എൻ പ്രാണനെ 💕: ഭാഗം 24

Killing Queen

രചന: Killing Queen

"ഇറങ്ങാറായോ രുദ്ര... "കാറിലേക്ക് ചാഞ്ഞു ഫോണിൽ നോക്കുന്നവനെ കാണെ പാർവതി തിരക്കി... "ഹാ... ഇറങ്ങാൻ നിൽകുവാ അവൾ റെഡി ആവുന്നേ ഉള്ളു.."രുദ്രൻ ഫോൺ പോക്കറ്റിലേക്ക് വെച്ചു കൊണ്ട് മറുപടി പറഞ്ഞു... "പാവം കുട്ടി ഒരുപാട് അനുഭവിച്ചു ഇനിയും അത് വേദനിക്കാൻ പാടില്ല..." ഹ്മ്മ് അവൻ അതിനൊന്നു മൂളി... ഇന്നാണ് ദർശനയുടെ വയറ്റിലെ മുറുവിലെ സ്റ്റിച്ച് അഴിക്കുന്നത് 😌 "പോകട്ടെ അമ്മേ... "റെഡി ആയി വന്നവൾ പറഞ്ഞു... പിങ്ക് ടോപ്പും വൈറ്റ് സ്കെർട്ടും ആയിരുന്നു അവളുടെ വേഷം അവൻ അവളെ ഒന്ന് നോക്കി കാറിലേക്ക് കയറി... രച്ചു ആണേൽ ഉറക്കം എഴുന്നേറ്റു പല്ല് പോലും തേക്കാണ്ട് പുറത്തേക്ക് വന്നപ്പോൾ എങ്ങോട്ടോ പോകാൻ നിൽക്കുന്ന ദച്ചുവിനെയും രുദ്രനെയും ആണ് കാണുന്നത്... "ഞാനും വരട്ടെ ഏട്ടോയി...."കണ്ണും തിരുമ്മി തലയും ചൊറിഞ്ഞവൾ ചോദിച്ചു... "കൊണ്ട് പോടാ ഇവളെ കൂടി ഡോക്ടറെ കണ്ട് അവൾക്ക് രണ്ട് സൂചി കൂടെ ആസനത്തിൽ വെയ്ക്കാൻ പറ... "രുദ്രനെ നോക്കി അവർ ചിരിയോടെ പറഞ്ഞു... സൂചി എന്ന് കേട്ടതും ദച്ചുവിനെ സ്കാൻ ചെയ്തോണ്ട് ഇരുന്നവൽ ഒന്ന് ഞെട്ടി കുട്ടിക്ക് സൂചി പേടിയാണേ... 😌

"എന്ന ഞാൻ അങ്ങോട്ട് കുറച്ചു പഠിക്കാൻ ഉണ്ടെയ്..."അതും പറഞ്ഞവൾ അകത്തേക്ക് ഓടിയതും അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു... "എന്ന മക്കൾ പോയേച്ചു വാ..."ദർശനയെ കാറിലേക്ക് കയറ്റി പാർവതി ഡോർ അടച്ചു... യാത്രയിൽ ഉടനീളം രണ്ട് പേരും തമ്മിൽ ഒന്നും മിണ്ടിയില്ല... ഇരുപതു മിനിറ്റത്തെ യാത്രയ്ക്ക് ശേഷം അവർ ഹോസ്പിറ്റലിൽ എത്തി... ഡോക്ടറെ കണ്ടവർ നേരെ സ്റ്റിച്ച് കട്ട്‌ ചെയ്യാനായി കയറി (ഇതിനെ പറ്റി നോമിന് വല്യ പിടി ഇല്ല 😌അതോണ്ട് തെറ്റ് ഉണ്ടെങ്കിൽ ക്ഷെമിക്കുക ) എല്ലാം കഴിഞ്ഞവർ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി... തിരികെ വീട്ടിലേക്ക് ഉള്ള യാത്ര അവർ ആരംഭിച്ചു... "തനിക്ക് വിശക്കുന്നുണ്ടോ..."സംസാരത്തിന് തുടക്കമിട്ട് കൊണ്ട് രൗദ്രാഷ് ചോദിച്ചു... "അന്നത്തെ സംഭവത്തിന്‌ ശേഷം പിന്നീട് ദച്ചു രുദ്രനോട് മിണ്ടാൻ നിന്നിരുന്നില്ല... അവൾ ok അല്ലാത്തത് കൊണ്ട് തന്നെ രുദ്രൻ അവളെ ശല്യം ചെയ്യാനും പോയില്ല..." "ഹ്മ്മ്... വീട്ടിൽ എത്തിയിട്ട് കഴിക്കാം... "അവൾ പറഞ്ഞു നിർത്തി... കണ്ണുകൾ അടച്ചവൾ സീറ്റിലേക്ക് ചാഞ്ഞിരുന്നു... പെട്ടന്ന് കാർ നിന്നതും അവൾ കണ്ണുകൾ തുറന്നു ചുറ്റും നോക്കി... ഒരു റെസ്റ്റോറന്റിന് മുന്നിൽ ആണ് കാർ നിർത്തിയത്...

