എൻ പ്രാണനെ 💕: ഭാഗം 14

Killing Queen

രചന: Killing Queen

 രണ്ട് ദിവസത്തിന് ശേഷം ദർശന മെഡിസിനോട് റെസ്പോണ്ട് ചെയ്തു "ദർശനയ്ക്ക് ബോധം വീണിട്ടുണ്ട്....കാണേണ്ടവർക്ക് കയറി കാണാം roomilek matiyit und " നഴ്സ് പറഞ്ഞതും... അർജുന്നും ദച്ചുവിന്റെ അച്ഛനും അമ്മയും കയറിയിരുന്നു... കണ്ണടച്ച് കിടക്കുന്നവളുടെ തലയിൽ ദച്ചുവിന്റെ അമ്മ പതിയെ തഴുകി.... അവൾ കണ്ണുകൾ തുറന്നു മുന്നിൽ നിൽക്കുന്നവരെ നോക്കി... അർജുൻ അവളെ കാണെ പുഞ്ചിരിച്ചു... ദച്ചു എന്നാൽ വാതിൽക്കലേക്ക് മിഴികൾ പായിച്ചു.. താൻ പ്രതീക്ഷിച്ച ആൾ ഇല്ലെന്ന് അറിഞ്ഞതും നിരാശയോടെയവൾ നോട്ടം മാറ്റി... "ഞാൻ ഒരു കാൾ ചെയ്തിട്ട് വരാം... " അർജുൻ പെട്ടന്ന് അതും പറഞ്ഞു പുറത്തേക്ക് പോയി... അവളോട് അച്ഛനും അമ്മയ്ക്കും എന്തേലും പറയാൻ കാണും... ഒരു ബുദ്ധിമുട്ട് ഉണ്ടക്കണ്ട ഇന്ന് കരുതിയിട്ട്.. "നീ എന്തിനാ ദച്ചു... ഇങ്ങനെ ഒരു കടുംകൈ."ബാക്കി പറയാൻ ആവാതെ അവർ വിങ്ങി പൊട്ടി... അവൾ കുറ്റബോധത്തോടെ തല തഴ്ത്തി.... "നിനക്ക് ഇപ്പോൾ എന്തിനാ ദച്ചു ഈ കുറ്റബോധം...?"തലത്ഴ്ത്തി ഇരിക്കുന്നവളെ നോക്കി അവർ ചോദിച്ചു... "നിനക്ക് ഭ്രാന്ത് ആണ് ദച്ചു രൗദ്രാഷ് എന്ന ഭ്രാന്ത്‌.... അതിൽ അകപ്പെട്ടു പോയി നീ...

അവന് നിന്നെ വേണ്ട പിന്നെ നീ ആരെ കാണിക്കാൻ ആണെടി ചാവാൻ നോകിയെ... നിനക്ക് ഒരു അച്ഛനും അമ്മയും ഉണ്ടെന്ന് നീ ഓർത്തോ നിന്നെ മാത്രം ഓർത്താണ് ഞങ്ങൾ ജീവിക്കുന്നെ..." "പക്ഷെ നീ ഞങ്ങളെ പറ്റി ആലോചിച്ചോ ഒരു നിമിഷത്തേക്ക് എങ്കിലും ഇല്ലല്ലോ..." അവർ അലറുക ആയിരുന്നു... ഇത്രേം നേരം പിടിച്ചു വെച്ചിരുന്ന ദേഷ്യവും വിഷമവും എല്ലാം... അത് എല്ലാം ഒരു ശരം കണക്കെ ദച്ചുവിന്റെ ഹൃദയത്തിൽ കൊണ്ടു... "ശെരിയാണ് താൻ അവരെ പറ്റി ആലോചിച്ചില്ല.. "അവളുടെ മിഴികൾ നിറഞ്ഞു.... നിന്റെ കെട്ട് താലി വരെയവൻ പൊട്ടിച്ചില്ലെടി.... ആ അവന് വേണ്ടിയിട്ട് ആണോ നീ ഈ ലോകത്തോട് വിടപറയാൻ ശ്രെമിച്ചത്... "ഞങ്ങൾ എന്താ നിനക്ക് അന്യർ ആയിപോയോ...." "ചോദിക്കുന്നതിന് മുഖം താഴ്ത്തി ഇരിക്കാതെ ഉത്തരം നൽകു ദർശന... " അവളുടെ അച്ഛന്റെ ശബ്ദവും അവിടെ ഉയർന്നു.... ദച്ചു ഞാൻ ഒരു കാര്യം പറഞ്ഞേക്കാം.... ഇനി രൗദ്രഷിനെ ശല്യം ചെയ്യാൻ നീ ചെല്ലരുത്....

