🔥My Dear Rowdy🔥: ഭാഗം 21

My Dear Rowdy

രചന: അർച്ചന

അവൾ ആഷി ഏട്ടനോട് സംസാരിച്ചത് ഒക്കെ പറഞ്ഞു തന്നതും ഞങ്ങൾ എല്ലാവരും ഒരുപോലെ കല്ലുന്റെ മുഖത്തേക്ക് നോക്കി... അവൾ അപ്പോൾ തന്നെ എഴുന്നേറ്റു നിന്ന് പറയുന്നത് കേട്ടതും ഞങ്ങൾ എല്ലാവരും ഞെട്ടികൊണ്ട് അവളെ നോക്കി... """നീ എന്താ പറഞ്ഞെ.... "" ഞാൻ അതും ചോദിച്ചു അവളെ അടുത്തേക്ക് പോയതും അവൾ ഒന്ന് ഇളിച്ചു തന്നു.... """"ഞാൻ കാര്യം ആയിട്ട് തന്നെ പറഞ്ഞതാ... എന്നെ വീട്ടിൽ കയറ്റിയില്ലെങ്കിൽ നീയും കയറേണ്ട... അപ്പൊ നിന്റെ ആദി ഏങ്ങനെയെങ്കിലും ആഷിനെ കൊണ്ട് സമ്മതിപ്പിക്കും..... """" കുരുട്ട് എന്റെ ചെവിയിൽ പറയുന്നത് കേട്ടതും ഞാൻ അതിന്റെ കാലിൽ തന്നെ ചവിട്ടി..... """"കല്ലൂ..... """ ആദി നിസ്സഹായതയോടെ വിളിക്കുന്നത് കേട്ടതും ഞാൻ ചിരി കടിച്ചു പിടിച്ചു കല്ലുനെ നോക്കി... അവൾ ആദിനെ നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ചതും അവൻ ചെപ്പുന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു... ______________ [ആദി] കല്ലു പറയുന്നത് കേട്ടില്ലേ....

അവളെ കയറ്റിയില്ലെങ്കിൽ മാധുനെ വിടില്ല പോലും.... അതൊക്കെ കേൾക്കുമ്പോൾ ആണ് ആ ആഷിനെ പിടിച്ചു വല്ല പൊട്ടകിണറ്റിലും കൊണ്ട് ഇടാൻ തോന്നുന്നത്.... ഞാൻ ചെപ്പുന്റെ അടുത്തേക്ക് നീങ്ങി ഇരുന്നതും അവൻ എന്നെ നോക്കി തലയാട്ടി.... ""എന്തേലും ഒന്ന് ചെയ്യുവോ.... """ ഞാൻ നിസ്സഹായനായി അവനെ നോക്കിയപ്പോൾ അവൻ ഒന്ന് ആലോചിച്ചശേഷം കല്ലുന്റെ അടുത്തേക്ക് പോയി.... അവൾ ആണെങ്കിൽ മാധുന്റെ കയ്യും പിടിച്ചു അവിടെ തന്നെ നിൽക്കുകയാണ്.... """കല്ലൂ... നീ തല്ക്കാലം വേറെ എവിടെയെങ്കിലും നിൽക്ക്... നിന്നെ കാണാതെ ആവുമ്പോൾ ആഷി നിന്നെക്കുറിച്ചു ആലോചിച്ചു ടെൻഷൻ ആവും.... അപ്പോൾ അവൻ തന്നെ നിന്നെ തിരികെ കൊണ്ട് വന്നോളും.... """ ചെപ്പു അവളുടെ അടുത്ത് പോയി പറയുന്നത് കേട്ടതും ഞാൻ അവനെ നോക്കി.... """എന്നാൽ ഞാനും അവളുടെ കൂടെ നിൽക്കാം... """ മാധു പറയുന്നത് കേട്ടതും ഞാൻ ആകെ അപ്സെറ്റ് ആയി... """അത് വേണ്ട.... കല്ലുവും മാധുവും വീട്ടിലേക്ക് വരും.... പിന്നെ കല്ലുനെ ആഷി കാണാൻ പാടില്ല... അത് നമ്മൾ ശ്രദ്ധിച്ചാൽ മതി.... """"

