എൻ പ്രാണനെ 💕: ഭാഗം 33

Killing Queen

രചന: Killing Queen

ദിനങ്ങൾ കടന്നു കൊണ്ടിരിക്കുന്നതിനു അനുസരിച്ചു അവരുടെ പ്രണയവും പുഴ പോൽ ഒഴുകി.... രണ്ട് പേരും മത്സരിച്ചു പ്രണയിച്ചു... അങ്ങനെ ഒരു ദിവസം... ഓഫീസിൽ ഒരു കേസിന്റെ ഫയൽ നോക്കുകയാണ് രൗദ്രാഷ്.. ഫോൺ റിങ് ആയതും.. സ്‌ക്രീനിൽ ദച്ചു എന്ന് കണ്ടതും... അവൻ പുഞ്ചിരിയോടെ കാൾ എടുത്തു ചെവിയോട് ചേർത്ത് വെച്ച്... "ഹെലോ പൊണ്ടാട്ടി... " "ഏ..ട്ട ഏട്ടാ.. ദ..ച്ചു ദച്ചുനെ കാണാൻ ഇല്ല... "ഏങ്ങി പറയുന്നവളെ കേൾക്കേ അവന്റെ ഹൃദയം നിലപോലെ തോന്നി... എന്താ..അവൻ വിശ്വാസം വരാതെ വീണ്ടും ചോദിച്ചു "അതെ അതെ.. അവളെ കാണാൻ ഇല്ല...ആരോ കൊണ്ടോയി എന്റെ ഫോണിലേക്ക് ഒരു വീഡിയോ കൂടെ വന്നു... ഏതോ റൂമിൽ അടച്ചു പൂട്ടി ഇട്ടേക്കുവാ ഏട്ടാ... രണ്ട് കൈയിലെയും ഞരമ്പ്.."അവൾ പറയാൻ ആവാതെ കരഞ്ഞു... അവന്റെ കൈയിൽ നിന്നും ഫോൺ താഴെ വീണു... 💕💕 അരമണിക്കൂറിനു ഉള്ളിൽ തന്നെ രൗദ്രാഷ് വീട്ടിൽ എത്തിയിരുന്നു.....

 പ്രവീൺ ലക്ഷ്മിയേയും റച്ചുവിനെയും പറഞ്ഞു ആശ്വസിപ്പിച്ചു കൊണ്ട് ഇരുന്നു എന്നാൽ രുദ്രന് എന്ത് ചെയ്യണം എന്നറിയാതെ കുഴഞ്ഞു.... പെട്ടന്ന് രുദ്രന്റെ മനസ്സിലേക്ക് അന്നത്തെ കാൾ ഓർമ വന്നു അപ്പുവിന്റേത്...(part 29) അന്ന് അവൾ വിളിച്ചിട്ടാണ് പുറത്തേക്ക് പോയത്..... പുറത്ത് എത്തിയതും ഒരു കാൾ വന്നു.... ദച്ചുവിനെ ഒരിക്കലും സന്തോഷത്തോടെ ജീവിക്കാൻ സമ്മതിക്കില്ല എന്നുള്ളതും.... എന്നാൽ മറുത്തോരക്ഷരം പറയുന്നതിന് മുൻപേ തന്നെ കാൾ കട്ട്‌ ആയി.... നമ്പർ ട്രേസ് ചെയ്യാൻ നോകിയെങ്കിലും അവസാനമായി അത് ഓൺ ആയത് തമിഴ് നാട്ടിൽ വെച്ചിട്ടാണ്.... 💕💕 "രച്ചു എന്താ ഇവിടെ ശെരിക്കും നടന്നത്..."അവൻ നെറ്റി തടവി കൊണ്ട് സോഫയിലേക് ഇരുന്നു.... "അറിയില്ല ഏട്ടാ ഉച്ചയ്ക്ക് രാവിലെ കഴിക്കാൻ ചെന്നപ്പോൾ പറഞ്ഞു വയ്യാ ഒന്നും കഴിക്കാൻ തോന്നുന്നില്ല എന്ന്.... അത് കൊണ്ട് ഞാൻ കൂടുതൽ നിർബന്ധിക്കാനും പോയില്ല..... ഉച്ചയ്ക്കും കാണാതെ ആയപ്പോഴാ ഞാൻ റൂമിലേക്ക് ചെന്നത്...." "അവിടെ എങ്ങും കണ്ടില്ല... ബാൽക്കണി ഡോർ തുറന്നു കിടന്ന കാരണം ഞാൻ കരുതി അവിടെ കാണുമെന്നു അവിടെ നിന്ന് എനിക്ക് കിട്ടിയതാ ഏട്ടാ ഇതു....

