🔥My Dear Rowdy🔥: ഭാഗം 52

My Dear Rowdy

രചന: അർച്ചന

എന്നാൽ അതൊന്നും മൈൻഡ് ആക്കാതെ ചെപ്പു പോയി അമ്മുനേം കൂട്ടി വന്നു കാറിൽ കയറി... ആദി കൂടെ കയറിയതും ആഷി ഫോണിലെ മെസേജിൽ പറഞ്ഞിട്ടുള്ള ലൊക്കേഷനിലേക് വണ്ടി വിട്ടു...... _______________ ""എനിക്ക് വിശക്കുന്നു.... ""(കല്ലു ) ""എനിക്കും...""(മാധു) ""നല്ല ചൂട് ബിരിയാണി കിട്ടിയാൽ കൊള്ളാം...."" (കല്ലു ) ""ബിരിയാണി തിന്ന് കഴിഞ്ഞാൽ ഉടനെ നല്ല തണുത്ത ഐസ്ക്രീം കൂടെ വേണം..."" (മാധു ) """എന്നിട്ട് ഒന്ന് ഉറങ്ങണം... """(കല്ലു ) ""രാവിലെ എഴുന്നേൽക്കുമ്പോൾ ബെഡ്കോഫി നിർബന്ധം....""(മാധു) ""അത് കഴിഞ്ഞു എനിക്ക് ദോശയും ചമ്മന്തിയും ""(കല്ലു ) ""എനിക്ക് നൂൽപുട്ടും കടലക്കറിയും.."" (മാധു ) ""ഉച്ചക്ക് എന്താ വേണ്ടേ...""(കല്ലു ) ""ഉച്ചക്ക് സദ്യ ആയിക്കോട്ടെ...""(മാധു ) ""അത് കൊള്ളാം... പായസം കൂടെ ഉണ്ടായാൽ അത്രേം നല്ലത്..."" ( കല്ലു ) ""എനിക്ക് പ്രഥമൻ മതി...""(മാധു )

""എനിക്ക് പാലട...""( കല്ലു ) ""അപ്പൊ വൈകുന്നേരം ചായക്കോ..."" (മാധു ) ""സമൂസ...""( കല്ലു ) ""പപ്സ്..""(മാധു ) ""ബർഗർ..""( കല്ലു ) ""സാൻഡ്‌വിച്..""(മാധു ) ""ഷവർമ..""( കല്ലു ) ""ചിക്കൻ റോൾ..""(മാധു ) """Stop it...""""" ഒരു മൊട്ടത്തലയൻ ഗുണ്ട വന്നു അലറിയതും രണ്ടും വായ പൂട്ടി.... """ഇനി ഇവിടെ കിടന്നു കാറിയാ രണ്ടിനെയും ഞാൻ ഇവിടെ ഇട്ട് തീർക്കും.... """ അത് പറഞ്ഞു തീരലും അയാളുടെ മോന്തക്ക് ഇട്ട് ഒന്ന് പൊട്ടിയതും ഒരുമിച്ചു ആയിരുന്നു..... ""ഇവരെ കൊല്ലാനും വളർത്താനും നിനിക്ക് അധികാരം ഇല്ല... ബോസ് പറഞ്ഞത് കേട്ടാൽ മതി... ഇവരുടെ കാര്യത്തിൽ നീ ഇടപെടേണ്ട.."" അവൻ അതും പറഞ്ഞു അവന്റെ മുന്നിൽ കയറി നിന്നതും മൊട്ടത്തലയൻ ഗുണ്ട ഒന്നും പറയാതെ തലയും താഴ്ത്തി നിന്നു.... """പിന്നെ നിങ്ങളോട്... ഇവിടെ സുഗവാസത്തിന് വന്നതാണെന്ന് ഉള്ള വല്ല വിചാരവും ആണെങ്കിൽ മനസ്സിൽ നിന്ന് അതൊക്കെ മായ്ച്ചു കളഞ്ഞേക്ക്..... """ അവൻ അത്രയും പറഞ്ഞു ആ റൂമും അടച്ചു പുറത്തേക്ക് പോയി... അവൻ പോയതും കല്ലുവും മാധുവും ചിരിക്കാൻ തുടങ്ങി....

