🔥My Dear Rowdy🔥: ഭാഗം 46

My Dear Rowdy

രചന: അർച്ചന

 """എന്നെ ആദി ഏട്ടൻ ദത്തെടുത്ത വിവരം ഒന്നും മോൾ അറിഞ്ഞില്ലേ.... """ എന്ന് കല്ലു പറഞ്ഞതും മാധു ഒന്നും ഇളിച്ചു കൊടുത്തു എല്ലാവരും കൂടെ സംസാരിച്ചിരുന്നു... പെട്ടെന്ന് തന്നെ സിദ്ധുവും ദേവുവും ആയി മാധുവും നന്ദുവും കൂട്ടായി... കൂട്ടത്തിലെ ഒരേയൊരു ആൺകുട്ടി എന്ന പരിഗണന കൊടുത്തതും സിദ്ധു അവരുടെ ഒക്കെ ആങ്ങള ആയി... """മതി മതി സംസാരിച്ചിരുന്നത്... പോയി ക്‌ളാസിൽ കയറാൻ നോക്ക്.... """ മാധു അതും പറഞ്ഞു എഴുന്നേറ്റതും കല്ലു മുഖം ചുളുക്കി താല്പര്യമില്ലാത്ത മട്ടിൽ മാധുനെ നോക്കി.... """ആദ്യ ദിവസം അല്ലെ ഇങ്ങോട്ട് വന്നിട്ട്... അതുകൊണ്ട് ഇന്നെങ്കിലും മോള് മര്യാദക്ക് ക്‌ളാസിൽ കയറ്... """ മാധു ഇളിച്ചു കൊണ്ട് പറഞ്ഞതും ദേവുവും സിദ്ധുവും അവളേം വലിച്ചു കൊണ്ട് മാധുനോടും നന്ദുനോടും യാത്ര പറഞ്ഞു ക്ലാസിലേക്ക് കയറി... അവർ പോയതും മാധുവും നന്ദുവും പരസ്പരം നോക്കി ചിരിച്ചു കൊടുത്തു കൊണ്ട് ക്ലാസിലേക്ക് കയറി.... ______________

""""ഞാൻ ഇവന്റ് മാനേജ്‍മെന്റിനെ ഏൽപ്പിച്ചിട്ടുണ്ട്... കാര്യങ്ങൾ ഒക്കെ വിചാരിച്ചത് പോലെ നടന്നാൽ മതി ആയിരുന്നു... """ """എന്റെ പ്രഭേട്ടാ... നിങ്ങൾ ഇങ്ങനെ ടെൻഷൻ അടിച്ചാൽ എന്റെ കാര്യം എന്താവും... ഇപ്പൊ ഈ കാര്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി.... പിന്നെ ചെപ്പുനെ കൂടെ കൂട്ടുമ്പോൾ ഒന്ന് സൂക്ഷിച്ചോ.... ഇല്ലെങ്കിൽ ഇത്രേം പ്ലാൻ ചെയ്തത് ഒക്കെ ഒറ്റയടിക്ക് വെള്ളത്തിൽ വരച്ച വര പോലെ ആകും... """ """അതൊക്കെ എനിക്ക് അറിയാം ഐശൂ.. പിന്നെ ഡ്രസ്സ്‌ ഒക്കെ എടുക്കേണ്ട കാര്യം ഒക്കെ ഞാൻ നിന്നെ എൽപ്പിക്കുന്നു... അതിൽ എനിക്ക് ഒരു പങ്കും ഇല്ല.... """ """ദേ... പ്രഭേട്ടാ... എല്ലാം അവസാനം എന്റെ തലയിൽ കേറ്റിവച്ചു മുങ്ങാൻ എങ്ങാനും ആണ് പ്ലാൻ എങ്കിൽ നിങ്ങളെ കാര്യം കട്ടപൊഹ ആയിരിക്കും.... അറിയാലോ എന്നെ... """ """ഐശൂ.... """ ദയനീയമായി പപ്പ ഒന്ന് വിളിച്ചതും മമ്മ ഇളിച്ചു കൊടുത്തു.... """എന്ത് വന്നാലും കട്ടക്ക് കൂടെ നിന്നോളണം...അപ്പൊ നാളെ രാവിലെ തന്നെ നമുക്ക് രണ്ട് പേർക്കും കൂടെ പോകാം.. ഓക്കേ അല്ലേ... """

