🔥My Dear Rowdy🔥: ഭാഗം 24

My Dear Rowdy

രചന: അർച്ചന

ചെവിയരുകിൽ വന്നു അവൻ പറഞ്ഞതും ഞാൻ ഒന്ന് തരിച്ചു പോയി.. ഇനിയും ഇങ്ങനെ നിന്നാൽ ശെരിയാകില്ല എന്ന് മനസിലായതും കിട്ടിയ ധൈര്യത്തിൽ അവനെ പിടിച്ചു പുറകിലേക്ക് തള്ളി പുറത്തേക്ക് ഓടി... """നിന്നെ ഞാൻ എടുത്തോളാം.... """ പുറകിൽ നിന്ന് അവൻ വിളിച്ചു പറയുന്നത് കേട്ടതും ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു... ഞാൻ വേഗം റൂമിലേക്ക് പോയി... ""അമ്മൂ.... "" ""ആഹ്... മാധു... ഞങ്ങൾ ഇറങ്ങാം.."" അമ്മു ജാനുന്റെ ലഗേജ്‌ ഒക്കെ എടുത്തു വന്നതും ഞാൻ അവരോട് ബായ് പറഞ്ഞു... ചെപ്പു ബ്രോ ആണ് ഡ്രൈവ് ചെയ്യുന്നത്.. അവർ കാറിൽ കയറി പോയതും ഞാൻ വേഗം അകത്തേക്ക് കയറി... കിച്ചണിൽ പോയപ്പോൾ സെർവന്റ് രേഖ ആന്റി ഉണ്ട്... അവരോട് കുറെ നേരം സംസാരിച്ചു നിന്നു..... അപ്പോഴാണ് ആദി അങ്ങോട്ട് വന്നത്... അവൻ വന്നു ഫ്രഡ്‌ജിൽ നിന്നും ഒരു കുപ്പി വെള്ളവും എടുത്ത് എന്നെ മൈൻഡ് ചെയ്യാതെ റൂമിലേക്ക് കയറി പോയി.... ഞാനും അവനെ ശ്രദ്ധിക്കാതെ രേഖ ആന്റിയുടെ കൂടെ ഫുഡ് ഉണ്ടാക്കാൻ സഹായിച്ചു.... _____________ [ആഷി]

ആ മണൽപരപ്പിൽ ഇരുന്ന് എന്തൊക്കെയോ ആലോചിച്ചു നിൽക്കുമ്പോൾ ആണ് ആരോ വന്നു എന്റെ ഷോൾഡറിൽ കൈ വച്ചത് കല്ലു ആകണേ എന്ന് മനമുരുകി പ്രാർത്ഥിച്ചു കൊണ്ട് തിരിഞ്ഞു നോക്കിയതും മുന്നിൽ ഉള്ള ആളെ കണ്ട് എന്റെ കൈ ഞരമ്പുകൾ വലിഞ്ഞു മുറുകാൻ തുടങ്ങി.... കലിപ്പ് കയറി നിൽക്കുകയാണെങ്കിലും അത് ഒക്കെ അടക്കി പിടിച്ചു ഞാൻ അവനെ മൈൻഡ് ചെയ്യാതെ ബൈക്കിന്റെ അടുത്തേക്ക് പോകാൻ വേണ്ടി നിന്നതും അവൻ വന്നു എന്റെ കൈ പിടിച്ചു വച്ചു.... """"അങ്ങനെ അങ്ങ് പോകല്ലേ സാറേ... എന്നെ മറന്നു പോയോ... """ അവൻ ചോദിച്ചപ്പോൾ ഞാൻ അവനെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് അവന്റെ കൈ വിടുവിപ്പിച്ചു.... എന്നിട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവൻ വീണ്ടും വന്നു എന്റെ മുന്നിൽ വന്നു നിന്നു.... """"അന്ന് നീ തന്ന അടി ഒന്നും മറന്നിട്ടില്ല.... അതുകൊണ്ട് തന്നെയാണ് ഈ രണ്ട് ദിവസവും നിന്നെ അന്വേഷിച്ചു ഞാൻ നടന്നത്.....""""

