🔥My Dear Rowdy🔥: ഭാഗം 50

My Dear Rowdy

രചന: അർച്ചന

"""""ഡോക്ടർ....... """" ഐദിൻ അലറി.... അപ്പോഴേക്കും കുറേ നേഴ്സ്മാരും ഡോക്ടറും അങ്ങോട്ട് എത്തിയിരുന്നു... ഒക്സിജൻ മാസ്ക് വച്ചു ഇൻജെക്ഷൻ എടുത്തു കഴിഞ്ഞതും ഡോക്ടർ ഐദിന്റെ അടുത്തേക്ക് വന്നു.... ""ഐദിൻ... """ ഡോക്ടർ അവനെ തട്ടി വിളിച്ചതും അവൻ ഞെട്ടികൊണ്ട് ഡോക്ടറേ നോക്കി... ""സാർ... അവൾ... എന്റെ പെണ്ണ്... "" വാക്കുകൾ ഇടറികൊണ്ട് അവൻ പറഞ്ഞതും ഡോക്ടർ അവനോട് തന്റെ ക്യാബിനിലേക്ക് വരാൻ പറഞ്ഞു... അവൻ ഡോക്ടറുടെ കൂടെ പുറത്തേക്ക് നടന്നു... """തന്നോട് ഞാൻ പറഞ്ഞതല്ലേ പേഷ്യന്റിന് അധികം സ്ട്രയിൻ കൊടുക്കരുത് എന്നല്ലേ..... """ ക്യാബിനിലേക്ക് കയറിയതും ഡോക്ടർ അവനോട് ദേഷ്യപ്പെട്ടു.... അവൻ ഒന്നും മിണ്ടാതെ തലകുനിച്ചു അവിടെ ഇരുന്നു..... """ഡോക്ടർ... അവൾ എന്താ എന്നെ കണ്ടപ്പോൾ പേടിയോടെ നോക്കിയത്.. "" ഏറെ നേരത്തെ മൗനത്തിന് ശേഷം അവൻ ചോദിച്ചതും ഡോക്ടർ അവന്റെ അടുത്തേക്ക് വന്നു... """She lost her memory""" ഡോക്ടർ പറഞ്ഞത് കേട്ടതും അവൻ ഞെട്ടി എഴുന്നേറ്റു.... """സർ.... """

നിസ്സഹായതയോടെ അവൻ വിളിച്ചതും ഡോക്ടർ അവനെ ചെയറിൽ ഇരുത്തി.. ""ഞാൻ പറയുന്നത് നീ മുഴുവനായിട്ട് കേൾക്കണം... ഓക്കേ... "" ഡോക്ടർ സീരിയസ് ആയി പറഞ്ഞതും അവൻ തലയാട്ടി... """"കഴിഞ്ഞ അഞ്ചു വർഷം വരെ അവൾ ജീവിച്ചത് നിന്റെ ദുആ ആയിട്ട് ആണ്.... എന്നാൽ ഇപ്പൊ അവൾ കഴിഞ്ഞ അഞ്ച് വർഷത്തിന് മുന്നേ ഉള്ള കാർത്തികയാണ്... നീ പറഞ്ഞത് പോലെ കിച്ചുന്റെ മാത്രം കാത്തു... "" ഡോക്ടറുടെ വാക്കുകൾ കൂരമ്പ് പോലെയാണ് ഐദിന്റെ നെഞ്ചിൽ തറച്ചത്.... ഇത്രേം നാളും സ്വന്തം എന്ന് പറഞ്ഞു കൂടെ ഉണ്ടായിരുന്ന അവൾ ഇനി തന്നെ കാണുമ്പോൾ പേടിയോടെ മാറിനിൽക്കും എന്ന് ആലോചിച്ചപ്പോൾ അവന് നെഞ്ച് പൊട്ടുന്നത് പോലെ തോന്നി..... """ഡോക്ടർ.... അവൾ.... """ ബാക്കി പറയാൻ കഴിയാതെ അവൻ കരഞ്ഞു... """ഇനി നീ അവളുടെ അടുത്തേക്ക് പോകണ്ട ഐദിൻ.... അവളുടെ മുന്നിൽ നീ ഇപ്പോഴും തെറ്റ്കാരൻ ആണ്.... പിന്നെ ഇത് അവരെ അറിയിക്കണം.... അല്ലെങ്കിൽ ഒരുപക്ഷെ അവൾ വൈലന്റ് ആയെന്നിരിക്കും..... """

