🔥My Dear Rowdy🔥: ഭാഗം 48

My Dear Rowdy

രചന: അർച്ചന

വാങ്ങിയ ഡ്രസ്സ്‌ ഒക്കെ പാക് ചെയ്യാൻ കൊടുത്തു വേറെ സെക്ഷനിലേക്ക് പോകാൻ വേണ്ടി ഇറങ്ങി... ദുആ മുന്നിൽ നടന്നതും എതിരെ വന്ന ആൾ അവളെ കൂട്ടി ഇടിച്ചതും ഒരുമിച്ചു ആയിരുന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ചെപ്പു... മതി നോക്കി വെള്ളം ഇറക്കിയത്... "" """എന്റെ ആദി... നീയൊക്കെ എന്താടാ ഇങ്ങനെ ആയത്... വായിനോട്ടം ഒരു കലയാണ്... "" ""അത് അവളുടെ ആങ്ങളമാർ കണ്ടാൽ ഒരു കൊലയാകും..."" ചെപ്പുനെ പറഞ്ഞു തീർക്കാൻ വിടാതെ ആദി ഇടക്ക് കയറി പറഞ്ഞതും അവൻ ആദിനെ നോക്കി പല്ല് കടിച്ചു... """വാ... അവരെ കൂട്ടി വീട്ടിൽ പോയി റെഡി ആയിട്ട് വേണം പോവാൻ... """ ആദി വിളിച്ചതും ചെപ്പു അവന്റെ കൂടെ ഇറങ്ങി... നേരെ കോളേജിൽ പോയി മാധുനേം കല്ലുനേം കൂട്ടി അമ്മുന്റെ സ്കൂളിലേക്ക് വിട്ടു... അമ്മുനെ കൂടെ കൂട്ടി വീട്ടിലേക്ക് വിട്ടു... ""വേഗം പോയി റെഡി ആയി വാ.... """ ചെപ്പു അവരോട് പറഞ്ഞു ആദിനേം കൂട്ടി ആഷിന്റെ റൂമിലേക്ക് പോയി... ""മോനൂസേ... റെഡി ആയില്ലേ.. "" ചെപ്പു ബെഡിലേക്ക് വീണു കൊണ്ട് ചോദിച്ചതും ആഷി അവനെ നോക്കി റെഡി ആയെന്ന് പറഞ്ഞു...

ആദിയും ചെപ്പുവും പോയി ഫ്രഷ് ആയി വന്നു ആഷിനേം കൂട്ടി പുറത്തേക്ക് ഇറങ്ങി... അപ്പോഴേക്കും അമ്മുവും മാധുവും കല്ലുവും റെഡി ആയി വന്നതും ആദി മാധുനെ വായിനോക്കാൻ തുടങ്ങി.. """ഡാ... ഒന്ന് മയത്തിൽ ഒക്കെ നോക്ക്... അത് ഭസ്‌മം ആയി പോകും... "" ചെപ്പു ആദിനെ പിടിച്ചു വലിച്ചതും അവൻ ഒന്ന് ഇളിച്ചു കൊടുത്തു താഴേക്ക് ഇറങ്ങി... മമ്മയോടും പാപ്പയോടും പറഞ്ഞു അവർ നേരെ പോയത് ഹോസ്പിറ്റലിലേക്ക് ആണ്... ഡോക്ടർ ആദിനെ ഒന്ന് തറപ്പിച്ചു നോക്കിയതും അവൻ അയാളെ അതിനേക്കാൾ കലിപ്പിൽ നോക്കാൻ തുടങ്ങി.... ""ഇയാൾ എന്തിനാ എപ്പോ കാണുമ്പോഴും എന്നെ ഇങ്ങനെ നോക്കുന്നെ... മിക്കവാറും ഇയാളുടെ കണ്ണ് ഞാൻ അടിച്ചു പൊളിക്കാൻ ചാൻസ് ഉണ്ട്... """ ആദി പല്ല് കടിച്ചു കൊണ്ട് പറഞ്ഞതും ചെപ്പു അവനെ നോക്കി ഇളിച്ചു... അത് കണ്ടതും ആദി അവന്റെ കാൽ നോക്കി നല്ല അസ്സൽ ചവിട്ട് കൊടുത്തു... കിട്ടേണ്ടത് കിട്ടിയതും ചെപ്പു നന്നായി... അങ്ങനെ ആഷിന്റെ കാലിലെ പ്ലാസ്റ്റർ ഒക്കെ അഴിച്ചതും അവൻ ഓക്കേ ആയി.. നടക്കാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ടെങ്കിലും ചെപ്പുവോ ആദിയോ അവനെ പിടിക്കും... """ഇനി എങ്ങോട്ടാ... """ അമ്മു ചോദിക്കുന്നത് കേട്ട് ആദി ഒന്ന് ചിരിച്ചു...

