കൂട്ട് 💕💕💕: ഭാഗം 8

Koott

രചന: ജിഫ്‌ന നിസാർ

തനിക്കു മുന്നിലേക്ക് നീക്കി വെച്ച ബീഫിലേക്ക് റോഷൻ ആവേശത്തിൽ നോക്കി കൈകൾ കൂട്ടി തിരുമ്പി.. അരികിൽ ആവി പറക്കുന്ന കപ്പയും.. അന്നമ്മച്ചിയുടെ കൈപ്പുണ്യം അപാരമാണ്.. അടുക്കളയിൽ....മാർബിൾ സ്ലാബിൽ കയറി ഇരുന്നിട്ടാണ് റോഷന്റെ ആസ്വദനം.. അരികിൽ ചിരിച്ചു കൊണ്ട് തന്നെ അവന്റെ പ്രിയപ്പെട്ട അമ്മയും.. "എന്തൊരു രുചിയാണ്... ഇത്രേം രുചിയുള്ള ഭക്ഷണം ഞാൻ എന്റെ അമ്മ മരിച്ചേ പിന്നെ കഴിച്ചിട്ടില്ല..." റോഷൻ അവരോടു പറയുമ്പോൾ ആ മുഖം തെളിഞ്ഞു... കണ്ണുകൾ തിളങ്ങി... "ഇവിടെ ഉള്ളൊര് എന്തൊരു വിഡ്ഢികൾ ആണ്... ഇത്രേം രുചിയായിട്ട് ഭക്ഷണം ഉണ്ടാക്കുന്ന അമ്മയെ മാറ്റി നിർത്തിയിട്ട്... അവര് കണ്ണീ കണ്ട ചവറൊക്കെ വാരി കഴിച്ചു ജീവിക്കുന്നു... കഷ്ടം " സത്യം ആന്നോ ടാ.. കൊള്ളാവോ " റോഷൻ പറയുമ്പോൾ വിശ്വാസം ഇല്ലാത്ത പോലെ അന്നമ്മച്ചി ഒരിക്കൽ കൂടി ചോദിച്ചു... "പിന്നല്ലാതെ... പൊളിയല്ലേ... സൂപ്പർ... അമ്മ ഇങ്ങോട്ട് വന്നേ..." അവൻ അവരെയും അരികിൽ പിടിച്ചിരുത്തി. അവൻ കഴിക്കുന്നതിൽ നിന്ന് തന്നെ സ്പൂണിൽ കോരി എടുത്തു അമ്മക്ക് നേരെ റോഷൻ നീട്ടുമ്പോൾ ആ കണ്ണുകൾ നിറഞ്ഞു പോയിരുന്നു...

അത്രയൊക്കെയെ അവർക്കും വേണ്ടൂ.. വല്ലപ്പോഴും വെച്ചുണ്ടാക്കി നീട്ടുമ്പോൾ അതൊന്ന് ഏറ്റു വാങ്ങാൻ.... അടിപൊളിയായിരുന്നു എന്നൊന്ന് പറയാൻ... ഒരിത്തിരി വായിൽ വെച്ച് കൊടുക്കാൻ... എത്ര നിസാരമായ ആഗ്രഹങ്ങൾ... അന്ന് ഞ്യായർ ആയിരുന്നു... അത് കൊണ്ട് തന്നെ തിരക്കുള്ളവർ അന്ന് പുറത്ത് പോകുമെന്ന് റോഷനും അറിയാം... ഒരാഴ്ച തിരക്ക് അഭിനയിച്ചത് അഴിച്ചു വെക്കാൻ..ഉല്ലസിക്കാൻ.. അവൻ കയറി ചെല്ലുമ്പോൾ അന്ന് അവിടെ ആരും ഇല്ലായിരുന്നു... അമ്മയും പേരക്കുട്ടികളും മാത്രം.. അടുക്കളയോട് ചേർന്ന വരാന്തയിൽ കത്തുന്ന വെയിലിലേക്ക് നോക്കി ഇരിക്കുമ്പോൾ.... ആ മുഖത്തെ വേദന റോഷനെയും പിടിച്ചുലച്ചു.. അരികിൽ ചെന്നിരുന്നു... തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചിരുന്നു... ആ കണ്ണിലെ നോവ് ഞെടിയിടയിൽ തിളക്കമായി.. ഇന്നെന്താണ്... തെമ്മാടി നേരത്തെ " കള്ളചിരിയോടെ അന്നമ്മച്ചി ചോദിച്ചപ്പോൾ... മനോഹരമായ ആ ചിരിയിലേക്ക് റോഷൻ നോക്കി ഇരുന്നു...