""""ഹെന്റമ്മോ... ചിരിച്ചു ചിരിച്ചു എനിക്ക് കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങി.... സാരൂല്ല സേട്ടാ... ഞങ്ങൾ മാത്രേ കണ്ടുള്ളൂ.... """ കല്ലു ആ ഗുണ്ടയെ നോക്കി വീണ്ടും ഇളിക്കാൻ തുടങ്ങി... അത് കണ്ടു അയാൾക്ക് കലിപ്പ് കയറാൻ തുടങ്ങി എങ്കിലും നേരത്തെ കിട്ടിയ തല്ല് ഓർമ വന്നതും അടങ്ങി ഒതുങ്ങി ഇരുന്നു .. """ഡീയേ... എനിക്ക് ചൊറിയുന്നു... """ രണ്ടു കസേരയിൽ ആയി രണ്ടിനേം കെട്ടിയിട്ടിട്ട് ആണ് ഉള്ളത്... മാധു അതും പറഞ്ഞു ഞെരിപിരി കൊള്ളാൻ തുടങ്ങി.. ""അടങ്ങി ഇരിക്ക് കുരിപ്പേ.... "" കല്ലു സീരിയസ് ആയി പറഞ്ഞതും മാധു അടങ്ങി ഇരുന്നു... ______________ """താങ്ക്സ് ഐദിൻ... അവളെ എന്റെ മുന്നിൽ എത്തിച്ചതിന്... നീ നിന്റെ വാക്ക് പാലിച്ചിരുന്നു.... """ കാടിനകത്തെ ആ ബംഗ്ലാവിന്റെ മുന്നിൽ നിന്ന് കൊണ്ട് ദിൽജിത്ത് ഐദിനെ കെട്ടിപിടിച്ചു... ഐദിൻ ഒരു ചിരിയോടെ അവനെ അടർത്തി മാറ്റി... ""ഒരാൾ അല്ല... രണ്ടാൾ ഉണ്ട്.... "" ഐദിന്റെ സംസാരം കേട്ടതും അവൻ സംശയത്തോടെ മുഖം ചുളിച്ചു... """നിന്റെ പെണ്ണിനെ കൊണ്ട് വരുന്നത് മറ്റവൾ കണ്ടു... അപ്പൊ പിന്നെ അവളേം പൊക്കേണ്ടി വന്നു.... """

"""അത് കൊഴപ്പമില്ല.... """ വൃത്തികെട്ട ചിരിയോടെ അവൻ അത് പറഞ്ഞതും ഐദിൻ അവനേം കൂട്ടി ആ ബംഗ്ലാവിന്റെ ഉള്ളിലേക്ക് കയറി... ""മുകളിലെ മുറിയിൽ കെട്ടിയിട്ടിട്ടുണ്ട്... തരം കിട്ടിയാൽ ചാടി പോകാൻ നോക്കും.. """ """ഐദിൻ... വല്ല പ്രശ്നവും ഉണ്ടാകുവോ.. ഇവരെ കൊണ്ട് വരുന്നത് ആരെങ്കിലും കണ്ടിട്ട് ഉണ്ടാകുമോ... """ ""നീ അതൊന്നും ഓർത്ത് ടെൻഷൻ അടിക്കേണ്ട... ആരും ഒന്നും അറിഞ്ഞിട്ടില്ല... എല്ലാവരും എൻഗേജ്‌മെന്റിന്റെ തിരക്കിൽ ആയിരുന്നല്ലോ....""" ""അപ്പൊ ഇന്ന് അവളുടെ അഹങ്കാരം എല്ലാം തീർത്തു കൊടുക്കണം... മധുരിമ രാഘവ്... ഇത്രയും നാൾ നീ എന്നിൽ നിന്നും ഓടി ഒളിച്ചു...എന്നാൽ ഇന്ന് എന്റെ കൈപ്പിടിയിൽ നീ ഒതുങ്ങും മോളെ.....""" ഒരുതരം പുച്ഛച്ചിരി ദിൽജിത്തിന്റെ ചുണ്ടിൽ വിരിഞ്ഞു..... """ഡാ... നീ ഇത് എന്താ എന്നോട് ഒരു സൂചന പോലും തരാഞ്ഞത്.. """ ദിൽജിത്ത് ഐദിന്റെ തോളിൽ തട്ടി ചോദിച്ചതും അവൻ ഒന്ന് ഞെട്ടി... """എന്ത്... """ ഐദിൻ തിരിച്ചു ചോദിച്ചതും ദിൽജിത്ത് അവനെ സൂക്ഷിച്ചു നോക്കി..

