🔥My Dear Rowdy🔥: ഭാഗം 18

My Dear Rowdy

രചന: അർച്ചന

പിന്നാലെ വന്ന ശിവ അത് കണ്ട് കുറച്ചു സൈഡ് കൊടുത്തതും അവളെ മറികടന്നു ഓടിയ ചെപ്പു തിരിച്ചു വന്നു ശിവയെയും തട്ടി..... നേരെ താഴെ എത്താൻ വേണ്ടി മാധു വഴി കൊടുത്തതും ശിവ ഉരുണ്ട് ഉരുണ്ട് താഴെ ഉള്ള ലിയയുടെ മുകളിലേക്ക് തന്നെ വീണു..... രണ്ടും കൂടെ അവിടെ കിടന്നു നിലവിളിക്കുന്നത് കേട്ടതും ചെപ്പുവും മാധുവും ചിരിക്കാൻ തുടങ്ങി... ചെപ്പു മാധുന്റെ തോളിൽ കൂടെ കയ്യിട്ട് കന്നാസും കടലാസും നടക്കുന്നത് പോലെ സ്റ്റെപ് ഇറങ്ങി അവരെ മുന്നിൽ വന്നു നിന്നു.... """"എന്തിനാ സേച്ചിമാർ താഴെ കിടക്കുന്നെ......"""" മാധു ഒന്ന് ആക്കി ചോദിച്ചതും ജാനുവും അമ്മുവും കല്ലുവും കൂടെ അങ്ങോട്ട് വന്നു അവരെ നോക്കി ഇളിക്കാൻ തുടങ്ങി.... """"ബ്ലഡി....*** """" ശിവ നിലത്ത് കിടന്നു അലറിയതും ചെപ്പു അവളുടെ അടുത്ത് പോയി ഇരുന്നു.... """"ശിവ.... നിന്റെ ഇമ്മാതിരി സംസാരം ഒന്നും ഇവിടെ വേണ്ട.... മനസിലായല്ലോ..ഇതെങ്ങാൻ ആദിയും ആഷിയും കേട്ടോണ്ട് വന്നാൽ ഞാൻ പറഞ്ഞത് പോലെ അല്ല....

പ്രവർത്തി ആയിരിക്കും....ഇന്നലെ കിട്ടിയത് മറന്നിട്ടില്ലല്ലോ...."""" ചെപ്പു അങ്ങനെ പറഞ്ഞതും അവർ ഒന്ന് ഞെട്ടി.... ആദിടേം ആഷിന്റേം കയ്യിൽ നിന്ന് വന്നു കേറിയപ്പോ തന്നെ കിട്ടിയത് ഇവരൊക്കെ കണ്ടു എന്ന് അറിഞ്ഞതും രണ്ടു പേരും ഒരുപോലെ തലയും താഴ്ത്തി നിന്നു.... """എന്താ ഇവിടെ.... """ ആഷി അങ്ങോട്ട്‌ വന്നതും ശിവ പെട്ടെന്ന് തന്നെ കണ്ണിൽ കുത്തി കുറച്ചു വെള്ളം ഒക്കെ വരുത്തിച്ചു കൊണ്ട് മെല്ലെ അവിടെ നിന്നും എഴുന്നേറ്റു ആഷിന്റെ അടുത്ത് പോയി.. """ആഷി ഏട്ടാ.... അവർ ഞങ്ങളെ.... """ നമ്മുടെ പിള്ളേർസിന്റെ നേരെ ചൂണ്ടി കൊണ്ട് അവൾ മോങ്ങി... ഒപ്പം തന്നെ ആഷിയെ കെട്ടിപിടിച്ചതും കല്ലു പല്ല് കടിച്ചു കൊണ്ട് അങ്ങോട്ട് പോകാൻ നിന്നു... അപ്പോൾ തന്നെ അമ്മു അവളെ പിടിച്ചു നിർത്തിയതും അവൾ അമ്മുനെ നോക്കി ചുണ്ട് പിളർത്തി കാണിച്ചു... അതിന് അമ്മു ഒന്ന് കണ്ണടച്ച് കാണിച്ചതും അവൾ അവിടെ തന്നെ നിന്നു.... """നീ കാര്യം പറയ്.... """

