എൻ പ്രാണനെ 💕: ഭാഗം 28

Killing Queen

രചന: Killing Queen

പിറ്റേന്ന് നേരം പുലരുമ്പോൾ നീലിമ അവിടെ എത്തിയിരുന്നു.... അവർ മകളെ ചേർത്ത് പിടിച്ചു ഒരുപാട് കരഞ്ഞു... ജീവ രണ്ട് പേരെയും ആശ്വസിപ്പിച്ചു പുറത്തേക്ക് പോയി... വൈകാതെ തന്നെ അവരെ തേടി ആ വാർത്ത എത്തി റോഷന്റെയും അനന്ദുവിന്റെയും മരണവാർത്ത... അതിൽ ദർശനയ്ക്കോ ജീവയ്ക്കോ അവരുടെ കുടുംബത്തിനോ കുറ്റബോധം തോന്നിയിരുന്നില്ല.... കാരണം അത് അവന്മാർ ഇരന്നു വാങ്ങിയതാണ്.... മദ്യത്തിന്റെ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ വാക്ക് തകർക്കം..... പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും തല്ലി ജീവനൊടുക്കി....എന്ന് ജീവയുടെ അച്ഛൻ വരുത്തി തീർത്തു.... 💕💕 ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു... ദർശന പഴയതൊക്കെ മറന്ന് തുടങ്ങി... അങ്ങനെ ഒരു വൈകുന്നേരം.. "ഇത് ഇനി വെച്ചോണ്ട് ഇരിക്കണോ... സസ്പെൻസ് പൊട്ടിക്കണ്ടേ മോളെ..."ജീവ ദച്ചുവിനെ നോക്കി ചോദിച്ചതും അവളുടെ ചുണ്ടിന് കോണിൽ പുഞ്ചിരി വിരിഞ്ഞു...

"അല്ല എന്ത് സസ്‌പെൻസിന്റെ കാര്യവാ... ചേട്ടനും പെങ്ങളും പറയുന്നേ..."നീലമയും വിശ്വനാഥനും മക്കളോട് കാര്യം തിരക്കി... "അല്ല രുദ്രനോട് പറയണ്ടേ.... ഈ പെണ്ണ് ആണ് അവന്റെ രഹസ്യകാമുകി എന്ന്..."ദച്ചുവിനെ ആക്കി പറഞ്ഞതും അവൾ കുറുമ്പോട് അവന്റെ കൈകളിൽ ചുറ്റി പിടിച്ചു "അയ്യോ....കൊച്ചിന് നാണം വന്നോ 😁" "എന്നാൽ പിന്നെ വൈകാതെ തന്നെ അങ് പറഞ്ഞേക്കാം..... നാളെ തന്നെ ആകാം.... രുദ്രൻ ഇത് വരെ ഞാൻ നാട്ടിൽ വന്ന കാര്യം അറിഞ്ഞിട്ടില്ല... അവൻ നാളെ ശെരിക്കും ഞെട്ടും.... " "എന്റെ ആഗ്രഹവാ എന്റെ കുഞ്ഞിപ്പെങ്ങളെ അവന് തന്നെ കൊടുക്കണം എന്നുള്ളത്... കാരണം രുദ്രന്റെ കരങ്ങളിൽ നീ എന്നും സുരക്ഷിത ആയിരിക്കും... "പെങ്ങളുടെ നെറുകയിൽ മുത്തി അവൻ പറഞ്ഞതും കണ്ടു നിന്ന മാതാപിതാക്കളുടെ കണ്ണുകളിൽ നിന്നും ആനന്ദത്താൽ കണ്ണീർ പൊടിഞ്ഞു... അന്നത്തെ രാവ് അസ്ഥമയിച്ചപ്പോൾ ആരും അറിഞ്ഞില്ല നാളെ അവരുടെ സന്തോഷങ്ങൾ കെട്ടടങ്ങുന്ന ദിവസമാണെന്ന്.... 💕💕 "ദച്ചു.... സമയം പത്താവുന്നു....നിന്റെ ഒരുക്കം ഇതുവരെ കഴിഞ്ഞില്ലേ..."രാവിലെ തന്നെ ദച്ചുവിനെയും കൂട്ടി രുദ്രനോട് കാര്യങ്ങൾ അവതരിപ്പിക്കാൻ പോവുകയാണ് ജീവ....

