🔥My Dear Rowdy🔥: ഭാഗം 49

My Dear Rowdy

രചന: അർച്ചന

അങ്ങനെ ഒരു മാസത്തിനു ശേഷം.... ***** """ആഹ്... നീ എത്തിയോ... ഇപ്പൊ എങ്ങനെ ഉണ്ട്ഡാ.. "" ഓഫീസിൽ ചെയറിലേക്ക് ചാരി ഇരുന്നുകൊണ്ട് ദിനു ചോദിച്ചതും ദിൽജിത്ത് അവനെ രൂക്ഷമായി നോക്കി കൊണ്ട് ദിനുന്റെ ഓപ്പോസിറ്റ് ഇരുന്നു... ""നിന്നോട് ഞാൻ എന്നെ കാണാൻ വരണം എന്ന് പറഞ്ഞതല്ലേ ഐദിൻ... എന്നിട്ട് ഇപ്പൊ ഒരു മാസം കഴിഞ്ഞു...നീ എന്തുകൊണ്ടാ വരാഞ്ഞത്... """ ദിൽജിത്തിന്റെ ദേഷ്യത്തോടെ ഉള്ള ചോദ്യം കേട്ട് ദിനു അവനെ നോക്കി ചിരിച്ചു... """സോറിഡാ.... നിനക്ക് തന്നെ അറിയാലോ ഇപ്പൊ നമ്മുടെ കമ്പനിയുടെ അവസ്ഥ... ഏതോ ഒരു നാറി നമുക്ക് എതിരെ തിരിഞ്ഞിട്ടുണ്ട്... അവൻ കാരണം ഇപ്പൊ ആ AMC കമ്പനിയുടെ നോട്ടപുള്ളികൾ ആണ് നമ്മൾ.... അതുകൊണ്ട് തന്നെ ഇവിടെ നടക്കുന്ന കാര്യങ്ങളിൽ ഒക്കെ എനിക്ക് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടി വന്നു... അപ്പൊ നിന്റെ കാര്യം ഞാൻ മറന്നു പോയി... """" ഒരു കുറ്റബോധത്തോടെ ദിനു പറഞ്ഞു നിർത്തിയതും ദിൽജിത്ത് അവനെ നോക്കി.. """its ok da.. നിന്നെ അങ്ങോട്ട്‌ ഒന്നും കാണാതെ ആയപ്പോൾ ഞാൻ ആകെ ഡെസ്പ് ആയി.... അതാ പെട്ടെന്ന് ദേഷ്യം വന്നത്...."" """ഹ്മ്മ്... പിന്നെ നിനക്ക് ഇപ്പൊ എങ്ങനെ ഉണ്ട്... ""

""ഞാൻ ഓക്കേ ആണ്... അന്ന് നീ അങ്ങോട്ട്‌ വന്നില്ലായിരുന്നെങ്കിൽ ആ ബിൽഡിങ്ങിൽ കിടന്നു ഞാൻ ചത്തേനെ..."" ദിൽജിത്ത് അതും പറഞ്ഞു ഐദിനെ സൂക്ഷിച്ചു നോക്കി.... """"അതൊക്കെ നീ ഇപ്പോഴും ഓർത്തോണ്ട് നിൽക്കുവാണോ... കാര്യം നമ്മൾ തമ്മിൽ പണ്ടെപ്പോ ഉടക്കിയിരുന്നു എന്ന് കരുതി അതിന്റെ പേരിൽ നിന്നെ ഞാൻ വെറുത്തിട്ട് ഒന്നും ഇല്ല.... അന്ന് നമ്മൾ തമ്മിൽ അടി ആവാനും കാരണം അവർ അല്ലേ..... """ ദിനു പറഞ്ഞതും ദിൽജിത്ത് അത് ശെരിവയ്ക്കും പോലെ തലയാട്ടി... """"അതൊക്കെ വിട്... ഇപ്പൊ നമ്മുടെ രണ്ടു പേരുടെയും ലക്ഷ്യം ഒന്ന് ആണല്ലോ.....""" അവന്റെ കണ്ണുകളിൽ തെളിഞ്ഞു കണ്ട പകയിലൂടെ തനിക്ക് മാധുവിനെ സ്വന്തമാക്കാൻ കഴിയും എന്ന് അവൻ ഉറച്ചു വിശ്വസിച്ചു... ഒരു ചെറു ചിരി അവന് നൽകി കൊണ്ട് ദിൽജിത്ത് ഐദിന്റെ ക്യാബിൻ വിട്ടു പുറത്തേക്ക് നടന്നു.... അവന്റെ പകയെരിയുന്ന കണ്ണുകളും ചുണ്ടിൽ വിരിഞ്ഞ ഒരു പുച്ഛച്ചിരിയും ദിൽജിത്ത് ഒരിക്കൽ കൂടെ നോക്കി കണ്ടു പുറത്തേക്ക് ഇറങ്ങി... """നിങ്ങളെ ഒന്നും ഞാൻ ഒരു നീതിക്കും നിയമത്തിനും വിട്ടു കൊടുക്കില്ല.... കൊല്ലും ഞാൻ എല്ലാത്തിനേം... അതും എന്റെ കയ്കൊണ്ട് തന്നെ..... """ ഒരുതരം വാശിയോടെ ഐദിൻ പറഞ്ഞു...