മമ്മ ചോദിച്ചതും പപ്പ ഓക്കേ പറഞ്ഞു.. """അച്ചുവേ... ഇനി നീ ഇങ്ങോട്ട് നോക്കണ്ട... പോയി എന്റെ പിള്ളേരെ നോക്കിക്കോ... ഇവിടെ ഇപ്പൊ നോ എൻട്രി ബോർഡ് ആണ്.... """ എന്നും പറഞ്ഞു പപ്പ ഡോർ അടച്ചതും ഞാൻ ഒന്ന് പ്ലിംങ്ങി... രണ്ടിനും റൊമാൻസിക്കാൻ ഉള്ള പരിപാടി ആണ്... ഡോറിന്റെ ഇടയിലൂടെ നോക്കാൻ ഒക്കെ ശ്രമിച്ചു എങ്കിലും നിരാശ ആയിരുന്നു ഫലം... അതുകൊണ്ട് പിന്നെ മെല്ലെ അവിടെ നിന്നും വലിഞ്ഞു നമ്മളെ ചെക്കന്മാരെ റൂമിൽ പൊങ്ങി....😁😁😁 _______________ """അപ്പൊ നീ പറഞ്ഞു വരുന്നത് അവരാണോ നമ്മളെ ബിസിനസ് ലോസിന്റെ പിറകിൽ...."" ആഷി ചോദിച്ചതും ആദി അതേയെന്ന് പറഞ്ഞു.... ""പക്ഷെ എന്തിന്... "" ഇപ്പോഴും കേട്ടതൊന്നും വിശ്വാസം വരാതെ ചെപ്പു ചോദിച്ചതും ആദി അറിയില്ലെന്ന് തലയാട്ടി... """എന്തൊക്കെയോ ദുരുദ്ദേശങ്ങൾ ഉണ്ട്.. പക്ഷെ അത് കണ്ട് പിടിക്കും മുന്നേ എനിക്ക് ഇതൊക്കെ പപ്പയോടു പറയണം... അല്ലെങ്കിൽ ഒരുപക്ഷേ നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യം ആണ് നടക്കാൻ പോവുക..... """

""ബട്ട്‌ ആദി.... നീ പറഞ്ഞത് ഒക്കെ സത്യം ആണെന്ന് തന്നെ നിൽക്കട്ടെ.... അതിനെതിരെ കേസ് കൊടുക്കാൻ നമ്മുടെ കയ്യിൽ ഇപ്പൊ ഒരു തെളിവ് പോലും ഇല്ല....""" ""അതേ ആദി.... ചെപ്പു പറയുന്നത് പോലെ ഒരു തെളിവും നമ്മുടെ കയ്യിൽ ഇല്ല.... മാത്രമല്ല ഇനിയും നമ്മൾ കെയർലെസ് ആയിരുന്നാൽ കമ്പനി തന്നെ പൂട്ടേണ്ടി വരും....""" ചെപ്പുവിനോട് യോജിച്ചു കൊണ്ട് ആഷി പറഞ്ഞു നിർത്തിയതും ആദി ഒന്ന് തലകുടഞ്ഞുകൊണ്ട് ബെഡിൽ പോയി ഇരുന്നു.... """ആഷി.... നാളെ മുതൽ നീയും ഓഫീസിൽ വരണം... """ ""ഞാൻ.... ഞാനോ... ഈ കാലും വച്ചു ഞാൻ അവിടെ വന്നു എന്ത് പണി എടുക്കാൻ ആണ്.... "" """നീ കാൽ കൊണ്ട് അല്ലല്ലോ ജോലി ചെയ്യുന്നത്... ലാപ്പിൽ നോക്കി ഇരുന്നാൽ മാത്രം മതി.... """. ആദി ഉറപ്പിച്ചു പറഞ്ഞതും ആഷി ചെപ്പുവിനെ ഒരു നിസ്സഹായാവസ്തയോടെ നോക്കി... അത് കണ്ട് ചെപ്പു ചിരിച്ചു കൊടുത്തു... """ആദി.... എനിക്ക് തോന്നുന്നത് ആഷി ഓഫീസിൽ വരാത്തത് ആണ് നല്ലത് എന്നാണ്... കാരണം നമ്മൾ ഒരുമിച്ചു ഇതുവരെ ഓഫീസിൽ പോയിട്ടില്ല... അങ്ങനെ പോകണം എന്ന് ഉണ്ടെങ്കിൽ തന്നെ അത് എന്തെങ്കിലും ലക്ഷ്യത്തിന് വേണ്ടി മാത്രം ആയിരിക്കും എന്ന് മറ്റാരേക്കാളും നന്നായി അവർക്കും മനസിലാകും...""""

