🔥My Dear Rowdy🔥: ഭാഗം 15

My Dear Rowdy

രചന: അർച്ചന

നടന്നു നടന്നു ഞാൻ പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോൾ അവളെ കണ്ടു..... ആരോടും പറയാതെ പോയതിന് രണ്ടു ചീത്ത പറയാം എന്ന് വിചാരിച്ചു അടുത്തേക്ക് പോയതും അവൾ ആരോടോ സംസാരിക്കുന്നത് ആണ് കണ്ടത്... ആരാണെന്ന് നോക്കാൻ വേണ്ടി പോയതും അവളോട് സംസാരിക്കുന്നവരെ കണ്ടതും ഞാൻ ഒന്ന് ഞെട്ടി..... _____________ (ആഷി) """ഡീ... മതി കളിച്ചത്... ചെറിയ പിള്ളേർ ആണെന്നാ വിചാരം..... ഇങ്ങോട്ട് വാ രണ്ടും.... """" ഞാൻ അവിടെ നിന്ന് വിളിച്ചു പറഞ്ഞിട്ടും രണ്ടു പേരും മൈൻഡ് പോലും ചെയ്യാതെ ഊഞ്ഞാൽ ആടുകയാണ്.... പറഞ്ഞാൽ കേൾക്കുന്നില്ലെങ്കിൽ രണ്ടിനും നല്ലത് കൊടുക്കാൻ എനിക്ക് അറിയാം...... അതുകൊണ്ട് തന്നെ ഞാൻ അമ്മുന്റേം ജാനുന്റേം അടുത്തേക്ക് പോകാൻ നിന്നതും ഒരു പെണ്ണ് വന്നെന്നെ ഇടിച്ചതും ഒരുമിച്ചു ആയിരുന്നു..... അവൾ വീഴാൻ പോയപ്പോൾ ഞാൻ അവളെ പിടിച്ചു നിർത്തി... ആകെ കലി കയറി നിൽക്കുമ്പോൾ ആണ് അവളുടെ ഒരുമാതിരി ഇടിക്കൽ... അവക്കിട്ട് രണ്ടു വർത്താനം പറയുന്നു വിചാരിച്ചതും അവളുടെ കരണം നോക്കി ആരോ അടിച്ചതും ഒരുമിച്ചു ആയിരുന്നു....... _____________ (കല്ലു)

ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ കണ്ടത് എന്റെ ഐസ്ക്രീം തിന്നുന്ന ചെപ്പുനെ ആണ്.... """കുരങ്ങാ.... എന്റെ ഐസ്ക്രീം താടാ....""" ചെപ്പു ബ്രോന്റെ കൈയിൽ നിന്നും പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും അത് കിട്ടുന്നില്ല..... അവസാനം സെന്റി അടിക്കാം എന്ന് കരുതി തിരിഞ്ഞു ഇരുന്നപ്പോൾ ആണ് പുറത്തു പാർക്കിൽ ജാനുവും അമ്മുവും കൂടെ കളിക്കുന്നത് കണ്ടത്.... അതുകൊണ്ട് തന്നെ പിന്നെ അവിടെ നിൽക്കാൻ പറ്റിയില്ല.... ഏതായാലും ഐസ്ക്രീം പോയി...ഇനി കുറച്ചു സമയം കളിക്കുകയെങ്കിലും ചെയ്യാം എന്ന് കരുതി ആണ് അങ്ങോട്ട്‌ പോയത്.... അവിടെ എത്തിയപ്പോൾ ദേ നിൽക്കുന്നു എന്റെ മാക്കാൻ വിത്ത് കലിപ്പ്.....😜😜 അതുകൊണ്ട് തന്നെ ആ കലിപ്പ് ഇച്ചിരി കൂട്ടാം എന്ന് കരുതി അടുത്തേക്ക് പോയതും ഏതോ ഒരു വെള്ളപാറ്റ അവന്റെ മേലേക്ക് വീണതും ഒരുമിച്ചു.... അവളെ പിടിച്ചു നേരെ നിർത്തി കൊടുത്തതും പോരാ എന്റെ ചെക്കനെ തന്നെ വായിനോക്കി നിൽക്കുകയും ചെയ്താൽ ഞാൻ പിന്നെ എന്തോ ചെയ്യണം സൂർത്തുക്കളെ.....

