കൂട്ട് 💕💕💕: ഭാഗം 21

Koott

രചന: ജിഫ്‌ന നിസാർ

ചുവരിലേക്ക് ഒരു കാൽ കുത്തി വെച്ചിട്ട്.. ദയയുടെ ചുമലിൽ കയ്യിട്ട് വലിച്ചടുപ്പിച്ചു റോഷൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. സന്തോഷം കൊണ്ട് ഹൃദയം കൂട് പൊട്ടിച്ചു വരും പോലെ.. ഒരിക്കലും നടക്കില്ലെന്ന് പേടിച്ച... ഏറെ കൊതിപ്പിച്ച തന്റെ പ്രണയം.. അവന്റെ നോട്ടം കണ്ടപ്പോൾ... ദയ തല താഴ്ത്തി.. താടി തുമ്പിൽ പിടിച്ചിട്ട് അവൻ അത് നിവർത്തി പിടിച്ചു.. എന്തേ..... വാക്കിൽ പോലും പ്രണയം നിറച്ചിട്ട് അവന്റ ചോദ്യം. ഒന്നും ഇല്ലെന്ന് അവൾ തലയാട്ടി കാണിച്ചു. "ഞാൻ.... ഞാൻ എത്ര കൊതിച്ചു പോയിട്ടുണ്ടന്നറിയോ... എന്നോട് ചേർത്ത് നിർത്താൻ.. എന്റെ മാത്രം ആയിട്ട്..." മുഖത്തേക്ക് പാറി വീണ അവളുടെ മുടി ഇഴകൾ വിരൽ കൊണ്ട് മാടി നീക്കി അവൻ പറയുമ്പോൾ... ആ കണ്ണിലെ ജ്വലിക്കുന്ന പ്രണയത്തിലേക്ക് ദയ കുറ്റബോധത്തോടെ നോക്കി... "ചുമലിൽ വെച്ച അവന്റെ കയ്യിൽ അവൾ മുറുകെ പിടിച്ചു "ഞാൻ... ഞാൻ അറിഞ്ഞില്ലാലോ... എന്നെ ജീവനോളം സ്നേഹിക്കുന്ന ഈ ആളെ "

ദയ പറഞ്ഞപ്പോൾ റോഷൻ പതിയെ ചിരിച്ചു.. "അറിഞ്ഞിരുന്നു എങ്കിലോ.. നിനക്ക് എന്നെ സ്വീകരിക്കാൻ ആവുമായിരുന്നോ " അവന്റെ ചോദ്യം.. മറുപടി പറയാൻ ആവാതെ അവൾ അവനെ നോക്കി.. "കഴിയില്ല.. അതെനിക്കും അറിയാം.. എനിക്കിഷ്ടമായിരുന്നു. എന്റെ ജീവനോളം. നിന്നിലേക്ക് അത് ചേർത്ത് വെച്ചിട്ട്... നിന്റെ പ്രിയപ്പെട്ടവരെ വേദനിപ്പിക്കാൻ എനിക്ക് തോന്നിയില്ല...മാറി നിന്നിട്ട് സ്നേഹിച്ചു.. നീ സന്തോഷമായിരിക്കട്ടെ എന്ന് ആഗ്രഹിച്ചു " റോഷൻ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ... ദയ വീണ്ടും അവനെ ഇറുകെ പിടിച്ചു.. ചിരിച്ചു കൊണ്ട് അവൻ അവളെ ചേർത്ത് പിടിച്ചു. ഹൃദയം ഒന്നായി മിടിക്കും പോലെ.. ചുറ്റും ഉള്ളതിനെ എല്ലാം അവൻ മറന്നു പോയിരുന്നു.. "ആര് പറഞ്ഞു തന്നു " കാതോട് ചേർന്ന് റോഷൻ ചോദിച്ചപ്പോൾ ദയ അവന്റെ മുഖത്തേക്ക് നോക്കി.. "അത് പറഞ്ഞു തരില്ല " കുറുമ്പോടെ അവൾ ചിരിച്ചു.. "വേണ്ട.. ഞാൻ കണ്ടു പിടിച്ചോളാം ട്ടാ " ആ മുക്കിൽ പിടിച്ചു വലിച്ചു കൊണ്ട് റോഷൻ പറഞ്ഞു.

