🔥My Dear Rowdy🔥: ഭാഗം 47

My Dear Rowdy

രചന: അർച്ചന

  """"സ്റ്റോപ്പ്‌ ഇറ്റ്.... """ പെട്ടെന്ന് അങ്ങനെ അലറിയതും മൂന്നും ഒന്ന് ഞെട്ടി ആരാ ഇപ്പൊ ഇത്രേം കലിപ്പിൽ എന്ന് ഡോറിന്റെ അടുത്തേക്ക് നോക്കിയതും അവിടെ ഉള്ള ആളെ കണ്ടു മൂന്നും കണ്ണും മിഴിച്ചു നിന്നു..... """എന്നെക്കൂട്ടാതെ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും ഡിസ്കസ് ചെയ്യാൻ അറിയാൻ പാടില്ലെന്ന് അറിയില്ലേ മക്കൾസ്... """" ഗൗരവത്തിൽ അതും പറഞ്ഞു ചെപ്പു അകത്തേക്ക് കയറിയതും മൂന്നും അവനെ നോക്കി കോക്രി കാണിച്ചു മുഖം തിരിച്ചു... ""ആ ഫ്ലോ അങ്ങ് കളഞ്ഞു... ദുഷ്ടൻ.. "" അമ്മു പറഞ്ഞതും ചെപ്പു ഇളിച്ചു കൊടുത്തു.... ""അതിനെന്താ മുത്തേ... നമുക്ക് ആദ്യം മുതലേ തുടങ്ങാം...."" """അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി...ഇപ്പൊ സിദ്ധു... അത് കഴിഞ്ഞിട്ട് മതി പെൺപിള്ളേരെ കാര്യം... """ അമ്മു തറപ്പിച്ചു പറഞ്ഞതും ചെപ്പു ചുണ്ട് ചുളുക്കി ഇപ്പൊ കരയും എന്ന മട്ടിൽ അവളെ നോക്കി.... പക്ഷെ അതൊന്നും മൈൻഡ് പോലും ചെയ്യാതെ അവൾ കല്ലുനോട് ബാക്കി പറയാൻ പറഞ്ഞു.... അങ്ങനെ സിദ്ധുനെ ഒരുവിധം ഊറ്റി കഴിഞ്ഞതും അടുത്തത് ദേവുനെ എടുത്തു...

അപ്പോൾ തന്നെ മാധുവും അമ്മുവും റ്റാറ്റാ പറഞ്ഞു പോയി... ""അവർ പോട്ടെ... നീ പറയ്... ദേവനന്ദ ... പേര് ഒക്കെ കൊള്ളാം... ആള് എങ്ങനെയാ.... """ ""അവൾ അസ്സൽ ബുജി ആണ്... അതുകൊണ്ട് മോന് സെറ്റ് ആകൂല... """ ഇളിച്ചു കൊണ്ട് കല്ലു പറഞ്ഞതും ചെപ്പു സാഡ് ആയി... """സാരുല്ല... നമ്മക്ക് വേറെ നല്ല ഒരു അസ്സൽ സുന്ദരികോതയെ തന്നെ വളക്കാം... ഒക്കെ.... """ അത്രേം പറഞ്ഞു ചെപ്പുന്റെ കവിളിൽ രണ്ട് തട്ട് തട്ടി കല്ലുവും എഴുന്നേറ്റു ഓടി.. ഇല്ലെങ്കിൽ കോളേജിലെ എല്ലാ ഗേൾസിന്റേം ചരിത്രം ഇവിടെ വിളമ്പേണ്ടി വരും എന്ന് അവക്ക് അറിയാം....😂 ______________ """പപ്പാ... പപ്പ പറഞ്ഞത് ഒക്കെ സത്യം അല്ലേ... ഇനി മാറ്റി പറയുകയൊന്നും ചെയ്തേക്കല്ലേ... """ ഇളിച്ചു കൊണ്ട് ആദി പറഞ്ഞതും പപ്പ ഒന്ന് ഇരുത്തി മൂളി കൊണ്ട് അവനെ നോക്കി.... """"അതികം കിടന്നു തുള്ളാൻ നിൽക്കല്ലേ മോനേ.....നമ്മുടെ ഈ പ്ലാൻ എങ്ങാൻ അവർ അറിഞ്ഞാൽ പിന്നെ ഒന്നും നടക്കില്ല..... എന്റെ സംശയം ഒക്കെ ശെരിയാണെങ്കിൽ ഇതിനു വേണ്ടി മാത്രം ആണ് അവൻ ഇങ്ങനെ ഒക്കെ ചെയ്തത്... """"