"""അതേയ്... ഇയാൾ ഇപ്പൊ എന്താ എന്നെ മൈൻഡ് ആക്കാതെ നടക്കുന്നെ.... """ തന്റെ മുന്നിൽ കയറി നിന്ന് കലിപ്പിൽ മുഖം വച്ചു പറയുന്ന കല്ലുനെ ആഷി ഒരു ഭാഗത്തേക്ക് പിടിച്ചു മാറ്റി... ""മോൾ തല്ക്കാലം അത് എന്തുകൊണ്ട് ആണെന്ന് ആലോചിച്ചു നിൽക്ക്... ഇപ്പൊ എനിക്ക് കുറച്ചു പണി ഉണ്ട്.... ഓക്കേ... """ അവളുടെ കവിളിൽ രണ്ടു തട്ട് കൊടുത്തു കൊണ്ട് ആഷി പോയതും കല്ലുന്റെ മുഖം കലിപ്പ് മാറി കുശുമ്പ് നിറഞ്ഞു.... റൂമിലേക്ക് പോയ ആഷി രണ്ടു ഫയലും കയ്യിൽ എടുത്തു തിരിച്ചു വരുമ്പോ കാണുന്നത് എന്തൊക്കെയോ പിറുപിറുത്തു മുഖം ചുളിച്ചു നിൽക്കുന്ന കല്ലുനെ ആണ്... അത് കണ്ടതും അവൻ ചെറു ചിരിയോടെ അവളുടെ അടുത്തേക്ക് പോയി.... പരിഭവം പറയുന്ന ആ മുഖത്തെ കൈകുമ്പിളിൽ എടുത്തു വിരിനെറ്റിയിൽ ഒരു സ്നേഹചുംബനം നൽകി... ""ഇപ്പൊ ഇത് കൊണ്ട് അഡ്ജസ്റ്റ് ചെയ്... ടൈം ഇല്ലാത്തത് കൊണ്ട് ആണുട്ടോ... "" എന്നും പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങിയതും കല്ലു കിളിപാറിയത് പോലെ നിന്നു....

