എൻ പ്രാണനെ 💕: ഭാഗം 32

Killing Queen

രചന: Killing Queen

 അവളുടെ കൈയിൽ കൈ കോർത്തവൻ അമ്പലത്തിന് അകത്തേക്ക് കയറി... കൈ കൂപ്പി കണ്ണുകൾ അടച്ചവൾ മുന്നിലെ ശിവ ഭഗവാനെ പ്രാർത്ഥിച്ചു... കഴുത്തിലേക്ക് എന്തോ തണുപ് അരിച്ചു ഇറങ്ങുന്നത് അറിഞ്ഞവൾ കണ്ണുകൾ തുറന്നു കഴുത്തിലേക്ക് നോക്കിയതും കഴുത്തിലെ താലി കണ്ടവൾ രൗദ്രഷിനെ നോക്കിയതും അവൻ താലി കെട്ടി കഴിഞ്ഞു കുങ്കുമരേഖ ചുവപ്പിച്ചു.. അവൾ ഈറനണിഞ്ഞ കണ്ണുകളാൽ അവനെ നോക്കി അവൻ കണ്ണുകൾ ചിമ്മി കാണിച്ചു... അവളുടെ കൈകളിൽ പിടിച്ചവൻ അമ്പലകുളത്തിലേക്ക് പോയി...

താഴത്തെ പടിയിൽ വന്നവർ ഇരുന്നു... കുറെ നേരം വെള്ളത്തിലേക്ക് തന്നെ കണ്ണുകൾ പതിപ്പിച്ചു ഇരുന്നു... "ദച്ചു..ആദ്യം എനിക്ക് നിന്നോട് എന്ത് ദേഷ്യമായിരുന്നെന്ന് അറിയോ നിനക്ക്...പക ആയിരുന്നു... എന്റെ പ്രണയം തട്ടിയെടുക്കാൻ വന്നവൽ ആയിരുന്നു നീ ..... നിന്റെ കഴുത്തിൽ താലി മനസിലാമനസോടെ ചാർത്തുമ്പോൾ എന്റെ ഉള്ളിൽ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു....നിന്നെ വേരോടെ പിഴുതു എറിയണം എന്നുള്ള ഒറ്റ ചിന്ത...."ദച്ചു എന്നാൽ അവനെ തന്നെ കേട്ടിരിക്കുക ആയിരുന്നു. "ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്...

നിന്നെ ഉപദ്രവിക്കുമ്പോഴും എന്റെ ഹൃദയം എന്തിനോ വേദനിച്ചിരുന്നു മടിച്ചിരുന്നു.... എന്തിനായിരുന്നു എന്ന് എനിക്ക് അന്ന് ഒന്നും അറിയില്ലായിരുന്നു.... പക്ഷേ ഇന്നെനിക്ക് അതിന്റെ കാരണം അറിയാം... രൗദ്രഷിന്റെ പ്രണയം ആണ്... 💕" ഇവിടെ നിന്നും ആരംഭിക്കുക ആണ് നമ്മുടെ ജീവിതം 💕സന്തോഷത്തോടെ പഴയത് ഒന്നും തന്നെ ഇനി ഓർത്ത് വിഷമിക്കാൻ പാടില്ല... അങ്ങേ ലോകത്ത് മഞ്ഞുപോലെത്തെ പഞ്ഞി കെട്ടുകൾക്ക് ഇടയിൽ നിന്നും മൂന്നാത്മക്കൾ നിറഞ്ഞ പുഞ്ചിരിയോടെ അവരെ അനുഗ്രഹിച്ചു അതിന് പ്രതിഭലനം എന്നോണം അവരെ തഴുകി ഇളം കാറ്റ് തഴുകി പോയി....

