എൻ പ്രാണനെ 💕: ഭാഗം 34

Killing Queen

രചന: Killing Queen

വയറിൽ കമ്പി തുളഞ്ഞു കയറി നിലത്തു കിടന്നു പിടയുന്നവളെ അവൾ ഞെട്ടലോടെ നോക്കി... "അ.പ്പു..അപ്പു.."ദച്ചു വിളിച്ചതും അവൾ ഒന്ന് ഞെരങ്ങി... ദച്ചു എന്നതാണ് സംഭവിച്ചത് എന്നറിയാതെ അപ്പുവിൽ നിന്നും നോട്ടം മാറ്റി...നോക്കി ക്രൂരതയോടെ കണ്ണിൽ അധിയായ കോപത്തോടെ അപ്പുവിനെ നോക്കി നിൽക്കുന്ന അർജുൻ.... "അർജുനേട്ടാ...."അവൾ വിറയലോടെ വിളിച്ചു....

അവളുടെ വിറയലാർന്ന സ്വരം അവന്റെ കാതിൽ അലയടിച്ചതും അവൻ ദച്ചുവിനെ നോക്കി.... "പേടിക്കണ്ട മോളെ.... ഞാൻ ഇല്ലേ..."അപ്പുവിനെ നോക്കി അവൻ ദച്ചുവിന് അരികിലേക്ക് നീങ്ങി.... അവളുടെ കൈകളിലെ കെട്ടെല്ലാം അഴിച്ചു... അവൾക് നേരെ നില്കാൻ കൂടെ കഴിയുന്നുണ്ടായിരുന്നില്ല.... അവൻ ചെയറിയിലേക് തന്നെ അവളെ ഇരുത്തി.... തന്റെ കൈയിൽ ഉള്ള ടവൽ കൊണ്ട് അവളുടെ കൈകളിൽഇറുകെ കെട്ടി...

"അമ്മേ...."അവൾ വേദനയോടെ നിലവിളിച്ചു "ഒന്നുല്ലെടാ.. നമ്മൾ ഇപ്പോൾ ഹോസ്പിറ്റലിൽ എത്തും "അവളുടെ കവിളിൽ തട്ടി.. ഇരുകൈകളാൽ അവളെ കോരി എടുത്തു കൊണ്ട് അർജുൻ പുറത്തേക്ക് കുതിച്ചിരുന്നു... അപ്പോഴേക്കും ദച്ചുവിന്റെ ബോധം പൂർണമായി നഷ്ടപ്പെട്ടു കഴിഞ്ഞു.... 💞💞 രൗദ്രാഷും അഭിജിത്തും മറ്റും അവിടേക്ക് എത്തുമ്പോൾ നിലത്ത് ജീവൻ അറ്റ് കിടക്കുന്ന അപ്പുവിനെ ആണ്....

തലയിൽ പതിച്ച ബുള്ളറ്റ് കാണെ രൗദ്രാഷ് അഭിജിത്തും പരസ്പ്പരം നോക്കി.... "ദച്ചുവിനെ അർജുൻ കൊണ്ട് പോയി രുദ്രാ...."രുദ്രന്റെ തോളിൽ കൈ വെച്ച് അഭിജിത്ത് പറഞ്ഞു... "ആ....മോൻ എന്റെ പെണ്ണിനെ ഏത് പാതാളത്ത് കൊണ്ട് ഒളിപ്പിച്ചാലും രൗദ്രാഷ് കണ്ടു പിടിച്ചു അവന്റെ തലയറുത്തിരിക്കും...." അവൻ ദേഷ്യത്താൽ കൈകൾ ചുരുട്ടി...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story