അല്ലങ്കിൽ പാതിരാ കോഴി കൂവാൻ കാത്തു നിൽക്കുമല്ലോ " അവർ വീണ്ടും പറഞ്ഞപ്പോൾ റോഷൻ കണ്ണുരുട്ടി.. അന്നമ്മച്ചി അമർത്തി ചിരിച്ചു.. "ഇവിടുത്തെ പടകൾ എവിടെ പോയി " റോഷൻ ചോദിച്ചു.. "ആവോ... എനിക്കറിയാൻ പാടില്ല... ഇന്നോടത്തു പോവുകാന്നു പറഞ്ഞാലല്ലേ അറിയാൻ പറ്റൂ... അവര് തോന്നുമ്പോൾ വരും... തോന്നുമ്പോൾ പോകും... തമ്മിൽ തമ്മിൽ മിണ്ടാൻ പോലും നേരം ഇല്ലാത്തവർക്ക്... എവിടെ പോകുന്നു എന്ന് അന്വേഷിച്ചു നടക്കാൻ നേരം കാണുവോ... അവന്മാര് നന്നായാലല്ലേ.... അവള്മാരെ തിരുത്താൻ ഒക്കൂ.. ഇവിടെ ഒക്കെ കണക്കാ " റോഷൻ ഒന്നും മിണ്ടാതെ ഇരുന്നു.. "ആ കുഞ്ഞുങ്ങളെ വല്ലതും കൊടുത്തിട്ട് മുകളിൽ ഇരുത്തും... താഴെ ഇറങ്ങിയ അടിച്ചു തൊലി ഉരിക്കും അതുങ്ങളെ... ഏത് നേരവും പടിക്ക് പടിക്ക് എന്ന പല്ലവി മാത്രം.. പിള്ളേർക്ക് പുലിയെ കാണും പോലെയാണ് അതുങ്ങളെ അമ്മമാരെ കാണുന്നത്. അത്രയും പേടി.. അത് പോലെ അല്ല്യോ അവറ്റകളെ എടുത്തിട്ട് അലക്കുന്നത്..." ദേഷ്യം നുരയുന്നുണ്ട് ആ അമ്മൂമ്മയുടെ ഉള്ളിൽ നിറയെ... "ആലി മോളാ ഏറ്റവും വലുത്...