ഒന്നിന്റെ പേരിലും ഇനി നീ വേദനിക്കാൻ പാടില്ല... എന്നിലെ ജീവൻ അവസാനിക്കും വരെ നിന്നെ ഞാൻ സ്നേഹത്താൽ മൂടും... ഇത്രയു അനുഭവിച്ചത് മതി... "അവളുടെ നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ടവൻ പറഞ്ഞു തുടങ്ങി "ഇനി ഈ കണ്ണുകൾ നിറയാൻ പാടില്ല... ചെരേണ്ടത് മാത്രമേ ഈശ്വരൻ കൂട്ടിയോജിപ്പിക്കുകയുള്ളു...."അവളുടെ നെറ്റിയിൽ അവൻ അമർത്തി ചുംബിച്ചു നിറഞ്ഞ മനസ്സാൽ തന്റെ പാതിക്ക് നൽകുന്ന ആദ്യ ചുംബനം അവൾ സന്തോഷത്തോടെ കണ്ണുകൾ അടച്ചു ഏറ്റു വാങ്ങി.... തിരികെ ഉള്ള യാത്രയിൽ രണ്ട് പേരും സന്തോഷത്തിൽ ആയിരുന്നു...

"അതെ ഏട്ടന്റെ ദച്ചു ഇന്ന് സുരക്ഷിതമായ കൈകളിൽ തന്നെ ആണ്..."അവൾ മനസ്സിൽ ഓർക്കുമ്പോഴും രൗദ്രാഷ് ജീവയ്ക്ക് വാക്ക് കൊടുത്ത് കഴിഞ്ഞു.. 💕💕 വീടിന്റെ മുന്നിൽ ബുള്ളറ്റ് നിർത്തുമ്പോൾ ദച്ചു അന്തം വിട്ടു പോയിരുന്നു... നിലവിളക്കുമായി ലക്ഷ്മിയും ആരതിയുമായി രച്ചുവും.. അടുത്ത് തന്നെ പ്രവീണും.... രച്ചുവിന്റെ കൈയിൽ നിന്നും ആരതി വാങ്ങി ലക്ഷ്മി രണ്ടുപേരെയും ആരതി ഉഴിഞ്ഞു... "... ആരെയും കണ്ണ് തട്ടാതെ ഇരിക്കട്ടെ...." നിലവിളക്ക് ദച്ചുവിന്റെ കൈയിലേക്കു ലക്ഷ്മി വെച്ച് കൊടുത്തു... വലത് കാൽ വെച്ച് ദർശന ദേവനിലയത്തിൽ കയറി.... പൂജമുറിയിൽ വിളക്ക് വെച്ചവൾ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു....

"എന്റെ പ്രണയത്തെ തിരികെ എനിക്ക് തന്നതിന് ഒരായിരം നന്ദി.... പുതിയ ജീവിതം ഇവിടെ തുടങ്ങുക ആണ് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകണം.... " 💕💕 ഉച്ചയ്ക്ക് എല്ലാവരും ഇരുപത്തിയാറ് കൂട്ടം കറിയും... നാല് തരം പായസവും കൂട്ടി കഴിച്ചു.. ഇടയ്ക്ക് രൗദ്രാഷ് ദച്ചുവിന് വാരി കൊടുക്കുന്നത് കണ്ടു രച്ചു പ്രവീണിനെ ഒന്ന് ഒന്ന് നോക്കി.. അവിടെ ചോറിനോട് മല്ലിടുന്ന പ്രവിയെ കണ്ട് രച്ചു പല്ല് കടിച്ചു "എനിക്ക് ഞാൻ ഉണ്ട്... ഞാൻ ഉയിർ..."അതും പറഞ്ഞു രച്ചു ചോർ വായിൽ കുത്തി കയറ്റി കഴിച്ചു സമാധാനിച്ചു... 💕 "ആഹാ കൊള്ളാലോ....അല്ലേൽ തന്നെ എങ്ങനെ കൊള്ളാണ്ട് ഇരിക്കും ഈ രച്ചു അല്ലെ ഒരുക്കിയേക്കുന്നെ..."ദച്ചുവിനെ തിരിച്ചും മറിച്ചും നിർത്തി വെറുപ്പിക്കുക ആണ് രച്ചു "ഇനി കുറച്ചു ഫോട്ടോ ഒക്കെ എടുക്കാം..."

