🔥My Dear Rowdy🔥: ഭാഗം 51

My Dear Rowdy

രചന: അർച്ചന

""അപ്പൊ റിയൽ ഗെയിം സ്റ്റാർട്ട്‌ ചെയ്യാം അല്ലേ.... "" ചെപ്പു ചോദിച്ചതും രണ്ടു പേരും ചിരിച്ചു കൊണ്ട് അങ്ങ് ഒരു സൈഡിലായി പ്രഭയോട് സംസാരിക്കുന്ന ആളിലേക്ക് ലുക്ക് വിട്ടു.... ______________ ""what's ur name... "" കവിളിൽ പതിയെ തട്ടി കൊണ്ട് ഡോക്ടർ ചോദിച്ചതും അവൾ ഒന്ന് ഞെരുങ്ങി... അടഞ്ഞു പോകുന്ന കണ്ണുകളെ വീണ്ടും വലിച്ചു തുറന്നു... ""മോളുടെ പേര് എന്താ..."" വീണ്ടും ഡോക്ടർ ചോദിച്ചതും അവൾ അയാളെ തന്നെ നോക്കി... ""കാ... കാർത്തിക... "" ഇടറുന്ന വാക്കുകൾ അവൾ പറഞ്ഞു മുഴുവൻ ആക്കി... """കാർത്തികയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്... "" """അത്.... കിച്ചു... മമ്മി.... ഡാഡി... "" അവൾ ഓരോന്നും ആലോചിച്ചു കൊണ്ട് പറഞ്ഞു... ""കിച്ചു ആരാ... "" ഡോക്ടർ വീണ്ടും ചോദിച്ചു... ""ഏട്ടൻ.... ന്റെ ഏട്ടൻ.... """ അത് പറയുമ്പോൾ ആ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു... ""ഹ്മ്മ്... മോൾ ഒന്ന് ഉറങ്ങിക്കോട്ടോ... ""

അത്രേം പറഞ്ഞു തിരിഞ്ഞു നടക്കാൻ നിന്ന ഡോക്ടറെ അവൾ വിളിച്ചു... """ഡോക്ടറെ... എനിക്ക്... എനിക്ക് എന്താ പറ്റിയെ.... എന്റെ കിച്ചുനെ വിളിക്കുവോ ഒന്ന്...."" അവൾ ചോദിക്കുന്നത് കേട്ട് ഡോക്ടർ ഒരുനിമിഷം ഒന്ന് നിന്നു... പിന്നെ പതിയെ അവളുടെ അടുത്തേക്ക് തന്നെ വന്നു.... ""കിച്ചു ഇപ്പൊ വീട്ടിലേക്ക് പോയത്രേ... വീട്ടിൽ ഡാഡിയും മമ്മിയും മാത്രം അല്ലേ ഉള്ളൂ.... നാളെ രാവിലെ കിച്ചു വരുംട്ടോ... "" ഒരു കൊച്ചു കുഞ്ഞിനോട് എന്നപോലെ അയാൾ പറഞ്ഞു... """എന്നാ...ആദിനോടും ആഷിനോടും വരാൻ പറയുവോ.... "" ഒരു പ്രതീക്ഷയോടെ ചോദിക്കുന്നത് കേട്ട് അയാൾ അവളെ നിസ്സഹായതയോടെ നോക്കി... ""ഞാൻ പറയാം.... മോൾ ഇപ്പൊ ഉറങ്ങിക്കോ... അവർ വന്നോളും.... "" അത്രേം പറഞ്ഞു ഡോക്ടർ തിരിച്ചു നടന്നു... icu ന്റെ ഡോറിന് മുന്നിൽ തല കുനിച്ചു ഇരിക്കുന്ന ഐദിന്റെ അടുത്തേക്ക് അയാൾ പോയി... """എന്തായി നിന്റെ തീരുമാനം... അവരെ അറിയിച്ചോ.... """ ഡോക്ടർ ചോദിച്ചതും അവൻ ഇല്ലെന്ന് തലയാട്ടി...

"""നാളെ രാവിലെ അവർ ഇവിടെ ഉണ്ടാകണം... അല്ലെങ്കിൽ എനിക്ക് തന്നെ അവരോട് സംസാരിക്കേണ്ടി വരും.... "" ഡോക്ടർ കടുപ്പിച്ചു പറഞ്ഞതും അവൻ തളർന്നു പോയിരുന്നു... ""ഞാൻ... ഞാൻ... പറഞ്ഞോളാം.... ഞാൻ അവരെ.... വിളിച്ചോളാം.... """ കരഞ്ഞു കൊണ്ട് അവൻ പറഞ്ഞതും അവന്റെ വേദന മനസിലാക്കിയത് പോലെ ഡോക്ടർ അവന്റെ തലയിലൂടെ ഒന്ന് തലോടി.... ""എല്ലാം ശെരിയാകുമെടോ... "" അത്രേം പറഞ്ഞു ഡോക്ടർ പോയി... ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ അവൻ തളർന്നിരുന്നു.... മുന്നിലേക്ക് തെളിഞ്ഞു വന്ന അവളുടെ മുഖം അവനിൽ വേദന പടർത്തി... ഇനിയും താൻ കാരണം ആ പാവം വേദനിക്കരുത് എന്ന് മനസ്സിൽ തീരുമാനിച്ചു അവൻ പുറത്തേക്ക് ഇറങ്ങി... ______________ """ജാനു... ജാനൂസേ.... ജാനുമ്മാ.... ജാനൂട്ടി..... """ ചെപ്പു ജാനുനേ തോണ്ടി വിളിച്ചപ്പോഴൊക്കെ അവൾ അവന്റെ കൈ തട്ടി മാറ്റി മാധുവും അമ്മുവും കല്ലുവും നിൽക്കുന്നിടത്തേക്ക് നോക്കി നിന്നു... """നിനക്ക് എന്നെ ഇപ്പോഴും ഇഷ്ടം അല്ലേ... നിന്റെ ഇഷ്ടം നോക്കാതെ ആണോ ഈ എൻഗേജ്‌മെന്റ് നടന്നത്.." അവൾ മൈൻഡ് ആകാതെ നിൽക്കുന്നത് കണ്ടു ചെപ്പു ചോദിച്ചതും ജാനു ചെപ്പുനേ നോക്കി...

