🔥My Dear Rowdy🔥: ഭാഗം 35

My Dear Rowdy

രചന: അർച്ചന

അമ്മു അവരെ പാസ്സ് ചെയ്തു പോയതും ചെപ്പുവും മാധുവും സാറ്റ് തൊടാൻ വേണ്ടി അമ്മു കാണാതെ താഴേക്ക് ഓടിയതും പുറകിൽ ഓടിയ മാധുന്റെ കൈ പിടിച്ചു വലിച്ചു ആദി റൂമിലേക്ക് കയറ്റി..... """എന്നെ പറ്റിച്ചിട്ട് മുങ്ങാൻ നോക്കിയത് ആണ് അല്ലേ... """ ആദി എന്നെ ചുറ്റിപിടിച്ചു കൊണ്ട് ചോദിച്ചതും ഞാൻ ഒന്ന് ഇളിച്ചിട്ട് അല്ല ന്നും ആണെന്നും തലയാട്ടി കാണിച്ചു... കലിപ്പ് ആണെങ്കിലും ഇടക്ക് ഇടക്ക് അവൻ എന്നെ നോക്കി ചിരിക്കുന്നത് കണ്ടിട്ട് ഈ റൗഡിക്ക് വട്ട് ഉണ്ടോന്ന് വരെ എനിക്ക് തോന്നി.. ""എന്താ... "" അവൻ എന്നേം ചുറ്റി പിടിച്ചു തന്നെ പുറകോട്ട് നടക്കുന്നത് കണ്ട് ഞാൻ ചോദിച്ചതും ഒരു കള്ള ചിരി ചിരിച്ചു ഒന്നും ഇല്ലെന്ന രീതിയിൽ തലയാട്ടി.. ഞാൻ അവസാനം ഡോറിന് തട്ടി നിന്നതും അവൻ എന്റെ മേലേക്ക് ഒന്ന് കൂടെ അമർന്നു ഡോർ ലോക്ക് ചെയ്തു.... അത്രേം നേരം ഇല്ലാതിരുന്ന പേടിയും വെപ്രാളവും എനിക്ക് വീണ്ടും വന്നതും ഞാൻ ചെറിയ വിറയലോടെ അവനെ നോക്കി..... """ആ.... ദി.... """ """"മ്മ്... """ ഞാൻ വിളിച്ചതിന് ഒരു ചെറിയ മൂളൽ മാത്രം നൽകി അവൻ വീണ്ടും എന്നിലേക്ക് അമർന്നു വരുന്നത് കണ്ടതും ഞാൻ അവനെ പിടിച്ചു ഉന്തി... ______________

ഇളിച്ചു കൊണ്ട് പതുങ്ങി പതുങ്ങി വരുന്ന അവളെ കണ്ടിട്ട് എനിക്ക് ചിരി വന്നെങ്കിലും അവൾക്കിട്ട് ഒരു വമ്പൻ പണി തന്നെ കൊടുക്കണം എന്ന് ഉള്ളത് കൊണ്ട് അത് അടക്കി പിടിച്ചു അവളെ തന്നെ നോക്കി.... """എന്താ... """ തല ചൊറിഞ്ഞു കൊണ്ട് അവൾ ബെഡിന്റെ ഒരു സൈഡിൽ വന്നു നിന്നതും ഞാൻ അവളെ കൈ കാണിച്ചു എന്റെ അടുത്തേക്ക് വിളിച്ചു... ""ഞാൻ വരൂല... """ ചുമൽ കൂച്ചി അവൾ പറഞ്ഞതും എനിക്ക് കലി കയറാൻ തുടങ്ങി... """നീ എന്റെ ഹോംനേഴ്സ് അല്ലേ... അതുകൊണ്ട് ഞാൻ പറഞ്ഞത് അനുസരിച്ചു ഇവിടെ നിൽക്കാൻ പറ്റുമെങ്കിൽ നിന്നാൽ മതി.... അല്ലെങ്കിൽ എവിടേക്കെങ്കിലും പോയിക്കോ... പുതിയ ആള് വന്നോളും.."" എന്ന് ഞാൻ പറഞ്ഞു തീരലും അവൾ എന്റെ അടുത്തേക്ക് വന്നതും ഒരുമിച്ചു ആയിരുന്നു... അതിന് ഞാൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു അവളെ നോക്കി എന്നെ പിടിക്ക് എന്ന് പറഞ്ഞു.... ✴✴✴✴✴✴✴✴✴✴✴✴✴

