എൻ പ്രാണനെ 💕: ഭാഗം 20

Killing Queen

രചന: Killing Queen

രുദ്രൻ ഫ്രഷ് ആയി ഇറങ്ങി കണ്ണാടിയുടെ മുന്നിൽ പോയി മുടി ഒതുക്കുക ആയിരുന്നു... കണ്ണാടി വഴി അവൻ പിന്നിൽ കാലിൽ മുഖം പൂഴ്ത്തി കിടക്കുന്നവളെ കാണെ അവന്റെ മുഖം ഒന്ന് കുറുകി... ചീപ് ടിപിയിൽ വെച്ചവൻ ഷോർട്സും ടീഷർട്ടും ധരിച്ചു... ഫോൺ എടുത്തു അപ്പുവിനെ വിളിച്ചവൻ ബാൽക്കണിയിലേക്ക് പോയി... അപ്പു നല്ല സന്തോഷത്തിൽ ആണ്... അത് അവളുടെ സംസാരത്തിൽ നിന്ന് തന്നെ വെയ്ക്തമാണ്... അല്പം നേരം കൂടെ നാളെത്തേക്കുള്ള കാര്യങ്ങൾ പറഞ്ഞവൻ ഫോൺ വെച്ച് തിരികെ റൂമിലേക്കു കയറി... കട്ടിലിൽ ചാരി മുട്ടിൽ മുഖം പൂഴ്ത്തി ഇരിക്കുന്നവളെ അവൻ എടുത്തു നേരെ കിടത്തി.... കഴുത്തറ്റം വരെ അവളെ പുതപ്പിച്ചവനും ലൈറ്റ് ഓഫ്‌ ആക്കി കിടന്നു... 💕💕 രാവിലെ ഏഴുമണി ആയതും ദർശന കണ്ണുകൾ ആയാസപെട്ടു തുറന്നു... തലേദിവസം ഒരുപാട് കരഞ്ഞത് കൊണ്ട് തന്നെ കരഞ്ഞു കണ്ണെല്ലാം വീർത്തിട്ട് ഉണ്ട്... അടി കാരണം തലക്ക് നല്ല ഭാരം... തലയ്ക്കു കൈ കൊടുത്തവൾ എഴുന്നേറ്റു ഇരുന്ന്... കുറച്ചു നേരം ആ ഇരുപ്പ് തന്നെ അവൾ ഇരിന്നു.. പെട്ടന്ന് ആണ് ഇന്നത്തെ ദിവസം.. തന്റെ പ്രാണന്റെ വിവാഹം ആണെന്ന് ഓർത്തത്...

കണ്ണുകൾ കണ്ണുനീർ പൊഴിക്കാൻ തുടങ്ങിയതും അവൾ മനസ്സിനെ പറഞ്ഞു പകപ്പെടുത്തി... ഇനി ആർക്ക് വേണ്ടിയിട്ടും താൻ കണ്ണുനീർ പൊഴിക്കേണ്ട ആവശ്യം ഇല്ല... എങ്കിലും അവളുടെ ചുണ്ടുകൾ എന്തിനോ വിറച്ചു... ബെഡിൽ നിന്നും അവൾ എഴുന്നേറ്റു... കണ്ണുകൾക്ക് അസ്സഹന്യമായ വേദന അനുഭവപെട്ടു തലക്ക് ഭാരം വന്നു കൂടുന്നത് അവൾ അറിഞ്ഞു...കാൽ തറയിൽ ഉറക്കാത്തത് പോലെ തോന്നിയത്തും അവൾ ബെഡിലേക്ക് വീണ്ടും തന്നെ ഇരിന്നു.... കണ്ണുകൾ അടച്ചവൾ ആഞ്ഞു ശ്വാസം വലിച്ചു... പെട്ടന്ന് രൗദ്രഷിന്റ ശബ്‌ദം കാതിൽ പതിഞ്ഞതും അവൾ കണ്ണുകൾ തുറന്നു... ആരോടോ ഫോണിൽ സംസാരിക്കുക ആണ്... കല്യാണ വേഷത്തിൽ നിൽക്കുന്ന അവനെ അവൾ നോക്കി... എല്ലാം നഷ്ടപ്പെട്ടവൾക്ക് ആകെ ഉള്ള ആശ്വാസം അവൻ ആയിരുന്നു എന്നാൽ അതും ഇന്ന് അവസാനിക്കാൻ പോകുന്നു... അവൻ ഫോൺ കട്ട്‌ ചെയ്ത് തന്നെ ഉറ്റുനോക്കുന്നവളെ നോക്കി പുരികം പൊക്കി അവൾ ഒന്നുല്ല ഇന്ന് ചുമൽ പൊക്കി ബെഡിൽ നിന്ന് എഴുന്നേറ്റു പോയി... ബ്രഷ് ചെയ്തവൾ കബോർഡിൽ നിന്ന് ഡ്രസ്സ്‌ എടുക്കാൻ ആയി തിരഞ്ഞു.... "ദർശന... "പിറകിൽ നിന്നും രൗദ്രഷിന്റെ വിളിയിൽ അവൾ തിരിഞ്ഞു നോക്കി...'