അവൻ വീരവാദം മുഴക്കുന്നത് കേട്ടിട്ടും ഞാൻ ഒന്നും മിണ്ടാതെ കയ്യും കെട്ടി നിന്നു.... ""തല്ക്കാലം ഞാൻ നിന്നെ ഒന്നും ചെയ്യുന്നില്ല.... നീ തന്ന അടിയുടെ വേദന ഞാൻ അങ്ങ് ക്ഷമിച്ചോളാം... പക്ഷെ... എനിക്ക് അവളെ വേണം.... മധുരിമരാഘവ്.... my loving angle...""" അവൻ ഒരുമാതിരി വൃത്തികെട്ട രീതിയിൽ അതും പറഞ്ഞു എന്നെ നോക്കിയതും ഞാൻ എന്റെ ദേഷ്യം മുഴുവൻ ആവാഹിച്ചു കൈ ചുരുട്ടി പിടിച്ചു.... """നിനക്ക് എന്തിനാ രണ്ടെണ്ണം..... ഒന്ന് ഉണ്ടായിരുന്നല്ലോ കാറിൽ... ഒരുമിച്ചു... അവൾ പോരെ..... അല്ല അവളെ വേണ്ടെങ്കിൽ എനിക്ക് തന്നേക്ക്.... """ ""പന്ന ****മോനേ.... ഇനി ഒരക്ഷരം അവരെ കുറിച്ച് പറഞ്ഞാൽ നിന്റെ നാവ് ഞാൻ പിഴിത് എടുക്കും.... മനസിലായോടാ....""" അവന്റെ നെഞ്ചിൽ ചവിട്ടി താഴെ ഇട്ട ശേഷം ഞാൻ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞതും അവൻ ഒന്ന് പുച്ഛിച്ചു കൊണ്ട് എഴുന്നേറ്റു..... """ഓഹ്.... അവരെ പറഞ്ഞാൽ നിനക്ക് എന്താടാ..... എനിക്ക് അവളെ വേണം... മധുരിമയെ....

അവൾ ഇപ്പൊ നിന്റെ കൂടെ ആണ് കറക്കം എന്ന് ഞാൻ അറിഞ്ഞു....അതുകൊണ്ട് പൊന്ന് മോൻ തടികേടാകാതെ അവളെ എന്റെ കയ്യിൽ ഏൽപ്പിക്കുന്നോ അതോ....."" ബാക്കി പറയും മുൻപേ അവന്റെ മൂക്കിന് ഇട്ട് ഞാൻ കുത്തി......അവന്റെ രണ്ട് കയ്യും പിടിച്ചു മുന്നോട്ട് വലിച്ചു കാൽമുട്ട് കൊണ്ട് അവന്റ വയറിനും കൊടുത്തതും അവൻ നിലത്തേക്ക് വീണിരുന്നു..... ഞാൻ അവന്റെ നെഞ്ചിൽചവിട്ടി നിന്നതും അവൻ വേദന കൊണ്ട് പുളയുന്നുണ്ട്.... """"ഞാൻ നിന്നോട് പറഞ്ഞു.... അവരെ കുറിച്ച് ഇനി നീ മിണ്ടരുതെന്ന്... ഇനിയും നിന്റെ നിഴൽ മാധുന്റെ നേരെ എങ്ങാനും വന്നാൽ....... """" ഒരു ഭീഷണിയോടെ അവനെ നോക്കി വിരൽ ചൂണ്ടി ഞാൻ അത്രയും പറഞ്ഞു തിരികെ ബൈക്കിന്റെ അടുത്തേക്ക് തന്നെ നടന്നു..... ബൈക്കിൽ കയറി ഇരുന്നതും എന്റെ തലയിൽ എന്തോ കൊണ്ട് അടിച്ചതും ഒരുമിച്ചു ആയിരുന്നു... വേദന കൊണ്ട് തലയിൽ കൈ വച്ചതും രക്തം എന്റെ കൈകളിലേക്ക് ഒലിച്ചു വരുന്നത് ഞാൻ അറിഞ്ഞു...