അവനിൽ നിന്നും അകന്നു മാറി അവൾ വീണ്ടും കൈകൾ നീട്ടി പിടിച്ചു.. "അന്നിതു സ്വീകരിച്ചത് വെറുപ്പോടെ ആയിരുന്നു. എന്നെ ഒരിക്കലും സ്നേഹിക്കാത്ത ഒരാളെ ഓർത്തിട്ട്... അവനിലേക്ക് എത്താനുള്ള വഴി തിരഞ്ഞിട്ടായിരുന്നു " ദയ പറയുമ്പോൾ റോഷൻ നെഞ്ചിൽ കൈകൾ കെട്ടി അവളെ നോക്കി നിന്നു. "എത്ര മാത്രം ഞാൻ സ്നേഹിച്ചു.. വിശ്വസിച്ചു.. അപ്പോഴും ഞാൻ അറിഞ്ഞില്ല റോഷൻ.. അവൻ എന്നെ ചതിക്കുവാണ് എന്ന്... പലരിൽ ഒരാൾ മാത്രം ആണ് അവന് ഞാൻ എന്ന് " വീണ്ടും ആ കണ്ണ് നിറഞ്ഞു.. നീട്ടിയ കയ്യിൽ ഇരുന്ന് ആ താലി വിറച്ചു.. "എത്രത്തോളം നമ്മൾ ഒരാളെ സ്നേഹിക്കുന്നുവോ.. അത്രത്തോളം അയാൾക്ക് നമ്മളെ ചതിക്കാൻ എളുപ്പമാണ് ദയ " അലിവോടെ റോഷൻ പറയുമ്പോൾ അവളൊന്നു ചിരിച്ചു. "എന്റെ കൂടി തെറ്റാണ്.. ആരെന്നും എന്തെന്നും അറിയാതെ ഒരു വിഡ്ഢിയെ പോലെ.. അവനെ കുറിച്ച് എന്റെ ഫ്രണ്ട്സ് മുഴുവനും വാൺ ചെയ്തിട്ടും ഞാൻ അനുസരിചില്ല.. ഒരുപാട് അന്വേഷിച്ചു നടന്നു...

ഞാനും എന്റെ കൂട്ടുകാരും.. ഒരു തുമ്പ് പോലും കിട്ടാതെ ഞാൻ എത്ര വേദനിച്ചു... എല്ലാം എന്നെ വേണ്ടാത്ത ഒരാൾക്ക് വേണ്ടി.. അപ്പോഴും.. നിന്റെ കണ്മുന്നിൽ തന്നെ ഞാൻ എത്ര വട്ടം അവനെ ഓർത്തു കരഞ്ഞു... എന്നിട്ടും.. ഒരിത്തിരി പോലും പരിഭവം കാണിക്കാതെ.. നീ..." ദയ ഒന്ന് ഏങ്ങി.. റോഷന്റെ ചുണ്ടിലും ഒരു ചിരി ഉണ്ടായിരുന്നു.. "എങ്ങനെയാണ് റോഷൻ.. നിനക്കിത്രയും എന്നെ ഇപ്പോഴും സ്നേഹിക്കാൻ ആവുന്നത്.. എനിക്ക് ചുറ്റും ഒരു കുട പോലെ നിന്റെ തണൽ വിരിക്കാൻ ആവുന്നത്... നീ പൊള്ളി പിടയുമ്പഴും എന്നെ പൊതിഞ്ഞു പിടിച്ചു തണുപ്പിക്കാൻ ആവുന്നത്..." ദയ പറയുമ്പോൾ റോഷൻ അവളുടെ അരികിൽ പോയി നിന്നു.. "നിന്നെ പോലെ സ്നേഹിക്കാൻ... എനിക്ക് ഒരിക്കലും ആവില്ല.." വീണ്ടും വീണ്ടും അവൾ അത് തന്നെ പറഞ്ഞു.. "എന്നെ പോലെ അല്ല... നീ എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞപ്പോ തന്നെ.. ഞാൻ... എനിക്ക്..." ഒരു കൈ അരയിൽ കുത്തി മറു കൈ കൊണ്ട് അവൻ നെറ്റി തടവി... "