""ചെറിയ ഒരു ഷോപ്പിങ്... "" അത്രേം പറഞ്ഞു അവൻ ഹൈഫാ മാളിലേക്ക് വണ്ടി വിട്ടു.... മാളിൽ എത്തിയതും അമ്മുവും കല്ലുവും മാധുവും മുന്നിലും ചെപ്പുവും ആഷിയും ആദിയും അവരുടെ പിറകിൽ ആയിട്ടും നടന്നു... """ചെപ്പു... പറഞ്ഞത് ഒക്കെ ഓർമ ഉണ്ടല്ലോ... "" ആദി ചെപ്പുന്റെ ചെവിയിൽ പറഞ്ഞതും അവൻ ഒന്ന് തലയാട്ടി കൊടുത്തു.. ""ആദ്യം ഡ്രസ്സ്‌ എടുക്കാം... വാ.. "" ആദി അതും പറഞ്ഞു നടന്നതും ബാക്കി ഉള്ളവരും അതിന്റെ പുറകെ നടന്നു... ""ഉണ്ണിയേട്ടൻ ഫസ്റ്റ്... "" ചെപ്പു മുന്നിൽ ഓടി കൊണ്ട് പറഞ്ഞു ലേഡീസ് സെക്ഷന്റെ ഡോർ തുറന്നതും മുന്നിൽ ഉണ്ടായ പെണ്ണിനെ ഇടിച്ചതും ഒരുമിച് ആയിരുന്നു.... "ദുആ ആർ യു ഓക്കേ... "" വേച്ചു പോയ ദുആയെ താങ്ങി പിടിച്ചു കൊണ്ട് ദിനു ചോദിച്ചതും അവൾ ഒന്ന് തലയാട്ടി കൊടുത്തു... ""എവിടെ നോക്കിയാടാ നടക്കുന്നെ... """ ദേഷ്യതിൽ മുന്നിലേക്ക് നോക്കി ദിനു ചോദിച്ചതും അവിടെ നിൽക്കുന്ന ചെപ്പുനെ കണ്ട് ദിനു ഒരു നിമിഷം ഫ്രീസ് ആയി... ചെപ്പു അപ്പോഴും ദിനുവിനെയും ദുആയെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു....

അത് കണ്ട് വല്ലാത്ത അസ്വസ്ഥതയോടെ ആണ് ദിനു നിന്നത്.... ""ഐദി... പോവാം... "" ചെപ്പുനെ തന്നെ നോക്കി നിൽക്കുന്ന ദിനുനെ തട്ടി വിളിച്ചു കൊണ്ട് അവൾ പറഞ്ഞതും അവൻ ഒന്ന് തലയാട്ടി കൊടുത്തു... അപ്പോഴേക്കും ആദിയും ആഷിയും അമ്മുവും കല്ലുവും മാധുവും അവിടെ എത്തിയിരുന്നു... """എന്താടാ ചെപ്പു... "" അവനെ തട്ടി വിളിച്ചു കൊണ്ട് ആദി ചോദിച്ചതും അവൻ ഒന്ന് ഞെട്ടി... മുന്നിൽ നിൽക്കുന്ന ദിനുനെ അവൻ വീണ്ടും നോക്കി... അവൻ ഒരു കൈ കൊണ്ട് ദുആനെ മുറുക്കെ പിടിച്ചിരുന്നു.... """എന്റെ പെങ്ങളെ കൊന്നതും പോരാഞ്ഞിട്ട് ആണോടാ വേറെ ഒരു പെണ്ണിന്റെ ജീവിതം കൂടി ഇല്ലാതാക്കാൻ നോക്കുന്നെ.... """ ദുആയെ പിടിച്ച കയ്യിലേക്ക് ഉറ്റുനോക്കി കൊണ്ട് അവൻ പറഞ്ഞതും ദുആ ഒന്ന് ഞെട്ടി ദിനുനെ നോക്കി.. ചെപ്പു പറഞ്ഞത് കേട്ടതും ദിനുവിന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.... കണ്ണുകളിൽ രക്തം പൊടിഞ്ഞു... കൈ ഞരമ്പുകൾ ഉയർന്നു വന്നു.... ശ്വാസഗതി കൂടി..... """കിച്ചു... ഇനഫ്... """ അത് ഒരു അലർച്ച ആയിരുന്നു...

