എൻ പ്രാണനെ 💕: ഭാഗം 31

Killing Queen

രചന: Killing Queen

രാത്രി കിടക്കാൻ ആയതും രൗദ്രാഷ് ഇപ്പോൾ വരാമെന്ന് പറഞ്ഞു പുറത്തേക്ക് പോയി.... സമയം നീങ്ങി കൊണ്ടിരിക്കെ അവനെ കാണാത്തതും അപ്പു എന്ന് ഭീതിയും അവളിൽ ഭയം ഉണർത്തി കൊണ്ടിരുന്നു.... അവൾ ബാൽക്കണിയിലെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയതും.... പെട്ടന്ന് തന്നെ കറന്റ്‌ പോയി.. ഫോൺ എടുക്കാൻ ആയി തിരിഞ്ഞതും പിന്നിൽ കത്തി പിടിച്ചൊരു സ്ത്രീ രൂപത്തെ കാണെ അവൾ ഞെട്ടി... അവൾ പിന്നിലേക്ക് പോകുംതോറും ആ രൂപം മുന്നിലേക്ക് വന്നു.... പെട്ടന്ന് മുന്നിലേക്ക് ആ രൂപം ചാടി വീണതും ദച്ചു അവളെ പിന്നിലേക്ക് തള്ളിയിട്ടു.... "അയ്യോ അമ്മ എന്റെ നടു പോയെ...."പരിചിതമായ ശബ്ദം കെട്ടവൾ താഴെ കിടക്കുന്നവളെ നോക്കി അപ്പോഴേക്കും ലൈറ്റ് തെളിഞ്ഞു... നിലത്ത് നടും താങ്ങി ഇരുന്ന് മോങ്ങുന്നവളെ കണ്ടപ്പോൾ ദർശനയ്ക്ക് ഒരുപോലെ ആശ്വാസവും ചിരിയും വന്നു.. "നോക്കി നിന്ന് ചിരിക്കാതെ എന്നെ വന്ന് ഒന്ന് പിടിക്ക് തള്ളേ...."ലക്ഷ്മിയെ നോക്കി അവൾ അത് പറഞ്ഞതും അവർ പിടിച്ചു എഴുന്നേൽപ്പിച്ചു...

"താഴേക്ക് വാ മോളെ...."അതും പറഞ്ഞു രച്ചുവിനെ താങ്ങി പിടിച്ചു കൊണ്ട് ലക്ഷ്മി താഴേക്ക് പോയി അവൾ തലയാട്ടി അവരുടെ പിറകെ താഴെക്ക് ചെന്നു താഴെ സെറ്റ് ചെയ്തേക്കുന്ന കേക്ക് കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു.. കട്ട്‌ ചെയ്യാൻ ഉള്ള കത്തിയും ആയി രൗദ്രാഷ് മുന്നിലേക്ക് കയറി വന്നു അവൾ തന്നെ മറന്നിരുന്ന ഒരു ദിവസം ആയിരുന്നു... ജീവേട്ടൻ പോയതിന് ശേഷം പിന്നീട് ഒരു ആഘോഷവും നടത്തീട്ട് ഇല്ല ജീവയെയും അച്ഛനേം അമ്മേം ഓർക്കെ അവളുടെ കണ്ണുകൾ നിറഞ്ഞു രൗദ്രാഷ് അവളുടെ കണ്ണിൽ നിന്നും പൊടിഞ്ഞ കണ്ണുനീർ അവൻ തുടച്ചു നീക്കി അരുത് എന്ന് തലയാട്ടി കൈയിലെ കത്തി അവളുടെ കൈയിലേക്ക് കൊടുത്തു.... അവൾ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തന്നെ കേക്ക് കട്ട്‌ ചെയ്ത് ആദ്യത്തെ പീസ് അവന് കൊടുത്തു... അവൻ അതിൽ നിന്നും പകുതി അവൾക്ക് കൊടുത്തു പിന്നീട് പ്രവീണിനും രച്ചുവിനും ലക്ഷ്മിയ്ക്കും കൊടുത്തു... എല്ലാം കഴിഞ്ഞ് റൂമിലേക്ക് ചെന്നവൾ ബെഡിലേക്ക് ഇരുന്നു.... "എന്റെ ഗിഫ്റ്റ് എവിടെ..." "ഗിഫ്‌റ്റോ... " "എന്താ കേട്ടിട്ടില്ലേ.... എന്റെ b'dy ഗിഫ്റ്റ് എവിടെ എന്ന് 😑" "ഞാൻ തന്നെ നിനക്ക് ഒരു ഗിഫ്റ്റ് അല്ലേടി 😁