"""പക്ഷെ.... അത്.. ഞാൻ... """ അവൻ ഞെട്ടികൊണ്ട് പറഞ്ഞതും ഡോക്ടർ അവനെ ആശ്വസിപ്പിച്ചു.... """വേണം ഐദിൻ.... അല്ലെങ്കിൽ ഒരുപക്ഷെ അവളെ എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെടും.. നീ തന്നെ ഇനിയെന്താ വേണ്ടതെന്നു ആലോചിക്ക്...""" ഡോക്ടർ അതും പറഞ്ഞു പുറത്തേക്ക് നടന്നതും ഐദിൻ തളർന്നു കൊണ്ട് ചെയറിൽ മുറുക്കെ പിടിച്ചു.... മനസ്സിൽ വേദനയും പകയും മാത്രം നിറഞ്ഞു നിന്നു...... _______________ """ഓക്കേ... ഫൈൻ... ഇന്നത്തേക്ക് ഇത് മതി... വാ ഇറങ്ങാം...""" ആദി ആഷിയുടെ കാബിനിൽ ചെന്ന് പറഞ്ഞതും അവൻ ലാപ് അടച്ചു വച്ചു എഴുന്നേറ്റു... ""ചെപ്പു എവിടെ... "" ആഷി കുറച്ചു ഫയൽസും എടുത്തു കൊണ്ട് ആദിന്റെ അടുത്തേക്ക് നടന്നു... ""അവൻ അവിടെ എന്റെ PA ന്റെ വായും നോക്കി നിൽക്കുന്നുണ്ട്... "" ആദി അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങിയതും ആഷിയും കൂടെ നടന്നു... """ചെപ്പു...... """ ആദി പല്ല് കടിച്ചു കൊണ്ട് അവന്റെ കോളറിൽ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.... """എടാ... എടാ... വിട്ഡാ.... ആ കൊച്ചു എനിക്ക് നമ്പർ തരാന്ന് പറഞ്ഞതാണ്...

അപ്പോഴേക്കും കൊണ്ട് വന്നു.... """ ചെപ്പു കലപില ആക്കുന്നുണ്ടെങ്കിലും അതൊന്നും വകവെയ്ക്കാതെ ആദി അവനെ കൊണ്ട് പോയി കാറിൽ ഇട്ട് ഡോർ അടച്ചു... അപ്പോഴേക്കും ആഷി കൂടെ വന്നതും മൂന്നാളും വീട്ടിലേക്ക് വിട്ടു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """മമ്മാ... എനിക്ക്... എനിക്ക് ഒരു ആഗ്രഹം ഉണ്ട്... "" എന്താ മോളെ.. എന്താണെങ്കിലും പറഞ്ഞോ... ""അത്... മുത്തശ്ശി... മുത്തശ്ശിയെ കൂടി കൊണ്ട് വരുവോ... "" മാധു ചോദിച്ചതും മമ്മ ചിരിച്ചു കൊണ്ട് അവളെ കെട്ടിപിടിച്ചു... """അയ്യേ.... അതിനാണോ മോള് കരഞ്ഞത്... നിന്റെ മുത്തശ്ശിയും നിന്റെ കൂട്ടുകാരി നന്ദനയും അവളുടെ ഫാമിലിയും ഒക്കെ നാളെ രാവിലെ ഇവിടെ ഉണ്ടാകും.... അതോർത്ത് നീ വിഷമിക്കണ്ടട്ടോ... അവരോട് ഞാൻ എല്ലാം പറഞ്ഞിട്ട് ഉണ്ട്..... ഓക്കേ... """ മാധുന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്തു മമ്മ പറഞ്ഞതും അവൾ ചിരിച്ചു.... ""ഇനി നീ പോയി അവരുടെ കൂടെ നിന്നോ... പിന്നെ ആദിന്റെ മുന്നിൽ ഒന്നും പോയി നിൽക്കണ്ടട്ടോ.... "" കളിയാലേ വിളിച്ചു പറയുന്ന മമ്മയെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു അവൾ കല്ലുന്റേം അമ്മുന്റേം അടുത്തേക്ക് ഓടി...