ആഷി അവളെ പിടിച്ചു മാറ്റികൊണ്ട് പറഞ്ഞതും അവൾ കല്ലുവും മാധുവും അവളെയും ലിയയെയും സ്റ്റെയറിൽ നിന്നും തള്ളി താഴെ ഇട്ടെന്ന് പറഞ്ഞു... അത് കേട്ടതും ചെപ്പുവും മാധുവും ഞെട്ടികൊണ്ട് കല്ലുനെ നോക്കിയപ്പോൾ അവൾ ഇതൊക്കെ എപ്പോ എന്ന രീതിയിൽ നോക്കുന്നുണ്ട്..... """നീ ഇവളെയും ലിയയെയും താഴേക്കു തള്ളി ഇട്ടോ.... """ ആഷി ശിവയുടെ കയ്യിൽ പിടിച്ചു കല്ലുന്റെ മുന്നിൽ കൊണ്ട് പോയി നിർത്തിയ ശേഷം ചോദിച്ചു.... """ഇല്ല.... """" ആഷി പിടിച്ചിരുന്ന ശിവയുടെ കയ്യിലേക്ക് തന്നെ നോക്കി കലിപ്പോടെ കല്ലു പറഞ്ഞു.... """സത്യം പറയ്... """ ആഷിന്റെ ശബ്ദം ഉയർന്നതും അവൾ ഒന്ന് ഞെട്ടികൊണ്ട് അവനെ നോക്കി... ""ഞാൻ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞില്ലേ..... """" ""നീ ഒന്നും ചെയ്തില്ലങ്കിൽ പിന്നെ ഇവർ എങ്ങനെയാ താഴെ എത്തിയെ...""' ""അത് അവരോട് തന്നെ ചോദിക്ക്....""" ആഷിനെ പുച്ഛിച്ചു കൊണ്ട് കല്ലു പറഞ്ഞതും അവൻ അവളെ തന്നെ നോക്കി... """"ആഷി... ഞാൻ """ ചെപ്പു പറയാൻ വന്നതും ആഷി തടഞ്ഞു.....

"""നീയൊക്കെ ഇവളുമാരുടെ സൈഡ് ആണല്ലോ... അത് കൊണ്ട് നീ ഇപ്പൊ സംസാരിക്കേണ്ട.... """ ആഷി ചെപ്പുന് നേരെ കൈ ഉയർത്തി പറഞ്ഞതും അവൻ മിണ്ടാതെ നിന്നു.... """ശിവ... നീ പറഞ്ഞത് സത്യം ആണോ... """ """"അതെ... ആഷി ഏട്ടാ... ഇവർ ആണ് ഞങ്ങളെ.... """" ബാക്കി പറയാതെ അവൾ മോങ്ങാൻ തുടങ്ങി... """"ഡീ... നിന്നോട് ഉള്ള പ്രേമം കൊണ്ട് ഒന്നും അല്ല നിന്നെ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വന്നത്.... വെറും സിംപതി കൊണ്ട് ആണ്... അവിടെ കിടന്നു നിനക്ക് എന്തെങ്കിലും പറ്റിയാൽ ചിലപ്പോൾ അത് എന്റെ തലയിൽ ആവാനുള്ള ചാൻസ് ഉള്ളത് കൊണ്ട് ആണ്... അതുകൊണ്ട് ഇനി ഇപ്പൊ എന്ത് വന്നാലും ഞാൻ സഹിച്ചോളാം... ഇപ്പൊ... ഈ നിമിഷം നീ ഇവിടുന്നു ഇറങ്ങണം.... ഇങ്ങനെ പോയാൽ എന്റെ അമ്മൂനേം നീ ഇതുപോലെ ചെയ്യില്ലെന്ന് ആര് കണ്ടു....."""""" അത്രേം കേട്ടതും കല്ലുന്റെ കണ്ണ് നിറഞ്ഞു... അവൾ അപ്പൊ തന്നെ അമ്മുന്റെ മുറിയിൽ പോയി അവളുടെ ബാഗ് പാക്ക് ചെയ്തു കൊണ്ട് വന്നു...