നിഷ്കു ഭാവം ഫിറ്റ്‌ ചെയ്ത് അവൻ അവളെ തന്നെ നോക്കിയതും """ഒന്ന് പോടാചെർക്ക... "" എന്നും പറഞ്ഞു അവൾ അവന്റെ മോന്തക്ക് ഒരു തട്ട് കൊടുത്തു ക്യാമറമാനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു... ചെപ്പു മോന്തക്ക് കയ്യും വച്ചു അവളെ നോക്കിയതും അവളെ ഇളിയും കൂടെ ക്യാമറമാൻ നല്ലൊരു അടിപൊളി പോസ് കിട്ടിയ സന്തോഷത്തിൽ അഞ്ചാറു സ്റ്റിൽ എടുത്തു.... അത് കണ്ടതും കല്ലുവും മാധുവും മുഖാമുഖം നോക്കി ചുണ്ട് ചുളുക്കി... """ഇപ്പോഴാ ഒരു എൻഗേജ്‌മെന്റിന്റെ വില അറിയുന്നത്..... ശേ.... """ മൂക്ക് വലിച്ചു കൊണ്ട് മാധു പറഞ്ഞതും കല്ലുവും അതേയെന്ന് തലയാട്ടി... """നേരത്തെ അറിഞ്ഞിരുന്നെങ്കിൽ നമ്മക്കും കൂടെ നടത്തായിരുന്നു അല്ലേ... "" കല്ലു ശോക മൂകമായി പറഞ്ഞു... """ഹേയ് നാത്തൂൻസ്... ഇങ്ങ് വാ.. """ അമ്മു ഒരു സൈഡിൽ നിന്നും വിളിച്ചതും കല്ലുവും മാധുവും അവളെ നോക്കി.. പെണ്ണിന്റെ കയ്യിൽ ഇരിക്കുന്ന ഐസ്ക്രീം കണ്ടതും അതുവരെ സെന്റി അടിച്ചു കൊണ്ടിരുന്ന രണ്ടും എഴുന്നേറ്റു ഓടി.... ""ഇത് എവിടുന്നാ കിട്ടിയേ... "" കയ്യിലെ കോൺ ഐസ്ക്രീം നുണഞ്ഞു കോണ്ട് മാധു ചോദിച്ചതും അമ്മു അവരേം വലിച്ചു പുറത്ത് പോയി... വീടിന്റെ ഗാർഡൻ ഏരിയയിൽ ഉള്ള ഐസ്ക്രീം വിൽക്കുന്ന ചെക്കനെ കണ്ടതും കല്ലുവും മാധുവും വായും തുറന്നു അവനെ നോക്കി...

. ""എന്ത് ലുക്ക് ആടി അവൻ... """ ""ന്റെ മോനേ.... ഓന്റെ ആ ചിരി... ഉഫ് ഞാൻ ഇപ്പൊ പോയി ആ ചെക്കനെ പ്രൊപ്പോസ് ചെയ്യട്ടെ....""" മാധു അതും പറഞ്ഞു അവന്റെ അടുത്തേക്ക് നടക്കാൻ നിൽക്കുമ്പോൾ ആണ് മുന്നിൽ നിൽക്കുന്ന ആളെ പോയി തട്ടിയത്...എന്നാ പെണ്ണ് അതൊന്നും വകവെക്കാതെ മുന്നിൽ ഉള്ള ആളെ തട്ടി മാറ്റി ഒരു സൈഡിൽ കൂടെ വീണ്ടും ആ ചെക്കന്റെ അടുത്തേക്ക് പോകാൻ നിന്നതും അവളുടെ കയ്യിൽ പിടി വീണിരുന്നു.. """"എന്റെ കല്ലൂ.... കുറച്ചു സമയം ഞാൻ നോക്കും എന്നിട്ട് നീയും നോക്കിക്കോ... പ്ലീസ്... മുത്തേ.... """ മാധു കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞതും അവളുടെ കയ്യിലെ പിടിയുടെ മുറുക്കം കൂടി.... ""ഡീ...നിന്നോടല്ലേ വിടാൻ പറ.....ഞ്ഞേ..."" ആ""" ഞ്ഞേ.. "" ക്ക് നീളം കൂടിയപ്പോൾ തന്നെ മനസിലായില്ലേ അവൾ തിരിഞ്ഞു നോക്കിയെന്ന്..... ""കല്ലൂ.... അമ്മൂ...നിങ്ങളറിഞ്ഞാ ഞാൻ പെട്ട്..."" കയ്യിൽ പിടിച്ചു നിൽക്കുന്ന ആദിനെ നോക്കി ഒരു പുളിങ്ങ തിന്ന ഇളിയും പാസാക്കി അവൾ അതും പറഞ്ഞു ഒരു സൈഡിലേക്ക് നോക്കിയതും കല്ലുന്റേം അമ്മുന്റേം കയ്യിൽ പിടിച്ചു നിൽക്കുന്ന ആഷിനേ ആണ് കാണുന്നത്...

