എൻ പ്രാണനെ 💕: ഭാഗം 13

Killing Queen

രചന: Killing Queen

 തന്നെ നേടാൻ വേണ്ടി അവൾ കളിച്ചു... അതിന് തന്തയും തള്ളയും എല്ലാം കൂട്ട് നിന്നു... എന്റെയും അപ്പുവിന്റെയും സ്വപ്നങ്ങൾ തകർത്ത നീ ഇനി അനുഭവിക്കാൻ പോകുന്നതേ ഉള്ളു.... പിന്നീട് എല്ലാം പെട്ടന്ന് ആയിരുന്നു... വിവാഹത്തിന് അപ്പുവും ഉണ്ടായിരുന്നു.... ദർശനയുടെ ചതി ഒന്നും ഒരിക്കലും രുദ്രാക്ഷ അറിഞ്ഞിട്ട് ഇല്ല.... അല്ല അറിയിച്ചിട്ടില്ല എന്നതാണ് സത്യം... ദർശനയുടെ കഴുത്തിൽ താലി കെട്ടുമ്പോഴും കണ്ണുകൾ കാഴ്ചകാരി ആയി ഇരുന്ന അപ്പുവിൽ ആയിരുന്നു... നിറഞ്ഞു തുളുമ്പിയ കണ്ണുകൾ അമർത്തി തുടച്ചവൾ അവിടെ നിന്നും എഴുന്നേറ്റു പോയി... അവൾക്കായി ഞാൻ കാത്ത് വെച്ച താലി ദർശനയുടെ കഴുത്തിൽ വെറുപ്പോടെ ചാർത്തുമ്പോഴും പക ആയിരുന്നു അവളെ നരകിപ്പിക്കാൻ ഉള്ള പക.... അവളെ നോവിപ്പികുബോഴും നീറുന്നത് എന്റെ നെഞ്ചം ആയിരുന്നു... ഒന്നിനെയും വേദനപ്പിക്കാത്ത രൗദ്രാഷ് അവളെ വേദനിപ്പിച്ചിരുന്നു എന്നിരുന്നാലും രൗദ്രാഷ് ദർശനയുടെ അത്ര ക്രൂരത കാട്ടിട് ഇല്ല... അവൾ പിടിച്ചു വാങ്ങിയ താലി ആയത് കൊണ്ട് തന്നെ... താൻ ഉപദ്രവിച്ചാല് അവൾ പ്രതികരിച്ചിരുന്നില്ല....

പിന്നെ പിന്നെ എന്ത് കൊണ്ടോ അവളുടെ കണ്ണുനീർ കാണൻ വയ്യാതെ ആണ് അവളിൽ നിന്നും ഒഴിഞ്ഞു മാറുന്നുന്നത്... ഒരുപക്ഷേ താൻ അവളെ ഉപദ്രവിക്കുമോ എന്ന ഭയം.... എന്ത് തന്നെ ആയാലും ഞാൻ ആരെയും ഒരു തരത്തിലും അവളെ ചതിച്ചിട്ടില്ല.... അപ്പു ചെയ്തത് തെറ്റ് തന്നെയാണ്.... പക്ഷെ... ആ നിമിഷം ഞാൻ കൂടെ അങ്ങനെ പറയാൻ പാടില്ലായിരുന്നു..... അത് വിശ്വസിച്ചിട്ട് എങ്കിലും അവൾ തന്റെ ജീവിതത്തിൽ നിന്നും ഒഴിയുമെന്ന് കരുതി... പക്ഷെ അവൾ...... 💔 ഓർമ്മകൾ മനസ്സിൽ മിന്നി മായുന്നതിന് അനുസരിച്ചു രൗദ്രഷിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു കൊണ്ടിരുന്നു... നെഞ്ചം വിങ്ങുന്നു ഞാൻ കാരണം... നിലത്ത് നിന്നും എഴുന്നേറ്റവൻ... കണ്ണുനീർ അവന്റെ കാഴ്ചയെ തീർത്തും മറച്ചിരുന്നു.... അർജുന്നും ആകെ തകർന്നിരിക്കുവായിരുന്നു.... ICU വിന് മുന്നിൽ കൂടെ അവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു.... കുറച്ചു കഴിഞ്ഞത് ഡോക്ടർ പുറത്തേക് ഇറങ്ങി വന്നതും ആ കുട്ടിയുടെ ആരാണ്...? "അച്ഛൻ ആണ് ഡോക്ടറെ എന്റെ മോൾക്ക്...." ആ കുട്ടി ഇത് വരെ മരുന്നിനോട് ഒന്നും പ്രതികരിച്ചിട്ട് ഇല്ല... ഞങ്ങൾ ഞങ്ങളുടെ മാക്സിമം നോക്കുന്നുണ്ട്....

