🔥My Dear Rowdy🔥: ഭാഗം 26

My Dear Rowdy

രചന: അർച്ചന

ഞാൻ അവളെ ബെഡിൽ ഉണ്ടായ പില്ലോ എടുത്തു തല്ലാൻ തുടങ്ങിയതും അവൾ ഓടാൻ തുടങ്ങി... പിന്നെ അവിടെ നടന്നത് ഒരു യുദ്ധം ആയിരുന്നു... അടിപിടി ഒക്കെ ആയി സമയം പോയത് അറിഞ്ഞില്ല.... അപ്പോഴാണ് ആരോ കാളിംഗ് ബെൽ അടിക്കുന്നത് കേട്ടത്....... അതോടെ തല്ല് മതിയാക്കി നമ്മൾ നല്ല ഡീസന്റ് കുട്ടികൾ ആയി..... """ഡീ പോയി ഡോർ തുറന്നു നോക്ക്...."""" നല്ല അന്തസ് ആയി എന്റെ ബെഡിൽ കിടക്കുന്ന മാധുന്റെ കാലിന് ഒരു ചവിട്ടും കൊടുത്തു വിളിച്ചതും പെണ്ണ് എന്നെ പുച്ഛിച്ചു തിരിഞ്ഞു കിടന്നു... ""മാധു.... പോയി ഡോർ തുറക്കെടി... """ കാളിംഗ് ബെൽ നിർത്താതെ അടിക്കാൻ തുടങ്ങിയതും ഞാൻ അവളെ കുത്തി പൊക്കി എഴുന്നേൽപ്പിച്ചു.... അപ്പോൾ തന്നെ അവൾ എന്റെ സ്പാർട്ട നോക്കി ഒരു ചവിട്ടും തന്നിട്ട് റൂമിൽ നിന്ന് ഇറങ്ങി.... ______________ [മാധു] ഞാൻ വേഗം താഴേക്കു പോയി ഡോർ തുറക്കാൻ വേണ്ടി അതിന്റെ അടുത്തേക്ക് പോയപ്പോൾ ആണ് എനിക്ക് ആദി പറഞ്ഞത് ഓർമ വന്നത്..

ഇനി ഡോർ തുറക്കണോ..... ചിലപ്പോൾ ആദി തന്നെ ആണെങ്കിലോ... അല്ലെങ്കിൽ അമ്മുവും ചെപ്പുബ്രോയും ആണെങ്കിലോ.... ഞാൻ ആകെ കൺഫ്യൂഷൻ ആയി... അതുകൊണ്ട് തന്നെ മെല്ലെ ഡോർന്റെ അടുത്ത് ആയിട്ട് ഉള്ള ഗ്ലാസ് വിന്റോ വഴി നോക്കാൻ വേണ്ടി കർട്ടൻ മാറ്റിയതും അവിടെ ആരെയും കാണാൻ കഴിഞ്ഞില്ല.. അതോടെ എന്റെ പേടി കൂടി.... ഞാൻ അപ്പോൾ തന്നെ വീണ്ടും മുകളിലേക്ക് ഓടി.... """"കല്ലൂ..... """" ഞാൻ ആഷി ഏട്ടന്റെ റൂമിൽ എത്തി വിളിച്ചതും അവൾ മറ്റേ റൂമിൽ നിന്ന് ഇറങ്ങി വന്നു..... """""എന്തിനാടി ഇങ്ങനെ കാറി വിളിക്കുന്നെ.... എനിക്ക് ചെവി കേൾക്കാം.... """ ""ക..... ക..... ക....""" ""നീ എന്താ ക ഖ ഗ ഘ ങ്ങ പറഞ്ഞു പടിക്കുകയാണോ....""" എനിക്ക് കിതപ്പ് കൊണ്ട് ഒന്നും പറയാൻ പോലും പറ്റുന്നില്ല... അതുകൊണ്ട് ഞാൻ വേഗം അവളുടെ കയ്യും പിടിച്ചു വലിച്ചു താഴേക്ക് പോയി.. """"എന്താ മാധൂ... ആഷി എങ്ങാനും എന്നെ കണ്ടാൽ നമ്മളെ എല്ലാത്തിനേം പിടിച്ചു പുറത്താകും..... """" അവൾ എന്നോട് എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ഞാൻ അതൊന്നും മൈൻഡ് ആക്കാതെ അവളേം കൊണ്ട് താഴെ എത്തി... """"കള്ളൻ.... """ _____________