സത്യം പറഞ്ഞാൽ ഇത്രേം നാൾ ആയിട്ടും കല്ലുനെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തിരുന്ന ആഷി ആദ്യം ആയി അവൾക്ക് കിസ്സ് കൊടുത്തപ്പോൾ പിന്നെ പെണ്ണിന്റെ കിളിപോയില്ലെങ്കിലേ അത്ഭുതം ഉള്ളൂ... അവൾ പതിയെ നെറ്റിയിലൂടെ വിരൽ ഓടിച്ചു... അവന്റെ ചുണ്ടുകളുടെ ചൂട് ഇപ്പോഴും അവിടെ ഉണ്ടെന്ന് അവൾക്ക് തോന്നി.... പെട്ടെന്ന് എന്തോ ബോധോദയം വന്നത് പോലെ അവൾ താഴേക്ക് ഇറങ്ങി.. അവിടെ ആഷിയും ആദിയും ചെപ്പുവും നിൽക്കുന്നത് കണ്ടു... മൂന്ന് ആളുടെയും മുഖം കട്ട കലിപ്പിൽ ആണ്.... അതുകൊണ്ട് തന്നെ കല്ലു ആഷിനെ നോക്കി കൊണ്ട് നടന്നു നടന്നു അവസാനം എതിരെ വന്ന മാധുവും ആയി കൂട്ടി മുട്ടി.... ""എവിടെ നോക്കിയാടി നടക്കുന്നെ... "" തല ഉഴിഞ്ഞു കൊണ്ട് മാധു ചോദിച്ചതും അവൾ ഒന്ന് ഇളിച്ചു കാണിച്ചു... ആഷിയും ആദിയും ചെപ്പുവും നേരെ പപ്പയുടെ അടുത്തേക്ക് പോയതും അമ്മു കൂടെ അങ്ങോട്ട് വന്നു.... പിന്നെ ഇന്ന് ക്ലാസ് ഇല്ലാത്തത് കൊണ്ട് മൂന്നും കിച്ചണിലേക്ക് പോയിട്ട് ഉണ്ട്... എന്താവുമോ എന്തോ..😂 

""പപ്പാ.... ഇനിയും വൈകിയാൽ... "" ആദി പറഞ്ഞു നിർത്തിയതും പപ്പ ഒന്ന് അമർത്തി മൂളി ആഷിന്റെ അടുത്തേക്ക് പോയി... ""നീ ഓക്കേ അല്ലേ... "" പപ്പ ചോദിച്ചതും അവൻ ഒരു ചെറു ചിരിയോടെ തലയനക്കി സമ്മതം മൂളി.. ""അങ്കിളേ... എന്റെ കാര്യം കൂടെ... "" തല ചൊറിഞ്ഞു കൊണ്ട് ചെപ്പു പറയുന്നത് കേട്ടതും പ്രഭാകർ അവനെ ഒന്ന് ഇരുത്തി നോക്കി.... """ഇത് ഒരു ബിസിനസ് ഗെയിം ആണ്.... അല്ലാതെ കുട്ടികളി അല്ല.... പിന്നെ നിന്റെ കാര്യത്തിൽ ഞാൻ മാത്രം തീരുമാനം എടുത്താൽ നിന്റെ ഡാഡി എന്നെ തല്ലികൊല്ലും... """ പ്രഭാകർ പറഞ്ഞു നിർത്തിയതും ചെപ്പു ചുണ്ട് ചുളുക്കി ഇപ്പൊ കരയും എന്ന മട്ടിൽ നിന്നു.... """നിന്റെ വേലത്തരം ഒന്നും എന്നോട് വേണ്ട മോനേ ചെപ്പൂസേ... നിന്റെ കാര്യത്തിൽ ഒരു തീരുമാനം ഞാൻ നിന്റെ ഡാഡിയോട് പോലും ചോദിക്കാതെ എടുത്തിട്ടുണ്ട്... അത് എന്താണെന്ന് നീ ഇപ്പൊ അറിയണ്ട... പിന്നെ മേലിൽ ഇക്കാര്യവും പറഞ്ഞു കൊണ്ട് എന്റെ അടുത്തേക്ക് വന്നു പോകരുത്... ഞാൻ അമ്മുനോട്‌ പറഞ്ഞു കൊടുക്കും.... """ പപ്പ പറഞ്ഞു നിർത്തിയതും ചെപ്പു ഞെട്ടി....