അത് തന്നെ നാലാം ക്ലാസ്സിൽ എത്തിയിട്ടേ ഒള്ളു.ഇവിടുത്തെ ചിട്ട കാണുമ്പോൾ പിള്ളേര് പത്താം ക്ലാസ്സിൽ പഠിക്കുവാ ന്ന് തോന്നും... കൂട്ടിലടച്ച കിളികളെ പോലെ... എന്റെ കൊച്ചുങ്ങൾ... സങ്കടം ആയിരുന്നു ആ കണ്ണിൽ... വാക്കിൽ.. "നിങ്ങടെ കെട്ടിയോൻ എവിടെ പോയി " വിഷയം മാറ്റാൻ എന്ന പോലെ... റോഷൻ ചോദിച്ചു.. അവരൊന്നു കണ്ണുരുട്ടി കാണിച്ചു.. റോഷൻ പൊട്ടിച്ചിരിച്ചു... "അതിയാൻ ഉച്ചക്ക് കുറച്ചു നേരം ഉറങ്ങും.. ഒത്തിരി അസുഖം ഉണ്ട്... മരുന്ന് കഴിക്കുന്ന ക്ഷീണം കാണും..." അന്നമ്മച്ചി സങ്കടത്തോടെ പറഞ്ഞു.. "എനിക്കാണേൽ ഉറക്കം വരത്തില്ല.. ഇനി പകൽ ഇച്ചിരി ഉറങ്ങിയാ അന്ന് രാത്രി പാതിരാ കഴിഞ്ഞാലും കണ്ണടയത്തില്ല.. വെറുതെ ഓരോന്നു ഓർമ വരും... അപ്പൊ നല്ല സങ്കടം വരും.. കഴിവതും ഞാൻ ഉറങ്ങാറില്ല പകൽ... ഇതൊക്കെ ഓർത്തിട്ട്." അന്നമ്മച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു. "ഇവിടെ ഈ അടുക്കള പുറത്ത് ഇച്ചിരി മണ്ണുണ്ട്... കട്ട ഇടാൻ സമ്മതിച്ചു കൊടുത്തില്ല ഞാൻ... ഇവിടെ... അതിന് അപ്പനും മക്കളും കുറെ ഉറഞ്ഞു തുള്ളി.. പക്ഷേ ഞാനും വിട്ട് കൊടുത്തില്ല... അവിടെ എനിക്കിത്തിരി കൃഷി ഒക്കെ ഉണ്ട്..

കപ്പ... ഇഞ്ചി... മഞ്ഞൾ.. പയർ.. വെണ്ട.. അങ്ങനെ കുറച്ചു സാധനങ്ങൾ... " അഭിമാനത്തോടെ അന്നമ്മച്ചി പറയുമ്പോൾ റോഷനും ചിരിച്ചു പോയി.. അവരുടെ ആവേശം കണ്ടിട്ട്.. "ഇവിടുത്തെ രാജാക്കന്മാർക്ക് ഇതൊക്കെ ഇപ്പൊ കുറച്ചിലാ റോഷൂ..." അന്നമ്മച്ചി പറയുമ്പോൾ.... റോഷൂ എന്നുള്ള അവരുടെ വിളിയിൽ ഒതുങ്ങി പോയിരുന്നു അവന്റെ മനസ്സ്.. അമ്മ... അമ്മ മാത്രം വിളിച്ച പേര്.. റോഷൂ... "എന്താടാ... കണ്ണൊക്കെ നിറഞ്ഞു..." അവന്റെ ഭാവം കണ്ടിട്ട്... അന്നമ്മച്ചി ചോദിച്ചു... "ചുമ്മാ...." എല്ലാം പറഞ്ഞിട്ട് അവരെ വീണ്ടും സങ്കടപെടുത്താൻ തോന്നിയില്ല അവന്... "ഇനിയെന്നെ റോഷൂ ന്ന് വിളിച്ച മതി ട്ടോ " തോളിൽ കവിൾ ചേർത്ത് വെച്ച് അവൻ പതിയെ പറഞ്ഞു... "ഈ ചെറുക്കന് ഇത് എന്തോ പറ്റി... പെട്ടന്ന്.." അന്നമ്മച്ചി അവന്റെ കവിളിൽ ചേർത്ത് വെച്ചു കൈകൾ.. "നിനക്ക് ബീഫ് വരട്ടിയതും കപ്പയും വേണോ ടാ " ഒരു നിമിഷം കഴിഞ്ഞ് അന്നമ്മച്ചി ചോദിച്ചു.. "വേണോ ന്നോ... അതെന്നാ ചോദ്യവാ... അമ്മ ഇങ്ങോട്ട് വന്നേ "അവരുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് റോഷൻ അടുക്കളയിലേക്ക് നടന്നു... പതുക്കെ വലിയെടാ തെമ്മാടി " ചിരിച്ചു കൊണ്ട് അവരുടെ വാക്കുകൾ...

