എൻ പ്രാണനെ 💕: ഭാഗം 6

Killing Queen

രചന: Killing Queen

"മ്മ് മ്മ് എനിക്ക് മനസ്സിലായി 😌കൊച്ച് ഗള്ളി "രച്ചു കുറച്ചു നാണത്തോടെ ദച്ചുവിന്റെ ചുണ്ടിൽ തൊട്ടു... അവൾ ഒന്ന് എരിവ് വലിച്ചതും രച്ചു പെട്ടന്ന് കൈ എടുത്തു... "മ്മ് മ്മ് സ്ട്രോങ്ങ്‌ ആയിരുന്നു 🙈🙈വെറുതെ അല്ല ഷോ പോ അവിടുന്ന് എന്നെ കൂടെ വഴി തെറ്റിക്കാൻ..."രച്ചു കൈകൾ കൊണ്ട് മുഖം പൊത്തി പറഞ്ഞു ഒന്ന് പോ പെണ്ണേ കുളിച്ചു ഇറങ്ങിയപ്പോൾ രുദ്രേട്ടന്റെ ഡ്രസ്സ്‌ താഴെ കിടന്നു... അത് എടുത്തു നനയ്ക്കാൻ ആയി പോയതാ പെട്ടന്ന് പുറകിൽ ഭിത്തിയുണ്ടെന്ന് അറിഞ്ഞല്ല അങ്ങനെ ഇടിച്ചതാണ്... 'എന്നാൽ ഞാൻ റൂമിലോട്ട് പോകട്ടെ..."ദച്ചു അവിടെനിന്നും എസ്‌കേപ്പ് ആയി 😌 🌼🌼 റൂമിൽ രൗദ്രാഷ് ഇല്ലാതിരുന്നത് അവൾക് വലിയ ഒരു ആശ്വാസം ആയിരുന്നു... കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും അവൾ തിരിഞ്ഞും മറിഞ്ഞും നടന്നു... പിന്നെ ഫോൺ എടുത്തവൾ വീട്ടിലേക്ക് വിളിച്ചു.. "മോളെ നിനക്ക് അവിടെ സുഖം അല്ലെ.."കാൾ പെട്ടെന്ന് കണക്ട് ആയതും ദച്ചുവിന്റെ അമ്മ ചോദിച്ചു.. അവൾ ഒരു നിമിഷം അവന്റെ ക്രൂരതകൾ ഓർത്തു "ഹാ അമ്മ സുഖം... ഇവിടെ എല്ലാവർക്കും എന്നോട് നല്ല സ്നേഹമാണ്.."അവൾ പെട്ടെന്ന് മറുപടി കൊടുത്തു.. "രുദ്രൻ മോന് മോളോട് ഇപ്പോഴു ദേഷ്യം ഉണ്ടോടാ.."

