എൻ പ്രാണനെ 💕: ഭാഗം 16

Killing Queen

രചന: Killing Queen

രാവിലെ ആദ്യം കണ്ണ് തുറന്നത് രൗദ്രാഷ് ആയിരുന്നു... ദർശനയുടെ മടിയിൽ ആണ് കിടക്കുന്നതെന്ന് അറിഞ്ഞതും അവൻ ഞെട്ടി എഴുന്നേറ്റു.... ചാരി ഇരുന്ന് ഉറങ്ങുന്നവളെ അവൻ നേരെ കിടത്തി ഫ്രഷ് ആകാൻ കയറി... ഫ്രഷ് ആയി ഇറങ്ങിയവൻ ടേബിളിൽ നിന്നും ഫോൺ എടുത്തു അപ്പുവിനെ വിളിച്ചു... കാര്യങ്ങൾ പറഞ്ഞതും.... ദർശനയുട കൂടെ കാണണം എന്നവൾ പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു... കാൾ കഴിഞ്ഞപ്പോഴേക്കും ദർശന ഉണർന്നിരുന്നു... അവൾ ഒന്ന് മൂരി നിവർന്നു കൊണ്ട് എഴുന്നേറ്റു.... അദ്യം രൗദ്രഷിനെ ആയിരുന്നു അവൾ നോക്കിയത്.... ചെയറിൽ ഇരിക്കുന്നവനെ നോക്കി അവൾ ഫ്രഷ് ആകാൻ കയറി... അവൾ ഫ്രഷ് ആയി ഇറങ്ങിയപ്പോഴേക്കും അർജുൻ ഫുഡും ആയി എത്തി.... ദർശനയുടെ മനസ്സിൽ അച്ഛന്റെയും അമ്മയുടെയും അവസാനവാക്കുകൾ കാതിൽ കേട്ടുകൊണ്ടേ ഇരിന്നു.... ഡിസ്ചാർജ് ആയി നേരെ പോകുന്നത് ദച്ചുവിന്റെ വീട്ടിലേക്കാണ്.... യാത്രയിൽ ഉടനീളം അവൾ മൗനമായി തേങ്ങി.... അതിനോടൊപ്പം തന്നെ പല തീരുമാനങ്ങളും അവൾ മനസ്സിൽ കണക്ക് കൂട്ടിയിരുന്നു.... അർജുൻ ആയിരുന്നു ഡ്രൈവ് ചെയ്തത്...

രൗദ്രാഷ് ചാരി ഇരുന്ന് കണ്ണുകൾ അടച്ചിരുന്നു... അർജുൻ മിറർ വഴി ഇടക്ക് ദച്ചുവിനെ നോക്കുന്നുമുണ്ട്... വൈകുന്നേരത്തോടെ അവർ ഇരു നില ബംഗ്ലാവിന് മുന്നിൽ എത്തി.... രൗദ്രാഷ് അത്ഭുതത്തോടെ ചുറ്റും കണ്ണോടിച്ചു.... ആദ്യമായിട്ടാണ് അവളുടെ വീട് കാണുന്നത്... അവൾ കാറിൽ നിന്നും ഇറങ്ങി നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ട് ആരെയും വക വെയ്ക്കാതെ അകത്തേക്ക് കയറി പോയി... രുദ്രാക്ഷ ദച്ചുവിനെ കണ്ടപ്പോഴേ ഓടി ചെന്നു കെട്ടിപിടിച്ചു.. രൗദ്രഷിന്റെ അമ്മയും ദച്ചുവിനെ ചേർത്തുപിടിച്ചു കൊണ്ട് ബോഡിക്ക് അരികിലേക്ക് കൊണ്ട് പോയി... ദർശന വിഷം കഴിച്ചു ഹോസ്പിറ്റലിൽ ആയ വിവരങ്ങൾ ഒന്നും രൗദ്രഷിന്റ വീട്ടുകാർ അറിഞ്ഞിരുന്നില്ല... അവൾ പൊട്ടികരഞ്ഞു കൊണ്ട് ബോഡികൾക്ക് അരികിലേക്ക് ഓടി... കുറെ നേരെ വാ വിട്ട് കരഞ്ഞു... ദർശനയെ രുദ്രാക്ഷയും പാർവതിയും പിടിച്ചു മാറ്റാൻ നോക്കി എങ്കിലും അവൾ അവരെ തള്ളി മാറ്റി ആ ബോഡികളെ കെട്ടിപിടിച്ചു തന്നെ ഇരുന്ന്.. "എന്തിനാ എന്നെ ഒറ്റക് ആകിയിട്ട് പോയത്... ആരാ ഇനി എനിക്കുള്ളത് ആരുമില്ല ദർശന ഇന്നീ ഭൂമിയിൽ തീർത്തും അനാഥ ആയില്ലേ..."അവൾ അലറി..

