എൻ പ്രാണനെ 💕: ഭാഗം 5

Killing Queen

രചന: Killing Queen

"ഭാര്യ എന്ത് പറയുന്നു... അവൾക്ക് സുഖം അല്ലെ... "അവനെ കണ്ടതും അവൾ തമാശ രൂപേണ ചോദിച്ചു.. "നിനക്ക് എന്താ അപ്പു വേണ്ടത്... എപ്പോഴും നീ എന്തിനാ അത് ഇങ്ങനെ കുത്തി കുത്തി ചോദിക്കുന്നെ..."അവൻ ദേഷ്യം സഹിക്കാൻ വയ്യാതെ ചോദിച്ചു.. അവളുടെ നിറഞ്ഞ മിഴികൾ കാണെ അവൻ ശ്വാസം ഒന്നാഞ്ഞു വലിച്ചു കൊണ്ട് അവളുടെ തോളിൽ കൈ ഇട്ടവൻ അസ്തമയ സൂര്യനെ നോക്കി... "ദർശന ഇങ്ങനെ ഒരു ചതി ചെയ്തില്ലായിരുന്നു എങ്കിൽ ഇന്ന് അവളുടെ കഴുത്തിലെ താലിയും നെറുകയിലെ സിന്ദൂരവും എനിക്ക് അവകാശപെട്ടത് ആയെനെ...."അവൾ ഒരു തേങ്ങാലോടെ പറഞ്ഞു... അവൻ അവളെ നെഞ്ചോട് അണച്ചു പിടിച്ചു... "നിനക്ക് ഇപ്പോൾ ഒന്നേ എനിക്ക് വാക്ക് തരാൻ പറ്റു.. എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടേൽ അത് എന്റെ പ്രണയത്തിനു തന്നെ ആണ്...ദർശന ഒരിക്കലും എന്റെ പാതി ആവില്ല..."അപ്പുവിനെ അവൻ ഒന്നുടെ നെഞ്ചിലേക്ക് അണച്ചു പിടിച്ചു... "അസ്തമയ സൂര്യനെ നോക്കിയവൻ അവളെയും ചേർത്ത് പിടിച്ചു... മനസ്സിൽ അവളോട്‌ ഉള്ള പക ആയിരുന്നു... ഞങ്ങളുടെ പ്രണയം നശിപ്പിച്ചതിനു... ഒന്നാകാൻ നാളുകൾ മാത്രം ആയിരുന്നു... എല്ലാം അവൾ...

അവൾ ഒറ്റ ഒരുത്തി നശിപ്പിച്ചു.... സന്തോഷിക്കാൻ ഇനി ഒരു അവസരം നിനക്ക് ഇല്ല ദർശന..."നെഞ്ചിൽ ചാഞ്ഞു ഇരിക്കുന്നവളെ നോക്കിയവൻ മനസ്സിൽ ഓർത്തു... എന്നാൽ അവന്റെ മനസ്സിൽ തെളിഞ്ഞു വന്നത് അവളുടെ നിറ മിഴികൾ ആണ്.... കാലിൽ നിന്ന് ചോര വാർന്നു ഒഴിക്കിയിട്ട് പോലും നോക്കിയത് അല്ലതെ ഒന്നും പറഞ്ഞില്ല... "താൻ ഇത്രയും ക്രൂരൻ ആയിരുന്നോ....ഒരു ഉറുമ്പിനെ പോലും വെറുതെ നോവിപ്പിച്ചിട്ടില്ല... പക്ഷേ ഇങ്ങോട്ട് ദ്രോഹം ചെയ്താൽ അങ്ങോട്ട് ചെയ്യാനും മടിക്കില്ല...ഒരു പെണ്ണിനെ താൻ മനസ്സും കൊണ്ട് പോലും മുറിവ് എല്പിച്ചിട്ടില്ല... എന്നാൽ ഇന്ന് താൻ ഒരു ക്രൂരൻ ആയി മാറി.." അല്ല ഇതാണ് ശെരി... ഞങ്ങളുടെ ജീവിതം നശിപ്പിച്ചു എന്റെ ജീവിതത്തിലേക്ക് വന്നു അവളുടെ സന്തോഷം നേടിയെടുത്തില്ലേ... ഒരേ സമയം അവന്റ മനസ്സിൽ കുറ്റബോധതവും പകയുമായി പിടി വലി നടത്തി... അവസാനം അവിടെ പക തന്നെ ജയിച്ചു.... "അറിയില്ല പെണ്ണേ നമ്മുക്ക് ഒരുമിച്ചു ഒറു ജീവിതം ഉണ്ടാകുമോ എന്ന്... "

