എൻ പ്രാണനെ 💕: ഭാഗം 30

Killing Queen

രചന: Killing Queen

അവർ അവന്റെ അവസ്ഥ ഓർത്ത് വിഷമിക്കുമ്പോൾ ആരും അറിഞ്ഞിരുന്നില്ല അകത്തു ഒരുവൾ മരണത്തോട് മല്ലടിക്കുന്നത്.... സ്വന്തം ജേഷ്ഠന്റെ മരണം നേരിൽ കണ്ട് തനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന വേദനയാൽ പൊള്ളുമ്പോൾ ആരും തന്നെ അവളെ ഓർത്തിരുന്നില്ല... എന്നാൽ അവളെ ഓർത്ത് വിലപിക്കുന്ന ഒരാത്മാവ് അവിടെ തന്നെ ഉണ്ടായിരുന്നു ജീവ.... 💔 🦋 അവന്റെ മൃതദേഹം എടുക്കാൻ സമയം ആയെന്ന് അറിഞ്ഞപ്പോൾ നീലിമ അവനെ കെട്ടിപിടിച്ചു കരയുന്നുണ്ടായിരുന്നു... വിശ്വനാഥൻ ഒന്നിനും ആവാതെ അവിടെ തളർന്നു ഒരു ഭാഗത്ത്‌ ഇരിപ്പുണ്ടായിരുന്നു... "എന്റെ മോനെ കൊണ്ട് പോവല്ലേ....!അവനെ കെട്ടിപിടിച്ചു അവർ വാ വിട്ട് കരഞ്ഞു... 'എന്റെ മോൾ എവിടെ... അവ..ൾ... ന്റെ മോൻ..."അവർ തലയ്ക്കു അടിച്ചു എന്തൊക്കെ പറയാൻ തുടങ്ങിയതും എല്ലാവരും അവരെ പിടിച്ചു മാറ്റി... ആറടി മണ്ണിൽ അവൻ എന്നെന്നേക്കുമായി നിദ്രയിൽ ആണ്ടു.... അവന്റെ അഭാവം... എല്ലാവരിലും കൂടുതൽ വേദന ഉളവാക്കി.... ഇതേ സമയം മറ്റൊരിടത്ത്.... അപ്പു അനന്ദുവിന് കൊടുത്ത... അല്ലേൽ അവന്റെ അവസാന ആഗ്രഹം നിറവേറ്റിയ സംതൃപ്തിയിൽ ആയിരുന്നു...

അവസാനമായി അവനെ കണ്ട നിമിഷം.... രക്തത്തിൽ കുളിച് കിടന്ന അവനെ.... ഓർക്കെ അവളുടെ ചങ്കിൽ നിന്നും രക്തം പൊടിഞ്ഞു.. ചെറുപ്പത്തിലേ അച്ഛൻ മരിച്ചത് ആണ്.... അനന്ദുവിന്റെ മൂന്നാം വയസിൽ അമ്മയും പോയി അന്ന് തനിക്ക് പത്തു വയസ്സ്.... സ്വന്തം മകനെ പോലെയാണ് അവനെ വളർത്തിയത്.... അവൻ വളർന്നു.... ഡിഗ്രിയ്ക്ക് ചേർന്നു.... ഒരു കുട്ടിയെ ഇഷ്ടം ആണെന്ന് പറഞ്ഞു എപ്പോഴോ ഒരു ഫോട്ടോ കാട്ടി തന്നിരുന്നു... എന്നാൽ താൻ അവനെ വിലക്കിയിരിന്നു... സമ്പത്തുള്ള വീട്ടിലെ കുട്ടി ആണ് ദർശന എന്നുള്ളത് തന്നെ ആയിരുന്നു വിലക്കാൻ കാരണം.... അവസാനം സംഭവിച്ചത്... സമ്പത്തുള്ള വീട്ടിലെ പെണ്ണിനെ പ്രണയിച്ചതിന്റെ പേരിൽ എന്റെ അനിയന് ജീവൻ വെടിയേണ്ടി വന്നു.... അവന്റെ അവസാന ആഗ്രഹം... അവനെ ഇഷ്ട്ടം ആണെന്ന് പറഞ്ഞു പറ്റിച്ചു അവനെ രാത്രിയിൽ വിളിച്ചു വരുത്തി.... ആങ്ങളയും പെങ്ങളും കൂടെ എന്റെ അനിയനെ.... അതൊക്കെ ഓർക്കെ അവൾക്ക് ആ കുടുംബത്തിന്നോടുള്ള പക മനസിൽ ആളി കത്തി... 💕💕 ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.... നീലിമ ജീവയുടെ വേർപാടിൽ ആകെ തളർന്നു പോയിരുന്നു..