"എന്നാ ഓർത്തൊണ്ടു ഇരിക്കുവാ.. ചൂട് പോവും മുന്നേ കഴിച്ചോ ടാ " തോളിൽ ചെറുതായി അടിച്ചു കൊണ്ട് അന്നമ്മച്ചി പറയുമ്പോൾ റോഷൻ ഞെട്ടി... ചിരിച്ചു കൊണ്ട് അവൻ വീണ്ടും കഴിച് തുടങ്ങി... കൂട്ടത്തിൽ ഓരോ സ്പൂൺ അവർക്കും കൊടുക്കാൻ മറന്നില്ല അവൻ.. "അല്ല... എന്റെ കെട്ടിയോൾ മുകളിൽ ഉണ്ടോ " ഇടയിൽ റോഷൻ ചോദിച്ചു.. "അതെന്നോടാണോ ചോദിക്കേണ്ടത്... പോയി നോക്കെടാ... അവനൊരു ഭർത്താവ് വന്നിരിക്കുന്നു " അന്നമ്മച്ചി അവനെ കളിയാക്കി.. റോഷൻ ഒന്ന് ഇളിച്ചു കാണിച്ചു.. "ഇന്ന് വെളുപ്പിന് ഇറങ്ങി പോവുന്നത് കണ്ടു.. നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ മക്കളെ... നിങ്ങളുടെ.... ഈ രീതി കാണുമ്പോൾ എനിക്കങ്ങനെ തോന്നുന്നു... അവൾക്കും നിനക്കും എന്തോ പ്രശ്നം ഉള്ളത് പോലെ..." അന്നമ്മച്ചി പറയുമ്പോൾ റോഷൻ ഒരു നിമിഷം കുഴഞ്ഞു.. ഈ അമ്മയോട് ഒന്നും പറയാൻ വയ്യ.. ഈ മനസ്സിൽ ഒരു മുറിവ് കൂടി കൊടുക്കാനും.. നുണ പറഞ്ഞിട്ട് ഇവരെ പറ്റിക്കാനും വയ്യ...

"അവൾക്കു ഒരു പ്രതേക സ്വഭാവം ആണ് റോഷൂ... നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് എന്നാല്ല്യോ അവൾ ഇവിടെ പറഞ്ഞത്.. എന്തോ... എനിക്കങ്ങനെ തോന്നുന്നില്ല... കാശ് ഉണ്ടെന്ന അഹങ്കാരം കുറച്ചൊന്നുമല്ല അവളിൽ.. ആ അവൾ ഒരിക്കലും നിന്നെ പോലെ ഒരാളെ...." അന്നമ്മച്ചി പാതിയിൽ നിർത്തി.. "ഇപ്പൊ ഒന്നും ഓർത്തിട്ട് ഈ തല പെരുപ്പിക്കേണ്ട... അമ്മ വിചാരിച്ചതിനേക്കാൾ എല്ലാം ഭംഗിയാക്കി തരും ഈ ഞാൻ... എന്നെ വിശ്വാസം ഇല്ലേ " റോഷൻ ചോദിച്ചു.. ഒരു നിമിഷം പോലും വൈകാതെ അവർ ഉണ്ടെന്ന് പറയുമ്പോൾ അവന്റെ ഉള്ള് നിറഞ്ഞു.. അടുക്കള വാതിലിൽ പ്രത്യക്ഷപെട്ട ഒരു കുഞ്ഞു തല കണ്ടപ്പോൾ റോഷൻ പാളി നോക്കി.. അവന്റെ നോട്ടം കണ്ടപ്പോൾ അന്നമ്മച്ചിയും... അവൻ നോക്കുന്നത് കണ്ടപ്പോൾ അതേ സ്പീഡിൽ പുറകോട്ട് വലിഞ്ഞു... റോഷൻ അന്നമ്മച്ചിയോട് മിണ്ടരുത് എന്ന് കാണിച്ചു കൊണ്ട് പതിയെ ചാടി ഇറങ്ങി.. "കള്ളി പെണ്ണെ.... വീണ്ടും തല ഇട്ട ആലി പെണ്ണിനെ റോഷൻ പൊക്കി എടുത്തു വട്ടം കറക്കി.. അവൾ ചിരിച്ചു കൊണ്ട് അവനെ ഇറുക്കി പിടിച്ചു.. വാല് പോലെ ബാക്കി മൂന്നും ഉണ്ട്.. "എന്നതാ ഇവിടെ...' അവളെ താഴെ ഇറക്കി കൊണ്ട് റോഷൻ ചോദിച്ചു...