ചുറ്റും ഉള്ളവർ ഒക്കെ അവരെ ഫോക്കസ് ചെയ്യാൻ തുടങ്ങിയതും ആദി ചെപ്പുന്റേം ദിനുന്റേം ഇടയിൽ കയറി നിന്നു.... """പോ... """ വർധിച്ചു വന്ന ദേഷ്യത്തെ അടക്കി നിർത്തി കൊണ്ട് ആദി പറഞ്ഞതും മറ്റെന്തോ പറയാൻ വന്ന ദിനുവിന്റെ കൈകളിൽ ദുആ മുറുകെ പിടിച്ചു... """എനിക്ക് വയ്യ ഐദി... ഞാൻ... """ ബാക്കി പറയും മുന്നേ അവൾ വാടിയ താമരത്തണ്ട് കണക്കെ താഴേക്ക് ഊർന്നു വീനിരുന്നു... അത് കണ്ടതും ദിനു ഒരു നിമിഷം നിശബ്ദനായി... """ദുആ.... """ അവളെ മുഖത്തു തട്ടിവിളിച്ചു കൊണ്ട് അവൻ കരയാൻ തുടങ്ങി... അത് കണ്ടതും കയ്യിൽ ഉണ്ടായിരുന്ന വെള്ളംവും കൊണ്ട് അമ്മു അവന്റെ അടുത്തേക്ക് നടന്നു.... അത് വരെ കണ്ട് നിന്ന ചെപ്പു അമ്മുവിന്റെ കൈ പിടിച്ചു വച്ചു.. """വേണ്ട അമ്മൂ... """ പതിഞ്ഞ സ്വരത്തിൽ ദൃഡമായ വാക്കുകൾ ആയിരുന്നു അവന്റേത്... എന്നാൽ അവനെ പോലും മാറി കടന്നു കൊണ്ട് ചെപ്പുവിന്റെ കൈകൾ അയച്ചു മാറ്റി അമ്മു ദിനുവിന്റെ അടുത്ത് പോയി ഇരുന്നു... """ഇന്നാ.... """ നിഷ്കളങ്കത നിറഞ്ഞു നിന്നിരുന്ന അമ്മുന്റെ മുഖം മാറി പകരം ആ മുഖത്തു കണ്ട ദേഷ്യവും നിറഞ്ഞ കണ്ണുകളും ദിനുവിനെ ആഴത്തിൽ മുറിവേൽപ്പിച്ചു...

ഇവൾ പോലും എന്നെ വിശ്വസിക്കുന്നില്ലല്ലോ എന്ന ചിന്ത അവന്റെ മനസിലും വേദന ഉണർത്തി... എന്നാൽ അതൊന്നും ചിന്തിച്ചു നിൽക്കാൻ അവന് സമയം ഉണ്ടായിരുന്നില്ല... മുഖം താഴെ കിടക്കുന്ന ദുആയിലേക്ക് പതിഞ്ഞു... അവളുടെ മുഖത്തെ ഹിജാബ് മാറ്റാൻ നിൽക്കുമ്പോൾ ആണ് ചുറ്റും നിൽക്കുന്നവരെ കുറിച്ച് അവന് ഓർമ വന്നത്.... അപ്പൊ തന്നെ അമ്മു നൽകിയ വെള്ളം അവൻ അവൾക്ക് തന്നെ നൽകി... ചെറു ചിരി മാത്രം അവൾക്ക് നൽകി അവൻ ദുആയെ കൈകളിൽ കോരി എടുത്തു പുറത്തേക്ക് നടന്നു..... ഇതൊക്കെ കണ്ട് എന്താ ഇവിടെ നടക്കുന്നെ എന്ന് മനസിലാകാതെ കല്ലുവും മാധുവും നിൽക്കുന്നുണ്ടായിരുന്നു... """ആദി... നീ ഇവർക്ക് വേണ്ടത് എന്താന്ന് വച്ചാൽ വാങ്ങിക്ക്... "" ആഷി ആദിനോട് അതും പറഞ്ഞു ചെപ്പുന്റെ അടുത്തേക്ക് നടന്നു... ""വാ ഡാ... "" ചെപ്പുന്റെ ഷോൾഡറിലൂടെ കയ്യിട്ട് കൊണ്ട് അവൻ നടന്നു.... ______________