മാക്കാന്റെ ചിരി കാണുമ്പോൾ തന്നെ എന്തോ പണി ആണെന്ന് തോന്നിയത് കൊണ്ട് ആണ് അടുത്ത് പോകാതെ മാറി നിന്നത്... അപ്പോൾ അവൻ പറയുന്നത് കേട്ടതും ഞാൻ പോലും അറിയാതെ അവന്റെ അടുത്ത് എത്തിയിരുന്നു... മാക്കാൻ അവനെ പിടിക്കാൻ വേണ്ടി പറഞ്ഞതും ഞാൻ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി... ഞാൻ ഒന്ന് അടുത്ത് കൂടെ പോയാൽ തന്നെ dont touch me എന്ന് വിളിച്ചു പറയുന്ന ആള് തന്നെ അവനെ പിടിക്കാൻ പറഞ്ഞാൽ ഞാൻ എങ്ങനെ അവനെ നോക്കാതെ ഇരിക്കും... """എന്താടി നോക്കി പേടിപ്പിക്കുന്നെ... മര്യദക്ക് എന്നെ പിടിച്ചു എഴുന്നേൽപ്പിക്കാൻ നോക്ക്.... """ അവൻ വീണ്ടും പറഞ്ഞതും ഞാൻ അപ്പോൾ തന്നെ അവന്റെ ഷോൾഡറിലൂടെ കയ്യിട്ട് പിടിച്ചു അവനെ എഴുന്നേൽപ്പിച്ചു ഇരുത്തി.... അപ്പോൾ തന്നെ എന്റെ നടുവിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.... ഇവനെ പോലെ ഉള്ള ഒരു സാധനത്തെ ഈ ഈർക്കിൽ പോലെ ഉള്ള ഞാൻ പിടിച്ചു എഴുന്നേൽപ്പിച്ചു ഇരുത്തി എന്ന് പറഞ്ഞാൽ തന്നെ അത് ഒരു ചരിത്രം ആണ്....

ഗിന്നസ് ബുക്ക്‌കാരെ വിളിക്കാഞ്ഞത് എനിക്ക് പബ്ലിസിറ്റി തീരെ ഇഷ്ടം അല്ലാത്തത് കൊണ്ട് മാത്രം ആണ്....😌😌😌 നടുവിന് കൈ കുത്തി കൊണ്ട് ഞാൻ അവനെ നോക്കി... """ഇനി ഞാൻ പോയിക്കോട്ടെ... """ നമ്മൾ നല്ല നിഷ്കു ഭാവത്തിൽ ചോദിച്ചതും അവൻ ഒന്ന് ഇളിച്ചു തന്നു... """നീ പോയാൽ എന്നെ ആര് ബാത്‌റൂമിൽ കൊണ്ട് ചെന്ന് ആക്കും...."" എന്ന് അവൻ ചോദിച്ചതും ഞാൻ കണ്ണും തള്ളി അവനെ നോക്കി... """എന്ത്..... 🙄""" ""എന്നെ നീ ആ ബാത്‌റൂം വരെ എത്തിക്കണം എന്ന്...."" ഫുട്‌ബോൾ കളിക്കാൻ പറ്റുന്ന തരത്തിൽ ഉള്ള റൂം....അതിന്റെ ഒരു മൂലക്ക് ഉള്ള ബാത്റൂം... ഈ വൻമലയെ ഞാൻ എങ്ങനെ താങ്ങി അവിടെ എത്തിക്കും എന്റെ പടച്ച റബ്ബേ.... ""കുന്തം വിഴുങ്ങിയത് പോലെ ഇരിക്കാതെ എന്നെ വന്നു പിടിക്ക്... """ എന്നെ പിടിച്ചു ഉലച്ചു കൊണ്ട് അവൻ പറയുന്നത് കേട്ടതും ഞാൻ ഞെട്ടി കൊണ്ട് ദയനീയമായി അവനെ നോക്കി...