അവർ മകളെ ഓർത്തു വേവലാതിപെട്ടു.. "ഇല്ല അമ്മ.."അത് പറഞ്ഞപ്പോൾ അവളുടെ ശബ്‌ദം എന്ത് കൊണ്ടോ ഇടറിയിരുന്നു.. "എന്താടാ എന്താ എന്റെ മോൾക്ക്...അമ്മ അങ്ങോട്ട് വരാം " "വേണ്ട അമ്മ എങ്ങോട്ട് വരണ്ട ഞാൻ ok ആണ്.. "രച്ചുവിനെ പറ്റിച്ചത് പോലെ ഒരിക്കലും തന്റെ അച്ഛനെയും അമ്മയെയും പറ്റിക്കാൻ ആകില്ല... അല്ലെങ്കിൽ തന്നെ അവർ അത് വിശ്വസിക്കില്ല.. "മോളെ ദച്ചു.. നിന്റെ സന്തോഷം ആണ് ഞങ്ങൾക്ക് വലുത്..നിന്റെ സന്തോഷം അവൻ ആണെന്ന് ഞങ്ങൾക്ക് അറിയാം... എന്നും പറഞ്ഞു അവൻ ദ്രോഹം വല്ലതും ചെയ്താൽ ഒരു നിമിഷം പോലും അവിടെ നില്കാൻ പാടില്ല.. നിനക്ക് സ്വന്തം എന്ന് പറയാൻ അവൻ മാത്രം അല്ല ഉള്ളത്... നിനക്ക് സ്വന്തം എന്ന് പറയാൻ ഞങ്ങൾ ഉണ്ട്.. ഞങ്ങൾക്ക് സ്വന്തം എന്ന് പറയാൻ ഈ ഭൂമിയിൽ ഇപ്പോൾ നീ മാത്രമേ ഉള്ളു.." അവരും ഒരു തേങ്ങാലോടെ പറഞ്ഞു... "അമ്മക്കിളി സെന്റി ആണല്ലോ... അല്ല അച്ഛൻ എവിടെ... "അവൾ പെട്ടന്ന് വിഷയം മാറ്റാൻ ആയി ചോദിച്ചു... "അച്ഛൻ കമ്പനിയിൽ പോയെടാ.. " "എന്നാൽ ശെരി അമ്മ ഞാൻ വെയ്ക്കട്ടെ പിന്നെ വിളിക്കാം... " താഴെ രൗദ്രാഷ് വന്നത് കാണെ അവൾ പെട്ടന്ന് ഫോൺ വെച്ച്...

ഒരുപക്ഷെ എന്തെങ്കിലും പറഞ്ഞാൽ അത് അമ്മ കേൾക്കാൻ ഇട വരും... പിന്നെ ഒരു നിമിഷം തന്നെ ഇവിടെ നിർത്തില്ല... 🌼 രൗദ്രാഷ് വന്നു അര മണിക്കൂറോളം കഴിഞ്ഞാണ് റൂമിലേക്ക് പോയത്... റൂമിലേക്ക് കയറി ചുറ്റും ഒന്ന് കണ്ണോടിച്ചു...ദച്ചു അവിടെ ഇല്ലെന്ന് കരുതി അവൻ ഡോർ അടച്ചു അല്പം നേരം ബെഡിൽ ഇരിന്നു ദച്ചു എന്നാൽ അവൻ വരുന്നത് കാണെ പെട്ടെന്ന് തന്നെ ബാൽക്കണിയിൽ നിന്നും റൂമിലേക്കു കയറി ഇരിന്നു... കുറച്ചു സമയം കഴിഞ്ഞിട്ടും അവൻ റൂമിലേക്ക് വരാത്ത കാരണം അവൾ ഫ്രഷ് ആകാൻ കയറി... രൗദ്രാഷ് ഷർട്ട്‌ അഴിച്ചു മാറ്റി ഷെൽഫിൽ നിന്നും ടവൽ എടുത്ത് ബാത്‌റൂമിന്റെ ഹാൻഡ്‌ലിൽ പിടിച്ചു തുറന്നതും.. ദച്ചു അവന്റെ മുകളിൽ കൂടെ വീനിരുന്നു... അവളുടെ നനഞ മുടിയിൽ നിന്നു വെള്ളം ഇറ്റിറ്റു അവന്റെ മുഖത്തേക്ക് വീണു... അവൾ പേടിച്ചു മുഖം അവന്റെ നെഞ്ചിലേക് ഒളിപ്പിച്ചു വേച്ചു.. അവന്റെ കൈ അവളുടെ അരയിൽ മുറുകി. പെട്ടന്ന് അവൻ അവളെയും കൊണ്ട് ഒന്ന് മറിഞ്ഞു... അവളുടെ തല നിലത്ത് തട്ടത്തിരിക്കാൻ അവൻ.. അവളുടെ തലയുടെ പിന്നിൽ അവൻ അവന്റെ കൈ വെച്ചിരുന്നു... അവൾ തന്നോട് ചെയ്തത് ക്രൂരത ആണെങ്കിലും... എന്ത് കൊണ്ടോ അവളുടെകണ്ണുനീർ തനിക്ക് കാണൻ പറ്റുന്നില്ല... ഇപ്പോൾ താഴെ ദച്ചുവും... മുകളിൽ രൗദ്രഷും 😌അവന്റെ കണ്ണുകളിലേക്ക് അവൾ നോക്കി...

