എൻ പ്രാണനെ 💕: ഭാഗം 19

Killing Queen

രചന: Killing Queen

എല്ലാവരും ആ കാഴ്ചയിൽ കുടുങ്ങി കിടക്കുവായിരുന്നു... ഒരു പക്ഷേ തങ്ങളുട കണ്ണുകൾക്ക് ആണോ കുഴപ്പം എന്ന് വരെ രച്ചുവും ലക്ഷ്മിയും ചിന്തിച്ചു പോയി... "ദർശന.... "രച്ചു അമർഷത്തോടെ വിളിച്ചു... രുദ്രാക്ഷയുടെ വിളിയിൽ ഞെട്ടിയുണർന്ന ദർശന അർജുനെ തന്റെ മുകളിൽ നിന്നും തള്ളി മാറ്റി സാരി നേരെ എടുത്തിട്ടു... അർജുൻ മുന്നിൽ കൂടി നിൽക്കുന്നവരെ കാണെ എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥയിലും... ദർശന ബെഡിൽ നിന്നിം എഴുന്നേറ്റ് ആരെയും അഭിമുഖികരിക്കാൻ കഴിയാതെ തല താഴ്ത്തി നിന്നു... അർജുൻ തലക്ക് കൈ കൊടുത്ത് മുന്നിൽ കൂടി നില്കുന്നവരിർക്ക് മിഴികൾ പായിച്ചു... "എടി നീ അപ്പോൾ..."രച്ചുവിന് എന്ത് പറയണം എന്ന് അറിയാതെ കുഴഞ്ഞു... ദച്ചു അപ്പോഴും നിറഞ്ഞ മിഴികൾ തുടച്ചു അപ്പോഴും അവൾ തലയുയർത്തി നോക്കിയില്ല... "നീ അപ്പോൾ ഞങ്ങളെ എല്ലാവരെയും ചതിക്കുക ആയിരുന്നു അല്ലേടി നശിച്ചവളെ... നിന്റെ സുഖം തേടി വന്നതാകും... നീ ഒക്കെ ആകും എന്റെ മോനെ കൊല്ലാൻ നോക്കിയതും..."ലക്ഷ്മി അവളെ നോക്കി ചോദിച്ചു... "എന്താടി നിന്റെ നാവ് ഇറങ്ങി പോയോ... അല്ലെങ്കിൽ നിനക്ക് തിരിച്ചു പറയാൻ അറിയാല്ലോ...

ഭർത്താവ് ഇല്ലാത്ത സമയത്ത് അപ്പോൾ നീ ഇവനെ ഒക്കെ എത്ര തവണ കൂടെ കിടക്കാൻ വിളിച്ചു കാണും.." "ആന്റി... "അർജുൻ വന്ന ദേഷ്യം അടക്കി ഉയർന്ന സ്വരത്തിൽ അവരെ നോക്കി വിളിച്ചു... അപ്പോഴാണ് അടുത്ത് നിൽക്കുന്ന രൗദ്രഷിനെ അവൻ കാണുന്നത്... രുദ്ര...അർജുൻ വിളിച്ചതും ദർശന ഞെട്ടലോടെ മുന്നിലേക്ക് നോക്കി... അവിടെ കൈ കെട്ടി നില്കുന്നവനെ കാണെ അവൾക്ക് വല്ലായ്മ തോന്നി... ഹ്മ്മ്... അവൻ അർജുനെ നോക്കി ഒന്ന് അമർത്തി മൂളി... "അത് ഇവിടെ... നീ വിചാരിക്കുന്ന പോലെ ഒന്നും നടന്നിട്ട് ഇല്ല..."അർജുൻ പതർച്ച മാറ്റി പറഞ്ഞു... "അതിന്... അതിന് ഞാൻ വല്ലതും വിചാരിച്ചു എന്ന് ഞാൻ പറഞ്ഞോ അല്ലെങ്കിൽ തന്നെ എനിക്ക് എന്താ... ഇവൾ എന്റെ ആരാ... ആരും അല്ല.. ആ ഇവൾ ആരെ കൂടെ കിടന്നാലും എനിക്ക് എന്താ.."അജുനെ പുച്ഛിച്ചു രുദ്രൻ ദർശനയെ നോക്കി പറഞ്ഞു... അവൾ ഒന്നും ഇനി കേൾകാൻ വയ്യാതെ റൂമിൽ നിന്നും ഇറങ്ങി ഓടാൻ പോയതും അവളുടെ കൈകളെ രുദ്രൻ ബലത്തോടെ പിടിച്ചു.... അവളെ പിടിച്ചു തന്റെ മുന്നിലേക്ക് നിർത്തി അവൻ പോക്കറ്റിൽ നിന്നും ഡിവോഴ്സ് നോട്ടീസ് എടുത്തു.... ശേഷം അവന്റെ കണ്ണുകൾ എന്തിമോ പരതി...

