എൻ പ്രാണനെ 💕: ഭാഗം 29

Killing Queen

രചന: Killing Queen

നേരം വൈകിയിട്ടും മക്കളെ കാണാത്ത ടെൻഷനിൽ ആയിരുന്നു നീലിമ... നേരം സന്ധ്യ കഴിഞ്ഞു ഒരു കാൾ പോലും കാണാത്തത് കാണെ അവര്ക് എന്തോ പേടി ആവാൻ തുടങ്ങി അവർ റൂമിൽ പോയി ഫോൺ എടുത്തു അരമണികൂറോളം ദച്ചുവിനെയും ജീവയെയും വിളിച്ചു കൊണ്ടിരുന്നു എന്നാൽ ഫോൺ ഓഫ്‌ ആയിരുന്നു അവർ വിശ്വനാഥനെ വിളിച്ചു രണ്ടാമത്തെ റിങ്ങിൽ തന്നെ അദ്ദേഹം കാൾ അറ്റൻഡ് ചെയ്തു.... "വിശ്വേട്ട... മക്കൾ ഇതുവരെ എത്തിയിട്ട് ഇല്ല.. വിളിച്ചിട്ട് ആണേൽ എടുക്കുന്നുമില്ല എനിക്ക് എന്തോ പേടി ആവുന്നു.... "അവർ അങ്കലാപ്പോടെ പറഞ്ഞു "എടോ ഞാൻ ഓഫിസിൽ നിന്നും ഇറങ്ങിയതേ ഉള്ളു... ഞാൻ ഒന്ന് അന്വേഷിക്കട്ടെ എന്നിട്ട് വിളിക്കാം..."അയാൾ അവരെ സമാധാനിപ്പിച്ച് ഫോൺ വെച്ചു ഈ പിള്ളേര് ഇത് ഫോണും സ്വിച്ച് ഓഫ്‌ ആക്കീ ഇതു എവിടെ പോയി... അയാൾ നെറ്റിക്ക് കൈ കൊടുത്തു... "സർ ഈ വഴി നല്ല ബ്ലോക്ക്‌ ആണ്... നമ്മുക്ക് വേറെ വഴി പോകാം..."അയാളുടെ ഡ്രൈവർ പറഞ്ഞതും അയാൾ നെറ്റി ഉഴിഞ്ഞു കൊണ്ട് മുന്നിലേക്ക് നോക്കി.... "എന്താടോ അവിടെ ആക്‌സിഡന്റ് വല്ലതും നടന്നോ.,."വിശ്വനാഥൻ ഡ്രൈവറോട് ചോദിച്ചതും അയാൾ അതേയെന്ന് പറഞ്ഞു

"എടോ മക്കളുടെ വിവരം ഒന്നും ഇല്ല... താൻ വേഗം മറ്റേ വഴി വീട്ടിലെക്ക് പോ നീലു നന്നായി പേടിച്ചു ഇരിക്കുവാ...."അയാൾ പറഞ്ഞതും ഡ്രൈവർ തലയാട്ടി കൊണ്ട് വണ്ടി തിരിച്ചതും പെട്ടന്ന് അയാൾ ബ്രേക്ക്‌ പിടിച്ചു നിർത്തി.... "എന്താടോ മനുഷ്യനെ കൊല്ലുവോ..." "സർ... അത്... അത്... "അയാൾക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല "എന്താടോ.... ഏഹ്.. എന്താ എന്ത് പറ്റി തനിക്ക്..."ഡ്രൈവറെ പിടിച്ചു കുലുക്കി ചോദിച്ചതും അയാൾ മുന്നിലേക്ക് കൈ ചൂണ്ടി കാണിച്ചു... "അത്... അത് ജീവ കുഞ്ഞിന്റെ കാർ അല്ലെ..."അയാൾ വിശ്വനാഥൻറെ നേരെ ചോദിച്ചതും അയാൾ ഡോർ തുറന്നു പുറത്തേക്ക് ഓടിയിരുന്നു.... കൂടെ ഡ്രൈവറും "മക്കളെ....."അയാൾ അലറി വിളിച്ചു കൊണ്ട് അങ്ങോട്ടേക്ക് ഓടി ക്യാമറ കണ്ണുകൾ എല്ലാം അയാളെ പകർത്തുന്ന തിരക്കിൽ ആയിരുന്നു... അറിയപ്പെടുന്ന ഒരു ബിസിനസ്കാരൻ ആണ് വിശ്വനാഥൻ... അയാൾ കരഞ്ഞു കൊണ്ട് അങ്ങോട്ടേക്ക് ഓടുന്ന ദൃശ്യങ്ങൾ എല്ലാം അവർ പകർത്തികൊണ്ട് ഇരിന്നു...