പെട്ടെന്ന് അവർ എന്തോ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു... "എന്റെ കുട്ടി... എന്റെ ദച്ചു... മോളെ... "അവരുടെ ശബ്‌ദം കേട്ടുകൊണ്ടാണ് വിശ്വനാഥനും അകത്തേക്ക് കയറി ചെന്നത്... "എന്താ നീലിമേ.. എന്ത് പറ്റി..." "ഏട്ടാ... നമ്മുടെ മോൾ ദച്ചു എവിടെ.... "അവരുടെ ആ ചോദ്യം അയാളിൽ വീണ്ടും ഞെട്ടൽ ഉളവാക്കി.... അയാൾക്ക് എന്ത് ഉത്തരം നൽകണം എന്ന് അറിയില്ലായിരുന്നു... "എവിടെ ഏട്ടാ... എന്റെ മോളെവിടെ... ന്റെ കുട്ട്യേ കണ്ടിട്ട് ഞാൻ എത്ര ദിവസായി... എവിടെ എന്റെ മോൾ... അതോ എന്റെ കുഞ്ഞും പോയോ.."അയാളുടെ നെഞ്ചിൽ തല വെച്ചവർ കരഞ്ഞു... ഇനിയും മറച്ചു വെച്ചിട്ട് കാര്യം ഇല്ലെന്ന് അറിയവേ അയാൾ അവരോട് പറഞ്ഞു... തന്റെ മകൾ കോമയിൽ ആയെന്ന സത്യം... മകന്റെ മരണ വാർത്തയും മകളുടെ അവസ്ഥയും അവരെ ഏറെ അധികം നോവിപ്പിച്ചു... അവർ തീർത്തും അവശ ആയി തീർന്നിരുന്നു മകന്റെ വേർപാടിൽ തന്നെ.... "വേണ്ട എന്റെ മോളെ കൂടെ നഷ്ടപ്പെടാൻ എനിക്ക് ആവില്ല വിശ്വേട്ടാ... ലോകത്തിന്റെ ഏത് കോണിൽ കൊണ്ട് പോയാലും നമ്മുക്ക് അവളെ രക്ഷിക്കണം....!"അവർ പറഞ്ഞതും അയാൾ അതെ എന്ന് പറഞ്ഞു അവരെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു...

പിന്നെ ചികിത്സയ്ക്ക് ആയി വിദേശത്തേക്ക്... ഇതൊക്കെ കേൾക്കേ... രൗദ്രാഷിന് ശ്വാസം മുട്ടുന്നത് പോലെ തോന്നി... ഇത്ര ഒക്കെ അവൾ അനുഭവിച്ചു എന്റെ ജീവ.... നീണ്ട ഒരു വർഷത്തെ ചികിത്സയ്ക്ക് ശേഷം ആണ് നാട്ടിൽ വരുന്നത്... കണ്ണേട്ടനെ കണ്ട് കാര്യങ്ങൾ പറയാൻ.. എന്നാൽ അവിടെ അപ്പു ഉണ്ടായിരുന്നു പ്രണയിനി ആയി.... അപ്പു മാറി കഴിഞ്ഞിരുന്നു.... "അപ്പുവിന് എങ്ങനെ ഇതൊക്കെ അറിയാം... പിന്നെ അന്ന് നിങ്ങളുടെ വീട്ടിൽ ഞാനും അഭിയും വന്നപ്പോൾ അറിഞ്ഞത് നിന്റെ വിവാഹം കഴിഞ്ഞെന്ന് അല്ലെ..."അവൻ മനസ്സിലെ ചോദ്യ ഓരോന്നായി ചോദിച്ചു.... "എല്ലാത്തിനും പിന്നിൽ അർപ്പണ മാത്രമാണ്..." ഞങ്ങൾ അവിടെ നിന്ന് പോയതിനു ശേഷം അപ്പു ഞങ്ങളുടെ വീട്ടിൽ കയറിയിരുന്നു.... സ്പെയർ കീ ഉപയോഗിച്ച് വീറ്റിൽ കടന്ന അവൾ എന്റെ റൂമിലെ കണ്ണേട്ടന്റെ ചിത്രങ്ങൾ കാണുന്നു.... ചില എഴുത്തുകൾ.... പിന്നെ എന്റെ ഡയറി... ഡയറിയിൽ ഞാൻ എല്ലാം എഴുതിയിട്ട് ഉണ്ടായിരുന്നു.... അത് വഴി അവൾ നിങ്ങളെ സമീപിച്ചു... അവൾ ആണ് കത്തുകൾ അയച്ചത് എന്ന് പറഞ്ഞു.... പിന്നെ എന്റെ വിവാഹം കഴിഞ്ഞെന്ന് അവൾ പൈസ കൊടുത്ത് പറയിപ്പിച്ചത് ആണ്....