""എന്താണ് ഭവതി ഭയങ്കര സന്തോഷത്തിൽ ആണല്ലോ... "" അമ്മു ആക്കി കൊണ്ട് മാധുന്റെ താടി പിടിച്ചു കൊഞ്ചിച്ചതും അവൾ അമ്മുന്റെ കൈ തട്ടി മാറ്റി ബെഡിൽ പോയി ഇരുന്നു... """നാളെ മുത്തശ്ശിയും നന്ദുവും ഒക്കെ വരും... "" അവൾ പറഞ്ഞതും കല്ലു അവളുടെ അടുത്തേക്ക് പോയി ഇരുന്നു... അപ്പൊ തന്നെ അമ്മു കൂടെ ഇടിച്ചു കേറി പോയതും മൂന്നും കൂടെ കെട്ടിപിടിച്ചു കിടന്നു... ______________ """എല്ലാം ഓക്കേ അല്ലേ....7.30 ക്ക് പാർട്ടി തുടങ്ങും... വേണ്ട ഒരുക്കങ്ങൾ ഒക്കെ ചെയ്യണം.... "" പ്രഭാകർ ഇവന്റ് മാനേജ്മെന്റിന്റെ ആളുകളോട് എല്ലാം പറഞ്ഞു കൊടുക്കുന്നുണ്ട്... """ഗുഡ് ഈവനിംഗ് അങ്കിൾ... "" ചെപ്പു ഒരു കപ്പ്‌ കോഫീയും ആയി വന്നു അയാളുടെ അടുത്ത് നിന്നു... """ഹം.. ഗുഡ് ഈവനിംഗ്... നിന്റെ ഡാഡിയും മമ്മിയും ഒക്കെ ഇന്ന് ലാൻഡ് ആവും... അറിഞ്ഞിരുന്നോ.... """ പ്രഭാകർ ചോദിക്കുന്നത് കേട്ട് ചെപ്പു മുഖം ചുളിച്ചു.... """പോയത് പോലും എന്നോട് പറഞ്ഞില്ല... എന്നിട്ട് അല്ലേ വരുന്നത്... അവരെ ഞാൻ ഡിവോഴ്സ് ചെയ്‌തെന്ന് പറഞ്ഞേക്ക് അങ്കിൾ...

പിന്നെ.. അങ്കിൾ എന്നെ ഏറ്റെടുത്തു എന്നും പറഞ്ഞോ..."" ഇളിച്ചു കൊണ്ട് ചെപ്പു പറഞ്ഞു നിർത്തിയതും പ്രഭാകർ അവന്റെ തലമണ്ട നോക്കി ഒന്ന് കൊടുത്തു.... """എന്തായാലും ഇന്നുകൊണ്ട് നിന്നെ അവർ ഡിവോഴ്സ് ചെയ്യാൻ ഉള്ള എല്ലാ പ്ലാനും ഉണ്ട്.... """ ""അങ്കിൾ എന്താ അങ്ങനെ പറഞ്ഞേ.."" പുരികം പൊക്കി നോക്കി കൊണ്ട് അവൻ ചോദിച്ചതും പ്രഭ ഒന്നുമില്ലെന്ന അർത്ഥത്തിൽ ചുമൽ കൂച്ചി അകത്തേക്ക് നടന്നു..... """അങ്കിൾ.... "" തിരിഞ്ഞ് നടന്ന പ്രഭ അവന്റെ വിളി കേട്ട് തിരിഞ്ഞു നോക്കി... ""ഇന്നത്തെ പാർട്ടി നിർബന്ധം ആണോ... ചിലപ്പോൾ പ്രോബ്ലം വല്ലതും ഉണ്ടായാൽ.... "" ""അങ്ങനെ ഒരു പ്രോബ്ലം ഉണ്ടാക്കാൻ അല്ലേ ഞങ്ങൾ ഇന്ന് ഇങ്ങനെ ഒരു പാർട്ടി നടത്തുന്നെ... """ എന്നും പറഞ്ഞു ആഷി വന്നതും അതേ എന്ന രീതിയിൽ പ്രഭയും തലയാട്ടി... ""പപ്പാ... എല്ലാ ബിസിനസ് മെമ്പേഴ്‌സിനെയും ഇൻവൈറ്റ് ചെയ്തില്ലേ... "" ""അതൊക്കെ എപ്പോഴേ ചെയ്തു.... ബാക്കി നമുക്ക് സ്ക്രീനിൽ കാണാം..."" അത്രേം പറഞ്ഞു പ്രഭ പോയി.... """ഡാ... ആഷി... ഇന്ന് ശെരിക്കും എന്തിനാ പാർട്ടി... ""