ഒരു നിമിഷം ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഉടക്കിയതും... ദച്ചുവിന്റെ കണ്ണിൽ പ്രണയം നിറയുന്നത് അവൻ അറിഞ്ഞു... അവളുടെ കൈ അവന്റെ നെഞ്ചോട് ചേർത്തു.. അവൻ അസ്വസ്ഥതയോടെ എഴുന്നേറ്റു ബാത്‌റൂമിലേക്ക് കയറി ലെ വായനക്കാർ :ഇന്ന് എന്തെങ്കിലും നടക്കും 😌 ലെ ഞാൻ :നിങ്ങൾ ചമ്മി 😁 അവന്റെ മനസ്സ് തീർത്തും അസ്വസ്ഥത ആയി കൊണ്ടിരുന്നു... ഒരിക്കലും തനിക്ക് അവളെ സ്നേഹിക്കാൻ കഴിയില്ല... അങ്ങനെ സ്നേഹിച്ചാൽ ഞാൻ എന്റെ അപ്പുവിനെ എന്റെ അപ്പുവിനെ... എനിക്ക് ചതിക്കാൻ പറ്റില്ല..ഇന്ന് അവൾ ജീവിച്ചിരിക്കുന്നത് പോലും തനിക്ക് വേണ്ടിയിട്ടാണ്... ഇല്ല ദർശന... നീ എന്നെ നേടിയത് ചതിയിലൂടെ ആണ്... ഒരു പക്ഷേ അപ്പുവിനെ കണ്ട് കിട്ടുന്നതിന് മുൻപ് ആയിരുന്നു എങ്കിൽ ഞാൻ.. "എനിക്ക് അറിയില്ല... " അവന്റെ മനസ്സ് നീറി പുകയാൻ തുടങ്ങി... കുറച്ചു നേരം കൂടി അവൻ ശവറിന് താഴെ നിന്നവൻ ഇറങ്ങി... 🌼 അവൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ഇറങ്ങുമ്പോഴും ദച്ചു അതെ പൊസിഷനിൽ കിടക്കുവാണ്...അത് കാണെ അവൻ നെറ്റിച്ചുളിച്ചു... ടി.. അവന്റെ അലർച്ച കേട്ടതും അവൾ സ്വപ്നലോകത്ത് നിന്നും ഞെട്ടി ഉണർന്നിരുന്നു... "എഴുന്നേറ്റു പൊടി...₹@%@&മോളെ ആരെ കാണിക്കാൻ ആണെടീ ഈ കോലത്തിൽ വന്ന് കിടക്കുന്നെ... "അവൻ അതും പറഞ്ഞു ഡോർ ശക്തിയിൽ അടച്ചു പുറത്തേക്ക് പോയി...