അമ്മു എഴുന്നേറ്റു നിന്ന് പറഞ്ഞതും ഞാൻ ആശ്വാസത്തോടെ അമ്മുനെ നോക്കി..... ""അതേ ഗയ്സ്.... ഞാൻ... ഞാൻ ഇന്ന് ബാംഗ്ലൂർക്ക് തിരിച്ചു പോവുകയാണ്... "" നമ്മൾ എല്ലാരും കാര്യം ആയി ഡിസ്കസ് ചെയ്യുന്നതിന്റെ ഇടയിൽ ആണ് ജാനു അത് പറഞ്ഞത്... ""നീ എന്തൊക്കെയാ പറയുന്നേ ജാനു... എന്തിനാ ഇപ്പൊ ബാംഗ്ലൂർക്ക് തിരിച്ചു പോകുന്നെ....""' മാധു അവളുടെ അടുത്ത് പോയി ഇരുന്ന് പറഞ്ഞതും അമ്മുവും കല്ലുവും അവളുടെ അടുത്തേക്ക് പോയി... ഞാൻ ചെപ്പുനെ നോക്കിയപ്പോൾ അവന്റ മുഖത് സന്ദോഷം ആണെങ്കിലും ഉള്ളിൽ നല്ല വിഷമം ഉള്ളത് ഞാൻ അറിയുന്നുണ്ട്..... ""ജാനു.... നീ എവിടെയും പോകുന്നില്ല..."" ഞാൻ എഴുന്നേറ്റു നിന്ന് പറഞ്ഞതും അവൾ എന്റെ അടുത്തേക്ക് വന്നു.... """"ആദി ഏട്ടാ... എനിക്ക് പോണം... അന്ന് വീട്ടിൽ കല്യാണം നടത്തുന്നത് കൊണ്ട് ആണ് എനിക്ക് കൃഷ്ണവിന്റെ കൂടെ ഇങ്ങോട്ട് വരേണ്ടി വന്നത്... ഇന്നലെ ഏട്ടൻ വിളിച്ചിരുന്നു...കല്യാണം നടത്തില്ല എന്നും തിരിച്ചു വരണം എന്നും പറഞ്ഞു...

അത് മാത്രമല്ല എന്റെ ക്ലാസും കുറെ മിസ്സ്‌ ആയില്ലേ... അപ്പോൾ എനിക്ക് പോണം... """ അവൾ പറയുന്നതിലും കാര്യം ഉണ്ട്... പക്ഷെ എന്റെ ചെപ്പു.... ഞാൻ അവനെ നോക്കിയപ്പോൾ അവളെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ വേറെ എവിടെയെക്കോ ലുക്ക് വിട്ട് നിൽക്കുകയാണ്.... """"പ്ലീസ്... എനിക്ക് പോണം.... നിങ്ങളെ ഒക്കെ പിരിയുന്നതിൽ എനിക്ക് നല്ല വിഷമം ഉണ്ട്.... എന്നാലും എനിക്ക് പോയെ പറ്റൂ.... """" ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു... അവൾ അപ്പൊ തന്നെ മാധുന്റേം കല്ലുന്റേം അമ്മുന്റേം അടുത്ത് പോയി അവരെ സമാധാനിപ്പിക്കുന്നുണ്ട്... അവൾ അവരെ പറഞ്ഞു സമ്മതിപ്പിച്ച ശേഷം നേരെ ചെപ്പുന്റെ അടുത്തേക്ക് പോയി.... അമ്മു കല്ലുനേം വിളിച്ചു കൊണ്ട് അവളെ ഒളിപ്പിക്കാൻ പറ്റിയ സ്ഥലം തപ്പി പോയതും ഞാൻ നേരെ അവിടെ ഒറ്റക്ക് ഇരുന്നു പിറുപിറുക്കുന്ന എന്റെ പെണ്ണിന്റ അടുത്തേക്ക് ചെന്നു.... അവൾ എന്തോ വലിയ ആലോചനയിൽ ആണ്... ഞാൻ അവളുടെ അടുത്ത് ചെന്ന് ഇരുന്നത് ഒന്നും ആള് അറിഞ്ഞിട്ടില്ല....