""വേണ്ടുന്ന ഡ്രെസ് എടുത്തോ... ഞാൻ പുറത്തു ഉണ്ടാകും... "" അത്രേം പറഞ്ഞു ആദി പുറത്തേക്ക് നടക്കാൻ തുടങ്ങിയതും എന്തോ ചിന്തിച്ചു ഇരിക്കുന്ന അമ്മുനെ കണ്ടു... അത് കണ്ടതും അവൻ അവളുടെ അടുത്തേക്ക് പോയി.... ""അമ്മു..."" ""ആദി വിളിച്ചതും അവൾ അവനെ നോക്കി..."" """എന്നോട് ചെപ്പുന് ദേഷ്യം ഉണ്ടാകോ ആദി... """ കണ്ണ് നിറച്ചു കൊണ്ട് അവൾ ചോദിച്ചതും ആദി അവളെ നെഞ്ചോട് ചേർത്തു... """ഒന്നുല്ല... അവൻ നിന്നോട് ദേഷ്യപെടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.... അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ തന്നെ എന്നോട് പറഞ്ഞാൽ മതി... അവനെ ഞാൻ ശെരിയാക്കിക്കോളാം..ഓക്കേ.."" അവളുടെ കവിളിൽ തട്ടി കൊണ്ട് നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ട് അവൻ പറഞ്ഞതും അമ്മു തലയാട്ടി കൊടുത്തു... ""ഇപ്പൊ എന്റെ മോൾ പോയി എന്താ വേണ്ടത് എന്ന് വച്ചാൽ എടുക്ക്... ഞാൻ ചെപ്പുനേം ആഷിനേം വിളിച്ചിട്ട് വരാം..."" ആദി അതും പറഞ്ഞു പോയതും അമ്മു കല്ലുന്റേം മാധുന്റേം അടുത്തേക്ക് നടന്നു.... ഇവരെ ചുറ്റിപറ്റി എന്തൊക്കെയോ പ്രോബ്ലംസ് ഉണ്ടെന്ന് അറിഞ്ഞത് കൊണ്ട് തന്നെ ഇപ്പൊ നടന്ന സംഭവത്തെ കുറിച്ച് മാധുവും കല്ലുവും അമ്മുവിനോട് ഒന്നും ചോദിച്ചില്ല... അത് ഒരു കണക്കിന് അവൾക്ക് ആശ്വാസവും ആയി.... _____________