ചെപ്പു കോഫീ കപ്പ് ടേബിളിൽ വച്ചു കൊണ്ട് വന്നു ചോദിച്ചതും ആഷി അവനെ നോക്കി സൈറ്റ് അടിച്ചു... """നോക്കണ്ട പറയൂല..... "" അത്രേം പറഞ്ഞു ആഷി മുങ്ങി... ചെപ്പു ആദിയോട് ചോദിച്ചെങ്കിലും അവനും ഒന്നും പറയാതെ മുങ്ങി... ""പാവം ചെപ്പു ഇവിടെ എന്താ നടക്കുന്നെ എന്ന് അറിയാതെ നഖവും കടിച്ചു കൊണ്ട് തേരാ പാരാ നടന്നു...""" ************** """റെഡി ആയില്ലേ.... """ അതും ചോദിച്ചു ചെപ്പു നമ്മളെ പെൺപിള്ളേരെ റൂമിന് കൊട്ടിയതും അമ്മു വന്നു ഡോർ തുറന്നു... അമ്മുവും മാധുവും കല്ലുവും അടിപൊളി ആയിട്ട് ഒരുങ്ങി വന്നിട്ട് നിരന്നു നിന്നു.. ""ഇത് എന്താടി തൃശൂർ പൂരത്തിന് കൊണ്ട് വച്ച ആനയോ... നീയൊക്കെ പെയിന്റിൽ മോന്തേം കുത്തി വീണോ.. " ചെപ്പു മുഖം ചുളിച്ചു കൊണ്ട് പറഞ്ഞതും ബാക്കി മൂന്നും അവനെ തുറിച്ചു നോക്കി... """മോനെ ചെപ്പു.... മോന് ഇന്ന് ഇവിടെ എന്താ നടക്കാൻ പോകുന്നത് എന്ന് അറിയോ... """ അമ്മു കലിപ്പിൽ ചോദിച്ചതും അവൻ സംശയത്തോടെ ഇല്ലെന്ന് പറഞ്ഞു മുഖം ചുളിച്ചു...