""""മാധൂ..... """ ഞാൻ കുറച്ചു റൊമാന്റിക് ആയി വിളിച്ചു.... പക്ഷെ ആ കുരിപ്പ് അതൊന്നും കേട്ടിട്ട് കൂടെ ഇല്ല.... """മാധൂ.... ""' """ഹേ... എന്താ...."" റൊമാന്റിക് വിട്ട് വയലന്റ് ആയതും പെണ്ണ് വേഗം വിളി കേട്ടു... ഇവളെ വരുത്തിയിൽ ആക്കാൻ ഭീഷണി മാത്രമേ ശെരിയാക്കൂ.... """എന്താടി ഇത്ര ആലോചന.... "" ഞാൻ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചതും അവൾ എന്നെ തന്നെ നോക്കുന്നു... ഇതൊക്കെ കാണുമ്പോൾ ആണ് എന്റെ കൺട്രോൾ മൊത്തം പോകുന്നത്... """"മാധു... ഇങ്ങനെ നോക്കല്ലേ.... കല്യാണത്തിനു മുന്നേ തന്നെ ഞാൻ വല്ലതും ചെയ്തു പോകും.... """ കള്ളചിരിയോടെ ഞാൻ പറഞ്ഞതും പെണ്ണ് ഒന്ന് ഞെട്ടി.... എന്റെ അടുത്ത് ഉണ്ടായിരുന്ന അവൾ ആ ഒരൊറ്റ ഡയലോഗ് കൊണ്ട് ഡിസ്റ്റൻസ് കീപ് ചെയ്തു കൊണ്ട് കുറച്ചു വിട്ട് ഇരുന്നു... അത് കണ്ടതും ഞാൻ ചെറു ചിരിയോടെ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു.... _____________ [മാധു] ഇവൻ ഇത് എങ്ങോട്ടാ ഇങ്ങനെ നീങ്ങി നീങ്ങി വരുന്നേ...

ഇവൻ എന്നോട് എത്ര നേരം കലിപ്പ് കാണിച്ചു നിൽക്കും എന്ന് ചെറുതായി ടെസ്റ്റ്‌ ചെയ്യാൻ വേണ്ടി ആണ് അവനെ തന്നെ നോക്കിയത്.... അപ്പൊ ആ റൗഡി പറയുന്നത് കേട്ടില്ലേ... ശേ.... എന്റെ അടുത്ത്‌ മാത്രം ആണ് ഇവൻ ഇങ്ങനെ.. ഇവനെ എങ്ങാനും കെട്ടേണ്ടി വന്നാൽ ഉള്ള എന്റെ അവസ്ഥ എന്തായിരിക്കും..... ഉഫ്ഫ്ഫ്ഫ്.... ആലോചിക്കാൻ കൂടി വയ്യ.... ""മാധു.. നിനക്ക് കോളേജിൽ പോണ്ടേ. "" അവൻ വീണ്ടും അടുത്തോട്ടു വന്നു ഇരുന്നു ചോദിക്കുന്നത് കേട്ടതും ഞാൻ വേണം എന്ന രീതിയിൽ തലയാട്ടി.... """വേണോ.... """ കുറച്ചു കൂടി അടുത്തേക്ക് നീങ്ങി ഇരുന്നു കള്ളചിരിയോടെ ചോദിച്ചതും ഞാൻ അവനെ സംശയത്തോടെ നോക്കി.... """എന്താടി... കോളേജിൽ പോണോ വേണ്ടയോ....""" ""വേണം... """ അവൻ കുറച്ചു ഗൗരവത്തിൽ ചോദിച്ചതും ഞാൻ വേഗം സമ്മതിച്ചു കൊടുത്തു.... """എന്നാലേ.... എനിക്ക്..... """" കൊഞ്ചികൊണ്ട് അവൻ പറഞ്ഞു പറഞ്ഞു അടുത്തേക്ക് വന്നതും ഞാൻ അവന്റെ നെഞ്ചിൽ കൈ വച്ചു അവനെ നോക്കി പിരികം പൊക്കി... അപ്പോൾ തന്നെ ആ റൗഡി എന്റെ രണ്ട് കയ്യും പിടിച്ചു വലിച്ചു അവനിലേക്ക് അടുപ്പിച്ചതും ഞാൻ ഒരുതരം വെപ്രാളത്തോടെ അവന്റെ കണ്ണിലേക്കു നോക്കി.....

