എൻ പ്രാണനെ 💕: ഭാഗം 9

Killing Queen

രചന: Killing Queen

അർജുൻ tv ഓൺ ചെയ്തു എങ്കിലും അവന് അത് ആസ്വദിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... അവൻ tv ഓഫ്‌ ആക്കി കിച്ചണിലേക്ക് പോയി... അവിടെ ചപ്പാത്തിയും തക്കാളി കറിയും ഇരിക്കുന്നത് കണ്ടവൻ പ്ലേറ്റ് എടുത്തു അതിലേക്ക് വിളമ്പി... ഹാളിൽ ചെന്നിരുന്നവൻ ദച്ചുവിന്റെ അടഞ്ഞു കിടക്കുന്ന റൂമിലേക്ക് നോക്കി... അവൾ ഒന്നും കഴിച്ചിട്ട് ഉണ്ടാകില്ല എന്ന് അവന് തോന്നി... അവന് കൈയിലെ പ്ലേറ്റ് ടേബിളിൽ വെച്ചവൻ ദച്ചുവിന്റെ റൂമിന് നേരെ നടന്നു... രണ്ട് മൂന്നു തവണ അവന് വാതിലിൽ തട്ടിയിട്ടും അകത്തു നിന്നും പ്രതികരണം ഒന്നും ഇല്ലായിരുന്നു... വാതിലിൽ തട്ടിയിട്ടും അവൾ തുറക്കുന്നില്ല എന്ന് കണ്ടതും അവന്റെ മനസ്സിൽ എന്തോ പേടി വന്നു നിറയാൻ തുടങ്ങിയിരുന്നു... അവൻ ഡോറിൽ ആഞ്ഞു ഒരു തള്ള് വെച്ച് കൊടുത്തതും അത് തുറന്നു വന്നിരുന്നു... തറയിൽ വലിച്ചു വാരി ഇട്ടേക്കുന്ന ഡ്രെസ്സുകൾ കാണെ അവന്റെ മുഖം ചുളിഞ്ഞിരുന്നു... റൂമിന്റെ അങ്ങേ മൂലയ്ക്ക് ചെവിയിൽ നിന്നും മൂക്കിൽ നിന്നിം രക്തം വാർന്നു ബോധം മറഞ്ഞു കിടക്കുന്നവളെ അവന്റെ കണ്ണിൽ ഉടക്കിയിരുന്നു... ആദ്യം അവന് ഒന്ന് പകച്ചെങ്കിലും.. അർജുൻ അവളുടെ അടുത്തേക്ക് ചെന്നിരുന്നു...

പൾസ് ചെക്ക് ചെയ്തവൻ.. അവളെയും വാരി എടുത്തു പുറത്തേക്ക് ഓടിയിരുന്നു... അവളെ കാറിൽ ഇരുത്തി അവൻ കാർ സ്റ്റാർട്ട്‌ ആക്കിയിരുന്നു... ഡ്രൈവ് ചെയ്യുന്നതിടയിൽ അവൻ രൗദ്രഷിനെ വിളിച്ചു എങ്കിലും കാൾ അവൻ അറ്റൻഡ് ചെയ്യുന്നുണ്ടായിരുന്നില്ല... ദച്ചുവിനെ തന്റെ നെഞ്ചോട് ചേർത്ത് കിടത്തി അവന് സ്പീഡിൽ ഡ്രൈവ് ചെയ്തു.... 💞💞 വീട്ടിൽ നിന്നും രൗദ്രാഷ് നേരെ ചെന്നത് അപ്പുവിന്റെ ഫ്ലാറ്റിലേക്ക് ആയിരുന്നു... അവളെ കണ്ട പാടെ രൗദ്രാഷിന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞിരുന്നു... അവളുടെ കണ്ണുകൾ നിറഞ്ഞത് കാണെ അവന് സങ്കടം തോന്നി എങ്കിലും.. അവൾ ചെയ്ത തെറ്റ് ഓർക്ക് അവന് ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല... എന്തിനാ എന്നെ തല്ലിയെ... പറ രുദ്രേട്ടാ... എന്തിനാ എന്നെ തല്ലിയതെന്ന്... അവന്റെ ഷർട്ടിൽ പിടിച്ചു ഉലച്ചുകൊണ്ടവൾ ചോദിച്ചു... അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു... "എന്തിനാ എന്നോ... ഇത് എന്താടി ........മോളെ "തന്റെ മേലുള്ള പിടി വിടുവിപ്പിച്ചവൻ കൈയിലെ ഫോണിൽനിന്ന വീഡിയോ അവൾക്ക് നേരെ കാണിച്ചു കൊണ്ടവൻ ചോദിച്ചു... അത് കാണെ അവളുടെ നെറ്റിയിൽ നിന്നും വിയർപ്പ് തുള്ളികൾ ഒഴുകാൻ തുടങ്ങിയിരുന്നു..

