എൻ പ്രാണനെ 💕: ഭാഗം 7

Killing Queen

രചന: Killing Queen

തന്നെ ആഞ്ഞു പുണർന്നവനെ കാണെ അവൾ അസ്വസ്ഥതയോടെ മുഖം ചുളിച്ചു.... അവൻ ഒന്നുകൂടി അവളെ ആഞ്ഞ പുണർന്നതും... അവൾ അവനെ പിന്നിലേക്ക് തള്ളി പെട്ടന്ന് കിട്ടിയ തള്ള് ആയത് കൊണ്ട് തന്നെ അവൻ താഴേക്ക് വീനിരുന്നു... അവൻ ദേഷ്യത്തോടെ തിരിഞ്ഞു നോക്കിയതും... റരൗദ്രാഷ് അല്ല മറിച്ച് ഒരു പെണ്ണ് ആണെന്ന് അറിയവേ അവന് ജ്യാളിത തോന്നി അവൻ വേണോ വേണ്ടയോ എന്നുള്ള രീതിയിൽ ഒന്ന് ചിരിച്ചു കൊടുത്തു... "അർജുൻ അല്ലെ... "അവനെ നോക്കിയവൾ ചോദിച്ചു... "അതെ എങ്ങനെ അറിയാം.. അല്ല താൻ ആരാ..."അവന്റെ മുഖത്ത് ഒരേ പോൽ അത്ഭുതവും സംശയവും നിറഞ്ഞു... ഞ.. അവൾ പറഞ്ഞു തുടങ്ങും മുൻപേ വീട്ടുമുറ്റത് രൗദ്രഷിന്റെ ബുള്ളറ്റിന്റെ ഹോൺ കേട്ടിരുന്നു... "അളിയാ ടാ... കല്യാണം എന്നൊക്കെ പറഞ്ഞു പോയിട്ട്... അല്ല അപ്പുക്കുട്ടി എവിടെ..അല്ല നീ ഇത്ര പെട്ടന്ന് ഇങ് വന്നോ "അവനെ പുണർന്നു കൊണ്ട് അർജുൻ ചോദിച്ചു.. രൗദ്രാഷ് അർജുനെ തന്നിൽ നിന്നും അടർത്തി മാറ്റി അകത്തേക്ക് കയറി.. "ഞാൻ ഇവിടെ പന പോലെ നിൽകുമ്പോൾ ആണോടാ നീ എന്നെ തള്ളി കളഞ്ഞു അകത്തേക്ക് കയറുന്നെ..."രൗദ്രാഷ് ഇരിക്കുന്ന സെറ്റിയിൽ ആയി വന്നിരുന്നു കൊണ്ട് അർജുൻ ചോദിച്ചു..

"ഓ അവന്റെ ഒരു ജാട... ഞ ഞ ഞ പോടാ അവിടുന്ന് "രൗദ്രഷിനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ട് അവൻ തിരിഞ്ഞു ഇരിന്നു... അത് കണ്ട് രൗദ്രാഷ് അറിയാതെ ചിരിച്ചു പോയി... അവരെ ശല്യം ചെയ്യണ്ട എന്ന് കരുതി... ദച്ചു നേരത്തെ റൂമിൽ കയറി പോയി... "എടാ അപ്പു എവിടെ... പുതുപെണ്ണിനെ കണ്ടില്ലലോ... അല്ലടാ നേരത്തെ പോയ പെണ്ണ് ഏതാ ''അർജുൻ തിരിഞ്ഞു ഇരിന്നു കൊണ്ട് ചോദിച്ചു.. രൗദ്രഷിന്റെ മുഖം മാറുന്നത് അർജുൻ അറിയുന്ണ്ടായിരുന്നു.. "അത് ദർശന... My wife"അവന്റെ ചോദ്യത്തിന് ഉള്ള ഉത്തരം നൽകി കൊണ്ട് രൗദ്രാഷ് കണ്ണുകൾ അടച്ചു... What 🙄കേട്ടതിന്റെ കുഴപ്പം ആണോന്ന് അറിയാൻ അർജുൻ അവനെ നോക്കി.. "അതേടാ.. ദർശന എന്റെ ഭാര്യയാണ്.. പക്ഷേ അവളെ എനിക്ക് സ്നേഹിക്കാൻ കഴിയില്ലാ... എന്നെ കൊണ്ട് പറ്റില്ല അവളെ ജീവിതം നശിപ്പിക്കാൻ.. അവളെ കൊല്ലാൻ ഉള്ള കലി എനിക്ക് ഉണ്ട് പക്ഷേ... എനിക്ക് പറ്റില്ലെടാ എന്നെ കാത്തിരിക്കുന്ന ഒരു പെണ്ണ് ഉണ്ട് അവളെ വഞ്ചിക്കാൻ എനിക്ക് ആകില്ല"എന്തെല്ലാമോ പറയുന്നവനെ കാണെ അർജുൻ തലയ്ക്കു കൈ കൊടുത്തിരുന്നു... "നീ എന്തൊക്കെയാണ് പറയുന്നേ 🙄ദർശന എങ്ങനെ 🙄"