""എന്റെ പപ്പാ.... യു ഡോണ്ട് വറി... അവരുടെ ഒരു ഉദ്ദേശവും നടക്കാൻ പോകുന്നില്ല... പിന്നെ ആഷിന്റെ കാര്യം... അത് എങ്ങനെ സെറ്റ് ആക്കും എന്ന് ആലോചിച്ചു പപ്പ ടെൻഷൻ ആവണ്ട... രണ്ടു തല്ല് വാങ്ങിയാലും ഞാൻ അത് ഒക്കെ ആക്കിക്കോളും..."" ""ഡാ... ഡാ... എന്താ ആവേശം എന്റെ മോന്.... ഇതേ ആവേശം തന്നെ ആഷിന്റെ കയ്യിൽ നിന്നും തല്ല് വാങ്ങേണ്ടി വന്നാലും വേണംട്ടോ...""" """😁😁😁"' """പിന്നെ ഇപ്പൊ ഈ കാര്യം ഒന്നും അവനോട് പറയണ്ട... അറിഞ്ഞാൽ അവൻ വേറെ വല്ല ഐഡിയയും പറഞ്ഞു വരും... അപ്പൊ ഞാൻ അനാഥനാകും... അതോണ്ട് പ്ലീസ് പപ്പേ... അവനോട് പറയല്ലേ.....""" """അതൊക്കെ ആലോചിക്കാം... അതിനു ശേഷം എന്താ പരിപാടി എന്ന് ആദ്യം എന്നെ അറിയിക്കണം... അല്ലാതെ എന്തിനുവേണ്ടിയാ ഇതൊക്കെ ചെയ്തത് എന്നൊക്കെ മറന്നു നടക്കാൻ ആണ് പ്ലാൻ എങ്കിൽ ആഷിക്ക് മുന്നേ നിന്നെ ഞാൻ തന്നെ ഒതുക്കും.... മനസിലായല്ലോ.... """ പപ്പ കുറച്ചു ഗൗരവം ആയതും ആദി ഇളിച്ചു കൊണ്ട് തലയാട്ടി പപ്പയെ കെട്ടിപിടിച്ചു ഒരു ഉമ്മയും കൊടുത്തു ചാടി തുള്ളി പുറത്തേക്ക് ഇറങ്ങി...

പുറത്തേക്ക് ഇറങ്ങിയ ആദി കാണുന്നത് രണ്ടു കയ്യും നെഞ്ചിൽ കെട്ടി ഗൗരവം വിടാതെ നോക്കുന്ന മമ്മയെ ആണ്... അപ്പൊ തന്നെ അവൻ ഒന്ന് സ്റ്റോപ്പ്‌ ആയി.. ""!ആദി... നിനക്ക് വയസ് 24 ആയതേ ഉള്ളൂ.... അത് നിനക്ക് നല്ല ബോദ്യം വേണം.. പിന്നെ വല്ല കൊനഷ്ട്ടും കൊണ്ട് വന്നാൽ......""" മമ്മ ഒന്ന് അർത്ഥം വച്ചു പറഞ്ഞതും അവൻ എന്ത് എന്ന രീതിയിൽ നോക്കി... """ ഓവർ സ്മാർട്ട്‌ ആകണ്ട...നിന്റെ ഒക്കെ കാര്യത്തിൽ ഞാൻ ഒരു തീരുമാനം കൂടെ എടുത്തിട്ടുണ്ട്.... അതുകൊണ്ട് ഈ തുള്ളിച്ചാടി ഉള്ള നടത്തം ഒന്നും വേണ്ട.... പിന്നെ വന്നു കെഞ്ചിയിട്ട് ഒരു കാര്യവും ഇല്ല.... """ അത്രേം പറഞ്ഞു മമ്മ അവനെ തള്ളി മാറ്റി പോയതും ആദി മമ്മ ഇപ്പൊ പറഞ്ഞത് എന്താന്ന് മനസിലാകാതെ അവിടെ തന്നെ നിന്നു.... പിന്നെ അതൊക്കെ വിട്ട് പപ്പ പറഞ്ഞതിനെ കുറിച്ച് ആലോചിച്ചു തുള്ളിച്ചാടി റൂമിലേക്ക് വിട്ടു.... ______________ ""ഡീ.... എനിക്ക് പേടി ആവുന്നു..""(കല്ലു) ""പിന്നെ എനിക്ക് നല്ല ധൈര്യം അല്ലേ... ഒന്ന് പോയേടി കോപ്പേ....""(മാധു )

