എൻ പ്രാണനെ 💕: ഭാഗം 27

Killing Queen

രചന: Killing Queen

ഇതേ സമയം ഗേറ്റ് കടന്നു ഒരു കാർ ഉള്ളിലേക്ക് പ്രവേശിച്ചു... തന്റെ കുഞ്ഞി പെങ്ങളെ കാണാൻ ഉള്ള സന്തോഷത്തിൽ അവൻ കാർ തുറന്നു ഇറങ്ങി.... അവൻ ആ വീട് ചുറ്റും ഒന്ന് കണ്ണോടിച്ചു.... "ഒരു സർപ്രൈസ് ആയിക്കോട്ടേ എന്ന് കരുതിയ പറയാതെ വന്നേ.... പെണ്ണ് ഇന്ന് പിണങ്ങാതെ ഇരുന്നാൽ മതിയായിരുന്നു... "ജീവ ഒരു ചിരിയാൽ ഓർത്തു... അവൻ അകത്തേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് ആരുടെയോ ഞെരക്കം അവന്റെ കാതിൽ പതിക്കുന്നത്... ചുറ്റും ഒന്ന് നോകിയെങ്കിലും ആരെയും കണ്ടില്ല... അടുത്ത ചുവട് വെച്ചപ്പോഴും അതെ ശബ്‌ദം വീണ്ടും കേൾക്കുന്നുണ്ടായിരുന്നു.... അവൻ ശബ്‌ദം കേട്ട ഭാഗത്തേക്ക്‌ പോയി നോക്കി... അവിടെ കണ്ട കാഴ്ചയിൽ അവൻ ആദ്യം ഞെട്ടി ആരോ അടിച്ചു അവശ നിലയിൽ ആക്കിയിട്ടേക്കുന്ന മാധവട്ടന്റെ അരികിലേക്ക് അവൻ മുട്ട് കുത്തി ഇരിന്നു... "എന്താ മാധവട്ടാ.... എന്താ പറ്റിയത് "അവൻ വേവലാതിയോടെ തിരക്കി... എന്നാൽ അയാൾക്ക് ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല... "മോ...ൾ"അയാൾ മുറിഞ്ഞ വാക്കാൽ പറഞ്ഞു "അവര്... ചെ..ല്ല് കു..ഞ്ഞേ..."അയാള് കൈകൾ ഉയർത്തി വീടിന് ഉള്ളിലേക്ക് കാണിച്ചതും ജീവയുടെ മനസ്സിൽ വെള്ളിടി വെട്ടി...

അവൻ വീടിന് അടുത്തേക്ക് ഓടിയിരുന്നു... ദച്ചുവിന് എന്ത് പറ്റി... ആരായിരിക്കും അകത്ത് വല്ല കള്ളന്മാരും ആകുവോ അങ്ങനെ പല പല സംശയങ്ങളും അവന്റെ മനസിൽ ഉടലെടുക്കാൻ തുടങ്ങി... അടിച്ചിട്ടിരിക്കുന്ന മെയിൻ ഡോർ ശക്തിയോടെ ചവിട്ടി തുറക്കുമ്പോൾ അവൻ മുന്നിലെ കാഴ്ച അവനിൽ നടുക്കം സൃഷ്ട്ടിച്ചിരുന്നു.... ദച്ചുവിലേക്ക് അമരാൻ ശ്രെമിയ്ക്കുന്ന റോഷനും അവളുടെ കൈകലുകൾ ബന്ധനത്തിൽ ആക്കിയിരിക്കുന്ന അനന്ദുവും... ശബ്‌ദം കേട്ട ഭാഗത്ത്‌ നോക്കിയതും മുന്നിൽ തറഞ്ഞു നിൽക്കുന്ന ജീവയെ കാണെ എന്നാൽ അനന്ദുവും റോഷനും അവനെ അവിടെ കണ്ടതിൽ ഉള്ള ഞെട്ടലിൽ ആയിരുന്നു... അവളിലെ പിടി അവർ അയച്ചു ദച്ചു അവശ നിലയിൽ ജീവയെ നോക്കി.... എന്നാൽ ദച്ചുവിന്റെ നെറ്റിയിൽ നിന്നും പൊടിയുന്ന ചോരയും കീറിയ വസ്ത്രവും കാണെ അവന് സ്വയം നിയന്ത്രിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല മകളെ പോലെ വളർത്തിയത് ആണ്... അവൾക് എന്തെങ്കിലും പറ്റിയാൽ അവളെക്കാൾ വേദന തനിക്കാണ്... എന്നാൽ റോഷൻ കൈയിൽ കരുതിയ കത്തി എടുത്തു അനന്ദുവിന് നൽകി... അവൻ അത് വാങ്ങി ജീവയ്ക്ക് നേരെ പായുമ്പോൾ...

