എൻ പ്രാണനെ 💕: ഭാഗം 4

Killing Queen

രചന: Killing Queen

രാവിലെ ആറ് മണിയായതും അവൾ എഴുന്നേൽറ്റതും ഒരു നിലവിളി അവിടെ മുഴങ്ങിയിരുന്നു.... എന്നും എഴുന്നേൽക്കുന്ന പോലെ അങ് എഴുന്നേറ്റതാണ്.... ശരീരം കുത്തി വലിക്കുന്ന വേദന.... കണ്ണുകൾ ഇറുക്കെ പൂട്ടിയവൾ... ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു... ബെഡ് ഷീറ്റ് മടക്കി ഒരു സൈഡിലേക്ക് വെച്ചുകൊണ്ടവൾ.... ഫ്രഷ് ആകാൻ കയറി... ഫ്രഷ് ആയി ഒരു ടോപ്പും സ്കെർട്ടും... നെറുകയിൽ അൽപ്പം സിന്ദൂരം കൂടി ചാർത്തി അടുക്കളയിലേക്ക് ചെന്നിരുന്നു.. അപ്പോഴേക്കും പാർവതി... ദോശ ചുടുകയായിരുന്നു... പുറകിൽ ഒരു നിഴലനക്കം തോന്നിയതും അവർ തിരിഞ്ഞു നോക്കി... "വാ മോളെ... എന്താ അവിടെ തന്നെ നിൽകുന്നെ കയറി വായോ " വാതിലിന്റെ അടുത്ത് നില്കുന്നവളെ അവർ സ്നേഹപൂർവ്വം വിളിച്ചു വീണ്ടും അവർ ജോലിയിലേക്ക് ഏർപ്പെട്ടു... "ഞാൻ ചുടാം അമ്മേ... "ദച്ചു അവരോട് പറഞ്ഞതും അവർ മാറി കൊടുത്തു... "അല്ല അമ്മേ...രുദ്രേട്ടൻ.. എവിടെ..."അവൾ മടിച്ചു മടിച്ചു കൊണ്ട് ചോദിച്ചു... "അവൻ ജോജിങ്ങിന് പോയേക്കുവാ.... "ചായ കപ്പിലേക്ക് കോഫി പകർന്നു കൊണ്ട് അവർ പറഞ്ഞു.. "ആഹാ അവൻ എത്തിയല്ലോ.... മോൾ ഈ കോഫി കൊണ്ട് അവന് കൊടുക്ക്.... ജോഗിങ് കഴിഞ്ഞു...

അവൻ ഫ്രഷ് ആകാൻ കയറും... ഇറങ്ങുമ്പോഴേക്കും കോഫി കണ്ടില്ലേൽ ചെക്കന് ഭ്രാന്താണ്.."അവളുടെ കൈയിൽ നിന്നും ചട്ടുകം വാങ്ങി..പകരം കോഫി കൈലേക്ക് കൊടുത്തു കൊണ്ട് അവർ പറഞ്ഞു... "അത് അമ്മേ.... ഞാൻ കൊടുക്കണോ... "അവൾ അവരുടെ മുഖത്തേക്ക് നോക്കാതെ ചോദിച്ചു... "അതെന്താ മോളെ... ഇന്നലെ വരെ ഞാൻ ആയിരുന്നു കൊടുക്കാർ.. ഇന്ന് മുതൽ മോൾ ഏറ്റെടുത്തോ.."അതും പറഞ്ഞവർ അവളെ മുകളിലേക്ക് പറഞ്ഞു അയച്ചു... 💕💕 റൂമിൽ കയറി അവൾ കോഫി ടേബിളിന്റെ മുകളിൽ വെച്ചതിനു ശേഷം തിരിഞ്ഞു അവൾ നടക്കാൻ തുടങ്ങിയതും അവൻ കുളി കഴിഞ്ഞു ഇറങ്ങിയിരുന്നു... ടേബിളിൽ കണ്ട കോഫി കാണെ അവൻ അവളെ നോക്കി... "നീ ആണോ കൊണ്ട് വെച്ചത്..."അവൻ കോഫി ചൂണ്ടി ഗൗരവത്തിൽ ചോദിച്ചതും അവൾ അല്ലെന്നും ആണെന്നും തലയാട്ടി.. "നിനക്ക് എന്താ നാവ് ഇല്ലെ.... വാ തുറന്ന് പറയടി "അവൻ അവൾക്ക് നേരെ ശബ്ദം ഉയർത്താൻ തുടങ്ങി.... "അത്... അ മ്മ പറഞ്ഞപ്പോൾ കൊണ്ട് വെച്ചതാ.."പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെയവൾ പുറത്തേക്ക് ഓടാൻ തുനിഞ്ഞു.. അവളുടെ കൈയിൽ പിടിച്ചു വലിച്ചവൻ ചുമരിലേക്ക് ചേർത്തവളെ അവൻ കവിളിൽ കുത്തി പിടിച്ചു..