ഈ ദൃശ്യങ്ങൾ എല്ലാ വീട്ടിൽ നീലിമ ന്യൂസ് ചാനലിൽ കാണുക ആയിരുന്നു അവർക്ക് കേട്ടതും കണ്ടതും വിശ്വാസിക്കാൻ പറ്റാതെ ആയി.... തൊണ്ട വരളുന്നത് പോലെ തോന്നി അവർക്ക്.... പെട്ടന്ന് അങ്ങോട്ട് സംഭവം അറിഞ്ഞു അവരുടെ സെക്യൂരിറ്റി അകത്തേക്ക് കയറി വന്നു... അവരുടെ അവസ്ഥ കണ്ട് അയാൾക്ക് എന്തോ വേണം എന്ന് അറിയില്ലായിരുന്നു പെട്ടന്ന് അവർ വീഴാൻ പോയതും അയാൾ പിടിച്ചു അവിടെ ഇരുത്തി കുറച്ചു വെള്ളവും കൊടുത്ത്.. അവർക്ക് അത് തൊണ്ടയിൽ നിന്നും ഇറങ്ങാത്ത പോലെ തോന്നി "മാധവട്ടാ... കാർ എടുക്കാൻ പറ എനിക്ക്... എന്റെ കുഞ്ഞുങ്ങളെ...."അവർ നെഞ്ചിൽ കൈ വെച്ചു കറഞ്ഞു പറഞ്ഞു പെട്ടന്ന് തന്നെ അയാൾ കുറച്ചു വെള്ളം അവർക്ക് നൽകി അത് അവർ വാങ്ങി മട മടാന്ന് കുടിച്ചു... പെട്ടന് തന്നെ ഡ്രൈവർ കാർ ആയി വന്നു... അവർക്ക് കൂടിനു മാധവട്ടൻ കൂടെ കയറി.... അവരുടെ കാർ ആക്‌സിഡന്റ് നടന്ന ഭാഗത്തേക്ക്‌ നോക്കിയതും ഒരു സൈഡിലായി ജീവയും ദച്ചുവും സഞ്ചരിച്ച കാർ തകർന്ന നിലയിൽ കണ്ടതും അവർക്ക് എന്തെന്ന് ഇല്ലാത്ത വെപ്രാളവും പരവേശവും നിറഞ്ഞു... "ദൈവമേ എന്റെ കുഞ്ഞുങ്ങൾക്ക് ഒന്നും വരുത്തല്ലേ...

