🔥My Dear Rowdy🔥: ഭാഗം 45

My Dear Rowdy

രചന: അർച്ചന

"""may i coming... """ പെട്ടെന്ന് അങ്ങനെ ഒരു ചോദ്യം കേട്ടതും അവൻ ഡോറിന്റെ അവിടേക്ക് നോട്ടം തെറ്റിച്ചു.... അവിടെ നിൽക്കുന്ന ആളെ കണ്ടതും അവൻ ഒന്ന് തലയാട്ടി കാണിച്ചു അകത്തേക്ക് വരാൻ അനുവാദം കൊടുത്തു... ""സിറ്റ്.. "" മുന്നിലെ സീറ്റിലേക്ക് കൈ ചൂണ്ടി ആദി പറഞ്ഞതും അവൻ തൊട്ട് അടുത്ത് ഇരിക്കുന്ന ചെപ്പുനെ നോക്കി... അത് കണ്ടതും ആദി ചെപ്പുനെ വിളിച്ചു... ചെപ്പു ആണെങ്കിൽ അതൊന്നും കേൾക്കാതെ ലുക്ക് ലാപ്പിലേക്ക് തന്നെ കൊടുത്തു കൊണ്ട് മൂളി.... അത് കണ്ട് ആദി ചിരിച്ചു കൊണ്ട് ഐദിനെ നോക്കി... അവന്റെ ചുണ്ടിലും ഒരു ചെറു ചിരി ഉണ്ടായിരുന്നു... """സിറ്റ് .... "" ആദി വീണ്ടും പറഞ്ഞതും അവൻ ഒന്ന് മൂളിക്കൊണ്ട് ചെപ്പുവിന്റെ അടുത്ത് ഇരുന്നു.... ""എന്താ കാര്യം..."" ആദി ചോദിച്ചതും ഐദിൻ ഒന്ന് നീട്ടി ശ്വാസം എടുത്തു വിട്ടു.... ""മെഹബൂബ് വേൾഡിന്റെ ഐഡിയിൽ നിന്നും ഒരു മെയിൽ വന്നിരുന്നു.... അതിനെ കുറിച്ച്..... """ ചെറിയൊരു പതർച്ചയോടെ ദിനു പറഞ്ഞു നിർത്തിയതും ആദി അവന് നേരെ തലയാട്ടി കാണിച്ചു...

അപ്പോഴാണ് ചെപ്പു ഐദിനെ കാണുന്നത്... """ഡാ.... നീ എന്തിനാടാ ഇങ്ങോട്ട് വന്നത്... ഇനിയും ഞങ്ങളെ കുടുംബത്തിൽ കയറി കളിക്കാൻ നിൽക്കാൻ ആണെങ്കിൽ ഒരുകാലത്ത് ചങ്കായി കൂടെ കൊണ്ട് നടന്നവൻ ആണെന്ന് ഒക്കെ ഞാൻ മറക്കും.... ഇപ്പൊ ഇറങ്ങി പോയിക്കോ..... """" ചെപ്പു കണ്ണുകൾ അടച്ചു ദേഷ്യം കടിച്ചു പിടിച്ചു പറഞ്ഞതും ദിനുവിന്റെ മുഖം വാടി.... അവൻ ഒരു നേരിയ പ്രതീക്ഷയോടെ ആദിയെ നോക്കി എങ്കിലും അവന്റെ മുഖവും വലിഞ്ഞു മുറുകിയിരുന്നു... """ചെപ്പു.... കാം ഡൗൺ... നീ പുറത്തു നിൽക്ക്... ഞാൻ വിളിക്കാം... """ ആദി ചെപ്പുനോട്‌ പറഞ്ഞെങ്കിലും അവൻ ദേഷ്യത്തോടെ ആദിനെ നോക്കി... """നിനക്ക് എന്താ ഇവനും ആയി സംസാരിക്കാൻ... പഴയ ബന്ധം പുതുക്കാൻ ആണോ... എങ്കിൽ പിന്നെ എന്നെ നീ മറന്നേക്ക്.... """" ചെപ്പു അതും പറഞ്ഞു ചെയർ തട്ടി മറിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി.... അത് കൂടെ ആയതും ദിനു ആകെ അപ്സറ്റ് ആയിരുന്നു... """സോറി... ""