""ഞാൻ.... ഞാൻ പോയി ആദി ഏട്ടനെയോ ചെപ്പു ബ്രോയെയോ വിളിച്ചു വരാം.... """ എന്നും പറഞ്ഞു എഴുന്നേറ്റതും അതുപോലെ തന്നെ അവൻ എന്നെ പിടിച്ചു ബെഡിലേക്ക് ഇട്ട്.... ""അവരല്ല... നീയാണ് എന്റെ ഹോംനേഴ്സ്... മറന്നു പോയോ.... """ പുച്ഛിച്ചു ചിരിച്ചു കൊണ്ട് തെണ്ടി പറയുന്നത് കേട്ടപ്പോൾ തന്നെ ഇത് അവൻ എനിക്ക് മനപ്പൂർവം തരുന്ന പണി ആണെന്ന് മനസിലായി... വേറെ വഴി ഇല്ലാത്തത് കൊണ്ട്. ഞാൻ എഴുന്നേറ്റു നിന്ന് അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു.... അപ്പോൾ തന്നെ ഞാൻ ആടി ഉലഞ്ഞു പോയി... അവന്റെ വലതു കാലിന് പ്ലാസ്റ്റർ ഇട്ട് കൊടുത്തത് കൊണ്ട് അവന്റെ എല്ലാ ഭാരവും എന്നിലേക്ക് കൊടുത്തതും എനിക്ക് നിന്ന സ്ഥലത്തു നിന്ന് അനങ്ങാൻ പോലും പറ്റാത്ത അവസ്ഥ ആയി..... """എന്താടി എയർ പിടിച്ചു നിൽക്കുന്നെ... എനിക്ക് ബാത്‌റൂമിൽ പോണം... """ കാലൻ എന്നെ കൊല്ലാൻ വേണ്ടി തന്നെ ഉള്ള പണി ആണ്... അവസാനം അവനേം താങ്ങി പിടിച്ചു മെല്ലെ മെല്ലെ ബാത്‌റൂം വരെ എത്തിച്ചതും അവൻ എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു അതിന്റെ ഉള്ളിലേക്ക് കയറി പോയി... അപ്പോൾ തന്നെ ഞാൻ എന്റെ നടു ഒന്ന് നിവർത്തി....

ഒരു ഉമ്മ കൊടുത്തതിനു ഇമ്മാതിരി പണി കിട്ടും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല... _____________ [ആദി] എന്നെ പിടിച്ചു പുറകിലേക്ക് തള്ളി കൊണ്ട് അവൾ വേഗം ഡോർ തുറക്കാൻ പോയതും ഞാൻ വേഗം അവളെ പിടിച്ചു ബെഡിലേക്ക് ഇട്ടു... """ആദി... നീ... എന്താ ചെയ്യുന്നേ.... എന്നെ വിട് പ്ലീസ്..... """ അവൾ എന്നെ നോക്കി കെഞ്ചുന്നത് കണ്ടതും പാവം തോന്നി... ഞാൻ അപ്പോൾ തന്നെ അവളുടെ അടുത്ത് പോയി ഇരുന്നതും അവൾ ബെഡിൽ നിന്ന് ഇറങ്ങി ഓടാൻ നോക്കി... അത് കണ്ട് ചിരി വന്നുപോയി... പിന്നെ ഞാൻ ഇവിടുന്ന് ഇപ്പൊ ചിരിച്ചാൽ എന്റെ കാര്യത്തിൽ ഇവൾ തന്നെ ഒരു തീരുമാനം ആക്കും എന്ന് ഉള്ളത് കൊണ്ട് അവളെ പൊക്കി എടുത്തു ബാൽക്കണിയിലേക്ക് നടന്നു... അവിടെ എത്തിയതും പെണ്ണിനെ മെല്ലെ താഴെ ഇറക്കി നിലത്ത് ചാരി ഞാൻ ഇരുന്നു... അവൾ എന്നെ തന്നെ നോക്കുന്നത് കണ്ടതും അവളുടെ കൈ പിടിച്ചു വലിച്ചു.... പെണ്ണ് കൃത്യം ആയി എന്റെ മടിയിലേക്ക് തന്നെ വീണു...