."അവരുടെ അമ്മ മനം ഉരുകി ഒലിക്കുന്നുണ്ടായിരുന്നു..... മാധവട്ടനും ജീവയും ദച്ചുവും പ്രിയപ്പെട്ടവർ ആയിരുന്നു... അവര്ക് വേണ്ടി ആയാലും ഉള്ളുരുകി പ്രാർത്ഥിച്ചു.... കാർ അവിടത്തെ പ്രശസ്ത ഹോസ്പിറ്റലിലേക്ക് കടക്കുമ്പോൾ അവിടെ ഒരാൾ ഉണ്ടായിരുന്നു.... ഹൃദയം തകർന്ന നിലയിൽ.... സ്വന്തം രക്തം മരിച്ചെന്ന് അറിഞ്ഞു തകർന്ന വിശ്വനാഥൻ.... നീലിമ അകത്തേക്ക് കയറുമ്പോൾ തന്നെ വിശ്വനാഥൻ ദച്ചുവിനെ നോക്കുന്ന ഡോക്ടറോട് സംസാരിക്കുക ആയിരുന്നു... നീലിമയെ കണ്ടതും അയാൾ വന്ന സങ്കടം ഉള്ളിൽ കടിച്ചമർത്തി.... "എന്താ നീലിമേ... എന്തിനാ ഇങ്ങിട്ട് വന്നെ..." അയാളുടെ ചോദ്യം പോലും അവർ കേട്ടൊന്ന് സംശയമായിരുന്നു അയാൾക്ക്.. "എന്റെ മക്കൾ എവിടെ വിശ്വേട്ട.... നമ്മുടെ മക്കൾ എവിടെ.... "അയാളുടെ ഷർട്ടിന്റെ കോളരിൽ പിടിച്ചു ഉലച്ചു കൊണ്ട് അവർ അത് ചോദ്യുമ്പോൾ അയാൾക് എന്ത് മറുപടി കൊടുക്കണം എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു.... "ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞു....

ബോഡി നിങ്ങൾക്ക് കൊണ്ട് പോകാം...."ഒരു ഡോക്ടർ അങ്ങോട്ട് വന്ന് പറഞ്ഞതും... അത്രയും നേരം വിശ്വനാഥൻറെ ഷർട്ടിന്റ കോളർ പിടിച്ചു ഉലച്ചു കൊണ്ടിരുന്ന നീലമയുടെ കൈകൾ നിലച്ചു... കേട്ട വാർത്ത സത്യമോ മിഥ്യയോ എന്നറിയാതെ അവറ പരിഭ്രമിച്ചു... "ബോഡിയോ ആരുടെ ബോഡി..."അവർ വിറയലോടെ കൈകൾ ഉയർത്തി അത് ചോദിക്കുമ്പോൾ അവരുടെ ഹൃദയം എന്തെന്ന് ഇല്ലാതെ ഇടിക്കുന്നത് അവർ അറിഞ്ഞു.... "ഇവർ ആരുടെ കാര്യം ആണ് പറയുന്നേ ബോഡിയോ... ആരുടെ ബോഡി..."മക്കളിൽ ആരോ ഇല്ലാതായത് അവറുടെ സമനില തെറ്റിച്ചു... പെട്ടന്ന് അങ്ങോട്ടേക്ക് വെള്ള പുതച്ച ഒരു ശരീരം കൊണ്ട് വന്നതും അവർ അതിലേക്ക് സൂക്ഷിച്ചു നോക്കി.... അവർ തലഭാഗത്തെ തുണി അല്പം മാറ്റിയതും... നെറ്റിയിലും മറ്റും പരുക്കുകൾ ആയി....

എന്നെന്നേക്കുമായി അകാല നിദ്രയെ പുൽകിയ ജീവയെ അവർ നോക്കി നിന്നു.... മതി വരാത്ത പോലെ അവന്റെ നിഷ്കളങ്കമായ മുഖം ആ അമ്മ നോക്കി നിന്നു.. "എഴുന്നേൽക്കെടാ മോനെ... എഴുന്നേൽക്ക്... അമ്മയാടാ മോനെ വിളിക്കുന്നെ.... ദേ ദേ അച്ഛനെ കണ്ടോ എന്റെ മോൻ വെറുതെ പറ്റിക്കല്ലേ.... അമ്മയ്ക്ക് താങ്ങാൻ വയ്യെടാ..."അവരുടെ അവസ്ഥ കണ്ട് വിശ്വനാഥനും അത് പോലെ തന്നെ ആ കുടുംബത്തിന്റെ അവസ്ഥ കണ്ട് ഹോസ്പിറ്റലിൽ ജീവനക്കാരും എല്ലാവരും ദുഃഖിച്ചു........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story