അപ്പോഴാണ് അവൾ തന്റെ കോലം നോക്കിയത്... "ഇതിന് എന്താ കുഴപ്പം വല്യ ടവൽ അല്ലെ..." അവൾ ദേഹം മറച്ചിരിക്കുന്ന ടവൽ നോക്കി ഓർത്തു... പെട്ടെന്ന് അമളി പറ്റിയ പോലെയവൾ... ഡ്രെസ് എടുത്തു മാറി... 🌼 "അമ്മേ ഇന്ന് ഞാൻ പോകും.. " മറ്റന്നാൾ മുതൽ എനിക്ക് ഡ്യൂട്ടി ഉണ്ട്... പാർവതിയുടെ മടിയിൽ കിടന്നു കൊണ്ടവൻ പറഞ്ഞു... "മൂന്ന് ആഴ്ച ലീവ് ഉണ്ടായിരുന്നത് ആണല്ലോ ടാ പിന്നെ എന്താ പറ്റിയെ.. ദിവസം മൂന്നു ആയത് അല്ലെ ഉള്ളു.. " അവന്റെ മുടിയിഴകളിൽ തലോടിയവർ ചോദിച്ചു.. "എനിക്ക് വയ്യ അമ്മ... ഇവിടെ നില്കാൻ ഭ്രാന്ത്‌ പിടിക്കുന്നു.. അതുകൊണ്ട് ഞാൻ ലീവ് ക്യാൻസൽ ആക്കി... " "നിന്റെ ഇഷ്ട്ടം എന്താ അത് നടക്കട്ടെ.... ദച്ചു മോളോട് പറഞ്ഞോ.. " ഇല്ല... " "മാറിയെ അമ്മ ചെന്ന് പറഞ്ഞിട്ട് വരാം..ബാഗ് പാക്ക് ചെയ്തു വെയ്ക്കാൻ " "എന്തിന്.. "അവൻ നെറ്റിച്ചുളിച്ചു ചോദിച്ചു.. "അവളെയും കൂടെ കൊണ്ട് പോടാ... " "ഇവിടെ നിന്നാൽ അവളെ ഞാൻ വേദനിപ്പിച്ചു പോകും അത് കൊണ്ടാണ്... ലീവ് ക്യാൻസൽ ആക്കാം എന്ന് കരുതിയത്... അപ്പോൾ ഇനി അവളെ അങ്ങോട്ട് കെട്ടിയെടുക്കണം എന്നോ... "അവൻ പല്ല് കടിച്ചു ഓർത്തു "ഇല്ല അമ്മ അവിടെ വല്യ സൗകര്യം ഒന്നുമില്ല... വെറുതെ അവളെ എന്തിനാ ബുദ്ധിമുട്ടിക്കുന്നെ "ഇല്ലാത്ത അസൗകര്യത്തെ പറ്റി പറഞ്ഞു..

അവർ അത് കേൾക്കാതെ മുകളിലേക്ക് കയറി പോയി... "കുരിശ്.."അവൻ തലയ്ക്ക് കൈ കൊടുത്തു പറഞ്ഞു.. 🌼🌼 "മോളെ എല്ലാം പാക്ക് ചെയ്തിട്ട് ഇല്ലെ..."താഴേക്ക് ഇറങ്ങി വരുന്നവളെ കാണെ അവർ ചോദിച്ചു.. "അതേലോ..." "അവൻ വല്ലതും ചെയ്താൽ തിരിച്ചു ഒന്ന് പൊട്ടിച്ചേക്ക്... " അവളോട് രഹസ്യം പോൽ അവർ പറഞ്ഞു.. പിന്നെ അവൻ സെറ്റ് ആയി വരാൻ കുറച്ചു സമയം എടുക്കും 😌നിന്നെ ഇവിടെ ഒറ്റക് ആക്കി പോകാൻ ആയിരുന്നു പ്ലാൻ... എന്തായാലും തിരികെ എന്റെ കുട്ടി വരുമ്പോൾ... അമ്മയ്ക്ക് സന്തോഷം ഉള്ള വാർത്ത കൊണ്ട് ആകണം വരാൻ ഉള്ളത്.. അവർ പറഞ്ഞത് മനസ്സിലാകാതെ ടച്ചു അവരെ നോക്കി... "മ്മ് മ്മ് കുട്ടിക്ക് മനസ്സിലായില്ല.. എന്നെ ഒരു അപ്പച്ചി ആകാൻ ഉള്ള പ്രൊമോഷൻ തരണം എന്ന്.. "താഴേക്ക് ഇറങ്ങി വരുന്ന വഴിക്ക് രച്ചു കെട്ടു.. ഒരു നിമിഷം രണ്ടു പേരുംഞെട്ടിയിരുന്നു... പിന്നെ അവളുടെ പെരുമാറ്റം ഒക്കെ കണ്ടപ്പോൾ മനസ്സിലായി.. അവൾ അവസാന പറഞ്ഞത് മാത്രമേ കെട്ടിട്ടുള്ളു എന്ന്.. "വരുന്നുണ്ടേൽ വന്നു കയറാൻ പറ... അല്ലേൽ ഞാൻ പോകും പറഞ്ഞേക്കാം..."ബുള്ളറ്റ് സ്റ്റാർട്ട്‌ ആകിയവൻ അലരാൻ തുടങ്ങി.. "എന്റെ ഏട്ടാ ഒന്ന് അടങ്ങ് അവൾ ഇപ്പോൾ അങ് വരും..."രുദ്രാക്ഷ ഒന്ന് ആക്കി പറഞ്ഞു..