പിന്നെ ഒന്നും നോക്കീല.... അവരുടെ രണ്ടു പേരുടെയും ഇടയിൽ കയറി നിന്ന് കൊടുത്തു ആ പാറ്റന്റെ കരണം നോക്കി ഒന്ന്.... """""you bloody ****""""" അവൾ എന്റെ നേരെ വിരൽ ചൂണ്ടി എന്തോ ഇംഗ്ലീഷിൽ പറഞ്ഞു.... പിന്നെ എനിക്ക് അത് എന്താന്ന് മനസിലാകാത്തത് കൊണ്ട് വെറുതെ വിട്ടതും ദേ ആ പാറ്റ താഴേക്ക് പോണ്.... ഇവൾക്ക് പ്രാന്ത് ആയോന്ന് കരുതി ഞാൻ നോക്കിയപ്പോൾ ആണ് നല്ല കട്ട കലിപ്പിൽ എന്റെ മുന്നിൽ കയറി നിൽക്കുന്ന മാക്കാനെ കണ്ടത്..... പിന്നെ അവിടെ നടന്നത് ഒരു ഇംഗ്ലീഷ് യുദ്ധം ആയിരുന്നു.... അത് നമ്മക്ക് തീരെ ഇഷ്ടം അല്ലാത്തത് കൊണ്ട് വേഗം അവിടുന്ന് സ്കൂട്ട് ആയി അമ്മുന്റേം ജാനുന്റേം അടുത്ത്‌ പൊങ്ങി........ _____________ [ആഷി] കുരിപ്പ് എന്നെ ഇവിടെ വിട്ടിട്ട് മുങ്ങി.... ഇവളെ ഒക്കെ പറഞ്ഞ ആ മദാമ്മക്ക് ഒരു ഷേക്ക്ഹാൻഡ് കൊടുക്കുന്നതിനു പകരം ഒരു തല്ല് കൊടുത്തത് വെറുതെ ആയി.... ഈ പെണ്ണ് ആണെങ്കിൽ വായി പൂട്ടുന്നില്ല.... നോൺസ്റ്റോപ്പ്‌ ആയിട്ട് പറഞ്ഞോണ്ട് നിന്നതും പിന്നെ ഞാനും വിട്ടു കൊടുത്തില്ല.....

നല്ല വെറൈറ്റി തെറികൾ പറഞ്ഞു.... വേണ്ട വേണ്ടന്ന് വയ്ക്കുമ്പോൾ തലയിൽ കയറുകയാണ്... അവസാനം അവൾക്ക് തന്നെ മടുപ്പ് തോന്നോയപ്പോൾ വേഗം അവളും വിട്ടു.... ഇതിനൊക്കെ കാരണം ആയ ആ കുരിപ്പിനെ നോക്കിയപ്പോൾ അവിടെ എങ്ങും കാണുന്നില്ല.... ചുറ്റും നോക്കിയപ്പോൾ ആ തെണ്ടി അമ്മുന്റേം കല്ലുന്റേം കൂടെ ഊഞ്ഞാൽ ആടുന്നു... ഇടക്ക് ഇടക്ക് ഇങ്ങോട്ട് എത്തി നോക്കുന്നുണ്ട്.... നിനിക്ക് ഉള്ള പണി ഞാൻ പതിനാറു ആയിട്ട് തരുന്നുണ്ട് മോളെ കല്യാണി..... _____________ [മാധു] """"നന്ദൂ..... """" അവളെ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ തന്നെ മനസിന് കുറച്ചു ആശ്വാസം ആയിരുന്നു..... വാഷ്റൂമിൽ നിന്നും ഇറങ്ങുമ്പോൾ എന്നെ തട്ടിയത് ഇവൾ ആയിരുന്നു.... അവരുടെ കൂടെ ഹാപ്പി ആയിരുന്നെങ്കിലും ഞാൻ ഇവളേം എന്റെ മുത്തശ്ശിയെയും ഒരുപാട് മിസ്സ്‌ ചെയ്തിരുന്നു.... ഫോൺ ഓൺ ആക്കുക പോലും ചെയ്യാത്തത് ആ ദിൽജിത് എന്നെ കണ്ട് പിടിക്കുമോ എന്ന് വിചാരിച്ചിട്ട് ആണ്... """നിനക്ക് സുഖല്ലേ മാധൂ... ""