""ഡീയേ... ഞങ്ങളും പെട്ടു.... "" എന്ന് അവർ ചുണ്ടനക്കിയതും അവൾ അവർക്ക് ഒന്ന് ഇളിച്ചു കൊടുത്തു ആദിനേ നോക്കി... ""ഐസ്ക്രീം കണ്ടപ്പോൾ... തിന്നാൻ തോന്നിയപ്പോൾ..... വെറുതെ പോയതാ... """ വിക്കി കൊണ്ട് അവൾ പറഞ്ഞു നിർത്തിയതും ആദി അവളുടെ കയ്യിലേക്ക് നോക്കി.... ഒരു കയ്യിൽ നേരത്തെ അമ്മുനോട്‌ വാങ്ങിയ ഐസ്ക്രീം അവൻ നോക്കുന്നത് കണ്ടതും അവൾ പുറകിലേക്ക് ഒളിപ്പിച്ചു വച്ചു.... """മതി പുറത്തു നിന്ന് ചുറ്റി കറങ്ങിയത്... എൻഗേജ്‌മെന്റ് കഴിഞ്ഞില്ലേ... ഇനി അകത്താണ് ഫോട്ടോ ഷൂട്ട്.... അകത്തേക്ക് കയറി പോ.... """ ആദി ഗൗരവത്തിൽ പറഞ്ഞതും മാധു ഒന്ന് തലയാട്ടി കൊണ്ട് കല്ലുന്റെ അടുത്തേക്ക് നടന്നു.... ആഷി അപ്പോഴേക്കും അവരോട് അകത്തേക്ക് കയറി പോകാൻ ഉള്ള ഓർഡർ കൊടുത്തത് കൊണ്ട് മൂന്നും അപ്പൊ തന്നെ ഓടി.... അത് കണ്ടു ചിരിയോടെ ആഷി വന്നു ആദിന്റെ ഷോൾഡറിലൂടെ കയിട്ടു... """ഇവരൊക്കെ നമ്മക്ക് വല്ലാത്ത പാരകൾ ആണല്ലോ.... "" ""എനിക്കും തോന്നി... ""

അത്രേം പറഞ്ഞു ഐസ്ക്രീം വിൽക്കുന്ന ആ ചെക്കനെയും കാറ്ററിംഗിന് വന്ന പിള്ളേരെയും നോക്കി മുഖം ചുളിച്ചു അവരും അകത്തേക്ക് കയറി.... _______________ """ഡീ... എങ്ങനേലും ഒന്ന് സെറ്റ് ആക്കി താ... പ്ലീസ് ഡീ... """ മാധുവും കല്ലുവും ഐസ്ക്രീം കിട്ടാത്ത വിഷമത്തിൽ ഒരു സൈഡിൽ പോയി ഇരുന്നതും ചെപ്പു അങ്ങോട്ട്‌ വന്നു അവരുടെ രണ്ടു പേരുടെയും നടുക്ക് കയറി ഇരുന്നു... """എങ്ങനെ എങ്കിലും അവളെ കൊണ്ട് ഒന്ന് മിണ്ടിപ്പിക്കാൻ നോക്കെടി.... പ്ലീസ്.... """ ചെപ്പു അവരെ രണ്ടു പേരെയും മാറിമാറി നോക്കി വീണ്ടും പറഞ്ഞു... ""എന്റെ പൊന്ന് ചെപ്പു ബ്രോ... ഇയാൾ കൊറച്ചു നേരം ഒന്ന് മിണ്ടാണ്ട് നിൽക്ക്... """(മാധു) ""ആഹ്ന്ന്.... ഇപ്പൊ നിങ്ങളെ എൻഗേജ്‌മെന്റ് നടത്തി തന്നില്ലേ... ഇനി ജാനുനേ കൊണ്ട് മിണ്ടിപ്പിക്കണ്ട ചുമതല അത് നിങ്ങൾക്ക് മാത്രം ആണ്... "" (കല്ലു ) കല്ലു കൂടി കൈ ഒഴിഞ്ഞതും ചെപ്പു ഇനി അവളെ എങ്ങനെ വളക്കും എന്ന് ആലോചിച്ചു താടിക്ക് കയ്യും കൊടുത്തു ഇരുന്നു... ""ഐസ്ക്രീം വാങ്ങി തന്നാൽ ഒരു കൈ നോക്കാം... "" മാധു പതുക്കെ പറഞ്ഞതും ചെപ്പു പ്രതീക്ഷയോടെ അവളെ നോക്കി... """അത് മാത്രം പോര... ഞങ്ങളുടെ കൂടെ വായിനോക്കാനും നിൽക്കണം.... പറ്റുവോ.... ""' കല്ലു കൂടെ ചോദിച്ചതും ചെപ്പു മുന്നും പിന്നും നോക്കാതെ യെസ് പറഞ്ഞു... അപ്പൊ തന്നെ മൂന്നും ആദിയും ആഷിയും കാണാതെ പുറത്ത് എത്തി.. പകുതിക്ക് നിന്ന് അമ്മു കൂടെ കൂടിയതും നാലും നേരെ ഐസ്ക്രീം വാങ്ങാൻ പുറപ്പെട്ടു.... **************