അവൾ പെട്ടന്ന് തന്നെ കുതറി മാറാൻ നോക്കിയതും ഞാൻ അവളുടെ അരയിലൂടെ വട്ടം ചുറ്റി പിടിച്ചു.... അപ്പോൾ തന്നെ പെണ്ണ് ഷോക്ക് അടിച്ച പോലെ എന്നെ നോക്കി അവിടെ തന്നെ ഇരുന്നു.... """മാധൂ... """ അവളുടെ ചെവിയിലേക്ക് മുഖം കൊണ്ട് പോയി ഞാൻ പതിയെ വിളിച്ചതും അവൾ ഒന്ന് പൊള്ളി പിടഞ്ഞു എഴുന്നേൽക്കാൻ നോക്കി... ""അവിടെ ഇരിക്കെടി... ഞാൻ നിന്നെ പിടിച്ചു തിന്നാൻ ഒന്നും പോകുന്നില്ല.... "" അതുവരെ ഉണ്ടായിരുന്ന മൂഡ് അങ്ങ് കളഞ്ഞപ്പോൾ ഞാൻ കലിപ്പ് ആയി... അതോടെ പെണ്ണ് ഡീസന്റ് ആയി അടങ്ങി ഒതുങ്ങി എന്റെ മടിയിൽ ഇരുന്നു.. ""ഇനി ഞാൻ വിളിച്ചാൽ റെസ്പോണ്ട് ചെയ്തില്ലെങ്കിൽ നീയാണ് സത്യം നിന്നെ ഞാൻ ഇതിന്റെ മുകളിൽ നിന്നും താഴേക്ക് ഇടും....കേട്ടല്ലോ... """ എന്ന് പറഞ്ഞതും മാധു അനുസരണയുള്ള കുട്ടിയെ പോലെ ഒന്ന് മൂളികൊണ്ട് തലയാട്ടി കാണിച്ചു... കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നതും അവൾ ആകാശത്തേക്ക് നോക്കി കണ്ണ് നിറക്കുന്നത് കണ്ടു....

"""മാധു..... എന്ത് പറ്റി.... നിനക്ക് ഇഷ്ടം അല്ലെങ്കിൽ എഴുന്നേറ്റോ.... നീ കരയല്ലേ... """ ഞാൻ മെല്ലെ അവളുടെ മുടിയിലൂടെ തലോടിയതും അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് എന്റെ കഴുത്തിലൂടെ കയ്യിട്ട് നെഞ്ചിൽ തല വച്ചു കിടന്നു.... ഞാൻ അപ്പോഴും സംഭവം ഒന്നും മനസിലാകാതെ അവളുടെ മുടിയിലൂടെ തലോടി കൊണ്ടിരുന്നു.... പെട്ടെന്ന് എന്തോ വെളിപാട് വന്നത് പോലെ അവൾ എന്നിൽ നിന്നും അകന്ന് മാറി കണ്ണ് തുടക്കുന്നത് കണ്ടു ചിരി വന്നെങ്കിലും ഞാൻ അത് പുറത്ത് കാട്ടതെ അവളെ തന്നെ നോക്കി... """എനിക്ക് നിന്നെ എന്ത് ഇഷ്ടം ആണെന്ന് അറിയോ നിനക്ക്... നിന്റെ ഈ കുഞ്ഞി കണ്ണുകളും ഈ നീണ്ട പിരികവും ഈ മൂക്കും പിന്നെ ഈ റോസാപൂ പോലുള്ള ചുണ്ടുകളും പിന്നെ... പിന്നെ എന്റെ ഫേവറേറ്റ് ആയിട്ടുള്ള നിന്റെ ഈ നുണകുഴി കവിളും ഒക്കെ കാണുമ്പോൾ നിന്നെ അപ്പോൾ തന്നെ കെട്ടാൻ തോന്നും.....""" ഞാൻ അവളുടെ മൂക്കിലും കണ്ണിലും കവിളിലും ഒക്കെ പിച്ചി കൊണ്ട് പറഞ്ഞതും പെണ്ണ് എന്നെ ഒരു നോട്ടം...