വേറെ നിവർത്തി ഇല്ലാണ്ട് ദച്ചു എല്ലാത്തിനും നിന്ന് പോസ് ചെയ്തു കൊടുത്തു... അവസാനം ലക്ഷ്മി വന്നു ദച്ചുവിനെ രക്ഷിച്ചു കൈയിൽ ഒരു ഗ്ലാസ്സ് പാലും കൊടുത്ത് റൂമിലേക്കു പറഞ്ഞു വിട്ടു 💕💕 റൂമിൽ രൗദ്രഷിനെ കാണാഞ്ഞിട്ട് പാൽ ടേബിളിൽ വെച്ച് ബാൽക്കണിയിലേക്ക് നടന്നതും പെട്ടന്ന് വാതിൽ അടയുന്ന ശബ്‌ദം കേട്ടവൾ തിരിഞ്ഞു നോക്കിയതും... വാതിലും പൂട്ടി കള്ളച്ചിരിയൽ നടന്നു വരുന്ന രൗദ്രഷിനെ.... കരിം പച്ച കളർ ബ്ലൗസും അതിന് ചേർന്ന സെറ്റ് സാരിയും ഭംഗിയായി ഉടുത്തു കാതിൽ അതിന് ചേർന്ന കമ്മലും കഴുത്തിൽ തന്റെ താലിയും നെറുകയിൽ അല്പം കുങ്കുമവും... ദച്ചുവിനെ തനിക്ക് നേരെ പിടിച്ചു നിർത്തുയവൻ സിന്ദൂരത്തിൽ അമർത്തി ചുംബിച്ചു...

"ഒരിക്കൽ പോലും കരുതിയിരുന്നില്ല ഞാൻ... എനിക്ക് സ്വന്തം ആവുമെന്ന്... താലി കഴുത്തിൽ വീണിട്ടും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല... ഒരിക്കലും കണ്ണേട്ടൻ മനസ്സാലെ എന്നെ അംഗീകരിച്ചു തരില്ല എന്ന്...."പറഞ്ഞു പൂർത്തിയാക്കും മുന്നേ രൗദ്രാഷ് അവളുടെ ചുണ്ടുകൾക് കുറുകെ കൈകൾ വെച്ചു... "അതൊക്കെ കഴിഞ്ഞു... ഇനിയും അത് പറഞ്ഞു മോങ്ങി നല്ലൊരു രാത്രി കളയാൻ ആണോ നിന്റെ ഉദ്ദേശം..."അവൻ ഇളിച്ചു പറഞ്ഞതും അവൾ മിഴികൾ താഴ്ത്തി.. ആദ്യത്തെ കല്യാണത്തിലോ ഒന്നും നടന്നില്ല.. രൗദ്രാഷ് ഒളികണ്ണാൽ പറഞ്ഞു.. അവളെ കൈകളിൽ കോരി അവൻ ബെഡിലേക്ക് കിടത്തി അടുത്തായി അവനും... പെട്ടന്ന് എന്തോ ഓർത്ത പോലെ ദച്ചു ചാടി എണീറ്റു.. ടേബിളിലെ പാൽ നോക്കി തണുത്തുറഞ്ഞു പാട കെട്ടി... "ഇതിൽ ആകെ പാട കെട്ടിയലോ.."