ഒന്നും ഇല്ലെന്ന് അവൾ ചുമൽ പൊക്കി കാണിച്ചു. "എന്താ അങ്കിൾ ഇവിടെ നല്ല സ്മെൽ " ആലിയെ നോക്കാതെ കൊതിയോടെ ആദം ചോദിക്കുമ്പോൾ റോഷൻ താഴെ മുട്ട് കുത്തി ഇരുന്നു... "അത് കേട്ടു വന്നതാ അല്ലേ " അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.. അവർ നാല് പേരും തമ്മിൽ നോക്കി.. "നിങ്ങളുടെ അമ്മമ്മ ഉണ്ടാക്കിയ സ്പെഷ്യൽ വിഭാഗം ആണ്... എന്ന ടെസ്റ്റ്‌ ആണെന്ന് അറിയുവോ.." പുറകിൽ ഇരിക്കുന്ന അന്നമ്മയെ പാളി നോക്കി.. റോഷൻ പതിയെ പറഞ്ഞു.. "കഴിച്ചു തുടങ്ങിയ പിന്നെ എഴുന്നേറ്റു പോരാൻ തോന്നില്ല . അത്രയും രുചിയ.. നിങ്ങൾക്ക് വേണോ " അവൻ വീണ്ടും അവരെ പ്രലോഭിപ്പിച്ചു.. ആ കുഞ്ഞി കണ്ണുകളിൽ കൊതി കണ്ടിരുന്നു റോഷനും... "എനിക്ക് ഇച്ചിരിയെ തന്നൊള്ളു.. ഞാൻ എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതാ എന്നാ എന്നോട് പറഞ്ഞത് " റോഷൻ സങ്കടം ഭാവിച്ചു പറയുമ്പോൾ ആലി അന്നമ്മച്ചിയെ പാളി നോക്കുന്നത് റോഷൻ കണ്ടു.. "അല്ലേ അമ്മേ... ഇവർക്ക് ഉണ്ടാക്കിയതല്ലേ " അവൻ തിരിഞ്ഞു നിന്ന് ചോദിച്ചു..