"ഇത്... ഇത് ഇതല്ലാതെ എനിക്ക് വേറെ ഒരു മാർഗം ഇല്ലായിരുന്നു... അവൾ നിങ്ങളുടെ ജീവിതത്തിൽ ഉള്ള ഓരോ നിമിഷവും ഞാൻ മരിച്ചോണ്ട് ഇരിക്കുവാ...അത് കൊണ്ടാണ് ഞാൻ അങ്ങനെ ഒന്ന് ക്രീയേറ്റ് ചെയ്തേ..." അവൾ അതും പറഞ്ഞു അവിടെ ഉള്ള ചെയറിലേക്ക് ഇരിന്നു... അവൾ അവിടെ ഇരിന്നു ആർത്തു കരയാൻ തുടങ്ങിയതും... രൗദ്രഷിനു ദേഷ്യം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല... "എങ്കിലും അവൾ ഒരു പെണ്ണാണ് അപ്പു.. നിന്നെ പോലെ ഒരു പെണ്ണ്... സ്വന്തം ഭർത്താവിനെ ആ ഒരു രീതിയിൽ കാണേണ്ടി വരുന്ന ഒരു അവസ്ഥയെ പറ്റി നീ ചിന്തിച്ചിട്ട് ഉണ്ടോ... അവളുടെ സ്ഥാനത് നീ ആയിരുന്നു എങ്കിൽ.. "അവന് അവൾക്ക് നേരെ ഉള്ള ചെയറിൽ വന്നിരുന്നു കൊണ്ട് പറഞ്ഞു.. "എന്ത് അവസ്ഥ ഭർത്താവിനെ വിശ്വാസം ഉള്ളവൾ ആണേൽ അത് വിശ്വസിക്കില്ല..."അവൾ വല്ലാത്തൊരു ഭാവത്തോടെ പറഞ്ഞു... ആ... അവന് എന്തോ പറയാൻ വന്നതും അവന്റെ ഫോൺ റിങ് ചെയ്തിരുന്നു... അർജുൻ ആണെന്ന് കാണെ അവന് ഫോൺ എടുക്കാൻ തുനിഞ്ഞെങ്കിലും... അവൾ അതിന് സമ്മതിച്ചിട്ട് ഉണ്ടായിരുന്നില്ല.. "അപ്പു കളിക്കാതെ ഫോൺ തന്നെ..." "ഇല്ല കുറച്ചു നേരം എന്റെ കൂടെ സ്പെൻഡ്‌ ചെയ്യ് പ്ലീസ്.. "