ആഷിയെ നോക്കാതെ അവൾ അമ്മുന്റേം ജാനുന്റേം അടുത്ത് പോയി ഒന്ന് ചിരിച്ചു കൊടുത്തു.... ""ഞാൻ ഇവിടെ ഉണ്ടായാൽ ചിലപ്പോൾ നിന്നെ ഞാൻ കൊല്ലാൻ വരെ നോക്കും എന്നാ നിന്റെ ഏട്ടൻ പറഞ്ഞത്...അതുകൊണ്ട് ഞാൻ ഇനി ഇവിടെ നിക്കുന്നില്ല.... പോകുവാ... """ അമ്മുനെ നോക്കി പറഞ്ഞതും അവൾ കല്ലുനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി... അവൾ അമ്മുനെ അടർത്തി മാറ്റി ചെപ്പുന്റെ അടുത്തേക്ക് പോയി .. """""അതേ... ജാനുനെ വളക്കാൻ ഉള്ള ഐഡിയ ഒക്കെ പിന്നെ പറഞ്ഞു തരാം... ഇനിയും ഇവിടെ നിന്നാൽ ആ മാക്കാൻ എന്നെ പിടിച്ചു അലക്കും.... എങ്കിൽ ശെരി.... ബൈ """"" ചെപ്പു ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു.... അവൾ ചുറ്റും മാധുനെ തപ്പി എങ്കിലും കാണാൻ കഴിഞ്ഞില്ല.... അതുകൊണ്ട് തന്നെ അവൾ പുറത്തേക്ക് നടന്നു.... """"എന്നെ കൂട്ടാതെ നീ എങ്ങോട്ടാ കുരിപ്പേ ഒറ്റക്ക് പോകുന്നെ.... """" അത് കേട്ടതും കല്ലു തിരിഞ്ഞു നോക്കി... കയ്യിൽ ബാഗും പിടിച്ചു ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വരുന്ന മാധുനെ കണ്ടതും അവൾ ഒന്ന് ഞെട്ടി.....

"""ചെപ്പു ബ്രോ.... ജാനു....അമ്മൂ...റ്റാറ്റാ ബൈബൈ... ഞാനും പോക്കായി...""" മാധു കല്ലുന്റെ തോളിൽ കൂടെ കയ്യിട്ട് പുറത്തേക്ക് നടന്നു...... """നീ എന്തിനാടി കുരിശെ എന്റെ കൂടെ വന്നേ...... """" _____________ [മാധു] ഈ കുരിപ്പ് ചോദിക്കുന്നത് കേട്ടില്ലേ... ഞാൻ എന്തിനാ ഇവളുടെ കൂടെ ഇറങ്ങി വന്നത് എന്ന്... """എന്നെ ഇങ്ങോട്ട് വലിച്ചു കൊണ്ട് വന്നത് നീ ആണ്.... അപ്പൊ നീ ഇവിടുന്നു ഇറങ്ങുമ്പോൾ ഞാനും ഇറങ്ങും... """ അവളെ മൈൻഡ് ആക്കാതെ ഞാൻ മുന്നിൽ നടന്നതും അവൾ ഓടി വന്നു എന്നെ പിടിച്ചു വട്ടം കറക്കി കവിളിൽ രണ്ട് ഉമ്മയും തന്നു.... """"എൻ നൻപനെ പോലെ യാരുമില്ലേ... ഇന്ത ഭൂമിയിലെ.... """' """ഈ കാള രാഗം കേൾക്കുന്നതിലും നല്ലത് അവിടെ തന്നെ ഇരുന്നാൽ മതി ആയിരുന്നു....."""" ""ഊതല്ലേ മോളൂസേ... നിനക്ക് എന്നിലെ കലാകാരിയെ അറിയാത്തതു കൊണ്ട് ആണ്.... ഇനി ഇപ്പൊ നീ എന്തായാലും നിന്റെ വീട്ടിലേക്ക് ഇല്ല... ഞാനും ഹെവനിലേക്ക് ഇല്ല....അതുകൊണ്ട് നമുക്ക് രണ്ടു പേർക്കും കൂടി ടൗണിൽ ഗാനമേള നടത്തി കാശ് ആക്കി ജീവിക്കാം.....

നീ എന്ത് പറയുന്നു... ഞാൻ പാടുമ്പോൾ നീ കാശ് വാങ്ങാൻ ഈ സിനിമയിൽ ഒക്കെ കാണുന്നത് പോലെ ഒരു തൊപ്പിയും കൊണ്ട് പോണം... കേട്ടല്ലോ...."""" """"പെരുവഴിയിൽ ആയപ്പോഴാണ് അവളുടെ ഒരു ഗാനമേള.... എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട... മിണ്ടാതെ നടക്ക്....""" ____________ [ആദി] താഴെ നിന്നും എന്തൊക്കെയോ ബഹളം കേട്ടിട്ട് ആണ് ഞാൻ താഴേക്ക് പോയത്.. അപ്പൊ അമ്മുവും ജാനുവും കരഞ്ഞു കൊണ്ട് ഒരു സൈഡിൽ ഉണ്ട്.... ആ ശിവയും ലിയയും വേറെ ഒരു സൈഡിലും..... ചെപ്പു ആണെങ്കിൽ തലയിൽ കൈ വച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.... ഞാൻ ആഷിനെ നോക്കിയപ്പോൾ കട്ടകലിപ്പിൽ ഉണ്ട്.... അപ്പോഴാണ് അവിടെ മാധുനേം കല്ലുനേം കാണാത്തത് ഞാൻ ശ്രദ്ധിക്കുന്നത്.... ഞാൻ വേഗം ചെപ്പുന്റെ അടുത്തേക്ക് പോയതും അവൻ എന്നെ ഒന്ന് നോക്കി സോഫയിൽ പോയി ഇരുന്നു... ഇത് ഇപ്പൊ എന്താ സംഭവം എന്ന് കരുതി ഞാൻ അമ്മുന്റെ അടുത്ത് പോയപ്പോൾ അവൾ എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി...

