എൻ പ്രാണനെ 💕: ഭാഗം 8

Killing Queen

രചന: Killing Queen

"നീ നീ എന്താ പറഞ്ഞെ.. "ആദ്യത്തെ പകപ്പ് മാറിയതും അവൻ അവളോട്‌ തിരക്കി.. "നിങ്ങൾക്ക് എന്താ ചെവി കേൾക്കില്ലേ...നിങ്ങളെ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു പക്ഷേ അത് ഇന്ന് തകർന്നു നിങ്ങൾ തകർത്തു..."അവൾ അലറുക ആയിരുന്നു അവന് നേരെ ....മോളെ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ ഉണ്ടല്ലോ..."അവൻ അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു "ഞാൻ എന്ത് വായിൽ തോന്നിയത് പറഞ്ഞെന്നാണ് നിങ്ങൾ പറയുന്നേ..."അവളും വെറുതെ വിട്ടില്ല ₹@മോളെ നിനക്ക് അറിയില്ലേ... "ഞാൻ അല്ല നിങ്ങളുടെ പുന്നാര അപ്പു തന്നെയാ പറഞ്ഞെ... എനിക്ക് ഇത് തന്നെ വേണം..നിങ്ങളെ സ്നേഹിച്ചതിനു ഉള്ള പ്രതിഫലം എനിക്ക് കിട്ടി..." "നിന്നോട് ഞാൻ പറഞ്ഞോ എന്നെ സ്നേഹിക്കാൻ എന്റെ ജീവിതം നശിപ്പിച്ചതും പോരാഞ്ഞിട്ട് ആണോടി നീ കിടന്നു പ്രസംഗിക്കുന്നെ...കുറച്ചു എങ്കിലും ഉളുപ്പ് ഉണ്ടായിരുന്നേൽ നീ അത് ചെയുമായിരുന്നോടി... ഇനി നീ ഒരക്ഷരം മിണ്ടിയാൽ ഇത് വരെ കണ്ട രൗദ്രഷിനെ ആയിരിക്കില്ല നീ ഇനി കാണൻ പോകുന്നെ... "അവളുടെ കൈയിൽ ഇറുകെ പിടിച്ചു കൊണ്ടവൻ പറഞ്ഞു. നീ എന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നേൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു...

ഒന്നും നീ നിന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി എന്റെ ജീവിതം നശിപ്പിച്ചിട്ട്... എന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വന്നിട്ട് കൂടുതൽ ന്യായം പറയരുത്... "ഇനി നിനക്ക് എന്താ അറിയാൻ ഉള്ളത് ആ വീഡിയോ അതിനെ പറ്റി ആണോ.. ഞാൻ പറഞ്ഞു തരാമെടി " അവളുടെ കൈയിൽ നിന്നുമവൻ ഫോൺ പിടിച്ചു വാങ്ങി അതിലെ വീഡിയോ നോക്കി അവൻ.. "ഇത് അല്ലെ നിനക്ക് അറിയാൻ ഉള്ളത്... ഇതു അപ്പുവിന്റെ ഫ്ലാറ്റ് ആണ്... നീ കാരണം നശിച്ചത് ഞങ്ങളുടെ സ്വപ്നം ആണ്.. ഇത് എന്റെയും അവളുടെം വീഡിയോ തന്നെ ആണ്...ഏതോ ഒരു സാഹചര്യത്തിൽ പറ്റി പോയ ഒരു അബദ്ധം... ഇനി എങ്കിലും ഉളുപ്പ് ഉണ്ടേൽ എന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോടീ..." അവളെ ബെഡിലേക്ക് തള്ളി ഇട്ടവൻ അവളുടെ മേലെ കൈ കുത്തി നിന്നു... അവൾ എന്നാൽ അവന്റെ വാക്കുകളിൽ തറഞ്ഞു നിൽക്കുകയായിരുന്നു... ഒഴുകാൻ വെമ്പി നിന്ന കണ്ണുനീരിനെ അവൾ തടഞ്ഞില്ല... അവൻ അവളുടെ നിരമിഴികളിലേക്ക് നോക്കി... അവന്റെ കണ്ണുകളിൽ അവളുടെ സീമന്തരേഖയിൽ ചെറുതായി കാണുന്ന സിന്ദൂരത്തെ അവൻ തുടച്ചു നീകിയതും.. അവൾ ഞെട്ടി.. "ഇനി ഈ താലി നിന്റെ കഴുത്തിൽ വേണ്ട...." അവൻ അത് പൊട്ടിച്ചു മാറ്റിയതും അവൾക്ക് ശ്വാസം നിലച്ചപോലെ തോന്നി...