അവൾ മുഖം ചുളിച് പറഞ്ഞതും അവൻ ചിരിയോടെ പറഞ്ഞു... "പാലിൽ പിന്നെ പാട അല്ലാണ്ട് പാവാട വരില്ലലോ..."ദച്ചുവിന്റെ മൂക്കിൽ പിടിച്ചവൻ പറഞ്ഞു... നീ നീ റെഡി ആണോ ദച്ചു... മ്മ്... നമ്മുടെ ജീവിതം ഇന്ന് തുടങ്ങുക ആണ്... മനസ്സ് കൊണ്ടും ശരീരം കൊണ്ടും നീ ok ആണോ ദച്ചു.... രണ്ട് പേരുടെയും കണ്ണുകൾ തമ്മിൽ കൊരുത്തു.. അവൾ പിടപ്പോടെ കണ്ണുകൾ മാറ്റി നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു... "ദച്ചു നോക്ക്... എന്നെ നോക്ക് പെണ്ണേ..." "ഊഹും... "അവൾ ഇല്ല എന്ന് കണക്കെ തല ആട്ടി കണ്ണുകൾ അടച്ചു ഒന്നുടെ നെഞ്ചിലേക്ക് ചാഞ്ഞു ഇരുന്നു.. "ഓഹോ അപ്പോൾ അങ്ങനെ ഒക്കെ ആണ്... നീ നോക്കില്ല അല്ലെ..."

രൗദ്രാഷ് ഗൗരവത്തിൽ ചോദിച്ചു.. അവൾ ഒന്ന് ഞെട്ടി.. അവൾ തലയുയർത്തി നോക്കും മുൻപേ അവൻ അവളെ ഇക്കിളി ആക്കാൻ തുടങ്ങി... "വേണ്ട കണ്ണേട്ടാ.." ചിരിച്ചു ചിരിച്ചു അവൾ നന്നേ കിതച്ചു അവളുടെ മുഖം അവൻ കൈകുമ്പിളിൽ എടുത്തു നെറ്റിയിൽ നെറ്റിയിൽ ചുംബിച്ചു.. ഇരു കണ്ണിലും മൂക്കിൻ തുമ്പിലും കവിളിലും എല്ലാം അവൻ ചുംബിച്ചു അവസാനം അവളെ അവൻ ഒന്ന് നോക്കി... ഇരു കണ്ണുകളും അടച്ചാണ് ആളുടെ ഇരിപ്പ് അവസാനം അത് അവളുടെ ഇളം റോസ് ചുണ്ടിൽ വന്നു നിന്നു.... കുറച്ചു നേരം അനക്കം ഒന്നും കാണാഞ്ഞു ദച്ചു കണ്ണ് തുറന്നതും രൗദ്രാഷ് അവളുടെ ചുണ്ടുകളിലേക്ക് ചേക്കേറിയിരുന്നു....

ദച്ചുവിന്റെ ഉള്ളിൽ കൂടെ എന്തോ കറന്റ്‌ പാസ്സ് ചെയ്ത പോലെ തോന്നി... അടി വയറ്റിൽ ആരോ പറഞ്ഞത് പോലെ മഞ്ഞ് വീഴുന്ന സുഖം എന്ന് പറയുന്നത് ഇതിനെ ആണോ എന്ന് പോലും അവൾ ഓർത്തു... ആ ചുംബനം അവളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയത് പോലെ തോന്നിയവൾക്... അവൾക്ക് ശ്വസിക്കാൻ പാകത്തിന് അവൻ ചുണ്ടുകൾ മാറി മാറി നുകർന്നു... അവൾക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് തോന്നിയതും അവന്റെ ഷർട്ടിൽ അള്ളി പിടിച്ചു.... ഒന്നുടെ അമർത്തി ചുംബിച്ചവൻ അവളുടെ ചുണ്ടുകൾക്ക് അവൻ മനസ്സില്ലാ മനസ്സോടെ മോചനം നൽകി അവൾ നെഞ്ചിൽ കൈ വെച്ച് ശ്വാസം ആഞ്ഞു വലിച്ചു അവളുടെ ചുണ്ടുകൾ ചുവന്നു തുടുത്തത് കാണെ വീണ്ടും അവൻ അവളുടെ ചുണ്ടുകളിലേക്ക് തന്റെ അധരം ചേർത്തു....

