എൻ പ്രാണനെ 💕: ഭാഗം 12

Killing Queen

രചന: Killing Queen

"രുദ്ര... വാ... ഇറങ്ങാം..." അമ്മ അവനെ വിളിച്ചതും ഫോൺ കട്ട്‌ ചെയ്തവൻ താഴേക്ക് ഇറങ്ങി... ______________ ഡ്രൈവ് ചെയ്യുമ്പോഴും എന്തുകൊണ്ടോ അവന്റെ മനസ്സ് അസ്വസ്ഥമാകുന്നത് അവൻ അറിഞ്ഞു... "അല്ല അമ്മേ എങ്ങോട്ടാ പോകാൻ ഉള്ളെ.... " "അത് ഹോസ്പിറ്റലിലേക്ക് " "അവിടെ എന്താ "ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൻ തിരക്കി... "അത് പറയാം നീ വേഗം വണ്ടി വിട് " അവരുടെ ഗൗരവത്തോടെ ഉള്ള സംസാരത്തിൽ നിന്നു തന്നെ അവന് മനസ്സിലായി...എന്നതൊ നടന്നിട്ടുണ്ടെന്ന്... ഹോസ്പിറ്റലിൽ എത്തിയതും അമ്മ പെട്ടന്ന് ഇറങ്ങി പോയിരുന്നു.... കാർ പാർക്ക്‌ ചെയ്തു അകത്തേക്ക് കയറിയതും... രൗദ്രഷിന്റെ കൈയിൽ അമ്മയുടെ പിടി വീണിരുന്നു... നേരെ പോയത് ഒരു റൂമിലേക്ക് ആണ്... "ഇവളോ...?"അവിടെ ബെഡിൽ കിടക്കുന്ന ദർശനയെ കണ്ടവൻ ചോദിച്ചു.. "അതെ... അവൾ തന്നെ...." ദർശനയുടെ അരികിലേക്ക് രൗദ്രഷിന്റെ അമ്മ നടന്നു... "ഇവൾക്ക് എന്താ അസുഖം... "അങ്ങോട്ടേക്ക് വന്ന നഴ്സിനോട് അവൻ തിരക്കി.. "വിഷം കഴിച്ചതാണ്.... അതിന്റെ അംശം അവരുടെ ശരീരത്തെ എന്തായാലും ബാധിച്ചു തുടങ്ങുന്നതിനു മുൻപേ ഇവിടെ കൊണ്ട് വന്നു.... ഇൻജെക്ഷൻ കൊടുത്തു... ട്രിപ്പ്‌ ഇട്ട്...."

അവർ അവനോട് പറഞ്ഞു ദർശനയെ നോക്കി പുറത്തേക്ക് ഇറങ്ങി... രൗദ്രഷിന്റ മനസ്സിൽ പലതു സംശയത്താൽ കറങ്ങാൻ തുടങ്ങി.... "നീ എന്തിനാണടി വിഷം കഴിച്ചേ...."അവന്റെ ശബ്‌ദം ഉയർന്നതും അവൾ മിഴികൾ താഴ്ത്തി.... "ദർശന... മോളെ.. അന്നേ ഞാൻ നിന്നോട് പറഞ്ഞതാ ഒരാളുമായി ഞാൻ ഇഷ്ട്ടത്തിൽ ആണെന്നും ദയവ് ചെയ്ത് എന്നെ വിട്ടേക്കാനും പിന്നെ എന്ത് ഉദ്ദേശത്തിലാണ് നീ..."അവളുടെ കുഞ്ഞിഞ്ഞ മുഖം ഉയർത്തി കൊണ്ട് സൗമ്യമായി പറഞ്ഞു.. "അത് എനിക്ക് നിക്ക് ഇഷ്ടവാ... മറക്കാൻ പറ്റുന്നില്ല... അത്.." "പ്ഫ നിർത്തടി... മറക്കാൻ പറ്റാത്തത് കൊണ്ടവൾ മരിക്കാൻ നോക്കോയേൽക്കുന്നു.... ഒരു നിമിഷം നീ നിന്റെ അച്ഛനെയും അമ്മയെയും പറ്റി ആലോചിച്ചോ... "അവൻ പറഞ്ഞതും അവളുടെ മിഴികൾ അടുത്ത് നിൽക്കുന്ന അച്ഛനേം അമ്മേയിലേക്കും നീണ്ടു... "എന്റെ വിവാഹം ഉറപ്പിച്ചത അടുത്ത് തന്നെ ഉണ്ടാകും.... നീ എന്നെ മറക്കുക.... പ്ലീസ്..." അവളുടെ തോളിൽ കൈകൾ വെച്ചവൻ പറഞ്ഞു... അവൾ ആ കൈകൾ തട്ടിയെറിഞ്ഞു... പെട്ടന്ന് ആയത് കൊണ്ട് തന്നെ രൗദ്രാഷ് ഒന്ന് പിറകിലേക്ക് വേച്ചു പോയി... കൈയിലെ ട്രിപ്പ്‌ വലിച്ചൂരിയവൾ....

