എൻ പ്രാണനെ 💕: ഭാഗം 3

Killing Queen

രചന: Killing Queen

രണ്ടും കല്പിച്ചവൾ അവിടെ നിന്നും എഴുന്നേറ്റു.... താലി കെട്ടിയവനെ ഭ്രാന്തമായി ചുംബിക്കുന്നവളെ കാണെ സ്വയം നഷ്ടപെടുന്ന പോലെ.... അത് പോലെ തന്നെ അവളെ ചേർത്ത് പിടിക്കുന്ന അവനും... ഏത് ഒരു ഭാര്യയ്ക്കും സഹിക്കില്ല.... മറ്റൊരുവളെ ഭർത്താവ് ചേർത്ത് പിടിക്കുന്നത്.. ദച്ചു ബാൽക്കണിയിലേക്ക് ചെന്നവളുടെ മുടി കുത്തിൽ പിടിച്ചു... അവനിൽ നിന്നും പിടിച്ചു മാറ്റി.... അവളുടെ കവിളിൽ ആഞ്ഞടിച്ചു... രുദ്രൻ ദച്ചുവിനെ കണ്ട് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും...പിന്നീട് അവന്റെ മുഖം വലിഞ്ഞു മുറുകി ഇരിന്നു... അവളിൽ നിന്നും ദച്ചുവിന്റെ പിടി വിടുവിപ്പിച്ചവൻ... ദച്ചുവിന്റെ കവിളിൽ ആഞ്ഞടിച്ചിരുന്നു... ചുണ്ടിന്റെ സൈഡ് പൊട്ടിയവൾ താഴേക്കു വീണു പോയിരുന്നു... കാറ്റുപോലെയവൻ അവളെ താഴെ നിന്നും അവളുടെ മുടി കുത്തിൽ പിടിച്ചു എഴുന്നേൽപ്പിച്ചു.... വേദന കാരണം അവൾ പുളഞ്ഞു പോയിരുന്നു.... "എന്ത് ധൈര്യത്തിൽ ആണടീ എന്റെ പെണ്ണിന്റെ ദേഹത്ത് കൈ വെച്ചത്... "അവളുടെ മുടിയിൽ ഒന്ന് കൂടെ അവൻ മുറുകെ പിടിച്ചു കൊണ്ട് ചോദിച്ചു... അവളുടെ കണ്ണുകൾ വേദന കരണം നിറഞ്ഞു കൊണ്ടേ ഇരിന്നു... "നിനക്ക് അറിയോ.... അറിയോടി നിന്റെ കഴുത്തിൽ താലി ചാർത്തുന്നത് കണ്ട് ... ഹൃദയം നുറുങ്ങിയ വേദനയോടെ ആണ് എന്റെ അപ്പു മണ്ഡപത്തിൽ നിന്നും ഇറങ്ങിയത്....

"അവൻ വല്ലാത്തൊരു ഭാവത്തോടെ പറഞ്ഞതും അവൾ അവനെ മിഴികൾ ഉയർത്തി നോക്കി.... പിന്നീട് ആണ് ദച്ചു അവളെ കാണുന്നത... അവളെ കാണും തോറും ദച്ചുവിന് പെരുവിരലിൽ നിന്നിം ദേഷ്യം ഇരച്ചു കയറാൻ തുടങ്ങി.... എന്നാൽ അപ്പു അവളെ നോക്കി പുച്ഛിച്ചതല്ലാതെ ഒന്നും ചെയ്തില്ല... "നിന്റെ നാവ് ഇറങ്ങി പോയോടി @₹@₹@%മോളെ... എന്ത് അധികാരത്തിൽ ആണ് എന്റെ പെണ്ണിനെ നീ നോവിപ്പിച്ചത്..."അതും പറഞ്ഞവളുടെ കാലിൽ അവൻ അമർത്തി ചവിട്ടി... എണ്ണ വീണു പൊള്ളിയ ഭാഗത്തു നിന്നും ചോര ഒഴുകാൻ തുടങ്ങിയതും.... അവൾ കരഞ്ഞത് അല്ലാതെ ഒന്നും മിണ്ടിയില്ല.. അവളെ അവൻ ദ്രോഹിക്കുന്നത് ആസ്വദിച്ചു അപ്പുവും.... അവന്റെ കാലിൽ നനവ് അനുഭവപ്പെട്ടപ്പോഴാണ് അവളുടെ കാൽ ശ്രദ്ധിച്ചത്... അവളുടെ കാലിൽ ചവിട്ടിയത് കാരണം അവന്റെ കാലിലും രക്തം പറ്റിയിരുന്നു.... "നാശം... പോയി വൃത്തിയാക്കി കിടക്കടി..."അവിടെ പരന്ന രക്തം കാണെ അവൻ അവളെ മോചിപ്പിച്ച കൊണ്ട പറഞ്ഞു... "അപ്പു പൊയ്ക്കോ...നേരം വൈകി..."അവൻ ആർദ്രമായി പറഞ്ഞതും അവൾ അവനെ വന്നു ഇറുകെ പുണർന്നു...

