എൻ പ്രാണനെ 💕: ഭാഗം 15

Killing Queen

രചന: Killing Queen

ദർശനയെ എടുത്തവൻ അവിടെ ഉള്ള ബെഡിലേക്ക് കിടത്തി മുഖത്തേക്ക് വെള്ളം തളിച്ചു... അവൾ കണ്ണുകൾ പതിയെ ചിമ്മി തുറന്നെങ്കിലും നേരത്തെ കേട്ട കാര്യങ്ങൾ അവളുടെ ചെവിയിൽ മുഴങ്ങിയിരുന്നു... ടീവി ഓൺ ചെയ്തവൻ ന്യൂസ്‌ ചാനൽ വച്ചു കേട്ടത് സത്യം ആണോന്ന് അറിയാൻ... പ്രധാന വാർത്തകൾ... ഇന്ത്യയിലെ പ്രമുഖ ബിസിനസ്‌ കമ്പനികളിൽ ഒന്നായ ആയ JDV കമ്പനിസിന്റെ എംഡി വിശ്വനാഥനും ഭാര്യ നീലിമയും കാർ ആക്‌സിഡന്റിൽ മരിച്ചു.... സംഭവം എന്താണെന്ന് കുറച്ചു കൂടെ വിശദീകരിക്കാനായി റിപ്പോർട്ടർ അരുണിനോട് ചോദിക്കാം രശ്മി.. സംഭവം നടന്നിട്ട് ഏതാനും മണിക്കൂറുകൾ ആയി കഴിഞ്ഞിരിക്കുന്നു... ആളുകൾ അധികം ഇല്ലാത്ത ഒഴിഞ്ഞ ഭാഗത്ത്‌ വെച്ചായിരുന്നു ആക്‌സിഡന്റ് അത് കൊണ്ട് തന്നെ നാട്ടുകാർ ആരും അറിഞ്ഞിരുന്നില്ല... ആക്‌സിഡന്റ് ഒരു ബൈക്ക് യാത്രകാരന്റെ ശ്രെദ്ധയിൽ ആണ് പെട്ടത്.... അപ്പോൾ തന്നെ അയാൾ നാട്ടുക്കാരെയും പോലീസിനെയും അറിയിച്ചിരുന്നു.. നാട്ടുകാർ ചേർന്നാണ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയത് പക്ഷെ അതിന് മുന്നേ തന്നെ മരണം നടന്നിരുന്നു.... ബാക്കി കാണണോ കേൾക്കണോ ആവാതെ അവൾ അർജുന്റെ കൈയിൽ നിന്ന് റിമോട്ട് വാങ്ങി ടീവി ഓഫ്‌ ചെയ്തു... ചെവി രണ്ട് കൊണ്ടും പൊത്തി പിടിച്ചവൾ... ചെവിയിൽ മുഴങ്ങി കേൾക്കുന്നത് സ്വന്തം മാതാപിതാക്കളുടെ മരണ വാർത്തയാണ്.....

ആക്‌സിഡന്റ് നടന്നത് രൗദ്രഷിന്റെ സ്റ്റേഷൻ പരിധിയിൽ ആയത് കൊണ്ട് തന്നെ അവൻ അതിന്റെ പുറകെ ആയിരുന്നു.... അവനും വളരെ അധികം വിഷമം ഉണ്ടായിരുന്നതിൽ... മരിച്ചത് അറിയപ്പെടുന്ന ഒരാൾ ആയത് കൊണ്ട് തന്നെ... അത് കൊലപാതകമാണോ ആക്‌സിഡന്റ് ആണോന്ന് അന്വേഷിക്കാൻ ആയി രൗദ്രഷിനു മുകളിൽ നിന്നും നല്ല പ്രഷർ ഉണ്ടായിരുന്നു... 💕💕 രാത്രി ആയതും.. രൗദ്രാഷ് സ്റ്റേഷനിൽ നിന്നും നേരെ ഹോസ്പിറ്റലിലേക്ക് വിറ്റു... അവൻ നന്നേ ക്ഷീണിച്ചിരുന്നു.... റൂമിൽ ദർശനയ്ക്ക് കാവൽ അർജുൻ ആയിരുന്നു.... കരഞ്ഞു തളർന്നു ഇരിക്കുന്നവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്ന് രൗദ്രഷിനും അർജുനും അറിയില്ലായിരുന്നു... "പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബോഡി നാളെയെ എത്തു..."അവളുടെ അടുത്തായി വന്നിരുന്നു.. "എനിക്ക് കാണണം... രണ്ടുപേരെയും..." "ഡിസ്ചാർജിന്റർ കാര്യം... "രൗദ്രാഷ് അർജുനോട് തിരക്കി... "എപ്പോൾ വേണേലും ആകാം..." ഹ്മ്മ്... "രുദ്ര നീ ഒന്ന് ഫ്രഷ് ആയി വാ.. ഞാൻ ഫുഡ്‌ വാങ്ങിയിട്ട് വരാം..."അർജുൻ എഴുന്നേറ്റു.. "എടാ നിൽക്ക് ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം... അത് വരെ നീ ഒന്ന് ഇവിടെ ഇരിക്ക്..."രൗദ്രാഷ് പറഞ്ഞതും അവൻ അവിടെ ഇരുന്നു..