അവിടെയും അവൾ എന്നെ തളർത്തി... അവളെ കൊന്ന് കളഞ്ഞാലോ എന്ന് വരെ ആലോചിച്ചു...അവളെ കൊന്ന് ഞാൻ ജയിലിൽ പോയാൽ പിന്നെ എന്റെ അച്ഛനും അമ്മയും.... അവരെ ഓർത്ത് മാത്രമാണ്.... പിന്നെ നിങ്ങളുടെ പുറകെ നടന്നു.... അവസാനം... എനിക്ക് നഷ്ടമാവും എന്ന് തോന്നിയപ്പോഴാണ് ഞാൻ അന്ന് മരിക്കാൻ ശ്രെമിച്ചത്.... അവസാനം നിങ്ങൾ ഹോസ്പിറ്റലിൽ വന്ന ദിവസം അച്ഛനും അമ്മയും കണ്ണേട്ടന്റെ അമ്മയോട് കാര്യങ്ങൾ പറഞ്ഞു.... അവരാണ് കല്യാണം ഇത്രയും പെട്ടന്ന് നടത്താമെന്ന് പറഞ്ഞത്... "അപ്പോൾ അമ്മയ്ക്ക് എല്ലാം മനസിലായിരുന്നോ... "അവൻ വിശ്വാസം വരാതെ ചോദിച്ചു.. അവൾ അതെ എന്ന് തലയാട്ടി.... "പിന്നെ എന്ത് കൊണ്ട് സത്യങ്ങൾ എന്നെ അറിയില്ലിച്ചില്ല ദച്ചു..." "കണ്ണേട്ടന്റെ അമ്മ തന്നെയാ പറഞ്ഞത്... പെട്ടന്ന് അറിഞ്ഞാൽ ഒരു പക്ഷെ നിങ്ങളത് താങ്ങില്ലെന്ന്.... " "എന്നോട് ക്ഷെമിക്ക് ദച്ചു ഒന്നും അറിഞ്ഞില്ല... ഒന്നും അറിഞ്ഞില്ലലോടി.. ഞാൻ... "

അവളുടെ കൈകളിൽ കൂട്ടി പിടിച്ചവൻ പറഞ്ഞതും അവളും കരഞ്ഞിരിന്നു... വന്നേ നമ്മുക്ക് പോകാം... തിരികെ വീട്ടിൽ പോകുമ്പോൾ എല്ലാം പറഞ്ഞ ആശ്വാസത്തിൽ ആയിരുന്നു ദച്ചു എന്നാൽ രുദ്രന്റെ മനസ്സിലെ അഗ്നി ആളി കത്തുവായിരുന്നു... ആ അഗ്നിയിൽ അപ്പുവിനെ ചുട്ടെരിക്കാൻ അവൻ ആഗ്രഹിച്ചു.... വീട്ടിൽ എത്തി....ദച്ചുവിനെ രൗദ്രാഷ് ചേർത്ത് പിടിച്ചു....ഒന്നിന്റെ പേരിലും ഇനി കൈ വിടില്ലെന്നപോൽ... ദച്ചുവിനെ ചേർത്ത് പിടിച്ചു പോകുന്നത് കണ്ട് ലക്ഷ്മിയുടെ മനസ്സിൽ ഒരുപോലെ സന്തോഷവും കുറ്റബോധവും തോന്നി.... സന്തോഷം അവർ ഒന്നിച്ചതിൽ ആണേൽ കുറ്റബോധം ആരോ എന്തോ പറഞ്ഞതിന് ആ പെണ്ണിനെ അവിശ്വസിച്ചതിൽ ആയിരുന്നു.... 💕💕 രാത്രി ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ രുദ്രനും ദച്ചുവും ലക്ഷ്മിയും രച്ചുവും പ്രവീണും ഇരിന്നു...

രൗദ്രഷിന്റെ കണ്ണുകൾ ദച്ചുവിനെ തേടി എത്തുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.. എന്നാൽ അവൾ അത് അറിയാത്ത ഭാവത്തിൽ ഇരുന്ന് കഴിച്ചു രച്ചുവിന്റെ കണ്ണുകൾ പ്രവീണിൽ തന്നെ ആയിരുന്നു ഇടക്ക് അവൻ അത് കണ്ടതും അവൾ പെട്ടന്ന് നോട്ടം മാറ്റി... രാത്രി കിടക്കാൻ ആയതും രൗദ്രാഷ് ഇപ്പോൾ വരാമെന്ന് പറഞ്ഞു പുറത്തേക്ക് പോയി.... സമയം നീങ്ങി കൊണ്ടിരിക്കെ അവനെ കാണാത്തതും അപ്പു എന്ന് ഭീതിയും അവളിൽ ഭയം ഉണർത്തി കൊണ്ടിരുന്നു.... അവൾ ബാൽക്കണിയിലെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയതും.... പെട്ടന്ന് തന്നെ കറന്റ്‌ പോയി.. ഫോൺ എടുക്കാൻ ആയി തിരിഞ്ഞതും പിന്നിൽ കത്തി പിടിച്ചൊരു സ്ത്രീ രൂപത്തെ കാണെ അവൾ ഞെട്ടി... അവൾ പിന്നിലേക്ക് പോകുംതോറും ആ രൂപം മുന്നിലേക്ക് വന്നു...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story