മാധു പറയുന്നത് കേട്ട് കല്ലു ഞെട്ടി... """കള്ളനോ.... """ """ആഹ്...."" "നീ ഒന്ന് പോയേടി....കള്ളന്മാർ ഒക്കെ കാളിംഗ് ബെൽ അടിച്ചിട്ട് അല്ലെ മോഷ്ടിക്കാൻ വരിക..."" കല്ലു ഉള്ളിൽ ഉള്ള പേടിയെ അടച്ചു പൂട്ടി വച്ചു കൊണ്ട് പറഞ്ഞതും മാധു അവളേം വലിച്ചു ഗ്ലാസ് വിന്റോയുടെ അടുത്തേക്ക് കൊണ്ട് പോയി.... """നീ അങ്ങോട്ട് നോക്ക് കല്ലൂ... അവിടെ ഒന്നും ഒരാളേം കാണുന്നില്ല...."""" """"അയിന്.... """" """അയിന് നിന്റെ**&&%#%%&#*"" മാധുന് കലി ഇളകിയതും അവൾ വായിൽ തോന്നിയത് വിളിച്ചു പറയാൻ തുടങ്ങി... """എന്തോന്നെടെ ഇത്.... """ തല കുടഞ്ഞു കൊണ്ട് കല്ലു ചോദിച്ചതും മാധു ഇളിച്ചു കൊടുത്തു... """അസ്ഥാനത് കയറി ചളി പറഞ്ഞാൽ ഇനിയും കേൾക്കേണ്ടി വരും.... അതുകൊണ്ട് മോൾ തല്ക്കാലം ഈ കാര്യത്തിന് ഒരു പലഹാരം.... ഛെ... പരിഹാരം പറഞ്ഞു താ.... """"" മാധു ഡോർ ചൂണ്ടി കൊണ്ട് പറഞ്ഞതും കല്ലു നേരെ ഡോർന്റെ അടുത്തേക്ക് പോയി... """ഡീ... നീ ഇത് എന്ത് ചെയ്യാൻ പോകുവാ.. "" മാധു ഓടി കല്ലുന്റെ കൈ പിടിച്ചു വലിച്ചു ചോദിച്ചതും അവൾ മാധുന് നേരെ തിരിഞ്ഞു.... ""ലൂക്ക് മിസ്റ്റർ മാധു..... """( കല്ലു) ""മിസ്റ്ററോ...."""(മാധു) ""എവിടെ....എവിടെ..""( കല്ലു ) ""എന്ത് 🙄"""" ( മാധു )