"""നീ ഇവിടെ ഒന്നും അല്ലെന്ന് തോനുന്നു... എന്തു പറ്റി... എനി പ്രോബ്ലം... """ ദിൽജിത്ത് ചോദിച്ചതും ഐദിൻ ഒന്ന് ചിരിച്ചു കൊണ്ട് ഒന്നുമില്ലെന്ന് പറഞ്ഞു... അത് കണ്ടതും ദിൽജിത്ത് വീണ്ടും ചോദ്യം ആവർത്തിച്ചു.. """നാളെ ഒരു ഇമ്പോർട്ടന്റ് ഡീൽ ഉണ്ട്.... അതുകൊണ്ട് ആണ് ഇന്ന് തന്നെ ഇങ്ങനെ ഒരു അറ്റാക്ക് നടത്തിയത്... അവരേം അന്വേഷിച്ചു ആ ആദിയും ആഷിയും നാട് മുഴുവൻ നടക്കും... നാളത്തെ ഡീൽ കൂടെ അവരിൽ നിന്നും സ്ലിപ് ആയാൽ AMC കമ്പനിയുടെ തകർച്ച ആയിരിക്കും കാണുക... നാളത്തെ ഡീലിൽ അവർ ഒരിക്കലും പങ്കെടുക്കില്ല.....അതോടെ പിന്നെ എന്റെ കാലം ആയിരിക്കും.... """" ഐദിൻ പറയുന്നത് കേട്ടിട്ട് ദിൽജിത് അവനെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു.... """എന്നാൽ ഞാൻ പോയി അവളെ ഒന്ന് കാണട്ടെ.... നീ കൂടി വരുന്നോ... മറ്റേ ഐറ്റത്തിനെ നീ എടുത്തോ......""" ദിൽജിത് പറഞ്ഞതും ഐദിൻ ചെറു ചിരിയോടെ അത് നിഷേധിച്ചു.... """പോയിട്ട് നാളത്തെ ഡീലുമായി ബന്ധപ്പെട്ട ചെറിയ ഒരു പ്രിപറേഷൻസ് ഒക്കെ ഉണ്ട്...നീ എൻജോയ് ചെയ്യ്..