കണ്ണിൽ ഇരുട്ട് കേറാൻ തുടങ്ങിയതും ഞാൻ ബൈക്കിൽ നിന്നും താഴേക്ക് വീണു.... """"""അത്ര വേഗം അങ്ങ് പോയാൽ എങ്ങനെയാ... എന്തൊക്കെയോ ഇപ്പൊ പറഞ്ഞല്ലോ.... എന്നെ എന്ത് ചെയ്യുമെന്നാ നീ പറഞ്ഞത്.... ഹേ... ഇപ്പൊ ഇവിടെ കിടന്നു നീ തീരാൻ പോവുകയാ.... നിന്നെ രക്ഷിക്കാൻ ഒരാളും വരില്ല.... അതുപോലെ അവളെ രക്ഷിക്കാനും...... """"" അവൻ എന്റെ അടുത്ത് വന്നു ഇരുന്നു കവിളിൽ തട്ടികൊണ്ട് പറയുന്നത് കേട്ടതും ഞാൻ ഒന്ന് എഴുന്നേൽക്കാൻ നോക്കി.... പക്ഷെ അപ്പോഴേക്കും വേദന കൂടിയതും മുന്നിൽ ഉള്ള കാഴ്ചകൾq ഒക്കെ അവ്യക്തമാകാൻ തുടങ്ങി.... _____________ [ആദി] ഞാൻ ബെഡിൽ ഇരുന്നു ഫോണിൽ കുത്തി കളിക്കുമ്പോൾ ആണ് ആരോ ഡോർ തുറക്കുന്നത് പോലെ തോന്നിയത്.. ബെഡിൽ നിന്ന് തന്നെ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് ഡോർ കുറച്ചു മാത്രം തുറന്നു അകത്തേക്ക് എത്തി നോക്കുന്ന മാധുനെ ആണ്.. """കേറി വന്നോ... """

ഞാൻ അതും പറഞ്ഞു എഴുന്നേറ്റു ഇരുന്നതും അവൾ പുറത്തേക്ക് ഇറങ്ങണോ അകത്തേക്ക് വരണോ എന്ന അവസ്ഥയിൽ നിന്ന് പരുങ്ങുന്നത് കണ്ടു ഞാൻ ചിരിച്ചു... എന്റെ ചിരി കണ്ടിട്ട് ഒരു അവിഞ്ഞ ചിരിയും ആയി അവൾ കയറി വന്നു... """മ്മ്... ന്തേ.... """ ഞാൻ എഴുന്നേറ്റ് നിന്ന് ചോദിച്ചതും അവൾ അപ്പോൾ തന്നെ ഡോർന്റെ അടുത്തേക്ക് ഓടി... """"ഡീ ഓടണ്ട.... ഞാൻ ഒന്നും ചെയ്യില്ല...ഇങ്ങ് വാ.... """" ഞാൻ ബെഡിൽ തന്നെ ഇരുന്ന് പറഞ്ഞതും അവൾ തിരിഞ്ഞ് നോക്കി പതിയെ എന്റെ അടുത്തേക്ക് തന്നെ വന്നു.... """ഇവിടെ ഇരിക്ക്.... """ ഞാൻ ബെഡിൽ നിന്നും കുറച്ചു മാറി ഇരുന്നു അവൾക്ക് സ്ഥലം കൊടുത്തു... എന്നാൽ ആ കുരിപ്പ് എന്നെ നോക്കി ""no thanks "" എന്നും പറഞ്ഞു ഇളിച്ചു കാണിച്ചു.... ബ്ലഡി ഫൂൾ....😒😒 അവൾ റൂം മൊത്തം കണ്ണോടിച്ചു നോക്കുന്നുണ്ട്.... """എന്തിനാ നീ പമ്മി പമ്മി വന്നത്... """ """മ്മ്മ്മ്... വെറുതെ... """ ചുമല് കൂച്ചി കൊണ്ട് അവൾ പറഞ്ഞതും ഞാൻ ഒന്ന് അമർത്തി മൂളി ഫോണിൽ കുത്തികൊണ്ട് ഇരുന്നു...