ജീവ അവിടെ ഉണ്ടായിരുന്നു തടിയുടെ ചെയർ എടുത്തു അവന്റെ കഴുത്തിനും തലയ്ക്കു ഇടക്ക് ആയി അടിച്ചതുംകൈയിൽ ഉള്ള കത്തി തെറിച്ചു പോയി അനന്ദുവിന് കാഴ്ച മങ്ങുന്നത് പോൽ തോന്നി... മൂക്കിൽ നിന്നുംതലയിൽ നിന്നും ചെവിയിൽ നിന്നും രക്തം വാർന്നു തുടങ്ങി... അവൻ നിലത്തേക്ക് വീണു അനന്ദു വീണതും റോഷന് ചെറിയ ഭയം തുടങ്ങിയിരുന്നു... അനന്ദുവിന്റെ കൈയിൽ നിന്നും തെറിച്ചു പോയ കത്തി അവൻ നാല് പാടും കണ്ണുകൾ പായിച്ചുകൊണ്ട് തിരിഞ്ഞു... ജീവ നേരെ റോഷന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി.,. റോഷൻ തെറിച്ചു പുറകിലേക്ക് മലർന്ന് വീണു.... ദച്ചു അപ്പോഴും ഭയത്താൽ കണ്ണുകൾ ഇറുകെ അടച്ചിരുന്നു... ജീവ ഷർട്ട്‌ ഊരി ദച്ചുവിനെ പുതപ്പിച്ചു... റോഷനെ അവൻ ആഞ്ഞു ആഞ്ഞു ചവിട്ടി കൊണ്ടിരുന്നു കലി അടക്കാൻ ആവാതെ അവൻ അടുത്ത ചെയർ എടുത്തു അവന്റെ കാലിന്റെ മുട്ട് ഭാഗത്തായി അടിച്ചു... റോഷൻ ആർത്തു കരഞ്ഞു അനന്ദു റോഷന്റെ ശബ്‌ദം കേട്ട് നിരങ്ങി...

ജീവ അടുക്കളയിൽ പോയി ഒരു കത്തി എടുത്തു കൊണ്ട് വന്നു അനന്ദുവിന്റെയും റോഷന്റെയും ശരീരം മുഴുവൻ കത്തി വെച്ച് മുറിവേൽപ്പിച്ചു കൊണ്ടിരുന്നു ദർശന ഒന്നും മിണ്ടിയില്ല... അവന്മാർ വേദന കൊണ്ട് അലറി.... പുറത്ത് മഴ പെയ്യാൻ തുടങ്ങി അത് ശക്തി വ്യാപിക്കും പോലെ കത്തിയുടെ മൂർച്ച അവന്മാരുടെ ശരീരം അറിഞ്ഞു... അവന്റെ കലി അടങ്ങും വരെ അവൻ അവരെ മുറിവേല്പിച്ച എന്നാൽ റോഷനും അനന്ദുവും ഇവിടേക്ക് വരാൻ തോന്നിയ നിമിഷത്തെ പറ്റി പഴിക്കുക ആയിരുന്നു... തങ്ങളുടെ അവസാനം എത്തിയെന്ന് അവര്ക് തോന്നി.. അപ്പോഴാണ് റോഷന്റെ ഫോൺ റിങ് ആയത്.. "ഏട്ടാ..അമ്മ.. അമ്മ ഇവരുടെ കൈയിൽ ആണ്.. "ദച്ചു വെപ്രാളപെട്ട് പറഞ്ഞു... ജീവ ആ കാൾ അറ്റൻഡ് ചെയ്തു... അമ്മയെ വിട്ട് കിട്ടാൻ അവർക്ക് അവൻ അഞ്ചു ലക്ഷം രൂപ ഓഫർ ചെയ്തു...

മോള് ചെല്ല് റൂമിലേക്ക് പോയി ഈ വേഷം ഒക്കെ മാറ്റ് ചേട്ടൻ ഇപ്പോൾ വരാം..."അവളോട്‌ പറഞ്ഞു ദച്ചു തലയാട്ടി അകത്തേക്ക് കയറി പോയി... ജീവ ഫോൺ എടുത്തു കുറച്ചു ആൾക്കാരെ വിളിച്ചു.. പത്തു മിനിറ്റ് കഴിഞ്ഞതും ആരെഴു പേര് അകത്തേക്ക് വന്നു... റോഷനെയും അനന്ദുവിനെയും ഹോസ്പിറ്റലിൽ ആക്കി മാധവട്ടനെയും.... നിലത്തു ആയ ചോര കറ മുഴുവൻ ജീവ തുടച്ചു മാറ്റി.... ദർശനയിടെ മുറിയിൽ ചെന്നതും അവൾ ഡ്രസ്സ്‌ ഒക്കെ മാറ്റി ഉറക്കം പിടിച്ചിരുന്നു അമ്മയെ തറവാട്ടിൽ ആക്കിയിരുന്നു അവന്റെ ആളുകൾ ജീവ അവളുടെ അരികിലായി ഇരുന്ന് അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചു... താൻ വരാൻ വൈകിയിരുന്നെങ്കിൽ ഒരുപക്ഷെ.... ഹൃദയം വല്ലാതെ നീറി.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story