""എന്നാലും നീ എന്തിനാ പേടിക്കുന്നെ... നീ സേഫ് അല്ലേ... ഞാൻ അല്ലേ ഇപ്പൊ ആകെ ചെകുത്താന്റേം കടലിന്റേം നടുക്ക് ആയത്...."""(കല്ലു ) ""അപ്പൊ ഞാനോ..ഞാൻ എങ്ങോട്ട് ഇറങ്ങി ഓടാം എന്ന് ആലോചിക്കുകയാണ്...""(മാധു ) ""അതൊക്കെ വിട് ....... എന്നാലും ഈ മമ്മക്ക് ഒന്നും വേറെ ഒരു പണിയും ഇല്ലേ...."" (കല്ലു.) ""എന്തേലും ആകട്ടെ....വരുന്നിടത്തു വച്ചു കാണാം...."""(മാധു) നിങ്ങൾക്ക് ഒന്നും മനസിലായില്ല... അല്ലേ പിള്ളേരെ... തല്ക്കാലം ഇത്രേം മനസിലാക്കി വച്ചാൽ മതി.... മാധുവും കല്ലുവും ഇപ്പൊ വല്ലാത്തൊരു കെണിയിൽ അകപ്പെട്ടിരിക്കുകയാണ്... അത് എന്താന്ന് പിന്നെ പറഞ്ഞു തരാം...😁😁 അപ്പോഴാണ് അമ്മു അങ്ങോട്ട്‌ കുറച്ചു ബുക്കും എടുത്തു വന്നത്.... ""ഇന്നാ... ഇത് മാധുന്... ഇത് കല്ലുന്...ഇത് ഞാൻ എടുക്കാം "" എന്നും പറഞ്ഞു അവൾ ബുക്ക് എടുത്തു അവർക്ക് കൊടുത്തു... """ബിൻഗോ കളിക്കാം.... ""(കല്ലു ) ""കള്ളനും പോലീസും കളിക്കാം...""(മാധു ) ""പ്ഫാ....""" അമ്മു ആട്ടിയതും രണ്ടും അവളെ നോക്കി.... """ഇത് എനിക്ക് കംപ്ലീറ്റ് ആക്കാൻ ഉള്ള നോട്ട് ആണ്... നിങ്ങളെ കൊണ്ട് എഴുതിപ്പിക്കാൻ ആണ് ഞാൻ വന്നത്.. അപ്പോഴാ രണ്ടിന്റേം കള്ളനും പോലീസും ബിൻഗോയും.... """" അമ്മു കലിപ്പിൽ അത് പറഞ്ഞുതും ""പ്ഫാ... ""

