എൻ പ്രാണനെ 💕: ഭാഗം 11

Killing Queen

രചന: Killing Queen

കാന്റീനിൽ ജീവയെ പറ്റി ആലോചിച്ചിരിക്കുമ്പോഴാണ് രൗദ്രഷിന്റെ നേരെ ഒരു കൈ നീണ്ടത്.... "ഹലോ... "തന്റെ കൈകളെ നോക്കി ഇരിക്കുന്നവനെ നോക്കി അവൾ ഒന്ന് കൂടെ വിളിച്ചു... അവൻ അവളെ നോക്കി... അപ്സരസ് പോലെ ഒരുവൾ മാൻ പേട കണ്ണുകളും.. "ഹലോ..."അവന്റെ ചിന്തകളെ തടഞ്ഞു കൊണ്ടവൾ വീണ്ടും വിളിച്ചു... "ആരാ..."അവൻ അവളിൽ നിന്നും നോട്ടം മാറ്റി ചോദിച്ചു "ഒരു അഞ്ചു മിനിറ്റ് അങ്ങോട്ടേക്ക് വരുമോ.."അവൾ പുറത്തേക്ക് ചൂണ്ടി പറഞ്ഞതും അവൻ എന്ത് കൊണ്ടോ തലയനക്കി... അവർ രണ്ട് പേരും ഒരു മരത്തിനു ചുവട്ടിലേക്ക് ഇരിന്നു... "തനിക്ക് എന്താ വേണ്ടത്.." അവൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് അവൻ തന്നെ സംസാരത്തിന് തുടക്കമിട്ടു... "അത് എനിക്ക്.... വളച്ചു കേട്ട് ഇല്ലാതെ കാര്യം പറയം.. എനിക്ക് രൗദ്രഷിനെ ഇഷ്ട്ടമാണ്" അവളുടെ നാവിൽ നിന്നും വീണ വാക്കുകൾ അവനിൽ ആദ്യം ഞെട്ടൽ ഉളവാക്കി എങ്കിലും അത് ദേഷ്യത്തിലേക്ക് വഴി മാറാൻ അധികം സമയം വേണ്ടി വന്നില്ല.... "നിനക്ക് ഒക്കെ എന്താടി വേണ്ടത്... നിനക്ക് ഒക്കെ എ..ല്ലാം വെറും വെറും നേരം പോക്ക് മാ...ത്രമാണ്..ബാ...ക്കി ഉള്ളവരുടെ സമാധാനം കളയാൻ ആയിട്ട് ഓരോരോ കുരിശുകൾ..

.നീയൊ...ക്കെ ഒക്കെ ബാക്കി ഉള്ളവരുടെ ഫീലിം..ഗ്സിന് ഒരു വില തരില്ല "അവന്റെ വാക്കുകൾ ഇടറുന്നത് അവൾക്ക് വെയ്ക്തമായിരുന്നു... അവൻ അവിടെ മരച്ചുവട്ടിലേക്ക് ഇരിന്നു... കുറച്ചു നേരത്തേക്ക് അവരുടെ ഇടയിൽ മൗനം നീണ്ടിരുന്നു.... അവൾ പതിയെ കുനിഞ്ഞു വന്നവന്റെ കവിളിലായി അധരം പതിപ്പിച്ചതും അവൻ വീണ്ടും ഞെട്ടിയിരുന്നു... അവൻ ചാടി എഴുന്നേറ്റു മരത്തിലേക്ക് കൈ കൊണ്ട് ആഞ്ഞിടിച്ചു... "എന്താടി നീ ചെയ്തേ... ഹേ എന്താന്ന് " അവളുടെ നേരെ അവന്റെ കൈകൾ പൊങ്ങിയതും... "കണ്ണേട്ടാ... "അവളുടെ സ്വരം കാതിൽ പതിഞ്ഞതും അവന് അവന്റെ കണ്ണുകളെയും കാതുകളെയും വിശ്വസിക്കാൻ ആയിരുന്നില്ല.. അവന്റെ ഉയർന്ന കൈകൾ താഴ്ന്നു... അവന്റെ മനസ്സിലേക്ക് ആ കത്തുകളിലെ വരികൾ ഓർമ വന്നു... "ഞാൻ ഒരു ശിവഭക്ത ആണ്... പക്ഷെ രുദ്രേട്ടൻ ഒരു കൃഷ്ണഭക്തനും...അതുമല്ല എനിക്ക് എല്ലാവരും വിളിക്കുന്ന പേര് ഒന്നും വേണ്ട.... എനിക്ക് മാത്രം വിളിക്കാൻ ഒന്ന് വേണം..അതുകൊണ്ട് ഈ കൃഷ്ണഭക്തനെ ഞാൻ ഇന്ന് മുതൽ കണ്ണേട്ടൻ എന്നെ വിളിക്കൂ " അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി... "കണ്ണേട്ടാ... "വിളിക്കുന്നതിന്‌ ഒപ്പം അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു..