എന്നാൽ നമ്മുടെ കഥാനായിക... ആദ്യകാഴ്ചയിൽ തന്നെ നായകനെ എങ്ങനെ മുട്ട് കുത്തിക്കാം എന്നുള്ള ചിന്തയിൽ... അവസാനം പീച്ചി കളറിൽ ഉള്ള ഒരു ടോപ്പും സ്കെർട്ടും അണിഞ്ഞു... "അന്ന് ജീവേട്ടൻ... അച്ഛന്റെ അടുത്തേക്ക് പോകുന്നതിന് മുന്നേ ആണ് കണ്ണേട്ടന് (രുദ്രൻ )കത്ത് അവസാനമായി എഴുതിയത് അതിന് ശേഷം ആൾ ഇത്തിരി ടെൻഷനിൽ ആയിരിന്നിരിക്കണം... എന്തായാലും നമ്മൾ ഒന്നിക്കാൻ പോകുവാ കണ്ണേട്ടാ..... ന്റെ ജീവേട്ടന്റെ ആഗ്രഹം... ന്റെ പ്രണയം എല്ലാം "കണ്ണാടിയിൽ തന്റെ പ്രതിബിംബത്തെ നോക്കി അവൾ പുഞ്ചിരിയൽ ഓർത്തു. "ദച്ചു..." "ദാ വരുന്നേട്ടാ... "മറുപടി കൊടുത്തവൾ താഴേക്ക് ചെന്ന്... കുറച്ചു നേരത്തെ ട്രോളിന് ശേഷം അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞവർ ഇറങ്ങി.... 💞💞 വളരെ ശ്രെദ്ധയോടെയാണ് ജീവ കാർ ഓടിച്ചിരുന്നത്.... ആ യാത്രയിൽ രണ്ട് പേരും വളരെ അധികം സന്തോഷത്തിൽ ആയിരുന്നു... "വല്ലതും കഴിക്കാൻ വേണോ...മോളെ "വേണ്ട ഏട്ടാ..."

"രുദ്രൻ ശെരിക്കും ഇന്ന് ഞെട്ടും നോക്കിക്കോ... "അവൻ ഉത്സാഹത്തോടെ പറഞ്ഞു അവന്റെ സന്തോഷത്തിൽ അവളും പങ്ക് ചേർന്ന്.. ഒരു വളവ് തിരിഞ്ഞപ്പോഴേക്കും അധികം വണ്ടികൾ ഒന്നും പോകാത്ത ഒരു വഴിയിൽ കൂടെ ആയിരുന്നു അവർ പോയത്.... പെട്ടന്ന് ഒരു ലോറി എതിരെ വന്നതും.... ജീവ എന്തെങ്കിലും ചെയ്യുന്നതിന് മുന്നെ തന്നെ ലോറി കാറിനെ ഇടിച്ചു തെറിപ്പിച്ചിരുന്നു... രണ്ട് മൂന്നു തവണ ആ ലോറി വന്നു കാറിനെ വീണ്ടും വീണ്ടും ഇടിച്ചു കൊണ്ടിരുന്നു ആദ്യത്തെ ഇടിയിൽ തന്നെ ദച്ചുവിന്റെ ബോധം മറഞ്ഞിരുന്നു ജീവയിൽ പകുതി ബോധം അപ്പോഴും അവശേഷിച്ചിരുന്നു ലോറി അവിടെ നിന്നു പോയതും ഒരു കാറിൽ ഒരു സ്ത്രീ വന്നു ഇറങ്ങിയത് അവൻ പാതി ബോധത്തിലും കാണുന്നുണ്ടായിരിന്നു... തങ്ങളുടെ കാറിനെ നോക്കി പുച്ഛത്താൽ എന്നാൽ താൻ ജയിച്ചത് പോലെ അവൾ സ്വയം ചിരിച്ചു... ശേഷം ഫോൺ എടുത്തു ആരെയോ വിളിച്ചു അവൻ തല ചെരിച്ചു തന്റെ പെങ്ങളെ നോക്കി... തലയിൽ നിന്നും മൂക്കിൽ നിന്നും രക്തം വാരുന്നത് അവൻ കണ്ടു എന്നാൽ അവൻ ഒന്നും ചെയ്യാൻ കഴിയില്ലായിരുന്ന അവസ്ഥ.... കുറച്ചു കഴിഞ്ഞതും നാട്ടുകാർ ഓടി കൂടി കാറിൽ നിന്നും രണ്ട് പേരെയും പുറത്ത് എടുത്തു....