""നീയല്ലേ ഇപ്പൊ മിച്ചർ എന്ന് പറഞ്ഞത്..""(കല്ലു വിത്ത് ഇളി ലൈക് ദിസ്‌....😁😁 ) ""നീയൊന്നും ഒരുകാലത്തും നന്നാവാൻ പോകുന്നില്ല.... ""(മാധു) ""ഞാൻ ഉള്ളിടത്തോളം നീയും..😁😌"" (കല്ലു) രണ്ടും കൂടെ അവിടെ കിടന്നു തല്ല് ആവാൻ തുടങ്ങിയതും കാളിംഗ് ബെൽ വീണ്ടും അടിച്ചു..... """തുറക്കണോ.... """"(മാധു ) ""വേണോ..""(കല്ലു ) ""അത് തന്നെയല്ലേ നിന്നോട് ഞാൻ ചോദിച്ചേ...."""(മാധു ) ""എങ്കിൽ തുറക്കാം...""(കല്ലു) ""കള്ളൻ ആണെങ്കിലോ...""" (മാധു ) ""തല്ലികൊല്ലാം...😁""' (കല്ലു ) ""അതിന് തല്ലാൻ ഇവിടെ സാധനങ്ങൾ ഒന്നും ഇല്ല...""" (മാധു) ""തല്ക്കാലം നീ ആ ഫ്ലവർവേസ്‌ എടുത്തു കയ്യിൽ പിടിച്ചോ...""" (കല്ലു ) അങ്ങനെ കല്ലുന്റെ ഉപദേശപ്രകാരം മാധു ഹാളിലെ ടേബിളിൽ ഉണ്ടായിരുന്ന ഫ്ലവർവേസ്‌ എടുത്തു കയ്യിൽ പിടിച്ചു.. കല്ലുന് സിഗ്നൽ കൊടുത്തതും അവൾ ഡോർ ഓപ്പൺ ചെയ്തതും ആരോ നിലത്തേക്ക് വീണതും ഒരുമിച്ചു ആയിരുന്നു.... ______________ [ആദി ] ഹോസ്പിറ്റലിൽ എത്തിയതും ഞാൻ അവനെ വേഗം സ്ട്രെക്ച്ചറിൽ കിടത്തി ഉള്ളിലേക്ക് കൊണ്ട് പോയി...

"""ആഷി... കണ്ണ് തുറക്ക് ഡാ.....""" അവന്റെ കവിളിൽ തട്ടികൊണ്ട് സ്‌ട്രെക്ച്ചറിന്റെ കൂടെ നടന്നു കൊണ്ട് ഞാൻ അവനെ വിളിച്ചിട്ടും അവന്റെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല.... അവസാനം അവനെ നേരെ ot യിലേക്ക് കൊണ്ട് പോയതും അതിന്റെ പുറത്തുള്ള ചെയറിൽ ഞാൻ ഇരുന്നു... അവന് ഒന്നും സംഭവിക്കല്ലേ എന്ന് പ്രാർത്ഥിക്കുന്നതിനൊപ്പം അവന് ഈ അവസ്ഥ ഉണ്ടാക്കിയ ആളോടുള്ള പകയും എന്നിൽ ആളികത്തുന്നുണ്ടായിരുന്നു.... ചെയറിൽ മുഖം പൊത്തി ഇരുന്നു കൊണ്ട് ഞാൻ എന്റെ ദേഷ്യവും സങ്കടവും ഒക്കെ അടക്കി പിടിച്ചു നിൽക്കുമ്പോൾ ആണ് കുറേ നേഴസ്മാരും ഡോക്ടറും ഒക്കെ ot യിലേക്ക് ദൃതിയിൽ ഓടുന്നത് കണ്ടത്.. """"ഡോക്ടർ.... """" ot യിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ഡോക്ടറെ പിടിച്ചു നിർത്തി അവന്റെ കാര്യം ചോദിക്കാൻ നിന്നെങ്കിലും അയാൾ എന്നെ മറികടന്നു വേഗം പോയി..... അതൊക്കെ കാണുമ്പോൾ അതിന്റെ അകത്തേക്ക് കയറി പോകാൻ തോന്നിയെങ്കിലും ആഷിടെ ജീവൻ ഇപ്പൊ അവരുടെ കൈകളിലാന്നെന്ന് അറിയുന്നത് കൊണ്ട് എന്റെ കലിപ്പ് ഒക്കെ കൈയിൽ ആവാഹിച്ചു കൈ ചുരുട്ടി പിടിച്ചു ചുമരിന് കുത്തി...... _______________