എന്ന് ആട്ട് കേട്ട് അമ്മു കല്ലുനേം മാധുനേം നോക്കി ഇളിച്ചു കൊടുത്തു... ""പ്ലീസ് മക്കളെ... ഇത് കംപ്ലീറ്റ് ചെയ്തില്ലെങ്കിൽ എനിക്ക് ഫാനിന്റെ കാറ്റ് കൊള്ളാൻ പറ്റൂല... "" ""എന്ത്.. "" കണ്ണും തള്ളി മാധുവും കല്ലുവും ഒരുമിച്ചു ചോദിച്ചതും അമ്മു നിഷ്കു ഭാവത്തിൽ തലയാട്ടി... """നോട്ട് കംപ്ലീറ്റ് ചെയ്തില്ലെങ്കിൽ എന്നെ ക്ലാസിന്ന് പുറത്ത് ആക്കും... റൊട്ടേഷൻ ഉള്ളത് കൊണ്ട് നാളെ ഞാൻ ഫാനിന്റെ അടിയിൽ ആണ് ഇരിക്കണ്ടത്... അപ്പൊ അത് പോയാൽ പുറത്ത് പ്രിൻസിപ്പാളിനേം വായിനോക്കി നിൽക്കേണ്ടി വരും..... """ ചുണ്ട് പുറത്തേക്ക് ഉന്തി അവൾ പറഞ്ഞതും മാധുവും കല്ലുവും അവളെ നോക്കി.... """നമിച്ചു മോളെ... """ എന്നും പറഞ്ഞു കല്ലു അവളെ തൊഴുതതും അമ്മു നല്ല അസ്സൽ ഒരു ഇളി പാസാക്കി.... അവസാനം അമ്മു രണ്ടെണ്ണത്തിനെ കൊണ്ടും എഴുതിപ്പിച്ചു നോട്ട് ഒക്കെ കംപ്ലീറ്റ് ആക്കിയതിന് ശേഷം ആണ് കിടന്നു ഉറങ്ങിയത്.... ______________ """"ആഷി.... """" ആദി ഡ്രസ്സ്‌ ഒക്കെ റെഡി ആക്കി ഒരു മൂളിപ്പാട്ടും പാടികൊണ്ട് ആഷിന്റെ റൂമിലേക്ക് വിട്ടു.... """ഒക്കെ റെഡി അല്ലേ... """

ആഷി ചോദിച്ചതും അവൻ തംബ്സ് അപ്പ്‌ കാണിച്ചു.... ""ഡാ... ഇന്ന് ഹോസ്പിറ്റലിൽ പോയി നിന്റെ കാലിന്റെ പ്ലാസ്റ്റർ എടുത്താലോ "" ആദി ഒളിക്കണ്ണിട്ട് ആഷിയെ നോക്കി ചോദിച്ചതും അവൻ ആദിയെ നോക്കി... """അതിന് ഇനിയും രണ്ടു ദിവസം കൂടി ഇല്ലേ.... """ ആഷി ചോദിച്ചതും ആദി ഒന്ന് ആലോചിച്ചശേഷം അവനെ നോക്കി... """ഇന്ന് ഉച്ചക്ക് ശേഷം പുറത്തു പോയി ഡ്രെസ് ഒക്കെ എടുക്കാന്ന് വിചാരിച്ചു.. അപ്പൊ ആ വഴി ഹോസ്പിറ്റലിൽ കൂടെ പോയാലോ... """ ""ഡ്രസ്സ്‌ എടുക്കാനോ...""" ""ഹാ.... അമ്മു പറഞ്ഞതാ... അവൾ അന്നേ പറഞ്ഞത് ആണ്... അതുകൊണ്ട്....""" ബാക്കി പറയാതെ ആദി നിർത്തിയതും ആഷി ഓക്കെ പറഞ്ഞു... അപ്പൊ തന്നെ ആദി അവനെ ഒന്ന് കെട്ടിപിടിച്ച ശേഷം ബായ് പറഞ്ഞു പുറത്തേക്ക് ഇറങ്ങി... ചെപ്പുനേം കൂട്ടി കാറിൽ കയറി... അപ്പോഴേക്കും അമ്മുവും മാധുവും കല്ലുവും എത്തിയിരുന്നു... """ഇന്ന് ഉച്ചക്ക് ശേഷം നമ്മൾക്ക് ബീച്ചിൽ പോവാം... പിന്നെ ഒരു ചെറിയ ഷോപ്പിങ്ങും... അതുകൊണ്ട് മൂന്നാളും റെഡി ആയി നിന്നോ... ഞങ്ങൾ ഓഫീസിൽ നിന്ന് വരുമ്പോൾ നിങ്ങളെ പിക് ചെയ്തോളാം...."" ആഷി പറഞ്ഞതും അമ്മുവും കല്ലുവും മാധുവും തുള്ളിചാടാൻ തുടങ്ങി...കെട്ടിപിടുത്തവും ഉമ്മ കൊടുക്കലും ഒക്കെ കഴിഞ്ഞപ്പോഴേക്കും അമ്മുന്റെ സ്കൂൾ എത്തി...

