എൻ പ്രാണനെ 💕: ഭാഗം 22

Killing Queen

രചന: Killing Queen

നീ എന്തിനാ അവളെ അടിച്ചത്..."അവൻ അവൾ മൗനം പാലിച്ചു നിന്നു... "എനിക്ക് ഇഷ്ടമല്ല അത്ര തന്ന..." "അതിന് നിന്റെ ഇഷ്ടങ്ങൾ നോക്കി കാര്യങ്ങൾ തീരുമാനിക്കാൻ നീ എന്റെ ആര്. " "ഞാൻ നിങ്ങളുട ഭാര്യ അത് മറക്കണ്ട... "അവൾ വിരൽ ചൂണ്ടി പറഞ്ഞതും അവൻ അവളുടെ വിരലിൽ പിടിച്ചു... "അപ്പോൾ ഡിവോഴ്സ് ഓ " "അത് നിങ്ങൾ തന്നെ അല്ലെ കത്തിച്ചു കളഞ്ഞതും... "അവൾ പല്ല് കടിച്ചു പറഞ്ഞു... എല്ലാവരും ഇവിടെ എന്താണ് നടക്കുന്നത് എന്ന് അറിയാതെ നിന്നു.. "പ്രവീണേ ആ സാധനം ഇങ് എടുത്തോ..."അവൻ പ്രവീണിനെ നോക്കാതെ ടച്ചുവിൽ തന്നെ നോട്ടം എറിഞ്ഞു പറഞ്ഞു... രച്ചുവിനെ മാറ്റി നിർത്തിയവൻ ഒരു പേപ്പർ അവൻ രൗദ്രഷിന് നൽകി... രൗദ്രാഷ് അത് വാങ്ങി... ദാച്ചുവുന്റെ കൈയിൽ വെച്ച് കൊടുത്തു... അവൾ അത് പൊട്ടിച്ചു നോക്കി... "ഡിവോഴ്സ് നോട്ടീസ് "അവളുടെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു... കണ്ണുകൾ ആ പേപ്പർ ചുറ്റും ഓടി തന്റെ ഒപ്പും രൗദ്രഷിന്റെ ഒപ്പും അതിൽ ഉണ്ട് പിന്നെ അന്ന് അന്നെന്താ അവൻ കത്തിച്ചത് എന്നുള്ള ചിന്ത അവളിൽ നിറഞ്ഞു...

"അപ്പോൾ... അപ്പോൾ അന്ന് കത്തിച്ചത് എന്താ..."അവൾ ഒന്നും മനസ്സിൽ ആവാതെ എല്ലാവരെയും നോക്കി പ്രവീൺ ഒഴിച് ബാക്കി എല്ലാവരിലും അതെ ചോദ്യം മനസ്സിൽ ഉയർന്നു... ആർക്കും മനസ്സിലാവുന്നില്ല എന്താ ഇവിടെ നടക്കുന്നതെന്ന്... "എന്താ ഇവിടെ നടക്കുന്നെ രുദ്ര..."അവിടെ കൂടി നിന്നവർ പലതും അടക്കം പറയാൻ തുടങ്ങിയതും ലക്ഷ്മി തന്റെ മകന് നേരെ ശബ്‌ദം ഉയർത്തി... "ഞാൻ കത്തിച്ചത് ഡിവോഴ്സ് നോട്ടീസ് അല്ലെങ്കിലോ..."അവൻ ഭാവഭേദം ഇല്ലാതെ പറഞ്ഞു... കേട്ടത് മനസിലാവാതെ എല്ലാവരും പരസ്പരം നോക്കി... അർജുൻ രുദ്രനെ നോക്കി അവന്റെ അപ്പോഴത്തെ ഭാവം എന്തെന്ന് അറിയാൻ അവന് കഴിഞ്ഞില്ല... "ഞാൻ കത്തിച്ചത് ഡിവോഴ്സ് നോട്ടീസ് അല്ലെന്ന്... വെറും ഒരു പേപ്പർ കഷ്ണം മാത്രം ആണ്..." "താലി എവിടെ... മുഹൂർത്തം കഴിയുന്നു... "തല തഴ്ത്തി നിൽക്കുന്ന അപ്പുവിനെയും തന്നെ തന്നെ നോക്കി നിൽക്കുന്ന ദാച്ചുവിനെയും നോക്കി... "നിങ്ങളോട് അല്ലെ പറഞ്ഞെ... ഇവളെ കെട്ടരുതെന്ന് പറഞ്ഞെ... നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമാ... ഒരുപാട്... നിങ്ങൾ വേറെ ഒരാളെ വിവഹം ചെയ്യതാൽ ഞാൻ സഹിക്കും പക്ഷേ ഇവളെ.. ഇവളെ വിവാഹം ചെയ്യാൻ ഞാൻ അനുവദിക്കില്ല.."