"അവൾ കണ്ണീരോടെ പറഞ്ഞു കൊണ്ട് അവന്റെ കൈയിലേക്ക് പ്രഗ്നൻസി കിറ്റ് കാട്ടി കൊടുത്തു.... അവൻ ഒരു വിറയലോടെ അതിലേക്ക് നോക്കി അതിലെ രണ്ട് പിങ്ക് വരകൾ... അവന്റെ ഉള്ളം സന്തോഷത്താൽ നിറഞ്ഞു പക്ഷേ ദച്ചു അവൾ...രച്ചു പറഞ്ഞത് കൈയിലെ ഞരമ്പ്.... അവന് ആകെ പരിഭ്രാന്തനാകാൻ തുടങ്ങി..... "പിന്നീട് താഴെ എത്തിയപ്പോൾ കാൾ വന്നു അതിലാണ് ഏട്ടാ ആ വീഡിയോ അയച്ചു തനത്.."അവൾ വിങ്ങലോടെ പറഞ്ഞു... ഇല്ല സമയം പാഴാക്കാൻ ഇല്ല.... സമയം പോകുന്നതിന് അനുസരിച്ചു എന്റെ പ്രാണന്റെ ജീവന് ആണ് ആപത്തു.... അവൻ സോഫയിൽ നിന്നും എഴുന്നേറ്റു ഫോൺ എടുത്തു പുറത്തേക്ക് പോയി... പോലീസുകാർ എല്ലായിടത്തും അരിച്ചു പെറുക്കാൻ തുടങ്ങി.... ആർക്കും ഒരു വിവരവും ഇല്ല.... അഭിജിത്തിന്റെ കാൾ അവനെ തേടി എത്തി... "രുദ്ര.... അപ്പു എവിടെ ആണെന്ന് ഉള്ളത് കിട്ടി.. അവൾ നിങ്ങളുടെ ആ പഴയ വീടില്ലേ.... അതിനടുത് തന്നെ ഉണ്ട് അവളെ ഇന്ന് അവിടെ വെച്ച് കണ്ടവർ പലരും ഉണ്ട്...."മറുപ്പുറത് നിന്ന് പറഞ്ഞതും രൗദ്രാഷ് ഫോൺ പാന്റ്സിന്റെ പോക്കറ്റിലേക്ക് വെച്ചു 💕 ഇതേ സമയം അങ് അപ്പുവിന്റെ വീട്ടിൽ....

ഒരു ചെയറിൽ കൈയും കാലും ബന്ധിച്ച നിലയിൽ ദച്ചുവിനെ കാണെ അപ്പുവിന്റെ ചുണ്ടിന് കോണിൽ പുച്ഛചിരി തെളിഞ്ഞു... അവളുടെ കൈകളിൽ നിന്നും ഇറ്റു വീഴുന്ന രക്തത്തുള്ളികൾ.... എന്റെ ജീവിതം തന്നെ ഇല്ലാതാകിയ നിന്റെ ജീവൻ ഇന്നത്തോടെ അവസാനിക്കാൻ പോകുന്നു ദർശന..... എന്റെ അനിയനെ ചതിച്ചു കൊന്നവൾ ആണ് നീ.... ചതി ആ ചതിയിലൂടെ തന്നെ നിന്നെയും നിന്റെ കുടുംബത്തെയും ഞാൻ ഒരുപാട് ദ്രോഹിച്ചു.... നിന്റെ മരണത്തോടെ എന്റെ അനിയന്റെ ആത്മാവും ഞാനും സന്തോഷിക്കും.... സ്വയം പറഞ്ഞവൾ പൊട്ടിച്ചിരിച്ചു..... അവളുടെ ചിരി കേട്ടുകൊണ്ട് ദച്ചു കണ്ണുകൾ ആയാസപ്പെട്ടു തുറന്നു.... കൈകൾക്ക് ബലം ഇല്ലത്തത് പോലെയും വേദനയും തോന്നി അവൾക്ക്.... തന്റെ മുന്നിൽ സന്തോഷത്തോടെ നിൽക്കുന്ന അപ്പുവിനെ കാണെ അവൾ ഒന്ന് ഭയന്നു അവൾക് താൻ എങ്ങനെ ഇവിടെ വന്നു എന്നുള്ളത് ആലോചിച്ചു... 💕 കുറച്ചു ദിവസമായുള്ള ശാരീരിക ബുദ്ധിമുട്ട് എന്നാൽ ഇന്ന് രാവിലെ ശരീരം തളർച്ച കൂടെ തോന്നി.... ഒരു സംശയം തോന്നി പുറത്ത് പോയി പ്രെഗ്നൻസി കിറ്റ് വാങ്ങി തിരികെ വരുമ്പോ തന്നെ ആരോ ഫോളോ ചെയുന്നത് പോലെ തോന്നി.... പക്ഷേ തന്റെ തോന്നൽ തെറ്റ് ആയിരുന്നു എന്ന് കരുതി... വീട്ടിൽ എത്തി ടെസ്റ്റ്‌ ചെയ്ത് നോക്കിയപ്പോൾ തെളിഞ്ഞ രണ്ട് വര....