ജീവയ്ക്ക് ശ്വസിക്കൻ നല്ല ബുദ്ധിമുട്ട് തോന്നി... അപ്പോഴും ആ സ്ത്രീ തങ്ങളെ നോക്കി നില്കുന്നത് അവൻ കണ്ടു... "ഞാൻ ആംബുലൻസ് വിളിച്ചിട്ട് ഉണ്ട്..."ആ സ്ത്രീ പറഞ്ഞു നിർത്തിയതും ആംബുലൻസ് എത്തി കഴിഞ്ഞിരുന്നു രണ്ട് പേരെയും ആംബുലൻസിൽ കയറ്റി ഓക്സിജൻ മാസ്ക് വെച്ചു.... ദച്ചുവിന് പാതി ബോധം വന്നപ്പോൾ കണ്ട കാഴ്ചയിൽ അവൾ നടുങ്ങി... ജീവയുടെ ഓക്സിജൻ മാസ്ക് ആ സ്ത്രീ മാറ്റിയിരുന്നു... "നീയൊക്കെ പിടഞ്ഞു പിടഞ്ഞു ചാവുന്നത് എനിക്ക് കാണണം...."അവർ ഭ്രാന്തിയെ പോൽ പുലമ്പി കൊണ്ടിരുന്നു.. "ആദ്യം നീ... നീ മരിക്കണം..."ജീവയെ ചൂണ്ടി അത് പറയുമ്പോൾ അവളുടെ കണ്ണിൽ പക ആളി കത്തിയിരുന്നു ദച്ചുവിന് എന്നാൽ കൈകലുകൾ ബന്ധനത്തിൽ ആയത് പോലെ തോന്നിയിരുന്നു തൊണ്ട കുഴിയിൽ നിന്നും ശബ്‌ദം പുറത്തേക്ക് വരാഞ്ഞത് പോൽ... "നീ എല്ലാം ചെയ്തത്.... ദേ ഇവളുടെ നല്ല ഭാവിക്ക് വേണ്ടി അല്ലായിരുന്നോ... ഇനി നീയൊന്നും സന്തോഷിക്കില്ല...

ഇവൾ നീറി നീറി ഇനിയുള്ള കാലം ജീവിക്കും എല്ലാം നഷ്ടപ്പെടും ഇവൾക്ക്...."അവൾ പൊട്ടിച്ചിരിച്ചു... ജീവ ശ്വാസത്തിനായി പിടയുന്നത് അവൾ ആനന്ദത്താൽ കണ്ട് ഇരിന്നു... എന്നാൽ സ്വന്തം ആങ്ങളയുടെ പ്രാണൻ തന്റെ മുന്നിൽ പിടഞ്ഞു തീരുന്നത് അവൾ കണ്ണീരോടെ നോക്കി കാണാനേ അവൾക്ക് ആയുള്ളൂ.... ജീവ എന്നാൽ ദച്ചു ഇതെല്ലാം കാണുന്നുണ്ട് എന്ന് മനസ്സിൽ ആയതും.... അവൻ എന്തോ പറയാൻ തുടങ്ങി ദ.. ച്ചു... മ.. മോ... ളെ... നീ.. ര്.. രു.. ദ്ര.. നോട്‌.. എ...ല്ലാം അ...റി...യി...ക്ക..ണം.... നീ അ..വ..ന് അ...രി..കിൽ എ..ത്തി ചേ..രണം അവൻ ഇങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു.. "ഹഹഹ..."ഇനി നിന്റെ അനിയത്തിയുടെ കണ്ണുനീർ മാത്രമേ പൊഴിയു... "നീ... നീ.."ജീവ അവളെ നോക്കി അതെ ഞാൻ.... എന്റെ അനിയനെ നീയൊക്കെ കൊന്നില്ലേ.... "ഒരിറ്റ് ജീവനായി അവൻ നിങ്ങളുടെ കാൽക്കൽ വീണില്ലേ... എന്നിട്ട് നീയൊക്കെ അവനോട് കരുണ കാണിച്ചോ ഇല്ല..."അവളുടെ മുഖം വലിഞ്ഞു മുറുകി ഇവളെ പ്രണയിച്ചതിന്റെ പേരിൽ അല്ലെ നീ എന്റെ അനിയനെ കൊന്ന് കളഞ് ഇല്ലാത്ത കഥ ഉണ്ടാക്കിയത്....