ബാക്കി ഒക്കെ ദൈവത്തിന്റെ കൈയിൽ എല്ലാവരും പ്രാർത്ഥിക്കു.... (വല്യ അറിവ് ഒന്നുല്ല എന്നിരുന്നാലും എന്റെ കഥയിൽ ഇങ്ങനെയെ നടക്കു 😁 ) അയാളുടെ തോളിൽ തട്ടിക്കൊണ്ടു ആയാൽ പോയതും ദർശനയുടെ അമ്മ ഒരു നിലവിളിയോടെ കരഞ്ഞു താഴേക്കു ഇരിന്നു.... "എന്റെ മോളെ കൊലയ്ക്ക് കൊടുത്തപ്പോൾ നിനക്ക് സമാധാനം ആയില്ലേ ടാ മഹാപാപി..." ഡോക്ടറുടെ വാക്കുകളിൽ തറഞ്ഞു നിന്ന രൗദ്രഷിനെ കണ്ടതും അവർ നിലത്ത് നിന്നും എഴുന്നേറ്റു അവന്റെ ഷർട്ടിൻറെ കോളരിൽ പിടിച്ചു ഉലച്ചു.... "നിനക്ക് വേണ്ടായിരുന്നെങ്കിൽ ഞങ്ങൾ കൊണ്ട് പോകുമായിരുന്നു.... മാറ്റവളുടെ കൂടെ കഴിയണം എങ്കിൽ നിനക്ക് ആവാം ആയിരുന്നു എന്റെ കുഞ്ഞിനെ ഞങ്ങൾക്ക് തന്നിട്ട്.... ആകെ ഉള്ളതാ അകത്തു കിടന്നു പിടയുന്നെ... എന്റെ കുഞ്ഞിന് വല്ലതും പറ്റിയാൽ.... കൊല്ലും നിന്നെ ഒക്കെ പോലീസ് ആയാലും പട്ടാളം ആയാലും... " അവർ ഒച്ചയെടുത്തകരഞ്ഞു കൊണ്ട് പറഞ്ഞതും... എല്ലാവരും ശ്രെദ്ധിക്കുന്നെന്ന് മനസ്സിൽ ആയതും അർജുൻ വന്നു അവരുടെ കൈ രൗദ്രഷിന്റെ കോളരിൽ നിന്നും മാറ്റി... അവർ അർജുന്റെ നെഞ്ചിലേക്ക് ചാഞ്ഞു... ഒരമ്മയുടെ ആവലാതി....

സ്വന്തം കുഞ്ഞിന്റെ കൈയിൽ ഒരു സൂചി കൊണ്ടാൽ പോലും സഹിക്കാൻ കഴിയില്ല... മരണത്തിന് മുന്നിൽ കിടക്കുന്ന മകളെ ഓർത്തു അവർക്ക് ആവലാതി.... ആയിരുന്നു... ആ അമ്മ മനം വിങ്ങി പൊട്ടി കൊണ്ടിരുന്നു.... രൗദ്രഷിന്റെ കണ്ണുകൾ നിറഞ്ഞ് കൊണ്ടിരുന്നു.... അല്പസമയത്തിന് ശേഷം അർജുൻ അവരെ അവിടെ എടുത്ത റൂമിലേക്ക് ആക്കി... എല്ലാം തകർന്നവനെ പോലെ നില്കുന്നവനെ കാണെ അർജുൻ അവനരികിലേക്ക് നീങ്ങി "എന്താടാ ഇതൊക്കെ.... "അവന്റെ തോളിൽ കൈ വെച്ചവൻ ചോദിച്ചു.... "എനിക്ക് എനിക്കറിയില്ലേടാ ശെരി ഏത് തെറ്റ് ഏതെന്ന്..."രൗദ്രാഷ് വിങ്ങി പൊട്ടി... അത് കണ്ടതും അവൻ രൗദ്രഷിനെ കെട്ടിപിടിച്ചു... രൗദ്രഷിന്റെ പുറത്ത് അവൻ മെല്ലെ തട്ടി കൊടുത്തു... ഒരു ആശ്വാസം തോന്നിയത് അവൻ തലപൊക്കിയവനെ നോക്കി... അർജുൻ രൗദ്രഷിനെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ... ചുറ്റുമുള്ളതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്നു... അർജുൻ തന്നെ നോക്കുന്നവനെ കാണെ എന്തെന്നെ രീതിയിൽ പുരികം പൊക്കി... ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ രൗദ്രാഷ് ആകെ കോലം കേട്ടിരുന്നു... "നീ വീട്ടിൽ പോയി ഫ്രഷ് ആയി വാ രുദ്ര... ഞാൻ ഇവിടെ ഉണ്ടാകും...."