""നിന്റെ പ്രിൻസിപ്പാളിനെ വിളിച്ചു ഞാൻ പറഞ്ഞിട്ടുണ്ട് """ എന്ന് ആദി പറഞ്ഞതും അവൾ എല്ലാർക്കും റ്റാറ്റ കൊടുത്തു സ്കൂളിലേക്ക് കയറി പോയി... മാധുനേം അമ്മുനേം കോളേജിൽ കൊണ്ട് പോയി ഇറക്കിയതും സിദ്ധുവും നന്ദുവും അങ്ങോട്ട് വന്നു.... നന്ദുനെ അവർ പണ്ടേ പരിചയപ്പെട്ടത് ആയത് കൊണ്ട് അവളെ എല്ലാർക്കും അറിയാം... പിന്നെ സിദ്ധുനെ കണ്ടപ്പോൾ തന്നെ ചെപ്പു അളിയാ എന്നും വിളിച്ചു പോയി അവനെ കെട്ടിപിടിച്ചു.... സിദ്ധു ആണെങ്കിൽ ഏതാ ഈ അലവലാതി എന്ന ഭാവത്തിൽ ചെപ്പുനേം കല്ലുനേം മാറിമാറി നോക്കുന്നുണ്ട്.... """ഡാ.... ക്ലാസ്സിൽ നല്ല പെൺകുട്ടികൾ ഒക്കെ ഉണ്ടോ.... "" ചെപ്പു ചോദിച്ചതും സിദ്ധു അവനെ പിടിച്ചു തള്ളി... """ഞാൻ അത്തരകാരൻ നഹി.... "" എന്നും പറഞ്ഞു അവൻ നിഷ്കു ആയതും ചെപ്പു പല്ല് കടിച്ചു... ""അതല്ല.... """ ചെപ്പു അവനെ തിരുത്താൻ പോയതും അവൻ വേഗം മാറി ആദിന്റെ അടുത്തേക്ക് വിട്ടു... """ഡാ... ഇതാണ് ഞങ്ങളുടെ ചെപ്പു ബ്രോ.. "" മാധു ചെപ്പുന്റെ തോളിലൂടെ കയ്യിട്ട് പറഞ്ഞതും സിദ്ധു അവനെ ഒന്ന് സൂക്ഷിച്ചു നോക്കി...

