എൻ പ്രാണനെ 💕: ഭാഗം 23

രചന: Killing Queen
നാട്ടുകാരും വീട്ടുകാരും ചേർന്ന് അവരെ രണ്ട് പേരെയും ഹോസ്പിറ്റലിൽ ആക്കി... അപ്പു അതിനിടയിൽ തന്നെ ഓടി രക്ഷപെട്ടു... ഹോസ്പിറ്റലിൽ അക്ഷമരായി രൗദ്രഷിന്റെ കുടുംബം നിന്നു.... എന്താണ് സംഭവിച്ചു കൊണ്ട് ഇരിക്കുന്നത് ആരാണ് തെറ്റ്കാർ എന്നൊക്കെ ചിന്തകൾ എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നു... കുറച്ചു കഴിഞ്ഞതും രൗദ്രഷിനെ നോക്കിയ ഡോക്ടർ ഇറങ്ങി വന്നു... രൗദ്രഷിനു bp കൂടിയതാണെന്നും... പേടിക്കാൻ അധികം ഒന്നുമില്ലെന്നും പറഞ്ഞു അയാൾ പോയപ്പോഴും അവരുടെ മനസ്സിലെ സംഘർഷം അടങ്ങിയിരുന്നില്ല... പിന്നെ ദച്ചുവിന്റെ കാര്യത്തിൽ ആയിരുന്നു എല്ലാവർക്കും ആശങ്ക... ദർശനയുടെ വയറ്റിൽ ആയിരുന്നു മുറിവ് ഉണ്ടായത്... ഉണ്ടായിരുന്ന മുറിവ് ചെറുത് ആണെന്നും രൗദ്രഷും ദർശനയും ok ആണെന്നും ഡോക്ടർ അറിയിച്ചു.. എല്ലാവരിലും അവർക്ക് ഒന്നും സംഭവിച്ചില്ല എന്നുള്ള ആശ്വാസം ആയിരുന്നു... 💕💕 നാല് മണിക്കൂറിനു ശേഷം രൗദ്രാഷ് പുറത്തേക്ക് ഇറങ്ങി വന്നു... "എന്താടാ ഇവിടെ നടക്കുന്നെ... ഞങ്ങൾക്ക് ഒന്നും മനസിലാവുന്നില്ല... "പുറത്തേക്ക് ഇറങ്ങി വന്നവനെ കണ്ട് കൊണ്ട് ലക്ഷ്മി ചോദിച്ചു..
"ജീവയുടെ പെങ്ങൾ ആണ് ദർശന... ഞാൻ കത്തുകളിലൂടെ സ്നേഹിച്ചതും അവളെ ആണ്.. പിന്നെ എവിടെ ആണ് പിഴവ് പറ്റിയത് എന്ന് എനിക്ക് അറിയില്ല....അതിന് ഇനി ദർശന ഉണരണം..."അവൻ പുറമേ ഗൗരവത്തോടെ പറയുന്നു എങ്കിലും അവന്റെ മനസ്സിൽ തന്റെ ജീവ എങ്ങനെ മരണപെട്ടു അപ്പു എങ്ങനെ ഇടയിൽ വന്നു... ചിന്തകൾ വേട്ടയാടാൻ തുടങ്ങി.... "മോനെ അമ്മ ചോദിക്കുന്നതിനു ഉള്ള ഉത്തരം മോന് തരണം..."