""""അയ്യോ കള്ളൻ... ഓടിക്കോ..... """" കല്ലുവും മാധുവും നിലത്ത് വീണ് കിടക്കുന്ന ആളുടെ മേൽ ചവിട്ടി കൊണ്ട് കൂക്കി വിളിച്ചു പരക്കെ ഓടാൻ തുടങ്ങി..... """"ഡീ കാലമാടതികളെ... ഇത് ഞാൻ ആടി.. ""' താഴെ കിടക്കുന്ന ചെപ്പു കരഞ്ഞു കൊണ്ട് പറഞ്ഞതും രണ്ടും ഓട്ടം നിർത്തി ചെപ്പുനെ നോക്കി ഇളിച്ചു കാണിച്ചു..... പിന്നാലെ വന്ന അമ്മു ഐസ്ക്രീം തിന്നുന്ന തിരക്കിൽ ആയതിനാൽ ഈ സംഭവവികസങ്ങൾ ഒന്നും അറിയാതെ നടന്നു വന്നു താഴെ കിടക്കുന്ന ചെപ്പുനെ ചവിട്ടി അവൾ താഴെ എത്തി.... കയ്യിൽ ഉണ്ടായിരുന്ന ഐസ്ക്രീം താഴെ വീണതും അതിൽ അവളുടെ മോന്ത നല്ല പോലെ ഫേഷ്യൽ ചെയ്തു കിട്ടി... അത് കണ്ടതും മാധുവും കല്ലുവും ചിരിക്കാൻ തുടങ്ങി...... ഇവർ എന്തിനാ ചിരിക്കൂന്നേ എന്ന് കരുതി തിരിഞ്ഞു നോക്കിയ ചെപ്പു കാണുന്നത് ഐസ്ക്രീമിൽ മുങ്ങിയ അമ്മുനെ.... """""""പ്രേതം.......""""" ചെപ്പു അമ്മുനെ ചൂണ്ടി പറഞ്ഞതും അമ്മു കരുതി അവളുടെ പിറകിൽ പ്രേതം ഉണ്ടെന്ന്.... അതോടെ അവൾ ചെപ്പുന്റെ മേലേക്ക് ചാടി.... ചെപ്പു അലറിവിളിക്കാൻ തുടങ്ങിയതും മാധുവും കല്ലുവും മുഖത്തോട് മുഖം നോക്കി നിന്നു.....

ചെപ്പു അമ്മുനെ തട്ടി എറിഞ്ഞു സോഫയുടെ മുകളിലേക്ക് ചാടിയതും മുന്നിലേക്ക് കുറേ ബ്ലാക്ക് മാസ്ക് വച്ച കുറച്ചു പേർ കയറി വന്നതും ഒന്നിച്ചു ആയിരുന്നു..... അവരെ കണ്ടതും ചെപ്പു അവരുടെ അടുത്തേക്ക് ഓടി.... """""അതേ... മക്കളെ ജീവൻ വേണെങ്കിൽ ഓടിക്കോ.... ചെകുത്താൻമാരുടെ പെങ്ങളും കെട്ടാൻ പോകുന്ന രണ്ടെണ്ണവും ആണ് ആ നിൽക്കുന്നെ... "" അവരുടെ കയ്യിൽ പിടിച്ചു വലിച്ചു ചെപ്പു പുറത്തേക്ക് ഓടാൻ നിന്നതും ബ്ലാക് മാസ്ക് ഇട്ട ഒരുത്തൻ അവന്റെ കയ്യിൽ ഉണ്ടായിരുന്ന ഫോണിൽ ഉള്ള പിക്കിലേക്ക് നോക്കി... ശേഷം ആ നോട്ടം മാധുന് നേരെ തിരിഞ്ഞതും മറ്റെയാൾ ചെപ്പുനെ പിടിച്ചു അകത്തേക്ക് തന്നെ ഇട്ടു..... """"എന്റെ ബ്ലാക്ക് മാസ്ക് ഇട്ട പിള്ളേരെ... ഇവളുമാർ മൂന്നും തറകൾ ആണ്.... ജീവനിൽ കൊതിയുള്ളോണ്ട് പറയുകയാ..... വെറുതെ വടി കൊടുത്തു അടി വാങ്ങാൻ നിൽക്കണ്ട... """" മാധുന്റെ അടുത്തേക്ക് പോകാൻ നിന്ന അതിലെ ഒരുത്തനോട് ചെപ്പു വിളിച്ചു പറഞ്ഞതും അവൻ ചെപ്പുനെ നോക്കി പുച്ഛിച്ചു കൊണ്ട് മാധുന്റെ അടുത്ത് പോയി അവളുടെ കൈ പിടിച്ചു വലിച്ചു... """"ഡാ... വിട് ഡാ.... ആ പരട്ട ചെപ്പു ബ്രോക്ക് ഉള്ളത് കൊടുത്തിട്ടേ ഞാൻ എങ്ങോട്ടും വരുള്ളൂ.....