"""അപ്പൊ ഇവിടെ നടക്കാൻ പോകുന്നത് എന്താന്ന് പോലും അറിയാതെ ആണോ ഇമ്മാതിരി ഊള കോലത്തിൽ ഇവിടെ വന്നു നിൽക്കുന്നെ.... നമ്മളെ കളിയാക്കുന്ന സമയത്തു ആദ്യം പോയി ഒന്ന് സുന്ദരകുട്ടപ്പൻ ആയി ഒരുങ്ങി നിൽക്കാൻ നോക്ക്.... """ എന്നും പറഞ്ഞു മാധു വീണ്ടും ഡോർ അടച്ചതും ചെപ്പു സംശയത്തോടെ ഡോറിൽ കൊട്ടി... ""എന്താ.."" കല്ലു കലിപ്പ് ആയതും ചെപ്പു ഇളിച്ചു കൊടുത്തു... ""ഞാൻ ചുമ്മാ പറഞ്ഞതാ.. "" ""എന്ത്.. "" ചെപ്പു ഇളിച്ചു കൊണ്ട് പറഞ്ഞതും അമ്മു അതും ചോദിച്ചു വന്നു.... ""അല്ല... നിങ്ങളെ ഒക്കെ കാണാൻ നല്ല ക്യൂട്ട് ആയിട്ടുണ്ട്... "" ""അത് ഞങ്ങൾക്ക് അറിയാം... "" എന്നും പറഞ്ഞു മാധു കൂടെ വന്നതും ചെപ്പു വീണ്ടും ഇളിച്ചു... ""ഇളിച്ചു കളിക്കാതെ കാര്യം പറ മോനൂസേ..... """ അമ്മു പറഞ്ഞതും ഇനി ഉരുണ്ടു കളിക്കണ്ട എന്ന് കരുതി അവൻ സംശയം ചോദിക്കാൻ തന്നെ തീരുമാനിച്ചു... """ശെരിക്കും ഇന്ന് ഇവിടെ എന്താ പരിപാടി... "" ""ചെറിയ ഒരു പാർട്ടി... ബിസിനസിൽ നമ്മൾക്ക് വന്ന നഷ്ടം നമ്മൾ മാത്രം അറിഞ്ഞാൽ പോരല്ലോ.... """ ആദി അതും പറഞ്ഞു വന്നതും ചെപ്പു പല്ല് കടിച്ചു അവനെ നോക്കി.... ""മതി മതി ഒരുങ്ങിയത്... വാ... താഴെ പാർട്ടി ഇപ്പൊ സ്റ്റാർട്ട്‌ ചെയ്യും... "" ആദി ചെപ്പുനേം വലിച്ചു പോകുന്ന പൊക്കിൽ അതും വിളിച്ചു പറഞ്ഞു....

______________ ഹാളിൽ പാർട്ടിക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തി ആയി.. അമ്മുവും കല്ലുവും മാധുവും നല്ല അടിപൊളി ആയി ഒരുങ്ങി താഴെ വന്നു നിന്നു... അപ്പോഴേക്കും AMC കമ്പനിയുടെ ബിസിനസ് ഡീലേഴ്സ് ഒക്കെ എത്തി തുടങ്ങിയിരുന്നു.... പ്രഭയും ഐഷുവും കൂടി അവരെ ഒക്കെ ക്ഷണിക്കുന്ന തിരക്കിൽ ആണ്... അമ്മുവും കല്ലുവും മാധുവും ഒരു മൂലക്ക് ഇരുന്നു കാറ്ററിംഗ് പിള്ളേരെ മുതൽ അവിടെ ഉള്ള ഒരുവിധം ചുള്ളന്മാരായ ചെക്കന്മാരുടെ ഒക്കെ ചോര ഊറ്റുന്നുണ്ട്.... അപ്പോഴാണ് ആദിയും ആഷിയും ചെപ്പുവും ഇറങ്ങി വന്നത്... മീഡിയാസും അവിടെ കൂടി നിന്നവരും ഒക്കെ അവരെ നേർക്ക് ലുക്ക് വിട്ടു... അപ്പോഴേക്കും പ്രഭാകർ അവരെ മൂന്ന് പേരെയും സ്റ്റേജിലേക്ക് വിളിച്ചു... """Ladies and Gentleman ... The main reason for having such a party today is the engagement of Krishnav, the son of my best friend and moreover our business partners Viswanathan and Gayatri.... """ എന്ന് പ്രഭ മൈക്കിലൂടെ വിളിച്ചു പറഞ്ഞതും എല്ലാരും കയ്യടിച്ചു പാസാക്കി... ചെപ്പു ആണെങ്കി അതൊന്നും കേൾക്കാതെ തങ്ങളിലേക്ക് ലുക്ക് വിട്ടു ഇരിക്കുന്ന പുട്ടി പ്രേതങ്ങളെ നോക്കി വെള്ളം ഇറക്കുന്ന തിരക്കിൽ ആണ്... ""ഡാ... "" ആദി അവനെ തട്ടി വിളിച്ചതും അവൻ ഞെട്ടികൊണ്ട് ആദിയെ നോക്കി... """എന്താടാ... ""