" അവൾ എന്നോട് ചോദിച്ചതും ഞാൻ അതെ എന്ന് തലയിട്ടി..... """""നീ.... നീ ഇപ്പോൾ ആരുടെ കൂടെയാ നിൽക്കുന്നെ.... ഇന്നലെ രാത്രി നീ എങ്ങോട്ടാ പോയത്.... എന്താ നടന്നത്...ഞാൻ നിന്നെ ഫോണിൽ ഒരുപാട് ട്രൈ ചെയ്തു.... ബട്ട്‌ സ്വിച്ച് ഓഫ് ആയിരുന്നു.... എന്താടി ഇന്നലെ സംഭവിച്ചത്...... """"" എന്നെപ്പോലെ തന്നെ കരഞ്ഞുകൊണ്ട് അവൾ നോൺസ്റ്റോപ്പ്‌ ആയി എന്നോട് ചോദ്യം ചോദിക്കാൻ തുടങ്ങിയതും ഞാൻ അവളേം കൊണ്ട് പാർക്കിംഗ് ഏരിയയിലേക്ക് മാറി നിന്നു..... """ എന്താ മാധൂ... എന്തെങ്കിലും പ്രശ്നം ഉണ്ടോ... നീ എന്തെങ്കിലും ഒന്ന് പറയ് പെണ്ണെ.... """" നന്ദു വീണ്ടും പറയാൻ തുടങ്ങിയതും ഞാൻ അവളെ വായ പൊത്തി പിടിച്ചു... """എന്റെ പൊന്ന് നന്ദൂസേ.... എനിക്ക് എന്തെങ്കിലും പറയാൻ കുറച്ചു സമയം താ.... നീ ഇങ്ങനെ നോൺസ്റ്റോപ്പ്‌ ആയിട്ട് സംസാരിച്ചാൽ ഞാൻ എങ്ങനെ പറയും.... അതുകൊണ്ട് പൊന്ന് മോള് കുറച്ചു നേരം വായ അടച്ചു വയ്ക്ക്ട്ടോ.."" ഇത്രേം പറഞ്ഞു ഞാൻ കൈ എടുത്തതും അവൾ ഒന്ന് ഇളിച്ചു തന്ന് തലയാട്ടി.....

""""ഞാൻ ഇപ്പൊ സേഫ് ആണ്... അതോർത്തു നീ പേടിക്കണ്ട.... പിന്നെ ഇന്നലെ രാത്രി ഉണ്ടായത്.... ആ ദിൽജിത്തും ആയിട്ട് ഇന്ന് എന്റെ കല്യാണം തീരുമാനിച്ചു ഞാൻ പോലും അറിയാതെ.... അവനെ കേട്ടുന്നതിലും നല്ലത് ചാവുന്നത് ആണ്.... അതുകൊണ്ട് തന്നെ ചവാൻ തന്നെയാണ് ഞാൻ വിചാരിച്ചത്... പക്ഷെ എന്റെ മനസിലേക്ക് എന്റെ അച്ഛന്റേം അമ്മേടേം നിന്റെം മുത്തശ്ശിയുടെയും ഒക്കെ മുഖം വന്നതും ആ തീരുമാനം അങ്ങ് ഉപേക്ഷിച്ചു... അതുകൊണ്ട് തന്നെ ആണ് ഇന്നലെ ആ വീട് വിട്ടു ഇറങ്ങേണ്ടി വന്നത്......ആദ്യം നിന്റെ വീട്ടിലേക്ക് വരാം എന്ന് ആയിരുന്നു കരുതിയത്... പക്ഷെ അവർ എന്തായാലും എന്നെ തിരഞ്ഞു നിന്റെ അടുത്തേക്ക് വരും എന്ന് എനിക്ക് ഉറപ്പായത് കൊണ്ട് വേറെ എവിടേക്ക് എങ്കിലും പോകാന്നു കരുതി... """" അത്രേം കേട്ടപ്പോൾ തന്നെ അതുവരെ കരഞ്ഞോണ്ട് നിന്ന എന്റെ നന്ദു ഇപ്പൊ ആ ദിൽജിത്തിനെ കൊല്ലാൻ പാകത്തിന് കലിപ്പും ആയാണ് നിൽക്കുന്നത്.... """എന്നിട്ട്.... എന്നിട്ട് നീ ഇപ്പൊ ആരുടെ കൂടെയാ നിൽക്കുന്നെ...""""