"കയറി പോടീ..."അവളെ ദഹിപ്പിച്ചു നോക്കിയവൻ പറഞ്ഞു.. "പിന്നെ നിങ്ങൾ നേരെ നമ്മുടെ ഫ്ലാറ്റിലേക്കാണ് പോകുന്നത്..."പാർവതി ഉറച്ച തീരുമാനത്തോടെ പറഞ്ഞു. ഹ്മ്മ് അവൻ താല്പര്യം ഇല്ലാതെ ഒന്ന് മൂളി.. "ദച്ചു അവന്റെ പിന്നിൽ കയറി ഇരിന്നു...എല്ലാവർക്കും ടാറ്റാ കൊടുത്തു.. രൗദ്രഷിന്റെ ബുള്ളറ്റ് ദേവനിലയം കഴിഞ്ഞു ദൂരങ്ങൾ താണ്ടി... യാത്രയിൽ രണ്ട് പേരും പരസ്പ്പരം മിണ്ടിയിരുന്നില്ല... അവൾക്ക് അവനോടൊപ്പം ഉള്ള ആദ്യത്തെ യാത്ര ആയിരുന്നു അത്.. അത് ആവോളം ആസ്വദിക്കുന്നും ഉണ്ട്.. കുറച്ചു കഴിഞ്ഞപ്പോഴേക്കും രൗദ്രഷിന്റെ തോളിൽ ഒരു ഭാരം അനുഭവപ്പെട്ടു... ദച്ചു അവന്റെ തോളിലേക്ക് തല വെച്ച് ഉറങ്ങുകയാണ്.. അവൻ ഒന്നും മിണ്ടിയതൊന്നുമില്ല... ലക്ഷ്യസ്ഥാനത് അവന്റെ ബുള്ളറ്റ് നിന്നു.. ദച്ചു ഒരു ഞെരക്കത്തോടെ എഴുന്നേറ്റു... ഏകദേശം രാത്രി 11മണിയോടെ ആണ് അവർ അവിടെ എത്തിയത് എന്നൽ അതൊരു ഫ്ലാറ്റ് ആയിരുന്നില്ല... മറിച്ച് ഒരു ചെറിയ വീട് ആയിരുന്നു... അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു.. "ഇറങ്" അവൻ അവളോട്‌ ആവശ്യപ്പെട്ടു.. അവൻ വാതിൽ തുറന്നു അകത്തേക്ക് കയറി.. പിറകെ അവളും "കുറച്ചു നാളത്തേക്ക് നമ്മൾ ഇവിടെ ആണ്... വീട്ടിൽ ചോദിച്ചാൽ ഫ്ലാറ്റിൽ ആണെന്ന് പറഞ്ഞല് മതി...