"""അമ്മൂ.... എന്തിനാ കരയുന്നെ..ഡീ... """ ഞാൻ അവളെ കുലുക്കി വിളിച്ചിട്ടും പെണ്ണ് കരച്ചിൽ നിർത്തുന്നതും ഇല്ല കാര്യം എന്താണെന്ന് പറയുന്നതും ഇല്ല... ""അമ്മൂ... മാധുവും കല്ലുവും എവിടെ.. "" ""അവർ പോയി... അല്ലല്ല.... ദേ ഇവൻ ഇറക്കി വിട്ടു....""" ഞാൻ ചോദിച്ചതിന് ചെപ്പു പറയുന്നത് കേട്ടതും ഞാൻ ആഷിനെ നോക്കി... """ഇറക്കി വിട്ടുന്നോ... എന്തിന്... """ """ദേ... ഈ കിടക്കുന്ന രണ്ട് അലവലാതികൾ ഇല്ലേ.... ഇതിനെ രണ്ടിനെയും ഞാൻ സ്റ്റെപ്പിന്റെ മുകളിൽ നിന്നും തള്ളി താഴെ ഇട്ടു.... എന്നിട്ട് ഇവർ ആഷിയോട് പോയി പറഞ്ഞു മാധുവും കല്ലുവും ആണ് അവരെ തള്ളി ഇട്ടത് എന്ന്....അത് കേട്ടപാതി അവൻ കല്ലുനോട്‌ ഇറങ്ങി പോകാൻ പറഞ്ഞു... അവളുടെ പിറകെ മാധുവും പോയി...""" ""നീ.... നീയാണോ അപ്പൊ ഇവരെ തള്ളിയിട്ടത്...""" ആഷി അതും ചോദിച്ചു കൊണ്ട് ചെപ്പുന്റെ അടുത്തേക്ക് പോയതും അവൻ ആഷിനെ നോക്കി ഒന്ന് പുച്ഛിച്ചു.... """എന്നെ സംസാരിക്കാൻ വിടില്ലല്ലോ... ഞാൻ അവരുടെ ഭാഗത്ത് അല്ലെ...

നിനക്ക് ഇനിയും വിശ്വാസം ഇല്ലെങ്കിൽ ഈ രണ്ടെണ്ണത്തിനും ഇട്ട് ഓരോന്ന് പൊട്ടിക്ക്... അപ്പൊ സത്യം അറിയും..... """"" ചെപ്പു ആഷിയോട് പറയുന്നത് കേട്ടതും എനിക്ക് ആകെ കലിപ്പ് കയറി.... """സത്യം പറയെടി.... നിങ്ങൾ എങ്ങനാ വീണത്.... """ ഞാൻ അലറിയതും ശിവയും ലിയയും വിക്കാൻ തുടങ്ങി.. ഞാൻ കണ്ണ് ഉരുട്ടിയതും രണ്ടും കൂടെ ചെപ്പുന്റെ നേരെ കൈ ചൂണ്ടി.... അപ്പോൾ തന്നെ ഞാൻ രണ്ടിന്റെയും കാരണകുറ്റി നോക്കി ഒന്ന് പൊട്ടിച്ചു.... ""മേലിൽ ഇത് ആവർത്തിക്കരുത്.... """ അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ലിയ എന്റെ കൈ പിടിച്ചു വച്ചു... ഞാൻ എന്താണെന്ന മട്ടിൽ നോക്കിയതും അവൾ കണ്ണൊക്കെ തുടച് എന്റെ മുന്നിൽ വന്നു... """""ആരാ അവർ... അവരെ എന്തെങ്കിലും പറഞ്ഞാൽ നിങ്ങൾ എന്തിനാ ഇങ്ങനെ ഹീറ്റ് ആകുന്നെ... ഈ അമ്മു എന്തിനാ അവർ ഇറങ്ങി പോയതിന് ഇങ്ങനെ കരയുന്നെ..... ഈ ചെപ്പു എന്തിനാ ഞങ്ങളോട് ഇങ്ങനെ ദേഷ്യപ്പെടുന്നത്..... ആഷി ഏട്ടൻ ചെയ്തത് തന്നെയാ ശെരി ......