അന്നമ്മച്ചി ചുണ്ടുകൾ കൂട്ടി പിടിച്ചു തലയാട്ടി... നിറഞ്ഞ കണ്ണിലെ നീർ തുള്ളികൾ കവിളിൽ പതിച്ചു.. "ആണോ "എന്നിട്ടും സംശയം തീരാത്ത പോലെ അക്കു മോൻ ചോദിച്ചു.. "അതേ..ന്ന് എല്ലാം അമ്മാമ്മേടെ പൊന്ന് മക്കൾക്കു ഉണ്ടാക്കിയതാ " ഇടറി കൊണ്ട് അവർ പറയുമ്പോൾ റോഷൻ എഴുന്നേറ്റു.. "പക്ഷേ... മമ്മി അറിഞ്ഞ... അടി കിട്ടും.." ആലി മോളുടെ കണ്ണിൽ ഭയമായിരുന്നു... "അങ്കിൾ ഉള്ളപ്പോഴോ... നടന്നത് തന്നെ... ധൈര്യമായി പോയി കഴിക്ക് മക്കളെ.." അവൻ അവരെ നോക്കി പറഞ്ഞു... അത്ര ഉറപ്പോടെ കൂടെ ഉണ്ടെന്ന് അവരോടു ഇന്ന് വരെയും ആരും പറഞ്ഞിട്ടില്ല.. അത് കൊണ്ട് തന്നെ ആ തിളക്കം അവരുടെ കണ്ണിൽ ഉണ്ടായിരുന്നു.. "ഹാ... എന്തോ നോക്കി നിക്കുവാ അമ്മമ്മ... പിള്ളേർക്ക് വേണം ന്ന് പറഞ്ഞത് കേട്ടില്ലേ... വിളമ്പി കൊടുക്കു... അവരും അറിയട്ടെ അമ്മമ്മയുടെ കൈപ്പുണ്യം " പിന്നെയും അറച്ചു നിൽക്കുന്ന കുട്ടികളെ ചേർത്ത് പിടിച്ചു റോഷൻ വിളിച്ചു പറയുമ്പോൾ അന്നമ്മച്ചി ഞെട്ടി.. "വാ... വാ മക്കളെ...." വല്ലാത്തൊരു നിർവൃതിയിൽ അവരുടെ ഓരോ പ്രവർത്തികളും റോഷൻ നോക്കി നിന്നു.. പാത്രത്തിൽ പകരുന്നത്തിനൊപ്പം നിറഞ്ഞ കണ്ണുകൾ തുടക്കുന്നുണ്ട്..

അവരെ മക്കളുടെ ലോകത്തിലേക്ക് പിടിച്ചു കയറ്റി റോഷൻ മെല്ലെ അവിടെ നിന്നും പിന്മാറി.. അവരുടെ ലോകത്തിലെ തടസ്സം ആവാതെ... ❤❤❤❤❤❤❤❤❤❤❤❤❤❤❤ ബെഡിലേക്ക് നിവർന്നു കിടന്നിട്ട് അവൻ കണ്ണുകൾ അടച്ചു... ഈ മുറിയിൽ ആകമാനം ദയയുടെ മണമാണ്... അവൾ അരികിൽ ഉള്ളത് പോലാണ്... അവന്റെ ചുണ്ടിൽ ഒരു ചിരി മിന്നി മാഞ്ഞു... എവിടെ പോയോ ആവോ... സമയം ഉച്ച തിരിഞ്ഞു.. രാവിലെ പോയതാ എന്നാണ് അമ്മ പറഞ്ഞത്.. എന്നാലും എന്തായിരിക്കും അവളുടെ പ്രണയത്തിന് സംഭവിച്ചു കാണുക.. ഇത്രയും റിസ്ക് എടുത്തു നേടാൻ മാത്രം ഇഷ്ടം അവളിൽ ഉണ്ടെന്ന് ഓർക്കവേ അവന്റെ ഹൃദയം വേദനിച്ചു... ഒരിക്കൽ കൂടി ആവർത്തിക്കില്ല എന്നുറപ്പുണ്ടായിട്ടും ഇന്നും ഞാൻ കൊതിക്കാറുണ്ട് ദയ... അന്നത്തെ ആ കുട്ടികൾ ആവാൻ.. ഞാനും നീയും.. തേടി വരുന്നതിനെ കാണാതെ തേടി നടക്കുന്നവളാണ് നീ... ഇപ്പോഴും എനിക്ക് തോന്നാറില്ല... നീ എന്നിലേക്ക് ചേർന്നെങ്കിൽ എന്ന്.. എന്റെ വേദന മറന്നിട്ട്... നിന്റെ വേദന ഓർത്തിട്ട് തന്നെ ആണ് അത്.. എന്നോടൊപ്പം നീ ആഗ്രഹിക്കുന്ന പോലെ ജീവിക്കാൻ നിനക്ക് കഴിയില്ലേ എന്നുള്ള പേടിയാണ് അത്..

