എൻ പ്രാണനെ 💕: ഭാഗം 25

Killing Queen

രചന: Killing Queen

അവളുടെ ഓർമ്മകൾ വർഷങ്ങൾ പുറകിലേയ്ക്ക് പോയി... ജീവദർശനം എന്ന അവരുടെ കൊച്ചുലോകത്തേക്കുള്ള ഓർമയിൽ അവൾ മുഴുകുമ്പോൾ അവളുടെ ചുണ്ടിന് കോണിൽ ഒരു പുഞ്ചിരി തത്തികളിച്ചു... വിശ്വനാഥനും ഭാര്യ നീലിമയ്ക്കും രണ്ട് മക്കൾ ആയിരുന്നു... ആദ്യത്തേത് ജീവേട്ടൻ... ജീവേട്ടൻ ജനിച്ചു നാല് വർഷം കഴിഞ്ഞാണ് അവരുടെ ലോകത്തേക്ക് ഞാനും വരുന്നേ... ചെറുപ്പം തൊട്ടേ എനിക്ക് ജീവേട്ടൻ കഴിഞ്ഞേ വേറെ ആരും ഉള്ളു.. ജീവേട്ടനും അത് പോലെ തന്നെ ആയിരുന്നു... പെങ്ങളെ കാട്ടി ഒരു മകൾ എന്ന നിലയിൽ ആണ് എന്നെ നോക്കിയിരുന്നത്... ഞങ്ങൾ വളർന്നു അതിനൊപ്പം അച്ഛന്റെ ബിസിനസ്സും എല്ലാം... "ചേട്ടൻ +1ൽ പോകാൻ തുടങ്ങിയ കാലം തൊട്ട് കേൾക്കുന്നതാണ് രൗദ്രാഷ് എന്ന ഈ രുദ്രാക്ഷിനെ... " പറഞ്ഞു നിർത്തിയവൾ തന്നെ തന്നെ നോക്കി ഇരിക്കുന്ന രൗദ്രക്ഷിന്റെ കണ്ണുകളിലേക്ക് നോക്കി...

ആദ്യം ഒക്കെ ദേഷ്യം ആയിരുന്നു... എപ്പോഴും രൗദ്രഷിനെ പറ്റി ഇങ്ങനെ വാചാലയാകുന്ന ജീവേട്ടനെ കാണുമ്പോൾ തന്നോട് ദേഷ്യം അസൂയ ഒക്കെ തോന്നിട്ടുണ്ട്... പറഞ്ഞു പറഞ്ഞു എപ്പോഴോ നിങ്ങൾ എന്റെ ഉള്ളിൽ വേരുറച്ചു പോയി... നിങ്ങളെ കാണാൻ അധിയായ മോഹം ഉണ്ടായിരുന്നു... പിന്നെ പിന്നെ നിങ്ങളെ പറ്റി കൂടുതൽ ചോദിച്ചറിയാൻ തുടങ്ങിയപ്പോൾ തന്നെ ജീവേട്ടൻ കൈയോടെ പൊക്കി... എന്നെകാൾ സന്തോഷിച്ചത് ഒരുപക്ഷെ ന്റെ ജീവേട്ടൻ ആവും.. വീട്ടിൽ അറിയിച്ചു... അവരും സമ്മതിച്ചു.. പിന്നെ എങ്ങനെ എങ്കിലും ഇത് നിങ്ങളെ അറിയിക്കാൻ ആയിരുന്നു ന്റെ ശ്രെമം... കത്തുകൾ എഴുതി തുടങ്ങി... അത് പക്ഷെ ജീവേട്ടന് ആദ്യം ഒന്നും അറിയില്ലായിരുന്നു... നിങ്ങൾക്കും എന്നോട് പ്രണയം തോന്നി എന്ന് അറിഞ്ഞപ്പോൾ മുതൽ ലോകം വെട്ടിപിടിച്ച സന്തോഷം ആയിരുന്നു...

നമ്മൾ കത്തുകളിലൂടെ പ്രണയം കൈമാറി കൊണ്ടിരുന്നു... പക്ഷേ ജീവിതം കൈയിൽ നിന്നും വഴുതി തുടങ്ങിയത് അവനെ കണ്ട അന്ന് മുതലാണ്... അന്നൊരു ഞായറാഴ്ച ആയിരുന്നു... ഞാനും ജീവേട്ടന്നും കൂടെ ഒരു ചെറിയ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ഫുഡ്‌ കഴിക്കാൻ കയറി... എനിക്കും ജീവേട്ടനും മസാലദോശ ഒരുപാട് പ്രിയപ്പെട്ടത് ആയിരുന്നു... "എന്നെ കഴിപ്പിക്കുന്നത് വരെ എന്റെ ജീവേട്ടൻ ആയിരുന്നു.... "അത് പറയുമ്പോൾ അവളുടെ ചുണ്ടുകൾ വിറച്ചു... രൗദ്രാക്ഷിനു രാവിലെ അവൾ കരഞ്ഞത് ജീവയെ പറ്റി ഓർത്തിട്ട് ആണെന്ന് അറിയവേ അവൻ അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു...

ജീവേട്ടൻ ബില്ല് പേ ചെയ്യാൻ പോയപ്പോഴേക്കും അവിടെ നല്ല തിരക്ക് ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ ഞാൻ കാർ പാർക്ക്‌ ചെയ്‌ത്തെക്കുന്ന അടുത്തേക്ക് പോയി... ഡോർ തുറക്കാൻ പോകുന്നതിന് മുന്നേ തന്നെ ഒരുത്തൻ ന്റെ കൈയിൽ കയറി പിടിച്ചിരുന്നു.... ആരെന്ന് നോക്കുമ്പോഴേക്കും അവൻ തനിക് നേരെ ഒരു റോസാപൂ നീട്ടി I Love Yiu എന്ന് പറഞ്ഞിരുന്നു അദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ ഒരു തമാശ ആയി കളഞ്ഞു ഞാൻ കാറിൽ കയറി ഇരിന്നു.... പക്ഷെ ഞാൻ അറിഞ്ഞിരുന്നില്ല അവൻ പിന്നീട് ഞങ്ങളുടെ സന്തോഷം തന്നെ തകർക്കുമെന്ന്.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story