""""എന്തായി..... എന്റെ സംശയങ്ങൾ ഒന്ന് കൂടെ ഉറപ്പിക്കുന്നപോലെയാണ് അവൻ ഇന്ന് പെരുമാറിയത്... പക്ഷെ.... അത് തെളിയിക്കാൻ...... """ ആഷി അത്രേം പറഞ്ഞു നിർത്തിയതും ""തെളിയിക്കാൻ ഉള്ള വഴി എന്റെ കയ്യിൽ ഉണ്ട്... "' എന്നും പറഞ്ഞു കൊണ്ട് ആദി അങ്ങോട്ട്‌ വന്നു... """നീ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ അവന്റെ കണ്ണുകളിൽ കണ്ടത് കുറ്റബോധമോ വേദനയോ അല്ല... പകയാണ്.... അവന്റെമാത്രം അല്ല ആ പകയെന്ന് അവൻ മനസിലാക്കിയില്ല...""" ഒരുതരം പുച്ഛത്തോടെ ആദി പറഞ്ഞു നിർത്തിയതും ചെപ്പു ആദിയെ കെട്ടിപിടിച്ചു... """"എനിക്ക് ഇനിയും വയ്യടാ....5 വർഷം ആയി ഞാൻ ഇങ്ങനെ ഉരുകി ജീവിക്കുന്നത്... സ്വന്തം അച്ഛനോടോ അമ്മയോടോ പോലും പറയാൻ കഴിയാതെ...... ഇനിയും പിടിച്ചു നിൽക്കാൻ എനിക്ക് പറ്റില്ല..... കൊല്ലണം ആ പന്ന ****** മോനേ..... """" കരഞ്ഞു കൊണ്ട് പറഞ്ഞു തുടങ്ങിയ ചെപ്പു കലിപ്പ് ആയതും ആദി അവനെ മുറുകെ പിടിച്ചു..... """പിന്നെ എന്തിനാടാ ഞങ്ങൾ ജീവിക്കുന്നെ.... """ ആഷി കൂടി അതും പറഞ്ഞു അങ്ങോട്ട്‌ വന്നതും മൂന്നാളും കെട്ടിപിടിച്ചു...

"""ചെപ്പു... പോയി മുഖം കഴുകി വാ.... അമ്മുനോട് ക്യാഷ്യുൽ ആയി ബിഹേവ് ചെയ്യണം.... ഇല്ലെങ്കിൽ.... ""' ""എനിക്ക് അറിയില്ലെടാ അവളെ...."" ചെപ്പു ചെറിയ ചിരിയോടെ പറഞ്ഞു കൊണ്ട് പോയി മുഖം കഴുകി വന്നു... """പോവാം... വാ.... """ ചെപ്പു മുന്നിൽ നടന്നതും ആദി ആഷിനെ ചേർത്ത് പിടിച്ചു കൊണ്ട് നടന്നു.... ______________ """ഇത് എന്താടി പട്ടി കടിച്ചതോ.... """ അമ്മു ഒരു ഡ്രെസും എടുത്തു തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടു ചെപ്പു പറഞ്ഞതും അവൾ അവനെ കൂർപ്പിച്ചു നോക്കി.... അത് കണ്ടതും ചെപ്പു അവളെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു അവിടെ നിരത്തി വച്ചതിൽ നിന്നും ഒരു സിമ്പിൾ നേവി ബ്ലു കളർ ടോപ് എടുത്തു അവൾക്ക് കൊടുത്തു.... """പട്ടി കടിച്ചത് ഇടാൻ മാത്രം എന്റെ കുട്ടി ദാരിദ്ര്യ ആയിട്ടില്ല... സോ മോൾ ഇത് എടുത്താൽ മതി.... """ അതും പറഞ്ഞു അമ്മുന് കൊടുത്തതും അവൾ അവനെ നോക്കി കലിപ്പ് ആയി കൊണ്ട് മറ്റേ ഡ്രസ്സ്‌ അവിടെ തന്നെ ചാടി ചെപ്പു എടുത്തു കൊടുത്ത ഡ്രസും കൊണ്ട് കല്ലുന്റെ അടുത്തേക്ക് പോയി.... """ഇത് നിനക്ക്.... """