മാറി നിൽക്കേടാ അങ്ങോട്ട്.... """" കൈയിൽ ഉണ്ടായിരുന്ന ഫ്ലവർവേസ്‌ കൊണ്ട് കയ്യിൽ പിടിച്ച മാസ്ക് മാന്റെ തലക്ക് നോക്കി ഒരു അടി കൊടുത്തു കൊണ്ട് മാധു ചെപ്പുന്റെ അടുത്തേക്ക് പോയി.... അവൾ ഉറഞ്ഞു തുള്ളി വരുന്നത് കണ്ടതും ചെപ്പു ഓടി വേറെ ഒരു മാസ്ക് മാന്റെ പുറത്ത് കയറി ഇരുന്നു.... """"അതേ... സേട്ടാ... എന്നെ വിട്ടു കൊടുക്കല്ലേ.... അവൾ എന്നെ പഞ്ഞിക്കിടും... പ്ലീച്.... """" ചെപ്പു മാസ്ക് മാന്റെ ചെവിയിൽ പറഞ്ഞതും അയാൾ ഇത് എന്ത് ജീവിയാണെന്ന ഭാവത്തിൽ അവനെ നോക്കി... """"ഡോ... ആ കുരുട്ട് ചെപ്പുനെ ഇറക്കി വിടടോ.... ഡാ ചെപ്പു ബ്രോ... നീ എന്താ പറഞ്ഞത്... ഞങ്ങൾ തറ ആണെന്ന് അല്ലെ.... ഞങ്ങൾ തറ ആണെങ്കിൽ യു തത്തറ ആണെന്ന് ഇയാക്ക് ഇനിയും മനസിലായില്ലേ..... കൊരങ്ങാ.... """" മാധു മാസ്ക് മാന്റെ മുന്നിൽ നിന്നും അയാളുടെ പുറത്ത് കയറി ഇരിക്കുന്ന ചെപ്പുനെ നോക്കി പറഞ്ഞതും ബാക്കി ഉള്ള മാസ്ക്മാൻസ് ഒക്കെ ഇതൊക്കെ ഏത് രാജ്യത്തെ ഇറക്കുമതി ആണെന്ന രീതിയിൽ തലയിൽ കയ്യും വച്ചു നോക്കുന്നുണ്ട്....

