എൻ പ്രാണനെ 💕: ഭാഗം 17

Killing Queen

രചന: Killing Queen

മുന്നിലെ കാഴ്ചയിൽ അവന്റെ ഉള്ളിൽ പല വിധത്തിലുള്ള സംശയങ്ങൾ ഉടലെടുത്തു... റൂമിൽ ചെന്നവൻ കിടന്നെങ്കിലും അവനെ ആ കാഴ്ച വല്ലത്തെ ശ്വാസം മുട്ടിച്ചു കൊണ്ടിരുന്നു.... രാവിലെ ആറു മണിക്ക് തന്നെ രൗദ്രാഷ് എഴുന്നേറ്റു പോയിരുന്നു... ആരോടും ഒന്നും പറയാത്തെ അവൻ ആ ഡിവോഴ്സ് നോട്ടീസ് ഭദ്രമായി എടുത്തു പോക്കറ്റിൽ വെച്ച് കൊണ്ട് തന്റെ യാത്ര തുടർന്നു... അത് അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയതും അവൻ നിഗൂഢമായി ഒന്ന് പുഞ്ചിരിച്ചു.... 💕💕 ദച്ചുവും അർജുനും രൗദ്രഷിനെ താഴത്തേക്ക് കാണാഞ്ഞിട്ടാണ് മുകളിലേക്ക് തിരക്കി ചെന്നത് ഒഴിഞ്ഞു കിടക്കുന്ന അവന്റെ റൂം കാണെ അവർ സംശയത്തോടെ മുഖാമുഖം നോക്കി... വീട് മുഴുവൻ അവനെ അന്വേഷിച്ചെങ്കിലും അവനെ കണ്ടില്ല.... അതോടെ മനസിലായി അവൻ അവിടെ ഇല്ലെന്നു തന്നെ... അർജുൻ ഫോൺ ചെയ്തെങ്കിലും രൗദ്രഷിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു... ദർശന രുദ്രാക്ഷയെ വിളിച്ചവൾ വിശേഷങ്ങൾ തിരക്കി കൂട്ടത്തിൽ രൗദ്രാഷ് അവിടെ ഉണ്ടോന്ന് കൂടെ അറിയാൻ ആണ് അവൾ രച്ചുവിനെ വിളിച്ചത് തന്നെ എന്നാൽ അവൻ അവിടെ എത്തിയിട്ട് ഇല്ലെന്ന് അറിഞ്ഞതും അവളിൽ എന്തെന്ന് ഇല്ലാത്തൊരു ഭയം ഉടലെടുത്തു....

"അർജുനേട്ടാ രുദ്രേട്ടൻ നാട്ടിൽ ചെന്നിട്ട് ഇല്ല... "സെറ്റിയിൽ ഇരിക്കുന്നവനോട്‌ പറഞ്ഞവൾ സ്റ്റെപ്പുകൾ ഓടി ഇറങ്ങിയവൽ.... "നീ ആദ്യം കുറച്ചു വെള്ളം കുടിക്ക്...."അവളുടെ കിതപ്പ് കണ്ടവൻ ഒരു ഗ്ലാസ്‌ വെള്ളം ഒഴിച്ചു അവൾക്ക് നേരെ നീട്ടി... അവൾ അത് വാങ്ങി കുടിച്ചു... "രു..അവൾ പറയാൻ വന്നതും അവന്റെ ഫോൺ റിങ് ആയി... രുദ്രൻ അപ്പുവിന്റെ അരികിൽ ഇല്ലെന്ന്... അവിടെയും അവൻ ചെന്നിട് ഇല്ലെന്ന്... സ്റ്റേഷനിൽ അവൻ പോയിട്ട് ദിവസം നാലായി ലീവിൽ ആണെന്ന്... അർജുൻ പറഞ്ഞു നിർത്തിയതും അവൾ സെറ്റിയിലേക്ക് ഇരിന്നു... അവിടെ എങ്ങും പോയിട്ടില്ലെങ്കിൽ അവൻ എവിടെ പോയി എന്നുള്ള ചിന്ത അവളെ വേട്ടയാടാൻ തുടങ്ങി... അർജുൻ കുറെ പേരെ വിളിച്ചു നോക്കി.... അവൻ പോകാൻ സാധ്യത ഉള്ളയിടത് എല്ലാ വിളിച്ചു നോകിയെങ്കിലും അവൻ അവിടെ എങ്ങും എത്തിയിട്ട് ഇല്ല... അവസാനം അഭിജിത്തിനെ വിളിച്ചെങ്കിലും അവനും അറിയില്ല... ഇനി ആരെയും വിളിക്കാൻ ബാക്കി ഇല്ല... ദിവസം ഒന്ന് കഴിഞ്ഞിരിക്കുന്നു രൗദ്രഷിനെ കാണാതായിട്ട്... ദച്ചു തീർത്തും തളർന്നിരുന്നു... അർജുന്റെ മടിയിലേക്ക് തല ചായ്ച്ചവൾ കിടക്കുമ്പോഴാണ്...