രുദ്രക്ഷ അവളുടെ വിഷമം കണ്ട് കരഞ്ഞു പോയിരുന്നു... "നിങ്ങൾ രണ്ട് പേരും എന്നെ തനിച്ചാക്കി പോയില്ലേ.... ആരുമില്ല എനിക്ക് ആരൂല്ല... " "ദച്ചുവിന് ആരുമില്ല... "അവൾ ഓരോന്ന് ഇരിന്നു പറയാൻ തുടങ്ങി... ബോഡി എടുക്കാർ ആയതും ദർശന അതിന് സമ്മതിച്ചിരുന്നില്ല അവരെ ചുറ്റി പിടിച്ചു തന്നെ ഇരുന്ന്... അവസാനം അവരുടെ രണ്ട് പേരുടെയും നെറ്റിയിൽ ചുംബിച്ചു അവൾ... ബോഡി എടുത്തപ്പോഴേക്കും ദർശന കുഴഞ്ഞു താഴേക്ക് വീണു.... അവളെ എല്ലാവരും ചേർത്ത് പിടിച്ചു കൊണ്ട് റൂമിൽ ആക്കി... 💕💕 കർമങ്ങൾ എല്ലാം കഴിഞ്ഞു രൗദ്രഷും അർജുനും അകത്തേക്ക് കയറി... ദർശന ഒഴിച് ബാക്കി എല്ലാവരും ഹാളിൽ ഉണ്ടായിരുന്നു... രൗദ്രാഷ് നേരെ ദർശനയുടെ മുറിയിലേക്ക് ചെന്ന്... നല്ല ഉറക്കത്തിൽ ആണെന്ന് അറിഞ്ഞതും അവൻ അവലെ നോക്കി പുറത്തേക്ക് ഇറങ്ങി... 💕 ദിവസം രണ്ട് കഴിഞ്ഞിരിക്കുന്നു ദർശന ആരോടും ഒന്നും പറയാതെ ആ റൂമിനുളിൽ കഴിച്ചുകൂട്ടി.... ആഹാരത്തെ തീർത്തും അവൾ അവഗണിച്ചിരുന്നു... ഇന്നലെ തന്നെ രൗദ്രഷിന്റെ കുടുംബം നാട്ടിലേക്ക് തിരിച്ചിരുന്നു... 💕 ദർശനയ്ക്കുള്ള ഫുഡ്‌ എടുക്കുക ആയിരുന്നു രൗദ്രാഷ്... "രുദ്ര എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്.." അർജുൻ കുറച്ചു ഗൗരവത്തിൽ പറഞ്ഞു... "എന്താടാ.. " "ദർശനയുടെ കാര്യമാ.....എന്താ നിന്റെ ഉദ്ദേശം... ഇന്നവൾക്ക് ഈ ഭൂമിയിൽ ആരും ഇല്ല..."