അവൻ അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ആദി അവനെ വിളിച്ചു.... ""വന്ന കാര്യം പറഞ്ഞു കഴിഞ്ഞില്ലല്ലോ.."" ആദി ചോദിക്കുന്നത് കേട്ടതും അവൻ തിരിഞ്ഞു നോക്കി... ""മെഹബൂബ് വേൾഡിന്റെതിൽ ഐഡിയിൽ നിന്നും വന്ന ഇമെയിൽ ഞങ്ങൾ അയച്ചത് അല്ല.... അതും ആയി ഞങ്ങൾക്ക് ഒരു ബന്ധവും ഇല്ല... അത് പറയാൻ വേണ്ടി വന്നത് ആണ്... "" ഐദിൻ പറഞ്ഞു കഴിഞ്ഞതും ആദി അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു.. """നിങ്ങൾ അറിയാതെ നിങ്ങളുടെ കമ്പനിയിൽ നിന്നും എങ്ങനെയാ സാറേ മെയിൽ വരിക.... ഞങ്ങൾ കേസ് കൊടുക്കും എന്നുള്ള പേടി കൊണ്ട് ആണോ ഇങ്ങനൊരു ഡ്രാമ.... """ """എനിക്ക് നിങ്ങളെ തോൽപ്പിക്കാൻ ഇത് പോലൊരു ചീപ്പ് ഷോ ഇറക്കേണ്ട ആവശ്യം ഇല്ല ആദി.... """ ""ആദവ്... ആദവ് പ്രഭാകർ... അങ്ങനെ വിളിച്ചാൽ മതി mr. ഐദിൻ മെഹബൂബ്...""" കണ്ണിൽ ആളികത്തുന്ന ദേഷ്യത്തോടെ ആദി അത് പറഞ്ഞതും ദിനു ഒരു നിമിഷം നിശബ്ദമായി.... """

ഒരു ഏറ്റു പറച്ചിലിനു വേണ്ടിയുള്ള മൗനം ആണെങ്കിൽ അത് വേണ്ട... പണ്ടേക്ക് പണ്ടേ തീർന്നത് ആണ് ഈ ബന്ധം.... "" ദിനുന്റെ മനസ് മനസിലാക്കിയത് പോലെ ആദി പറഞ്ഞതും അവൻ തിരിഞ്ഞു നടന്നു... """എന്റെ കമ്പനിയിൽ എന്ത് പ്രശ്നം ഉണ്ടായാലും അത് കണ്ടിപിടിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആണ്... ഞങ്ങൾക്ക് ഉണ്ടായ നഷ്ടം എത്രയാണെന്നും ആരാണ് അത് ചെയ്തത് എന്നും ഇപ്പൊ എനിക്ക് അറിയാം.... അതുകൊണ്ട് ഇനി ഇത് പോലെ ഇങ്ങോട്ട് വന്നു ശല്യപ്പെടുത്തരുത്... """" ആദി അത് പറഞ്ഞതും ദിനു വേദനയിൽ കുതിർന്ന ഒരു പുഞ്ചിരി അവന് നൽകി... ദിനു പോയതും ആദിയും പുറത്തേക്ക് ഇറങ്ങി... അവൻ നേരെ ആഷിന്റെ ക്യാബിനിലേക്ക് നടന്നു... അവൻ പ്രതീക്ഷിച്ചത് പോലെ ചെപ്പു അവിടെ ഉണ്ടായിരുന്നു.... """ചെപ്പു... വാ.... അവൻ പോയി... """ """എന്തിനാ പറഞ്ഞു വിട്ടത്... കൂടെ കൂട്ടമായിരുന്നില്ലേ... എന്നും നഷ്ടം എനിക്ക് മാത്രം ആണല്ലോ... നിങ്ങൾ... "" ബാക്കി പറയും മുന്നേ ആദിയുടെ കൈ അവന്റെ കവിളിൽ പതിച്ചിരുന്നു... """"അതേടാ...നിനക്ക് മാത്രം ആണ് നഷ്ടം..അല്ലേടാ പുല്ലേ..... ഞങ്ങൾ ഒന്നും നിന്റെ ആരും അല്ലല്ലോ.... അവൾ ഞങ്ങളുടെ ആരും അല്ലല്ലോ...