പിന്നെ ഇളിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് പോയി കെട്ടിപിടിച്ചു... """വിട് ഡാ പട്ടി.... """ ചെപ്പു അവനെ പിടിച്ചു മാറ്റാൻ നോക്കിയതും അവൻ അട്ട പറ്റിയത് പോലെ ചെപ്പുനെ കെട്ടിപിടിച്ചു... """നല്ല കളക്ഷൻ ഒക്കെ ഉണ്ട്.... ബ്രോ ഇടക്ക് ഇങ്ങോട്ട് ഒക്കെ ഇറങ്... """ എന്ന് സിദ്ധു പറഞ്ഞതും ചെപ്പു കൂൾ ആയി... ""എന്നാ നേരത്തെ പറയണ്ടേ മുത്തേ..."" എന്നും പറഞ്ഞു ചെപ്പു ഇളിച്ചതും സിദ്ധു അവനേം കൊണ്ട് കുറച്ചു മാറി ഇരുന്നു വായിനോട്ടത്തിൽ phd എങ്ങനെ എടുക്കാം എന്ന ചെറിയ ക്ലാസ് എടുത്തു കൊടുത്തു... """അതേ.. മതി മതി... ബാക്കി പിന്നെ... പോയിട്ട് എനിക്ക് പണി ഉണ്ട്... നിനക്ക് അത് ഇല്ലല്ലോ.... """ ചെപ്പുനെ നോക്കി ആദി വിളിച്ചു പറഞ്ഞതും അവൻ ഇളിച്ചു കൊണ്ട് സിദ്ധുനോട്‌ ബായ് പറഞ്ഞു കാറിൽ കയറി... അപ്പൊ തന്നെ ആദിയും കയറിയതും ചെപ്പു അവനെ ഒന്ന് സൂക്ഷിച്ചു നോക്കി... """എന്താടാ.... "" ആദി ഡ്രൈവ് ചെയ്യുന്നതിന്റെ ഇടയിൽ അവനോട് ചോദിച്ചതും ചെപ്പു അവന് നേരെ തിരിഞ്ഞു... ”""സത്യം പറയ്... ഇന്ന് എന്തിനാ മോനേ ഷോപ്പിംഗ് ഒക്കെ.... "'"

പുരികം പൊക്കി കളിച് കൊണ്ട് ചെപ്പു ചോദിച്ചപ്പോൾ ആദി നല്ല വെടിപ്പ് ആയി ഒന്ന് ഇളിച്ചു.... """കാര്യം പറയാം... കട്ടക്ക് കൂടെ നിന്നോണം.... """ ""അത് കേട്ട് കഴിഞ്ഞു ആലോചിക്കാം "" """എന്നാ നീ കേൾക്കണ്ട... """ ആദി മുഖം തിരിച്ചതും കുറച്ചു ജാഡ ഇട്ടിരുന്ന ചെപ്പു ഇളിച്ചു കൊണ്ട് ആദിനെ തോണ്ടാൻ തുടങ്ങി... """ന്താ... """ ""കട്ടക്ക്..."" ""എന്ത് കട്ട..."" ""കളിക്കാതെ കാര്യം പറയെടാ..."" ചെപ്പു ചിണുങ്ങിയതും ആദി പപ്പ പറഞ്ഞത് ചെപ്പുനോട്‌ പറഞ്ഞു കൊടുത്തു.... """what...😲😲😲""" """വായ അടച്ചു വയ്ക്കെടാ കോപ്പേ... "" """എന്നാലും... ഇതെങ്ങനെ.... "" ""എങ്ങനെ ആയാലും ഞാൻ ഹാപ്പി ആണ്...😁"" """അപ്പൊ ഞാൻ ഒറ്റക്ക് ആവൂലെ... "" """നീ ആദ്യം നിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്ക്... എന്നിട്ട് നിന്റെ കാര്യം ആലോചിക്കാം... ഓക്കെ..""" ചെപ്പുനെ സമാധാനിപ്പിച്ചു കൊണ്ട് ആദി പറഞ്ഞതും അവൻ മുഖം ചുളിച്ചു ഇരുന്നു... """"ഞാൻ നല്ല കുട്ടി ആയാൽ എന്റെ കാര്യത്തിൽ ഒരു തീരുമാനം..... """ പ്രതീക്ഷയോടെ ചെപ്പു ആദിനെ നോക്കി... """ആദ്യം നീ നല്ല കുട്ടി ആവാൻ നോക്ക്... അത് കഴിഞ്ഞിട്ട് ആലോചിക്കാം.... """ എന്ന് പറഞ്ഞു ആദി ചിരിച്ചതും ചെപ്പു എന്തൊക്കെയോ ആലോചിച്ചു തലയാട്ടി.... _______________ """"എന്റെ പെണ്ണെ... ഒരുങ്ങിയത് മതി... എങ്ങനെ ഒരുങ്ങിയാലും പർദ്ദയും ഹിജാബും ഇട്ടിട്ട് അല്ലാതെ നിന്നെ പുറത്തു ഇറങ്ങാൻ ഞങ്ങൾ വിടില്ല... പിന്നെ എന്തിനാ...."""