"നിനക്ക് അവളെ സ്വീകരിക്കാൻ പറ്റില്ല... കാരണം നിന്റെ മനസ്സിൽ അപ്പുവാണ് ഇനിയും അവളുടെ ജീവിതം നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല.... അങ്കിൾ മരിക്കുന്നതിന് തലേ ദിവസം എന്നോട് ചോദിച്ചതാണ് ദച്ചുവിനെ സ്വീകരിക്കാമോ എന്ന്... ഞാൻ തയ്യാർ ആണ്... ഇനിയും അവൾ കരയാൻ പാടില്ല നിന്നെ ഓർത്ത് ദുഃഖിക്കാൻ പാടില്ല... "അർജുൻ പറഞ്ഞു നിർത്തിയതും രൗദ്രഷിന്റെ കൈയിലെ പ്ലേറ്റ് താഴെ വീണു പൊട്ടി.... "നിനക്ക് എന്നും പ്രിയം അപ്പുവിനോടാണ്... നീ കാരണം ദച്ചുവിന്റെ ജീവിതം നശിക്കാനും പാടില്ല... അത് കൊണ്ട് പറയുവാ... ഇനിയും ആ പെണ്ണ് ദുഃഖിക്കാൻ പാടില്ല അവൾ ചെയ്തത് തെറ്റ് തന്നെയാണ് പ്രേതെകിച്ചു നിന്നോട്...നിനക്ക് അത് പൊറുക്കാൻ കഴിയില്ലായിരിക്കാം... എന്നാൽ ഞാൻ സ്വീകരിച്ചോളാടാ അവളെ..." "അതിന് ദർശന സമ്മതിക്കുമോ... "അർജുൻ പറഞ്ഞു നിർത്തിയതും രൗദ്രഷിന്റ ചോദ്യം ഉയർന്നു.... "എനിക്ക് സമ്മതം..."പെട്ടന്ന് അവളുടെ ശബ്ദം അവിടെ ഉയർന്നു.. "എനിക്ക് സമ്മതമാണ് അർജുനേട്ടനെ വിവാഹം ചെയ്യാൻ.... പിന്നെ നമ്മൾ.. നമ്മക്ക് പിരിയാം... സന്തോഷം ആയല്ലോ രുദ്രേട്ടാ... എന്റെ അച്ഛനും അമ്മയും അവസാനമായി എന്നോട് അവശ്യപെട്ടതാണ്... നിങ്ങളുടെ ജീവിതത്തിൽ നിന്നും ഒഴിയണം എന്ന്..."

അവൾ അവന് മുന്നിൽ കൈകൾ കെട്ടി ഉറച്ച ശബ്ദത്തോടെ പറഞ്ഞു... "ഇതിൽ ഒന്ന് സൈൻ ചെയ്യണം... " അവന് നേരെ ഒരു പേപ്പർ നീട്ടി അവൾ പറഞ്ഞു.... അവൻ അത് വാങ്ങി തുറന്നു നോക്കി... ഡിവോഴ്സ് പേപ്പർ....🥀 (കല്യാണം കഴിഞ്ഞു പെട്ടന്ന് അങ് ഡിവോഴ്സ് നടക്കുവോ എന്ന് ചോദിച്ചാൽ ഇല്ല.. എന്നാൽ ഇത് എൻ പ്രാണനെ ആണ് ഇതിൽ നടക്കും 😌) ഒപ്പിടണം... അവൻ നേരെ പേന നീട്ടി കൊണ്ട് ദച്ചു പറഞ്ഞു... അവൻ പേനയും വാങ്ങി ഒപ്പിട്ട ശേഷം ഡിവോഴ്സ് നോട്ടീസും കൊണ്ട് നേരെ റൂമിലേക്ക് കയറി പോയി... "നാളെ ഞാൻ നാട്ടിലേക്ക് തിരിച്ചു പോകും അപ്പോൾ ഇത് നിന്നെ എല്പിച്ചേ ഞാൻ പോകു.. "മുണ്ടും മടക്കി കുത്തിയവൻ ആ നോട്ടീസും കൊണ്ട് റൂമിലേക്ക് കയറി പോയി... ദച്ചു കരഞ്ഞു കൊണ്ട് അവിടേക്ക് ഇരുന്നതും അർജുൻ അവളുടെ തോളിൽ തട്ടി അശ്വസിപ്പിച്ചു... രുദ്രൻ നെഞ്ചിൽ എന്തോ ഭാരം വന്നു നിറയുന്നത് അവൻ അറിഞ്ഞു.... കിടന്നിട്ട് അവന് ഉറക്കം വന്നില്ല.... റൂമിൽ നിന്നും ഇറങ്ങി അവൻ നേരെ ബാൽക്കണിയിലേക്ക് പോയി അവൻ.... പുറത്ത് നിന്നും വീശുന്ന തണുത്ത ഇളം കാറ്റ് അവന്റെ മനസിനെയും ശരീരത്തെയും ഒരുപോലെ തണുപ്പിച്ചു... ശ്വാസം നന്നായി ഒന്ന് ആഞ്ഞു വലിച്ചവൻ തിരികെ റൂമിലേക്ക് പോകാനായി തിരിഞ്ഞതും.... അവിടുത്തെ കാഴ്ച്ചയിൽ ഒരു നിമിഷം അവന്റെ കാലുകൾ നിശ്ചലം ആയി..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story