നീയും നിന്റെ മാത്രം ഒരു അനിയത്തിയും... അവൾ പോയെ പിന്നെ ജീവച്ഛവം പോലെ 2 കൊല്ലത്തോളം ജീവിച്ച ഒരുത്തൻ ഉണ്ട് വീട്ടിൽ... അവനും നിനക്ക് ആരും അല്ലല്ലോ... ഇന്നും സത്യങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല ചെപ്പു.... അതുകൊണ്ട് തെറ്റ് ആരുടെ ഭാഗത്തു ആണെന്ന് കാണാതെ ആരെയും പഴിചാരനും പാടില്ല.... ഇനിയും നീ ഇത് തന്നെ പറഞ്ഞു കൊണ്ട് ഇരിക്കാൻ ആണ് ഭാവം എങ്കിൽ നീ പറഞ്ഞത് പോലെ നമ്മൾ തമ്മിൽ ഒരു ബന്ധവും വേണ്ട... ഇന്നത്തോടെ നിർത്തിയേക്കണം എല്ലാം..... പിന്നെ ഐദിൻ മെഹബൂബ് ഇന്ന് വന്നത് പഴയ ബന്ധം പുതുക്കാനോ വിശേഷങ്ങൾ തിരക്കാനോ അല്ല....അവന്റെ കമ്പനിയിൽ നിന്നും അങ്ങനെ ഒരു മെയിൽ വന്നത് കൊണ്ട് മാത്രം.... അത് അവൻ അറിഞ്ഞു കൊണ്ട് അല്ല എന്ന് നമ്മളെ ബോധിപ്പിക്കാൻ മാത്രം ആണ് വന്നത്... പിന്നെ നീ വിചാരിക്കുന്നത് പോലെ അത് അവൻ ചെയ്തത് അല്ല എന്നും എനിക്ക് അറിയാം... ആരുടെ കൈകൾ ആണ് കമ്പനിയുടെ ഈ അവസ്ഥക്ക് പിന്നിൽ എന്ന് നല്ലോണം ബോദ്യം ഉള്ളത് കൊണ്ട് തന്നെയാണ് ഞാൻ അവന്റെ മേൽ കുറ്റം ഏൽപ്പിക്കാത്തത്.... മനസിലായല്ലോ..."""""

ആദി അതും പറഞ്ഞു ചെപ്പുനെ പിടിച്ചു പുറകിലേക്ക് തള്ളി പുറത്തേക്ക് നടന്നു.... ചിലത് ഒക്കെ മനസ്സിൽ ഉറപ്പിച്ചു ചെപ്പുവും നിറഞ്ഞു വന്ന കണ്ണ് തുടച്ചിട്ട് ആദിയുടെ പിന്നാലെ നടന്നു.... _____________ """എന്നാലും എന്റെ പെണ്ണെ... ഇന്ന് വരുമെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ മുത്തശ്ശിയെ കൂടി കോളേജിലേക്ക് കൂട്ടിയേനെ... """ നന്ദു പറയുന്നത് കേട്ടതും മാധു ചിരിച്ചു കൊടുത്തു.... ""മുത്തശ്ശിയെ കാണാൻ ഞാൻ പിന്നൊരു ദിവസം വരാം.... നീ മുത്തശ്ശിയോട് ഞാൻ ചോദിച്ചിനി എന്ന് പറഞ്ഞെ.. """ """ഹ്മ്മ്... പിന്നെ എങ്ങനെ ഉണ്ട് അവിടെ... "" നന്ദു ചോദിച്ചതും അവൾ അവിടെ ഉള്ള എല്ലാ കാര്യവും പറഞ്ഞു കൊടുത്തു... അത് കേട്ടപ്പോൾ നന്ദുനും സന്തോഷം ആയി.. """മാധു.. ഇപ്പൊ നിന്റെ വലിയച്ഛനും വല്യമ്മയും ആ ദിൽജിത്തും ഒക്കെ തറവാട്ടിൽ ആണ് നിൽക്കൽ... മുത്തശ്ശിയെ അങ്ങോട്ട്‌ കൊണ്ട് പോകാൻ നോക്കിയിരുന്നു... പക്ഷെ ഞാൻ വിട്ടില്ല... അവിടെ പോയാൽ അവർ ആ പാവത്തിനെ ഉപദ്രവിക്കും..."