ഒരു കവർ കൈയിൽ ഉണ്ട്... "ഇത് ഒരു സാരി ആണ് ഇത് ഉടുത്തൽ മതി..." അവൾക് നേരെ കവർ നീട്ടി പറഞ്ഞതും അവൾ തലയാട്ടി കൊണ്ട് അത് വാങ്ങി.. റൂമിൽ നിന്നും അവൻ ഇറങ്ങി പോയതും അവൾക്ക് എന്തെന്ന് ഇല്ലാത്ത സന്തോഷം വന്നു മൂടി... അവസാന നിമിഷം അവൻ തനിക്ക് സ്വന്തം ആകുമോ...?? അവളിൽ അങ്ങനെ ചോദ്യങ്ങൾ ഒരുപാട് ഉയർന്നു... അവൻ നൽകിയ കവറും ആയി അവൾ ഫ്രഷ് ആകാൻ കയറി... ഷവർ തുറന്ന് കുറച്ചു നേരം അവൾ അതിന്റ ചുവട്ടിൽ നിന്നു അതിൽ നിന്നും വീഴുന്ന തണുത്ത വെള്ളം മനസിനെയും ശരീരത്തെയും ഒരുപോലെ അവളെ തണുപ്പിച്ചു.... ശേഷം അവൻ നല്കിയ കവർ എടുത്തു നോക്കി... വെള്ള സെറ്റ് സാരി ആയിരുന്നു അത്.... നന്നായി ഉടുത്തവൾ ബാത്‌റൂമിൽ നിന്നും ഇറങ്ങി.. കണ്ണാടിക്ക് മുന്നിൽ പോയി അവൾ കണ്ണും എഴുതി പൊട്ടും തൊട്ട് സാരിക്ക് ചേർന്ന പൊട്ടും മാലയും വളയും ഇട്ടവൾ താഴേക്ക് ഇറങ്ങി... സന്തോഷത്തോടെ സ്റ്റെപ്പുകൾ എല്ലാം ഓടി ഇറങ്ങിയവൾ.... അധിക നേരം വന്നില്ല ആ സന്തോഷം കെട്ടടങ്ങാൻ എന്നാൽ ഹാളിൽ ഒരുങ്ങി നിൽക്കുന്ന രച്ചുവും ലക്ഷ്മിയും അവളെ അവജ്ഞതയോടെ നോക്കി...