"നീ ആണോ അത്..."അവൻ വിശ്വാസം വരാതെ അവളെ നോക്കി ചോദിച്ചു.. "കണ്ണേട്ടാ എന്നോട് ക്ഷെമിക്കണം...എല്ലാം എല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു... പക് പക്ഷെ.. ജീവേട്ടൻ പെങ്ങളുടെ കാര്യം പറഞ്ഞ പിറ്റേന്ന് തന്നെ ഞാൻ മുന്നിൽ വരാൻ നിന്നതാ പക്ഷേ..''അവൾ ഒരു തേങ്ങാലോടെ അവന്റെ നെഞ്ചിലേക്ക് വീനിരുന്നു.... അവൾ നെഞ്ചിലേക്ക് വീണതും അവൻ വീണ്ടും ഞെട്ടിയിരുന്നു രൗദ്രഷിനു ഞെട്ടാൻ മാത്രമേ ഇന്ന് നേരം ഉണ്ടായിരുന്നള്ളൂ... 😌 അവളെ ചേർത്ത് പിടിക്കാൻ മാത്രം അവനു ആയിരുന്നില്ല... അവൾ തന്നെ കുറച്ചു സമയത്തിന് ശേഷം അവനിൽ നിന്നും വിട്ട് മാറി... "എന്നിട്ട് നീ എന്താ വരാതിരുന്നത്.." അവളുടെ വീണ്ടുമുള്ള മൗനത്തെ ഭേധിച്ചു കൊണ്ട് അവൻ തന്നെ തുടകമ്മിട്ടു... "ഒരു ആക്‌സിഡന്റ്.... " അവൾ കാലിലെ കേട്ട് കാണിച്ചു കൊണ്ട് പറഞ്ഞു.... അപ്പോഴാണവൻ അവളുടെ ബാൻഡ്എയ്ഡ്ജ് ചുറ്റിയ കാൽ കണ്ടത്... "എന്താ പറ്റിയത്..."അവന്റെ വെപ്രാളത്തോടെ ഉള്ള ചോദ്യം കേട്ട് ഒരു നിമിശത്തേക്ക് അവൾ ചിരിച്ചു പോയിരുന്നു... "അന്ന് വരുന്ന വഴിക്ക് ഒരു കാർ ഇടിച്ചു വലിയ കാലിന് ഓടിവുണ്ടായിരുന്നു.." "അല്ല കണ്ണേട്ടാ.. ജീവേട്ടൻ... കുറ്റബോധം ആണോ പെങ്ങളെ തരാൻ പറ്റാതെ ഉള്ളതിൽ "അപ്പു

"അവൻ എന്നെ അത്രയേറെ അവനെ സ്നേഹിക്കുന്നത് കൊണ്ടാണ്... പിരിയാൻ വയ്യാത്തത് കൊണ്ടാണ് സ്വന്തം പെങ്ങളെ അവന് കെട്ടിച്ചു കൊടുക്കാമെന്നു പറഞ്ഞത്.."അഭിജിത്ത് അങ്ങോട്ടേക്ക് വന്നു കൊണ്ട് പറഞ്ഞു.. "എന്നാൽ ശെരി ഞാൻ പോട്ടെ രുദ്രേട്ടാ.. ഇതിൽ എന്റെ നമ്പർ ഉണ്ട്.."അവന്റെ കൈയിലേക്ക് ഒരു വെള്ളപേപ്പർ വേച്ചു കൊടുത്ത് കൊണ്ടവൾ പറഞ്ഞു.. തിരികെ അവൾ നടക്കുമ്പോൾ രണ്ടുപേരുടെയും ചുണ്ടിൽ മായാത്ത ഒരു പുഞ്ചിരി ഉണ്ടായിരുന്നു.. അവിടെ തുടങ്ങു്വായിരുന്നു ഞങ്ങളുടെ പ്രണയം... പരസ്പരം കാണാത്ത ദിവസങ്ങൾ ഇല്ല... പിണക്കങ്ങളും ഇണക്കങ്ങളും ആയി പോയ്കൊണ്ടിരിക്കുമ്പോഴാണ് അവളുടെ കടന്നു വരവ് ഡിഗ്രി അവസാനവർഷം... രച്ചു (രൗദ്രഷിന്റെ പെങ്ങൾ )കോളേജിൽ ഫസ്റ്റ് ഇയറിന് കയറി.... അവൾക് അവിടുന്ന് കിട്ടിയ പൂച്ച കുട്ടി ആയിരുന്നു ദർശന.... വീട്ടിൽ വന്നാൽ രച്ചു അവളെ പറ്റി വാ തോരാതെ പറയും... 💞💞 അപ്പുവിനോട് ഫോണിൽ സംസാരിക്കുമ്പോഴാണ് പുറകിൽ ആരുടേയോ കാലനക്കം കേട്ടത്... തിരികെ നോക്കിയതും... തന്റെ മുന്നിൽ നിൽക്കുന്ന ദർശന... കാൾ കട്ട്‌ ചെയ്തവൻ... അവളെ നോക്കി