"""i need a deep kiss""" എന്റെ ചെവിക്ക് അരികിലേക്ക് മുഖം അടുപ്പിച്ചു കൊണ്ട് അവൻ പറഞ്ഞതും എന്റെ വയറ്റിലൂടെ ഒരു കാളൽ അങ്ങ് പോയി..... ഞാൻ പേടിച്ചു ഉമിനീരിറക്കി അവനിലേക്ക് നോക്കിയതും അവൻ എന്റെ മുഖത്തോട് മുഖം അടുപ്പിച്ചു കൊണ്ട് വന്നു...... _____________ ഞാൻ എന്റെ മുഖം അവളുടെ മുഖത്തേക്ക് കൊണ്ട് പോയതും പെണ്ണ് കണ്ണും അടച്ചു അങ്ങനെ ഇരുന്നു... അവളുടെ കൺപോളകൾക്ക് മുകളിലൂടെ കൃഷ്ണമണി അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നത് കണ്ടതും ഞാൻ കൗതുകത്തോടെ അവളെ നോക്കി.... പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ചെപ്പുവും ജാനുവും അതിലെ നടക്കുന്നത് കണ്ടു... അവർ കുറെ ദൂരം ആയത് കൊണ്ട് ഞാൻ മെല്ലെ അവളിലേക്ക് വീണ്ടും നോക്കിയതും ആ കുഞ്ഞധരങ്ങൾ വിറക്കുന്നതും കണ്ണുകൾ പിടക്കുന്നതും ചെന്നിയിലൂടെ വിയർപ്പ് ഒഴുകുന്നതും കണ്ടു.... ഞാൻ മെല്ലെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു ചെറുതായി ഒന്ന് ഊതി....

അപ്പോൾ തന്നെ പെണ്ണ് മെല്ലെ മെല്ലെ കണ്ണ് തുറന്നതും ഞാൻ നല്ല അസ്സൽ ആയി ഒന്ന് ചിരിച്ചു കൊടുത്തു അവളുടെ കൈ വിട്ട് കവിളിൽ ഒന്ന് തട്ടിയ ശേഷം മുന്നോട്ട് നടന്നു... കുറച്ചു ദൂരം പിന്നിട്ട് തിരിഞ്ഞു നോക്കിയതും പെണ്ണ് അതേ ഇരുത്തം ആണ്.... """ഹെലോ... വരുന്നില്ലേ... """ ഞാൻ വിളിച്ചു ചോദിച്ചതും അവൾ ഞെട്ടി പിടഞ്ഞു എഴുന്നേറ്റു വേഗം എന്റെ അടുത്തേക്ക് ഓടി വന്നു... ____________ എന്റെ പടച്ചോനെ... ഞാൻ ഇപ്പൊ ഹാർട്ട് അറ്റാക്ക് വന്നു ചത്തു പോയേനെ.... അവന്റെ ചുടു നിശ്വാസം എന്റെ മുഖത്തു തട്ടിയതും ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ അടഞ്ഞു.. ചെന്നിയിലൂടെ വിയർപ്പ് ഒഴുകിയിറങ്ങുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.... അപ്പോഴാണ് ഒരു തണുത്ത കാറ്റ് എന്റെ മുഖത്തേക്ക് പതിഞ്ഞതും ഞാൻ പതിയെ കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ടത് നല്ല അഡാർ ചിരിയുമായി എന്നെ തന്നെ നോക്കി നിൽക്കുന്ന റൗഡിനെയാണ്... അവന്റെ ആ ചിരി കണ്ടതും ഞാൻ അതിൽ അങ്ങ് വീണു പോയി എന്ന് പറഞ്ഞാൽ മതിയല്ലോ... അവനെതന്നെ വായിനോക്കി നിൽക്കുന്നതിന്റെ ഇടയിൽ അവൻ എഴുന്നേറ്റു പോയത് പോലും ഞാൻ അറിഞ്ഞില്ല....

പെട്ടെന്ന് അവൻ എന്നെ വിളിക്കുന്നത് കേട്ടപ്പോൾ ആണ് അവൻ എഴുന്നേറ്റു പോയ കാര്യം പോലും ഞാൻ അറിയുന്നത്... അപ്പോൾ തന്നെ ആ ഞെട്ടൽ ഒക്കെ മറച്ചു പിടിച്ചു അവന്റെ അടുത്തേക്ക് ഓടി.... അവന്റെ അടുത്ത്‌ എത്തിയതും അവൻ എന്നെ തന്നെ നോക്കി നടക്കുകയാണ്... അത് കണ്ടപ്പോൾ എനിക്ക് ആകെ ചടച്ചു... പിന്നെ ഞാൻ ഒരു ഓട്ടം ആയിരുന്നു വീട്ടിലേക്ക്.... അവന്റെ കൂടെ വന്നാൽ ശെരിയാകില്ല....ചെക്കന്റെ കൺട്രോൾ ഏത് നിമിഷവും പോവും 😜😜 ______________ [കല്ലു] """എന്റെ അമ്മൂ...നീയിത് എന്നെ എങ്ങോട്ടാടാ കൊണ്ട് പോകുന്നെ....""" ""നീ ഇങ്ങു വാ.... നിനിക്ക് ഒളിച്ചു നിൽക്കാൻ പറ്റിയ സ്ഥലം ഉണ്ട്... പക്ഷെ ഒരു പ്രോബ്ലം ഉണ്ട്.....""" അവൾ സ്റ്റെപ് കയറി മൂന്നാമത്തെ നിലയിൽ എത്തിയതും ഞാൻ അവളെ ഒന്ന് തറപ്പിച്ചു നോക്കി..... ഒരു അവിഞ്ഞ ചിരിയും ചിരിച്ചു അവൾ എന്നെ പിടിച്ചു ഒരു തൂണിന്റെ മറവിലേക്ക് കൊണ്ട് പോയി നിർത്തി... """ഈ വീട്ടിൽ ആഷി കയറാത്ത ഒരൊറ്റ റൂം മാത്രേ ഉള്ളൂ.... പക്ഷെ അത്... """ ""അത്....???"""