മറ്റവൾ കൂടെ പോയത് ഏതായാലും നന്നായി......."""""" ബാക്കി പറയുന്നതിന് മുന്നേ അവളുടെ കവിളിൽ ഒരു കരം കൂടെ പതിഞ്ഞു... ആരാ തല്ലിയത് എന്ന് നോക്കിയ ലിയ മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ഞെട്ടിപ്പോയി... """"ഡീ. നീ.. """ ""അതേ.. ഞാൻ തന്നെ....."'' അമ്മു അവളുടെ അടുത്തേക്ക് വന്നു നിന്നു... ""മുതിർന്നവരെ ബഹുമാനിക്കണം എന്ന് എന്റെ ഈ ഏട്ടന്മാർ പറഞ്ഞു തന്നിട്ട് ഒക്കെ ഉണ്ട്.... പക്ഷെ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ എന്നേക്കാൾ മൂത്തത് ആണെന്ന് ഒന്നും ഞാൻ നോക്കില്ല..... ഇപ്പൊ കിട്ടിയില്ലേ... അതിന്റെ ഡബിൾ ഇരട്ടിക്ക് ഇനിയും തരും....""" """അമ്മൂ... മതി നിർത്ത്... """ ആഷി പറഞ്ഞതും അവൾ അവനെ ഒന്ന് കലിപ്പിൽ നോക്കി...എന്നിട്ട് വീണ്ടും അവർക്ക് നേരെ തിരിഞ്ഞു.. """പിന്നെ നീ ചോദിച്ചില്ലേ അവർ ആരാന്ന്... എന്റെ ഏട്ടത്തിയമ്മമാർ....... മനസിലായില്ലേ... എന്റെ ഈ രണ്ടു ഏട്ടന്മാരും കെട്ടാൻ പോകുന്നവർ.... അതുകൊണ്ട് മാത്രം അല്ല ഞാൻ കരഞ്ഞത്.... ഇന്നലെ ഒരു ദിവസം ആണ് അവർ എന്റെ കൂടെ ഉണ്ടായത് എങ്കിലും എന്റെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗം ആയി അവർ മാറി ഇരുന്നു... എനിക്ക് മാത്രം അല്ല... ഈ ചെപ്പുനും ജാനുനും ഒക്കെ അങ്ങനെ തന്നെയാ...

അതൊന്നും നിനക്ക് പറഞ്ഞാൽ മനസിലാകില്ല....""" കരഞ്ഞു കൊണ്ട് അവൾ പറയുന്നത് കേട്ടതും ശിവ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി... അതിന്റെ പിന്നാലെ ലിയ കൂടെ തലയും താഴ്ത്തി പോയി.... """അമ്മൂ....""" ആഷി അവളെ വിളിച്ചതും അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി എന്റെ അടുത്തേക്ക് വന്നു..... """"ആദി.... അവർ ചെയ്യാത്ത തെറ്റിനാ ഇവൻ അവരെ ഇറക്കി വിട്ടത്....പോയി വിളിച്ചിട്ട് വാ.... """" അവൾ പറഞ്ഞതും ഞാൻ ഒന്ന് ആഷിയെ നോക്കി... അവൻ തലയും താഴ്ത്തി നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ അമ്മുനെ നോക്കി... അപ്പോൾ അവൾ ഒന്ന് ചിരിച്ചു തന്ന് ചെപ്പുന്റെ അടുത്തേക്ക് പോയി.... """ചെപ്പു... നീയും ആദിന്റെ കൂടെ പോണം.. """ ""ഹ്മ്മ്..."" അതിന് അവൻ മൂളിയതും അവൾ ആഷിന്റെ അടുത്തേക്ക് പോയി... അവൻ ഇപ്പോഴും തലയും താഴ്ത്തി നിലയ്ക്കുകയാണ്... ""നിനക്ക് കല്ലുനെ ഇഷ്ടം ആണോ.... "" അമ്മു ആഷിയോട് കലിപ്പിൽ തന്നെ ചോദിച്ചതും ഞങ്ങളും അവൻ എന്താ പറയാൻ പോകുന്നതെന്ന ആകാംക്ഷയിൽ അവനെ തന്നെ നോക്കി............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story