അവളുടെ മുടികുത്തിന് ആരോ പിടിച്ചു കവിൾ പുകച്ചു ഒരടി അടിച്ചത്... ദർശനയ്ക്ക് തല കറങ്ങുന്നത് പോലെ തോന്നി പോയി ആ ഒരു അടിയിൽ.. അർജുൻ മുന്നിൽ നില്കുന്നയാളെ അടിക്കാൻ ആയി കൈ പൊക്കിയെങ്കിലും മുന്നിൽ നിൽക്കുന്നവരെ കണ്ടവന്റെ കൈ താനേ താന്നു... ദർശന കവിളിൽ കൈ വെച്ച് പുറകിലേക്ക് തിരിഞ്ഞു നോക്കിയതും.... കലി തുള്ളി നിൽക്കുന്ന രുദ്രാക്ഷയെ കാണെ അവൾ ഞെട്ടിയിരുന്നു.... "രച്ചു.. നീ "കവിളിൽ കൈ വെച്ചവൾ അവളെ പകപ്പോടെ നോക്കി വിളിച്ചെങ്കിലും രച്ചു അവളെ പറയാൻ അനുവദിക്കാതെ തടഞ്ഞിരുന്നു.... "മിണ്ടരുത് നീ..ഒരക്ഷരം മിണ്ടരുത്..."ദർശനയുടെ നേരെ അവൾ രൗഷത്തോടെ പറഞ്ഞു... "എവിടെ ആണെടി എന്റെ ഏട്ടൻ....കൊന്നോ നീ "പറഞ്ഞു തീർന്നതും അടുത്ത അടിയും രുദ്രാക്ഷ ദർശനയെ അടിച്ചിരുന്നു.. രൗദ്രഷിനെ കാണാതായ വിവരം കാട്ടു തീ കണക്കെ നാട്ടിൽ പടർന്നിരുന്നു... "നിന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയിരുന്നു ദർശനെ..."ദർശനയ്ക്ക് നേരെ കൈ ചൂണ്ടിയവൾ.. അത് കൊണ്ട് തന്നെയാ ഏട്ടനെ ഇഷ്ട്ടം ആണെന്ന് പറഞ്ഞപ്പോഴും ഞാൻ തന്നെ അതിന് മുന്നിട്ട് ഇറങ്ങിയത്...

"പക്ഷേ ഏട്ടന് വേറെ ഒരു പ്രണയം ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.... പക്ഷേ നിനക്ക് നിനക്ക് എല്ലം അറിയാം ആയിരുന്നു.... എന്നിട്ട് നീ എന്റെ ഏട്ടന്റെ ജീവിതം തകർത്തു...." "അവസാനം നിനക്ക് ഇവന്റെ കൂടെ ജീവിക്കണം എന്നായപ്പോൾ എന്റെ ഏട്ടൻ ഡിവോഴ്സ് തരണം അല്ലെ...."അർജിനെ ചൂണ്ടി അവൾ പറഞ്ഞു... "എല്ലാം അറിഞ്ഞടി ഞാൻ എല്ലാം... എന്റെ ചേട്ടനെ ചതിച്ചു നേടിയത് അല്ലെ ചേട്ടൻ നിന്നെ ദ്രോഹിച്ചെങ്കിൽ അത് നീ ചെയ്ത പ്രവർത്തിക്ക് ഉള്ള ശിക്ഷ..." ദർശന ഞെട്ടിതരിച്ചു പോയി സത്യങ്ങൾ ഒക്കെ അവൾ അറിഞ്ഞു... "നിന്റെ കെട്ട് താലി പൊട്ടിച്ചപ്പോൾ നീ എന്തിനോ മരിക്കാൻ നോക്കിയാലോ ദിവ്യ പ്രണയം പോലും... നീ ശെരിക്കും എന്റെ ഏട്ടനെ പ്രണയിച്ചിരുന്നോടി... അവളുടെ ദിവ്യ പ്രണയം.. അവൾ ചവാൻ നോക്കി എനിക്ക് നിന്റെ തനി കൊണം അറിഞ്ഞതിൽ പിന്നെ സംശയമാ നിന്നെ നീ മരിക്കാൻ നോക്കി കാണാതെ ഒന്നും ഇല്ല അതും അഭിനയം ആകും... "രുദ്രാക്ഷ കലിയോടെ പറഞ്ഞു... 'രച്ചു...ഞാൻ ആത്മഹത്യാ നാടകം കളിച്ചിട്ടില്ല.... വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം...."ദച്ചുവും ദേഷ്യത്തോടെ പറഞ്ഞു... "പിന്നെ കളിച്ചിട്ട് ഇല്ല ഇല്ലെങ്കിൽ ഇല്ല.... നിനക്ക് ദിവ്യ പ്രണയം ആയിരുന്നു എന്റെ സഹോദരനോട്‌... ദിവ്യ പ്രേമം ആയിരുന്നു എങ്കിൽ പിന്നെ നീ എന്തിനാടി ചേട്ടനോട് ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാൻ പറഞ്ഞത്....