തിരഞ്ഞ സാധനം കണ്ടതും അവൻ അവിടെ ഉള്ള ടാബ്ലിൻ അടുത്തേക്ക് പോയി... എല്ലാവരും അവൻ ചെയ്യാൻ പോകുന്ന പ്രവർത്തി നോക്കി നിന്നു... ടേബിളിൽ നിന്നും അവൻ തീപ്പെട്ടി എടുത്തു ആ ഡിവോഴ്സ് നോട്ടീസ് കത്തിച്ചു... അവന്റെ ആ നീക്കത്തിൽ എല്ലാവരും ഞെട്ടി "രുദ്ര നീ എന്തിനാടാ... അത് കത്തിച്ചു കളഞ്ഞത്....ഇനി നമ്മൾക്ക് ഇവളെ വേണ്ടെടാ..."ലക്ഷ്മി സ്വന്തം മകൻറെ പ്രവർത്തിയെ നോക്കി പറഞ്ഞതും രച്ചുവും കൂടെ ഏറ്റു പറഞ്ഞു... "അതെ രുദ്രേട്ടാ ഇനി നമ്മുക്ക് ഇവളെ വേണ്ട..." പ്രവീൺ എന്നാൽ ഒന്നും പറയാതെ കൈകൾ കെട്ടി നിന്നു... "അതിന് ഇനി ഇവളെ ആർക്ക് വേണം.. രൗദ്രഷിന്റെ ജീവിതം തകർത്തവളാണ് ഈ ദർശന... എന്നെ ചതിച്ചു അധിക കാലം ഒന്നും നീ വാഴില്ല.... വെറുതെ വിട്ടപ്പോൾ ആളെ അയച്ചു കൊല്ലാൻ നോക്കുന്നല്ലെടി... "പറഞ്ഞു തീർന്നതും അവളുടെ കവിളിൽ പടക്കം പൊട്ടുന്ന തരത്തിൽ അവൻ ആഞ്ഞു അടിച്ചു.. അവളുടെ നിറഞ്ഞു മിഴികൾ കാണെ അവൻ ദേഷ്യം നിയന്ത്രിക്കാൻ ആയില്ല...

"നിന്റെ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണുനീർ ഈ ഭൂമിയിൽ പതിച്ചാൽ അടുത്ത അടിയും നിനക്ക് കൊളും.."അവന്റെ ചുവന്ന കണ്ണുകൾ കാണെ ദർശന പേടിയോടെ ഉമിന്നീർ ഇറക്കി... "ടാ... &@&@*മോന്റെ നീ അവളെ തല്ലി അല്ലേടാ..."അർജുൻ രുദ്രന്റെ കോളറിൽ പിടിച്ചു... "ഞാൻ എന്റെ ഭാര്യയെ ആണ് തല്ലിയത് ഇത് ഞങ്ങളുടെ കുടുംബപ്രശ്നം അതിൽ ഇടപെടാൻ നീ ആരാടാ..."കോളറിൽ നിന്നും അർജുന്റെ കൈ വേർപെടുത്തി അവനെ പിറകിലേക്ക് തള്ളി... കൊണ്ട് രുദ്രൻ പറഞ്ഞു... "മോനെ എന്താടാ നീ പറഞ്ഞെ ഇവൾ ആണോ നിന്നെ ഈ പരുവത്തിൽ ആക്കിയേ..."ലക്ഷ്മി നെഞ്ചിൽ കൈ വച്ചു "അതെ അമ്മേ ഇവൾ ആണ്... എന്റെ കാർ ആക്‌സിഡന്റ് ആക്കിയത്.."അവൾക്ക് കിട്ടാത്തത് ഒന്നും വേറെ ആർക്കും കിട്ടാതെ ഇരിക്കാൻ വേണ്ടി..."രുദ്രൻ പുച്ഛിച്ചു... "ഞാൻ ഒന്നും ചെയ്തിട്ടില്ല.... രുദ്രേട്ടനെ ഞാൻ ഒന്നും ചെയ്യില്ല.." "ഒന്നടങ്ങാടി പുല്ലേ അവളുടെ കള്ള കണ്ണീരും നാടകവും എല്ലാം അറിഞ്ഞിട്ട് ആണ് ഞാൻ ഇവിടെ നില്കുന്നെ കൂടുതൽ നാടകം കളിച്ചാൽ ഉണ്ടല്ലോ... " "ഇനി ഒരക്ഷരം നീ മിണ്ടരുത്... "രുദ്രൻ ചുണ്ടിൽ വിരൽ വച്ചു അവളെ നോക്കി പറഞ്ഞ...