" മാധുനെ തട്ടി വിളിച്ചു കൊണ്ട് അവൾ പറഞ്ഞതും മാധു അറിയാം എന്ന അർത്ഥത്തിൽ തലയാട്ടി... ""എങ്ങനെ... """ നന്ദു സംശയത്തോടെ നോക്കിയതും അവൾ അന്ന് ശ്രെദേവിയും അയാളുടെ കെട്യോനും ഒക്കെ വന്നതും അന്ന് നടത്തിയ അഭിനയവും ഒക്കെ പറഞ്ഞു കൊടുത്തു... """ഡീ... പിന്നെ ഒരു കാര്യം... കുറച്ചു ദിവസം മുന്നേ ആ ദിൽജിത്തിനെ ആരോ പഞ്ഞിക്കിട്ടിരുന്നു.... ഇന്നലെ ആണ് അവൻ ഹോസ്പിറ്റലിൽ നിന്നും വന്നത്..... """ അത് കേട്ടപ്പോൾ തന്നെ മാധുന്റെ മനസിലേക്ക് തെളിഞ്ഞു വന്നത് ആദിയുടെ മുഖം ആണ്... അവൻ ആണോ അത് ചെയ്തത് എന്നൊന്നും അറിയില്ല..പക്ഷെ മനസ്സിൽ അവനാണ് ദിൽജിത്തിന് ഇട്ട് കൊടുത്തത് എന്ന് ആരോ പറയും പോലെ അവൾക്ക് തോന്നി... അപ്പോൾ അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു.... പിന്നെ വിശേഷം പറച്ചിലും പരിഭവവും പറഞ്ഞു തീർത്തു... നോട്ട് ഒക്കെ കംപ്ലീറ്റ് ചെയ്തു രണ്ടാളും ഓരോന്ന് പറഞ്ഞു ഇരുന്നു...... _____________ [ആഷി] """എന്താ ആദി നീ ഈ പറയുന്നേ... നീ പോയി ചെപ്പുനെ കൂട്ടി വാ.... """ """ഞാൻ എന്തിനാ അവനെ വിളിക്കുന്നെ... അവന് നമ്മൾ ആരും അല്ലെങ്കിൽ പിന്നെ ഞാൻ ആയിട്ട് അവനെ എന്തിനാ തടയാൻ നിൽക്കുന്നെ... അവന് ഇഷ്ടം ഉള്ളത് പോലെ ചെയ്തോട്ടെ....'""

ഓഫീസിലെ പ്രശ്നവും കൊണ്ട് ആദി നേരെ വന്നത് വീട്ടിലേക്ക് ആണ്.. ഹാളിൽ ഇരുന്നു ടീവി കാണുന്ന എന്നെയും എടുത്തു കൊണ്ട് റൂമിൽ കൊണ്ട് പോയി ഇട്ട് എന്നെ കെട്ടിപിടിച്ചു അവൻ കരയാൻ തുടങ്ങിയിരുന്നു... 5 വർഷം മുന്നേ ആണ് ഞാൻ ആദിയെ ഈ അവസ്ഥയിൽ കണ്ടത്... അവൻ ഇങ്ങനെ കരയണം എങ്കിൽ അതിനു പിന്നിലെ കാരണം അവന്റെ മനസിനെ എത്രത്തോളം വേദനിപ്പിച്ചിട്ടുണ്ടെന്ന് എനിക്ക് മനസിലാകും.. അതുകൊണ്ട് തന്നെ ഒരു വിധം അവന്റെ കരച്ചിൽ ഒക്കെ അടങ്ങിയപ്പോൾ ആണ് ഞാൻ കാര്യം ചോദിച്ചത്... അപ്പോൾ അവൻ ഇന്ന് ഓഫീസിൽ ഉണ്ടായത് മുഴുവൻ പറഞ്ഞു... """"ആദി.... """ ഞാൻ അവന്റെ തലയിലൂടെ വിരൽ ഓടിച്ചു കൊണ്ട് പതുക്കെ വിളിച്ചു... """അവൻ... അവന് നമ്മളെ ഒന്നും വേണ്ടടാ... എന്നാലും.... """ പദം പറഞ്ഞു കരയുന്ന ആദിയെ കണ്ട് ഒന്ന് സമാധാനിപ്പിക്കാൻ പോലും എനിക്ക് പറ്റിയില്ല... കാരണം അന്നത്തെ സംഭവങ്ങൾ ഒരു സിനിമ പോലെ എന്റെ മനസിലേക്ക് ഓടി വരുന്നുണ്ടായിരുന്നു...