"നീ കൂടി വാ... ഇങ്ങോട്ട് വന്നത് എനിക്ക് മാത്രമേ അറിയൂ... "അതും പറഞ്ഞവൾ അവനിൽ നിന്നും വിട്ട് മാറി ദച്ചുവിനെ നോക്കി... ദച്ചുവിന്റെയും അപ്പുവിന്റെയും കണ്ണുകൾ തമ്മിൽ ഉടക്കി... അപ്പുവിന്റെ കണ്ണിൽ അവളോട് ഉള്ള പുച്ഛം ആയിരുന്നു എങ്കിൽ.. ദച്ചുവിന്റെ കണ്ണിൽ അവളെ ചുട്ട് കൊല്ലാനുള്ള വെറുപ്പ് ഉണ്ടായിരുന്നു... "അപ്പു വാ നിന്നെ കൊണ്ട് ആകട്ടെ സമയം വൈകുന്നു... "അവൻ വാച്ചിലെ സമയം കാണെ പറഞ്ഞു... "അതെന്താ കുട്ടാ എന്നെ വീട്ടിൽ ആക്കിട്ട് ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാൻ ഉള്ളതാണോ..."അവൾ ഒരു പൊട്ടിച്ചിരിയോടെ ചോദിച്ചതും... അവന്റെ കണ്ണുകൾ കുറുകി ഇരിന്നു... "ഫസ്റ്റ് നൈറ്റ്‌ അല്ല അവളുടെ അവസാനം ആകും ഇന്ന്..."അതും പറഞ്ഞവളെ എടുത്തു അവൻ താഴെ ഇറക്കി... ബുള്ളറ്റിന്റെ സൗണ്ട് കാതിൽ നിന്നും പതിയെ മായുന്നത് അവൾ അറിഞ്ഞു... അകത്തു നിന്നും.... അവളുടെ പുതിയ സാരി കൊണ്ട് ബാൽക്കണിയിൽ പരന്ന അവളുടെ രക്തം തുടച്ചു.... അവൾ സാരി ബക്കറ്റിൽ വെള്ളം നിറച്ചവൾ അതിൽ നനച്ചു വെച്ച്.... കണ്ണാടിയിൽ വന്നവൾ സ്വന്തം പ്രതിബത്തെ നോക്കി.... പൊട്ടിയ ചുണ്ടും വീർത്ത കവിളും കാണെ...