"""പൊന്ന് അങ്കിളേ... ചതിക്കല്ലേ... അമ്മുനോട്‌ പറയുന്നതിലും ബേധം കുർള എക്സ്പ്രസിന് തലവെക്കുന്നതാ.... പല്ലും നഖവും എങ്കിലും ബാക്കി കിട്ടും..... """ ഒന്ന് ആത്മഗതിച്ചു കൊണ്ട് അവൻ പറഞ്ഞതും പപ്പയും ആദിയും ആഷിയും ഒരുപോലെ ചിരിക്കാൻ തുടങ്ങി... '"""ഓക്കേ.... എന്നാ പിന്നെ കാര്യങ്ങൾ നടക്കട്ടെ.... """ പപ്പ പറഞ്ഞതും ആദി ഉള്ളിൽ ഉള്ള സന്തോഷം കടിച്ചമർത്തി പപ്പയെ നോക്കി ഇളിച്ചു കൊടുത്തു.... ""പിന്നെ പപ്പാ... ഇന്ന് ഞങ്ങൾ മൂന്നാളും കൂടെയാ ഓഫീസിൽ പോകുന്നെ.... """ ചെറു ചിരിയോടെ ആഷി പറഞ്ഞതും പപ്പാ എന്തോ പറയാൻ വന്നു... അപ്പൊ തന്നെ ആദി പപ്പയുടെ അടുത്തേക്ക് ചെന്നു മുറുക്കെ കെട്ടിപിടിച്ചു.... """വരാൻ ഉള്ളത് ആണെങ്കിൽ ഓട്ടോ പിടിച്ചിട്ട് ആയാലും മുന്നിൽ എത്തിയിരിക്കും.... അപ്പൊ അതിനു വേണ്ടി നമ്മുടെ വക ചെറിയ ഒരു സ്വീകരണം നടത്തണ്ടേ...""" ആദി പറഞ്ഞത് കേട്ട് അയാൾ ഒന്ന് ചിരിച്ചു... """അങ്കിളേ... വിജയിച്ചു വരാം... "" ചെപ്പു അതും പറഞ്ഞു ആഷിനേം ആദിനേം കൂട്ടി നടന്നു...

""she is perfectly alright... don't worry.... "" ഡോക്ടർ അതും പറഞ്ഞു മുന്നോട്ട് നടന്നതും ദിനു വന്നു അയാൾക്ക് മുന്നിൽ നിന്നു.... ""എനിക്ക്... എനിക്ക് അവളെ ഒന്ന് കാണാൻ പറ്റുവോ... """ ""sure... പക്ഷെ അതികം സ്ട്രയിൻ കൊടുക്കണ്ട.... ഓക്കേ... "" ഡോക്ടർ പോയതും അവൻ ആശ്വാസത്തോടെ അടുത്ത് ഉള്ള സീറ്റിൽ ഇരുന്നു... കണ്ണടച്ചു ചാരി ഇരുന്നതും അവന് അന്ന് നടന്നത് ഒക്കെ ഓർമയിൽ തെളിഞ്ഞു... ************ ""ദുആ... എഴുന്നേൽക്ക് മോളെ.... """ കാറിൽ കയറ്റി അവളുടെ മുഖത്തേക്ക് കുറച്ചു വെള്ളം തെളിച്ചു കൊണ്ട് ദിനു കരഞ്ഞു പറഞ്ഞെങ്കിലും അവളുടെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല... അപ്പൊ തന്നെ അവൻ ഹോസ്പിറ്റലിലേക്ക് വിട്ടു... സ്‌ട്രെക്ചറിലേക്ക് കിടത്തി കൊണ്ട് അവളെ തട്ടി വിളിച്ചിട്ടും അവൾ ഒന്ന് അനങ്ങിയത് പോലും ഇല്ല.... പിന്നീടുള്ള ദിവസങ്ങൾ അവൾക്ക് ഒന്നും സംഭവിക്കരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ആ ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു അവൻ.... ഒരുമാസത്തോളം കോമയിൽ ആയിരുന്നു അവൾ... മുന്നേ അവൾക്ക് നടന്നതൊക്കെ ഡോക്ടറോട് പറഞ്ഞതും പ്രതീക്ഷ വേണ്ടെന്ന് ആയിരുന്നു അവർ പറഞ്ഞത്... പക്ഷെ അത് ഞാൻ വിശ്വസിച്ചിരുന്നില്ല.... അവന് ഉറപ്പ് ഉണ്ടായിരുന്നു അവൾ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന്....