"""ചെപ്പു... നീ എന്താ പറഞ്ഞു വരുന്നത്... എനിക്ക് ഒരിക്കലും ഒറ്റക്ക് അതൊന്നും ഹാൻഡിൽ ചെയ്യാൻ കഴിയില്ല.... നിന്നോട് എന്തെങ്കിലും പറഞ്ഞാൽ കണ്ട സ്റ്റാഫിനെയും വായി നോക്കി നടക്കും....!"" ആദി കലിപ്പ് ആയതും ചെപ്പു ഒരു പുളിങ്ങ തിന്ന ഇളിയും പാസാക്കി ആദിന്റെ അടുത്ത് ചെന്ന് ഇരുന്നു... ""അതായത് രമണാ.... """ ""രമണൻ നിന്റെ....."" ബാക്കി പറയും മുന്നേ ചെപ്പു ആദിന്റെ വായ പൊത്തി പിടിച്ചു.... """ഇന്നത്തേക്ക് ഉള്ളത് നേരത്തെ കേട്ട് വയർ നിറഞ്ഞു... ഇനി താങ്ങാൻ ഉള്ള കപ്പാസിറ്റി ഇല്ല.... """ ചെപ്പു നിഷ്കു ഭാവം ഫിറ്റ്‌ ചെയ്തതും ആദി അവനെ ഒന്ന് തറപ്പിച്ചു നോക്കി... """നീ അതൊക്കെ വിട്.... ഞാൻ പറഞ്ഞു വരുന്നത് ആഷി വീട്ടിൽ ഇരുന്നിട്ട് തന്നെ ഓഫീസിലെ കാര്യങ്ങൾ നോക്കട്ടെ എന്നാണ്..... """ ""എന്നാലും നിനക്ക് പണി എടുത്തു കൂടാ എന്ന് തന്നെ അല്ലേ...."" ആഷി ചോദിച്ചതും ചെപ്പു വീണ്ടും ഇളിച്ചു കൊടുത്തു.... """ഹം... നീ പറഞ്ഞതും ശെരിയാണ്...