കുറച്ചു കഴിഞ്ഞു ഒരു മായാലോകത്തു എന്നപോലെ ദച്ചുവും തിരികെ അവനെ ചുംബിക്കാൻ തുടങ്ങി.... അധരങ്ങൾ തമ്മിൽ വേർപെടാതെ തന്നെ അവൻ അവളെ ബെഡിലേക് ചായ്ച്ച കിടത്തി.... അവന്റെ കൈകൾ ഷോൾഡറിൽ നിന്നും സാരിയിലെ സേഫ്റ്റി പിൻ മാറ്റി.. ദച്ചു എന്നാൽ ഒരു മായാലോകത്തു മാത്രം ആയിരുന്നു... മാറിൽ നിന്നും സാരി വേർപെട്ടതോ ഒന്നും തന്നെ അവൾ അറിഞ്ഞിരുന്നില്ല... അദരങ്ങളിൽ നിന്നും അവൻ പതുകെ കഴുത്തിലായി ചുംബിച്ചു.... താടിയിലെ മറുകിൽ അവൻ മതിവരാതെ ചുംബിച്ചു കൊണ്ട് അവിടെ അമർത്തി കടിച്ചു... ദച്ചു വേദനയാൽ ഏങ്ങി കൊണ്ട് അവന്റെ തലമുടിയിൽ കൈകൾ കൊരുത്തു പിടിച്ചു...

അവൻ തന്റെ ഷർട്ട്‌ അഴിച്ചു മാറ്റി താഴേക്ക് വലിച്ചെറിഞ്ഞു... അവന്റെ മുന്നിൽ താൻ പാതി നഗ്ന ആണെന്ന് അവളിൽ ജാളിത്യ തോന്നി... അവളെയും കൊണ്ടവൻ ബെഡിൽ ഒന്ന് മറിഞ്ഞു... രൗദ്രാഷ് താഴെയും ദച്ചു മുകളിലുമായി... അവൾക് അവനെ നോക്കാൻ എന്തോ ചടപ്പ് തോന്നി കണ്ണുകൾ പൂട്ടി.. അവൻ അവളുടെ കഴുത്തിലെ ബ്ലൗസിന്റെ കെട്ടുകൾ അഴിച്ചു കൊണ്ട് വീണ്ടും മറിഞ്ഞു... അവളെ പതുകെ അവൻ ചുംബിച്ചു ഉണർത്തി.... അവന്റെ പല്ലുകൾ അവളുടെ ശരീരത്തെ പോറൽ എല്പിച്ചു... അതിന് ചുറ്റും അവൻ അധരങ്ങൾ അമർത്തി.. അവസാനം അവന്റെ കൈകളിൽ അവളുടെ പൊക്കിൾ ചുഴിയിൽ വന്നു നിന്നു...

അവന്റെ കൈകൾ അവളുടെ പൊക്കിൾ ചുഴിയുടെ ആഴം അളക്കാൻ തുടങ്ങി.... അവസാനം അവന്റെ പല്ലും നാവും അവുടെ തഴുകി പോയതും അവൾ ഒരു ആശ്രയത്തിന് എന്നോണം കൈകളിൽ ബെഡ്ഷീറ്റിൽ കൊരുത്തു പിടിച്ചു... കാലുകൾ ബെഡിൽ അമർന്നു... രണ്ട് പേരിൽ നിന്നും ഉടയാടികൾ എല്ലാം വേർപെട്ടു... അവൻ അവളിലേക്ക് അലിഞ്ഞു ചേരുന്നതിന് അനുസരിച് അവളുടെ കണ്ണുകൾ നിറഞ്ഞു.....അവളുടെ നിറഞ്ഞ കണ്ണുകളിൽ അമർത്തി ചുംബിച്ചവൻ... അവളെ നെഞ്ചോട് ചേർത്ത് കിടത്തി.... അവളും അവനെ ഇരു കൈയാൽ പുണർന്നു കൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു.... 💕💕