എനിക്കറിയില്ല ദയ... എങ്ങനെ പറഞ്ഞു തരും ഞാൻ.." റോഷൻ ചിരിച്ചു കൊണ്ട് പറഞ്ഞു. "എന്നെ ഒരുപാട് സങ്കടപെടുത്തിയ സന്തോഷമാണ് നീ.മനസറിഞ്ഞു നീ എന്നെ സ്നേഹിച്ചെങ്കിൽ എന്ന് തോന്നും.. തൊട്ടടുത്തുള്ള നിമിഷം.. അത് ഞാൻ നിന്നോട് ചെയ്യുന്ന അനീതിയാണ് എന്ന് ഓർക്കും.പിടിച്ചു വാങ്ങാൻ അന്നും ഇന്നും കൊതിക്കുന്നില്ല.." ദയ നിറഞ്ഞ കണ്ണോടെ അവന്റെ നേരെ നോക്കി.. "എന്നിൽ നിനക്ക് മരണമില്ല ദയ..ഒരു മറവിക്കും നിന്നെ ഞാൻ വിട്ട് കൊടുക്കുകയുമില്ല. അത്രമാത്രം നിന്നെ ഞാൻ സ്നേഹിക്കുന്നു " അവളുടെ കവിളിൽ കൈകൾ ചേർത്ത് പറയുമ്പോൾ... അങ്ങനെ ഒന്ന് പറയാൻ അവനെന്നോ കൊതിച്ചു പോയിരുന്നു.. "എന്നിലിപ്പഴും പണ്ടന്നോ നീ വന്നു സ്നേഹം നിറച്ചിട്ട് പോയ ആ ഒരിടം ഒഴിഞ്ഞു കിടക്കുന്നുണ്ട്..പകരക്കാരനി ആര് വന്നാലും തുറക്കാത്ത വാതിലുമായി..." റോഷൻ അവൾ നീട്ടി പിടിച്ച കയ്യിലെ മാല എടുത്തു.. നിവർത്തി പിടിച്ചിട്ട് അവളെ നോക്കി.. "നീ ഇത് സ്വീകരിച്ചത് ഏത് മനസ്സോടെയാണേലും.. ഞാൻ ഇത് അണിയിച്ചു തന്നത്... എന്റെ പെണ്ണിനെയാണ്.. നിനക്കൊപ്പം ജീവിതം മോഹിച്ചല്ല... എന്റെ പെണ്ണിന്റെ സന്തോഷം മാത്രം ആഗ്രഹിച്ചാണ്.."