എന്തിന് വേണ്ടി ആണ് അയാൾ ഇമ്മാതിരി ചീപ്പ് പരിപാടിയും ആയി ഇറങ്ങിയത് എന്ന് കണ്ടുപിടിക്കണം...അത് കഴിഞ്ഞിട്ട് മതി അയാൾക്ക് ഉള്ള പണി കൊടുക്കൽ...""" ആദി ദേഷ്യത്തോടെ പറഞ്ഞതും ആഷിയും ചെപ്പുവും അതേയെന്ന അർത്ഥത്തിൽ തലയാട്ടി.... ______________ """ചെപ്പു ബ്രോ... നമ്മൾ അമ്മുനെ കൂട്ടാൻ പോകണ്ടേ... """ ""വേണ്ട... അവളെ ആദി കൊണ്ട് വന്നോളും... "" കല്ലു ചോദിച്ചതിന് ചെപ്പു മറുപടി പറഞ്ഞതും മാധുവും കല്ലുവും വീണ്ടും കാറിൽ ഇരുന്നു വായിനോക്കൽ പരിപാടിയിലേക്ക് കോൺസൻട്രേറ്റ് ചെയ്തു.... ""ആദി ഏട്ടൻ എന്താ വരാഞ്ഞത്... "" കല്ലു ചെപ്പുവിനോട് ചോദിച്ചപ്പോൾ ആണ് മാധുവും അത് ചിന്തിച്ചത്... """അവന് ഓഫീസിലെ കുറച്ചു ഫയൽസ് നോക്കാൻ ഉണ്ടായിരുന്നു... അതാ ഞാൻ വന്നത്....അമ്മുനെ ഞാൻ കൂട്ടാം എന്ന് പറഞ്ഞതാ... പക്ഷെ കേട്ടില്ല.... അവൻ തന്നെ പോയി കൂട്ടി കൊണ്ട് വന്നു.... """ അതിന് അവർ ഒന്ന് മൂളി കൊടുത്തു... അങ്ങനെ ഓരോന്ന് പറഞ്ഞും കളിച്ചും അവർ വീട്ടിൽ എത്തി... റൂമിലേക് പോകാൻ നിൽക്കുമ്പോൾ ആണ് മാധുനേം കല്ലുനേം മമ്മ വിളിച്ചത്... അവർ മമ്മയുടെ കൂടെ പോയതും ചെപ്പു ആഷിന്റെ അടുത്തേക്ക് വിട്ടു... *************

"""സർ... ഞാൻ അന്വേഷിച്ചു എങ്കിലും അത് ആരാണെന്ന് കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല... "" ഐദിൻ അത് കേട്ട് ഒന്ന് തലയാട്ടി അയാളോട് പുറത്തേക്ക് പോകാൻ പറഞ്ഞു... """എന്നാലും ആരായിരിക്കും... എന്നെയും അവരെയും വ്യക്തമായി അറിയാവുന്ന ആരോ ഒരാൾ.... പക്ഷെ ഇത് ബിസിനസ് മാത്രം ലക്ഷ്യമിട്ടുള്ള പ്ലാൻ അല്ല.... എന്തോ ആവശ്യം നേടിയെടുക്കാൻ ഉള്ള ഷോ...""" ദിനു സ്വയം പറഞ്ഞു കൊണ്ട് ലാപ് ഓൺ ചെയ്തു തന്റെ വാർകിലേക്ക് കടന്നു... അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്... അവൻ ഫോൺ എടുത്തു നോക്കി... ദിൽജിത്ത് ആണ്... ഒരു പുച്ഛത്തോടെ അവൻ ഫോൺ എടുത്തു... """ഹലോ.. "" ""ദിനു... നീ എവിടെയാ.. എനിക്ക് നിന്നെ ഒന്ന് കാണണം..."" ""ഞാൻ ഇപ്പൊ ഓഫീസിൽ ആണ്.. ഈവനിംഗ് ഞാൻ നിന്റെ വീട്ടിലേക്ക് വരാം..."" ""ഞാൻ തറവാട്ടിൽ ആണ് ഉള്ളത്.. നീ ഇങ്ങോട്ട് വാ.. ഞാൻ ലൊക്കേഷൻ സെന്റ് ചെയ്തു തരാം..."" ""ഓക്കേ.."" ദിൽജിത്ത് ഫോൺ കട്ട് ചെയ്തതും ദിനു അവൻ എന്തിനാ വിളിച്ചതെന്ന് ആലോചിക്കുകയായിരുന്നു... പലതും ചിന്തിക്കുന്നതിനിടയിൽ അവന്റെ മുന്നിൽ ദുആയുടെ മുഖം തെളിഞ്ഞു വന്നതും ദേഷ്യം കൊണ്ട് മുഖം വലിഞ്ഞു മുറുകി....