പിറ്റേന്ന് രൗദ്രാഷ് ആദ്യം കണ്ണുകൾ തുറന്നു തന്റെ നെഞ്ചിൽ പതുങ്ങി കിടന്നവളെ ബെഡിലേക്ക് കിടത്തി... ഇന്നലെത്തെ ഓർമകളിൽ അവന്റെ ചുണ്ടിൽ കള്ളച്ചിരി തെളിഞ്ഞു... നെറ്റിയിൽ പരന്നു കിടക്കുന്ന സിന്ദൂരവും... അലഞ്ഞുലഞ്ഞ മുടിയും "ആഹാ... ഭദ്രകാളി ലുക്ക്‌ തന്നെ... "മനസിൽ ഓർത്തവൻ അവൾക്കായ് മോർണിംഗ് കിസ്സ് കൊടുത്തവൻ എഴുന്നേറ്റു അവളെ നന്നായി പുതപ്പിച്ചു പോയി ഫ്രഷ് ആയി.. ദച്ചു പതുകെ കണ്ണുകൾ ചുളിച്ചു എഴുന്നേറ്റ്.... ഇന്നലെത്തെ ഓർമ്മകൾ അവളിൽ നാണത്താൽ പുഞ്ചിരി വിരിഞ്ഞു....

രൗദ്രഷിനായി അവൾ എല്ലായിടത്തും കണ്ണുകൾ പായിച്ചു... അവസാനം ബാൽക്കണി ഡോർ തുറന്നു കിടക്കുന്നത് കണ്ടപ്പോൾ അവിടെ ആണെന്ന് അവൾ ഊഹിച്ചു... ബെഡ്ഷീറ്റും വാരി അവൾ ബാത്റൂമിലേക്ക് നടന്നു... തണുത്ത വെള്ളം ശരീരത്തു വീണതും അങ്ങിങ്ങായി അവൾക് നീറ്റൽ അനുഭവപെട്ടു... "സുഖമുള്ള നോവ്..." വേഗം ഫ്രഷ് ആയി അവൾ ഇറങ്ങി... 💕💕 ദിനങ്ങൾ കടന്നു കൊണ്ടിരിക്കുന്നതിനു അനുസരിച്ചു അവരുടെ പ്രണയവും പുഴ പോൽ ഒഴുകി.... രണ്ട് പേരും മത്സരിച്ചു പ്രണയിച്ചു... അങ്ങനെ ഒരു ദിവസം... ഓഫീസിൽ ഒരു കേസിന്റെ ഫയൽ നോക്കുകയാണ് രൗദ്രാഷ്..

ഫോൺ റിങ് ആയതും.. സ്‌ക്രീനിൽ ദച്ചു എന്ന് കണ്ടതും... അവൻ പുഞ്ചിരിയോടെ കാൾ എടുത്തു ചെവിയോട് ചേർത്ത് വെച്ച്... "ഹെലോ പൊണ്ടാട്ടി... " "ഏ..ട്ട ഏട്ടാ.. ദ..ച്ചു ദച്ചുനെ കാണാൻ ഇല്ല... "ഏങ്ങി പറയുന്നവളെ കേൾക്കേ അവന്റെ ഹൃദയം നിലപോലെ തോന്നി... എന്താ..അവൻ വിശ്വാസം വരാതെ വീണ്ടും ചോദിച്ചു "അതെ അതെ.. അവളെ കാണാൻ ഇല്ല...ആരോ കൊണ്ടോയി എന്റെ ഫോണിലേക്ക് ഒരു വീഡിയോ കൂടെ വന്നു... ഏതോ റൂമിൽ അടച്ചു പൂട്ടി ഇട്ടേക്കുവാ ഏട്ടാ... രണ്ട് കൈയിലെയും ഞരമ്പ്.."അവൾ പറയാൻ ആവാതെ കരഞ്ഞു... അവന്റെ കൈയിൽ നിന്നും ഫോൺ താഴെ വീണു... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story