അവൾ വിതുമ്പി പോയിരുന്നു.. അവൾ പതിയെ കവിളിൽ ഒന്ന് തലോടി.. വേദന കാരണം അവളുടെ കണ്ണുകൾ പുളഞ്ഞു... അടി കൊണ്ടത് കാരണം... ആ പെണ്ണിന്റെ ഉടൽ ആകെ വേദന അനുഭവപെടാൻ തുടങ്ങി.... "അവൾ ബെഡിലേ ഒരു മൂലയ്ക്ക് ചുരുണ്ട് കൂടി..." വേദന കാരണം എങ്ങനെ എല്ലാമോ അവൾ ഉറങ്ങി പോയിരുന്നു... 🌼🌼 രുദ്രൻ അപ്പുവിനെ വീട്ടിൽ ആക്കി തിരികെ ബാൽക്കണി വഴിയവൻ റൂമിലേക്ക് കയറി.... ആദ്യം അവൻ നോക്കിയത് ബാൽക്കണിയിലെ രക്തം പടർന്ന സ്ഥലത്താണ്... ചെറിയ കറ മാത്രമേ ഉള്ളു... അത് കാണെ അവന്റെ ഹൃദയം എന്തിനെന്നില്ലാതെ വിങ്ങി... പക്ഷേ അവൾ ചെയ്തതു ഓർക്കവേ...അവന്റെ മുഖത്തു രൗദ്ര ഭാവം തെളിഞ്ഞു.. ഡോർ തള്ളി തുറന്നവൻ അകത്തു കയറിയതും ഒരു മൂലയ്ക്ക് ചുരുണ്ട് കൂടിയാവളെ കാണെ അവൻ അവളെ ചവിട്ടി താഴെ ഇട്ടിരുന്നു.... വീഴ്ചയുടെ ആഘാതത്തിൽ അവളുടെ തല ചെന്നു തറയിൽ ഇടിച്ചു.... ചെറുതായി നെറ്റി പൊട്ടി ചോര ഒലിക്കാൻ തുടങ്ങിയതും... വേദന ഇരട്ടിച്ചത്തല്ലാതെ.... വേറെ ഒന്നും ഉണ്ടായില്ല.... കരയാതിരിക്കാൻ ശ്രെമിച്ചു എങ്കിലും കണ്ണുകൾ ചതിച്ചിരുന്നു.. അവൻ ബാത്‌റൂമിൽ ഫ്രഷ് ആകാൻ കയറിയതും അവിടെ ബക്കറ്റിൽ ഇരിക്കുന്ന സാരി കാണെ അവൻ അലറി...

"ദർശനെ.... "അവന്റെ അലർച്ച കെട്ടവൾ എഴുന്നേൽക്കാൻ നോകിയെങ്കിലും സാധിച്ചിരുന്നില്ല... എങ്ങനെ ഒക്കെയോ എഴുന്നേറ്റതും അവൻ ബക്കറ്റ് അവളുടെ നേർക്ക് എറിഞ്ഞിരുന്നു.... പെട്ടന്ന് അവൾ ഒഴിഞ്ഞു മാറിയത് കൊണ്ട് അത് കൊണ്ടിരുന്നില്ല.. നിലത്ത് ആകെ വെള്ളം ആയി... "നിന്റെ തന്തയുടെ പൈസയ്ക്ക് വാങ്ങിയ മുതൽ ഒന്നും അല്ല ഇതൊക്കെ.."അവൻ രക്തം തുടച്ച സാരി കാണെ ഒച്ചയെടുത്തു.. "ഞാൻ വേ.. റേ ഒ.. ന്നു ക... ണ്ടില്ല "ഒരുപാട് കരഞ്ഞത് കൊണ്ടാകാം സംസാരിക്കുമ്പോഴൊക്കെ മുറിഞ്ഞു മുറിഞ്ഞു പോകുന്നുണ്ടായിരുന്നു "ഞാൻ അധ്വാനിച്ചു കൊണ്ട് വെച്ചേക്കുന്നത് നിനക്ക് എടുത്തു എന്തും കാണിക്കാൻ അല്ല... അതിന് ഒക്കെ നീ നിന്റെ തന്തെടാ പണം വെച്ച് കളിച്ചാൽ മതി...."അതും പറഞ്ഞവൻ സാരി അവളുടെ മുഖത്തിന്‌ നേരെ എറിഞ്ഞു കൊണ്ട് ബാത്‌റൂമിലേക്ക് കയറാൻ നിൽക്കവേ അവൻ തിരിഞ്ഞവളെ നോക്കി.. നിൽക്കുന്ന സ്ഥലത്ത് തന്നെയാണ് ഇപ്പോഴും നിൽകുന്നെ... കണ്ണുകൾ ചാലിറ്റോഴുക്കുന്നത് അല്ലാതെ വേറെ പ്രതികരണം അവളിൽ നിന്നും ഉണ്ടായില്ല... "ഇപ്പോഴേ നീ കരഞ്ഞു തുടങ്ങിയോ മോളെ...ഇതൊക്കെ എന്ത് അനുഭവിക്കാൻ നീ കിടക്കുന്നതെ ഉള്ളു...