"ഇറങ്... കഴിച്ചിട്ട് പോകാം.."അവൻ ഫോൺ കായിലേക്ക് എടുത്തുകൊണ്ടു പുറത്തേക്ക് ഇറങ്ങി... "എനിക്ക് വേണ്ട..."അവൾ മുഖം തിരിച്ചു.... "നിന്നോട് ഇറങ്ങനാണ് പറഞ്ഞത്..."ശാന്തത മാറി അവിടെ ഗൗരവം നിറഞ്ഞു... അവൾ ഒന്നും മിണ്ടാതെ കാറിൽ നിന്നും ഇറങ്ങി രൗദ്രഷിനു പുറകെ ചെന്നു... അത്യാവശ്യം തിരക്കുള്ള സമയം ആയിരുന്നു അത്... അവിടെ ആകെ രണ്ട് ചെയർ മാത്രേ ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നുള്ളു അവിടെ രണ്ട് പേരും ചെന്നിരുന്നു... ഓഡർ എടുക്കാൻ ആള് വന്നതും രൗദ്രാഷ് അവൾക്ക് എന്ത് വേണം എന്ന് തിരക്കി എങ്കിലും അവൾ എന്ത് ആയാലും മതിയെന്ന് പറഞ്ഞു.... രണ്ട് മസാല ദോശയും രണ്ട് കോഫിയും... മസാല ദോശ എന്ന് കേട്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നെങ്കിലും അത് അസ്തമയിക്കാൻ അധികം നേരം വേണ്ടി വന്നില്ല... അവൻ അത് ശ്രെദ്ധിക്കുകയും ചെയ്തിരുന്നു.... അല്പനേരത്തിനു ശേഷം അവർ ഓഡർ ചെയ്ത മസാല ദോശയും കോഫിയും എത്തി... "കഴിക്ക്..."അവൾക്ക് മുന്നിലേക്ക് അവൻ മസാല ദോശയും കോഫിയും നീട്ടി... അവൾ അതിൽ നിന്നും കുറച്ചു പൊട്ടിച്ചു വായിലേക്ക് വെച്ചു... അദ്യം അവൾ ദോശയും അതിന്റെ ഫില്ലിംങ്ങും ആസ്വാദിച്ചു കഴിച്ചു...

പിന്നീട് ദോശയുടെ കൂടെ കിട്ടിയ ചട്ണിയിലും സാമ്പാറിലും അല്പം കലർത്തി അവൾ വായിലേക്ക് വെച്ചു.... എന്നാൽ രുദ്രൻ അവൾ കഴിക്കുന്നതെല്ലാം സൂക്ഷിച്ചു നോക്കുവായിരുന്നു... വളരെ ആസ്വദിചാണ്‌ കഴിക്കുന്നത്... രുദ്രൻ കോഫി അല്പം കുടിച്ചു കൊണ്ട് വീണ്ടും അവളെ വീക്ഷിക്കാൻ തുടങ്ങി... അവൾ കഴിച്ചു കൊണ്ട് ഇരിക്കെ ചുറ്റും ഒന്ന് നോക്കി.... അവളുടെ കണ്ണുകൾ ഒരു ടേബിളിൽ ഉടക്കി പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു... അത് കണ്ട് രുദ്രൻ അവൾ നോക്കുന്ന ഭാഗത്തേക്ക്‌ നോക്കി... നാല് അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞു മോൾ അതിന് അതിന്റെ അച്ഛനും അമ്മയും കൂടെ ദോശ പൊട്ടിച്ചു കഴിപ്പിക്കുക ആണ്... അവൾ ചിലപ്പോൾ അമ്മയെയും അച്ഛനെയും ഓർത്തിട്ടാകും കരയുന്നത് എന്ന് കരുതി അവൻ അവന്റെ പ്ലേറ്റിൽ നിന്നും ദോശ പൊട്ടിച്ചു അവൾക് നേരെ നീട്ടി... പെട്ടന്ന് മുന്നിലേക്ക് ആരുടെയോ കൈകൾ വന്നതും അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു നോക്കി... രുദ്രൻ തനിക്ക് നേരെ മീട്ടി പിടിച്ച ദോശ കണ്ടതും അവൾക്ക് സന്തോഷവും സങ്കടവും വന്നു... "കഴിക്ക്... "അവൻ പതിയെ പറഞ്ഞതും അവൾ തലയാട്ടി കൊണ്ട് അത് കഴിക്കാൻ തുടങ്ങി...