ഒരു ഭ്രാന്തി കണക്കെ അവിടെ ഉള്ളതെല്ലാം താഴേക്ക് വലിച്ചെറിഞ്ഞു... ഫ്ലവർ വേസ് എടുത്തവൾ... കണ്ണാടിയിലേക്ക് എറഞ്ഞതും അത് പല പീസുകൾ ആയി താഴേക്ക് വീണു.... അതിൽ നിന്നും അവൾ ഒരു ചില്ല് എടുത്തു കഴുത്തിലേക്ക് വെച്ചതും.... അവളുടെ അമ്മയും അച്ഛനും ഒരു നിലവിളിയോടെ അവളുടെ അടുത്തേക്ക് പാഞ്ഞിരുന്നു.... "മോളെ അരുത് അങ്ങനെ ഒന്നും ചെയ്യരുത്.... അത് കളയേട... "അവളുടെ അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു.... അവളുടെ അച്ഛൻ അടുത്തേക്ക് നീങ്ങിയതും അവൾ അത് കഴുത്തിലേക്ക് ഒന്ന് കൂടെ ചേർത്ത് വെച്ച്.... കഴുത്തിൽ ചെറുതായി ഒരു പോറൽ പോലെ ഉണ്ടായതും അവളുടെ അമ്മ നിലവിളിച്ചു കൊണ്ടവിടെ ഇരിന്നു.... രൗദ്രഷും അവന്റെ അമ്മയും അവളുടെ പ്രവർത്തിയിൽ പകച്ചു നിൽക്കുവായിരുന്നു... "ഞാൻ... എന്റെ ജീവിതത്തിൽ നിങ്ങൾ അല്ലാണ്ട് ഒരു പുരുഷൻ എന്റെ ജീവിതത്തിൽ ഇല്ല.. ഈ കഴുത്തിൽ നിങ്ങളുടെ താലി അല്ലാതെ വീഴില്ല... എനി നിങ്ങൾ വേറെ ഒരുവൾക്ക് സ്വന്തം ആയാൽ ഈ നിമിഷം ഞാൻ സ്വയം മരിക്കും....."കരഞ്ഞു കൊണ്ടവൾ ഭ്രാന്തി കണക്കെ പുലമ്പി.... രൗദ്രാഷ് മൗനം പാലിച്ചു നിന്നു... അവന്റെ കൈകൾ കട്ടിലിൽ അമർന്നു...

ദേഷ്യത്തൽ കണ്ണുകൾ ചുവന്നു കഴുത്തിലെ ഞരമ്പുകൾ തെളിഞ്ഞു.... അവന്റെ മൗനം അവളെ കൂടുതൽ വേദനിപ്പിച്ചു... ചില്ല് കഴുത്തിലേക്ക് അമർന്നതും.... അവിടെ നിന്നും രക്തം പൊടിയൻ തുടങ്ങി... "നിർത്ത്.... നിനക്ക് എന്താ വേണ്ടത് എന്റെ മകനെ നിന്റെ ഭർത്താവ് ആയി വേണം അല്ലെ... ശെരി നടത്താം.... അടുത്ത മുഹൂർത്തത്തിൽ തന്നെ നടത്താം...." അമ്മയുടെ വാക്കുകൾ ഒരുപോലെ തന്നെ മൂന്നു ഹൃദയങ്ങളെ തകർത്തു.... "സമ്മതിക്കില്ലേ രുദ്ര... മോന്റെ കാൽ അമ്മ പിടിക്കാം.. അവളുടെ ശാപം ഒരിക്കലും എന്റെ മകന്റ് തലയിൽ വീഴാൻ പാടില്ല.. "അമ്മ രൗദ്രഷിന്റെ കാലുകളിലേക്ക് വീഴാൻ തുടങ്ങിയതും അവൻ രണ്ടടി പിന്നിലേക്ക് വെച്ച്.... "എന്താ എന്ന് വെച്ചാൽ തീരുമാനിച്ചോളൂ എനിക്ക് സമ്മതമാണ്..." ആരെയും വക വെയ്ക്കാതെയവൻ ഇറങ്ങിയതും അവിടെ കരഞ്ഞു നില്കുന്നവളെ കാണെ അവന്റെ ഹൃദയം നിലച്ചപ്പോലെ തോന്നി... "അപ്പു... മോളെ " തിരിഞ്ഞു നടക്കാൻ ഒരുങ്ങിയവളുടെ തോളിൽ കൈ വെച്ചുവൻ പിടിച്ചു നിർത്തി.... "ഇതാണോ കണ്ണേട്ടാ സർപ്രൈസ് "അവൾ കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.. "രൗദ്രാഷ് ഒരിക്കലും ഇഷ്ടത്തോടെ അല്ല അവളെ വിവാഹം ചെയ്യുന്നേ....