""അത് അവന്റെ റൂമിന്റെ ഉള്ളിൽ തന്നെ ഉള്ള മറ്റൊരു റൂമിൽ ആണ്.....""" എന്ന് അമ്മു പറഞ്ഞത് കേട്ടതും ഞാൻ ഇളിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചേർന്ന് നിന്ന് ഒരു ഉമ്മ കൊടുത്തു... """താങ്കൂ മുത്തേ....😍😍😁😁 """ ""അധികം ഇളിക്കല്ലേ.... നിന്നെ അവൻ ഇവിടെ കണ്ടാൽ എടുത്തു വെളിയിൽ ചാടും.... സൊ... അടങ്ങി ഒതുങ്ങി ശബ്ദം ഒന്നും ഉണ്ടാക്കാതെ അവിടെ നിൽക്കണം.... നിനക്ക് വേണ്ട ഫുഡ് ഒക്കെ ഞാൻ അവിടെ എത്തിക്കും.... അത്യാവശ്യം വേണ്ട സ്നാക്സ് ഒക്കെ ഞാൻ റെഡി ആക്കി വച്ചിട്ടുണ്ട്..... പിന്നെ അങ്ങനെ ഒരു റൂം അവിടെ ഉള്ളത് ആഷി പോലും അറിയില്ല...അതുകൊണ്ട്...കുറച്ചു നാൾ നീ അവിടെ നിൽക്ക്... അപ്പോഴേക്കും ആഷിക്ക് നിന്റെ മനസ്സിൽ എന്തെങ്കിലും ഒരു സ്പാർക്ക് ഉണ്ടാക്കി എടുക്കാൻ ഞങ്ങൾ ശ്രമിക്കാം.... ഓക്കേ....""" """ഹ്മ്മ്മ്മ്മ്.... """ ഞാൻ ഒന്ന് ദീർഘനിശ്വാസം എടുത്ത് മൂളിയതും അവൾ എന്നെ അവിടെ നിർത്തിച്ചു ആഷിന്റെ റൂമിലേക്ക് പോയി..

ഞാൻ നോക്കിയപ്പോൾ അവൾ അവിടുന്ന് റൂമിലേക്ക് എത്തി നോക്കി എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.... അപ്പോൾ തന്നെ അവൾ ഓടി എന്റെ അടുത്ത്‌ വന്നു ഒളിച്ചു നിന്നു.... കുറച്ചു കഴിഞ്ഞതും ആഷി റൂമിൽ നിന്ന് ഇറങ്ങി പോകുന്നത് കണ്ടതും അമ്മു വേഗം എന്നേം പിടിച്ചു വലിച്ചു അവന്റെ റൂമിലേക്ക് പോയി.... """വേഗം വാ... ""' അവൾ എന്നേം പിടിച്ചു വലിച്ചു അവന്റെ റൂമിൽ തന്നെ ഉള്ള ഓഫിസ് റൂമിലേക്ക് കയറി.... അവിടെ ആകെ കുറെ ഫയലും പിന്നെ കുറെ ഡോക്യുമെന്റ്സും മാത്രമേ ഉള്ളൂ... ""ഇവിടെ ആണോ ഞാൻ നിൽക്കണ്ടേ..."" മുഖം ചുളിച്ചു കൊണ്ട് ഞാൻ അവളെ നോക്കി ചോദിച്ചതും അവൾ എന്നെ നോക്കി ചുണ്ടിൽ വിരൽ വച്ചു ""ശൂ""ന്ന് പറഞ്ഞു അവിടെ ഉള്ള ഒരു ടേബിൾ പിടിച്ചു വലിക്കാൻ തുടങ്ങി... """ഡീ കുരിപ്പേ... നോക്കി നിൽക്കാതെ വന്നു സഹായിക്കാൻ നോക്ക്...""" അവൾ എന്നോട് പറഞ്ഞതും ഞാൻ ഒന്ന് ഇളിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് പോയി... ഞങ്ങൾ രണ്ട് പേരും കൂടെ ആ ടേബിൾ മാറ്റി വച്ചതും അമ്മു അവളുടെ ജീനിന്റെ പോക്കറ്റിൽ നിന്നും ഒരു താക്കോൽ എടുത്തു ആ ടേബിൾ മാറ്റിയ സ്ഥലത്തുള്ള ചുമരിൽ ഒരു ഹോളിലേക്ക് കയറ്റി തുറക്കാൻ തുടങ്ങി...