"""""ഡോ തടിയാ.... അവനെ ഇറക്കി വിട് ഡാ... """" ( മാധു ) ""അണ്ണാ... പ്ലീസ്.... നല്ല അണ്ണനല്ലേ..അവളുടെ കൈയിൽ എങ്ങാനും എന്നെ കിട്ടിയാൽ എന്റെ പല്ലും നഖവും മാത്രേ ബാക്കി കിട്ടൂ...."" (ചെപ്പു ) ""ഡോ... തന്നോട് ആണ് പറഞ്ഞത്... ആ കുരിപ്പിനെ ഇവിടെ താഴെ ഇറക്ക്... """ മാധു ഫ്ലവർവേസും ചൂണ്ടി കൊണ്ട് പറഞ്ഞതും അയാൾ ആദ്യം മാധുന്റെ കൈ പിടിക്കാൻ പോയ അവനെ ഒന്ന് നോക്കി...... തലയിൽ കയ്യും വച്ചു നിലത്തു കിടന്നു കരയുന്ന മറ്റേ മാസ്ക്മാനേ കണ്ടതും അയാൾ ചെറുതായി ഒന്ന് പേടിച്ചു.. അതുകൊണ്ട് തന്നെ തന്റെ തല കേടാക്കാൻ ആഗ്രഹം ഇല്ലാത്തത് കൊണ്ട് ചെപ്പുനെ പിടിച്ചു താഴെ ഇടാൻ നോക്കിയതും അവൻ അയാളുടെ ചെവി പിടിച്ചു കടിച്ചതും ഒരുമിച്ചു ആയിരുന്നു..... '""""ആഹ്ഹ്ഹ്ഹ്ഹ് ...... """" ആ തടിയൻ മാസ്ക്മാൻ അലറികൊണ്ട് ഹാളിൽ കൂടെ ഓടാൻ തുടങ്ങി ...... ചെപ്പു ആണെങ്കിൽ അയാളുടെ പുറത്ത് അള്ളിപിടിച്ചു നിൽക്കുന്നുണ്ട്.... """"ഞാൻ ഇയാളെ അണ്ണാന്ന് അല്ലെഡോ വിളിച്ചേ....

അല്ലാതെ അണ്ണാച്ചി എന്നൊന്നും അല്ലല്ലോ.... എന്നിട്ട് എന്നെ ചതിക്കുന്നോ..... വിടില്ല ഞാൻ..... """" ചെപ്പു അയാളോട് പറഞ്ഞതും അയാൾ എന്റെ ഭാഗത്തും തെറ്റുണ്ട് എന്ന ഭാവത്തിൽ ഒരു മൂലക്ക് പോയി നിന്നു... """ഓഹോ... അപ്പോൾ നിങ്ങൾ ഒത്തുള്ള കളി ആണല്ലേ.... അമ്മൂ.... കല്ലൂ.... """ മാധു വിളിച്ചതും രണ്ട് ആളും അവളുടെ അപ്പുറത്തും ഇപ്പുറത്തും ആയി നിരന്നു നിന്നു..... """"അറ്റാക്ക്.... """ മാധുവും കല്ലുവും അമ്മുവും ഒരു പോലെ അലറികൊണ്ട് ചെപ്പുന്റെ നേരെ ഓടിയതും അവൻ മാസ്ക് മാന്റെ പുറത്തു നിന്നും താഴെ ഇറങ്ങി ഓടി.. അമ്മു അവളുടെ കയ്യിൽ ഉണ്ടായിരുന്ന ബോൾ ഐസ്ക്രീം എടുത്തു അടപ്പ് തുറന്നു കുറച്ചു എടുത്തു തിന്നു... അത് കണ്ടതും മാധു കലിപ്പിൽ അങ്ങോട്ട് വന്നതും അമ്മു ഇളിച്ചു കൊണ്ട് അവളെ നോക്കി... """"അത്.... ചെപ്പുനെ എറിയാൻ... """" കയ്യിൽ ഉള്ള ഐസ്ക്രീം നോക്കി അവൾ വിക്കി കൊണ്ട് പറഞ്ഞതും മാധു അവളുടെ കയ്യിൽ നിന്നും ഐസ്ക്രീം പിടിച്ചു വാങ്ങി... """"ഇത് എങ്ങാൻ എറിഞ്ഞാൽ നിന്റെ തലമണ്ട ഞാൻ അടിച്ചു പൊളിക്കും... തല്ക്കാലം മോൾ ഇത് കൊണ്ട് പോയി ഫ്രിഡ്ജിൽ വയ്ക്ക്... എന്നിട്ട് വരുമ്പോൾ രണ്ട് ചൂലും എടുത്തിട്ട് വാ.... """"