രൗദ്രാഷ് അദ്യം പോകാൻ കൂട്ടാക്കിയില്ലെങ്കിലും... അർജുൻ അവനെ പറഞ്ഞയച്ചു.... രൗദ്രാഷ് ദച്ചുവിന്റെ അച്ഛനെ കടന്നു പോയതും ആ മനുഷ്യൻ ഒരു നിമിഷം അവൻ പോയ വഴിയേ നോക്കി.... അവന്റെയാ അവസ്ഥയിലും അയാളിൽ വേദന ഇരട്ടിച്ചതല്ലാതെ മറ്റൊന്നും ഉണ്ടായില്ല.... അർജുൻ അയാളെയും കൂട്ടി അവിടെ എടുത്ത റൂമിൽ പോയി ഫ്രഷ് ആയി ഇറങ്ങി... ക്യാന്റീനിൽ നിന്നും ഫുഡ്‌ വാങ്ങി അവളുടെ അച്ഛനെയും അമ്മയെയും നിർബന്ധിച്ചു കഴിപ്പിച്ചു... 💞💞 രൗദ്രാഷ് നേരെ വീട്ടിലേക്ക് പോയി... ഫ്രഷ് ആയി ഇറങ്ങി... ഹോസ്പിറ്റലിലേക്ക് ഇറങ്ങാൻ നിന്നപ്പോൾ അർജുൻ ഇന്ന് വരണ്ട നാളെ വന്നൽ മതിയെന്ന് മെസ്സേജ് അയച്ചിരുന്നു... ആ വീട്ടിൽ അവന് ശ്വാസം മുട്ടുന്നത് പോലെ തോന്നിയവന്... ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തവൻ ബീച്ച്ലേക്ക് പോയി... കുറച്ചു നേരം അവിടെ ഇരുന്നപ്പോൾ തന്നെ അവന് ആശ്വാസം തൊന്നി.... പിന്നീട് ആണവൻ അപ്പുവിന്റെ കാര്യം ഓർത്തത് തന്നെ.... എന്ത് കൊണ്ടോ അവനിൽ ഒരു ഭയം ഉടലെടുത്തു... ആദ്യമായാണ് അവളെ താൻ വേദനിപ്പിക്കുന്നത്.... ആരോരും ഇല്ലാത്തവൾ ആണ്... ഞാൻ ആണ് ലോകം എന്നിലേക്ക് മാത്രം ചുരുങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നവൾ...