ഒരു പീച്ച് കളർ സാരി തനിക്ക് നേരെ നീട്ടി കൊണ്ട് നിൽക്കുന്ന ആദിനെ കണ്ടതും അവൾ ചെറു ചിരിയോടെ അവനെ നോക്കി... പക്ഷെ അപ്പൊ കണ്ണുകൾ പോയത് അടുത്ത് നിന്ന് അമ്മുനോട്‌ സംസാരിക്കുന്ന കല്ലുവിലേക്ക് ആണ്.... അത് കണ്ടതും ആദി ആഷിനെ നോക്കി.... അവൻ കാണാത്ത പോലെ മുഖം തിരിച്ചതും ആദി മാധുവിനെ ഒന്ന് നോക്കി ആഷിന്റെ അടുത്തേക്ക് പോയി... """നീ എന്തിനാടാ ഇങ്ങനെ... """ ആദി ചോദിച്ചതും അവൻ ആദിയെ കെട്ടിപിടിച്ചു.... ""ഞാൻ കാരണം അവൾക്ക് എന്തെങ്കിലും പറ്റിയാൽ എനിക്ക് സഹിക്കില്ലെടാ.... """ ആഷി പറഞ്ഞതും ആദി അവനെ തന്നിൽ നിന്നും അടർത്തി മാറ്റി.... """നിനക്ക് ഒരു കാര്യം അറിയോ ആഷി... നീ ഏതാ എന്താ എന്നൊന്നും അറിയാതെ ആണ് അവൾ നിന്നെ സ്നേഹിച്ചത്... അന്ന് നീ അവളുടെ ഹെവനിൽ പോയി ആ രാത്രിക്ക് അവളെ വിളിച്ചപ്പോൾ ഒരു പേടിയും കൂടാതെ നിന്റെ കൂടെ അവൾ ഇറങ്ങി വന്നിട്ടുണ്ടെങ്കിൽ എത്രമാത്രം അവൾ നിന്നിൽ വിശ്വസിക്കുന്നുണ്ടെന്ന് മനസിലാക്കിക്കൂടെ...

പിന്നെ നീ ആ ആക്സിഡന്റ് പറ്റി കിടന്നപ്പോൾ ഞങ്ങളെക്കാൾ നിന്നെ നോക്കിയതും പരിപാലിച്ചതും അവൾ ആണ്... എന്നിട്ടും എന്താടാ നീ....."""" """അറിയില്ല.... എന്തോ ഒരു പേടി... നഷ്ടം ആവുമോന്ന്.... """ """നഷ്ടപെടാൻ ആണെങ്കിൽ പിന്നെ എന്തിനാ നീ അവളെ ഇഷ്ടപെടുന്നെ..." പെട്ടെന്ന് ആദി ചോദിച്ചതും ആഷി ഒരു ഞെട്ടലോടെ അവനെ നോക്കി.... """ഒന്നുല്ലേലും ഒൻപതു മാസം ഒരുമിച്ചു ഒരു വയറ്റിൽ കിടന്നതല്ലേ.... അതുകൊണ്ട് മോൻ കിടന്നു ഉരുളാൻ നിൽക്കാതെ അവളെ പോയി പ്രൊപ്പോസ് ചെയ്യാൻ നോക്ക്.... അല്ലെങ്കിൽ എന്റെ കഞ്ഞിയിൽ പാറ്റ വീഴും.... """" ഇളിച്ചു കൊണ്ട് ആദി പറഞ്ഞതും ആഷി ചെറു ചിരിയോടെ അവനെ കെട്ടിപിടിച്ചു... """തല്ക്കാലം ആ പാറ്റയെ മോൻ സഹിച്ചോ.... """ ആദിന്റെ പുറത്ത് രണ്ടു തല്ല് കൊടുത്തു കൊണ്ട് ആഷി പറഞ്ഞതും അവൻ ആഷിനെ തള്ളി മാറ്റി.... """തെണ്ടി... """ ആദി വിളിച്ചത് കേട്ട് അവൻ എന്തോ എന്നും ചോദിച്ചു അവന്റെ അടുത്തേക്ക് പോയി... """വാ... "" """എങ്ങോട്ട്.... "" ആഷി അവനേം വലിച്ചു നടന്നതും ആദി ചോദിക്കുന്നത് കേട്ട് അവൻ ഒന്ന് നിന്നു.... ""അപ്പൊ പ്രൊപ്പോസ് ചെയ്യണ്ടേ.. "" ആഷി ചോദിച്ചതും ആദി അത്ഭുതത്തോടെ അവനെ നോക്കി.... """ഇപ്പോഴോ... ""