ഏറെ കൊതിച്ചിട്ടും നേടാൻ ആവില്ലെന്ന് അറിഞ്ഞ നിന്നെ...നേടാതെ പോയതെല്ലാം അടുത്ത ജന്മത്തിലേക്ക് ഉള്ളതാ എന്ന് പറഞ്ഞിട്ട് എന്നേ തന്നെ എത്ര തവണ പറ്റിച്ചിട്ടുണ്ട് ഞാൻ.. ചിരിയോടെ അവൻ ഓർത്തു.. ഉറക്കം കണ്ണിൽ തഴുകുമ്പോഴും അവന്റെ മുന്നിൽ ദയ ഉണ്ടായിരുന്നു... നിറഞ്ഞ ചിരിയോടെ... ❤❤❤❤❤❤❤❤❤❤❤❤❤❤ റോഷൻ കണ്ണ് തുറക്കുമ്പോൾ മുറിയിൽ മങ്ങിയ വെളിച്ചമാണ്.. അവൻ എഴുന്നേൽക്കാതെ തന്നെ വാച്ചിലേക്ക് നോക്കി.. സമയം അഞ്ചു കഴിഞ്ഞു.. അത്രയും നേരം താൻ ഉറങ്ങി പോയോ.. അവൻ കൈകൾ വിടർത്തി മുകളിലേക്ക് നോക്കി കിടന്നു.. പിന്നെ എന്തോ തോന്നലിൽ സൈഡിലെക്ക് നോക്കി.. കസേരയിൽ തന്നെ നോക്കി... ഇരിക്കുന്നു ദയ... അവൻ കണ്ണുകൾ ഇറുക്കി അടച്ചു.. "ഇന്നത്തേക്ക് ഉള്ളതായി " ആ മുഖത്തെ ദേഷ്യം അറിഞ്ഞിട്ട് അവൻ പതിയെ പറഞ്ഞു... എന്നിട്ട് എഴുന്നേറ്റു... "തന്നോട് ആരാണ് ബെഡിൽ കയറി കിടക്കാൻ പറഞ്ഞത് " ഉടനെ വന്നു ദയയുടെ ചോദ്യം... "ആരും പറഞ്ഞില്ല.. അല്ലങ്ങി തന്നെ അതൊക്കെ ആരേലും പറയണോ... എനിക്കുറക്കം വന്നു.. ഞാൻ കിടന്നു... അതിൽ എന്താണ് തെറ്റ്...

ഇവിടെ അല്ലാതെ പിന്നെ എവിടെ പോയി കിടക്കും ഞാൻ " അവൻ എഴുന്നേറ്റു മുടി കൊതി ഒതുക്കി കൊണ്ട് പറഞ്ഞു... "നിന്നെ പോലെ ഒരു തെമ്മാടിക്ക് കിടക്കാൻ ഉള്ളതല്ല എന്റെ ബെഡ്ഡ് " ദയ ചാടി എഴുന്നേറ്റു കൊണ്ട് പറഞ്ഞു... "ഞാൻ എന്നാ തെമ്മാടി കെട്ടിയ താലിയാണ് നിന്റെ നെഞ്ചിൽ ചേർന്ന് കിടക്കുന്നത്.. അതിന് നിനക്ക് പരാതി ഒന്നും ഇല്ലേ..." ദയ അവന്റെ നേരെ ചിറഞ്ഞു നോക്കി... "ഉറക്കം വന്നപ്പോൾ കിടന്നു പോയതാ ദയ... നിന്റെ കൂടെ കിടന്നില്ലല്ലോ ഞാൻ.. ബെഡിൽ അല്ലേ.. നീ വന്നത് അറിഞ്ഞില്ല.." റോഷൻ ദയയെ നോക്കി പറഞ്ഞു... എന്നിട്ടും അവളുടെ മുഖം തെളിഞ്ഞിട്ടില്ല... "ഇനി ഇതാവർത്തിക്കരുത്... എനിക്കിഷ്ടമല്ല " ദയ പറയുമ്പോൾ റോഷൻ അവളെ നോക്കി... എനിക്കിഷ്ടമാണ്... എന്റെ ജീവനോളം " അവന്റെ ഹൃദയം ഉറക്കെ അലറി.... "നിനക്കിഷ്ടമുള്ളത് മാത്രം ചെയ്യൂ എന്നൊന്നും വാക്ക് തന്നിട്ടില്ല ഞാൻ.. എന്റെ നല്ല മനസ്സ് കൊണ്ടാണ് ബാൽകണിയിലെ ഊഞ്ഞലിലേക്ക്ഞാൻ മാറി തന്നത്... അത്ര പോലും നിന്നെ ബുദ്ധിമുട്ടിക്കരുത് എന്നോർത്ത് മാത്രം.. പക്ഷേ നീ അത് മുതലാക്കുന്നുണ്ട്... " റോഷൻ കടുപ്പത്തിൽ പറയുമ്പോൾ ദയ അവന്റെ നേരെ തുറിച്ചു നോക്കി.

