ്ചിരിയോടെ ആണ് സംസാരിക്കുന്നത്... "രുദ്ര... "അവന്റെ ഉറ്റ മിത്രമായ അഭിജിത്ത് അങ്ങോട്ട് വന്നവനെ വിളിച്ചു.... "എന്താ..."പുരികം പൊക്കിയവൻ അഭിയി തിരിഞ്ഞു നോക്കിയവൻ ചോദിച്ചു... ""കാൾ ഒക്കെ പിന്നെ ചെയ്യാം നീ വന്നു ആ കുട്ടിയെ ഒന്ന് സമാധാനിപ്പിക്ക്.... ഈ സമയത്തു നീ അല്ലെ ആ കുട്ട്യേ ചേർത്ത് പിടിക്കാൻ ഉള്ളത്..."കുറച്ചു ദൂരെ നിന്ന് തേങ്ങുന്നവളെ ചൂണ്ടിയവൻ രുദ്രനോട് പറഞ്ഞു.... "അവൾ കറയട്ടെ.... കരയാൻ കിടക്കുന്നതെ ഉള്ളു....

*രൗദ്രാഷ് മഹാദേവന്റെ*ഭാര്യ പതവിയിൽ അവൾ ഇനി നരകിച്ചു ജീവിക്കും.... "നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ..." അവൻ പറയുന്നത് കേൾക്കേ സംശയമുഖേന അഭി തിരക്കി.... അതിനവൻ ഒന്ന് ചിരിച്ചു.... "അവൾ കരയട്ടെ ഇവിടെ തുടങ്ങുവാണ് അവളുടെ കരച്ചിൽ എന്റെ ഭാര്യ പതവിയിൽ ഇരിക്കുന്നത് വരെ... അതിനി ജീവിതാവസാനം വരെ ആയാലും അവൾ കരഞ്ഞു കൊണ്ടേ ഇരിക്കും.... ഇതാണ് ഞാൻ അവൾക്ക് കൊടുക്കുന്ന വിധി... അത് കൊണ്ടവൾ നന്നായി കരയട്ടെ "അച്ഛനമ്മ കെട്ടിപിടിച്ചു തേങ്ങുന്നവളെ നോക്കിയവൻ പുച്ഛിച്ചു ചിരിച്ചു കൊണ്ടവൻ അങ്ങോട്ടേക്ക് നടന്നു... "അവളെ ആശ്വാസിപ്പിക്കാൻ നില്കാതെ അവൻ കാറിൽ കയറി ഇരിന്നു...

"കുറച്ചു സമയം കഴിഞ്ഞപ്പോൾ കണ്ടു കരഞ്ഞു തളർന്നു... വരുന്നവളെ... അവൻ നോകിയതല്ലാതെ ഒന്നും പറഞ്ഞില്ല.... കാർ മണ്ഡപത്തിൽ നിന്നും ഇറങ്ങിയതും അവൾ വീണ്ടും തേങ്ങിയിരുന്നു.... അവളുടെ കരച്ചിൽ സഹിക്ക വയ്യാതെ അവൻ ഫോണിലും കാറിലും ഹൈ വോളിയത്തിൽ പാട്ട് വേച്ചു....(കാറിൽ അവർ രണ്ടു പേരെ ഉള്ളു ) ഇതൊക്കെ കാണെ അവൾക്ക്.. സഹിക്കാൻ കഴിഞ്ഞില്ല... വാ പൊത്തി ഇരുന്നവൾ... കുറച്ചു മണിക്കൂർ യാത്രകൾക്ക് ശേഷം ദേവ നിലയം എന്ന വീടിന്റെ ഗേറ്റ് കടന്നു കാർ അകത്തേക്ക് കയറിയിരുന്നു.... അവൾ പതിയെ പുറത്തേക് ഇറങ്ങി.... നിലവിളക്കുമായി പാർവതിയും... ആരതിയുമായി രുദ്രാക്ഷയും അവരെ സ്വീകരിക്കാൻ എന്ന പോലെ നിന്നു...

അവരെ ആരതി ഉഴിഞ്ഞു.... സ്വീകരിച്ചു... "വലതു കാൽ വെച്ച് കയറു മോളെ..."നിലവിളക്ക് അവളുടെ കൈയിലേക്ക് കൊടുത്ത് കൊണ്ട് പാർവതി പറഞ്ഞു അവൾ വലതു കാൽ ദേവാനിലയത്തിലേക്ക് വെച്ചതും പിന്നിൽ നിന്നും രുദ്രൻ അവളുടെ കാലിൽ ചെറുതായി തട്ടിയതും.... അവളുടെ കാൽ സാരിയുമായി ഉടക്കി വീഴാൻ പോയി... വിളക്കിലെ ചൂട് എണ്ണ അവളുടെ കാലിൽ വീനിരുന്നു.... വേദന സഹിച്ചവൾ ദേവാനിലയത്തിലേക്ക് പ്രവേശിച്ചു.... അവൻ പുശ്ചചിരിയോടെ റൂമിലേക്ക് കയറി പോയതും.... അവന്റെ അമ്മയും അച്ഛനും എല്ലവരും അവളെ നോക്കി... അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വിളക്ക് വെച്ചവൾ മുന്നിലെ മഹാദേവനെ നോക്കിയവൾ പ്രാർത്ഥിച്ചു...