"അ.. അതെ.."വിറയൽ ആർന്ന അവളുടെ സ്വരം അവന്റെ കാതിൽ പതിച്ചു.. "നിനക്ക് വിക്ക് ഉണ്ടോ..."തമാശ രൂപേണ അവൻ ചോദിച്ചതും.... അവൾ ഇല്ലെന്നും ഉണ്ടെന്നും തലയനക്കി "ഉണ്ടന്നോ ഇല്ലെന്നോ..."അവൻ ഗൗരവത്തോടെ തിരക്കി.. 'ഇല്ല..' ഹ്മ്മ് അവൻ ഒന്ന് അമർത്തി മൂളി... Sunday ആയത് കൊണ്ട് രച്ചുവിന്റെ കൂടെ വീട്ടിലേക്ക് വന്നതാണവൾ.... "രുദ്രേട്ടാ...." റൂമിലേക്ക് നടന്നവന്റെ കൈയിൽ പിടിച്ചവൾ വിളിച്ചു.. അവൻ അവളെയും തന്റെ മേലുള്ള അവളുടെ കൈയും മാറി മാറി നോക്കി... എന്താ... "എനിക്ക്.... നിക്ക് ഇഷ്ട്ടാ.... ഒത്തിരി ഇഷ്ട്ട... "കണ്ണും പൂട്ടിയവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തിയതും... അവനിൽ ചിരി പൊട്ടിയിരുന്നു.... "എത്ര തരാമെന്ന് പറഞ്ഞു രച്ചു..." അവൻ പറഞ്ഞത് മനസ്സിൽ ആവാതെ അവൾ നെറ്റിചുളിച്ചു... "അല്ല അവൾക് ഇങ്ങനെ ഒരു കളി ഉണ്ട് ആരെയെങ്കിലും വീട്ടിൽ കൊണ്ട് വന്നാൽ.... ധൈര്യം ഉണ്ടേൽ എന്നോട് ഇഷ്ട്ടം ആണെന്ന് പറയാൻ പറഞ്ഞു വിടുമ..." "അല്ല.... " "അല്ല അങ്ങനെ അല്ല... എനിക്ക് രുദ്രേട്ടനെ ഇഷ്ട്ട.... "അവനെ പറഞ്ഞു പൂർത്തിയാക്കും മിന്നെ അവൾ ഭ്രാന്തമായി പറഞ്ഞു കൊണ്ടിരുന്നു... അത്രയും നേരം പുഞ്ചിരിയാൽ നിന്നവന്റെ മുഖത്തെ ഭാവം മാറാൻ അധികം നേരം വേണ്ടി വന്നിരുന്നില്ല.. എങ്കിലും അവൻ അത് അടക്കി ഫോണിലെ ഗാലറിയിൽ നിന്നും അപ്പുവിന്റെ ചിത്രം കാട്ടി "ഇതാണ് ഞാൻ പ്രണയിക്കുന്നവൾ....