അത് കണ്ടിട്ട് ആണെന്ന് തോനുന്നു അവൾ ഇടക്ക് ഇടക്ക് എത്തി നോക്കുന്നുണ്ട്.... അത് ഇടംകണ്ണാലെ ഞാൻ കാണുന്നുണ്ടെങ്കിലും അതൊന്നും മൈൻഡ് ആക്കാതെ എന്റെ ബെസ്റ്റി റിയക്ക് വീഡിയോ കാൾ ചെയ്തു... _____________ [മാധു] ഒറ്റക്ക് ഇരുന്നു ബോർ അടിച്ചപ്പോൾ ആണ് ഞാൻ വെറുതെ ആ റൗഡിന്റെ റൂമിന്റെ ഡോർ തുറന്നു നോക്കിയത്... അവനോട് എന്തെങ്കിലും സംസാരിക്കാം എന്ന് കരുതിയാൽ അവൻ അപ്പൊ റൊമാൻസൊഫോബിയ ഇളകും.... അതിന് ചികിത്സ ഇല്ലാത്തത് കൊണ്ട് വെറുതെ ഞാൻ ആയിട്ട് പണി ഇരന്നു വാങ്ങണ്ട എന്ന് കരുതി അവനെ ചെറുതായ് ഒന്ന് വായി നോക്കിയത് ആയിരുന്നു... പക്ഷെ ആ കോന്തൻ റൗഡി അത് കറക്റ്റ് ആയിട്ട് കണ്ടു... അവൻ അകത്തേക്ക് വിളിച്ചപ്പോൾ പോകണോ വേണ്ടയോ എന്ന് കൺഫ്യൂഷൻ ആയെങ്കിലും അവസാനം പോകാൻ തന്നെ തീരുമാനിച്ചു... അഥവാ അവൻ അടുത്തേക്ക് വന്നാൽ ഓടാൻ പാകത്തിന് ഡോറും തുറന്നു വച്ചിരുന്നു...

. അങ്ങനെ അകത്തേക്ക് കയറി റൂം ഒക്കെ നോക്കി കാണുമ്പോൾ ആണ് അവനും ആഷി ഏട്ടനും ചെപ്പു ബ്രോയും അമ്മുവും പിന്നെ വേറെ ഒരു പെണ്ണും ഉള്ള ഫോട്ടോ കണ്ടത്... ആ പെണ്ണ് ആരാന്ന് ചോദിക്കാൻ വേണ്ടി അവന്റെ നേരെ തിരിഞ്ഞപ്പോൾ അവൻ ഫോണിൽ കുത്തി കളിക്കുന്നു... ഞാൻ നോക്കുന്നത് അവൻ കണ്ടെങ്കിലും അവൻ എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ ഫോണിൽ പണി തുടർന്നതും അതിലേക്ക് ഒരു കാൾ വന്നു.... """"ഹേയ് റിയ.... "" എന്നും പറഞ്ഞു അവൻ വീഡിയോ കാൾ ചെയ്യാൻ തുടങ്ങിയതും എനിക്ക് കലിപ്പ് കയറാൻ തുടങ്ങി... """റിയ അല്ല കൊയ... ഹും...😤😤""" ഞാൻ എല്ലാം ക്ഷമിച്ചു അതൊന്നും മൈൻഡ് ആക്കാതെ നിൽക്കുന്നത് പോലെ അഭിനയിച്ചതും അവൻ പറയുന്നത് കേട്ടിട്ട് അവന്റെ തലമണ്ട അടിച്ചു പൊളിക്കാൻ വരെ തോന്നിപോയി.. ""ഹേയ് സ്വീറ്റ് ഹാർട്... ഐ മിസ്സ്‌ യു..."""" എന്നും പറഞ്ഞു അവൻ കുറെ കിസ്സ് കൊടുക്കുന്നത് കണ്ടതും ഞാൻ രണ്ട് കണ്ണും ഇറുക്കി അടച്ചു പല്ല് കടിച്ചു കൊണ്ട് നിന്നു....