ഫ്രഷ് ആയി ഇറങ്ങിയതും അർജുൻ ഫുഡ്‌ വാങ്ങാൻ പോയി.... അവൻ ദർശനയെ ഒന്ന് നോക്കി ഒരു ചെയർ എടുത്തു അവളുടെ അരികിലേക്ക് ഇട്ടിരുന്നു... അർജുൻ ഫുഡ്‌ ആയി വന്നതും അവൻ അത് മൂന്നു പ്ലേറ്റിലേക്ക് വിളമ്പി... ചൂട് ദോശയും സാമ്പാറും ആയിരുന്നു... "ദച്ചു ഇതാ കഴിക്ക...." രൗദ്രാഷ് പ്ലേറ്റ് നീട്ടികൊണ്ട് പറഞ്ഞു... വേണ്ട... " "കഴിക്ക് മോളെ... "അവളുടെ കൈയിലേക്ക് പ്ലേറ്റ് വെച്ചു കൊടുത്തവൻ. "എനിക്ക് ഇറങ്ങില്ല രുദ്രേട്ടാ..."അവളുടെ വേദന കലർന്ന സ്വരം... അവൻ അവളുടെ പ്ലേറ്റിലെ ഫുഡ്‌ എടുത്ത് അവന്റെ പ്ലേറ്റിൽ ആക്കി... ദോശ പിച്ചി അവൻ സാമ്പാറിൽ കുറച്ചു മുക്കി.. ദച്ചുവിന് നേരെ അവൻ നീട്ടി.... അർജുനും ദച്ചുവും അവനെ പകച്ചു നോക്കി.. ഇപ്പോൾ നീ ഒന്നും ആലോചിക്കേണ്ട ഇത് കഴിക്ക്.. നീ പട്ടിണി കിടക്കുന്നത് നിന്റെ അച്ഛനും അമ്മയ്ക്കും ഒരിക്കലും ഇഷ്ടം അല്ല... കാരണം അവർക്ക് നിന്നെ അത്രയേറെ ഇഷ്ടമാണ്... "അത് കൊണ്ട് മോളിത് കഴിക്കാൻ നോക്കിയെ.."അവന്റെ സ്വരത്തിൽ വാത്സല്യം നിറഞ്ഞു നിന്നു... അവൾ വാ തുറന്മതും അവൻ അവളെ കഴിപ്പിച്ചു കൂടെ അവനും കഴിച്ചു.. അവളെ കഴിപ്പിച്ച ശേഷം പ്ലേറ്റും കഴുകി കൈയും കഴുകി അവൻ വന്നിരുന്നു...

അർജുൻ അപ്പോഴേക്കും അവിടെ എടുത്ത റൂമിലേക്ക് മാറിയിരുന്നു... രൗദ്രഷിൻ നല്ല ക്ഷീണം ഉണ്ടായത് കൊണ്ട് തന്നെ അവൻ വേഗം ഉറങ്ങി... അവൾ എന്നാൽ അവനെ തന്നെ നോക്കി ഇരിന്നു... കസേരയിൽ ഇരുന്ന് ഉറങ്ങുന്നത് കൊണ്ട് തന്നെ അവന് നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു... കൂടെ ഉറക്കം തൂങ്ങി തല താഴേക്ക് പോകുന്നുമുണ്ട്... അവൾക്ക് അവനോട് പാവം തോന്നി.... ആ നിമിഷം അവളുടെ മനസ്സിൽ രൗദ്രാഷ് മാത്രം ആയിരുന്നു.... അവന്റെ തല എടുത്തവൾ ബെഡിലേക്ക് പതിയെ അവനെ ഉണർത്താതെ വെച്ച്... പെട്ടന്ന് അവൻ അവളുടെ വയറ്റിൽ കൂടി വട്ടം പിടിച്ചു കൊണ്ട് അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി കിടന്നു... അവളുടെ ഉള്ളിലൂടെ എന്തോ കറന്റ്‌ pass ചെയ്ത പോലെ ഒരു feel തോന്നിയവൾക്ക്.... ശ്വാസഗതി ഉയർന്നു... അവന്റെ ആ സ്പർശനം.... അവന്റെ നിശ്വാസങ്ങൾ അവളുടെ വയറിനെ പൊള്ളിപ്പിച്ചു 😌 അവളിൽ മാറ്റങ്ങൾ ഉടലെടുക്കുന്നത് അവൾ അറിഞ്ഞു... അവൾ പതിയെ അവന്റെ തലമുടിയിഴകളിൽ തഴുകി കൊണ്ടിരുന്നു.... എപ്പോഴോ അവളും ഉറങ്ങി പോയിരുന്നു എന്നിരുന്നാലും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു... ഇതെല്ലാം കണ്ട് ഒരാളുടെ ഉള്ളിൽ പക എരിഞ്ഞു 😌......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story