'പിന്നെ ഒരു കാര്യം നാളെ എന്റെ വിവാഹം ആണ് അപ്പു ആയിട്ട്... നീ അത് കാണണം...' "അത് കണ്ട് നീ നീറണം...." ശേഷം അവളുടെ കൈയിൽ ബലം ആയി പിടിച്ചു കൊണ്ടവൻ അവന്റെ റൂമിലേക്ക് കൊണ്ട് പോയി...അവൾ കണ്ണീരോടെ അവന്റെ കൂടെ ഒരു പാവ കണക്കെ ചെന്നു അർജുൻ എല്ലാം കൈയിൽ നിന്ന് പോയ കണക്കെ തലയിൽ കൈ വെച്ചിരുന്നു... പ്രവീൺ അർജുനെ പിടിച്ചു എഴുന്നേല്പിയ്ച്ചു അവന്റെ റൂമിലേക്ക് കൊണ്ട് പോയി... അർജുനെ അറപ്പോടെ ലക്ഷ്മിയും രുദ്രാക്ഷയും നോക്കി... 💕💕 രുദ്രൻ അവളെ ബെഡിൽ കൊണ്ട് ഇട്ട്... അവളെ ദഹിപ്പിച്ചു നോക്കി ഡ്രസ്സ്‌ എടുത്തു ഫ്രഷ് ആകാൻ പോയി... അവൾ കാൽ മുട്ടിൽ മുഖം ഒളിപ്പിച്ചു കരഞ്ഞു കൊണ്ടിരുന്നു.... അവളുടെ ഓർമ്മകൾ ഏതാനും മണിക്കൂറുകൾക്ക് പുറകെ പോയി... 💕💕 അർജുനേട്ടൻ പറഞ്ഞു ഫ്രഷ് ആയി ഇറങ്ങി... ഒരു സാരി എടുത്ത് ഉടുത്തു കൊണ്ടിരുന്നപ്പോൾ ആണ് ചൂട് സഹിക്കാൻ വയ്യാതെ ആയത്... പകുതി ഉടുത്ത സാരി കൈയിൽ പിടിച്ചു സ്വിച്ച് ഓൺ ചെയ്തു... നനഞ കൈ ആയത് കൊണ്ട് തന്നെ ഷോക്ക് അടിച്ചു.... ഷോക്ക് അടിച്ചു താഴേക്ക് തെറിച്ചു വീണു അപ്പോഴേക്കും തന്റെ ബോധം പോയി...

പിന്നെ എന്താണ് എന്ന് അവൾക്ക് സംഭവിച്ചത്.... അർജുൻ എങ്ങനെ റൂമിൽ വന്നു... ഒന്നും ഓർമ ഇല്ല.... ഇന്നിതാ... ഭർത്താവിനെ കൊല്ലാൻ നോക്കിയവൾ ആയി... നാളെ ഭർത്താവിൻ വേറെ ഒരു അവകാശി... തനിക്ക് മാത്രം എന്താണ് ഇങ്ങനെ ഒരു വിധി... 💕 അജുനെ റൂമിൽ ആക്കി പ്രവീൺ റൂമിലേക്ക് പോയി... അവൻ നേരത്തെ നടന്ന സംഭവവികാസങ്ങളെ പറ്റി ഓർത്തു... ഒരു ബുക്ക്‌ വായിച്ചു കൊണ്ട് ബാൽക്കണിയിലേക്ക് പോയതാണ്... അപ്പോഴാണ് ദർശനയുടെ റൂമിൽ നിന്നും ശബ്‌ദം കേട്ടത് റൂം ലോക്ക് അല്ലാഞ്ഞത് കൊണ്ട് തന്നെ.അകത്തേക്ക് കയറി... താഴെ കിടക്കുന്നവളെ കാണെ അവൻ നെറ്റി ചുളിച്ചു നോക്കി.. പൾസ് ചെക്ക് ചെയ്തപ്പോഴേക്കീം കുറവ് ആണ് ശ്വാസം അവൾ എടുക്കാൻ ബുദ്ധിമുട്ടുന്നു എന്ന് കണ്ടപ്പോൾ ചുറ്റും ഒന്ന് നോക്കി... ഓൺ ആയ സ്വിച്ച് കണ്ടപ്പോൾ മനസിലായി ഷോക്ക് അടിച്ചത് ആണെന്ന്.. അവളെ ബെഡിലേക് കിടത്തി കൃത്രിമ ശ്വാസം നൽകി... അത്രെയേ ഉള്ളു... അവളെ എങ്ങനെ എങ്കിലും രക്ഷിക്കണം.. ആയിരുന്നു.... അർജുൻ കണ്ണുകൾ അടച്ചു ബെഡിലേക്ക് ചാരി ഇരിന്നു.... നടക്കാൻ പോണത് എന്തെന്ന് അറിയാതെ........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story