എൻ പ്രാണനെ 💕: ഭാഗം 2

Killing Queen

രചന: Killing Queen

ആദ്യം എല്ലാവരെയും ഒന്ന് പരിചയപ്പെടാം... ദേവ നിലയം വീട് 💕 മഹാദേവൻ ഭാര്യ പാർവതി പുത്രൻ :രൗദ്രാക്ഷ് മഹാദേവൻ ഭാര്യ :ദർശന രൗദ്രാക്ഷ് പുത്രി :രുദ്രാക്ഷ മഹാദേവൻ Single പസങ്ക 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 വൈകുന്നേരം റിസെപ്ഷൻ ഒന്നും ഇല്ലായിരുന്നത് അവൾക്ക് വല്യ ആശ്വാസം ആയിരുന്നു.... പെട്ടന്ന് ഉണ്ടായ വിവാഹം ആയത് കൊണ്ട് ആരെയും അറിയിക്കാൻ പറ്റിയിരുന്നില്ല അത് കൊണ്ട് റിസപ്ഷൻ വെയ്ക്കാൻ ഉള്ള പ്ലാനും ഉണ്ട്... "അല്ല ദച്ചുട്ടി... എന്താ ഇവിടെ ഇരിക്കാൻ ആണോ പ്ലാൻ.... അവിടെ ചേട്ടൻ കാത്തിരിക്കുന്നുണ്ടാകും.. 😁"അവൾ അല്പം നാണത്തോടെ പറഞ്ഞു... "ഹ്മ്മ് കാത്തിരിക്കുന്നു.... അതും എനിക്ക് വേണ്ടി... "അവൾ പുച്ഛത്തോടെ ഓർത്തു.. "ഞാൻ ഇന്ന് ഇവിടെ കിടന്നോട്ടെ...രച്ചു എനിക്ക് അങ്ങോട്ട് പോകാൻ എന്തോ പേടി പോലെ "രച്ചുവിന്റെ കൈയിൽ തട്ടി ദച്ചു ചോദിച്ചു.. "അയ്യാ... ഞാൻ ആണോ നിന്നെ കെട്ടിയെ... അവിടെ എന്റെ ചേട്ടൻ കാത്തിരുന്ന് എന്നെ പ്രാകുവായിരിക്കും..."ദച്ചുവിന്റെ കൈയിൽ പിടിച്ചവളെ എഴുന്നേൽപ്പിച്ചു കൊണ്ട് രച്ചു പറഞ്ഞു... അ.. "മോളെ ദച്ചു.."ദർശന എന്തോ പറയാൻ വന്നതും താഴെ നിന്നും പാർവതിയുടെ വിളി വന്നിരുന്നു... "മോൾ വിട്ടോ... വേണേൽ താഴെ വരെ ഞാനും വരാം "അത് പറഞ്ഞവൾ ദർശനെയും കൊണ്ട് താഴേക്കു പോയി... 🌼🌼

താഴേക്ക് ചെന്നതും പാർവതി ദർശനയുടെ കൈയിലേക്ക് ഒരു ഗ്ലാസ്‌ പാൽ വെച്ച് കൊടുത്തു.... "എന്തിനാ അമ്മേ ഇതൊക്കെ "അവൾ അവരെ ദയനീയതയോടെ ചോദിച്ചു.. "പതിവ് ഒന്നും തെറ്റിക്കണ്ട മോളെ..." അതും പറഞ്ഞവളെ മുകളിലേക്കു അവര് അയക്കാൻ നിന്നതും... അവൾ ഉടുത്തിരുന്ന സാരിയിൽ മനഃപൂർവം തട്ടിയവൾ വീഴാൻ പോയതും... കൈയിലെ ഗ്ലാസ്‌ നിലപതിച്ചിരുന്നു... "അയ്യോ മോളെ എന്തെങ്കിലും പറ്റിയോ... " അവളെ അവിടെ നിന്നും മാറ്റി കൊണ്ട് പാർവതി ചോദിച്ചു... "ഇല്ല അമ്മേ പെട്ടന്ന്... സാരിയിൽ തട്ടി... " അവൾ കള്ളം പറഞ്ഞു... "അയ്യോ ദച്ചു ടി ഇത് എന്താടി കാലൊക്കെ പൊള്ളി ഇരിക്കുന്നല്ലോ... "അവളുടെ പൊള്ളിയ കാൽ കാണെ രച്ചു വേവലാതിയോടെ ചോദിച്ചു... "അയ്യോ മോളെ എന്താ പറ്റിയെ.."അവർ ദർശനയെ പിടിച്ചു അവിടെ ഉള്ള ചെയറിൽ ഇരുത്തി കൊണ്ട് ചോദിച്ചു... "അത് അമ്മേ വിളക്ക് തന്നപ്പോൾ വീഴാൻ പോയിരുന്നു... അപ്പോൾ അതിലെ എണ്ണ വീണതാണ്..."അത് പറയവേ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു... രുദ്രൻ മനഃപൂർവം അവളെ തട്ടി വീഴ്ത്താൻ നോക്കിയത് ഓർക്കവേ ഹൃദയം എന്തിനോ വിങ്ങി...