അവന്റേം അവളുടെം കൊഞ്ചൽ കേൾക്കുന്തോറും അവന്റെ ഫോൺ വലിച്ചു പിടിച്ചു വാങ്ങി ചുമരിൽ എറിഞ്ഞു പൊട്ടിക്കാൻ ആണ് തോന്നിയത്.. ഇനിയും അവിടെ നിന്നാൽ എനിക്ക് കൺട്രോൾ പോകും എന്ന് ആയതും ഞാൻ അവനെ ഒന്ന് കലിപ്പിൽ നോക്കി റൂം വിട്ടു പുറത്ത് ഇറങ്ങി ഡോർ വലിച്ചു അടച്ചു...... ______________ ഉഫ്ഫ്ഫ്ഫ്.... പെണ്ണിന്റെ ഒരു കലിപ്പ്... അപ്പോൾ എന്നോട് സ്നേഹം ഒക്കെ ഉണ്ട്.. പക്ഷെ പറയില്ല അല്ലെ.... its ok... ഞാൻ തന്നെ നിന്നെക്കൊണ്ട് പറയിപ്പിച്ചോളാം മാധൂസേ.....😜😜 റിയയോട് ബായ് പറഞ്ഞു ഫോൺ കട്ട് ചെയ്തു വീണ്ടും ബെഡിലേക്ക് തന്നെ വീണതും ഫോൺ വീണ്ടും ബെൽ അടിക്കാൻ തുടങ്ങി... നോക്കിയപ്പോൾ ആഷി ആണ്.... അമ്മു പറഞ്ഞിരുന്നു അവൻ കല്ലുനേം തപ്പി പുറത്ത് പോയിരുന്നു എന്ന്.... അവളെ എവിടെയാ ഒളിപ്പിച്ചത് എന്ന് ചോദിച്ചിട്ട് അമ്മു പറയുന്നുമില്ല..... ഞാൻ അവന്റെ ഫോൺ എടുത്തതും അവൻ പറയുന്നത് കേട്ട് ഞാൻ ഞെട്ടി തരിച്ചു..... """"ആഷി..... are you ok.... """ """am not ok.... """ ""where are you.... what happened...""