എരിയുന്ന കണ്ണുകളോടെ അവൾ അപ്പുവിനെ നോക്കി.. അപ്പു എല്ലാവരെയും നോക്കി... എല്ലാവരുടെയും നോട്ടം തന്നിൽ ആണെന്ന് അറിയവേ അവൾ വിറയലോടെ നിൽക്കുന്ന ദച്ചുവിനെ നോക്കി... നിനക്ക് ഇനിയും മതി ആയില്ലേ ദർശന.... ഒരുപാട് നീ എന്നെ ദ്രോഹിച്ചു.... സ്നേഹിച്ചവനെ അദ്യം നീ എന്നിൽ നിന്നും തട്ടി എടുത്തു... "പിന്നെ അവനെ കളഞ്ഞു നീ അർജുനോട് കൂടെ ജീവിക്കാൻ തീരുമാനിച്ചു വീണ്ടും ഞങ്ങൾ ഒന്നിക്കാൻ പോണെന്നു അറിഞ്ഞപ്പോൾ ദേ വീണ്ടും... നിനക്ക് ഇനിയും മതി ആയില്ലേ ദർശന...എന്റെ ജീവിതം തകർത്ത് നിനക്ക് എന്ത് നേടാൻ ആണ് "അവൾ നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു... പെട്ടന്ന് തന്നെ എല്ലാവരെയും കാത് അടപിക്കും വിധം രീതിയിൽ അവിടെ വീണ്ടും ശബ്‌ദം ഉയർന്നു... കവിളിൽ കൈ വെച്ച് ദർശനയെ നോക്കിന്ന അപ്പു.... അവളെ തന്നെ വീണ്ടും അടിക്കാനായി കൈകൾ ഉയർത്തുന്ന ദർശന... "എന്താടി നീ പറയുന്നേ ആര് ആരുടെ ജീവിതം തകർത്തെന്ന നീ പറയുന്നേ... ഏടി.. പറയൻ "പറഞ്ഞു തീർന്നതും അടുത്ത ശബ്ദവും അവിടെ ഉയർന്നു... അപ്പുവിന്റെ മുഖം ഒരു വശത്തേക്ക് ചരിഞ്ഞു പോയി... കലി കയറി തുള്ളുക ആയിരുന്നു ദർശന...

(ലെ ഞാൻ :അതെന്താ അവൾക് തുള്ളൽ പനി ആണോ 🙄) രുദ്രൻ വന്നവളെ പിടിച്ചു നിർത്തി... അപ്പു പൊട്ടി ഒഴുകുന്ന ചുണ്ടിലെ ചോര തുടച്ചു.. രച്ചു അപ്പുവിന്റെ ചുണ്ടിലെ ചോര കൈയിലെ ടവൽ വെച്ച് അമർത്തി പിടിച്ചു.. "പറ ദർശന... ആര് കാരണം ആരുടെ ജീവിതമാണ് തകർന്നത്...?"അത്രയും നേരം ശാന്തം ആയിരുന്നവൻ അവൾക്ക് നേരെ ചോദ്യം ഉയർത്തി.. അപ്പോഴും ദച്ചുവിന്റെ കണ്ണുകൾ അപ്പുവിൽ ആയിരുന്നു... "അവൾ... അവൾ കാരണം നശിച്ചത് എൻറെ ജീവിതം ആണ്..."പറഞ്ഞു കഴിഞ്ഞു വീണ്ടും അവളെ തല്ലാൻ പോണവളെ രുദ്രൻ പിടിച്ചു കുലുക്കി... "എന്താ നടന്നതെന്ന് പറയാൻ... ശെരിക്കും എന്നെ പ്രണയിച്ചത് നീയോ അതോ അവളോ..."അവളെ പിടിച്ചുലച്ചുകൊണ്ട് രുദ്രൻ ചോദിച്ചു... അപ്പുവും ദച്ചുവും മൗനത്തിൽ നിന്നു.. "ദച്ചു.."അവളുടെ തോളിൽ കൈ വെച്ചവൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു.... അവൾ അത്ഭുതത്തോടെ അവനെ നോക്കി.. "ആദ്യമായാണ് തന്നെ ഇത്ര അധികം സ്നേഹത്തോടെ അവൻ തന്റെ പേര് വിളിക്കുന്നത്..." "രൗദ്രഷിന്റെ പ്രാണനിൽ അലിഞ്ഞു ചേർന്നവൾ നീ ആണേൽ പിന്നെ എന്തിനാടി എല്ലാ എന്നിൽ നിന്നും മറച്ചു വെച്ചത്...