""ഇവിടെ ഇപ്പൊ പപ്പാ എന്താ പറഞ്ഞത് എന്ന് നീ കേട്ടോ..."" ആഷി ചോദിച്ചതും അവൻ ഇല്ലെന്ന് തലയാട്ടി... """അങ്കിൾ അവരെ ഒക്കെ ഇൻവൈറ്റ് ചെയ്തത് ആയിരിക്കും... അതിന് നീ ഒക്കെ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ.... """ ചെപ്പു അത്രേം പറഞ്ഞു വീണ്ടും മുന്നിൽ ഉള്ള പിടക്കോഴികൾക്ക് അരിമണി ഇട്ട് കൊടുക്കുമ്പോൾ ആണ് സ്റ്റേജിൽ ലൈറ്റ് ഒക്കെ ഓഫ് ആയത്... പെട്ടെന്ന് ഒരു സൈഡിൽ മൂൺ ലൈറ്റ് തെളിഞ്ഞതും എല്ലാരും അങ്ങോട്ട് ലുക്ക് വിട്ടു... അപ്പൊ തന്നെ ആഷി ചെപ്പുനെ പിടിച്ചു സ്റ്റേജിൽ ഒരുക്കിയ സീറ്റിൽ ഇരുത്തി.... ""ഇവിടുന്ന് അനങ്ങരുത്... കേട്ടല്ലോ... "" ആദി ഇച്ചിരി ഗൗരവത്തിൽ പറഞ്ഞതും ചെപ്പു തലയാട്ടി സമ്മതം അറിയിച്ചു... അപ്പോഴേക്കും അമ്മുവും കല്ലുവും മാധുവും ഒരു കാർട്ടൻ പിടിച്ചു നടന്നു വന്നു.... അതിന്റെ പിറകിൽ ഉള്ള ആളെ ചെപ്പുന്റെ അടുത്ത് ഇരുത്തി... അവിടെ മൊത്തം വെളിച്ചം വന്നതും ചെപ്പു ആശ്വാസത്തോടെ തിരിഞ്ഞപ്പോൾ കാണുന്നത് കട്ട കലിപ്പിൽ തന്റെ അടുത്ത് ഇരിക്കുന്ന ജാനുനെ ആണ്... അവൻ അവളെ കണ്ടതും വായും തുറന്നു അവളെ നോക്കി... എന്നിട്ട് തല ഒക്കെ കുടഞ്ഞു കൊണ്ട് കണ്ണ് രണ്ടും തിരുമ്മി കൊണ്ട് വീണ്ടും നോക്കി... അപ്പോഴും അതേ കലിപ്പിൽ നിൽക്കുന്ന ജാനു ആണ് ഉള്ളത്... ""ഇന്നാ... മോനേ..""