അതേ ഗൗരവത്തോടെ അവൾ ചോദിച്ചതും ഞാൻ എന്നാലെ നടന്നത് മുതൽ ഇന്ന് ഇപ്പോൾ വരെ ഉള്ളത് വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു..... ഗൗരവം മാറി എക്സൈറ്റ്മെന്റും ചിരിയും ഒക്കെ അവളുടെ മുഖത്തു വന്നപ്പോൾ ആണ് എനിക്ക് കുറച്ചു ആശ്വാസം ആയത്..... """""അപ്പൊ പറഞ്ഞു വരുന്നത് നീ ഇപ്പൊ നിന്റെ റൗഡിടെ കൂടെ ആണെന്ന് അല്ലെ... """" ഒന്ന് ആക്കി ചിരിച്ചു കൊണ്ട് അവൾ ചോദിച്ചതും ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു.... കല്ലുന്റേം അവളുടെ മാക്കാൻ അതായത് ആഷി ഏട്ടന്റേം ജാനുന്റേം ചെപ്പുന്റേം അമ്മുന്റേം ഒക്കെ കഥ അവളോട് പറഞ്ഞു കൊടുത്തു..... """""മാധൂ... ഞാൻ ഇപ്പൊ എത്ര ഹാപ്പി ആണെന്ന് അറിയോ... ഇന്നലെ രാത്രി അവർ വീട്ടിൽ വന്നിരുന്നു... നിന്നെ കാണുന്നില്ല എന്ന് പറഞ്ഞിട്ട്.... അവർ വീട് മുഴുവൻ നിന്നെ തപ്പി...അവർ ഇറങ്ങി പോയപ്പോൾ മുതൽ ഞാൻ എന്ത് ടെൻഷനിൽ ആയിരുന്നു എന്നോ.. ഇപ്പൊ.....എനിക്ക് എന്തോ സമാധാനം ആയി..... """"