"നീ എന്നോടൊന്നും ചോദിക്കരുത് ആ നശിച്ച ദിവസം എനിക്ക് ഓർക്കാൻ താല്പര്യം ഇല്ല.. "അതും പറഞ്ഞവൻ എഴുന്നേറ്റു റൂമിലേക്ക് കയറി. 💕💕 ഡോർ അടയുന്ന ശബ്ദം കേട്ടവൾ കണ്ണുകൾ തുറന്നവൾ അവനെ നോക്കി... അവൻ അവളെ നോക്കിയതിന് ശേഷം ഫ്രഷ് ആകാൻ കയറി. ഫ്രഷ് ആയി ഇറങ്ങി വന്നതും അവൻ അവളുടെ അടുത്തായി വന്നിരുന്നു... "നിന്നെ ഒരിക്കലും ഭാര്യ ആയി അംഗീകരിക്കാൻ എനിക്ക് ആവില്ല ദർശന നീ എന്താ അത് മനസ്സിൽ ആകാതെ "അവളുടെ കണ്ണുകൾ സിന്ദൂരചെപ്പിൽ ആണെന്ന് അറിയവേ അവൻ സമാധാനോത്തോടെ പറഞ്ഞു.. ""പക്ഷേ ഞാൻ നിങ്ങളെ പ്രണയിക്കുന്നു...എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ട്ടം ആയത് കൊണ്ട് അല്ലെ...'""അവൾ അവന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു... അവൻ അത് മൈൻഡ് ആകാൻപോയില്ല ഒരു പക്ഷേ ഇനിയും അവളെ താൻ ദ്രോഹിക്കുമോ എന്നുള്ള പേടി അവനിൽ വന്നു നിറയാൻ തുടങ്ങി... 💕💕 രൗദ്രാഷ് എവിടെയോ പോകാൻ ഉണ്ടെന്ന് പറഞ്ഞു പുറത്തേക്ക് പോയതും... ദച്ചു ടോപിന് ഇടയിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന താലി എടുത്തു പുറത്തേക്ക് എട്ടു... "ദർശനയുടെ ആദ്യതേം അവസാനത്തെയും പ്രണയം നിങ്ങളാണ് രുദ്രേട്ടാ...

നിങ്ങൾ എത്രയൊക്കെ പറഞ്ഞാലും ഞാൻ പോകില്ല നിങ്ങളെ വിട്ട് പോകില്ല.."അവൾ മനസ്സിൽ ഓർത്തുകൊണ്ട് താലി ടോപിന് ഉള്ളിൽ ഒളിപ്പിച്ചു വെച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി... കുറച്ചു വെള്ളം കുടിച്ചു കഴിഞ്ഞതും കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നിയവൾക്ക്... പെട്ടന്ന് താഴേക്കു വീഴാൻ പോയെങ്കിലും... അവളെ രണ്ട് കരങ്ങൾ താങ്ങിയിരുന്നു ബോധം മറയുന്നതിന് മുൻപേ അവൾ കണ്ടിരുന്നു തന്നെ താങ്ങി പിടിച്ചേൽകുന്ന അർജുനെ... അവളെ എടുത്തവൻ ഹാളിലെ സെറ്റിയില്ലേക്ക് കിടത്തി ഫാൻ ഇട്ടു ശേഷം അടുക്കളയിൽ പോയിയവൻ വെള്ളം എടുത്തുകൊണ്ടു വന്നു... അവളുടെ മുഖത്തേക്ക് അവന് അല്പം വെള്ളം തളിച്ചതും കണ്ണുകൾ ചിമ്മി തുറന്നവൾ... നന്നായി വിയർത്തിരിക്കുന്നവളെ കാണെ അവൻ ഫാനിന്റെ സ്പീഡ് കുറച്ചു കൂട്ടി... "ഇയാൾ എന്താ ഫുഡ്‌ ഒന്നും കഴിക്കാതെ ഇങ്ങനെ നടക്കുന്നെ..."അവളെ നോക്കിയവൻ കനപ്പിച്ചു ചോദിച്ചു.. അവൾക്ക് ഉത്തരം ഉണ്ടായിരുന്നില്ല... "അല്ല തനിക്ക് എങ്ങനെ എന്നെ അറിയാം.."അവളുടെ മൗനം കണ്ടപ്പോൾ തന്നെ അവന് മനസ്സിലായി അവൾക്ക് തന്നോട് പറയാൻ കഴിയാത്തത് ആവുമെന്ന്... അതുകൊണ്ട് വിഷയം മാറ്റാനായി അവൻ തിരക്കി..

