🔥My Dear Rowdy🔥: ഭാഗം 6

My Dear Rowdy

രചന: അർച്ചന

ഓടി ഓടി അവസാനം ഒരു റോഡിലെക്ക്‌ കയറിയതും ഒരു കാർ വന്നു എന്നെ ഇടിച്ചു തെറിപ്പിച്ചതും ഒരുമിച്ചു ആയിരുന്നു..... റോഡ് സൈഡിലേക്ക് ഞാൻ തെറിച്ചു വീണു... നെറ്റിയിൽ നിന്നും രക്തം ഒലിച്ചു കണ്ണിലേക്കു എത്തിയതും ആ കാറിൽ നിന്ന് ഇറങ്ങി വരുന്ന ആളെ കണ്ട് എന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.... ഒപ്പം മനസ് റൗഡി എന്ന് മന്ത്രിച്ചു.... എന്നാൽ അപ്പോഴേക്കും ദിൽജിത്ത്‌ അവിടെ എത്തിയിരുന്നു.... അവനും ആ ഔട്ടോകാരനും ചേർന്ന് എന്നെ പിടിച്ചു ഔട്ടോയിലേക്ക് കയറ്റാൻ നിൽക്കുമ്പോഴും അവൻ അതേ പോലെ അവിടെ നിൽക്കുന്നുണ്ട്.... കാറിന്റെ കോഡ്രൈവർ സീറ്റിൽ നിന്നും ഒരു പെണ്ണ് ഇറങ്ങി വന്നതും അവൾ എന്നെയും അവനെയും മാറി മാറി നോക്കി.... അപ്പോഴും ഞാൻ ചെറിയൊരു പ്രതീക്ഷയോടെ അവനെ നോക്കി എങ്കിലും എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവൻ നിൽക്കുന്നത് കണ്ടതും ശരീരത്തിൽ ഉള്ള വേദനയെക്കാൾ ഏറെ എന്റെ മനസ് വേദനിക്കാൻ തുടങ്ങി..... പതിയെ എന്റെ കണ്ണുകൾ അടഞ്ഞു വന്നു...... _____________ റൂമിൽ പോയി കുളിച്ചു ഫ്രഷ് ആയതും താഴെ നിന്ന് കളിയും ചിരിയും ഒക്കെ കേൾക്കാൻ തുടങ്ങി....

ഇത് ആരാ ഇങ്ങനെ ചിരിക്കുന്നത് എന്നും കരുതി താഴേക്കു ഇറങ്ങിയപ്പോൾ കണ്ടത് ടോം ആൻഡ് ജെറി കണ്ടു ചിരിക്കുന്ന ജാൻവിയെയും അവളുടെ കൂടെ ഇരുന്നു കയ്യിൽ ഉള്ള പോപ്പ്കോൺ തിന്നുന്ന എന്റെ പുന്നാര അനിയത്തി അമാന എന്ന അമ്മുവിനെയും ആണ്... ഇവള് എപ്പോ വന്നു എന്നും ആലോചിച്ചു ഞാൻ അവളുടെ അടുത്തേക്ക് പോയി ഇരുന്നതും അവൾ ഞാൻ വന്നു ഇരുന്നത് പോലും അറിയാതെ ആസ്വദിച്ചു അത് കാണുകയാണ്.... അതുകൊണ്ട് തന്നെ ഞാൻ മെല്ലെ അവളുടെ തോളിൽ ഒന്ന് തട്ടിയതും അവൾ എന്റെ കൈ തട്ടി മാറ്റി വീണ്ടും കാണാൻ തുടങ്ങി.... ഞാൻ വീണ്ടും തട്ടിയതും """"ദേ ചെപ്പു.... """എന്നും വിളിച്ചു അവൾ തിരിഞ്ഞതും അവളുടെ തൊട്ട് അടുത്ത് ഇരിക്കുന്ന എന്നെ കണ്ടപ്പോൾ തന്നെ കയ്യിൽ ഉള്ള പോപ്പ്കോൺ ജാൻവിന്റെ തലയിലേക്ക് തട്ടി അവൾ ഓടി പോയി.... ഒരു ബോധവും ഇല്ലാതെ ടീവി കാണുന്ന ജാൻവി പോപ്പ്കോൺ മഴ എന്നും പറഞ്ഞു ചാടി എഴുന്നേറ്റു രണ്ടു വട്ടം കറങ്ങി ""അമ്മൂ വാ... ""