അപ്പോഴാണ് ഞാൻ ഡോറിന്റെ അവിടെ നിൽക്കുന്ന ചെപ്പുനെ കണ്ടത്... അവന്റെ കണ്ണ് കണ്ടാൽ തന്നെ ചെക്കൻ എത്രത്തോളം കരഞ്ഞിട്ടുണ്ട് എന്ന് തിരിയുന്നുണ്ട്... അവൻ ആദിയെ തന്നെ നോക്കി കരയുകയാണ്..... ഞാൻ അവനെ നോക്കി അകത്തേക്ക് വരാൻ വേണ്ടി വിളിച്ചതും അവൻ അടുത്തേക്ക് വന്നു.. """ആ....ദി.... """ ചെപ്പു ഇടർച്ചയോടെ വിളിച്ചതും ആദി അപ്പൊ തന്നെ എഴുന്നേറ്റു പോയി അവനെ കെട്ടിപിടിച്ചു..... അത് കണ്ട് ഞാൻ ഒന്ന് ചിരിച്ചു... രണ്ടും കൂടെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി... അവസാനം ആദിന്റെ കയ്യിൽ നിന്നും ചെപ്പുന് നല്ലോണം കിട്ടി..... """ഡാ... തെണ്ടി മതി.... എനിക്ക് വേദനിക്കുന്നുണ്ട്.... മതി ടാ പട്ടി... """ ആദി അവനെ ഇറുക്കി പിടിച്ചു കൊണ്ട് നടുപ്പുറം നോക്കി കുറേ തല്ല് ഒക്കെ കൊടുത്തതും ചെക്കൻ നിന്ന് തുള്ളൽ കളി കളിക്കാൻ തുടങ്ങി... അവസാനം എങ്ങനെയൊക്കെയോ ആദിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട ചെപ്പു ഓടി വന്നു ബെഡിലേക്ക് വീണു... """ഡാ... ആഷി... മോനേ... തല്ലല്ലേ എന്ന് പറയെടാ...

ഞാൻ ആകെ അത്രേ ഉള്ളൂ... അവൻ ഒന്ന് പിടിച്ചു ഞെക്കിയാൽ എന്റെ പണി തീരും.... """ """വേണ്ടാത്ത പണിക്ക് നിന്നിട്ട് അല്ലേ... കിട്ടുന്നത് പലിശ സഹിതം വാങ്ങിക്കൊ... """ ഞാൻ കൈ ഒഴിഞ്ഞതും ആദി കണ്ണൊക്കെ തുടച്ചു കൊണ്ട് വന്നു ബെഡിലേക്ക് വീണു.... അപ്പോൾ തന്നെ ചെപ്പു എന്നെ കെട്ടിപിടിച്ചതും ആദി അവനേം കെട്ടിപിടിച്ചു കിടന്നു..... _____________ """മാധു.... """ മാധുവും നന്ദുവും വരാന്തയിലൂടെ നടക്കുമ്പോൾ ആണ് അവളുടെ പേര് വിൽക്കുന്നത് കേട്ടത്... രണ്ട് പേരും തിരിഞ്ഞു നോക്കിയതും കാണുന്നത് സിദ്ധുന്റേം ദേവൂന്റേം കയ്യും പിടിച്ചു ഇളിച്ചു കൊണ്ട് നിൽക്കുന്ന കല്ലുനെ ആണ്... ""

"എന്റെ പൊന്ന് കല്ലൂ.... നീ ഇങ്ങനെ വിളിച്ചു കൂവാതെ... """ മാധുന്റെ അടുത്ത് എത്തിയ കല്ലുന്റെ ചെവി പിടിച്ചു തിരിച്ചു കൊണ്ട് അവൾ കല്ലുനെ ശകാരിച്ചു.. """ഈൗ... ഞാൻ വന്നത് ദേ ഇവരെ പരിചയപ്പെടുത്തി തരാൻ ആണ്‌.... """ എന്ന് പറഞ്ഞൂ അവൾ സിദ്ധുനേം ദേവുനേം മാധുനും നന്ദുനും പരിചയപ്പെടുത്തി... """സിദ്ധു... ദേവു... ഇതാണ് എന്റെ നാത്തൂൻ.... """ കല്ലു മാധുന്റെ ചുമലിലൂടെ കയ്യിട്ട് കൊണ്ട് പറഞ്ഞതും അവൾ കല്ലുനെ തുറിച്ചു നോക്കി.. .. ""ഞാൻ എപ്പോഴാടി നിന്റെ നാത്തൂൻ ആയത് """ കണ്ണും വിടർത്തി കൊണ്ട് അവൾ ചോദിച്ചതും കല്ലു ഒന്ന് ഇളിച്ചു കൊടുത്തു ...... """എന്നെ ആദി ഏട്ടൻ ദത്തെടുത്ത വിവരം ഒന്നും മോൾ അറിഞ്ഞില്ലേ.... """ എന്ന് കല്ലു പറഞ്ഞതും മാധു ഒന്നും ഇളിച്ചു കൊടുത്തു എല്ലാവരും കൂടെ സംസാരിച്ചിരുന്നു.......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story