എൻ പ്രാണനെ 💕: ഭാഗം 10

Killing Queen

രചന: Killing Queen

(ആദ്യമേ തന്നെ പറയാം കൂടുതൽ expectation വെച്ച് വായിക്കരുത്... past ezhuthan enik athra nannayi ariyilla 😌...എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ക്ഷെമിക്കുക 🙏🏻)

ഏഴു വർഷങ്ങൾക്ക് മുൻപ്.... അതായത് താൻ പ്ലസ്വണ്ണിലേക്ക് കയറിയ സമയം... ഞാൻ അഭിജിത്ത് ജീവൻ... കുട്ടിക്കാലം...മുതൽ ഉള്ള കൂട്ടുകെട്ട് ആയിരുന്നു... ഞാനും ജീവനും... ഞങ്ങളുടെ കൂട്ടത്തിലേക്ക് വന്നതാണ് അഭിജിത്ത്.. പോകെ പോകെ ഞങ്ങളുടെ സൗഹൃദകൂട്ടിലേക്ക് അഭിജിത്ത് കൂടെ ആയി... (അഭിജിത്ത്... ഫസ്റ്റ് പാർട്ടിൽ പറഞ്ഞിട്ട് ഉണ്ട് ) ജീവ അഭിജിത്തിനെ കാട്ടി എനിക്ക് വലുത് അവൻ തന്നെ ആയിരുന്നു... പ്ലസ്വൺ കാലം ഞങ്ങൾ മൂന്നു പേരും നല്ലത് പോലെ അടിച്ചു പൊളിച്ചു നടന്നു... പ്ലസ്ടുവിലേക്ക് എത്തി എനിക്ക് കുറച്ചു നാൾ എനിക്ക് കത്തുകൾ വരാൻ തുടങ്ങിയിരുന്നു.. അദ്യം അത് കാര്യം ആയി എടുത്തില്ലെങ്കിലും... പോകെ പോകെ എന്നും ഒരു കത്ത് എന്നെ കാത്ത് എന്റെ ബുക്കിലോ ബാഗിലോ കാണും.... അദ്യം ഒക്കെ വലിച്ചു കീറി കളയൽ ആയിരുന്നു പണി... പിന്നെ കുറച്ചു നാളത്തേക്ക് കത്തുകൾ ഒന്നും തന്നെ എന്നെ തേടി വന്നിട്ട് ഉണ്ടായിരുന്നില്ല എന്ത് കൊണ്ടോ ആ കാത്തുകൾക്കായി കാത്തിരിന്നിട്ടുണ്ട്.... ഊരും പേരും ഒന്നും അറിയാത്തവളുടെ കത്തിനായി കാത്തിരുന്ന നിമിഷങ്ങൾ... ജീവയോട് അതിനെ പറ്റി പറഞ്ഞാൽ അവൻ കളിയാക്കുമോ... ഒരു കത്തിൽ വിശ്വസിച്ചു കഴിയുന്നവനെ....

അത് കൊണ്ട് പറയാനും പോയിട്ടില്ല.... ഒരു പക്ഷേ തന്റെ ജീവിതത്തിൽ അവനോട് തുറന്നു പറയാഞ്ഞ ഒന്ന് ആ കത്തുക്കളെ പറ്റിയിട്ട് ആണ്... പിന്നെ അവളെ പറ്റി അറിയാനായിരുന്നു ആകാംഷ.... ഊരും പേരും അറിയാത്ത ഒരുവളെ ഒരു കത്തിലൂടെ താൻ പ്രണയിച്ചു.. തന്റെ ചുറ്റുപാടും നടക്കുന്ന ഓരോന്നും അവൾ അറിയുന്നുണ്ട് എന്ന് അവളുടെ ഓരോ കത്തിൽ നിന്നു തന്നെ വെയ്ക്തമാണ്... 🌸🌸 ഡിഗ്രിയിലേക്ക് താൻ കാൽ എടുത്തു വെച്ച് ഒരു മാസത്തിനു ശേഷം.... ഞാനും അഭിജിത്തും ക്യാന്റീനിൽ ഇരിക്കുമ്പോഴാണ്... ജീവ വിഷമത്തോടെ വരുന്നത് കണ്ടത്.... തങ്ങളുടെ അടുത്തു വന്നിരുന്നിട്ടും പതിവിന് വിപരീതമായി മിണ്ടാതെ ഇരിക്കുന്നവനെ കാണെ എന്തോ പോലെ തോന്നിയിരുന്നു.. "അളിയാ... എന്താടാ ഒരുമാതിരി നട്സ് പോയ അണ്ണാനെ പോലെ ഇരിക്കുന്നെ.... "തല കുനിച്ചു ഇരിക്കുന്നവനെ കാണെ രൗദ്രാഷ് കളിയാലേ ചോദിച്ചു... ജീവ തലയുയർത്തി അവരെ നോക്കി.... "എന്താടാ എന്ത് പറ്റി..."അവന്റെ ചുവന്ന കണ്ണുകൾ കാണെ അഭിജിത്ത് ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റു കൊണ്ട് ചോദിച്ചു.. ജീവ അഭിജിത്തിനെയും രൗദ്രഷിനെയും കെട്ടിപിടിച്ചു കരയാൻ തുടങ്ങി....