അവളുടെ തലയിൽ ഏറ്റ ആഴത്തിൽ ഉള്ള മുറിവ് ആണ് ഇന്ന് അവൾക്ക് ഈ അവസ്ഥ ആക്കിയത്.... അധികം സ്ട്രയിൻ തലയിലേക്ക് വന്നതാണ് കോമ സ്റ്റേജിലേക്ക് പോകാൻ കാരണം എന്നാണ് ഡോക്ടർ പറഞ്ഞത്... താൻ കാരണം അവൾ അനുഭവിക്കേണ്ടി വരുന്ന വേദന ആലോചിച്ചപ്പോൾ സ്വയം ശിക്ഷിക്കാൻ നോക്കി എങ്കിലും കരഞ്ഞു തളർന്നു രക്തത്തിൽ കുളിച്ചു കിടന്ന ആ കുഞ്ഞു പെണ്ണിന്റെ മുഖം മനസിലേക്ക് ഓടി വന്നത് കൊണ്ട് മാത്രം ആണ് അവൻ ഇപ്പോഴും ജീവിക്കുന്നത്.... പക മാത്രം മനസ്സിൽ കൊണ്ട് ജീവിക്കുന്നവൻ.... ""sir.. "" ഒരു നേഴ്സ് വന്നു തട്ടി വിളിച്ചതും അവൻ കണ്ണ് തുറന്നു ചുറ്റും നോക്കി... ശേഷം icu ലേക്ക് നടന്നു.... ഡോർ തുറന്നു അകത്തേക്ക് കയറിയതും കുറേ യന്ത്രങ്ങൾക്കിടയിൽ ഒന്നും അറിയാതെ കിടക്കുന്ന ദുആയെ കണ്ടതും അവന്റെ മനസ് വിങ്ങി... കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയതും അവൻ അത് തുടച്ചു കൊണ്ട് അവളുടെ അടുത്തേക്ക് പോയി... ജീവച്ഛവം പോലെ കിടക്കുന്ന അവളുടെ കയ്യിൽ അവൻ പതിയെ പിടിച്ചു... അവന്റെ സാമീപ്യം അറിഞ്ഞെന്ന പോലെ അവൾ പതിയെ കണ്ണ് തുറന്നു...

അവന്റെ കണ്ണുകളിലെ നീർതുള്ളി കണ്ടതും അവൾ ഒരു പേടിയോടെ തന്റെ ശരീരം മുഴുവൻ തൊട്ടു നോക്കി... കണ്ണുകൾ വീണ്ടും ഡോറിനടുത്തേക്ക് പോകുന്നത് കണ്ടതും അവൻ അവളെ സംശയത്തോടെ നോക്കി... """"ദുആ.... """ അവൻ പതിയെ വിളിച്ചതും അവൾ അവനെ നോക്കി... കണ്ണുകൾ വീണ്ടും ചുറ്റും തിരയാൻ തുടങ്ങിയതും അവൻ അവളുടെ കയ്യിൽ അമർത്തി പിടിച്ചു... """ദു...ആ.... "" ഇടർച്ചയോടെ അവൻ വീണ്ടും വിളിച്ചതും അവൾ കൈ പിറകിലേക്ക് വലിച്ചു..... അത് കണ്ടു അവൻ ഞെട്ടലോടെ അവളെ നോക്കി.... കണ്ണുകളിൽ നിന്നും അനുസരണയില്ലാതെ നീർതുള്ളികൾ കവിളിനെ നനയിച്ചു കടന്നു പോയെങ്കിലും അതൊന്നും തുടക്കുക പോലും ചെയ്യാതെ അവൻ അവളെ തന്നെ നോക്കി.... നിസ്സഹായതയും വേദനയും അവന്റെ മുഖത്തു തെളിഞ്ഞു നിന്നു.... അവളുടെ മുഖം വലിഞ്ഞു മുറുകി... തലയിലൂടെ ഒരു മിന്നൽപിണർ പോകുന്നത് പോലെ അവൾക്ക് തോന്നി... ശരീരമാസകലം വേദന വന്നു... തല വെട്ടിപൊളിയുന്നത് പോലെ തോന്നി അവൾക്ക്.... കണ്ണികൾ പുറത്തേക്ക് തള്ളി വന്നു.... കൈകൾ ബെഡിൽ പിടി മുറുക്കി.... ശ്വാസത്തിനായി അവൾ ആഞ്ഞു വലിച്ചു...... """""ഡോക്ടർ....... """" ഐദിൻ അലറി.... .......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story