നിന്നോട് ചെയ്തത് പൊറുക്കാൻ ആവാത്ത തെറ്റല്ലേ ഞാൻ ചെയ്തത്..." വാക്കുകൾ ഇടറുന്നത് അവൾ അറിഞ്ഞു... "ഞാൻ എന്തും സഹിക്കും പക്ഷെ സ്നേഹിച്ചവനെ വിട്ടു കൊടുക്കാൻ ഒരിക്കലും അപ്പു തയ്യാർ അല്ല.. " അവന് കൂടുതൽ ഒന്നും പറയാനും കേൾക്കാനും വയ്യാതെ തോന്നിയത് അവന് പുറത്തേക്ക് ഇറങ്ങി.... 💕💕 അപ്പു നേരെ പോയത് ദർശനയുട റൂമിലേക്ക് ആണ് നഴ്സ് അവളുടെ കഴുത്തിലെ മുറുവിൽ മരുന്ന് വെയ്ക്കുക ആയിരുന്നു... രൗദ്രഷിന്റെ അമ്മയും ദർശനയുടെ അമ്മയുമച്ചനു കൂടെ ഡോക്ടർനെ കാണൻ പോയ സമയം ആയിരുന്നു അത്... മരുന്ന് വെച്ച് നേഴ്സ് പോയതും.... ദർശന അവളെ നോക്കി പുച്ഛിച്ചു.... എന്ത് പറ്റി ഡോക്ടറെ.... രൗദ്രഷിനെ ഞാൻ മോഹിച്ചിട് ഉണ്ടേൽ എനിക്ക് അറിയാം അവനെ സ്വന്തം ആകാനും... നിന്നെ രൗദ്രഷിൽ നിന്നും ഞാൻ പിരിച്ചിരിക്കും... അതിനി എന്ത് വില കൊടുത്താലും... അവൾ അപ്പുവിനെ പുറത്തേക്ക് തള്ളി ദർശന വാതിൽ അടച്ചു... 💕💕 രൗദ്രാഷ് കാർ പാർക്കിംഗ് ഏരിയയിലേക്ക് പോയതും ഒരാൾ തട്ടി മറികടന്നു പോകാൻ നിന്നതും.... "രൗദ്രശേ... " ആരെന്നു അറിയാൻ അവൻ തിരിഞ്ഞു നോക്കി... "രാഹുലെ നീയോ.. നീ എന്താ ഇവിടെ... "

കോളേജ് മേറ്റ്‌ ആയിരുന്നു രാഹുലും രൗദ്രഷും... ''ഞാൻ ഈ ഹോസ്പിറ്റലിൽ ആണ് വർക്ക്‌ ചെയ്യുന്നേ... " "ഹാ ടാ നിനക്ക് ഡ്യൂട്ടി ഇല്ലേ.... " "ഇല്ലെടാ.... നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു... ഏതോ പണചക്കിന്റെ മോൾ വിഷം കഴിച്ചെന്നും പറഞ്ഞു ട്രീറ്റ്‌ ചെയ്യാണം എന്ന്.... മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല... ഓരോരോ ഉടായിപ്പുകൾ...മുകളിൽ നിന്ന് നല്ല പ്രഷർ ഉണ്ടായിരുന്നു 😌ഞാൻ എന്ന പോകട്ടെ.. " അവൻ പറയുന്നത് കേട്ട് രൗദ്രാഷിന്റെ കണ്ണുകൾ കുറുകി... "... നീ എന്തൊക്കെയാ പറയുന്നേ രാഹുലെ " "അതോ ഒരുത്തിക്ക് പ്രേമം മൂത്ത് ചത്തോളാൻ വയ്യ അവനെ അല്ലാണ്ട് ആരെയും കെട്ടില്ലെന്ന് പോലും...തന്തയ്ക്കും തള്ളയ്ക്കും ആകെ ഉള്ള ഒന്ന് മറ്റൊ ആണ്.. അതുകൊണ്ടു മോളെ ഇഷ്ട്ടം നടത്താൻ ഒരു നാടകം കളിക്കുന്നു... അത്രേ ഉള്ളു " ഞാൻ എന്ന പോട്ടെ അളിയാ നീ ഇത് ആരോടും പറയണ്ട.. അവൻ അത് പറഞ്ഞു തിരിഞ്ഞതും രാഹുലിന്റെ കൈയിൽ അവന്റെ പിടി വീണു... "ഏതാടാ ആ പെണ്ണ്... " അത് അറിഞ്ഞിട്ട് നിനക്ക് എന്തിനാ... "നീ വെറുതെ പറയു അറിയാൻ ഒരു ആഗ്രഹം.... " "പേര് എന്നതൊ എനിക്ക് അറിയില്ല.... റൂം നമ്പർ 124ലാണ് അവൾ ഉള്ളത്... "രാഹുൽ പറഞ്ഞതും രൗദ്രാഷ് ഏതാണ്ട് ഒക്കെ മനസ്സിൽ തീരുമാനിച്ചു കഴിഞ്ഞു... "ഞാൻ പോട്ടെ അളിയാ...." "ഹാ ടാ ബൈ... " പിടിച്ചു വാങ്ങിയതാണവൾ,... ആ താലി... മനസ്സിൽ പക നിറച്ചുവൻ കാർ സ്റ്റാർട്ട്‌ ആക്കി.... 🔥 .......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story