അവൾ അവന്റെ മടിയിലേക്ക് കയറി ഇരിന്നു കൊണ്ട് പറഞ്ഞു... "മാറി ഇരിക്ക് അപ്പു... എനിക്ക് ദേഷ്യം വരുന്നുണ്ട്.... ഇപ്പോൾ എന്റെ കൂടെ നീ വന്നോളണം... വന്നു ദച്ചുവിനെ സത്യാവസ്ഥ ബോധിപ്പിക്കണം.... "അവളുടെ കൈയിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് പോകാൻ നിന്നതും അവൽ അവന്റെ കൈ കുടഞ്ഞു എറിഞ്ഞിരുന്നു.. "നിങ്ങൾ എന്താ ഉദ്ദേശിക്കുന്നെ കാൽ പിടിച്ചു മാപ്പ് പറയണമെന്നോ..."അവൾ ചോദിച്ചു "അതെ അത് തന്നെ തെറ്റ് ചെയ്തിട്ട് ഉണ്ടെങ്കിൽ മാപ്പ് പറയണം.. നീ അവളോട് മാപ് പറഞ്ഞെ പറ്റൂ..'"അവളുടെ ബേറെ കൈ കെട്ടി നിന്നു കൊണ്ടവൻ പറഞ്ഞു "ഇല്ല...ഞാൻ വരില്ല.." "നീ വന്നില്ലെങ്കിൽ കൊണ്ട് പോകാനും എനിക്ക് അറിയാം... " വീണ്ടും അവന്റെ ഫോൺ റിങ് ആയതും അപ്പുവിന് എന്തൊക്കെയോ മനസ്സിലായി തുടങ്ങിയിരുന്നു.. അവന് ഫോൺ എടുക്കാൻ പോയതും അവൾ അവനെ ഇറുകെ പുണർന്നിരുന്നു... "മാറി നിൽക്ക് അപ്പു ഒന്നാതെ എനിക്ക് ദേഷ്യം കയറി നിൽക്ക... "അവളെ പുറകിലേക്ക് തള്ളി കൊണ്ടവൻ പറഞ്ഞു.. "ഇപ്പോൾ നിന്റെ മനസ്സിൽ അവൾ ആണല്ല...വല്ലാത്തൊരു ഭാവത്തോടെ അവൾ തറയിൽ നിന്നും എഴുന്നേറ്റ്.. അല്ലെ നിന്റെ മനസ്സിൽ ഇപ്പോൾ ദർശന ആണല്ലേ...

ആ നശൂലം പിടിച്ചവൾക്ക് വേണ്ടിയിട്ട് അല്ലെ നീ എന്നെ തല്ലിയതും ഇപ്പോൾ പിടിച്ചു തള്ളിയതും... "നശൂലം പിടിച്ച ചന്തു ഒന്ന് ചത്തു കിട്ടിയാൽ മതിയായിരുന്നു നാശം...ബാക്കി ഉള്ളവരുടെ ജീവിതം തകർക്കാൻ ആയി...എപ്പോൾ അവൾ മറ്റേ നിന്റെ കൂട്ടുകാരന്റെ കൂടെ അല്ലെ.... അവൾ അത്ര ശെരി ഒന്നും അല്ല....വല്ല അവിഹിതബന്ധം എങ്ങാനും ഉണ്ടോന്ന് ആർക്ക.."അവൾ പറഞ്ഞു തീരും മുൻപേ രൗദ്രഷിന്റെ വിരലുകൾ അവളുടെ രണ്ട് കവിളിലും മാറി മാറി അടിച്ചു കൊണ്ടിരുന്നു.... "ഇനി ഒരക്ഷരം നീ അവളെ പറ്റി പറഞ്ഞാൽ...നായിന്റെ മോളെ... വെച്ചേക്കില്ല നിന്നെ ഞാൻ... കുറെ നേരമായി അവളുടെ... മര്യാദക്ക് എന്റെ കൂടെ വന്നോളണം..."അവന്റെ ഭാവമാറ്റം അവളെ ശെരിക്കു ഞെട്ടിച്ചിരുന്നു... ഫോൺ വീണ്ടും റിങ് ആയതും അവന് അറ്റൻഡ് ചെയ്തു ചെവിയോരം വെച്ച്... അർജുൻ പറയുന്നത് കേൾക്കേ... അവന്റെ ശരീരം കുഴയുന്നത് പോലെ തോന്നി.... കാൾ കട്ട്‌ ആക്കിയവൻ അവിടെ ഉണ്ടായിരുന്ന ചെയർ എടുത്തവൻ ടീവിയിലേക്ക് എരിഞ്ഞു... ടീവി ഉടഞ്ഞതും.. എല്ലാ കാണെ അപ്പു പേടിയോടെ അവനെ നോക്കി... അവന്റെ രൗദ്രഭാവം അവളെ ഏറെ ഭയപ്പെടുത്തി..