""പ്രഭേ... അപ്പൊ ഞാൻ പറഞ്ഞ കാര്യം..."" """അതൊക്കെ നമ്മൾ മാത്രം തീരുമാനിച്ചാൽ പോരല്ലോ മോഹൻ... മക്കള് കൂടി ഓക്കേ പറഞ്ഞാൽ എനിക്ക് നൂറ് വട്ടം സമ്മതമാണ്.... """ ""അങ്കിൾ.... അപ്പൊ ആദിയും ആഷിയും ഓക്കേ പറഞ്ഞാൽ അങ്കിളിനും ആന്റിക്കും പ്രോബ്ലം ഒന്നും ഇല്ലേ... """ ശിവ അത്ഭുതത്തോടെ ചോദിച്ചതും പ്രഭ ഇല്ലെന്ന് തലയാട്ടി... """എന്റെ മക്കളെ... നിങ്ങൾ രണ്ടാളും ഈ വീട്ടിലേക്ക് കയറി വരുന്നത് ഞങ്ങൾക്ക് സന്തോഷം മാത്രേ ഉള്ളൂ..."" ഐശു കൂടെ പറഞ്ഞതും ലിയയുടെയും ശിവയുടെയും ഒപ്പം അവരുടെ ഡാഡി മോഹന്റെയും മുഖം വിടർന്നു... ""എങ്കിൽ ആദിയോടും ആഷിയോടും ഇപ്പൊ തന്നെ ചോദിക്കാം അല്ലേ... "" മോഹൻ അത് പറഞ്ഞതും പ്രഭയും ഐഷുവും അത് ശെരിവച്ചു... അപ്പോഴാണ് ആദിയും ആഷിയും അതിലൂടെ പോയത്... അവരെ കണ്ടപ്പോൾ തന്നെ മോഹൻ അവരെ വിളിച്ചു... """എന്താ അങ്കിൾ... "" ചിരിയോടെ ആദി അതും ചോദിച്ചു അടുത്തേക്ക് വന്നു.... """ഇന്ന് തല്ല് കിട്ടും എന്ന് പേടിച്ചിട്ട് ആണോ രണ്ടും നല്ല അടിപൊളി ആയി ഡ്രസ്സ്‌ ചെയ്തു വന്നത്....

""" ചെറു ചിരിയോടെ ആഷി ചോദിച്ചതും ശിവയും ലിയയും ഒന്ന് ചിരിച്ചു കൊടുത്തു... ""മക്കൾ ഇവിടെ ഇരിക്ക്... ഞാൻ ഒരു കാര്യം ചോദിക്കാൻ ആണ് വിളിപ്പിച്ചത്.... """ മോഹൻ പറഞ്ഞതും ആദിയും ആഷിയും ശിവയുടെയും ലിയയുടെയും അടുത്തായി ഇരുന്നു... """എന്താ അങ്കിൾ കാര്യം... എനിതിങ് സീരിയസ്... "" ആഷി ചോദിച്ചതും അയാൾ ചെറു ചിരിയോടെ അതേ എന്ന് തലയാട്ടി... """എന്താ... അങ്കിൾ... എന്തെങ്കിലും പ്രോബ്ലം ഉണ്ടോ... "" ആദി കൂടെ ചോദിച്ചതും അയാൾ തന്റെ രണ്ടു മക്കളെയും നോക്കി... """അത്... ഞാൻ പറഞ്ഞല്ലോ... കുറച്ചു സീരിയസ് മാറ്റർ തന്നെയാണ്... കാരണം ഇത് നിങ്ങളുടെ ലൈഫുമായി ബന്ധപ്പെട്ടത് ആണ്.... "" """ഞങ്ങളുടെ ലൈഫുമായ് ബന്ധപ്പെട്ടതോ... """ ആഷി മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു... """അതേ മക്കളെ...ഞാൻ വളച്ചുകെട്ടില്ലാതെ കാര്യം പറയാം... ലിയയെയും ശിവയെയും ഈ വീട്ടിലെ മരുമക്കളായി കൊണ്ട് വരണം എന്ന് ഞങ്ങൾക്ക് ആഗ്രഹം ഉണ്ട്.... നിങ്ങളുടെ അഭിപ്രായം കൂടെ അറിഞ്ഞാൽ...""" അത്രേം പറഞ്ഞു മോഹൻ നിർത്തിയതും ആദിയും ആഷിയും പരസ്പരം ഒന്ന് നോക്കി... ശേഷം അടുത്തിരിക്കുന്ന ലിയയെയും ശിവയെയും.... """നിങ്ങൾക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടോ... """