റോഷൻ പറയുമ്പോൾ ദയ പതിയെ ചിരിച്ചു.. "ഞാൻ ഇതണിയിക്കുമ്പോൾ വെറുപ്പോടെ നോക്കിയ കണ്ണുകളിൽ എല്ലാം... ഇപ്പൊ നമ്മൾ ഒരുമിച്ചു കഴിയണേ എന്നുള്ള മോഹമാണ്.." "എനിക്കിത്തിരി സമയം വേണം...ആ ചതിയുടെ മുറിവെന്നിൽ നിന്നും മാഞ്ഞു പോവാൻ... നിന്റേത് മാത്രം ആകുവാൻ " ദയ പറയുമ്പോൾ റോഷൻ അവളെ തോളിൽ ചേർത്ത് പിടിച്ചു.. "ഒരുമിച്ചൊരു ജീവിതം ഉണ്ടാവില്ല എന്നുറപ്പിച്ചും സ്വന്തമാക്കാൻ കഴിയില്ലെന്നറിഞ്ഞും നിന്നെ ഞാൻ സ്നേഹിച്ചിരുന്നു ദയ..." റോഷൻ പറയുമ്പോൾ ദയ അവന്റെ നേരെ നോക്കി.. അവനൊന്നു കണ്ണടച്ച് കാണിച്ചു.. "എന്റെ മിന്ന് നിന്റെ സ്വപ്നങ്ങൾക്ക് മേലുള്ള കൊലക്കയർ അല്ലെന്റെ പെണ്ണെ... നിനക്കൊപ്പം ഞാൻ കൂടി ഉണ്ടെന്നുള്ള ഓർമ പെടുതലാണത്." "നിന്നെ വേണ്ടാത്തവരെ മനസ്സിൽ നിന്നൊഴിവാക്കി അവരിൽ നിന്നും പുറത്തിറങ്ങി വരുന്നത് വരെയുള്ള വിഷമം മാത്രമേ നിന്നിലൂള്ളൂ..അത് ഉൾകൊള്ളാൻ കഴിഞ്ഞാൽ... നിനക്ക് മുന്നിലെ ജീവിതം മനോഹരമാവും " റോഷൻ അവളെ പിടിച്ചു തനിക്കു നേരെ നിർത്തി.. അവൻ നോക്കുമ്പോൾ സ്വയം മറന്നു പോകും പോലെ.... യഥാർഥ പ്രണയം എന്താണ് എന്നിപ്പോൾ അവൾക്ക് തിരിച്ചറിയാൻ കഴിയും..

നമ്മളെ നമ്മളായിട്ട് സ്നേഹിക്കുന്നവരെ ചേർത്ത് പിടിക്കാൻ മനസ്സും കൊതിച്ചു പോകുന്നു.. വെറുതെ പറയുന്നതല്ല... പ്രവർത്തിക്കുന്നതാണ് സ്നേഹം എന്ന് കണ്മുന്നിൽ കാണിച്ചു തന്നവന്റെ കയ്യിൽ ആണ് കോർത്തു പിടിച്ചിരിക്കുന്നത്.. ജീവനോളം അവൻ സ്നേഹിക്കുന്നു എന്ന് ഇപ്പൊ അറിയാൻ പറ്റുന്നുണ്ട്.. പറയാനും പങ്ക് വെക്കാനും ആള് ഉണ്ടാവുമ്പോൾ അല്ലേ ജീവിതം മനോഹരമാവുന്നത്.. പറയുന്നത് കേൾക്കാൻ പോലും സമയം ഇല്ലായിരുന്നു ഷായ്ക്ക്.. ഇപ്പൊ മനസ്സിലാവും... അത് സമയകുറവല്ല... താല്പര്യകുറവാണ് എന്നത്. നഷ്ടപെടുമെന്ന് ഉറപ്പുള്ള ഒരാളെ ഒരുപാട് സ്നേഹിച്ചവനാണ്.. കണ്മുന്നിൽ മറ്റൊരാളെ കുറിച്ച് സ്നേഹത്തോടെ പറയുമ്പോൾ... നെഞ്ച് ഉരുകുന്ന വേദന അമർത്തി പിടിച്ചവനാണ്.. നോവിന്റെ ഒരു കടൽ ഉള്ളിൽ അലറി വിളിക്കുമ്പോഴും ഭ്രാന്തമായി സ്നേഹിക്കാൻ കഴിയുന്നവനാണ്.. ഇനിയും എന്തിന്റെ പേരിലാണ് ഉപേക്ഷിച്ചു കളയുന്നത്.. തോറ്റു തോറ്റു തോൽവിയോടുള്ള പേടി മാറിയ ഈ സ്നേഹത്തെ ഇനിയും എങ്ങനെയാണ് തോൽപ്പിച്ചു കളയുന്നത്..