"എന്താടാ എന്ത് പറ്റി ഞങ്ങളുടെ വായാടിക്ക് " രൗദ്രാഷ് അവന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു കൊണ്ട് ചോദിച്ചു... "രുദ്ര ഞാൻ ഞാൻ പോവാടാ... "ജീവ എങ്ങി കൊണ്ട് പറഞ്ഞു... "എങ്ങോട്ട്... "അവനെ തന്നിൽ നിന്നും അടർത്തി മാറ്റി കൊണ്ട് രൗദ്രാഷ് ചോദിച്ചു... "നാളെ നാളെ മോർണിംഗ് ഫ്ലൈറ്റിന് ഞാൻ അമേരിക്കയിലേക്ക് പോകുവാ.... എനിക്ക് പോണ്ടേട... എനിക്ക് നിങ്ങളെ ഒക്കെ വിട്ട് പോണ്ട..."അവൻ വാവിട്ട് കരഞ്ഞു കൊണ്ട് പറഞ്ഞതും കാന്റീനിൽ ഉള്ളവർ എല്ലാവരും അവനെ അത്ഭുതത്തോടെ നോക്കിയിരുന്നു... അവരുടെ സൗഹൃദത്തെ എല്ലാവരും അസൂയ നിറഞ്ഞ കണ്ണുകളോടെ നോക്കിയിരുന്നു... "എന്താടാ എന്താ പറ്റിയെ മ്മ് പറ "അഭിജിത്ത് കാന്റീന് പുറത്തേക്ക് അവരെ ഇറക്കി കൊണ്ട് വന്നു ചോദിച്ചു... "അച്ഛൻ അച്ഛൻ പറഞ്ഞു നാളെ മോർണിംഗ് ഫ്ലൈറ്റിന് പോകണം എന്ന് എന്തോ ബിസിനസ്‌ ആവശ്യത്തിന് ആണെന്ന്..." അവൻ പറഞ്ഞതും രൗദ്രഷിന്റെ നെഞ്ചിൽ എന്തോ ഒരു വിങ്ങൽ അനുഭവപെടുന്നത് അവൻ അറിഞ്ഞു... ജീവ,രൗദ്രാഷ്, അഭിജിത് കൂട്ടത്തിലെ നിഷ്കളങ്കൻ ആയിരുന്നു ജീവ... ആരോടും ദേഷ്യപെടില്ല അവൻ.. എത്ര വിഷമം ഉണ്ടായാലും അവൻ ചിരിച്ചു തള്ളും പക്ഷേ അവന്റെ സുഹൃത്തു രൗദ്രഷിനെ പിരിയുന്നത് അവൻ ചിന്തിക്കാൻ കൂടി കഴിയില്ല അവന്... രൗദ്രഷും ജീവയെ പോലെ അത്ര നിഷ്കളങ്കൻ അല്ലെങ്കിലും പാവം ആയിരുന്നു...

അഭിജിത്ത് ഇവർക്ക് രണ്ടിനും നേരെ തിരിച്ചാണ്... ദേഷ്യം വന്നാൽ അവൻ എന്നതാ ചെയ്യുന്നതെന്ന് അവന് തന്നെ അറിയില്ല.. ഇവരുടെ മൂന്നു പേരെയും ആ കോളേജിൽ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല... ആർകെങ്കിലും അവരിൽ ഒരാളെ തൊടണം എങ്കിൽ... ബാക്കി രണ്ട് പേരെ മറി കടന്നിരിക്കണം ആയിരുന്നു... അവരുടെ ലോകത്തെക്ക് മാറ്റാരേം അവർക്ക് ഇഷ്ട്ടം അല്ലായിരുന്നു.. 🌸 "ഞാൻ പോവില്ല എനിക്ക് നിങ്ങളെ ഒന്നും വിട്ട് പോവില്ല "അവന്റെ ഏങ്ങലടികൾ ഉയർന്നു കൊണ്ടിരുന്നു... "അച്ചോടാ.... നീ എത്ര തവണ പോയേക്കുന്നതാണ്... ഒരാഴ്ച കഴിഞ്ഞ് ഇങ് വരാൻ അല്ലെ..."രൗദ്രഷും അഭിജിത്തും ഒരേ സ്വരത്തിൽ പറഞ്ഞു.. "അല്ല.. പോയാൽ പിന്നെ ആറ് മാസം കഴിയും.... ഞാൻ പോവില്ല "അവന്റെ കരച്ചിൽ വീണ്ടും ഉയർന്നു... "എന്തെങ്കിലും ഇഷ്യൂ ഉണ്ടാകും അല്ലെങ്കിൽ അങ്കിൾ നിന്നെ അങ്ങോട്ട് വരാൻ പറയില്ല ല്ലോ "(അഭിജിത്ത് ) "ആറു മാസം ദേ കണ്ണടയ്ക്കുന്ന പോലെ അങ് തീരും... എന്നും വിളിക്കുമല്ലോ പെട്ടന്ന് അങ് പോകുമെടാ " അവനെ ആശ്വസിപ്പിച്ചു കൊണ്ട് രുദ്രൻ പറഞ്ഞു... "രുദ്ര... എനിക്ക് ഒരു ആഗ്രഹം ഉണ്ട്.. എന്നെ വിട്ട് ആരൊക്കെ പൊയ്ക്കോട്ടേ പക്ഷേ നീ.. നീ എന്നെ വിട്ട് പോകല്ലേടാ ഞാൻ സഹിക്കില്ല " അവൻ രുദ്രനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.