അവൻ അവന്റെ ഇഷ്ട്ടം പോലെ ജീവിക്കട്ടെ... ഇനി നീ ഞങ്ങളുടെ ഒപ്പം ജീവിക്കും...ഞങ്ങൾക്ക് ഒരിക്കലും നീ ഒരു ഭാരമല്ല... "ഇനി വേണ്ട മോളെ അവനെ നമ്മുക്ക് വേണ്ട... " അവളുടെ അമ്മ അവളുടെ കാലിൽ കൈ വെച്ച് പറഞ്ഞു... അവൾ കാൽ പുറകിലേക്ക് വലിച്ചു... "രുദ്രേട്ടൻ.. എനിക്ക് ഒന്ന് കാണണം.." "നിർത്ത് ദർശന... ഞങ്ങൾ ഇപ്പോൾ വീട്ടിലേക്ക് പോകുവാ ഇനി നിങ്ങൾ തമ്മിൽ ഒരു കൂടി കാഴ്ച വേണ്ട... എന്തിനാ രണ്ട് പേർക്കും നീറി നീറി ജീവിതം നശിപ്പിക്കാനോ വേണ്ട അവനെ സ്വതന്ത്രമായി വിട്ടേക്... " അവളുടെ അച്ഛൻ താകീതോടെ പറഞ്ഞു നിർത്തി... "ഞങ്ങൾ ഇപ്പോൾ വീട്ടിലേക്ക് പോകുവാ... നിനക്ക് ആവശ്യമായ ഡ്രസ്സ്‌ എടുത്തു വരാം.... "അവൾ അതിന് കണ്ണീരുടെ തലയനക്കി പിന്നെ പുറത്ത് അർജുൻ ഉണ്ട് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അവനോട് പറഞ്ഞാൽ മതി... പിന്നെ ഞങ്ങൾ പല തീരുമാനങ്ങളും എടുത്തിട്ടുണ്ട്... ഇത്രെയും നാളും നിന്റെ ഇഷ്ടത്തിന് ഞങ്ങൾ ഒരിക്കൽ പോലും എതിർ നിന്നിട്ടില്ല...

"പക്ഷെ നിന്റെ ജീവിതം ഞങ്ങൾക്ക് സുരക്ഷിതം ആക്കിയേ പറ്റു..."ദച്ചുവിന്റെ അമ്മയുടെ കൈയിൽ പിടിച്ചയാൾ പുറത്തേക്ക് ഇറങ്ങി... അവൾ കണ്ണുനീർ തുടച്ചു ബെഡിലേക്ക് ചാരി ഇരിന്നു.... 💕💕 രാത്രി ആയത് അവൾ മരുന്ന് കഴിച്ചു കിടക്കുക ആയിരുന്നു.... പെട്ടന്ന് അർജുൻ വാതിൽ തള്ളി തുറന്നകത്തേക് കയറി... അവൾ സൗണ്ട് കെട്ട് ഞെട്ടി ഉണർന്നതും മുന്നിൽ നിന്ന് കിതയ്ക്കുന്നവനെ ആണ്.... "എന്ത് പറ്റി..." അവന്റെ കിതപ്പ് കാണെ അവൾ ബെഡിൽ നിന്നിറങ്ങി ആശങ്കയോടെ തിരക്കി... അ.. അത്.. അവൻ കൈയിലെ ഫോൺ അവൾക്ക് നേരെ നീട്ടി... അവൾ അത് സംശയത്തോടെ വാങ്ങി ചെവിയിലേക്ക് ചേർത്തു.... മറുവശത്തു നിന്നും പറയുന്ന കാര്യങ്ങൾ കെട്ട് കൈയിൽ നിന്നും ഫോൺ ഊർന്നു താഴേക്ക് വീണു... കണ്ണുകൾ നിറഞ്ഞു... തലകറങ്ങുന്നത് പോലെ തോന്നിയവൾക്ക്.... ഒരാശ്രയത്തിനായി എവിടെ എങ്കിലും പിടിക്കും മുന്നേ അവൾ ബോധം മറഞ്ഞിരുന്നു... താഴേക്ക് വീഴും മുന്നേ അർജുൻ അവളെ താങ്ങിയിരുന്നു.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story