ചാഞ്ഞു ഉറങ്ങുന്നവലേ കാണെ അവൻ മനസ്സിൽ മൊഴിഞ്ഞു... 🌼🌼 "രാവിലെ പോയത് അല്ലെ മോളെ അവൻ... എന്താ late ആകുന്നെ... "പാർവതി ആശങ്കയോടെ ദച്ചുവിനോട് തിരക്കി... "അത്.. അത്.. അമ്മ ആരെയോ കാണാൻ പോകുവാണെന്നു പറഞ്ഞിരുന്നു..."അവൾ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു.. "സമയം എത്ര ആയെന്ന അവന്റെ വിചാരം ഒന്നും അല്ലേലും കെട്ടി ഒരു പെണ്ണിനെ കൊണ്ട് വന്നിട്ട് ദിവസം ഒന്ന് തികഞ്ഞില്ല...അവന്റെ അച്ഛൻ ഉണ്ടായിരുന്നു എങ്കിൽ അവനെ ഇന്ന് ശെരി ആക്കിയേനെ " അവർ പറഞ്ഞു കൊണ്ട് ക്ലോക്കിലേക്ക് നോക്കി.. "സമയം രാത്രി പതിനൊന്നു ഇതുവരെ വന്നിട്ടില്ല രാവിലേ ഇറങ്ങി പോയതാണ്... തന്നോട് ഉള്ള ദേഷ്യം കൊണ്ടാകും "അവൾ ഓർത്തു... "അല്ല മോൾ ഇത് വരെ ഒന്നും കഴിച്ചിട്ടില്ല... വാ ഇനി അവനെ നോക്കി ഇരിക്കേണ്ട.."ദച്ചുവിന് വിളമ്പാനായി അവർ പ്ലേറ്റ് എടുത്തതും അവൾ തടഞ്ഞു. "വേണ്ട അമ്മേ ഏട്ടൻ വന്നിട്ട് കഴിക്കാം..എന്തായാലും ഇത്രയും നേരം ആയില്ലേ.."അവൾ അതും പറഞ്ഞു പുറത്തെ സിറ്റ്ഔട്ടിൽ ഇരിന്നു... 🌼🌼 അവൻ വെളുപ്പാംകാലം രണ്ട് മണിയകാറായപ്പോൾ കയറി വന്നു... അപ്പുവിനെ വീട്ടിൽ ആക്കി തിരികെ വരുന്ന വഴിക്ക് കുറച്ചു ഫ്രിണ്ട്സിനെ കണ്ടു... അങ്ങനെ അവരുടെ ഒപ്പം ഇരിന്നു.... അങ്ങനെ ഇറങ്ങാം നേരത്ത് ആണ് ദർശന വീട്ടിൽ ഉണ്ടെന്ന കാര്യം ഓർത്തത് പിന്നെ അവിടെ തന്നെ ഇരിന്നു...

"കയറി വന്നപ്പോൾ തന്നെ അവൾ ദേ അവിടെ ഇരിപ്പുണ്ട്... നാശം ഇതിനൊന്നും ഉറക്കവും ഇല്ലെ... മാരണത്തെ കാണണ്ടല്ലോ എന്ന് ഓർത്തിട്ട് ആണ്... ഇത്രയും വൈകി വന്നത്.. അപ്പോൾ ദേ നിൽക്കുന്നു..."അവൻ ഓർത്തുകൊണ്ട് അകത്തേക്ക് കയറി.. "ഏട്ടാ.. ആഹാരം എടു.." "വേണ്ട "അവൾ ചോദ്യം പൂർത്തിയാക്കും മുൻപേ അവന്റെ ഉത്തരം വന്നിരുന്നു... അവൻ ഫ്രഷ് ആയി കിടക്കാൻ ആയി ചെന്നതും അവൾ ബെഡ് ഷീറ്റ് നിലത്തേക്ക് വിരിച്ചു കിടന്നിരുന്നു... "കണ്ണടച്ചാണ് കിടക്കുന്നെ..."അവൻ അവളെ നോക്കി കൊണ്ട് കൊണ്ട് മറികടന്നതും.. "അമ്മേ...."അവളുടെ നിലവിളി അവിടെ ഉയർന്നു... കാൽ അറിയാതെ അവളുടെ പൊള്ളിയ ഭാഗത്തു കൊണ്ടിരുന്നു... അവൻ ഒരു നിമിഷം ഞെട്ടിയിരുന്നു... അവളുടെ കാലിൽ നിന്ന് ബ്ലഡ്‌ വരാൻ തുടങ്ങിയതും അവൻ തലയ്ക്കു കൈ വെച്ച്.... ടേബിളിൽ നിന്നും ഫസ്റ്റ് aid ബോക്സ്‌ എടുത്തവൻ അവളുടെ അടുത്തായി ഇരിന്നു... അവളുടെ കാൽ എടുത്തവൻ മടിയിലേക്ക് വെച്ച് പഞ്ഞി കൊണ്ട് സൂക്ഷിച്ചു അവളെ വേദനിപ്പിക്കാത്ത തരത്തിൽ അവൻ ചോര നീക്കി... ഇടക്ക് അവൾ എരിവ് വലിച്ചതും അവൻ ഊതി കൊടുത്ത് കൊണ്ട് മരുന്ന് വെച്ച് കെട്ടി...