അത് കണ്ടു ചെറുങ്ങനെ ഒന്ന് ചിരിച്ചു കൊടുത്തു അവളെ ഒന്ന് കൂടെ എന്നിലേക്ക് അടുപ്പിച്ചു നിർത്തി.. """മാധൂ... """ """മ്മ്മ്...""' ""താഴെ ഇടുംന്ന് ഉള്ള പേടി കൊണ്ട് ആണോ മൂളിയത്..."" ""മ്മ്..."" ""ഇങ്ങനെ മൂളിക്കൊണ്ട് നിൽക്കാതെ വായ തുറന്നു എന്തെങ്കിലും പറയ്.."" ""ആ.."" ""എന്ത് പറഞ്ഞാലും ആ.. മ്മ്...നീ എന്തിനാ മാധൂ എന്നെ ഇങ്ങനെ പേടിക്കുന്നെ.....""" അതിനു അവൾ ഒന്നും മിണ്ടാതെ നിന്നതും ഞാൻ അവളുടെ മുഖം കോരി എടുത്തു.... """ഈ ആദി കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അതെന്റെ ഈ മാധുകുട്ടിയെ തന്നെ ആയിരിക്കും... അത് മറ്റ് ആര് പറഞ്ഞാലും മാറാനും പോണില്ല... മനസിലായല്ലോ.... """ അതിനും അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടു എനിക്ക് ദേഷ്യം വന്നെങ്കിലും അതൊക്കെ ക്ഷമിച്ചു അടക്കി പിടിച്ചു വീണ്ടും അവളെ നോക്കി..

"""നിന്റെ പേടി ഞാൻ മാറ്റി തരട്ടെ... """ ******** ആദി വീണ്ടും എന്റെ മുഖം തിരിച്ചു പിടിച്ചു അവന് നേരെ ആക്കികൊണ്ട് ചോദിക്കുന്നത് കേട്ട് ഞാൻ അവനെ സൂക്ഷിച്ചു നോക്കി... ""മ്മ്... മാറ്റി തരട്ടെ.... """ അവൻ വീണ്ടും അങ്ങനെ ചോദിച്ചതും ഞാൻ വേണ്ടെന്ന മട്ടിൽ തലയാട്ടി ആകാശത്തേക്ക് തന്നെ നോക്കി... അവിടെ തെളിഞ്ഞു നിൽക്കുന്ന രണ്ട് നക്ഷത്രങ്ങളെ കാണുമ്പോൾ എന്നോ കണ്ടു മറന്ന അച്ഛന്റേം അമ്മേടേം മുഖം ആണ് മനസ്സിൽ വരുന്നത്.... നേരത്തെ ആദി എന്റെ മുടിയിൽ തലോടികൊണ്ട് ഇരുന്നപ്പോൾ സത്യം പറഞ്ഞാൽ ഞാൻ എന്റെ അമ്മയെ അത്രേം മിസ്സ്‌ ചെയ്ത നിമിഷം പോലെ തോന്നി... അവര് ഉണ്ടായിരുന്നെങ്കിൽ ഇന്ന് എനിക്ക് ഇങ്ങനെ ആരേം പേടിച്ചു ജീവിക്കേണ്ടി വരില്ലായിരുന്നു... അറിയാതെ കണ്ണ് നിറഞ്ഞതും അത് ഒരു പൊട്ടികരച്ചിൽ ആയി മാറിയതും ഞാൻ പോലും അറിയാതെ ആയിരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ ആണ് ആദിന്റെ നെഞ്ചിൽ ആണ് കിടക്കുന്നത് എന്ന ബോധം വന്നത്...

""പ്ലീസ് ഡീ... നീ ഇങ്ങനെ എന്നെ പേടിച്ചു നിൽക്കുന്നത് കാണുമ്പോൾ എനിക്ക് തന്നെ എന്നോട് ദേഷ്യം വരുന്നുണ്ട്.. """ ആദി അവന്റെ ദേഷ്യം ഒക്കെ അടക്കി പിടിച്ചു സംസാരിക്കുന്നത് കേട്ടപ്പോൾ ഞാൻ ശെരിക്കും അത്ഭുതത്തോടെ ആണ് അവനെ നോക്കിയത്... എന്റെ മുത്തശ്ശിയും നന്ദുവും കഴിഞ്ഞാൽ എന്നെ അത്രേം സ്നേഹിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല... """മാധു.... """ അവൻ വീണ്ടും വിളിച്ചതും ഞാൻ തലചെരിച്ചു അവനെ നോക്കി... ""ഓക്കേ അല്ലേ... മാറ്റട്ടെ നിന്റെ പേടി.. "" അവൻ വീണ്ടും ചോദിച്ചതും ഞാൻ അവൻ എങ്ങനെയാ അവനോടുള്ള എന്റെ പേടി മാറ്റാൻ പോകുന്നെ എന്ന എക്സൈറ്റ്മെന്റിൽ അവനെ നോക്കി ചെറുങ്ങനെ തലയാട്ടി ഓക്കേ പറഞ്ഞു.. അപ്പോൾ തന്നെ അവൻ എന്തോ കീഴടക്കിയ പോലെ സന്തോഷം കാണിച്ചു എന്നെ നോക്കി ചിരിച്ചു... """എന്റെ ചക്കരകുട്ടി... """ എന്നും പറഞ്ഞു കവിൾ പിടിച്ചു വലിച്ചു അവൻ ഒന്ന് ഇളിച്ചു തന്നതും ഞാൻ അവനെ തന്നെ നോക്കി ഇരുന്നു...