പ്രഭ പോയി ചെപ്പുന്റെ കയ്യിലേക്ക് ഒരു റിങ് കൊടുത്തതും അവൻ അതും അവളെയും മാറി മാറി നോക്കി... ചെക്കന് ചിരിക്കണോ കരയണോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥ ആണ്... അവൻ റിങ് കയ്യിൽ എടുത്തു ചുറ്റും നോക്കിയതും എല്ലാരും അവരെ തന്നെ ഫോക്കസ് ചെയ്യകയാണെന്ന് കണ്ടു.. ഒരു സൈഡിൽ ആദിയും ആഷിയും അവർക്ക് രണ്ടുപേരുടെയും അപ്പുറവും ഇപ്പുറവും ആയി കല്ലുവും മാധുവും ആഷിന്റേം ആദിന്റേം മുന്നിൽ അവരുടെ നടുക്ക് ആയി അമ്മുവും അവനെ തന്നെ നോക്കി നിൽക്കുന്നുണ്ട്... ""ഡാ... റിങ് ഇട്ടുകൊടുക്ക്... "" ഐശു വന്നു അവനെ തട്ടിയതും അവൻ ആഹ് ന്ന് പറഞ്ഞു അവളുടെ നേരെ കൈ നീട്ടി... അപ്പൊ തന്നെ ചെറു ചിരിയോടെ ജാനു അവന്റെ കയ്യിനു മുകളിൽ അവളുടെ കൈ വച്ചതും അവൻ അവൾക്ക് ആ റിങ് ഇട്ട് കൊടുത്തു.... അതുപോലെ ജാനുവും ചെപ്പുന് റിങ് ഇട്ട് കൊടുത്തതും എല്ലാവരും കയ്യടിച്ചു... പിന്നെ ഫോട്ടോ എടുക്കലും മറ്റുമായി ക്യാമറമാൻ വന്നതും ചെപ്പു ഇതുവരെ ഇവിടെ നടന്നതിന്റെ ഞെട്ടലിൽ നിന്നും വിട്ടു മാറിയില്ല....

""എങ്ങനെ ഉണ്ട് ചെപ്പു സർപ്രൈസ്... "" പ്രഭ വന്നു അവന്റെ കാതിൽ ചോദിച്ചതും അവൻ ഇളിച്ചു കൊടുത്തു അയാളെ കെട്ടിപിടിച്ചു.... """ഇവനെ മിക്കവാറും ഞാൻ തല്ലികൊല്ലും... """ എന്നും പറഞ്ഞു കൊണ്ട് വിശ്വനാഥൻ വന്നതും ചെപ്പു ഡീസന്റ് ആയി.... """പ്രഭേ.... ഈ പൊട്ടനെ ഒക്കെ കെട്ടിക്കാൻ മാത്രം നിന്റെ തലയുടെ ഓളവും പോയോ... """ പല്ല് കടിച്ചു കൊണ്ട് വിശ്വ പറഞ്ഞതും അവൻ ചിരിച്ചു കൊടുത്തു... """ഞാൻ എന്റെ മോനേ കെട്ടിക്കുകയോ കെട്ടിക്കാതിരിക്കുകയോ ചെയ്യും അതിൽ നീ ഇടപെടേണ്ട... അല്ലേടാ ചെപ്പു.... """ പ്രഭ അവനെ ചേർത്ത് പിടിച്ചു പറഞ്ഞതും അവൻ അങ്കിൾ മുത്താണ് എന്നും പറഞ്ഞു പ്രഭയെ കെട്ടിപിടിച്ചു കുറേ ഉമ്മ ഒക്കെ കൊടുത്തു.... അങ്ങനെ ഫോട്ടോ സെക്ഷൻ കഴിഞ്ഞതും എല്ലാം ഫുഡ് അടിക്കാൻ ഓടി... അപ്പോഴും ജാനു കട്ട കലിപ്പിൽ ആണ്.... പിന്നെ അമ്മുവും കല്ലുവും മാധുവും ഒക്കെ സംസാരിച്ചു അവളെ ഓക്കേ ആക്കി എടുത്തു.... """ഇനിയെങ്കിലും ഈ വായിനോട്ടം കുറച്ചാൽ മോന് കുറച്ചു നാൾ കൂടെ ജീവിക്കാം... " എന്നും പറഞ്ഞു അമ്മു പോയതും ചെപ്പു ഇളിച്ചു കൊടുത്തു ആദിന്റേം ആഷിന്റേം അടുത്തേക്ക് വിട്ടു.... ""അപ്പൊ റിയൽ ഗെയിം സ്റ്റാർട്ട്‌ ചെയ്യാം അല്ലേ.... "" ചെപ്പു ചോദിച്ചതും രണ്ടു പേരും ചിരിച്ചു കൊണ്ട് അങ്ങ് ഒരു സൈഡിലായി പ്രഭയോട് സംസാരിക്കുന്ന ആളിലേക്ക് ലുക്ക് വിട്ടു.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story