അത്രയും നേരം അവളുടെ മനസ്സിൽ വിഷമം ആയിരുന്നു.. എന്നാൽ ഇപ്പോൾ... ആ മുറിവിനോട് പോലും അവൾക്ക് നന്ദി ആണ് ഉള്ളത്.. അത് ഉള്ളോണ്ട് ആണല്ലോ രുദ്രേട്ടൻ ഇപ്പോൾ തന്നോട് ഇങ്ങനെ അടുത്ത് വന്നത് എങ്കിലും.. മനസ്സിൽ സന്തോഷം നിറഞ്ഞു... "ഹ്മ്മ്... " അവൻ അവന്റെ പണി കഴിഞ്ഞു ലോ പോയി കിടന്നു ഗൂയ്‌സ് അവൾ സന്തോഷത്തോടെ... നിദ്രയെ കൂട്ടുപിടിച്ചു സ്‌നേഹം കൊണ്ട് അല്ല എന്തോ വേദന സഹിക്കുന്ന കണ്ടപ്പോൾ... അവനും ഓർത്തുകൊണ്ട് നിദ്രയെ പുൽകി 🌼🌼 പിറ്റേ ആദ്യം എഴുന്നേറ്റത് ദച്ചുവാണ്... ഷീറ്റ് മടക്കിയവൾ ഷെൽഫിൽ വെച്ചവൾ ബെഡിൽ കിടക്കുന്നവനെ നോക്കി... മുടികൾ പാറി പറന്നു മുഖത്തേക്ക് വീണിട്ട് ഉണ്ട്... അവൾ അത് ഒതുക്കി വെച്ച് കുറച്ചു നേരം അവനെ നോക്കി ഇരിന്നു... എന്തിനോ അവളുടെ മിഴികൾ നിറഞ്ഞിരുന്നു... ഒന്നും ഓർക്കാൻ വയ്യാതെ അവൾ ഡ്രസ്സ്‌ എടുത്ത് ഫ്രഷ് ആകാൻ കയറി... 🌼🌼 "ആഹാ നല്ല ടോപ് ആണല്ലോ.. 😌ഇതിന്റെ വേറെ ഉണ്ടോ... "ദച്ചു താഴേക്ക് ഇറങ്ങിയതും രച്ചു വന്നവളെ സ്കാൻ ചെയ്ത് കൊണ്ട് പറഞ്ഞു... "അല്ല ഇന്ന് കാക്ക മലർന്നു പറക്കുമെന്നാണ് അമ്മേ തോന്നുന്നേ.."അടുക്കളയിൽ ജോലി ചെയുന്ന പാർവതിയ്ക്ക് അരികിലേക്ക് നീങ്ങിയവൾ പറഞ്ഞു...

"അതെന്താ... കാക്കയ്ക്ക് മലർന്ന് പറക്കാൻ ഒക്കെ അറിയുമോ... അതെങ്ങനെ അത് നീന്തുവാ..."രച്ചു വല്യ ആലോചനയിൽ ആണ്... "അല്ല സാധാരണ നീ പത്ത് ആവണ്ട് എഴുനേല്ലക്കില്ലല്ലോ 😌അതാ കാക്ക മലർന്നു പറക്കുമെന്ന് പറഞ്ഞത് "ദച്ചു വിത്ത്‌ നിഷ്കു ഭാവം.. "അല്ല ടി ഇന്നലെ ചോദിക്കണം എന്ന് കരുതിയതാ നിന്റെ ചുണ്ട് എന്താ പൊട്ടിയിരിക്കുന്നെ..."അവളുടെ പൊട്ടിയ ചുണ്ടിൽ തോറ്റവൾ പറഞ്ഞു.. അവൾ ഒരു നിമിഷം അന്ന് രാത്രിയിലെ സംഭവം ഓർത്തു... അടിച്ചു പൊട്ടിച്ചതാണ്... മനസ്സാൽ ഓർക്കുമ്പോൾ ആ പെണ്ണിന്റെ മനം നീറിയിരുന്നു... "ഹ്മ്മ് ഹ്മ്മ് എനിക്ക് മനസ്സിലായി.."രച്ചു പെട്ടന്ന് പറഞ്ഞതും ദച്ചു ഞെട്ടി.. "എ.. എന്തെന്ന്.."അവൾ പതർച്ച മറച്ചു കൊണ്ട് ചോദിച്ചു.. "ലിപ് ലോക്ക്... 😁ഈൗ " അവൾ പറഞ്ഞു തീർന്നതും... ദച്ചു അവളെ ഒന്ന് സ്കാൻ ചെയ്തു.. "ഷോ പൊ അവിടുന്ന് എനിക്ക് നാണം ബരണു 🙈🙈" ഇത് എന്ത് ജീവി എന്ന് കണക്ക് ദച്ചു അവളെ നോക്കി 🙄........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story