"""പേടി മാറ്റണമെങ്കിൽ ആദ്യം നീ കണ്ണടക്ക്.... """ അവൻ ഒരു കൈ കൊണ്ട് എന്റെ കണ്ണ് മെല്ലെ മൂടി കൊണ്ട് പറഞ്ഞതും ഞാൻ കണ്ണ് അടച്ചു തന്നെ നിന്നു... കുറച്ചു കഴിഞ്ഞിട്ടും അവൻ ഒന്നും മിണ്ടാത്തത് കൊണ്ട് മെല്ലെ കണ്ണ് തുറന്നു നോക്കിയതും അവൻ എന്നേം നോക്കി ഒരു ചെറു ചിരിയോടെ ഇരിക്കുന്നത് ആണ് കണ്ടത്... ഞാൻ കണ്ണ് തുറന്നത് കണ്ടപ്പോൾ തന്നെ അവൻ ഒന്ന് ചിരിച്ചു കൊണ്ട് വീണ്ടും എന്നോട് കണ്ണ് മൂടാൻ ആവശ്യപ്പെട്ടു... കണ്ണ് അടച്ചതും അവന്റെ നിശ്വാസം എന്റെ മുഖത്തേക്ക് തട്ടും പോലെ തോന്നി... അപ്പോൾ തന്നെ കണ്ണ് തുറക്കാൻ പോയതും അവൻ എന്റെ ചുണ്ടുകളെ അവന്റെ അധരങ്ങളുമായി കോർത്തത് ഒരുമിച്ചു ആയിരുന്നു... ഞെട്ടി പണ്ടാരം അടങ്ങി എന്ന് പറഞ്ഞാൽ മതിയല്ലോ.... എത്ര കുതറിമാറാൻ നോക്കിയിട്ടും ഇവൻ എന്നെ വിടാതെ പിടിച്ചു ഇരിക്കുകയാണ്... കണ്ണ് ഒക്കെ പുറത്തേക്ക് വന്ന അവസ്ഥ ആയിട്ടും ഇവൻ എന്നെ വിടാൻ ഉദ്ദേശം ഇല്ലാത്തത് പോലെ മുറുക്കെ കെട്ടിപിടിച്ചു കൊണ്ടിരുന്നു.... അവസാനം ശ്വാസം വിലങ്ങിയപ്പോൾ അവൻ തന്നെ എന്നിൽ നിന്നും അടർന്നു മാറി..... _____________ """അതേയ്... എന്നെ വന്നു പിടിക്കാൻ നോക്ക്....

""" നടുവിന് കയ്യും വച്ചു കൊണ്ട് നിൽക്കുന്ന എന്നോട് കാട്ടുമാക്കാൻ വന്നു പറഞ്ഞതും ഞാൻ അവനെ ഒന്ന് പല്ല് കടിച്ചു നോക്കി... എന്റെ നോട്ടം കണ്ടിട്ട് ആണെന്ന് തോനുന്നു എന്നെ നാല്ലോണം പുച്ഛിച്ചു ചിരിക്കുന്നുണ്ട് ആള്... അവൻ വീണ്ടും വന്നു അവന്റെ കൈ എന്റെ ഷോൾഡറിലൂടെ കൊണ്ട് പോയതും ഞാൻ എന്നൊരു ദിവസം കൊണ്ട് കുറച്ചു കൂടെ മെലിഞ്ഞു പോകാൻ ഉള്ള ചാൻസ് വരെ ഉണ്ടെന്ന് തോന്നി... അവനേം കൊണ്ട് മെല്ലെ മെല്ലെ നടന്നു പോകുമ്പോൾ ആണ് അമ്മു ഡോറും തുറന്നു കൊണ്ട് അകത്തേക്ക് കയറി വന്നത്.... അപ്പോൾ തന്നെ അവൾ എന്നെ നോക്കി ഒന്ന് ഇളിച്ചു തന്നു... ഞാൻ അവളെ കണ്ട ആശ്വാസത്തിൽ ആഷിനെ പിടിക്കാൻ സഹായിക്കാൻ പറയാൻ വേണ്ടി നിന്നതും അവൾ എന്നെ നോക്കി... ""അടുത്ത കാക്ക നീ ആണ്"" എന്നും പറഞ്ഞു ഒന്ന് കൂടെ ഇളിച്ചു കാണിച്ചു പുറത്തേക്ക് ഓടി.. അപ്പോഴാണ് എനിക്ക് സാറ്റ് കളിക്കുന്ന ടൈം ആണല്ലോന്ന് ഓർമ വന്നത്... അപ്പോൾ തന്നെ ഞാൻ പുറത്തേക്ക് ഓടാൻ നിന്നതും എന്നെ പുറകിൽ നിന്ന് വലിച്ചിരുന്നു.... ******** ഇനി ഉമ്മയും കൊണ്ട് വരുമ്പോൾ ഓർമ്മിക്കാൻ വേണ്ടി നല്ല പണി തന്നെ ഞാൻ ഇവൾക്ക് കൊടുത്തിട്ടുണ്ട്...