നിന്നോട് ഞാൻ അന്നേ പറഞ്ഞതാണ് ഇത് രണ്ടും നീ അണിയരുതെന്ന്... ഇനി എങ്കിലും കടിച്ചു തൂങ്ങാതെ ഇറങ്ങി പോടീ.. " അവളുടെ മേൽ നിന്ന് എഴുന്നേറ്റു കൊണ്ടവൻ ബുള്ളറ്റും എടുത്തവൻ പുറത്തേക്ക് പോയി... അവൾ അതെ കിടപ്പ് തന്നെ തുടർന്നു... 🌼 അവൾ കണ്ണാടിക്ക് മുന്നിൽ നിന്നു കൊണ്ട് അവളുടെ കോലം നോക്കി.. ഒഴിഞ്ഞ കഴുത്തും സീമന്ത രേഖയും കാണെ അവളുടെ ഉള്ള് നീറി തുടങ്ങിയിരുന്നു... അവന്റെ വാക്ക് അവളുടെ കാതുകളിൽ മുഴങ്ങി കേൾക്കാൻ തുടങ്ങി... അവളുടെ മനസ്സ് ശൂന്യമായ നിമിഷമായിരുന്നത്... അലമാര തുറന്നവൾ എന്തിനോ വേണ്ടി പരതി... ഡ്രെസ്സുകൾ എല്ലാം അതിൽ നിന്നും താഴേക്ക് തള്ളിയിട്ടു പരതി... തിരഞ്ഞ സാധനം കൈയിൽ കിട്ടിയതും അവളുടെ കണ്ണുകൾ തിളങ്ങി... ഏതാനും ഗുളികകൾ ആയിരുന്നത്... എന്തിന്റെ എന്നോ ഏതിന്റെ എന്നോ അറിയില്ല... അവൾ ജഗിൽ നിന്നു വെള്ളമെടുത്... കൈയിൽ കരുതിയ ഗുളികകൾ എല്ലാം വായിലേക്ക് കമഴ്ത്തി.... ഗുളികയുടെ കൈപ്പ് കാരണം അവളുടെ മുഖം ചുളിഞ്ഞെങ്കിലും.. അവൾ അത് പുഞ്ചിരിയോടെ വിഴുങ്ങി... ഫോണിൽ അവരുടെ കല്യാണഫോട്ടോ നോക്കിയവൾ..

ഇനി ഒരു ജന്മം ഉണ്ടെങ്കിൽ നിന്റേത് മാത്രമായ് ജനിക്കാൻ ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.. അവന്റെ ഫോട്ടോയിൽ അമർത്തി ചുംബിച്ചവൾ.... കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും വയറ്റിൽ എന്തോ ഉരുണ്ട് കൂടിയതും അവൾ അസ്വസ്ഥതയോടെ കിടന്നു... അടുത്ത നിമിഷം അവൾ ശർദിച്ചു... ശർദിച്ചു അവശയായി അവൾ ബെഡിലേക്ക് ഇരിന്നു... കുറച്ചു വെള്ളത്തിനായി അവൾ എഴുന്നേറ് ജഗിൽ പിടിച്ചതും തല കറങ്ങി അവൾ വീനിരുന്നു...കൈയിലെ ജഗ് നിലപതിച്ചിരുന്നു....അതിന്റെ കുപ്പിച്ചില്ലുകൾ അവളുടെ കൈകളിലും മറ്റും തറച്ചു കയറി... അവൾ കരഞ്ഞിരുന്നില്ല മൂക്കിൽ നിന്നും രക്തം ഒഴുകാൻ തുടങ്ങിയിരുന്നു... പുഞ്ചിരിയോടെ അവൾ കണ്ണുകൾ അടച്ചു.. 🌼🌼 അർജുൻ നേരം വൈകിയാണ് അങ്ങോട്ടേക്ക് വന്നത് ദച്ചുവിന്റെ റൂം പൂട്ടിയാണ് കിടക്കുന്നെ സമയം പത്തര... അവൾ ഉറങ്ങി കാണുമെന്ന ചിന്തയിൽ അവൻ റൂമിലേക്ക് കയറി... പക്ഷേ രൗദ്രഷിന്റെ ബുള്ളറ്റ് പുറത്തു കാണാഞ്ഞപ്പോൾ അവന് മനസിലായി അവൻ ഇവിടെ ഇല്ലെന്ന്... ഫ്രഷ് ആയി വന്നവൻ ഹാളിൽ വന്നിരുന്നു... ടീവി ഓൺ ചെയ്തു... രൗദ്രഷിനായി കാത്തിരുന്നു.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story