കുറച്ചു ഐസ്ക്രീം വായിൽ ആക്കി മാധു പറഞ്ഞതും അമ്മു ഓക്കേ പറഞ്ഞു അതും കോണ്ട് കിച്ചണിലേക്ക് ഓടി..... """അതേ... സേട്ടാ...എന്നെ രക്ഷിക്കൂ.. """ ചെപ്പു ഓടി പോയി ഒരു മാസ്ക് മാന്റെ പുറകിൽ ഒളിച്ചു നിന്നതും കല്ലു കയ്യിൽ ഉണ്ടായിരുന്ന ടൈംപീസ് ചെപ്പുനെ ലക്ഷ്യം വച്ചു എരിഞ്ഞു.... ഉന്നം നല്ല കറക്ട് ആയത് കൊണ്ട് അത് നേരെ പോയി ചെപ്പുന്റെ മുന്നിൽ നിന്നിരുന്ന മാസ്ക് മാന്റെ തലയിൽ ഇടിച്ചു.... """""നീ എന്തിനാഡാ കോപ്പേ ചൈന വൻമതിൽ പോലെ അവന്റെ മുന്നിൽ കയറി നിന്നത്..... സാരൂല...പോട്ടെ...ഏതെങ്കിലും ഒരു മൂലക്ക് പോയി ഇരിക്ക്ട്ടോ... """" കല്ലു ആ മാസ്ക്മാന്റെ തലയിൽ തടവികൊടുത്തു കൊണ്ട് പറഞ്ഞതും അയാൾ നല്ല കുട്ടി ആയി ഒരു മൂലക്ക് പോയി ഇരുന്നു ... """"""ഡാാാ....... """"""

ചെപ്പു സ്റ്റെയറിന്റെ അടുത്ത് ഇരുന്നു ഒന്ന് കിതപ്പ് അടകുമ്പോൾ ആണ് ഡാന്ന് വിളിച്ചു കൊണ്ട് അമ്മുവും മാധുവും ചൂലും കൊണ്ട് ഓടി വരുന്നത് കണ്ടത്.... അത് കണ്ടതും ചെപ്പു എഴുന്നേറ്റു ഓടി... അവൻ ഓടി പോയതും നിലത്ത് കിടന്നിരുന്ന മാധുന്റെ കൈ പിടിക്കാൻ വന്ന മാസ്ക് മാന്റെ കാലിൽ തടഞ്ഞു വേറെ ഒരു മാസ്ക് മാന്റെ മേലേക്ക് വീണു.... അതോടെ രണ്ടും ചക്ക വെട്ടിയിട്ട പോലെ താഴെ വീണു... പുറകെ വന്ന അമ്മുവും മാധുവും കല്ലുവും അത് കണ്ടു പൊരിഞ്ഞ ചിരി... ബാക്കി ഉണ്ടായ മാസ്ക് മാൻസ് കൂടെ അവരുടെ കൂടെ കൂടി ചിരിക്കാൻ തുടങ്ങി....... അങ്ങനെ എല്ലാരും കൂടെ കൂടി ഇരുന്ന് ഓഗി കാണാൻ തുടങ്ങി .. """"അല്ല.... നിങ്ങൾ എന്തിനാ ഇങ്ങോട്ട് വന്നത്........"""" ചെപ്പു എവിടുന്നോ കിട്ടിയ ബുദ്ധിയിൽ അങ്ങോട്ട് ചോദിച്ചതും അപ്പോഴാണ് മാസ്ക്മാൻമാർക്ക് തങ്ങൾ എന്തിനാ ഇങ്ങോട്ട് വന്നതെന്ന ഓർമ വന്നത്..................തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story