കണ്ണുകളിൽ രക്തം നിറഞ്ഞു.. അപ്പോൾ തന്നെ അവന്റെ ഫോൺ വീണ്ടും റിങ് ചെയ്തു... ദുആ ആണ്...സ്ക്രീനിൽ അവളുടെ ചിത്രം തെളിഞ്ഞു വന്നു.... അവന്റെ ദേഷ്യം ഒക്കെ അടങ്ങാൻ മാത്രം അവളുടെ ആ പുഞ്ചിരിയോടെ ഉള്ള ഫോട്ടോ മതിയായിരുന്നു... കണ്ണുകൾ ഇറുക്കി അടച്ചു ദേഷ്യം നിയന്ത്രിച്ചു കൊണ്ട് അവൻ കാൾ അറ്റൻഡ് ചെയ്തു... """ഇന്ന് ആരോടാ മോനേ കലിപ്പ് ആയത്.. "" കൊഞ്ചലോടെ അവൾ ചോദിച്ചതും അവന്റെ ചുണ്ടിൽ പകയുടെ ഒരു ചിരി വിരിഞ്ഞു... """ഹലോ.... ഹെലോ... "" ദിനുന്റെ ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ട് അവൾ മറുപുറത്തു നിന്ന് ശബ്ദം ഉണ്ടാക്കി... """നിനക്ക് എങ്ങനെയാ പെണ്ണെ എന്നെ മനസിലാക്കാൻ കഴിയുന്നെ... """ """മനസിലാവാതിരിക്കാൻ മാത്രം ഇയാൾ ആരുവാ... """ അപ്പോൾ തന്നെ അവളുടെ മറുപടി വന്നു... ""ഓഹോ... """ ""ആഹാ..."" പറഞ്ഞതിന് തറുതലപറഞ്ഞു ചിരിക്കുന്ന അവളെ ഓർത്തപ്പോൾ നെഞ്ചിൽ ഒരു ഭാരമായി അവന് പലരുടെയും മുഖങ്ങൾ തെളിഞ്ഞു വന്നു.... ""അതേ... ഐദി.... ഇന്ന് എന്നോട് ഉമ്മ പറയുവാ നാളെ പുറത്തു പോയി ഡ്രസ്സ്‌ ഒക്കെ എടുക്കാമെന്ന്... ഞാൻ എങ്ങനെ ഉള്ള ഡ്രസ്സ്‌ ആണ് എടുക്കണ്ടേ... """

"""എന്റെ പെണ്ണെ... നാളത്തെ കാര്യം പറയാൻ ആണോ നീ ഇപ്പോഴേ വിളിച്ചത്... നീ തല്ക്കാലം അവിടെ എവിടെയെങ്കിലും പോയി ഇരുന്നു വല്ലതും തിന്നാൻ നോക്ക്.... നാളെ ഞാൻ നിന്നെ കൂട്ടി പോകാം... ഉമ്മാന്റെ കൂടെ പോകണ്ട.. ഉമ്മയോട് പറഞ്ഞേക്ക്...""" ""ശെരിക്കും....അതേ.. വാക്ക് മാറാൻ പാടില്ലട്ടോ.... "" അത്ഭുതത്തോടെ അവൾ പറഞ്ഞതും അവൻ ചിരിച്ചു... ""വാക്ക് ഒന്നും മാറില്ല... നീ ഇപ്പൊ പോയി വല്ലതും കഴിക്ക്... ഞാൻ പിന്നെ വിളിക്കാം..."" ""ഹാ... ബായ്.. ലവ് യു..."" ""ലവ് യു ടൂ..."" അവൻ കാൾ കട്ട് ചെയ്ത് മൊബൈൽ ടെബിളിൽ വച്ചു... മുന്നിലേക്ക് തെളിഞ്ഞു നിന്ന പല സംഭവങ്ങളും അവന്റെ ഉള്ളിൽ പ്രതികാരത്തിന്റെ തോത് വർധിപ്പിച്ചു... കഴിഞ്ഞ അഞ്ചു വർഷം ആയി തിരിഞ്ഞു നടന്ന ആ മുഖം കണ്ടെത്താൻ സാധിച്ച സന്തോഷവും അവന്റെ മുഖത്തു ഉണ്ടായിരുന്നു... ------------------------------------------------------------------- """അതേ മുത്തേ... സിദ്ധു പൊളി ആണ്... അസ്സൽ കോഴി ആണെങ്കിലും ചെക്കനെ കാണാൻ നല്ല ലുക്ക് ആണ്.."" കല്ലു അമ്മുനേം കൂട്ടി റൂമിൽ പോയി ഇരുന്നു ഇന്ന് കോളേജിൽ ഉണ്ടായത് ഒക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുക്കുകയാണ്...