"" ദിൽജിത്തിന്റെ തോളിൽ തട്ടി പറഞ്ഞു കൊണ്ട് ഐദിൻ പുറത്തേക്ക് നടന്നു.... അവൻ പോയതും ദിൽജിത്ത് മുകളിലെ റൂമിലേക്ക് നടന്നു.... ""സാർ... അവളുമാർ കുറേ നേരമായി അവിടെ കിടന്നു വായിൽ തോന്നിയത് വിളിച്ചു പറയുന്നു... എന്താ വേണ്ടത്... "" മുന്നിലേക്ക് വന്നു ചോദിക്കുന്ന കൊട്ടേഷൻ തലവനെ നോക്കി ദിൽജിത്ത് ചിരിച്ചു.... """അവരെ ഞാൻ നോക്കിക്കോളാം... നിങ്ങൾ താഴെ നിന്നാൽ മതി... """ """ഓക്കേ സാർ... "" അവൻ അതും പറഞ്ഞു റൂമിന്റെ പുറത്തു ഉണ്ടായിരുന്ന ബാക്കി ഉള്ള ഗുണ്ടകളെയും വിളിച്ചു താഴേക്ക് പോയി.... അപ്പൊ തന്നെ ദിൽജിത്ത് ആ റൂമിലേക്ക് കയറി... അങ്ങോട്ടും ഇങ്ങോട്ടും തള്ളി മറിക്കുന്ന കല്ലുവും മാധുവും കാൽപെരുമാറ്റം കേട്ടതും തല ഉയർത്തി നോക്കി... മുന്നിൽ ഒന്ന് പുച്ഛിച്ചു കൊണ്ട് കോട്ടിച്ചിരിച്ചു നിൽക്കുന്ന ദിൽജിത്തിനെ കണ്ടതും മാധു ഞെട്ടി... അതുവരെ തോന്നാത്തിരുന്ന പേടിയും ടെൻഷനും അവളുടെ മുഖത്തു നിറഞ്ഞു... """എന്താടി.... "" കല്ലു ചോദിച്ചതും മാധു അവളെ നോക്കി.... """നീ എന്തിനാ മാധു പേടിക്കുന്നെ... ധൈര്യമായി പറഞ്ഞു കൊടുക്ക് ഞാൻ ആരാണെന്ന്....

""" ദിൽജിത്ത് അവൾക്ക് അടുത്തേക്ക് നടന്നടുത്തു കൊണ്ട് പറഞ്ഞതും അവൾ പേടിയോടെ മുഖം താഴ്ത്തി... """മാധു... "" ശാസനയോടെ കല്ലു വിളിച്ചു.... അവൾ കല്ലുനെ നിസ്സഹായതയോടെ നോക്കി... ""ദിൽജിത്ത്... "" അവൾ കല്ലുനോട് ആയി പറഞ്ഞു..ആ പേര് കേട്ടതും അവളുടെ മുഖത്തും ടെൻഷൻ നിറഞ്ഞിരുന്നു... എന്നാൽ അവൾ അത് സമർത്ഥമായി മറച്ചു കൊണ്ട് അവനെ നോക്കി പുച്ഛിച്ചു... അത് കണ്ടു കലിയിളകി വരുന്നുണ്ടെങ്കിലും അവൻ അതൊക്കെ അടക്കി പിടിച്ചു... """അപ്പൊ മാഡത്തിന് എന്റെ പേര് മറന്നിട്ടില്ല.... അല്ല... അങ്ങനെ മറക്കാനും പാടില്ലല്ലോ..... "" അവൻ മാധുവിനെ കെട്ടിയിട്ട ചെയറിൽ പിടിച്ചു അവന്റെ മുഖം അവളോട് അടുപ്പിച്ചു വച്ചു കൊണ്ട് പറഞ്ഞതും അവൾ വെറുപ്പോടെ മുഖം തിരിച്ചു... """എന്തിനാടി ഇങ്ങനെ മുഖം തിരിക്കുന്നെ...ഇന്ന് നിന്നെ രക്ഷിക്കാൻ ആരും വരില്ല... ഇന്ന് നീ എനിക്ക് മാത്രമാകും.... """ അവളിൽ നിന്ന് അകന്നു മാറി അവൻ പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി...