"അവൻ ഇളിച്ചോണ്ട് പറഞ്ഞതും അവൾ അവനെ കൂർപ്പിച്ചു ഒന്ന് നോക്കി "ഗിഫ്റ്റ് ഒക്കെ നാളെ സെറ്റ് ആക്കാം ഇപ്പോൾ കിടന്ന് ഉറങ്ങാൻ നോക്ക്...."അവൻ പറച്ചിലും കഴിഞ്ഞു ലൈറ്റും ഓഫ്‌ ചെയ്ത് ബെഡിലേക്ക് കിടന്നു.... അവൾ താടിക്ക് കൈയും കൊടുത്ത് കുറച്ചു നേരം ഇരിന്നു ശേഷം ബെഡിന് ഓരം ചേർന്ന് അവളും കിടന്നു.... 💕 എന്നാൽ മറുവശത്ത് രച്ചു പ്രവീണിനെ എങ്ങനെ വളയ്ക്കാം എന്നുള്ളതിന് തല പുകിഞ് ആലോചിക്കുവാണ്... എപ്പോഴോ അവളും ഉറക്കത്തിലേക്ക് വഴുതി വീണു 💕💕 നിർത്താതെ ഉള്ള അലാറത്തിന്റെ സൗണ്ട് കേട്ട് ദച്ചു ചെവിയും പൊത്തി പിടിച്ചു കണ്ണുകൾ കുറുകി എഴുന്നേറ്റു... അലാറം ഓഫ്‌ ചെയ്തു ലൈറ്റ് ഇട്ടു ബെഡിലേക്ക് ചുരുണ്ട് കൂടി ഇരുന്നു സമയം നാലാവുന്നതേ ഉള്ളു.... രൗദ്രാഷിനെ ബെഡിൽ കാണാഞ്ഞതും അവൾ ചുറ്റും പരതി ബാത്‌റൂമിൽ നിന്നും സൗണ്ട് കേട്ടതും കുളിക്കുക ആണെന്ന് അവൾക് മനസ്സിലായി.... ഇങ്ങേർ ഈ കൊച്ചു വെളുപ്പാം കാലത്ത് കുളിച്ചു ഒരുങ്ങി എങ്ങോട്ടാ....

അപ്പോഴേക്കും രൗദ്രാഷ് കുളി കഴിഞ്ഞു ഇറങ്ങിയിരുന്നു... ഒരു മുണ്ടും കൈയിലെ ടവൽ കൊണ്ട് തലയും തോർത്തി ആണ് പുള്ളിക്കാരന്റെ വരവ്.... നേരെ കബോർഡിൽ പോയി ഒരു കവർ എടുത്ത് ബെഡിലേക്ക് വെച്ചു അവൾ അതിൽ എന്തെന്നും നോക്കി ഇരിക്കുവാണ്. "പോയി കുളിക്ക് പെണ്ണേ..."അവൻ കണ്ണാടിക്ക് മുന്നിൽ നിന്നും മുടി ചീകി കൊണ്ട് പറഞ്ഞു... 'ഇപ്പോഴേയോ... ഈ വെളുപ്പാം കാലത്ത്.... അതും തണുത്ത വെള്ളം എനിക്ക് എങ്ങും വയ്യ...'അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു അവൻ അവൾക്ക് നേരെ തിരിഞ്ഞു ഇടുപ്പിൽ കൈ കുത്തി അവളെ നോക്കി... അവൾ അതിന് നന്നായി അങ് ഇളിച്ചു കാണിച്ചു ബെഡിൽ നിന്നും അവളെ പൊക്കി എടുത്തു അവൻ ബാത്‌റൂമിൽ ആക്കി ശേഷം ബെഡിൽ വെച്ചിരുന്ന കവർ എടുത്ത് അവളുടെ കൈയിലേക്ക് വെച്ചു കൊടുത്തു അവൾ ബാത്രൂം ഡോർ അടച്ചു കവർ open ചെയ്തു അതിലെ സാരി കണ്ട് അവളുടെ ചുണ്ടിന് കോണിൽ ചെറു ചിരി സ്ഥാനം പിടിച്ചു.... ബ്രഷും ചെയ്ത് കുളിയും കഴിഞ്ഞവൾ ഇറങ്ങി രൗദ്രഷിന്റെ കോലം കണ്ടവൾ വാ പൊളിച്ചു... കസവിന്റെ ഒരു ചുബ്ബയും ധരിച്ചവൻ ഒരുങ്ങി ദേ ബെഡിൽ ഇരുന്നു ഫോണിൽ തൊണ്ടണു..