തങ്ങളുടെ പ്രണയത്തിന്റെ തുടിപ്പ്... അവളുടെ കൈകൾ വയറിൽ ചെറുതായി തലോടി..... പെട്ടന്ന് ബാൽക്കണിയിലേക്ക് ഫോണും ആയി ഇറങ്ങി.... രൗദ്രഷിനോട് എങ്ങനെ പറയണം എന്ന് ആലോചിച്ചു തിരിയുമ്പോഴാണ് തന്റെ മുന്നിൽ കണ്ണുകൾ ചുരുക്കി വല്ലാത്ത ഭാവത്തിൽ നിൽക്കുന്ന അപ്പു.... പെട്ടന്ന് ആയത് കൊണ്ട് തന്നെ കൈയിലെ ഫോണും കിറ്റും താഴേക്ക് പോയിയിരുന്നു.... എന്തോ ഒന്ന് മുഖത്തേക്ക് സ്പ്രൈ ചെയ്തതും തല കറങ്ങുന്നത് പോലെ തോന്നിയത്തും അപ്പു താങ്ങിയിരുന്നു... കണ്ണ് തുറക്കുമ്പോൾ ദേ ഇവിടെയും.... 💔 "നിനക്ക് ഇനിയും മതി ആയില്ലേ അപ്പു.... നിന്നെ ഞാൻ എന്ത് ചെയ്തിട്ടാണ് എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്... " "നിനക്ക് അറിയില്ലേ... അറിയില്ലെടി.. "അത് പറയുമ്പോൾ അവളുടെ ശബ്‌ദം കൊടുത്തിരുന്നു എന്നാൽ ദച്ചു ഭയന്നില്ല.... ധൈര്യത്തോടെ തന്നെ അവൾ സംസാരിച്ചു തുടങ്ങി.... നിന്റെ അനിയനെ ഒരിക്കലും ഞാൻ പ്രണയിച്ചിട്ടില്ല..... നല്ലൊരു സുഹൃത്തായിരുന്നു എനിക്ക് അവൻ...

പിന്നീട് അവളുടെ ജീവിതത്തിൽ നടന്നത് ഒക്കെ അപ്പുവിനോട് പറഞ്ഞു പക്ഷേ അവൾ വിശ്വസിക്കാൻ തൈയർ ആയില്ല.... പകരം അവളുടെ കവിളിൽ ആഞ്ഞു അടിച്ചു... "എന്നെ പറഞ്ഞു പറ്റിച്ചു ഇവിടെ നിന്നും കടന്നു കളയാൻ ആണോടി നിന്റെ ഈ നാടകം..."അവളുടെ മുറിവുണ്ടായ കൈകളിൽ അവൾ ഇറുകെ പിടിച്ചു കൊണ്ട് പറഞ്ഞു.... അവളുടെ കൈകളിൽ നിന്നും രക്തം വാരുന്നത് പോലെ തന്നെ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ വാർന്നു.... "ആഹ് നിന്നെ ഞാൻ ഇനി നോവിക്കുന്നില്ല.... നിന്നെ ഞാൻ വെറുതെ വിടാം ദച്ചു ശാന്ത സ്വരത്തിൽ അപ്പു പറഞ്ഞു നിർത്തി.... "ദേ നിന്റെ കൈയിൽ നിന്നും വാരുന്ന ഈ രക്തം കണ്ടോ...."അവളുടെ കൈകളിൽ ചൂണ്ടി അവൾ പറഞ്ഞു "ആദ്യം നിന്റെ വയറ്റിലെ കുഞ്ഞു ഇല്ലാതെ ആവും അതിന് ശേഷം നീയും...

നീ അവസാന നിമിഷവും നീറി മാത്രമേ മരിക്കു...." "എന്തൊരു ശാപം പിടിച്ച ജന്മം ആണ് മഹാദേവ എന്റേത്.. എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത്... "അവൾ വേദനയോടെ മനസുരുകി പ്രാർത്ഥിച്ചു... പെട്ടന്ന് അപ്പുവിൽ നാവിൽ നിന്നും ഒരു നിലവിളി ഉയർന്നു..... ദച്ചു കലങ്ങിയ മിഴികളോടെ അവിടേക്ക് നോക്കി... വയറിൽ കമ്പി തുളഞ്ഞു കയറി നിലത്തു കിടന്നു പിടയുന്നവളെ അവൾ ഞെട്ടലോടെ നോക്കി... "അ.പ്പു..അപ്പു.."ദച്ചു വിളിച്ചതും അവൾ ഒന്ന് ഞെരങ്ങി... ദച്ചു എന്നതാണ് സംഭവിച്ചത് എന്നറിയാതെ അപ്പുവിൽ നിന്നും നോട്ടം മാറ്റി...നോക്കി ക്രൂരതയോടെ കണ്ണിൽ അധിയായ കോപത്തോടെ അപ്പുവിനെ നോക്കി നിൽക്കുന്ന അർജുൻ...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story