"""പിന്നേ.... നീ ഉലത്തും.... നീ പോടാ മാക്രി... നിനിക്ക് ഒന്നും ഞങ്ങളെ രോമത്തിൽ തൊടാൻ പോലും ആകില്ല... അത് എന്താന്ന് അറിയോ... അറിയില്ലല്ലേ... എന്നാലേ.. ഞാൻ പറഞ്ഞു തരൂല... അതും വിചാരിച്ചു മോൻ സ്വപ്നം കാണണ്ട.... """" കല്ലു വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറയാൻ തുടങ്ങിയതും അവൻ അവളെ തന്നെ നോക്കി... ""കിടന്നു തിളക്കാതെടി.... ദേ ഇവളെ ഒന്ന് നല്ലോണം ആസ്വദിച്ചു കഴിഞ്ഞാൽ അടുത്തത് നീയാ... അതുകൊണ്ട് മോൾ അധികം പ്രസംഗിക്കേണ്ട.... മനസിലായല്ലോ.... """ അവൻ പുച്ഛചിരിയോടെ പറഞ്ഞതും മാധു ദയനീയമായി കല്ലുനെ നോക്കി... താൻ കാരണം അവളും അനുഭവിക്കേണ്ടി വരുമല്ലോ എന്ന് ഓർത്തതും അവൾക്ക് വല്ലാത്ത വേദന തോന്നി.... """"നിനക്ക് എന്നെ അല്ലേ വേണ്ടത്... അവളെ വെറുതെ വിട്... പ്ലീസ്.... അവളെ ഒന്നും ചെയ്യരുത്.... """ മാധു കരഞ്ഞു കൊണ്ട് പറഞ്ഞതും കല്ലു അവളെ നോക്കി... """ഡീ.... കുരുട്ടേ.... വായ പൂട്ടി നിന്നോ... ഈ പൊട്ടനെ ഓക്കെ പേടിക്കാൻ നിന്നാൽ പിന്നെ അതിനെ നേരമുണ്ടാകൂ.... നീ കേട്ടിട്ടില്ലേ.. കുരക്കും പട്ടി കടിക്കില്ല... ഇത് അങ്ങനെ കുറേ കുരച്ചോണ്ട് നിൽക്കും... അതൊന്നും കേട്ട് മോങ്ങാൻ നിന്നാൽ അടിച്ചു നിന്റെ മോന്തേടെ ഷേപ്പ് ഞാൻ മാറ്റും.... """"

""എങ്കിൽ നീ വന്നു എന്നെ തല്ലെടി... നിനക്ക് ധൈര്യം ഉണ്ടെങ്കിൽ തല്ല്.... കുറേ നേരമായല്ലോ നീ കിടന്ന് വാചകം അടിക്കുന്നു.... മിക്കവാറും ഒന്നുകിൽ ദേ ഈ പൊട്ടൻ നിന്നെ കൊല്ലും... അല്ലെങ്കി ഞാൻ കൊല്ലും.... എങ്ങനെ ആയാലും നീ ഇന്ന് ചാവും......""" മാധു പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞതും കല്ലു ഞെട്ടി കണ്ണും തള്ളി നിന്നു.... ഇത്രേം നേരം മോങ്ങി കൊണ്ട് നിന്ന സാധനം തന്നെയാണോ ഇതെന്ന് ഉള്ള ഭാവത്തിൽ അവൾ നോക്കിയതും അതേ ഭാവത്തിൽ തന്നെ ദിൽജിത്തും അവളെ നോക്കി... മാധു കണ്ണ് കൊണ്ട് എന്തോ കാണിച്ചതും കല്ലു തലചെരിച്ചു ദിൽജിത്തിനെ നോക്കി... അവന്റെ മുഖത്തെ ഞെട്ടൽ കണ്ടതും കല്ലു ചിരിച്ചു കൊണ്ട് മാധുനെ നോക്കി സൈറ്റ് അടിച്ചു.... """ആഹാ... നീ അത്രക്ക് ആയോ... എങ്കിൽ ഇന്ന് നിന്റെ കാര്യത്തിൽ ഞാൻ തീരുമാനം ആക്കും.... ഡാ... കുന്തം വീഴുങ്ങിയത് പോലെ നിൽക്കാതെ എന്നെ വന്നു അഴിച് വിട്...ഇവളെ എനിക്ക് ഇന്ന് തന്നെ കൊല്ലണം.... """ കല്ലു വിളിച്ചു പറഞ്ഞതും ദിൽജിത് അവരെ രണ്ടുപേരെയും ഒന്ന് നോക്കി...