"അല്ല തമ്പുരാട്ടി എങ്ങോട്ട് ആണോ ആവോ കെട്ടിയൊരുങ്ങി... "രച്ചു പറഞ്ഞു കൊണ്ട് മുഖം തിരിച്ചു... ലക്ഷ്മി അവളെ നോക്കിയതും ദച്ചു ജീവനില്ലാത്ത പുഞ്ചിരി നൽകി... 💕💕 രുദ്രൻ കൂടെ ഇറങ്ങിയതും എല്ലാവരും കാറിനു അരികിലേക്ക് പോയി... ഡ്രൈവിംഗ് സീറ്റിൽ രുദ്രൻ കയറി... കോ ഡ്രൈവർ സീറ്റിൽ കയറാൻ നിന്ന ദർശനയെ തള്ളി മാറ്റി കൊണ്ട് രച്ചു മുന്നിൽ കയറ് ഇരിന്നു... ബാക്ക് ഡോർ തുറന്നപ്പോഴേക്കും ലക്ഷ്മിയുടെ ശബ്‌ദം അവൾക്ക് നേരെ കടുത്തിരുന്നു... അവരുടെ വാക്കുകൾ അവളെ കൂടുതൽ മുറി പെടുത്തി... "അവൾ ഈ കാറിൽ കയറിയാൽ ഞാൻ വരില്ല..."അവർ അറുത്തു മുറിച്ചു പറഞ്ഞു... അവൾ മുന്നിൽ ഇരിക്കുന്ന രൗദ്രഷിനെ നോക്കി.... അവനും അമ്മയിൽ നിന്ന് അങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല.... അവൾ പുറകിൽ ബൈക്കിൽ ഇരിക്കുന്ന അർജുനെ നോക്കി... അവനരികിലേക്ക് അവൾ നീങ്ങി.... "കണ്ടില്ലേ ആ നശൂലം അവന്റെ പുറകെ പോണത്..."അവർ മുഖം ചുളിച് കൊണ്ട് പറഞ്ഞു... "നീ കാർ എടുക്ക് രുദ്ര ഇനി ആരെ കാത്ത് നിൽക്ക മുഹൂർത്തം ആകുന്നു.."മിറർ വഴി അർജുന്റെ ബൈക്കിൽ കയറുന്ന ദർശനയെ നോക്കുന്ന രുദ്രനെ നോക്കിയവർ പറഞ്ഞു...

രുദ്രൻ ഒന്ന് ശ്വാസം എടുത് കാർ സ്റ്റാർട്ട്‌ ചെയ്തു.... അവർക്ക് പിറകെ ബൈക്കിൽ അർജുനും ദർശനയും... 💕💕 അടുത്തുള്ള അമ്പലത്തിൽ ആയിരുന്നു വിവാഹം നടത്താൻ തീരുമാനിച്ചത്... വല്യ അർഭാടാമോ ഒന്നും ഇല്ല... അവർ കുടുംബം മാത്രം.... അപ്പുവും... അമ്പലത്തിൽ കസവു സാരി ഉടുത്തു ഒരുങ്ങി നില്കുന്നവളിൽ രച്ചുവിന്റെ കണ്ണുകൾ ഉടക്കി... അപ്പുവിനെ ആ വേഷത്തിൽ കാണാൻ എന്തോ ഒരു പ്രതേക ഭംഗി തോന്നുന്നത് പോലെ... അവൾ ഓടി അപ്പുവിനെ പോയി കെട്ടിപിടിച്ചു... എന്നാൽ ലക്ഷ്മി അതിൽ ഒന്നും താല്പര്യം കാട്ടാതെ മാറി നിന്നു... അർജുനും രുദ്രനും ദച്ചുവും എല്ലാവരും അമ്പലത്തിലേക്ക് കയറി... പക്ഷേ ദച്ചുവിന്റെ പ്രതീക്ഷകൾ എല്ലാം തെറ്റിച്ചു കൊണ്ട് അപ്പു അവിടെ ഉണ്ടായിരുന്നു.... അപ്പുവിന്റെ കൈയിൽ വിരൽ കോർത്തു പുഞ്ചിരിക്കുന്ന രുദ്രനെ കാണെ അവൾ എന്തിനോ വേണ്ടി പുഞ്ചിരിച്ചു.... എന്നാൽ അത് പകയിലേക്ക് മാറാൻ അധിക താമസം വേണ്ടി വന്നില്ല "മുഹൂർത്തസമയം ആയി വധുവരന്മാർ ഇങ്ങോട്ട് വരിക..."പൂജാരി പറഞ്ഞതും രുദ്രൻ അപ്പുവിന് അടുത്തേക്ക് പോയി... പൂജാരി താലം അർജുനും ദാച്ചുവിനും നേരെ നീട്ടി പിടിച്ചു.... ദച്ചുവും അർജുനും മുഖമുഖം നോക്കി... "അദ്യം നിങ്ങളുടെ വിവാഹം ആണ്..."പൂജാരി പറഞ്ഞതും ദച്ചു രണ്ടടി പുറകിലേക്ക് വെച്ച്... " താലി കെട്ടിക്കോളൂ..."പൂജാരി താലി കൈയിലേക്ക് കൊടുത്തതും അർജുൻ അത് വാങ്ങി ദച്ചുവിനെ നോക്കി... രുദ്രനും അപ്പുവും എല്ലാവരും കൈകളിൽ പൂക്കൾ നിറച്ചവരെ നോക്കി..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story