ഈ മെലിഞ്ഞു ഈർക്കിൽ പോലെ ഉള്ള ഇവൾക്ക് എന്നെ താങ്ങാൻ ഉള്ള ശേഷി ഒന്നും ഇല്ലെന്ന് അറിയുന്നത് കൊണ്ട് തന്നെയാണ് ഇമ്മാതിരി പണി കൊടുത്തത്... എന്നേം കൊണ്ട് ബാത്‌റൂമിലേക്ക് പോകുമ്പോൾ തന്നെ അവൾ ഒരു വിധം ആയിട്ടുണ്ട്.... എന്നെ നോക്കി പല്ല് കടിച്ചു കൊണ്ട് ഓൾ പ്രതിഷേധം അറിയിക്കുന്നുണ്ടെങ്കിലും വീണ്ടും വീട് വിട്ടു പോകേണ്ടി വരുവോന്നുള്ള പേടി കൊണ്ട് ആയിരിക്കണം പെണ്ണ് എല്ലാം സഹിച്ചു നിൽക്കുന്നത്... അവൾ എന്നേം കൊണ്ട് തിരിച്ചു നടക്കുമ്പോൾ ആണ് അമ്മു അങ്ങോട്ട്‌ കയറി വന്നത്.... അമ്മുനെ കണ്ടപ്പോൾ തന്നെ ഇവിടെ ഒരുത്തിയുടെ മുഖം വിടർന്നു വന്നെങ്കിലും അമ്മു അതൊന്നും കാര്യം ആക്കാതെ കളിക്കുന്ന കാര്യം പറഞ്ഞു വേഗം പുറത്തേക്ക് ഓടി... അപ്പോൾ തന്നെ കല്ലു എന്നെ ഇവിടെ ഒറ്റക്ക് ആക്കി അമ്മുന്റെ പിറകെ ഓടാൻ പോയതും ഞാൻ ബാലൻസ് കിട്ടാതെ വീഴാൻ പോയതും അവളെ പിടിച്ചു വലിച്ചു.... അപ്പോൾ തന്നെ അവൾ എന്റെ നേരെ വന്നു നെഞ്ചിൽ ഇടിച്ചു നിന്നതും ഞാൻ അവളുടെ മേലേക്ക് വീണു... അപ്പോൾ തന്നെ അവൾ എന്നേം കൊണ്ട് താഴേക്ക് പോയതും ഞാൻ അവളുടെ മേലേക്ക് വീണു... പെണ്ണ് കണ്ണൊക്കെ മിഴിച്ചു എന്നെ നോക്കുന്നുണ്ട്... എനിക്കാണെങ്കിൽ എഴുന്നേൽക്കാനും പറ്റുന്നില്ല... കാലിലെയും കയിലെയും പ്ലാസ്റ്ററും ഒക്കെ ആയി ഞാൻ മെല്ലെ എഴുന്നേൽക്കാൻ വേണ്ടി നോക്കിയതും വീണ്ടും ബാലൻസ് തെറ്റി അവളുടെ മേലേക്ക് വീണു... അതും കൃത്യമായി അവളുടെ അധരങ്ങളും ആയി എന്റെ ചുണ്ടുകൾ കൂട്ടി മുട്ടി..........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story