"രുദ്രേട്ടൻ പറഞ്ഞിരുന്നു... ഇവിടെ ഒരാൾ കൂടെ ഉണ്ടെന്ന്... പേര് അർജുൻ ആണെനും "അവൾ സെറ്റിയിൽ നിന്ന് എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങി കൊണ്ട് പറഞ്ഞു... "അല്ല താൻ എങ്ങോട്ടാ ഈ പോകുന്നെ"അവൾ പുറത്തേക്ക് ഇറങ്ങിയത് കാണെ അവൻ ചോദിച്ചു "ചുമ്മ... ഇവിടെ ഇരിക്കാമെന്ന് കരുതി.."വീടിന്റെ കുഞ്ഞു വരാന്ത ചൂണ്ടിയവൾ പറഞ്ഞു.. ഇന്ന് ഇവിടെ അടുത്തുള്ള അമ്പലത്തിലെ ഉത്സവം ആണ്.. താൻ എന്തായാലും ഇവിടെ പോസ്റ്റ്‌ അല്ലെ വരുന്നോ? "ഞാൻ വരുന്നില്ല.."അവൾ ഒറ്റ വാക്കിൽ മറുപടി കൊടുത്തു... "ചുമ്മാ വാടോ... ഒന്നുമല്ലേലും മനസ്സ് ഒന്ന് ശാന്തമാകും.."അവൻ പറഞ്ഞത മനസ്സിൽ ആകാതെ അവൾ അവനെ ഉറ്റു നോക്കി.. ഒന്നുമില്ല.. അവളുടെ നോട്ടം കാണെ അവൻ അതും പറഞ്ഞു റൂമിലേക്ക് പോയി.. അവൾ പുറത്തേക്ക് കണ്ണും നട്ടും ഇരിന്നു... 🌼🌼 ഇതേ സമയം രൗദ്രാഷ് അപർണയുടെ കൂടെ പുറത്തു ആയിരുന്നു.. "എന്താ പറ്റിയെ രുദ്രേട്ട വന്നപ്പോൾ തൊട്ട് ഒരു മ്ലാനത"അവന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ടവൾ ചോദിച്ചു. "ഒന്നുല്ല പെണ്ണേ.."അവൻ മറ്റെങ്ങോ നോട്ടം പായിച്ചവൻ പറഞ്ഞു.. 🌼🌼 ദിവസങ്ങൾ കടന്നു പോകവേ രൗദ്രാഷ് ദച്ചുവുമായി... അകലം പാലിച്ചു..

അവൻ മിക്കപ്പോഴും അർജുന്റെ കൂടെ പോയി ആകും കിടക്കാർ.. അല്ലേൽ രാത്രി വരാറില്ല.. അർജുൻ ദച്ചുവുമായി കൂട്ടുകൂടാൻ പതിനെട്ടു അടവും പുറത്ത് ഇറക്കേണ്ടി വന്നു അവസാനം അവർ കൂട്ടായി.. 🌼🌼 അങ്ങനെ ഒരു ദിവസം... സമയം രാത്രി ഒൻപതു മണിയോട് അടുത്തതും രൗദ്രഷിന്റെ ബുള്ളറ്റ് ആ വീടിന്റെ മുൻപിൽ ഒരു കുതിച്ചിലോടെ വന്നു നിന്നു... അവൻ അതിൽ നിന്നും ചാടി ഇറങ്ങി.. റൂം ലക്ഷ്യമാക്കി നടന്നു... റൂമിൽ അവൻ കയറി ഡോർ ലോക്ക് ചെയ്തവൻ ബെഡിൽ ചാരി ഇരിന്നുറങ്ങുവളുടെ കരണത്തു ആഞ്ഞു അടിച്ചു... അവൾ താഴേക്ക് വീഴാൻ പോയെങ്കിലും അതിന് അനുവദിക്കാതെ അവൻ അവളുടെ മുടിയിൽ കുത്തി പിടിച്ചു എഴുന്നേൽപ്പിച്ചയ് ഭിത്തിയോട് ചേർത്ത് നിർത്തി... ".....മോളെ നിന്നോട് ഞാൻ പല തവണ മര്യാദയുടെ ഭാഷയിൽ പറഞ്ഞതാണ്...

നിനക്ക് നിന്റെ എനിക് എന്റെ കാര്യം ഇന്ന്... പിന്നെ നീ എന്ത് ധൈര്യത്തിൽ ആണെടി.. അപ്പുവിനെ തള്ളിയിട്ടേ...."അവൻ അവളുടെ കൈ തിരിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു... ഒരു നിമിഷം അവന്റെ രൗദ്രഭാവം കാണെ അവൾ ഭയന്നിരുന്നു... അവളുടെ മൗനം കാണെ അവന് ദേഷ്യം അടക്കാനായില്ല... "നിന്നോടാണടി........ ചോദിക്കുന്നെ നിന്റെ നാവന്താ ഇറങ്ങി പോയോ.." അവളെ പിടിച്ചു തള്ളി കൊണ്ടവൻ ചോദിച്ചു... "പിന്നെ ഞാൻ എന്ത് വേണം ആയിരുന്നു...സ്വന്തം ഭർത്താവ് വേറൊരുവൾ ആയി സെക്സ് ചെയ്യുന്ന വീഡിയോ കണ്ട് ഞാൻ അവളെ പ്രശംസിക്കണം ആയിരുന്നോ. "അന്ന് ആദ്യമായി അവളുടെ ശബ്ദം അവിടെ ഉയർന്നു... അവൾ പറഞ്ഞത് കേൾക്കേ അവന്റെ ഹൃദയം ഒരു നിമിഷം നിശ്ചലം ആയപോലെ അവന് തോന്നി............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story