കാരണം ഒന്നേ ഉള്ളു നിനക്ക് ഇവനെ വേണം.... നീ ഒന്ന് ഓർത്തോ എന്റെ ചേട്ടന്റെ ജീവിതം നശിപ്പിച്ച നിന്നെ രുദ്രാക്ഷ വെറുതെ വിടില്ല..." ദച്ചു ആകെ വെട്ടി വിയർത്തു... ഇന്നലെ നടന്ന സംഭവങ്ങൾ വരെ അവൾ അറിഞ്ഞിരിക്കുന്നു.. "രുദ്രാക്ഷ അത്... "അർജുൻ ഇടയിൽ കയറി പറയാൻ ശ്രെമിച്ചതും രുദ്രാക്ഷ അവനെ ദഹിപ്പിച്ചോന്ന് നോക്കി... "ഞാൻ ഇവളോടാ സംസാരിക്കുന്നെ നിങ്ങളോട് അല്ല..."അർജുനെ നോക്കി അവൾ ദാച്ചുവിന് നേറെ തിരിഞ്ഞു... "പറയെടി നിനക്ക് ഉത്തരം മുട്ടി പോയോ... അസ്ഥിക്ക് പിടിച്ച പ്രേമം ആയിരുന്നേൽ എന്തിന് നീ ഡിവോഴ്സ് വേണമെന്ന് ആവശ്യപ്പെട്ടു...."അവിടെ ഉണ്ടായിരുന്ന ജഗ് താഴേക്ക് എറിഞ്ഞു പൊട്ടിച്ചുകൊണ്ടവൾ അലറി... ''അത് അച്ഛന്റെയും അമ്മയുടെയും അവസാന ആഗ്രഹം..."അവൾ വിക്കി വിക്കി പറഞ്ഞു ഒപ്പിച്ചു.... "നീ നിന്റെ അച്ഛന്റെയും അമ്മയുടെയും ഇഷ്ട്ടം നോകിയെങ്കിൽ എന്റെ ചേട്ടന്റെ താലി നിന്റെ കഴുത്തിൽ വീഴിലായിരുന്നു.... അച്ഛന്റെയും അമ്മയുടെയും ആഗ്രഹം.... നിനക്ക് ഇവന്റെ കൂടെ ജീവിക്കണം അത് പറഞൽ മതിയല്ലോ..."അവൾ ദേഷ്യം നിയന്ത്രിച്ചു കൊണ്ട് സെറ്റിയിലേക്ക് ഇരിന്നു... അർജുൻ ടീവിയിൽ എന്തോ ശ്രെദ്ധിക്കുക ആയിരുന്നു പെട്ടന് സൗണ്ട് കൂട്ടി വെച്ചവൻ... "ബ്രേക്കിങ് ന്യൂസ്‌..." രൗദ്രാഷ് ips സഞ്ചരിച്ചു കൊണ്ടിരുന്ന കാർ കൊക്കയിൽ നിന്നും കണ്ടെത്തിയിരിക്കുന്നു....

ഏതാണ്ട് 200അടിയോളം താഴ്ച ഉള്ള കൊക്കയാണ് ഇത്... ഒരു ദിവസം മുന്നേയാണ് അദ്ദേഹത്തെ കാണ്മാനില്ല എന്നുള്ള വാർത്ത നാട് മുഴുവൻ പ്രചരിച്ചുകൊണ്ടിരുന്നത്.... ബോഡി ഇതുവരെ കണ്ട് കിട്ടിയിട്ടില്ല... ഫയർഫോർസും പോലീസ് ജീവനക്കാരും തിരഞ്ഞു കൊണ്ടിരുയാണ്... "No.. "രുദ്രാക്ഷ അലറി വിളിച്ചു... "എന്റെ ഏട്ടന് എന്തെങ്കിലും സംഭവിച്ചാൽ..."അത് പറഞ്ഞു തിരിഞ്ഞതും അവിടെ നിലത്ത് തളർന്നിരിക്കുന്ന അമ്മയെ കാണെ രുദ്രാക്ഷ അവരെ താങ്ങി റൂമിൽ ആക്കി... ആ വാർത്ത ദാച്ചുവിലും അർജുണിലും വല്യ ഒരു സ്ഫോടനം തന്നെ ഉണ്ടാക്കി.. ദച്ചു ഒന്നും മിണ്ടാതെ റൂമിലേക്ക് കയറി പോയി.... അർജുൻ അപ്പോഴും ഒരേ നിൽപ്പ് ആയിരുന്നു... ഇതേ സമയം മറ്റൊരിടത്തു വാർത്ത അറിഞ്ഞു ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു അപ്പു... തനിക്ക് ഇനി ആരുമില്ലെന്ന് ബോധം അവളെ വേദനിപ്പിച്ചു കൊണ്ടിരുന്നു എങ്കിലും ഉള്ളിന്റെ ഉള്ളിൽ അവൻ മരിച്ചിട്ടില്ലെന്ന വിശ്വാസം...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story