ശേഷം ക്ലാപ് ചെയ്ത് കൊണ്ട് രണ്ടിന്റേം മുന്നിൽ മുട്ട് കുത്തി നിന്നു... """"അഭിനയം കൊള്ളാം... പക്ഷേ ഇപ്പൊ ഇവിടെ സിനിമയിലേക്ക് ഓടിഷൻ ഒന്നും നടക്കുന്നില്ലല്ലോ.... അതുകൊണ്ട് കുറച്ചു കണ്ണുനീർ ബാക്കി വച്ചേക്കു... നാളേക്ക് ആവശ്യം വരും..... """" അവൻ പുച്ഛിച്ചു പറഞ്ഞതും രണ്ടും മുഖത്തോട് മുഖം നോക്കി... """അപ്പൊ എങ്ങനാ... കാര്യങ്ങളിലേക്ക് കടക്കുവല്ലേ.... വെറുതെ സംസാരിച്ചു സമയം കളയണ്ട... """ അവൻ ചുണ്ട് തുടച്ചു പറഞ്ഞു കൊണ്ട് മാധുവിനെ കെട്ടിയ കയർ അഴിച് മാറ്റി... അവൾ പിടഞ്ഞു എഴുന്നേൽക്കാൻ നോക്കിയതും അവൻ അവളെ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്ക് ഇട്ടു.... """വിട് ഡാ പട്ടി എന്നെ.... """ അവൾ കുതറി മാറാൻ നോക്കിയതും അവൻ ഒന്ന് കൂടെ പിടി മുറുക്കി... അപ്പൊ തന്നെ അവൾ അവന്റെ കൈയിൽ അമർത്തി കടിച്ചു.....

വേദന കൊണ്ട് അവൻ അലറി കൊണ്ട് അവളിൽ നിന്നും പിടി വിട്ടു... അപ്പൊ തന്നെ അവൾ അവനെ പിടിച്ചു തള്ളി നേരെ കല്ലുന്റെ അടുത്തേക്ക് ഓടി.... കല്ലുനെ കെട്ടിയ കയർ അഴിക്കാൻ തുടങ്ങിയതും അവൻ വീണ്ടും എഴുന്നേറ്റു വന്നു അവളുടെ മുടി പിടിച്ചു വലിച്ചു.... മാധു പകുതി അഴിച്ച കയർ കല്ലു കടിച്ചു കൊണ്ട് അഴിച് എടുത്തു... അവൾ കൈ കുടഞ്ഞു കൊണ്ട് എഴുന്നേറ്റു നിന്നതും കാണുന്നത് മാധുന്റെ മുഖത്തേക്ക് മുഖം അടുപ്പിക്കുന്ന ദിൽജിത്തിനെ ആണ്.... അത് കണ്ടതും കല്ലു അവരെ കെട്ടിയിട്ടിരുന്ന കസേര എടുത്തു അവന്റെ നടുപ്പുറം നോക്കി ഒരു അടി കൊടുത്തു... അത് കിട്ടിയതും അവൻ നിലത്തേക്ക് തെറിച്ചു വീണു... അപ്പോഴേക്കും കല്ലു മാധുന്റെ കയ്യും പിടിച്ചു പുറത്തേക്ക് ഓടിയിരുന്നു... ഡോർ തുറന്നതും അവർ രണ്ടു പേരും ആരുടെയോ നെഞ്ചിൽ ഇടിച്ചു നിന്നു..... മുഖം ഉയർത്തി നോക്കിയ കല്ലുവും മാധുവും മുന്നിൽ ഉള്ള ആളെ കണ്ടു ഞെട്ടി.... ......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story