എൻ പ്രാണനെ 💕: ഭാഗം 35

Killing Queen

രചന: Killing Queen

അർജുന്റെ കാർ ഹൈവേയിൽ കൂടെ വേഗത്തിൽ പാഞ്ഞു കൊണ്ടിരുന്നു..... പെട്ടെന്ന് ഒരു ബൈക്കിനെ അവന്റെ കാർ തട്ടി എങ്കിലും അവൻ കാർ നിർത്താതെ വേഗത്തിൽ ഓട്ടിച്ചു... അവന്റെ കണ്ണുകളിൽ അപ്പുവിനോടുള്ള പക ആളി കൊണ്ടിരുന്നു.... അതിനേക്കാൾ ഉപരി ബോധം മറഞ്ഞു കാറിൽ ചാഞ്ഞിരികുന്ന ദച്ചുവിന് വല്ലതും സംഭവിച്ചു കാണുമോ എന്നുള്ള പേടി അവനെ അലട്ടി കൊണ്ടിരുന്നു.... അവന്റെ കാർ അധികം വാഹനങ്ങൾ ഒന്നും ഇല്ലാതെ കാടിനോട് ചേർന്നുള്ള വഴിയിലേക്ക് കയറി... കാടിനിടയിലുള്ള വഴിയിലൂടെ പോയവൻ അവസാനം ഒരുൾ കാട്ടിൽ അവന്റെ കാർ നിന്നു.... ചുറ്റും കാടുകളാൽ മൂടപ്പെട്ട സ്ഥലത്ത് ഒരു ചെറിയ വീട്.... അവിടെ മനുഷ്യർ ആരെങ്കിലും ഉണ്ടോ എന്ന് തന്നെ അവന് പോലും സംശയമാണ്.... അവളെയും എടുത്തവൻ അകത്തേക്ക് കയറി ഡോർ അടച്ചു.... ബെഡിലായി അവളെ കിടത്തി.... ദച്ചുവിന്റെ കൈയിലെ മുറിവ് എല്ലാം ഡ്രസ്സ്‌ ചെയ്തവൻ അവൾക്ക്ക്കുഴപ്പം ഒന്നും ഇല്ലെന്ന് അവൻ ഉറപ്പിച്ചു... പോക്കറ്റിൽ നിന്നും അവൻ ഒരു മരുന്ന് എടുത്തു സിറിഞ്ചിൽ നിറച്ചു.... "ഇത് നിന്റെ ബോഡിയിൽ ഇൻജെക്ട് ചെയ്താൽ നിന്റെ ഓർമയിൽ നിന്നും എല്ലാം മായും നിന്റെ പേര് സഹിതം.....

പിന്നെ ഞാൻ പറയുന്നതാണ് മാത്രമാണ് നിന്റെ പേരും എല്ലാം...."ആ സിറിഞ്ചിലേക്ക് നോക്കി അവൻ ഒരിളം ചിരിയോടെ പറഞ്ഞു... എല്ലാം നല്ലതിന്.... നിന്റെ ഭർത്താവിനെയോ ഈ കുഞ്ഞ് നിന്റെ വയറ്റിൽ ഉള്ളത് പോലും നീ ഓർക്കില്ല.....രൗദ്രാഷ് ഇനി നിന്റെ ജീവിതത്തിൽ വേണ്ട.... "ഇരുപതിനാല് മണിക്കൂറിനു ശേഷം നീ ഉണരുമ്പോൾ നിന്റെ ഭർത്താവ് ഞാൻ ആണ്.... ഇത് നമ്മുടെ കുഞ്ഞും... അവന്റെതായ ഒന്നും തന്നെ നിന്നിൽ വേണ്ട... പക്ഷെ ഈ കുഞ്ഞ് വേണം നമ്മുടെ കുഞ്ഞായി വേണം വളരാൻ.... നമ്മൾ ഉടനെ തന്നെ ഇവിടെ നിന്നിം പോകും.... അങ് ദൂരെ നമ്മൾക്ക് മാത്രമായിട്ട് ഒരു സ്വർഗം ഞാൻ ഒരുകിയിട്ടുണ്ട്...."അവൻ കണ്ണുകൾ അടച്ചു അവൾക് അരികിലായി ഉള്ള ചെയറിൽ കണ്ണുകൾ അടച്ചു ചാരി ഇരുന്നു.... "അതെ അടങ്ങാത്ത പ്രണയം ആണ് നിന്നോട്..." 💕💕 അഭിജിത്തും ലക്ഷ്മിയും പ്രവീണും രച്ചുവും എല്ലാവരും....തളർന്നിരിക്കുന്ന രുദ്രാഷിനെ നോക്കി.... "ഞാൻ തളർന്നാൽ എന്റെ ദച്ചുവും കുഞ്ഞും....