ചുരുക്കി പറഞ്ഞാൽ ഞാൻ വിവാഹം വിവാഹം ചെയ്യാൻ പോണവൾ..." അതിലെ ചിത്രം കാണെ അവളുടെ മിഴികൾ നിറഞ്ഞിരുന്നു.. "അല്ല എന്റെയാ.... രുദ്രേട്ടൻ എന്റെയാ.... " അവൾ വീണ്ടും വീണ്ടും പറയാൻ തുടങ്ങിയടും അവൻ വെറുപ്പോടെ അവളെ നോക്കി "ഭ്രാന്ത് ആണേൽ വല്ല ഭ്രാന്ത്‌ ആശുപത്രിയിലും പോയി കിടക്ക് ശല്യം ചെയ്യാണ്ട്.... "അവൻ അതും പറഞ്ഞു റൂമിലേക്ക് കയറി പോയി.... അപ്പുവിനെ വിളിച്ചു ഉണ്ടായ കാര്യം പറഞ്ഞപ്പോൾ അവൾ ദർശനയെ ന്യായികരിച്ചായിരുന്നു സംസാരം.. "അങ്ങനെ ഒന്നും ആ കുട്ടിയോട് പറയേണ്ടി ഇരിന്നിരുമില്ല... പോലും " അവൻ കാൾ കട്ട്‌ ആക്കി ബ ബെഡിലേക്ക് കിടന്നു.... പിന്നീടുള്ള ദിവസങ്ങൾ ദർശനയുടെ ശല്യങ്ങൾ ആയിരുന്നു... പിന്നീട് ട്രെയിനിങ്ങിന് പോയി... രൗദ്രാഷ് ips ആയി തിരികെ വന്നു സ്റ്റേഷനിൽ ജോയിൻ ചെയ്തു... അപ്പുവിന്റെ കാര്യം വീട്ടിൽ അവതരിപ്പിച്ചു.. എല്ലാവർക്കും സമ്മതം.... അവളെ പെണ്ണ് ചോദിക്കാൻ പോകാൻ ഇരുന്ന ദിവസം രാവിലെ അമ്മ വന്നു പറഞ്ഞു അർജന്റ് ആയിട്ട് ഒന്ന് പുറത്തേക്ക് പോണം എന്ന്... വീട്ടിൽ നിന്നും ഇറങ്ങാൻ നേരം ആണ് അപ്പുവിന്റെ കാൾ വരുന്നത... അത് കാണെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...

"എന്താണ് അപ്പുക്കുട്ടി... നിനക്ക് അവിടെ ജോലി ഒന്നും ഇല്ലെ" അപ്പു ഇന്നൊരു ഡോക്ടർ ആണ്...കേരളത്തിലെ നമ്പർ വൺ ഹോസ്പിറ്റലിൽ തന്നെ....ജിംനേക്കോളജി ആയിട്ട്.... അവളുടെ കഴിവ് കൊണ്ട് തന്നെ... ചുരുങ്ങിയ സമയത്തിൽ ഹോസ്പിറ്റലിലെ പേരെടുത്ത ജിംനേക്കോളജി ആയി തന്നെ മാറി ഇരിന്നു... "ഓ ഇവിടെ ഇരിന്നു ബോർ അടിച്ചു അതാ വിളിച്ച... " ആണോ... അതേലോ... "എന്താണ് കണ്ണേട്ടാ... പരുപാടി.. " "ഒന്നും ഇല്ലടി.. ഫ്രണ്ടിനെ കാണൻ പൊന്നു.. " "നിനക്ക് ഇന്നൊരു സർപ്രൈസ് ഉണ്ട് 😌" "എന്ത് സർപ്രൈസ്... " "അതിപ്പോൾ പറഞാൽ പിന്നെ എന്തോന്നാ പെണ്ണേ സർപ്രൈസ്... " ഓഹോ ആഹാ... "പിന്നെ കണ്ണേട്ടാ.... ഇന്ന് ഇവിടെ ഒരു സംഭവം ഉണ്ടായി... ഏതോ ഒരു കുട്ടി... നല്ല ക്യാഷ്കാരന്റെ മകളാണ്... ആ കൊച്ചിന് ആരെയോ.... ഇഷ്ട്ടം അത് കൊണ്ട് ആ പയ്യനെ ചതിച്ചു നേടാൻ ആണ് പരിപാടി... സൂയിസൈഡ് അറ്റെപ്റ് എന്ന് പറഞ്ഞു അതിനെ ഇവിടെ അഡ്മിറ്റ് ആക്കി. " "എന്ത് മനസാണ് അല്ലെ... ആ നമ്മൾക്കു ഇപ്പോൾ എന്താ എന്തോ ആവട്ടെ.. " "രുദ്ര... വാ... ഇറങ്ങാം..." അമ്മ അവനെ വിളിച്ചതും ഫോൺ കട്ട്‌ ചെയ്തവൻ താഴേക്ക് ഇറങ്ങി..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story