"ഇല്ലെടാ... നീ ആയിട്ട് എന്നെ ഉപേക്ഷിക്കണ്ട് ഇരിന്നാൽ മതി... കെട്ടി ഒരു പെണ്ണ് ഒക്കെ അയാൾ തിരിഞ്ഞു പോലും നോക്കില്ല "ഒരു തമാശയോടെ അവൻ പറഞ്ഞതും... രുദ്ട്ടന്റെ നെഞ്ചിൽ ജീവ ഒരു കുത്ത് വെച്ച് കൊടുത്തിരുന്നു.... "അപ്പോൾ പിന്നെ എന്നെ എന്താ തവിടു കൊടുത്ത് വാങ്ങിച്ചതോ... അങ്ങോട്ട് മാറ് "ഇവരുടെ സ്നേഹപ്രകടനം കണ്ട് അഭിജിത്തിന് അസൂയ കയറി... ജീവയെ രുദ്രനിൽ നിന്ന് കുറച്ചു തള്ളി മാറ്റി കൊണ്ട് അവനും രണ്ട് പേരേം കെട്ടിപിടിച്ചു... "രുദ്ര... നീ എന്റെ പെങ്ങളെ കെട്ടണം..." ജീവ അത് പറഞ്ഞു അവനിൽ നിന്ന് വിട്ട് മാറിയതും അഭിജിത്ത് അവനെ വാ പൊളിച്ചു നോക്കിയിരുന്നു.. രുദ്രൻ അരുതാത് എന്തോ കേട്ടത് പോലെ ജീവയ് നോക്കി... "നീ നീ സമ്മതിക്കില്ലേ രുദ്ര.. M"അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ജീവ ചോദിച്ചു... രുദ്രന്റെ മനസ്സിൽ ആ കത്തുകളിൽ ആയിരുന്നു.. പെട്ടന്ന് ജീവയുടെ ഫോൺ റിങ് ആയതും അവൻ അത് അറ്റൻഡ് ചെയ്തു... ജീവ അവനെ തനിക്ക് ഒരിക്കലും പിരിയാൻ പറ്റില്ല... ഒരിക്കൽ പോലും അവന്റെ പെങ്ങളെ താൻ കണ്ടിട്ട് ഇല്ല... അവളെ സ്വീകരിക്കാനും കഴിയില്ല.. കാരണം തന്റെ മനസ്സിൽ ഒരുവൾ ഉണ്ട്... പക്ഷേ ജീവ.. എന്തെങ്കിലും ഒന്ന് ചെയ്യണം..