ആ അവളെ ആണ് താൻ തല്ലിയത്.... പക്ഷേ സിറ്റുവേഷൻ അത് അങ്ങനെ ആയിരുന്നു.. ദീർഘനിശ്വാസം എടുത്തവൻ അവിടെ നിന്നും എഴുന്നേറ്റു നേരെ അപ്പുവിന്റെ ഫ്ലാറ്റിലേക് പോയി.. ലൈറ്റ് പോലും ഇടാതെ... താൻ പൊട്ടിച്ച ചെറിഞ്ഞ ടിവിയുടെ ഇടയിൽ ഇരിക്കുന്ന രൂപത്തെ കണ്ടവന്റെ ഹൃദയം തീർത്തും തകർന്നു... ഭ്രാന്തിയെ പോലെ മുടിയെല്ലാം അഴിഞ്ഞു മുഖത്തേക്ക് കിടക്കുന്നു... കാൽ മുട്ടിൽ മുഖം ഒളിപ്പിച്ചിരിക്കുന്നവളുടെ അരികിലേക്ക് അവൻ നടന്നു.... അവളിൽ നിന്നും തേങ്ങൽ കേൾകാം... അതിലൂടെ അവന് മനസിലായി അവൾ കരയുക ആണെന്ന്... "അപ്പു... "അവൻ പതിയെ വിളിച്ചു... അവൾ തലയുയർത്തിയിരുന്നില്ല.. "അപ്പു..." അവൻ വീണ്ടും വിളിച്ചതും അവൻ തലയുയർത്തി നോക്കി... താൻ അടിച്ച പാട് കവിളിൽ ചുവന്നു കിടപ്പുണ്ട്... കണ്ണൊക്കെ വീർത്തിട്ട് ഉണ്ട്... അവൻ അവലെ നെഞ്ചിലേക്ക് അണച്ചു പിടിച്ചു.. അവൾ അനങ്ങിയിരുന്നില്ല... അവൾ അവനിൽ നിന്നും അകന്ന് മാറി... "നമ്മുക്ക് പിരിയാം... സന്തോഷത്തോടെ ഇന്ന് നിങ്ങൾക്ക് ഒരു ഭാര്യ ഉണ്ട്... ഞാൻ അത് ഓർക്കണം ആയിരുന്നു.... എന്റെ തെറ്റാണ്... എന്നെ എന്റെ വഴിക്ക് വിട്ടേക്ക്...ഒരുപാട് ദ്രോഹങ്ങൾ അവൾ ചെയ്തു...

ഇനിയും ഞാൻ താങ്ങില്ല ചങ്ക് പൊട്ടി ഞാൻ ചത്തു പോകും... എനിക് ഒരു മനസ്സ് ഉണ്ടെന്ന് ആരും ഓർത്തില്ല... "അവൾ കരയാതിരികാൻ പാട്പെട്ടു... ചുണ്ടുകൾ വിറച്ചു പോയിരുന്നു... "ശെരിയാണ് ഞാൻ ചെയ്തത് തെറ്റാണ്... പക്ഷെ സ്നേഹിച്ചവനെ വേറൊരുത്തി നാടകം കളിച്ചു തട്ടി എടുത്ത്... ഇപ്പോൾ ദാ അവൾ മരിക്കാൻ നോക്കി..." രൗദ്രഷിന്റ മിഴികളും നിറഞ്ഞു... അവളെ അങ്ങനെ ഒരു അവസ്ഥയിൽ കാണൻ വയ്യ ആരോരും ഇല്ലാത്തവളെ ഒരിക്കലും വേദനിപ്പിക്കില്ലെന്ന് പറഞ്ഞു കൂടെ കൂട്ടിയത് ആണ് ഇന്നവൾ വേദനിച്ചിട്ട് ഉണ്ടെങ്കിൽ കാരണക്കാരൻ ഞാൻ മാത്രമാണ്... അങ്ങനെ ഒരു തീരുമാനം എടുത്തപ്പോൾ എന്ത് മാത്രം അവൾ വേദനിച്ചു കാണണം... "സന്തോഷത്തോടെ പിരിയാം ഒരു ശല്യം ആയി വരില്ല.... ഞാൻ ഒരു കാമുകി മാത്രമാണ്.. അവൾ അങ്ങനെ അല്ല.. അഗ്നി സാക്ഷിയായി നിങ്ങൾ താലി ചാർത്തിയവൾ ആണ്... പിരിയാം നമ്മുക്ക്...."അവളുടെ ശബ്ദം ഇടറി... തൊണ്ട കുഴിയിൽ തടഞ്ഞു നിൽക്കുന്നു... കരഞ്ഞു കൊണ്ടവൾ താഴേക്ക് ഊർന്നിരുന്നു രൗദ്രാഷ് അവളെ തറയിൽ നിന്നും എഴുന്നേൽപ്പിച്ചു.... രൗദ്രാഷിന്റെ പ്രണയം അത് എന്നും തന്നെ ജീവനായി കണ്ടവൾക്ക് തന്നെയാണ്... ദർശന.... അവളോട് ഒരു മനുഷ്യജീവി എന്നുള്ള പരിഗണന... അത് എങ്കിലും... അവളെ അവൻ ചേർത്തു പിടിച്ചു.... അവളുടെ പുറത്ത് പതിയെ അവൻ തട്ടി കൊടുത്ത് ആശ്വാസപ്പിച്ചു.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story