. ".......മോളെ എന്റെ ഒരു കാര്യത്തിലും ഇടപെടാൻ വന്നേക്കരുത്..."അവളുടെ കവിളിൽ കൈകൾ ആഴ്ത്തി അവൻ പറഞ്ഞു... "വേദനിക്കുന്നു...."അവൾ അവന്റെ കൈ വിടുവിപ്പിക്കാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു... "വേദനിക്കട്ടെ... ഞാൻ വേദനിച്ച അത്ര ഒന്നും കാണില്ല...നരകിപ്പിക്കും ഞാൻ.. എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിനു നീ നീരും... അങ്ങനെ വരാൻ തോന്നിയ നിമിഷത്തെ നീ ശപിക്കും..."അതും പറഞ്ഞവൻ അവളെ പുറകിലേക്ക് തള്ളി മാറ്റി... അവൾ പേടിയോടെ കണ്ണടച്ചു താഴേക്ക് ഊർന്നിരുന്നു... അവൻ ഫോണും എടുത്തു പുറത്തേക്ക് പോകാൻ ഇറങ്ങിയതും ടേബിളിൽ ഇരിക്കുന്നു കോഫി അവൻ കൈ കൊണ്ട് തട്ടി കളഞ്ഞു... അവൾ സൗണ്ട് കേട്ടെങ്കിലും.... പ്രതികരിച്ചില്ല... 🌼🌼 ""അമ്മേ കോഫി...'"താഴെക്ക് ഇറങ്ങിയവൻ അടുക്കളയിലേക്ക് വിളിച്ചു കൂവി.... "നിന്റെ കോഫി മോളുടെൽ കൊടുത്തു അയച്ചല്ലോ.."അവർ അടുക്കളയിൽ നിന്നും ഇറങ്ങി വന്നു കൊണ്ട് പറഞ്ഞു.. "അവൾ തന്ന വഴിക്ക് താഴെ വീണു... ഒരു ശ്രെദ്ധയും ഇല്ല അവൾക്ക് "അവൻ അൽപ്പം നീരസത്തിൽ പറഞ്ഞു.. "സാരമില്ലടാ... നിനക്ക് കോഫി ഇപ്പോൾ തരാം.. "അവർ അടുക്കളയിൽ പോയി ഒരു കപ്പ്‌ കോഫി എടുത്തു അവന് നേർക്ക് നീട്ടി.... "രച്ചു എവിടെ..."ഇതുവരെ പുറത്തേക്ക് കാണാതിരുന്നവളെ കാണെ അവൻ തിരക്കി..