"എല്ലാം ഇവൾക്.. ഇവളുടെ സന്തോഷത്തിന് വേണ്ടി അല്ലെ എന്റെ അനിയന്റെ ജീവൻ നീയൊക്കെ ഇല്ലാതാക്കിയത്..."അത് പറഞ്ഞു തീർന്നതും അവളുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ പൊടിഞ്ഞു "അനന്ദു എന്റെ അണിയൻ... അവന്റെ അവസാന ആഗ്രഹം അത് നിങ്ങളുടെ ഒക്കെ നാശം മാത്രം ആയിരുന്നു... നിന്നെ സ്നേഹിച്ചതിന്റെ പേരിൽ..." അനന്ദുവിന്റ സഹോദരി ആണ് അവൾ എന്നുള്ളത് രണ്ട് പേരിലും ഞെട്ടൽ ഉണ്ടാക്കി... "സത്യം അറിയാതെ.... ആണ് നീ ഇതൊക്കെ ചെയ്യുന്നത്... "ജീവ ശ്വാസം ആഞ്ഞു വലിച്ചു കൊണ്ട് പറഞ്ഞു.. അവൾ അതിനെ പുച്ഛിച്ചു നിമിഷങ്ങൾ കഴിയവേ.... ജീവയുടെ ശ്വാസം ഉയർന്നു...കൊണ്ടിരുന്നു കൃഷ്ണ മണി മേലേക്ക് പോകുന്നത് എല്ലാം അവൾ സന്തോഷത്താൽ കൺകുളിർക്കേ കണ്ടു ജീവയുടെ ശ്വാസം നിലച്ചതും അവൾ തന്റെ ഫോൺ എടുത്തു

അനിയന്റെ ചിത്രം നോക്കി പുഞ്ചിരിച്ചു ദച്ചുവിന്റെ ബോധം മറഞ്ഞു ടച്ചു പറഞ്ഞു നിർത്തി പൊട്ടികരഞ്ഞു.... തന്റെ ഉറ്റ മിത്രം അതിക്രൂരമായാണ് മരണപെട്ടത്.... അല്ല കൊന്നത്... അതിക്രൂരമാർന്ന കൊലപാതകം ദച്ചുവിനെ അവൻ നെഞ്ചിലേക്ക് അണച്ചു പിടിച്ചു ആശ്വസിപ്പിച്ചു അവന്റെ കണ്ണുനീർ അവളുടെ തലമുടികളെ നനച്ചു കൊണ്ട് പോയി കൈകൾ വിറച്ചു... "തന്റെ ജീവ... അവൻ..ഇന്നീ ലോകത്ത് ഇല്ല 💔" "ആരാ.... ആരാ എന്റെ ജീവയെ.. ഇങ്ങനെ... " "അർപ്പണ..."അവൾ അവന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്താതെ പറഞ്ഞു "അപ്പു...."അവൻ ആ കടൽ കരയിൽ നിന്ന് അലറി വിളിച്ചു.... അവന്റെ കണ്ണുകൾ കോപത്താൽ ജ്വലിച്ചു... എല്ലാവരും അവനെ തന്നെ നോക്കി കാണുകയായിരുന്നു.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story