""ഹാ... "" ആഷി അതും പറഞ്ഞു ആദിയെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ച കൊടുത്തു അവനേം വലിച്ചു മുന്നോട്ട് നടന്നു.... മാധുന്റെ അടുത്ത് എത്തിയതും ആദി സ്റ്റോപ്പ്‌ ആയി... അത് കണ്ടു ആഷി ഒന്ന് ചിരിച്ചു കൊണ്ട് അമ്മുനോടും ചെപ്പുനോടും സംസാരിക്കുന്ന കല്ലുന്റെ അടുത്തേക്ക് നടന്നു.... """ഡീ.... """ അവൻ വിളിക്കുന്നത് കേട്ട് ഷോപ്പിലെ സെയിൽസ് ഗേൾസിനെ വായിനോക്കി അഭിപ്രായം പറയുന്ന ചെപ്പുവും അവരുടെ ഇല്ലാത്ത കുറ്റങ്ങൾ കണ്ടു പിടിച്ചു പറയുന്ന അമ്മുവും കല്ലുവും ഞെട്ടികൊണ്ട് അവനെ നോക്കി..... അവന്റെ നോട്ടം കല്ലുവിലേക്ക് മാത്രം ആയി ചുരുങ്ങിയതും കല്ലു ഒന്ന് ഉമിനീരിറക്കി അവനെ നോക്കി... ""നിനക്ക് എന്റെ കൂടെ ജീവിക്കണോ... "" ആഷിന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് കല്ലു കണ്ണും വിടർത്തി അവനെ നോക്കി... """വേണോ... """ വീണ്ടും അവൻ അത് തന്നെ ചോദിച്ചതും കല്ലു വേണംന്നും വേണ്ടന്നും ഉള്ള അർത്ഥതിൽ തല അങ്ങോട്ടും ഇങ്ങോട്ടും ആട്ടി... അത് കണ്ടു ചിരി വന്നെങ്കിലും ആഷി അത് കടിച്ചു പിടിച്ചു അവളെ തന്നെ നോക്കി.... """അപ്പൊ വേണ്ടല്ലേ.... """

അവൻ ഒന്ന് ചിരിച്ചു...എന്നിട്ട് തിരിഞ്ഞു നടന്നതും കല്ലു ഒന്ന് തലകുടഞ്ഞു കൊണ്ട് അവന്റെ പിറകെ ഓടി അവന്റെ മുന്നിൽ കയറി നിന്നു.... അവൻ എന്താ എന്ന അർത്ഥത്തിൽ അവളെ നോക്കി പുരികം പൊന്തിച്ചു... """അപ്പൊ.... അപ്പൊ എന്നെ ഇഷ്ടം ആണോ... """ കൊച്ചു കുട്ടികളെ പോലെ അവൾ ചോദിക്കുന്നത് കേട്ടതും അവൻ ഗൗരവത്തിൽ നെഞ്ചിൽ കയ്യും കെട്ടി നിന്നു.... അവന്റെ മുഖം കണ്ടു ചുണ്ട് ചുളിക്കി നിൽക്കുന്ന കല്ലുനെ അവൻ നോക്കി... പതിയെ അവന്റെ ചുണ്ടുകളിൽ ഒരു ചിരി വിടർന്നു.... അവൻ അതേ ചിരിയോടെ രണ്ടു കൈകളും നീട്ടി പിടിച്ചതും കണ്ണ് വിടർത്തി കൊണ്ട് കല്ലു അവനെ നോക്കി... പിന്നെ ഒട്ടും സമയം പാഴാക്കാതെ അവന്റെ നെഞ്ചിലേക്ക് ചാരി അവനെ മുറുക്കെ കെട്ടിപിടിച്ചു.... അത് കണ്ട അവിടെ കൂടി നിന്നവർ ഒക്കെ അവരെ നോക്കി കയ്യടിച്ചതും അവനും അവളെ കെട്ടിപിടിച്ചു.... അത് കണ്ട് കണ്ണുതള്ളി നിൽക്കുന്ന മാധുന്റെ അടുത്തേക്ക് ആദി പതിയെ നീങ്ങി... """അവർ സെറ്റ് ആയി.... ഇനി ഇത് വാങ്ങിക്കൂടെ... """ കയ്യിൽ ഉള്ള സാരി അവൾക്ക് നേരെ നീട്ടി കൊണ്ട് അവൻ ചോദിച്ചതും അവൾ നിറഞ്ഞ ചിരിയോടെ അത് വാങ്ങി....