താടിയും മുടിയും ഒക്കെ വെട്ടി ഒതുക്കി ഇടത്തെ കൈയിൽ വല്യ ഒരു വാച്ചും കെട്ടി വലത്തേ കൈയിൽ ഫോണും തോണ്ടി ആൾടെ ഇരിപ്പ്... അത് കണ്ടതും ദച്ചു അവന്റെ ചോര ഊറ്റാൻ തുടങ്ങി 😌 രൗദ്രാഷ് മുടി ഇടത്തെ കൈ കൊണ്ട് മുടി ഒതുക്കി നേരെ നോക്കിയതും ദേ ദച്ചു അവിടെ നിന്നു അവനെ ചോര ഊറ്റുന്നു അവൻ എഴുന്നേറ്റതോ അവളുടെ അടുത്ത എത്തിയതോ അത് ഒന്നും കുട്ടി അറിഞ്ഞില്ല.. അവളുടെ മുഖത്തിന്‌ നേരെ കൈ ഞൊടിച്ചതും കുട്ടി വീണ്ടും ഒന്ന് ഇളിച്ചു കാണിച്ചു.... കണ്ണാടിയ്ക്ക് മുന്നിൽ പോയി അവളും ഒരുങ്ങി തീർന്നതും രൗദ്രാഷ് കൈയിൽ കുറച്ചു മുല്ലപൂവുമായി വന്നു... "ഇത് എന്താ വല്ല കല്യാണവും ആണോ 🙄ആകെ ഒരു മാറ്റം..."അവൾ അന്ധം വിട്ട് ചോദിച്ചതും... അവൻ ഒന്ന് പുഞ്ചിരിച്ചു... ഇന്ന് നമ്മുക്ക് ഒരു കല്യാണം കൂടാൻ പോകണം 😌കൊച്ചു ഗള്ളി..." അവൻ അവളുടെ കവിളിൽ ചെറുതായി പിച്ചി അവൻ പറഞ്ഞതും പോയി കുട്ടീടെ കിളി ഫുൾ പോയി... റെഡി ആയി അവർ രണ്ട് പേരും പുറത്തേക്ക് ഇറങ്ങി ഡോർ ലോക്ക് ചെയ്തു രൗദ്രാഷ് അവന്റെ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു അവൾക്ക് മുന്നിൽ നിർത്തി ബുള്ളറ്റ് കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു അവൾ ഉത്സാഹത്തോടെ അവൻ പിന്നിൽ കയറി അവന്റെ വയറിലൂടെ വട്ടം പിടിച്ചു... അവരുടെ ബുള്ളറ്റ് അകന്നു പോകുന്ന ശബ്‌ദം കേട്ട് ലക്ഷ്മിയും രച്ചുവും പ്രവീണും പരസ്പരം നോക്കി പുഞ്ചിരിച്ചു....

നേരം പുലർന്ന് വരുന്നതേ ഉള്ളു... അത് കൊണ്ട് തന്നെ വഴിയിൽ ഒന്നും ആരും തന്നെ ഇല്ല.... അവനോട് ഒപ്പം ഉള്ള യാത്ര അവൾ ഏറെ കൊതിച്ചത് ആണ്.... അതിപ്പോൾ യാഥാർഥ്യം ആയിരിക്കുന്നു അവർ നേരെ പോയത് ദച്ചുവിന്റെ വീട്ടിലേക്കാണ്... നേരെ ജീവയുടെ അസ്ഥിതറയ്ക്ക് മുന്നിൽ പോയി.. രണ്ട് പേരുടെയും ഉള്ളം ഒരുപോൽ വിങ്ങി... ദർശനയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഭൂമിയിൽ പതിച്ചതും അവരെ രണ്ട് പേരെയും തഴുകി കൊണ്ട് ഇളം കാറ്റ് വീശി.... രൗദ്രാഷ് ഇനി എന്തിന്റെ പേരിലും ഇവളെ കൈ വിടില്ല ജീവ... എന്റെ ശരീരത്തിൽ നിന്നും ജീവൻ വെടിയും വരെയും അവളെ കണ്ണീരിൽ ആഴ്ത്താൻ ഞാൻ ആരെയും അനുവദിക്കില്ല.... രൗദ്രാഷ് മനസ്സാൽ മൊഴിഞ്ഞു ശേഷം അച്ചന്റേം അമ്മയുടെയും അസ്ഥിതറയ്ക്ക് മുന്നിൽ പോയി പ്രാർത്ഥിച്ചു യാത്ര തിരിച്ചു...

അവന്റെ ബുള്ളറ്റ് നേരെ വന്നു നിന്നത് ഒരു ശിവ ക്ഷേത്രത്തിനു മുന്നിൽ ആണ്... അവൾ ഇറങ്ങി അലങ്കരിച്ച ക്ഷേത്രം ചുറ്റും നോക്കി ബുള്ളറ്റിൽ നിന്നും ഇറങ്ങി... അവളുടെ കൈയിൽ കൈ കോർത്തവൻ അമ്പലത്തിന് അകത്തേക്ക് കയറി... കൈ കൂപ്പി കണ്ണുകൾ അടച്ചവൾ മുന്നിലെ ശിവ ഭഗവാനെ പ്രാർത്ഥിച്ചു... കഴുത്തിലേക്ക് എന്തോ തണുപ് അരിച്ചു ഇറങ്ങുന്നത് അറിഞ്ഞവൾ കണ്ണുകൾ തുറന്നു കഴുത്തിലേക്ക് നോക്കിയതും കഴുത്തിലെ താലി കണ്ടവൾ രൗദ്രഷിനെ നോക്കിയതും അവൻ താലി കെട്ടി കഴിഞ്ഞു കുങ്കുമരേഖ ചുവപ്പിച്ചു.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story