ലക്ഷ്മി പറഞ്ഞതും അവൻ എന്തെന്ന് പുരികം ചുളിച്ചു നോക്കി.... "നീ എവിടേക്കാണ് പോയത് എന്തിനാണ് പോയത്... കാർ എങ്ങനെ ആക്‌സിഡന്റ് ആയി.. "ലക്ഷ്മി ചോദിച്ചതിം രച്ചുവും അർജുനും എല്ലാവരും അവനെ നോക്കി... അവന്റെ ഓർമ്മകൾ അന്നത്തെ ദിവസത്തെക്ക് പോയി ബാൽക്കണിയിൽ നിന്നും തിരികെ റൂമിലേക്ക് പോകാൻ തുനിഞ്ഞപ്പോഴാണ്... ദർശനയുടെ ഒരു ഫോട്ടോ കണ്ടത്.... ആ ഫോട്ടോ അവൻ കുറച്ചു നേരം എന്തിനോ വേണ്ടി താൻ ആ ഫോട്ടോയിലേക്ക് തന്നെ മിഴികൾ പതിപ്പിച്ചു.... ജനാലയടെ കർട്ടൻ കാറ്റിൽ വന്ന് തന്റെ മുഖത്തെക്ക് തട്ടി കൊണ്ടിരുന്നു.... സഹികെട്ടു
അത് അത് കെട്ടി വെയ്ക്കാൻ വേണ്ടി തിരഞ്ഞപ്പോഴാണ് ജീവയുടെ തോളിൽ കൂടെ കൈ ഇട്ട് സന്തോഷത്തോടെ ഇരിക്കുന്ന ദർശന കണ്ണുകളെ പോലും വിശ്വസിക്കാൻ കഴിയാഞ്ഞ നിമിഷം ആയിരുന്നു.... പിന്നീട് ആ ചുവര് മുഴുവൻ അവന്റെയും അവളുടെ ചിത്രങ്ങൾ മാത്രമായിരുന്നു.... അവസാനമായി ജീവയും ദർശനയും അവളുടെ അച്ഛനും അമ്മയും കൂടെ ഉള്ള ഫോട്ടോ ആയിരുന്നു... ജീവ ഒരുപക്ഷെ അവളുടെ സഹോദരൻ ആയിരിക്കുമോ എന്ന് എനിക്ക് തോന്നി... അത് കൊണ്ടാണ് നേരം വെളുത്തപ്പോൾ തന്നെ അത് അന്വേഷിക്കാൻ ആയി താൻ ഇറങ്ങി തിരിച്ചതും... അന്ന് താനും അഭിജിത്തും കൂടെ പോയി ജീവയെ തിരക്കിയ വീട്ടിൽ പോയി... അതിന്റെ പൂട്ട് തല്ലി പൊട്ടിച്ചു അകത്തേക്ക് കയറി... കയറുന്ന റൂം തൊട്ട് അവന്റെയും അവളുടെയും ചിത്രങ്ങൾ മാത്രം... തന്റെ സംശയങ്ങൾ ശെരി ആണോന്ന് അറിയാൻ അവളുടെയും ജീവയുടെയും ഫോട്ടോ അവിടെ കുറച്ചു പേരെ കാണിച്ചപ്പോൾ തന്നെ കിട്ടി തന്റെ സംശയങ്ങൾക്കുള്ള ഉത്തരം... "അതെ ജീവയുടെ പെങ്ങൾ ആണ് ദർശന.... " പക്ഷേ അവരുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല...