"അവൻ ദയനീയത്തോടെ പറഞ്ഞതും അവളുടെ മിഴികൾ നിറഞ്ഞു.. അവളുടെ മിഴികൾ അവൻ തുടച്ചു കൊടുത്തു.... "എല്ലാം ഞാൻ അറിഞ്ഞു ദച്ചു ഇനിയും എന്നിൽ നിന്ന് ഒന്നും ഒളിക്കാൻ നീ ശ്രെമിക്കണ്ട... അപ്പു എങ്ങനെ നമ്മുടെ ഇടയിൽ വന്നു..."എല്ലാവരും അവനെ തന്നെ നോക്കി... "രുദ്രേട്ട.. എന്താ ഇവിടെ നടക്കുന്ന..."രച്ചു തലക്ക് കൈ കൊടുത്തു "എന്നെ പ്രണയിച്ചതും ഞാൻ പ്രണയിച്ചതും ഈ നിൽക്കുന്ന ദച്ചുവിനെയാണ് "അവളെ ചേർത്ത് പിടിച്ചവൻ പറഞ്ഞു... "അപ്പോൾ അപ്പു..."🙄?? രച്ചുവിന്റെ കിളികൾ എല്ലാം പറന്നു പോയി... "അപ്പു ഇവൾ ഒരു കള്ളി ആണ്... ഞങ്ങളുടെ പ്രണയം നശിപ്പിക്കാൻ നോക്കിയ കള്ളി..."രൗദ്രാഷ് അപ്പുവിനെ നോക്കി പറഞ്ഞു..ശേഷം കൈയിലെ ഡിവോഴ്സ് അമ്പലത്തിൽ കത്തിച്ച വെച്ച വിളക്കിലെ അഗ്നിയാൽ കത്തിച്ചു.... കള്ളങ്ങൾ എല്ലാം പൊളിഞ്ഞ പോലെ അപ്പു തല കുനിച്ചു... എല്ലാവരെയും എങ്ങനെ ഫേസ് ചെയ്യും എന്നറിയാതെ അവൾ നിന്നു... "ദച്ചു ജീവ..."രൗദ്രാഷ് അവനെ പറ്റി ചോദിച്ചതും അവളുടെ ചുണ്ടുകൾ വിറച്ചു.... ശ്വാസം നിലച്ചപോലെ തോന്നി അവൾക്.... "ജീവ എവിടെ...." "ജീവേട്ടനെ ഇവൾക് എങ്ങനെ അറിയാൻ ആണ്...

ഇനി എങ്കിലും കാര്യങ്ങൾ എനിക്ക് കൂടെ പറഞ്ഞു ത.."രച്ചു പല്ല് കടിച്ചു പറഞ്ഞു... "ജീവയുടെ പെങ്ങൾ ആണ് ദർശന..." എ 🙄🙄 "അതെ...,ദച്ചു അവൻ എവിടെ പക്ഷേ നിന്റെ വിവാഹം കഴിഞ്ഞു എന്ന് ആണല്ലോ ഞങ്ങൾ അറിഞ്ഞത്... "റച്ചുവുനോട് പറഞ്ഞ ശേഷം അവൻ ദച്ചുവിന് നേരെ ചോദിച്ചു... 'എന്തൊക്കെ ഞങ്ങൾ അറിയാൻ ബാക്കി ഉണ്ട് അത് നീ പറഞ്ഞെ കഴിയു....' എല്ലാവരിലും അമ്പരമ്പ് ആയിരുന്നു.... എന്നാൽ ലക്ഷ്മി മാത്രം ഭവവ്യത്യാസം ഇല്ലത്തെ നിന്നു... "ജീവ... 🥺🥺ജീവേട്ടൻ മരിച്ചു..."അവൾ പറഞ്ഞു നിർത്തിയതും രുദ്രൻ നെഞ്ചിൽ കൈ വെച്ച്... വിയർക്കാൻ തുടങ്ങി... ഹൃദയമിടിപ്പ് കൂടി... ആ... പെട്ടന്ന് ആണ് ദച്ചുവിന്റെ ശബ്‌ദം അവിടെ ഉയർന്നത്... കൈയിൽ വിളക്കുമായി നിൽക്കുന്ന അപ്പു.. അതിൽ നിന്നും രക്തത്തുള്ളികൾ നിലത്തേക്ക് ഇറ്റിറ്റ്‌ വീഴുന്നുണ്ട്...

എല്ലാവരും നടന്നത് എന്തെന്നറിയാതെ ശങ്കിച്ചു... നിലത്തു വയർ പൊത്തി പിടയുന്നവളെ കാണെ രുദ്രന്റെ കാലുകൾ വിറച്ചു... ദച്ചുവിന്റെ വയറിൽ നിന്നും ചോര ഒഴുകാൻ തുടങ്ങി... അപ്പു വിജയഭാവത്തോടെ എല്ലാവരെയും നോക്കി... "മോളെ ദച്ചു..."ലക്ഷ്മി അവളെ വിളിച്ചു കരഞ്ഞു... രച്ചു അപ്പുവിന്റെ കവിളിൽ ആഞ്ഞടിച്ചു... അവളെ പിന്നിലേക്ക് തള്ളി... എങ്കിലും അവൾ ദച്ചുവിനെ നോക്കി പുച്ഛത്താൽ ചിരിച്ചു... ദച്ചുവിന് അരികിൽ എത്തുന്നതിനു മുന്നേ തന്നെ രുദ്രൻ ബോധം മറഞ്ഞു വീണു... "രുദ്ര...."എല്ലാവരുടെയും നിലവിളി അവിടെ ഉയർന്നു..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story