""""അതിനുള്ള പ്രതിഷേധം ആണ് ഇങ്ങനെ ഒരുങ്ങി വൈകിപ്പിച്ചു ഞാൻ തീർക്കുന്നത്.... """ ദുആ അതും പറഞ്ഞു കുറച്ചു കൂടി മേക്കപ്പ് ചെയ്തു ഡ്രെസ് ചെയ്തു വന്നു.... """നിന്റെ ഈ കണ്ണ് മാത്രം കണ്ടാൽ മതി... "" അവളുടെ കണ്ണുകളിലേക്ക് നോക്കി ദിനു പറഞ്ഞതും ദുആ നാണം കൊണ്ട് അവന്റെ നെഞ്ചിൻ മുഖം പൂഴ്ത്തി... ""ഡീ... ഉമ്മ കാണും... അങ്ങോട്ട് മാറി നിൽക്ക്... "" അവളെ അടർത്തി മാറ്റി ദിനു പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് കുറച്ചു വിട്ടു നിന്നു.... """പോവാം... "" ""ഹം... "" അവന്റെ കൈകളിൽ മുറുകെ പിടിച്ചു അവൾ നടന്നു... ഉമ്മയോട് യാത്ര പറഞ്ഞു അവന്റെ കൂടെ നടക്കുമ്പോൾ ആ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു... അത് കണ്ടതും ദിനു ദുആയെ കാറിൽ ഇരുത്തി വീണ്ടും ഉമ്മയുടെ അടുത്തേക്ക് നടന്നു.... നിറഞ്ഞു നിന്നിരുന്ന ആ കണ്ണുകൾ തുടച്ചു കൊടുത്തു... """ഞാൻ ഇല്ലേ... "" അത്രമാത്രം പറഞ്ഞു അവൻ ഉമ്മയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു... """കരയല്ലേ എന്റെ കദീസുമ്മാ...."" ചെറു ചിരിയോടെ അവൻ പറഞ്ഞതും അവർ ഒന്ന് ചിരിച്ചു... ""അപ്പൊ പോയിട്ട് വരട്ടെ... ""

യാത്ര പറഞ്ഞു അവൻ കാറിൽ കയറി.. """എങ്ങോട്ടാ പോകണ്ടേ.... "" അവൻ ചോദിച്ചതും ചെറു ചിരിയോടെ അവൾ അവന്റെ ഷോൾഡറിലേക്ക് ചാഞ്ഞിരുന്നു.... ദിനു കാർ മാളിലേക്ക് വിട്ടു... അവിടെ എത്തി കാർ പാർക്ക്‌ ചെയ്തു ദുആയുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് അവൻ നടന്നു... ആദ്യം തന്നെ ഡ്രസ്സ്‌ സെക്ഷനിലേക്ക് ആണ് അവർ പോയത്... """നിനക്ക് എങ്ങനെഉള്ള ഡ്രസ് ആണ് വേണ്ടത്... "" ദുആയെ നോക്കി അവൻ ചോദിച്ചതും അവൾ അവനെ നോക്കി കൊണ്ട് നിന്നു... അത് കണ്ടതും ദിനു തന്നെ ചെറു ചിരിയോടെ തന്നെ അവൻ അവളെ ചേർത്ത് പിടിച്ചു... അവൾക്ക് വേണ്ട ഡ്രസ്സ്‌ ഒക്കെ എടുത്തു കൊടുത്തു... വാങ്ങിയ ഡ്രസ്സ്‌ ഒക്കെ പാക് ചെയ്യാൻ കൊടുത്തു വേറെ സെക്ഷനിലേക്ക് പോകാൻ വേണ്ടി ഇറങ്ങി... ദുആ മുന്നിൽ നടന്നതും എതിരെ വന്ന ആൾ അവളെ കൂട്ടി ഇടിച്ചതും ഒരുമിച്ചു ആയിരുന്നു...........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story