ആദി ഗൗരവത്തിൽ അവരോട് ചോദിച്ചതും അവർ പേടിയോടെ അവരെ നോക്കി... പതിയെ അതേയെന്ന് തലയനക്കി.... """ഹ്മ്മ്... പപ്പാ.. മമ്മാ.... നിങ്ങളുടെ അഭിപ്രായം എന്താ... """ ആഷി ചോദിച്ചതും പ്രഭയും ഐഷുവും നിറഞ്ഞ ചിരി സമ്മാനിച്ചു.... അത് കണ്ടതും മോഹനും ലിയയും ശിവയും ആദിയെയും ആഷിയെയും നോക്കി.... """പപ്പക്കും മമ്മക്കും പ്രശ്നം ഒന്നുമില്ലെങ്കിൽ പിന്നെ ഞങ്ങൾക്കും ഇല്ല... പക്ഷെ ഇപ്പൊ ഇവർ പഠിക്കുകയല്ലേ... അത് കഴിഞ്ഞിട്ട് മതി കല്യാണം ഒക്കെ.... """ ആദി പറഞ്ഞതും ആഷിയും അത് ശെരിവച്ചു... ""അല്ല മക്കളെ.... കല്യാണം കഴിഞ്ഞാലും പടിക്കലോ.... "" മോഹൻ ഇടയിൽ കയറിയതും ആഷി അവരെ നോക്കി... ""ശെരിയാ അങ്കിൾ... ഞങ്ങൾ ഇവരെ കല്യാണം കഴിഞ്ഞാലും പഠിക്കാൻ വിടുകയും ചെയ്യും... പക്ഷെ പെട്ടെന്നൊരു കല്യാണം എന്ന് പറഞ്ഞാൽ.... അത് ഇവർക്ക് ബുദ്ധിമുട്ട് ആകും....""" ലിയയെയും ശിവയെയും ചൂണ്ടി ആഷി പറഞ്ഞതും അവർ ഒന്ന് ഞെട്ടി.... ""ഞങ്ങൾക്ക്... ഞങ്ങൾക്ക് എന്ത് ബുദ്ധിമുട്ട്... """ ലിയ ചോദിച്ചതും ആദി അവളെ നോക്കി... """നിങ്ങൾക്ക് തന്നെയാ ബുദ്ധിമുട്ട്... കാരണം ഇപ്പൊ ഞങ്ങൾ കമ്പനി കാര്യത്തിൽ കൂടുതൽ സ്ട്രയിൻ ചെയ്യുന്നുണ്ട്..... അങ്കിളിനു അറിയാലോ ഇപ്പൊഴത്തെ കമ്പനിയുടെ അവസ്ഥ....

അപ്പൊ പെട്ടെന്ന് ഒരു കല്യാണം കഴിച്ചാലും ഞങ്ങൾക്ക് ഇവരുടെ കൂടെ ടൈം സ്പെന്റ് ചെയ്യാനോ ഇവർക്ക് കൂടുതൽ ഇമ്പോർടൻസ് കൊടുക്കാനോ കഴിയില്ല..അതുകൊണ്ട് ആണ് ഇപ്പൊ തന്നെ കല്യാണം വേണ്ടെന്ന് പറഞ്ഞത്....""" ആദി പറഞ്ഞു നിർത്തിയതും മോഹൻ അത് ശെരിയാണെന്ന രീതിയിൽ തലയാട്ടി.... """പക്ഷേ... ചെറിയ രീതിയിൽ ഒരു എൻഗേജ്‌മെന്റ് നടത്താലോ... ഇപ്പൊ തന്നെ ആയിക്കോട്ടെ..... """ മോഹന്റെ ആ തീരുമാനത്തെ ആഷി തീർത്തും നിഷേധിച്ചു... ""ഇന്ന് ചെപ്പുന്റെ ദിവസം ആണ്... അതിന്റെ ഇടയിൽ നമ്മൾ കയറി ചെല്ലുന്നത് ശെരിയല്ല അങ്കിൾ.... മറ്റൊരു ദിവസം ഗ്രാന്റ് ആയിട്ട് തന്നെ നമുക്ക് എൻഗേജ്‌മെന്റ് ചെയ്യാം.. ഓക്കേ.. "" ""എങ്കിൽ നിങ്ങളുടെ ഇഷ്ടം പോലെ നമുക്ക് കാര്യങ്ങൾ തീരുമാനിക്കാം... "" ""ശെരി അങ്കിൾ... "" മോഹന് ഷേക്ഹാൻഡ് കൊടുത്തു കൊണ്ട് ആദിയും ആഷിയും അതും പറഞ്ഞു ചെപ്പുന്റെ അടുത്തേക്ക് നടന്നതും അവരുടെ പുറകെ തന്നെ ലിയയും ശിവയും വിട്ടു... ______________

ജാനു ഒറ്റക്ക് ഫോട്ടോക്ക് പോസ് കൊടുത്തു നിൽക്കുമ്പോ ആണ് ചെപ്പു സ്റ്റേജിലേക്ക് കയറി വന്നത്... അവൻ ജാനുനേ ഒന്ന് നോക്കി... അവൾ അവനെ മൈൻഡ് പോലും ചെയ്യുന്നില്ല എന്ന് കണ്ടതും അവൻ പിന്നെ അങ്ങനെ ഒരാൾ അവിടെ ഉണ്ടെന്ന് പോലും വകവെയ്ക്കാതെ കോഴിത്തരം പുറത്തെടുത്തു... ചെക്കന്റെ നിഷ്കളങ്കമായ മുഖം കണ്ടു ഫാൻ ആയ കുറച്ചു പുട്ടി പ്രേതങ്ങൾ അവൻ നോക്കുന്നത് കണ്ടതും സ്റ്റേജിലേക്ക് കയറി പോയി അവനെ വലിച്ചു കൊണ്ട് പോയി സെൽഫി ഒക്കെ എടുക്കാൻ തുടങ്ങി... അതൊക്കെ കണ്ടിട്ട് ആണെങ്കി പാവം നമ്മളെ ജാനുന് കലിപ്പ് വന്നു ഇങ്ങ് എത്തിയിട്ടുണ്ട്...... അവളെ കലിപ്പ് കയറിയ മുഖം കണ്ടിട്ട് അമ്മു കാര്യം ചോദിച്ചതും അവൾ ചെപ്പുനേ കാണിച്ചു കൊടുത്തു.... അമ്മുന് തീരെ ഇഷ്ടം അല്ലാത്ത കുറച്ചു ജന്തുക്കളുടെ കൂടെ ആണ് ചെപ്പു സെൽഫിക്ക് പോസ് ചെയ്യുന്നത്... അത് കണ്ടതും അമ്മു കട്ട കലിപ്പ് ആയി ചെപ്പുന്റേം അവളുമാരേം മുന്നിൽ പോയി നിന്നു.... അമ്മുനെ കണ്ടതും ചെപ്പു ഒന്ന് പരുങ്ങി.. പിന്നെ ഇളിച്ചു കൊണ്ട് ക്ലോസപ്പിന്റെ പരസ്യം കാണിച്ചു കൊടുത്തു...