"പത്തു മണി ആകണ്ട് നോക്കണ്ട..അല്ല ദച്ചു മോളെ പിന്നെ കണ്ടില്ലലോ.. "അത് അവൾക്ക് നല്ല തലവേദന അമ്മേ "അവൻ അതു പറഞ്ഞു തീർന്നതും.. അവന്റെ ഫോണിലേക്ക് അപ്പുവിന്റെ കാൾ വന്നിരുന്നു.. അവളുടെ കാൾ കാണെ അവന്റെ ചുണ്ടിന്റെ കോണിൽ ചെറു മന്ദഹാസം വിടർന്നു... അവൻ കാൾ അറ്റൻഡ് ചെയ്തു പുറത്തേക് പൊയി... 🌼🌼 "ഹായ് ബേബി...മോർണിങ്.." "മോർണിംഗ് 💕അപ്പൂട്ടി "അവൻ സ്നേഹത്തോടെ തിരികെ അവളെ വിഷ് ചെയ്തു... "അല്ല എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് നൈറ്റ്‌... അതിന്റെ ക്ഷീണം ആണോ..."അവൾ കുസൃതിയോടെ ചോദിച്ചതും അവന്റെ ചുണ്ടിലും കുസൃതിയാൽ പുഞ്ചിരി തത്തി കളിച്ചു... "അതെ അപ്പു.... 😌ക്ഷീണം കാരണം ഉറങ്ങി പോയി... ഒന്നുല്ലേലും ഞാൻ ഒരു ആൺ അല്ലേടി... സ്വന്തം ഭാര്യ.... പിന്നെ മ്മ് മ്മ് മ്മ്.. പിന്നെ അവളുടെ കഴുത്തിനു താഴെ ഒരു മറുക് ഉണ്ട് മാറിന് മുകളിൽ ആയി ഒരു മറുക് ഉണ്ട്.. പിന്നെ.. വയറ്റിൽ ആണോ.."അവൻ കുസൃതി നിറച്ചു കൊണ്ട് പറഞ്ഞു.. "നിർത്ത്...."അവൾ മറു സൈഡിൽ നിന്നിം അലറി... "അപ്പൂട്ടി... എന്താടാ... ഞാൻ വെറുതെ പറഞ്ഞത് അല്ലെ നീ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ... അതുകൊണ്ട് അല്ലെ..."അവളെ സമാധാനിപ്പിച്ചു കൊണ്ടവൻ പറഞ്ഞു ഹ്മ്മ് അവളെ ഒന്ന് മൂളി... "എന്റെ ജീവിതത്തിൽ എന്റെ പാതിയാവാൻ ഒരു പെണ്ണിനെ സ്ഥാനം ഉള്ളു.... എന്റെ അപ്പൂട്ടിക്ക്.... "

"ലവ് യൂ... " സന്തോഷം പ്രകടിപ്പിച്ചു കൊണ്ടവൾ പറഞ്ഞു "മീ റ്റൂ " 🌼🌼 "എന്റെ മഹാദേവ... ഇതിനു ആയിരുന്നോ എന്നെ അദ്ദേഹത്തിന്റെ ഭാര്യ ആക്കിയത്..."അവൾ കാൽ മുട്ടിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് പദം പറയാൻ തുടങ്ങി.. "ഇങ്ങനെ ദ്രോഹിക്കുന്നത കാനാൻ ആണോ..എന്നെ ഈ ജീവിതത്തിലേക്ക് കയറ്റിയത്.." "അദ്ദേഹത്തിന് എന്നോട് വെറുപ്പാകും അല്ലെ.... നിക്ക് അറിയാം... "കരഞ്ഞു കരഞ്ഞു അവളുടെ മുഖം ഒക്കെ ചുവന്നു... അവൾ ഫോൺ എടുത്തു കുറച്ചു നേരം വീട്ടിലേക്ക് വിളിച്ചു സംസാരിച്ചു... ഇപ്പോൾ ഒരു ആശ്വാസം തോന്നുന്നത് പോലെ. അവൾ കണ്ണാടിയുടെ മുന്നിൽ പോയി തന്റെ പ്രതിബിബത്തെ നോക്കി... ചുവന്ന കണ്ണുകൾ കാണെ അവൾ....ഫ്രഷ് ആകാൻ വേണ്ടി ഡ്രസ്സ്‌ തിരയാൻ കാബോർഡ് തുറന്നു... ടോപ്പും പാന്റും എടുത്തവൾ ഫ്രഷ് ആകാൻ കയറി... 🌼🌼🌼 ഫ്രഷ് ആയി ഇറങ്ങി... അവൾ നേരെ താഴെക്ക് ചെന്നു.... "അമ്മേ രച്ചു എവിടെ..."ടീവി കാണുന്ന പാർവതിയോട് ചോദിച്ചു... "മോളുടെ തലവേദന ഒക്കെ മാറിയോ..."അവളെ കണ്ടയുടനെ അവർ തിരക്കി... എന്നാൽ അവൾ എന്താന്ന് ആലോചിച്ചു നില്കുവാണ്.. "രുദ്രൻ പറഞ്ഞു മോൾക്ക് വയ്യെന്ന് അതാ ചോദിച്ച...