""ആദി... dont worry...ആദ്യം ഞാൻ പറയുന്നത് നീ കേൾക്ക്... നീ ഇപ്പൊ ചെപ്പുനെ വിളിച്ചു ജാനുനെ റെയിൽവേസ്റ്റേഷനിൽനിൽ വിട്ടു തിരിച്ചു വരുമ്പോൾ ബീച്ച് റോഡിലെ പാർക്കിംഗ് ഏരിയയിലേക്ക് വരാൻ പറയണം.... പിന്നെ.... പിന്നെ.... നീ മാധുന്റെ കൂടെ തന്നെ... ഉണ്ടാകണം.... ഓക്കേ.... """" """ഡാ... നീ...ഞാൻ ഇപ്പൊ അങ്ങോട്ട്‌ വരാം.... നീ ഓക്കേ അല്ലെ...."" ""am ok.... but.... നീ ഇപ്പൊ മാധു....."" അവൻ ബാക്കി പറയും മുന്നേ കാൾ ഡിസ്കണക്ട് ആയി.... """"ഹലോ.... ഹലോ..damit.... """ അവനു എന്താ പറ്റിയത് എന്ന് അറിയാഞ്ഞിട്ട് മനസമാധാനം ഇല്ല... ഞാൻ അപ്പോൾ തന്നെ ചെപ്പുന് കാൾ ചെയ്തെങ്കിലും out of coverage area ആണെന്ന് പറഞ്ഞു... അമ്മുന്റെ ഫോണിലേക്കും ട്രൈ ചെയ്തെങ്കിലും അതിലേക്കും കാൾ പോകുന്നില്ല.... അവസാനം ജാനുന്റെ ഫോണിലേക്ക് വിളിച്ചു.. """ഹലോ.... ജാനു... """" "എന്താ ആദി ബ്രോ...."" ""നീ ട്രെയിനിൽ കയറിയോ..."" ""ആഹ്... ഇപ്പൊ കയറിയതെ ഉള്ളൂ...എന്തു പറ്റി....""" ""ചെപ്പുവും അമ്മുവും....??""

""അവർ അങ്ങോട്ട് തിരിച്ചു...എന്തുപറ്റി.."" ""nothing...."" അത്രേം പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു നേരെ താഴേക്ക് വന്നു.... മാധുനെ നോക്കിയപ്പോൾ അവൾ അമ്മുന്റെ റൂമിൽ ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ട്.... ഞാൻ വേഗം അവളുടെ അടുത്തേക്ക് വന്നു.... ""മാധു... ഞാൻ പുറത്ത് പോവുകയാണ്.... നീ കല്ലുന്റെ അടുത്തേക്ക് പോയിക്കോ... ഓക്കേ.... "" ഞാൻ വെപ്രാളപെട്ടുകൊണ്ട് അവളോട് അത്രേം പറഞ്ഞു പുറത്തേക്ക് ഇറങ്ങി.. അപ്പോൾ തന്നെ ഞാൻ വേഗം വീണ്ടും അകത്തേക്ക് ചെന്നു.... ഒന്നും മനസിലാകാതെ അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്... """"മാധു.... ആര് വന്നാലും ഡോർ തുറക്കരുത്... എന്റെ കൂടെ താഴേക്ക് വാ.... ഞാൻ പോയി കഴിഞ്ഞാൽ ഡോർ ലോക്ക് ചെയ്തു കല്ലുന്റെ അടുത്തേക്ക് പോകണം.... മനസിലായല്ലോ....

"""' ഞാൻ സ്പീഡിൽ അവളുടെ കൈ പിടിച്ചു വലിച്ചു താഴേക്ക് പോയി..... """രേഖ ആന്റി വീട്ടിൽ പോയി... നിങ്ങൾ രണ്ടാളും മാത്രമേ ഇപ്പൊ ഇവിടെ ഉള്ളൂ... അതുകൊണ്ട് സൂക്ഷിക്കണം..""" അവളുടെ കവിളിൽ തട്ടി ഞാൻ പറഞ്ഞതും അവൾ എല്ലാം തലയാട്ടി നിന്നു... തിരിഞ്ഞു നിന്ന ഞാൻ വീണ്ടും അവളുടെ അടുത്തേക്ക് പോയി അവളെ കെട്ടിപിടിച്ചു..... """ബായ്... """ അതും പറഞ്ഞു ഞാൻ വേഗം കാറിൽ കയറി ഇരുന്നു... അവൾ അപ്പോഴും എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്..... """"എന്നെ വായി നോക്കി നിൽക്കാതെ ഡോർ അടച്ചു അകത്തു കയറി പോടീ പുല്ലേ.... """"' ഞാൻ അലറിയതും അവൾ വേഗം ഡോർ അടച്ചു.... അപ്പോൾ തന്നെ ഞാൻ ബീച്ച് റോഡിലേക്ക് വണ്ടി വിട്ടു...........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story