"അവളുടെ നേരെ പറഞ്ഞു കൊണ്ടവൻ റൂമിലേക്ക് കയറി.. അവിടെ രൗദ്രാഷ് കൂടാതെ വേറെ ഒരു ചെറുപ്പക്കാരൻ കൂടെ ഉണ്ടായിരുന്നു.. അവിടെ ആകെ നാല് റൂം മാത്രേ ഉണ്ടായിരുന്നു ഉള്ളു... ഒരു അടുക്കളയും രണ്ട് റൂമും ഒരു ഹാളും.. അത് കൊണ്ട് തന്നെ രൗദ്രഷും ദച്ചുവും ഒരു റൂമിൽ ആയിരുന്നു അവൻ ഫ്രഷ് ആയി ഇറങ്ങിയതും... അവൾ ഫ്രഷ് ആകാൻ കയറി.. അവൾ സാരി ഉടുത്ത ഇറങ്ങിയതും രൗദ്രാഷ് അവളെ ഒന്ന് നോക്കി... കണ്ണാടിക്ക് മുന്നിൽ നിന്നവൾ സിന്ദൂരചെപ്പ് കൈയിൽ എടുത്തതും.... രൗദ്രാഷ് അവളെ തടഞ്ഞിരുന്നു... "പ്ലീസ് ദർശന.. നീ ഇത് ചാർത്തരുത്.. ഇതു ഞാൻ എന്റെ അപ്പുവിനായി സൂക്ഷിച്ചത് ആണ് ദയവ് ചെയ്തു നീ ഇത് അണിയരുത്... പിന്നെ താലി അത്... നീ അണിയരുത് പ്ലീസ്.." അവന്റെ വാക്കുകളിൽ അവൾ തറഞ്ഞു നിന്നു... നിന്റെ കാര്യത്തിൽ ഞാനോ എന്റെ കാര്യത്തിൽ നീയോ ഇടപെടരുത്... അവൾ നിർവികാരതയോടെ ചിരിച്ചു കൊണ്ട് തലയാട്ടി.. എങ്കിലും അവളുടെ കണ്ണുകൾ ചദിച്ചിരുന്നു..

നീ കരയാൻ വേണ്ടി പറഞ്ഞതല്ല... നീ ഇത് അണിയുമ്പോൾ നീറുന്നത് ഞാനാണ്... അവൻ ബെഡിൽ ചെന്നു കിടന്നു.. അവൾ സൈഡിൽ ഉള്ള സോഫയിലും... രണ്ട് പേരെയും നിദ്രദേവി കടക്ഷിച്ചിരുന്നില്ല... 🌼🌼 പിറ്റേന്ന് വൈകി ആണ് അവൾ ഉണർന്നത്... രൗദ്രാഷ് മഹാദേവൻ ips 🔥 അവന്റെ യൂണിഫോം കാണെ അവളുടെ ചുണ്ടിൽ പുഞ്ചിരി മിന്നി.. അവൻ റെഡി ആയി ഇറങ്ങി... കഴിക്കുന്നില്ലേ... മടിച്ചു മടിച്ചവൾ ചോദിച്ചു.. വേണ്ട... അതും പറഞ്ഞവളെ നോക്കാതെ ബുള്ളറ്റ് സ്റ്റാർട്ട്‌ ആകിയവൻ പോയി... അവൾ കിച്ചണിൽ കയറി സാധങ്ങൾ ഉണ്ടോ എന്നൊക്കെ നോക്കി... "ഒന്നും ഇരിപ്പിൽ.. താൻ പട്ടിണി ആയിട്ട് ഇന്ന് രണ്ടാം ദിവസം..'അവൾ ഓർത്തു.. കുറച്ചു സമയം അവൾ ഫോണിൽ കളിച്ചു ഒക്കെ സമയം തള്ളി നീക്കി... ആരോ വന്നു വാതിലിൽ തട്ടിയതും അവൾ സമയം നോക്കി... 2മണി.. രുദ്രൻ എന്തായാലും വരില്ല പിന്നെ ആരാ... അവൾ വാതിൽ തുറന്നുതും എന്തോ വന്നവളെ ഇറുകെ പുണർന്നിരുന്നു.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story