"""ഇനി നീ എപ്പോഴാ എന്നോട് ഓക്കേ പറയുന്നേ..... """ കണ്ണിറുക്കി കൊണ്ട് അവൻ ചോദിക്കുന്നത് കേട്ട് മാധു ചിരി അടക്കി പിടിച്ചു അവനെ നോക്കാതെ ചെപ്പുന്റെ അടുത്തേക്ക് പതിയെ നീങ്ങി... അത് കണ്ടു ആദി ചിരിച്ചു കൊടുത്തു ആഷിനെ നോക്കി.... ആഷിയും കല്ലുവും കെട്ടിപിടുത്തം നിർത്താൻ ഭാവമില്ലെന്ന് കണ്ടതും ചെപ്പു പോയി രണ്ടിനേം പിടിച്ചു മാറ്റി... കല്ലു നാണത്തോടെ ആഷിനോട്‌ ചേർന്ന് നിന്നതും ചെപ്പു അവളെ പിടിച്ചു അമ്മുന്റേം മാധുന്റേം അടുത്ത് കൊണ്ട് പോയി നിർത്തിച്ചു... """"ഞാൻ ഇവിടെ സിങ്കിൾ ആയി നിൽക്കുന്നിടത്തോളം നിങ്ങളെ ഒന്നും റൊമാൻസിക്കാൻ ഞാൻ വിടൂല മക്കളെ.... """ ചെപ്പു പറയുന്നത് കേട്ട് അവിടെ ഉണ്ടായിരുന്നവർ വരെ ചിരിക്കാൻ തുടങ്ങി... ആഷി കല്ലുന് ഒരു സാരി എടുത്തു കൊടുത്തു... അവൾ അത് വേണ്ടെന്ന് എത്ര പറഞ്ഞിട്ടും അവൻ അത് മൈൻഡ് ആക്കിയില്ല... അവസാനം അവന്റെ വാശിയിൽ അവൾക്ക് അത് തന്നെ എടുക്കേണ്ടി വന്നു.... പിന്നെ എന്തൊക്കെയോ വാങ്ങി കൂട്ടി ചെപ്പു അവരേം കൊണ്ട് പുറത്തേക്ക് ഇറങ്ങിയതും ആദി ആഷിനെ പിടിച്ചു വച്ചു....

"""എന്താടാ... "" ആഷി ചോദിച്ചതും ആദി പറയുന്നത് കേട്ട് അവൻ കണ്ണും വിടർത്തി അവനെ നോക്കി... """എന്താടാ ഇതൊക്കെ... "" ""ഇനി പറഞ്ഞിട്ട് കാര്യം ഒന്നുല്ല... വാ നമ്മക്ക് ഡ്രെസ് എടുക്കാം.... ചെപ്പു അവരേം കൂട്ടി ഫുഡ്ക്കോർട്ടിലേക്ക് പോയിട്ട് ഉണ്ട്... അവനും എടുക്കണം.. വാ...""" ആദി ആഷിംനേം കൂട്ടി പോയി... അങ്ങനെ ഷോപ്പിങ്ങും ഫുഡ് അടിയും ഒക്കെ കൂടെ കഴിഞ്ഞു അവർ രാത്രി ആകുമ്പോൾ ആണ് തിരിച്ചു വീട്ടിൽ എത്തിയത്... പിറ്റേന്ന് മുതൽ കല്ലു ഇടക്ക് ഇടക്ക് ആഷിനെ ചൊറിയാൻ പോകും എങ്കിലും ആദി പറഞ്ഞ കാര്യം ആലോചിച്ചു അവൻ കല്ലുനോട്‌ കുറച്ചു ഡിസ്റ്റൻസ് കീപ് ചെയ്തു നിന്നു... വീണ്ടും കോളേജിൽ പോക്കും ആദിന്റെ ഓഫീസിൽ പോക്കും ഒക്കെ കൂടെ വീട് പഴയ അവസ്ഥയിലേക്ക് തന്നെ വന്നു.. ചെപ്പുന്റെ മാത്രം ചളി ദിവസം കഴിയുംതോറും വർധിച്ചു വന്നു... അത് കേട്ട് ചിരിക്കാൻ അതേ വേവ്ലെങ്ത് ആയത് കൊണ്ട് ബാക്കി ഉള്ള മൂന്നിനും സാധിക്കുന്നുണ്ട്...😂 അങ്ങനെ ഒരു മാസത്തിനു ശേഷം.............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story