"അവൻ അവന്റെ മനസിനോട്‌ പറഞ്ഞു കൊണ്ടിരുന്നു പക്ഷേ അവന്റെ ധൈര്യമെല്ലാം ഓരോ ഇൻഫർമേഷനിലും തളർന്നു കൊണ്ടിരിന്നു.... അപ്പുവിന്റെ ബോഡി കിട്ടിയയിടത് നിന്നാണ് ലാസ്റ്റ് അവന്റെ ഫോൺ ഓൺ ആയത്.... ദച്ചുവിന്റെ പേരെന്റ്സിന്റെ കൊലപാതകി... കഥയിലെ ഒളിഞ്ഞു കിടന്ന വില്ലൻ..... "അപ്പുവും അർജുനും പ്ലാൻ ചെയ്ത് ആണ് എല്ലാം ചെയ്തത് എങ്കിൽ.... അവൻ അപ്പുവിനെ എന്തിന് കൊല്ലണം...." "അവളുടെ പേരെന്റ്സിനെ എന്തിന്..."അവൻ ആകെ തല പെരുകുന്നത് പോലെ തോന്നി.... "ദച്ചുവിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും...."ഓരോന്ന് അവന്റെ മനസിനെ അലട്ടി..... "അതിന് സന്തോഷം ദൈവമ് അനുവദിച്ചിട്ടില്ലെന്ന് തോന്നുന്നു..."ലക്ഷ്മി കണ്ണീർ വാർത്തു.... പ്രവീണിന് ഒരു കാൾ വന്നതും അവൻ രുദ്രനെ നോക്കി പുറത്തേക്ക് പോയിരുന്നു.... 💕💕 അർജുന്റെ ഓർമ്മകൾ ആദ്യമായി ദച്ചുവിനെ അന്ന് ആ വീട്ടിൽ വെച്ച് കണ്ടതും എല്ലാം അവന്റെ മനസിലേക്ക് വന്നു....

ആദ്യമായി മനസിൽ കയറിയവൾ..... അവൾ അവന്റെ ഭാര്യ ആയിരിന്നിട്ട് കൂടെ സ്നേഹിക്കാൻ കാരണം ഒന്നേ ഉണ്ടായിരുന്നുള്ളു.... അവൻ അപ്പു എന്നൊരുത്തിയായി പ്രണയത്തിൽ ആണെന്ന്....അവൻ ഒരിക്കലും അവളെ സ്നേഹിക്കില്ല എന്നെനിക് അറിയാം ആയിരുന്നു..... പതുകെ പതുകെ ദച്ചുവിനെ കൈയിൽ എടുക്കാമെന്ന് കരുതി എങ്കിലും അത് ഒരു വഴിക്ക് നടക്കില്ലെന്ന് അവൾക്ക് അവനോട് ഉള്ള സ്നേഹത്തിൽ നിന്നും മനസിലായതാണ്... പിന്നെ അവളെ പറ്റി ഉള്ള അന്വേഷണതിൽ ആയിരുന്നു... അവളാണ് രുദ്രന്റെ യഥാർത്ഥ പ്രണയിനി എന്നറിഞ്ഞപ്പോൾ അവനെ കൊന്നാലോ എന്ന് വരെ ചിന്തിച്ചിട്ട് ഉണ്ട്... പക്ഷേ അപ്പു ആരാ എന്താ..... പിന്നെ അവളെ അന്വേഷിച്ചു... രുദ്രൻ അവൾക്കും ദച്ചു എനിക്കും എന്ന് ആയി ഡീൽ.... അവരെ അകറ്റാൻ നോക്കി.... ലാസ്റ്റ് അവൾ ഹോസ്പിറ്റലിൽ ആയ സമയത്ത് അവളുടെ അച്ഛൻ തന്നെ പറഞ്ഞതാണ് അവളെ നൽകാമെന്ന്....

പക്ഷേ അത് അവളുടെ മനസ് ഇളക്കാൻ വേണ്ടി ആണെന്നും രുദ്രന്റെ പെണ്ണാണ് ദച്ചുവെന്നും അത് തന്റെ മകന്റെ ആഗ്രഹം ആണെന്ന് എല്ലാം പറഞ്ഞിട്ടാണ് അയാളെയും ഭാര്യയെയും അങ് മകന്റെ അടുത്തേക്ക് അയച്ചത്..... ഇതിനിടയിൽ അവൻ സത്യം എല്ലാം അറിഞ്ഞു.... കാര്യങ്ങൾ എല്ലാം കൈ വിട്ട് പോകാൻ തുടങ്ങി.... "ലാസ്റ്റ് അവർ അങ് ഒന്നിച്ചു പിന്നെ ഞാൻ ഈ കഷ്ടപെട്ടത് ഒക്കെ എന്തിന്....' അപ്പു അവളെ ഇങ്ങോട്ട് കൊണ്ട് വന്നപ്പോൾ തന്നെ പറഞ്ഞതാണ് അവളെ താൻ കൊണ്ട് പോകാമെന്നു അവൾ കേട്ടില്ല എന്റെ പെണ്ണിനെ വേദനിപ്പിച്ചു... അതിനുള്ള ശിക്ഷ അവൾക്ക് ഞാൻ നൽകി...സത്യങ്ങൾ എല്ലാം അറിഞ്ഞു തന്നെ അവൾ മരണത്തെ പുൽകി.... മനസ്സാൽ ഒരായിരം തവണ ദാച്ചുവിനോട് ജീവയോടും മാപ്പ് പറഞ്ഞുക്കൊണ്ട് അവൾ തന്റെ അവസാനത്തെ ശ്വാസം എടുത്തു..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story