എല്ലാം കഴിഞ്ഞു തിരികെ വരുമ്പോഴായിരുന്നു ഒരു ലോറി എന്നെ ഫോളോ ചെയുന്നതായി തോന്നി.. രണ്ട് വട്ടം ഇടിക്കാൻ ശ്രെമിച്ചെങ്കിലും പറ്റിയില്ല അവസാനം മുന്നിൽ നിന്നു പിന്നിൽ നിന്നും രണ്ട് ലോറികൾ വന്നു കാറിലേക്ക് ഇടിച്ചു... കാർ കൊക്കയിലേക്ക് വീഴുന്നതിന് മുന്നേ തന്നെ ഞാൻ അപ്പുറത്തേക്ക് ചാടിയിരുന്നു... പക്ഷേ വീണ വീഴ്ചയിൽ തന്റെ ബോധം പോയി.. കണ്ണ് തുറന്നപ്പോൾ പ്രവീണിന്റെ വീട്ടിൽ ആയിരുന്നു.... പ്രവീൺ ആണ് ബോധം മറഞ്ഞു കിടന്ന എന്നെ അവന്റെ വീട്ടിലേക്ക് കൊണ്ട് പോയത്..... അവൻ പറഞ്ഞു നിർത്തിയതും എല്ലാവരും അവൻ പറഞ്ഞ കാര്യങ്ങളിൽ തറഞ്ഞു ഇരിക്കുക ആയിരുന്നു.... എന്നാൽ പ്രവീൺ ആണ് തന്റെ ഏട്ടനെ രക്ഷിച്ചതെന്ന് അറിഞ്ഞപ്പോൾ തന്നെ അവൾക്ക് എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നി... കാരണം തന്റെ രണ്ട് വർഷം ആയുള്ള പ്രണയം ആണ്.... എന്നാൽ അത് താൻ ഒരിക്കൽ പോലും അദ്ദേഹത്തിനോട് പാഞ്ഞിട്ടില്ല... പേടി ആയിരുന്നു... അതൊക്കെ ഓർക്ക് അവൾ ഒന്ന് ചിരിച്ചു... "അല്ല.. നിങ്ങൾ ഡിവോഴ്സിന്റെ കാര്യം എങ്ങനെ അറിഞ്ഞു... "രുദ്രൻ തന്റെ സംശയം ചോദിച്ചു.. "അത് ഏട്ടാ..."രച്ചു പറയാൻ പോകുന്നതിനായി രുദ്രനും അർജുനും പ്രവീണും കാതോർത്തു... അന്ന് ദച്ചു വിളിച്ചു വെച്ചു കഴിഞ്ഞതിനു കുറച്ചു ശേഷം ഞങ്ങൾക്ക് ഒരു കാൾ വന്ന്...
ദച്ചു ഏട്ടന്റെ ജീവിതം തകർക്കുക ആണെന്നും അവൾക്ക് അർജുനും ആയി രഹസ്യബന്ധം ഉണ്ടെന്നും ഒക്കെ പറഞ്ഞു..... അതിന്റ കൂടി ഏട്ടനെ കാണനും ഇല്ലെന്നും... എല്ലാം കേട്ടെങ്കിലും ഞാൻ അത് ഒന്നും വിശ്വസിച്ചില്ല... പക്ഷെ ദച്ചുവിന്റെ വീട്ടിലേക്ക് ചെന്നപ്പോൾ കണ്ട കാഴ്ച അർജുന്റെ മടിയിൽ തല ചായ്ച്ചു കിടക്കുന്ന ദർശന.... അറിഞ്ഞതൊക്കെ സത്യങ്ങൾ ആണെന്ന് തോന്നിപിക്കുന്ന തരത്തിൽ എനിക്ക് തോന്നി... അവൾ പറഞ്ഞു ഏട്ടനെ നോക്കി... ആരാണ് അന്ന് വിളിച്ചത്... അത് അറിയില്ല ഏട്ടാ ഏതോ ഒരു പെണ്ണ് ശബ്‌ദം ആയിരുന്നു.... അതിന് അവൻ ഒന്ന് മൂളി.... 💕💕 രണ്ടാഴ്ച്ചയ്ക്ക് ശേഷം ദർശന വീട്ടിൽ എത്തി... അവളെ രച്ചു നന്നായി നോക്കി... രുദ്രന് ജീവയുടെ കാര്യം ചോദിക്കണം എങ്കിലും അവളുടെ ഇപ്പോഴത്തെ അവസ്ഥയിൽ അവൻ ഒന്നും ചോദിക്കണ്ടേ എന്ന് വിചാരിച്ചു.... 💕💕 എന്നാൽ മറൊരിടത്തു അപ്പു ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആയിരുന്നു... "വിടില്ലെടി നിന്നെ... രുദ്രൻ എന്റെത എന്റേത്..." "നിന്നെ കൊന്നിട്ടായാലും ഞാൻ അവനെ നേടി രിക്കും "അവൾ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് അലറി.........തുടരും………..........