അപ്പോഴേക്കും ജീവ കാൾ കഴിഞ്ഞു വന്നിരുന്നു.. "രുദ്ര ഞാൻ പോകുവ... അച്ചൻ വിളിച്ചു..." ജീവയെ കൊണ്ടാക്കാൻ ബൈക്ക് എടുത്ത് അഭിജിത്തും പോയി.. രുദ്രൻ നേരെ ലൈബ്രറിയിലേക്ക് പോയി... ഒരു വെള്ളം പേപ്പറിൽ അവൻ എഴുതാൻ തുടങ്ങി.... ഒരു നിഴൽ പോലെ എന്നിൽ കൂടിയ പെണ്ണേ... നീ ആരാണെന്നോ ഏതാണെന്നോ ഒന്നും എനിക്ക് അറിയില്ല... പക്ഷേ ഒന്ന് അറിയാം.. ഇപ്പോൾ ഈ രുദ്രന്റെ ഓരോ ശ്വാസത്തിലും നീ ഉണ്ട്.. കത്തിലൂടെ മാത്രമേ ഞാൻ നിന്നെ പ്രണയിച്ചിട്ടുള്ളു... മറഞ്ഞിരിക്കാതെ എന്റെ മുന്നിലേക്ക് വരൂ.... ഇല്ലെങ്കിൽ ഒരു പക്ഷേ... എന്റെ നിഴൽ പോലുള്ളവൾ അല്ലെ കാര്യങ്ങൾ അറിയാതെ ഇരിക്കില്ലാലോ...!! ഇനിയും നീ മറഞ്ഞിരുന്നാൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല.... ആ കത്ത് മടക്കി അവിടെ വെചവൻ പോയി... 🌸🌸 ഇന്ന് ജീവ അമേരിക്കയിലേക്ക് പോയിട്ട് രണ്ട് മാസം... എന്നും അവൻ ആഹാരം കഴിക്കുന്ന പോലെയാണ് തങ്ങളെ വിളിക്കുന്നത്... അന്ന് ആ കത്ത് അവൾക്കായി അവൻ എഴുതിയിട്ട്... പിന്നീട് അവളുടെ കത്തുകൾ അവനെ തേടി വന്നിരുന്നില്ല... 🌸🌸 "രുദ്ര... ഇനിയും ഉണ്ട് രണ്ട് മാസം എനിക്ക് വയ്യെടാ ഇവിടെ ഇപ്പോൾ എല്ലാം ഒരു വിധം ok ആണ് പക്ഷേ അച്ഛൻ സമ്മതിക്കുന്നില്ല... "ജീവയുടെ മനസ്സിലെ സങ്കടം അവന്റെ സംസാരത്തിൽ നിന്ന് തന്നെ രുദ്രന് മനസിലായിരുന്നു... "സാരല്ല്യ... നാല് മാസം ഇത്ര പെട്ടന്നാണ് പോയത്...

ഇനി രണ്ട് മാസമല്ലേ.. അത് പെട്ടന്ന് അങ് പോകും..."അവനെ ആശ്വസിപ്പിച്ചു കൊണ്ടവൻ പറഞ്ഞു "ശെരി ടാ ഞാൻ നാളെ വിളിക്കം എന്റെ പെങ്ങളെ മറന്നേക്കല്ലേ.." അവൻ അവസാനമായി അത് കൂടെ പറഞ്ഞതും രൗദ്രഷിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു ആരോ ഒരുത്തി.. അവൾക് താൻ വെറും ഒരു നേരം നോക്കായിരുന്നു. 🌸🌸 ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.. നാല് മാസം കഴിഞ്ഞു ആറ് മാസം കഴിഞ്ഞു ഇന്നേക്ക് ജീവ പോയിട്ട് ഒൻപതു മാസം... അന്ന് വിളിച്ചതായിരുന്നു അവന്റെ അവസാനത്തെ കാൾ... "ആ വീട്ടിലെ കുട്ടിയുടെ വിവാഹം ഉറപ്പിച്ചെന്ന്... അമേരിക്കയിലെ വല്യ ഡോക്ടർ ആണ്... അതുകൊണ്ടു ഇവിടെ ഉള്ളവർ എല്ലാവരും അങ് പോയി... ആദ്യമേ അവിടെ ഉള്ള പയ്യനും അയാലും പോയിരുന്നു... അഞ്ചു മാസം മുന്നേ ആ കുട്ടിയും അമ്മേയും കൂട്ടി ആ ചെക്കൻ അങ് പോയി.... " ജീവയുടെ വീട് കണ്ട് പിടിച്ചു ചെന്നതും പൂട്ടികിടക്കുന്ന കാരണം അയൽവീട്ടിലെ ഒരാളോട് തിരക്കിയപ്പോൾ പറഞ്ഞ കാര്യങ്ങൾ ആണ് എന്തിന് അവൻ... പെങ്ങളെ വേറെ ഒരുത്തൻ കെട്ടിച്ചു കൊടുക്കുന്നതിൽ ആണോ നീ എന്നിൽ നിന്നും അകന്നെ.... എന്നോട് അവളെ കെട്ടണമെന്ന് പറഞ്ഞു വെറെ ഒരുതൻ കെട്ട്ടുന്നത് കൊണ്ടാണോ നീ മറഞ്ഞിരിക്കുന്നത് ജീവ നീ എന്നെ അങ്ങനെ ആണോ മനസ്സിൽ ആകിയിട്ട് ഉള്ളത്... രൗദ്രഷിന്റെ മനം പിടഞ്ഞു കൊണ്ടിരുന്നു... പോകെ പോകെ രൗദ്രാഷ് ആകെ മാറി.... എന്ത് ചെയ്താലും ദേഷ്യം.... ജീവയുട അസാന്നിധ്യം അവനെ കൂടുതൽ തളർത്തി.... 🌸 അങ്ങനെ ഒരു ദിവസം............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story