മരണത്തിന് പോലും ഇവനെന്നെ ഒറ്റയ്ക്ക് വിട്ട് കൊടുക്കില്ലെന്നു ആ കണ്ണിൽ തിളക്കുന്ന സ്നേഹം വിളിച്ചു പറയുന്നുണ്ട്.. ഈ സ്നേഹം സ്വീകരിക്കാൻ ഭാഗ്യം ഉള്ളത് കൊണ്ടാവാം... ഷായെ തിരഞ്ഞു പിടിക്കാൻ ഈ കൈകൾ തന്നെ കൂട്ട് പിടിച്ചത്.. "എനിക്കിത് വേണം " അവന്റെ കയ്യിലെ മാലയെ ചൂണ്ടി ദയ പറഞ്ഞു.. അവനും ചിരിച്ചു കൊണ്ട് അവളെ നോക്കി.. "തെമ്മാടിയാണ് ഞാൻ" റോഷൻ കുസൃതിയോടെ ഓർമിപ്പിച്ചു.. "അറിയാം... ഈ തെമ്മാടി എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്... എനിക്കത് മതി " അവളും ചിരിച്ചു കൊണ്ട് പറഞ്ഞു.. "അനേകായിരം വർഷം ജീവിച്ചിട്ടൊന്നും ഒരു കാര്യവും ഇല്ല ദയ.. മനസ്സിൽ ഇഷ്ടം തോന്നിയവരോടൊപ്പം ഒരു നിമിഷം ജീവിക്കാൻ ആയാൽ അതാണ്‌ ജീവിതം.. എനിക്ക് മുന്നിൽ നിന്റെ ആവിശ്യവുമായി നീ വന്നു നിന്നപ്പോഴും അതാണ്‌ ഞാൻ ഓർത്തത്." ഒരു കൈ കൊണ്ട് അവളെ ചേർത്ത് അരികിലേക് നിർത്തി റോഷൻ പറഞ്ഞു.. "അന്നത്തെ പോലെ അല്ല... ഇന്നിപ്പോൾ ഈ സ്നേഹം എനിക്കറിയാം...

നിറഞ്ഞ മനസ്സോടെ തന്നെയാണ് തല കുനിച്ചു തരുന്നത്.. ഞാനും നീയും ഒന്നൂടെ ചേർന്നിട്ട് നമ്മൾ ആവുന്നു " ദയ പറയുമ്പോൾ റോഷൻ താലി ഉയർത്തി പിടിച്ചിട്ട് അവളെ നോക്കി.. "നിന്നെ ഞാൻ സ്നേഹിക്കുന്നു ദയ.. നിന്റെ സാമിപ്യം കൊതിക്കുന്നുണ്ട്... നിന്റെ നല്ലതിന് വേണ്ടി പ്രാർത്ഥനയുണ്ട്.. കാരണം നിന്നെക്കാൾ വലുതായി എന്നിൽ ഒന്നുമില്ല " പ്രണയം കണ്ണിൽ നിറച്ചു കൊണ്ട് അവളുടെ കണ്ണിലെക്ക്‌ നോക്കി... റോഷൻ പറഞ്ഞിട്ട് ആ താലി അവളുടെ കഴുത്തിൽ ചേർത്ത് വെച്ചു. "ഇനിയും ഇനിയും നീ എന്നിലേക്ക് ആഴിന്നിറങ്ങണം..കാണാതെയാവുമ്പോൾ തിരഞ്ഞു വന്നേക്കണം..എന്നിലെ തെറ്റുകൾ ചൂണ്ടി കാണിച്ചു തരണം.. വാശി പിടിക്കണം... പിണങ്ങിയിരിക്കണം.. അങ്ങനെ അങ്ങനെ സ്നേഹം കൊണ്ട് നീ ഇനിയും എന്നെ തോല്പ്പിക്കണം... പറയുന്നതിനൊപ്പം തന്നെ ആ മിന്ന് അവൻ അവളിൽ അണിയിച്ചിരുന്നു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story