അത് കണ്ടിട്ട് ഒന്നും. അമ്മു കലിപ്പ് ഭാവം വിടാതെ അവനെ തന്നെ നോക്കി... അപ്പൊ തന്നെ ചെപ്പു അമ്മുന്റെ കയ്യും പിടിച്ചു നേരത്തെ സ്റ്റേജിലേക്ക് തന്നെ പോയി... """സോറി മുത്തേ... ഐസ്ക്രീം വാങ്ങി തരാടി... തല്ല് മാത്രം തരരുത്... പ്ലീസ് മുത്തേ.... """ ചെപ്പു കെഞ്ചികൊണ്ട് പറഞ്ഞതും അവൾ ചെപ്പുനെ തള്ളി മാറ്റി സ്റ്റേജിൽ നിന്നും ഇറങ്ങി പുറത്തേക്ക് നടന്നു... 🎶🎶മുത്തേ പൊന്നേ പിണങ്ങല്ലേ എന്തേ കുറ്റം ചെയ്തു ഞാൻ എന്തിന്നു പെണ്ണെ നിനക്കിന്നു പിണക്കം നീയെന്റെ കരളല്ലേ .. രാവിന്റെ മാറിൽ മയക്കം കൊള്ളുമ്പോൾ നീയല്ലോ കനവാകെ പകലിന്റെ മടിയിൽ മിഴി തുറന്നാൽ രാവത്തും വരയ്ക്കും നിൻ രൂപം മുന്നിൽ മൊത്തത്തിൽ പറഞ്ഞാൽ നീയെന്റെ നിഴലും വെളിച്ചമെന്നിൽ തൂവുന്ന വിളക്കും മുത്തേ പൊന്നേ പിണങ്ങല്ലേ .. എന്തേ കുറ്റം ചെയ്തു ഞാൻ.. താനെ തന്നന്നെ തന്നാനേ താനന്നെ താനെ തന്നന്നെ തന്നാനേ താനന്നെ🎶🎶

സ്റ്റേജിൽ നിന്നും മൈക്ക് എടുത്തു ചെപ്പു പാടിയതും എല്ലാരും അവനെ തന്നെ നോക്കി... ചെപ്പു ആണെങ്കിൽ അമ്മുനെ നോക്കി പാടുകയാണ്... അവൻ പാടി തീർന്നതും അമ്മു ഇളിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് പോയി വയറ്റിനിട്ട് ഒരു കുത്ത് കൊടുത്തു.... """ഇപ്പോഴാ സമാധാനം ആയത്... ഇത് നേരത്തെ കിട്ടിയിരുന്നെങ്കിൽ ഞാൻ എന്റെ കഴിവ് പുറത്ത് എടുക്കില്ലായിരുന്നു... വെറുതെ കുറച്ചു ശബ്ദം വേസ്റ്റ് ആയി പോയി... """ അമ്മുന്റെ തോളിലൂടെ കയിട്ട് കൊണ്ട് ചെപ്പു ഇളിച്ചു കൊണ്ട് പറഞ്ഞു... """ശെരിയാ.... ഞാനും അത് ഓർത്തില്ല.... നിന്റെ പാട്ട് കേട്ടിട്ട് ഇവിടെ ഉള്ള ഒരുവിധം ആൾക്കാർ ഒക്കെ കണ്ടം വഴി പാഞ്ഞിട്ടുണ്ട്.... """ അതേ നാണയത്തിൽ അമ്മു കൂടി ഗോൾ അടിച്ചതും ചെപ്പു അവളെ നോക്കി പല്ലിറുമ്മി.... അവന് ഒന്ന് സൈറ്റ് അടിച്ചു കൊടുത്ത് അവൾ അവനേം വലിച്ചു ജാനുന്റെ അടുത്ത് കൊണ്ട് പോയി നിർത്തിച്ചു... ശേഷം ചെപ്പുന്റെ കയ്യിൽ നിന്നും മൈക്ക് വാങ്ങി അവൾ സ്റ്റേജിൽ നിന്നും താഴെ ഇറങ്ങി.....