അവൾ കരഞ്ഞു കൊണ്ട് വീണ്ടും എന്നെ കെട്ടിപിടിച്ചതും ഞാനും കരഞ്ഞു പോയി.... ഇത്രേം നല്ലൊരു ഫ്രണ്ടിനെ തന്നതിൽ ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു """ഇന്ന് നീ കോളേജിൽ പോയില്ലേ നന്ദൂ""" ഞാൻ ചോദിച്ചതും അവൾ ഇല്ലെന്ന് തലയാട്ടി.... """"അത്.... മുത്തശ്ശി.... """" ""മുത്തശ്ശിക്ക് എന്ത് പറ്റി.... നന്ദൂ എന്റെ മുത്തശ്ശി....""" """ഒന്നുല്ലഡി... മുത്തശ്ശി ഓക്കേ ആണ്... അവർ നിന്നെ തിരഞ്ഞു നടക്കുന്നതിന് ഇടയിൽ മുത്തശ്ശിയെ ശ്രദ്ധിച്ചില്ല....നിനക്ക് എന്തോ പറ്റി എന്ന് വിചാരിച്ചു മുത്തശ്ശി ആകെ ടെൻഷൻ ആയി.... പ്രഷർ കുറഞ്ഞു ഒന്ന് തലച്ചുറ്റി വീണു.... ഞാനും അച്ഛനും ഉണ്ടായിരുന്നു അവിടെ... അത് കൊണ്ട് തന്നെ പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയി... ഇപ്പൊ കുഴപ്പം ഒന്നുല്ല....""" അവൾ പറഞ്ഞപ്പോൾ ആണ് എനിക്ക് സമാധാനം ആയത്... """"അപ്പൊ മുത്തശ്ശി.... """ ഞാൻ ഒരു സംശയരൂപേണ അവളെ നോക്കിയതും അവൾ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു ഫോൺ എടുത്തു ആർക്കോ വിളിച്ചു.... കുറച്ചു കഴിഞ്ഞതും നന്ദുന്റെ അച്ഛൻ എന്റെ മുത്തശ്ശിയെയും കൂട്ടി അങ്ങോട്ട് വന്നതും ഞാൻ ഓടിപോയി മുത്തശ്ശിയെ കെട്ടിപിടിച്ചു.... """"മോളെ.... മാധൂ.... """ കരഞ്ഞു കൊണ്ട് മുത്തശ്ശി എന്നെ കെട്ടിപിടിച്ചതും ഞാനും കരഞ്ഞു....

""""എനിക്ക് ഒന്നുല്ല മുത്തശ്ശി... ഞാൻ ഇപ്പൊ സേഫ് ആണ്... മുത്തശ്ശി പേടിക്കണ്ട.... """" ഞാൻ പറഞ്ഞപ്പോൾ മുത്തശ്ശി എന്റെ തലയിൽ കൂടെ തലോടികൊണ്ട് നെറ്റിയിൽ ഒരു ഉമ്മ തന്നു...... ______________ [ആദി] അവൾ അവളുടെ മുത്തശ്ശിയോടും നന്ദുനോടും അവളുടെ അച്ഛൻ ആണെന്ന് തോനുന്ന ആളോടും സംസാരിക്കുന്നത് കണ്ടു ഞാൻ ഞെട്ടി.. ഇവൾ എങ്ങനെയാ ഇവരെ കണ്ടത് എന്നും ആലോചിച്ചു ഞാൻ അവരെ തന്നെ നോക്കി നിന്നു.... അവളെ കണ്ടതും അവളെ മുത്തശ്ശി കെട്ടിപിടിക്കുന്നതും കരയുന്നതും ഒക്കെ കണ്ടതും എനിക്ക് എന്തോ പന്തിക്കേട് തോന്നി..... എന്തെങ്കിലും ഗുരുതരമായ പ്രശ്നം ഇല്ലാതെ ഇവൾ വീട് വിട്ട് ഇറങ്ങില്ലെന്ന് എനിക്ക് തോന്നി..... അപ്പോഴേക്കും ആഷിയുടെ കാൾ വന്നതും ഞാൻ അറ്റൻഡ് ചെയ്തു... അവൻ വേഗം വരാൻ വേണ്ടിയാണ് വിളിച്ചത്... ഞാൻ മാധുനേം കൂട്ടി വരാം എന്ന് പറഞ്ഞു കാൾ കട്ട് ചെയ്തു... അവർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്....ഇനിയും അവളെ കാത്ത് നിൽക്കാൻ നിന്നാൽ ബാക്കി ഉള്ളവർ ഇങ്ങോട്ട് കയറി വരും എന്ന് തോന്നിയതും ഞാൻ അവളുടെ അടുത്തേക്ക് പോകാൻ തീരുമാനിച്ചു... """മാധൂ.... """ അങ്ങോട്ട് പോയി ഞാൻ അവളെ വിളിച്ചതും എല്ലാവരും എന്നെ തന്നെ നോക്കാൻ തുടങ്ങി...........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story