അപ്പോഴേക്കും മാധുവും അങ്ങോട്ട് വന്നു.... """നീ മാധുനോട്‌ ചോദിച്ചു നോക്ക്.... അവനെ കാണാൻ നല്ല ലുക്ക് അല്ലെന്ന്.... "" മാധു കയറി വന്നതും കല്ലു പറയുന്നത് കേട്ട് അമ്മു മാധുനെ നോക്കി... ""മാധു... അവനെ കാണാൻ അത്രക്ക് ലുക്ക് ആണോ... """ ""ഏത് ലവൻ "" """സിദ്ധുനെ.... "" ഇളിച്ചു കൊണ്ട് അമ്മു പറഞ്ഞതും അവൾ അമ്മുനെ നോക്കി ഒന്ന് അർത്ഥം വച്ചു തലയാട്ടി... """ആഹ് കൊഴപ്പുല്ല.... """ ""എന്തോ....എങ്ങനെ.... """ മാധു പറഞ്ഞതും കല്ലു ബെഡിൽ നിന്നും എഴുന്നേറ്റു അവളെ പിടിച്ചു കല്ലുന് നേരെ തിരിച്ചു വച്ചു പുരികം പൊക്കി ചോദിച്ചു... അതിന് മാധു ഒന്ന് ഇളിച്ചു കൊടുത്തു.... """"അവനെ കണ്ടപ്പോൾ തന്നെ വായും നോക്കി നിന്ന ആളാ ഇപ്പൊ പറയുന്നേ...."""

കല്ലു പറയുന്നത് കേട്ട് അമ്മു മാധുനെ നോക്കി കളിയാക്കാൻ തുടങ്ങിയതും അവൾ പില്ലോ എടുത്തു അമ്മുനെ എറിഞ്ഞു... അവസാനം അത് മൂന്നും കൂടെ കൂട്ടതല്ല് ആയതും അമ്മുതന്നെ സോൾവ് ചെയ്തു... """ഇനി പറയ് ആള് എങ്ങനെയാ... "" അമ്മു ചോദിച്ചതും കല്ലുവും മാധുവും കൂടെ സിദ്ധുനെ അങ്ങ് പൊക്കാൻ തുടങ്ങി... """അവനെ മുന്നേ കണ്ട് മുട്ടിയിരുന്നെങ്കിൽ ചെക്കൻ പ്രൊപ്പോസ് ചെയ്തപ്പോൾ തന്നെ ഞാൻ ചാടിക്കേറി ഓക്കേ പറഞ്ഞേനെ... "" നഖം കടിച്ചു ഇളിച്ചു കാണിച്ചു കൊണ്ട് കല്ലു പറഞ്ഞതും മാധുവും അമ്മുവും ഒരുമിച്ചു ആട്ടി....😂 പ്യാവം കല്ലു... ഒരു സത്യം വിളിച്ചു പറഞ്ഞത് ഇങ്ങനെയും ആയി....😂 പിന്നെയും കല്ലു സിദ്ധുനെ കുറിച്ച് പറയാൻ തുടങ്ങി... """"സ്റ്റോപ്പ്‌ ഇറ്റ്.... """ പെട്ടെന്ന് അങ്ങനെ അലറിയതും മൂന്നും ഒന്ന് ഞെട്ടി ആരാ ഇപ്പൊ ഇത്രേം കലിപ്പിൽ എന്ന് ഡോറിന്റെ അടുത്തേക്ക് നോക്കിയതും അവിടെ ഉള്ള ആളെ കണ്ടു മൂന്നും കണ്ണും മിഴിച്ചു നിന്നു.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story