അന്ന് നീ നിന്റെ തന്തേടാ പണം കൊണ്ട് കളിച്ചു വാങ്ങിച്ച എന്റെ ഈ താലിയുണ്ടല്ലോ നീ തന്നെ പൊട്ടിച്ചെറിഞ്ഞു പോകും...."അവളെ കൊല്ലാനുള്ള ദേഷ്യത്തിൽ അവൻ പറഞ്ഞു തിരികെ നടന്നു... "പിന്നെ ഒരു കാര്യം.... ഞാൻ കുളിച്ചു വരുമ്പോഴേക്കും തറ വൃത്തി ആയിരിക്കണം... പിന്നെ നീ തറയിൽ ആയിരിക്കണം.."അവളെ നോക്കി കനപ്പിച്ചു പറഞ്ഞവൻ ഫ്രഷ് ആകാൻ കയറി... "അവൾ ശരീരം നുറുങ്ങുന്ന വേദനയോടെ... അവിടെ എല്ലാം തുടച്ചു വൃത്തിയാക്കി..." ഷെൽഫിൽ നിന്നും ബെഡ്ഷീറ്റും ഒരു പില്ലോയും എടുത്തവൾ താഴെ വിരിച്ചു കിടന്നു... താഴെ കിടക്കുന്നതിൽ അവൾക്ക് നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു... 🌼🌼 അവൻ ഫ്രഷ് ആയി ഇറങ്ങി വന്നതും നിലത്തു കിടക്കുന്നവളെ കാണെ... ചുറ്റുമൊന്നു കണ്ണോടിച്ചു... തറ വൃത്തി ആക്കിയാണ് ഇട്ടേക്കുന്നത്. അവളുടെ അടുത്ത് ചെന്നവൻ... നിലത്ത് വിരിച്ചിരിക്കുന്ന കമ്പിളി പുതപ്പ് അവൻ വലിച്ചു എടുത്തിരുന്നുമു... "കെട്ടില്ലമ്മ ഇനി വെറും നിലത്തു കിടന്നാൽ മതി... വേണേൽ ഈ ഷീറ്റ്, തലയണയും എടുത്തോ... ഇത് വെച്ച് പുതയ്‌ക്കെ വിരിയ്ക്കെ എന്തോ ചെയ്യ് "നിലത്ത വിരിച്ചു കിടന്ന കമ്പിളി വലിച്ചെടുത്തവൻ ഒരു ഷീറ്റ് എറിഞ്ഞു കൊടുത്ത് കൊണ്ട് അവൻ ബെഡിൽ ഇരിന്നു... "ഫാനിന്റെ സ്പീഡ് കൂട്ടിയവൻ.... ലൈറ്റ് ഓഫ് ചെയ്തു കിടന്നു...." ഫാനിന്റെ തണുപ്പും നിലത്തെ തണുപ്പും... ശരീരത്തിലെ വേദനയും... അവൾ കിട്ടിയ ഷീറ്റ് ഉപയോഗിച്ച്.... എങ്ങനെയൊക്കെയോ കിടന്നു... തിരിഞ്ഞു മറിഞ്ഞുമവൾ കിടന്നു.... എപ്പോഴോ നിദ്ര ദേവി അവളെ കടാക്ഷിച്ചിരുന്നു..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story