"അയ്യോ മോളെ വേദന ഉണ്ടോ.... രച്ചു പോയി ഫസ്റ്റ് aid ബോസ് എടുത്തിട്ട് വാ.."അവളുടെ നിറഞ്ഞ കണ്ണ് കാണെ അവർ കരുതി വേദനിച്ചിട്ട് ആകുമെന്ന്.. രുദ്രാക്ഷ പോയി ഫസ്റ്റ് aid ബോക്സ്‌ എടുത്തിട്ട് വന്നതും അവർ ശ്രെദ്ധ പൂർവ്വം അവളുടെ കാലിൽ മരുന്ന് വേച്ചു... ഇടയ്ക്ക് ഇടയ്ക്ക് ബ്ലഡ്‌ വരുന്നുണ്ട്.. "മോളെ മരുന്ന് വെയ്ക്കാൻ പറ്റുന്നില്ലല്ലോ ഹോസ്പിറ്റലിൽ പോകാം..."ചോര ഒലിച്ചു കൊണ്ടിരിക്കുന്ന കാൽ കാണെ ആ അമ്മ മനം വിതുമ്പി... "അത് ഒന്നും സാരമില്ല അമ്മേ ചെറിയ ഒരു മുറിവ് അല്ലെ.."അവൾ ചിരിച്ചു കൊണ്ട് പറഞ്ഞതും..അവർ വീണ്ടും അവളുടെ കാലിലെ ചോര ഒക്കെ ഒരു വിധം മാറ്റി മരുന്ന് വെച്ച് കെട്ടി കോടുത്തു... "ദച്ചു നീ എങ്ങനെയാ.. ഈ കാലും വെച്ച് കുളിച്ചേ ടി.."രൗദ്രക്ഷ അവളുടെ പൊള്ളിയ കാൽ നോക്കി ചോദിച്ചു... "വേദന അറിഞ്ഞില്ല രച്ചു.." "അല്ലെങ്കിലും മനസ്സിൽ ഉള്ള മുറിവിനെ കാട്ടി വലുത് ഒന്നും അല്ലലോ ഇത് "അവൾ ഒരു നെടുവീർപ്പോടെ ഓർത്തു... അപ്പോഴേക്കും.. പാർവതി വീണ്ടും ഒരു ഗ്ലാസ്‌ പാലുമായി വന്നിരുന്നു... "പതിവ് ഒന്നും തെറ്റിക്കാൻ നിൽക്കണ്ട മോൾ പൊയ്ക്കോളൂ... കാലിന് വേദന ഉണ്ടേൽ രച്ചു റൂ വരെ ആകും..."അവളുടെ കൈയിലേക്ക് പാൽ നൽകി കൊണ്ട് പറഞ്ഞവളെ മുറിയിലേക്ക് പറഞ്ഞയച്ചു...

കൂട്ടിന് രച്ചുവും... "അങ്ങനെ എന്റെ ചങ്ക് കൂട്ട്കാരി ഇന്ന് എന്റെ നാത്തൂൻ... ഐവ.."രച്ചു അവളെ പിടിച്ചു നടക്കുന്നതിനിടയിൽ പറഞ്ഞു.. അവളുടെ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടവൾ ദച്ചുവിന്റെ കവിളിൽ മുത്തി... "എന്നൽ ശെരി മോളെ ഞാൻ ഇവിടെ വരെയെ ഉള്ളു... എന്നാൽ സേച്ചി അങ്ങോട്ട് പോകുവാ..."അതും പറഞ്ഞവൾ റൂമിലേക്ക് ഓടി. ദച്ചു അകത്തു കയറാണോ വേണ്ടയോ എന്ന് ആലോചിച്ചു നിന്നു രണ്ടും കല്പിച്ചു... അവൾ അകത്തേക്ക് കയറി... എന്നാൽ രൗദ്രാക്ഷ് അവിടെ ഉണ്ടായിരുന്നില്ല.. അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു... ചുവര് മുഴുവൻ അവന്റെ ഫോട്ടോസാണ് പിന്നെ അവരുടെ ഫാമിലി പിക്കും... ബാത്‌റൂമിലേക്ക് നോക്കിയതും അത് പുറത്ത് നിന്ന് ലോക്ക് ആണ്... പിന്നെ എവിടെ പോയി എന്ന് ചിന്തിച്ചവൾ നടന്നപ്പോൾ ബാൽക്കണി ഡോർ തുറന്ന് കിടക്കുന്നത് കണ്ടു... അവൾ തല എത്തിച്ചു... പുറത്തേക്ക് നോക്കിയതും അവിടുത്തെ കാഴ്ച അവൾക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു... ഒരേ സമയം ദേഷ്യവും സങ്കടവും വന്നു ആ പെണ്ണിന്... താലി ചാർത്തിയവൻ ഒരുത്തിയുമായി ആഞ്ഞു പുണർന്നു നിൽക്കുന്നു... ആ പെണ്ണ് അവളെ കണ്ടതും ഒന്ന് കൂടെ അവനിലേക്ക് ഒട്ടി....അവന്റെ കവിളിൽ ആകെ ചുംബനങ്ങൾ കൊണ്ട് മൂടി.... തിരികെ അവൻ അവളെ കൂടുതൽ തന്നിലേക്ക് ചേർത്തു പിടിച്ചു.... കാഴ്ച കാണാൻ കഴിയാതെ അവൾ ചുവരിലേക്ക് ചാരി ഇരിന്നു... അവളുടെ കൈകൾ താലിയിൽ മുറുകി.... "തന്റെ ഭർത്താവ്... അവൾക്ക് അവളോട്‌ തന്നെ പുച്ഛം തോന്നിയ നിമിഷം...ആയിരുന്നത് " ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story