"ഇനി ഞാൻ ഒരു കാര്യം പറയാം... നിനക്ക് പറ്റില്ലെങ്ങി നീ മാറി കിടക്കണം.. ഇന്ന് മുതൽ റോഷൻ ഇവിടെ കിടക്കും..." വാശി പോലെ അവൻ പറയുമ്പോൾ ദയ ഞെട്ടി പോയി... "ഇതെന്റെ വീടാണ്..." പരിഹാസത്തോടെ അവൾ അവനെ നോക്കി.. "ഇതിപ്പോൾ എന്റെ ഭാര്യ വീട് കൂടി ആണ്..." നേർത്ത ചിരി ഉണ്ടായിരുന്നു അവനിൽ.. "തനിക്കറിയില്ല ദയ ആരാണ് എന്ന് " അവൾ വിരൽ ചൂണ്ടി... വിരൽ തുമ്പുകൾ വിറച്ചു.. 'എന്നാര് പറഞ്ഞു... ശെരിക്കും അറിയാം... " റോഷനും വിട്ട് കൊടുത്തില്ല.. "എന്നാ കേട്ടോ... പൊന്നു മോൻ ഇന്ന് മുതൽ ഈ മുറിയിൽ പോലും കയറില്ല " ദേഷ്യം കൊണ്ട് ദയ നിന്ന് വിറക്കുമ്പോൾ റോഷൻ ചിരിച്ചു.. "വേണ്ട... എനിക്കൊരു നിർബന്ധവും ഇല്ല... ഞാൻ ദോണ്ട്... ആ ഹാളിൽ നീണ്ടു നിവർന്നു കിടക്കും.. അന്നേരം ആരേലും വന്നിട്ട് എന്തേലും ചോദിച്ച ഞാൻ ഒള്ളത് പറയും... എന്നെ ചവിട്ടി പുറത്താക്കും... സമ്മതിച്ചു.. പക്ഷേ അതോടൊപ്പം നിന്റെ പ്ലാൻ കൂടി ചീറ്റി പോകും... ഒരിക്കലും പിന്നെ നടക്കില്ല അത്... നീ ഇത്രേം കഷ്ടപെട്ടു കളിച്ചതൊക്കെ... ബ്ലും " റോഷൻ ചിരിച്ചു കൊണ്ട് പറയുമ്പോൾ ദയക്ക് വാക്കുകൾ നഷ്ടം വന്നിരുന്നു. അവൻ പറയുന്ന സത്യങ്ങൾ അവളെ പേടിപ്പിച്ചു... പറയുന്നത് പോലെ ചെയ്യും ഈ തെമ്മാടി.. അവൾ പല്ല് കടിച്ചു... പോടാ... അവന്റെ നേരെ ദേഷ്യത്തോടെ നോക്കി..പറഞ്ഞു.. നീ പോടീ.. അതേ ടോണിൽ മറുപടി പറഞ്ഞിട്ട് അവൻ വാതിൽ തുറന്നു പുറത്ത് കടന്നു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story