".......മോളെ അവൾക്ക് എന്തെങ്കിലും പറ്റിയാൽ... സ്നേഹിച്ച പെണ്ണ് ആണെന്ന് ഒന്നും ഞാൻ നോക്കില്ല.. ഇത് പോലെ തകർക്കും നിന്നെ ഞാൻ..."ഉടഞ്ഞ ടീവിയെ ചൂണ്ടി അവന് പറഞ്ഞതും അവൾ ഒരു മൂലയ്ക്ക് ചുരുണ്ട് കൂടി... ബുള്ളറ്റ് എടുത്തു അവൻ സ്പീഡിൽ അവിടെ നിന്നറങ്ങുമ്പോൾ അവന്റെ ചെവിൽ അർജുൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.. "ദച്ചു ഇവിടെ സിറ്റി ഹോസ്പിറ്റലിൽ icu വിൽ ആണ്..48hrs കഴിയാണ്ട് ഒന്നും പറയാൻ പറ്റില്ല എന്നാണ് പറഞ്ഞേക്കുന്നത്... ജീവിക്കുമോ മരിക്കുമോ എന്നറിയണ്ട ഒരുത്തി അകത്തു കിടപ്പുണ്ട് നിനക്ക് സൗകര്യം ഉണ്ടെങ്കിൽ ഇവിടെ വരെ ഒന്ന് വരണം.."അർജുന്റെ ഉയർന്ന സ്വരം കാതിൽ തുളച്ചു കയറി കൊണ്ടിരുന്നു... 💕 ബൈക്കിൽ നിന്നുമവൻ ചാടി ഇറങ്ങി icu വിന് നേരെ ഓടിയെടും ദർശനയുടെ അച്ഛനെയും അമ്മയെയും അവിടെ കാണെ അവന്റെ കാലുകൾ നിശ്ചലം ആയിരുന്നു... അവർ എങ്ങനെ ഇവിടെ എത്തി എന്നുള്ള ചിന്ത അവനിൽ വന്നു നിറയാൻ തുടങ്ങി.. കരഞ്ഞു കൊണ്ടിരുന്ന അവളുടെ അമ്മ അവനെ കാണെ വെറുപ്പോടെ മുഖം തിരിച്ചിരുന്നു...

അവളുടെ അച്ഛൻ അവന്റെ കരണംനോക്കി ഒന്ന് കൊടുത്തിരുന്നു... "ഞങ്ങളുടെ കുട്ടിക്ക് എന്തെങ്കിലും പറ്റിയാൽ.... നീയും നിന്റെ അവളും ഈ ഭൂമിയിൽ ഉണ്ടകില രൗദ്രാഷ്.." അത് പറയുമ്പോഴും അയാളുടെ സ്വരം ഇടറിയിരുന്നു... അയാൾ ഒരു ആശ്രയത്തിനായി അവിടെ ഉള്ള ചെയറിലേക്ക് ഇരിന്നു... രൗദ്രാഷ് അർജുനെ നോക്കി... അവന്റെ t ഷർട്ടിൽ പറ്റിയിരുന്ന രക്തകര കാണെ അവന് കുറ്റബോധം തോന്നി.. ഒന്നും അല്ലെങ്കിലും ഞാനും തെറ്റ് കാരൻ ആണ് ഒരു ഭാര്യയോട് പറയാൻ പറ്റിയ വാക്കുകൾ അല്ല താൻ കുറച്ചു നേരത്തെ അവളോട് പറഞ്ഞത്.... അവന്റെ മനസ്സ് കുറ്റബോധതാൽ വിങ്ങാൻ തുടങ്ങി... വെറും നിലത്തേക്ക് ഊർന്നിരുന്നവൻ... കാൽമുട്ടിൽ മുഖം ഒളിപ്പിച്ചിരുന്നു... ദർശനയുടെ അച്ഛന്റെയും അമ്മയുടെയും... കരച്ചിൽ അവന്റെ ചെവിൽ മുഴങ്ങി കൊണ്ടിരുന്നു.. അവൻ ചെവി പൊത്തി പിടിച്ചു കൊണ്ട് ഇരിന്നു... എന്ത് കൊണ്ടോ അവന്റെ മിഴികളും അവൾക്കായി കണ്ണീർ പൊഴിച്ചു കൊണ്ടിരുന്നു... അവന്റെ ഓർമ്മകൾ ഏഴു വർഷങ്ങൾക്ക് പുറകിലേക്ക് പോയി............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story