രച്ചു എഴുന്നേൽറ്റിട്ട് ഉണ്ടാകില്ല... ഞാൻ ചെന്നു വിളിച്ചിട്ട് വരാം.."അതും പറഞ്ഞവർ എഴുന്നേറ്റാതും... ദച്ചു തടഞ്ഞു.. "അമ്മ ഇവിടെ ഇരിക്ക് ഞാൻ പൊയി വിളിക്കാം.." 🌼🌼 അവളെ വിളിക്കാൻ ദച്ചു ഡോറിൽ തട്ടിയപ്പോഴേക്കും രച്ചു ഡോർ തുറന്നിരുന്നു.. "കമോൺ... ടൈം to തിന്നൽ... "അതും പറഞ്ഞവൾ രച്ചു ഒറ്റ കുതിപ്പിന് താഴെ എത്തിയിരുന്നു... "ടി പതുകെ.."ദച്ചു പിന്നാലെ ചെന്നു കൊണ്ട് പറഞ്ഞു... "എല്ലാവരും ഇരിന്നു... "രുദ്രനെ മാത്രം കണ്ടില്ലലോ..."അവനെ കാണാതെ പാർവതി ചോദിച്ചതും അവന് അങ്ങോട്ട് കയറി വന്നിരുന്നു... അവൻ ഇരുന്നതും അവൾ അവന് പ്ലേറ്റ് വെച്ചു അതിലേക്ക് മൂന്നു ദോശയും സാമ്പാറും പകർന്നു വേച്ചു... "ഭാര്യയുടെ കടമ ആയിരിക്കും.."അവന് മനസ്സിൽ പുച്ഛിച്ചു... അവൻ ഫോൺ എടുത്തു... റിങ്ടോൺ സെറ്റ് ആകുന്ന ഏരിയയിൽ പോയി അവന്റെ ഫോണിലെ റിങ്ടോൺ പ്ലേ ചെയ്തു.... Oke oka lokam nuvve Lokamlona andham nuvve Andhaanike hrudhayam nuvve naake andhaave Ekaa eki kopam nuvve Kopamlona deepam nuvve Deepam leni veluthuru nuvve Pranaannilaa veliginchaave Ninnu ninnugaa preminchanaa Nannu nannugaa andhinchanaa Anni velalaa thodundanaa Janma janmalaa jantavvanaa ദച്ചു പാട്ട് നന്നായി ആസ്വദിച്ചു..

പെട്ടന്ന് അവൻ ഫോൺ എടുക്കുന്ന പോലെ എടുത്തു പുറത്തേക്ക് പോയി... അവൻ കട്ട്‌ ആക്കിയപ്പോഴേക്കും അവൾ അവനെ നോക്കി... "ഞാൻ വിളമ്പിയത് കൊണ്ടാകും കഴിക്കാതെ പോയത്..."അവൾ മനസ്സിൽ ഓർത്തു.. "അല്ല മോളെ കഴിക്ക് അവൻ ഇങ്ങനെയാ... എപ്പോഴു ആ ഫോണിനുള്ളിൽ തന്നെയാ..."അതും പറഞ്ഞവർ ഒരു പ്ലേറ്റ് എടുത്തതും അവൾ വേണ്ടന്നും പറഞ്ഞു റൂമിലേക്ക് പൊയി... 🌼🌼 രൗദ്രവ് ഈ സമയം... റെസ്റ്ററന്റിൽ നിന്നും കഴിക്കുമ്പോൾ...അവൻ അറിഞ്ഞില്ല തന്റെ അവഗണ ആ പെണ്ണിനെ എത്രത്തോളം നോവിപ്പിച്ചെന്ന്.... താൻ വിളമ്പിയത് കാരണം കഴിക്കാതെ പോയത് ഓർത്തവൾ അവനായി തേങ്ങുമ്പോൾ... പാതിയായവളെ ഓർക്കാതെയവൻ അവളിൽ മാത്രം ലയിച്ചു... അവന്റെ അപ്പുവിൽ മാത്രം.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story