"""ഹെലോ എവെരിവൺ... ദേ ഇപ്പൊ ഈ സ്റ്റേജിൽ ഒരു തകർപ്പൻ പെർഫോമൻസ് കാഴ്ചവയ്ക്കാൻ പോവുകയാണ്....എന്റെ സ്വന്തം ചെപ്പുവും അവന്റെ സ്വന്തം ജാനുവും കൂടെ.... ഒരു ഉഗ്രൻ കപ്പിൾ ഡാൻസ്... അപ്പൊ സേട്ടാ ഒരു മെലഡീ സോങ് പോരട്ടെ.... """" അമ്മു വിളിച്ചു പറയുന്നത് കേട്ടിട്ട് വീടിന്റെ പുറത്ത് ഉണ്ടായിരുന്ന ആൾക്കാർ ഒക്കെ വീട്ടിലേക്ക് തന്നെ കയറി... എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചതും ചെപ്പുവും ജാനുവും ദയനീയമായി മുഖത്തോട് മുഖം നോക്കി.... അപ്പൊ തന്നെ അവിടെ ആകെ ലൈറ്റ് ഓഫ് ആയി.. സ്റ്റേജിൽ നടുക്ക് മൂൺലൈറ്റ് മാത്രം തെളിഞ്ഞു നിന്നു.... മ്യൂസിക് ഓൺ ആയതും ചെപ്പു ജാനുന്റെ കൈ പിടിച്ചു വലിച്ചു അവന്റെ അടുത്തേക്ക് നിർത്തി... അവളുടെ അരയിലൂടെ കയ്യിട്ട് പാട്ടിനൊത്ത് ചുവടുവയ്ക്കാൻ തുടങ്ങി.... 💞Aashiyaana mera saath tere hai na Dhoondte teri gali mujhko ghar mila Aab-o-daana mera haath tere hai na Dhoondte tera Khuda mujhko Rab mila Tu jo mila lo ho gaya main qaabil Tu jo mila to ho gaya sab haasil haan! Mushqil sahi aasaan hui manzil Kyunki Tu.. Dhad.kan.. Main Dil… Rooth jaana tera Maan jaana mera Dhoondhte teri hansi Mill gayi khushi Raah hoon main teri Rooh hai tu meri Dhoondhte tere nishaan Mill gayi khudi Tu jo mila lo ho gaya main qaabil Tu jo mila to ho gaya sab haasil haan! Mushqil sahi aasaan hui manzil Kyunki Tu.. Dhadkan.. Main Dil… O… Tu jo mila lo ho gaya main qaabil Tu jo mila to ho gaya sab haasil.. haan! Tu jo mila aasaan hui mushqil Kyunki Tu Dhadkan.. Main Dil…💞

അവളുടെ കണ്ണിലേക്കു തന്നെ നോക്കി അവൻ ഓരോ മൂവ്മന്റ്സും കൃത്യമായി വച്ചു.... പാട്ട് തീർന്നത് പോലും അറിയാതെ അവർ രണ്ടാളും കണ്ണിൽ കണ്ണിൽ നോക്കി നിന്നപ്പോൾ ആണ് ചുറ്റും കയ്യടി മുഴങ്ങുന്നത്.... മൂൺ ലൈറ്റ് ഓഫ് ആയതും ചെപ്പു ജാനുന്റെ ചുണ്ടിൽ തന്നെ ഒരു കിസ്സ് കൊടുത്തു.... അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി.... അപ്പോഴേ ക്കും അവിടെ ഒക്കെ ലൈറ്റ് തെളിഞ്ഞിരുന്നു... ചെപ്പു അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അമ്മുനെ നോക്കി സൈറ്റ് അടിച്ചു കൊടുത്തു... പാർട്ടി ഒക്കെ തീർന്നതും ജാനുനെ അവളുടെ വീട്ടുകാർ ബാംഗ്ലൂർക്ക് തന്നെ കൊണ്ട് പോയി...... നാളെ പോകാം എന്ന് പറഞ്ഞു ചെപ്പു പറഞ്ഞു നോക്കിയെങ്കിലും ഏറ്റില്ല.... ഗസ്റ്റ്‌ ഒക്കെ പോയതും വീട്ടിൽ അവർ മാത്രം ആയി... ആദിയും ആഷിയും ചെപ്പുവും റൂമിലേക്ക് പോയി.... അപ്പോഴാണ് ഡോറിൽ ആരോ തട്ടിയത്... ആദി ചെന്ന് ഡോർ തുറന്നു... """എന്താ അമ്മു... """ ""ആദി.... മാധുവും കല്ലുവും ഉണ്ടോ ഇവിടെ... ആ കുരിപ്പ്കളെ ഇവിടെ ഒന്നും കാണുന്നില്ല...."" ""ആരെ കാണാതായ കാര്യം ആണ് മക്കൾ പറയുന്നേ..."""

ചെപ്പു കൂടെ വന്നതും അമ്മു കാര്യം പറഞ്ഞു.... """അവർ ഇവിടെ ഇവിടെ എങ്കിലും തന്നെ ഉണ്ടാകും... നീ പോയി കിച്ചണിൽ നോക്ക്... അവിടെ ഇരുന്നു വെട്ടി വിഴുങ്ങുന്നുണ്ടാകും.... """ ചെപ്പു ഇളിച്ചു കൊണ്ട് പറഞ്ഞതും അമ്മു അത് ശെരിയാണെന്ന് പറഞ്ഞു താഴെക്ക് തന്നെ ഓടി... എന്നാ അവിടെ ഒന്നും അവരെ കാണാത്തത് കണ്ടു അമ്മുന് ടെൻഷൻ ആവാൻ തുടങ്ങി.... അവൾ അപ്പൊ തന്നെ ആദിന്റെ അടുത്തേക്ക് ഓടി... ആദി... ആഷി... അവർ.. അവർ അവിടെ ഒന്നും ഇല്ല.... കിതച്ചു കൊണ്ട് അവൾ പറഞ്ഞതും ആദിയും ആഷിയും ചെപ്പുവും അവളേം കൂട്ടി വീട് മുഴുവൻ തിരയാൻ തുടങ്ങി... എങ്ങും അവരെ കാണാതായതും അമ്മു കരയാൻ തുടങ്ങി.... ""എന്റെ അമ്മൂ... ഇങ്ങനെ കിടന്നു കരയല്ലേ... അവർ ചിലപ്പോൾ ആ ഐസ്ക്രീം ചെക്കനെ നോക്കാൻ പോയത് ആയിരിക്കും... ഞാൻ അവരെ നോക്കീട്ടു വരാം... ഓക്കേ... """ ചെപ്പു അവളെ സമാധാനിപ്പിക്കുന്നത് കേട്ട് ആദിയും ആഷിയും അവനെ നോക്കി...അപ്പോഴേക്കും പപ്പയും മമ്മയും ഒക്കെ അവിടെ എത്തി... """എന്താ മക്കളെ... എന്താ പ്രശ്നം... ""