"എന്നാൽ മോൾ ചെന്നു ഒന്ന് ഫ്രഷ് ആയി വാ..."പാർവതി അവളുടെ തലയിൽ തഴുകി പറഞ്ഞു "നിക്കടി അവിടെ "അവിടെ ഒരാലർച്ച കേട്ടതും മുകളിലേക്ക് കയറാൻ നിന്നവൾ പിന്നിലേക്ക് തിരിഞ്ഞു നോക്കി..... "ഈ പേടിച്ചു പോയോ ഏട്ടത്തി കുട്ടി.."രുദ്രാക്ഷ അവളെ പുണർന്നു കൊണ്ട് ചോദിച്ചു... "ഈ പെണ്ണ് ആ കൊച്ചിനെ ഇന്ന് പേടിപ്പിച്ചു കൊള്ളുവല്ലോ.... ആ അത് തന്നെ ഇനി ശ്വാസം മുട്ടിച്ചു ഞെക്കി കൊല്ല് "രുദ്രാക്ഷയുടെ കാറ്റിക്കൂട്ടലുകൾ കണ്ട് പാർവതി പറഞ്ഞു... "ഒന്ന് പൊ അമ്മ.... ഞാൻ എന്റെ ഇട്ടതിയോട് അല്ലെ... എന്റെ ഒരേയൊരു ഏട്ടത്തി അല്ലെ പൊന്ന്..."രുദ്രാക്ഷ അവളെ അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു... "ഇനി ഏട്ടത്തി ഫുൾ name പറ...."

"അതെന്താ നിനക്ക് എന്റെ പേര് അറിഞ്ഞു കൂടെ... " "പറയുന്നേ ഞാൻ കേൾക്കട്ടെ... " *ദർശന *.... "ദർശന സേതുരാമൻ "" നിൽക്ക്.. അവളെ തടഞ്ഞു കൊണ്ട് രുദ്രാക്ഷ പറഞ്ഞു.. "ദർശന സേതുരാമൻ ഒക്കെ കുറച്ചു മണിക്കൂറുകൾ മുൻപ്.. " ഇപ്പോൾ "ദർശന രൗദ്രാക്ഷ് "ആയി അവൾ ഒരു കള്ളചിരിയോടെ പറഞ്ഞു... "ദച്ചു മോളെ ഫ്രഷ് ആകാൻ വിട് രച്ചു " (രച്ചു എന്നുള്ളത് രുദ്രാക്ഷയുടെ nick name ആണേ) "എന്നാൽ വാ ദച്ചുട്ടി... റൂം കാണിച്ചു തരാം. "രുദ്രാക്ഷ ദർശനയുടെ കൈയും പിടിച്ചു റൂമിലേക്ക് പോയി.... "എന്നാൽ രുദ്രൻ വാതിൽ അടച്ചു ഇട്ടേക്കുവാന് "രച്ചു തട്ടിയിട്ടും തട്ടിയിട്ടും അവൻ തുറന്നിരുന്നില്ല... "ദച്ചു വായോ എന്റെ റൂമിൽ പോയി ഫ്രഷ് ആയിക്കോളു.."അതും പറഞ്ഞവൾ ദർശനയെ അവളുടെ റൂമിലാക്കി താഴേക്ക് പോകാൻ നിന്നതും അവളെ പുറകിൽ നിന്നും ദച്ചു വിളിച്ചിരുന്നു..

"എന്ത് എന്താ ദച്ചു ഏട്ടത്തിയെ.."അവൾ സ്റ്റയറിന്റെ അടുത്ത നിന്നും ചോദിച്ചു.. "അത് ഡ്രസ്സ്‌..." "അതൊക്കെ ഞാൻ ഇപ്പോൾ സെറ്റ് ആക്കി തരാലോ അതും പറഞ്ഞവൾ... ഷെൽഫിൽ നിന്നും പുതിയ ഒരു ദാവണി എടുത്തു കൊടുത്തു.." "തല്ക്കാലം ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യിങ്കോ..."അതും പറഞ്ഞവൾ താഴേക്ക് പോയി... "അവൾ ഷവർ ഓൺ ചെയ്തു ഒഴുകി വന്ന കരച്ചിൽ അടക്കി..." ഒരുപാട് നേരം... കഴിഞവൾ ഫ്രഷ് ആയി രച്ചു കൊടുത്ത ദാവണിയും അണിഞ്ഞവൽ ബെഡിൽ ഇരിന്നു... അടുത്ത പാർട്ടിൽ എല്ലാവരെയും പരിചയപെടുത്താം..... തുടരും.. 🌼

Share this story