ചെറിയ ഒരു ശബ്ദത്തോടെ അത് തുറന്നതും അവൾ അതിന്റെ അകത്തേക്ക് കയ്യിട്ട് ആ റൂമിന്റെ ഡോർ മുഴുവനായും തുറന്നു... എന്നിട്ട് അകത്തേക്ക് കയറിയതും ഞാനും പുറകെ കയറി... അകത്തു കയറിയ ഞാൻ വായ്യും പൊളിച്ചു നിന്നു... ഈ വലിയ ബംഗ്ലാവിൽ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്തത് ആയിരുന്നു അവിടെ.... മരത്തടി കൊണ്ട് നിർമിച്ച ആ റൂമിൽ കയറിയതും ഒരു പ്രത്യേക ഫീൽ ആയിരുന്നു... മരം കൊണ്ട് തന്നെയാണ് ഉള്ള കട്ടിലും ടേബിളും ചെയറും ഒക്കെ ഉള്ളത്... ഞാൻ അവിടെ ചുറ്റി കറങ്ങി നോക്കിയതും ചെറിയ ഒരു ജനൽപാളി കണ്ടു... അത് തുറന്നു നോക്കുമ്പോൾ പുറത്തെ ഗാർഡൻ കാണുന്നുണ്ട്... മൊത്തത്തിൽ പറഞ്ഞാൽ അടിപൊളി.... എനിക്ക് ഈ റൂം ഒത്തിരി ഇഷ്ടം ആയി... അതുകൊണ്ട് അമ്മുനോട്‌ ഓക്കേ പറഞ്ഞു.... അവൾ അപ്പോൾ തന്നെ വേഗം റൂമിൽ നിന്നും ഇറങ്ങി എന്നോട് ബായ് പറഞ്ഞു വേഗം ഡോർ പൂട്ടി.... പുറത്തു നിന്ന് ലോക്ക് ചെയ്യണ്ട എന്ന് പറഞ്ഞിരുന്നു...

അവൾ പുറത്തു നിന്നും ഒറ്റക്ക് ആ ടേബിൾ പിടിച്ചു വലിക്കാൻ നോക്കുന്ന ശബ്ദം കേട്ടതും ഞാൻ മെല്ലെ മണങ്ങികൊണ്ട് റൂമിന്റെ ഏറ്റവും അടിയിലെ ചെറിയ ഡോർ തുറന്നു പുറത്തിറങ്ങി..... """നീ എന്തിനാടി കുരിശെ വീണ്ടും ഇങ്ങോട്ട് വന്നത്.... """ അമ്മു എന്നെ കണ്ടപ്പോൾ തന്നെ ചോദിക്കുന്നത് കേട്ട് ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു... എന്നിട്ട് വേഗം ആ ടേബിൾ പിടിച്ചു ചുമരിനോട് ചേർത്ത് വച്ചു... """ഇനി നീ എങ്ങനെ പോകും... """ അമ്മു എന്നെ നോക്കി കൊണ്ട് ചോദിച്ചതും ഞാൻ അവളെ നോക്കി കോളർ പൊക്കി കാണിച്ചു ടേബിളിന്റെ അടിയിൽ കൂടെ പോയി റൂമിന്റെ ഡോർ തുറന്നു അകത്തു കയറി അവളോട് പോകാൻ പറഞ്ഞു.... അവൾ ആഹ്ന്ന് പറഞ്ഞു പോയതും ഞാൻ വേഗം ബെഡിൽ പോയി കിടന്നു............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story