പ്രഭ ചോദിച്ചതും ആദി കാര്യങ്ങൾ എല്ലാം പറഞ്ഞു... ""ഞാൻ സിസിടിവി ചെക്ക് ചെയ്യട്ടെ.. "" ആഷി അതും പറഞ്ഞു ഓഫീസ് റൂമിലേക്ക് ചെന്നു... കൂടെ ആദിയും ചെപ്പുവും പോയി... ""ഡാ ഇതിൽ നിങ്ങൾ നാലാളും അങ്ങോട്ട് പോകുന്നത് വരെയേ ഉള്ളൂ... തിരിച്ചു വരുന്നത് ഇല്ലല്ലോ..... """ """ശെരിയാ... പക്ഷേ എനിക്ക് ജാനുനെ വളക്കാൻ വേണ്ടി ഹെല്പ് ചെയ്ത് തരാന്ന് പറഞ്ഞു മാധുവും കല്ലുവും ഐഡിയ പറഞ്ഞു തന്നു...പിന്നെ അവളുമാർക്ക് ഐസ്ക്രീം വാങ്ങി കൊടുത്തു ഞാനും അമ്മുവും തിരിച്ചു വന്നു....എന്നാൽ അതൊന്നും ഇതിൽ ഇല്ലല്ലോ.... """" ചെപ്പു പറഞ്ഞു നിർത്തിയതും ആദിയും ആഷിയും അവനെ തുറിച്ചു നോക്കി... അതിന് ചെപ്പു ഒന്ന് ഇളിച്ചു കൊടുത്തു... """സിസിടിവിയിൽ നിന്ന് വിഷ്വൽസ് കട്ട്‌ ചെയ്തതും അവരുടെ മിസ്സിങ്ങും തമ്മിൽ കണക്ഷൻ ഉണ്ട്... """ ( ആദി ) """ആദി.... അവരെ ആരോ കിഡ്നാപ് ചെയ്തത് ആണെന്ന് തോന്നുന്നുണ്ട്.. ഐ തിങ്ക്... ഇത് അവൻ ആണ്.. ആ ദിൽജിത്ത്.... """ ആഷി പറഞ്ഞതും ആദിയും ഒന്ന് തലയാട്ടി... ""പക്ഷേ അവർ ഇപ്പൊ എവിടെ ആയിരിക്കും...

അവരെ എങ്ങോട്ട് കൊണ്ട് പോയി എന്ന് കരുതീട്ട് ആണ് നമ്മൾ അവരെ അന്വേഷിക്കൽ.....അതുപോലെ സിസിടിവിയിൽ നിന്നും വിഷ്വൽസ് റിമൂവ് ചെയ്യണമെങ്കിൽ ഈ വീടുമായി ബന്ധമുള്ള ആരോ ആയയിരിക്കില്ലേ ഇതിന് പിന്നിൽ.....""" ചെപ്പുന്റെ സംസാരത്തിൽ ടെൻഷൻ വന്നിരുന്നു.... """ഞാൻ ദേവ്നെ വിളിക്കാം.. അവരുടെ ഫോൺ ട്രേസ് ചെയ്യാൻ പറയാം.... കല്ലുന്റെ ഫോൺ ഇപ്പോഴും ഓൺ ആണ്... """ ആദി അതും പറഞ്ഞു പുറത്തേക്ക് നടന്നു.... ആഷി വീണ്ടും സിസിടിവിയിൽ ചെക് ചെയ്യുമ്പോ ആണ് അവന്റെ ഫോണിലേക്ക് ഒരു മെസേജ് വന്നത്... അത് കണ്ടതും ആഷി ചെപ്പുനെ വിളിച്ചു... ആദി കൂടെ വന്നതും മൂന്നാളും പുറത്തേക്ക് ഇറങ്ങി... """"പപ്പാ... അവർ സേഫ് ആണ്... ഞങ്ങൾ പോയി കൊണ്ട് വരാം.. പിന്നെ അമ്മുനെ ഞങ്ങൾ കൊണ്ട് പോകുവാ.. ചെറിയ ഒരു ഔട്ടിങ് കൂടെ കഴിഞ്ഞിട്ടേ വരൂ.... """" ചിരിച്ചു കൊണ്ട് നല്ല കൂൾ ആയി ആദി പറഞ്ഞതും അവർ സംശയത്തോടെ അവനെ നോക്കി... എന്നാൽ അതൊന്നും മൈൻഡ് ആക്കാതെ ചെപ്പു പോയി അമ്മുനേം കൂട്ടി വന്നു കാറിൽ കയറി... ആദി കൂടെ കയറിയതും ആഷി ഫോണിലെ മെസേജിൽ പറഞ്ഞിട്ടുള്ള ലൊക്കേഷനിലേക് വണ്ടി വിട്ടു...... ......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story