അവൻ കൊടുത്ത ഓരോ ദോശ പൊട്ട് കഴിക്കുമ്പോഴും അവളുടെ കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞിരുന്നു ആളുകൾ അവരെ നോക്കി ചിരിക്കുകയും മറ്റും ചെയ്യുന്നുണ്ടെങ്കിലിം രുദ്രൻ അത് മൈൻഡ് ആക്കിയില്ല... ദച്ചു എന്നാൽ ഏതോ മായാലോകതെന്ന പോലെ ആയിരുന്നു... കഴിച്ചു കഴിഞ്ഞവർ കൈ കഴുകി ബില്ല് പേ ചെയ്തവർ ഇറങ്ങി... കാറിൽ കയറി അവരുടെ യാത്ര വീണ്ടും തുടർന്നതും ദച്ചുവിന്റെ മിഴികൾ രുദ്രനിൽ തന്നെ ആയിരുന്നു... "രുദ്രേട്ട..."പെട്ടന്ന് അവൾ അവന്റെ കൈകളിൽ പിടിച്ചുകൊണ്ടു വിളിച്ചു അവൻ അവളെ എന്തെന്ന രീതിയിൽ നോക്കി... ഡ്രൈവിങ്ങിൽ അവൻ ശ്രെദ്ധിക്കുകയും ചെയ്തു.. കുറച്ചു നേരം ആയിട്ടും അവളുടെ അനക്കം ഒന്നും കാണാതെ അവൻ അവളെ തല ചരിച്ചു നോക്കി... അപ്പോഴും അവളുടെ കണ്ണുകൾ അവനിൽ ആയിരുന്നു... അവൻ കാർ സൈഡിലേക്ക് ഒതുക്കി... തന്നെ മാത്രം നോക്കി ഇരിക്കുന്നവളെ കാണെ അവൻ അവളുടെ മുഖത്തിന്‌ നേരെ പതിയെ ഊതി...

അവൾ ബോധം വന്നതും കണ്ണുകൾ വെട്ടിച്ചു കൊണ്ട് പുറത്തേക്ക് നോക്കി.. "നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ..."അവളുടെ ചെവിക്കരികിൽ വന്നവൻ ആർദ്രമായി പറഞ്ഞതും അവന്റെ ശ്വാസനിശ്വാസങ്ങൾ അവളുടെ കാതിൽ പതിഞ്ഞതിം അവൾ ചെറുതായി ഒന്ന് പുളഞ്ഞു കൊണ്ട് അവനെ തള്ളി പിറകിലേക്ക് മാറ്റി... അവൻ ഒരു ചിരിയോടെ അവളെ തന്നെ നോക്കി ഇരുന്നു.. "നമ്മുക്ക് ബീച്ചിൽ പോയാലോ..."അവൾ അവനെ നോക്കാതെ തന്നെ ചോദിച്ചു.. "പോണോ..."അവൻ ചിരിയോടെ ചോദിച്ചു ഹ്മ്മ് അവൾ അതിന് ഒന്ന് മൂളി അവൻ ചിരിയോടെ കാർ സ്റ്റാർട്ട്‌ ആക്കി നേരെ അടുത്തുള്ള ബീച്ച്ലേക്ക് പോയി.. ബീച്ചിൽ എത്തിയതും അവളുടെ കൈയും പിടിച്ചവൻ മണൽ പരപ്പിലൂടെ നടന്നു ഏകദേശം ഉച്ചയോട് അടുത്തത് കൊണ്ട് തന്നെ നല്ല വെയിൽ ഉണ്ടായിരുന്നു...

എങ്കിലും ദർശന അത് ഒന്നും കാര്യം ആക്കിയില്ല പകരം അവിടെ നിന്നുള്ള കാറ്റ് അവൾ ഇരു കൈയും കൊണ്ട് സ്വീകരിച്ചു തന്നെ നോക്കി പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന രുദ്രനെ ചെന്നവൾ ഇറുകെ കെട്ടിപ്പിടിച്ചു കൊണ്ടവൾ അവളുടെ സന്തോഷം പ്രകടിപ്പിച്ചു... അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് മണൽ പരപ്പിലേക്ക് ഇരിന്നു... അവന്റെ തോളിൽ തല ചായിച്ചിരുന്നവൽ... കുറച്ചു സമയം കഴിഞ്ഞതും അവൾ രുദ്രനോട് ചോദിച്ചു... "രുദ്രേട്ടന് എന്നെയും ജീവേട്ടനെയും ഞങ്ങളുടെ കുടുംബത്തെ പറ്റിയും അറിയണ്ടേ.." അവൻ ഉത്സാഹത്തോടെ തലയാട്ടി... 'നമ്മുടെ ജീവിതത്തിലേക്ക് അപ്പു എങ്ങനെ വന്നെന്ന് ഒക്കെ അറിയണ്ടേ...' "വേണം.. " ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story