എന്ന് വിളിച്ചതും കണ്ടത് എന്നെ.... അപ്പോൾ തന്നെ എന്നെ നോക്കി ഒന്ന് ഇളിച്ചു തന്ന് അവളും ഓടി.... രണ്ടിന്റെയും ഓട്ടം കണ്ട് ചിരിച്ചോണ്ട് നിൽക്കുമ്പോൾ ആണ് ചെപ്പു വന്നത്... """എന്റെ കർത്താവെ.... കാക്ക ഇന്ന് മലർന്ന് പറക്കും.... ഞാൻ ഇത് എന്തോന്നാ ഈ കാണുന്നെ.... """ തലയിൽ കൈ വച്ചു കൊണ്ട് അവൻ അതും പറഞ്ഞു കൊണ്ട് എന്റെ ഒപോസിറ്റ് വന്നു ഇരുന്നു... ഇവൻ ഇങ്ങനെ പറയാനും ഒരു കാരണം ഉണ്ട്... കാരണം ഈ വീട്ടിൽ കാർട്ടൂൺ കാണുന്നത് ഞാൻ പണ്ടേ നിർത്തിച്ചത് ആണ്.... അത് കണ്ടു കൊണ്ട് ഇരുന്നാൽ അമ്മുന് എന്റെ കയ്യിൽ നിന്നും എപ്പോഴും തല്ല് കിട്ടാറുണ്ട്.... അതാണ് പെണ്ണ് എന്നെ കണ്ടപ്പോൾ തന്നെ ഓടിയത്..... ഇപ്പൊ കാർട്ടൂൺ വച്ച് ഞാൻ കാണുന്നത് പോലെ ആണ് ഉള്ളത്.. അതുകൊണ്ട് ആണ് ആ കുരിപ്പ് ചെപ്പു അങ്ങനെ ഒക്കെ പറഞ്ഞത്....... ഞാൻ അവനെ ഒന്ന് കലിപ്പിൽ നോക്കിയതും അവൻ """ഞാൻ ഒന്നും പറഞ്ഞില്ലേ.... """എന്നും പറഞ്ഞു വന്ന വഴി പോയി... പിന്നെ ഞാൻ നേരെ അമ്മുന്റെ റൂമിലേക്ക് വിട്ടു....

""അമ്മൂ...."" റൂമിന്റെ ഡോറിൽ തട്ടി കൊണ്ട് ഞാൻ വിളിച്ചതും അവൾ വന്നു ഡോർ തുറന്നു... """ആദി.... സോറി... ജാനു അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ.... കുറേ നാൾ ആയില്ലേ ഞാൻ ടോം ആൻഡ് ജെറി കണ്ടിട്ട്.... നല്ല രസം ഉണ്ടായിരുന്നു... അവൾ ഇരുന്നു കാണുന്നത് കണ്ടപ്പോൾ ഞാനും കണ്ടുപോയി.... സോറി ആദി.... ഇനി ഉണ്ടാവില്ല.... """" കണ്ണ് രണ്ടും ചിമ്മി രണ്ട് കൈ കൊണ്ടും ചെവിയിൽ പിടിച്ചു അവൾ പറയുന്നത് കേട്ടപ്പോൾ ഞാൻ ഒന്ന് ഇരുത്തി മൂളി അകത്തേക്ക് കയറി.... """നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അമ്മൂ മൂത്തവരെ പേര് വിളിക്കരുത് എന്ന്.... ഞങ്ങളെയൊക്കെ വിളിക്കുന്നത് പോലെ ബാക്കിഉള്ളവരെ വിളിച്ചാൽ അവർ എന്ത് വിചാരിക്കും... """ ബെഡിൽ പോയി ഇരുന്നു കൊണ്ട് ഞാൻ അവളോട്‌ ചോദിച്ചതും അവൾ ഒന്ന് ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു.... ""ജാനു തന്നെയാ എന്നോട് അങ്ങനെ വിളിച്ചോന്ന് പറഞ്ഞത്... അതുകൊണ്ട് അല്ലേ.... "" കൊച്ചു കുട്ടികളെ പോലെ അവൾ കെഞ്ചി പറഞ്ഞതും ഞാൻ ഒന്ന് അമർത്തി മൂളി... """ആദി.... ജാനുവും ചെപ്പുവും നല്ല മാച്ച് ഉണ്ടല്ലേ.... നമുക്ക് അവരെ കല്യാണം നടത്തി കൊടുത്താലോ.... """ അമ്മു കാര്യം ആയി ചിന്തിച്ചു കൊണ്ട് പറയുന്നത് കേട്ടതും ഞാൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി.....

""അങ്ങനെ നല്ല നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്ക്‌ അമ്മൂസ്.... """ എന്നും പറഞ്ഞു കൊണ്ട് ചെപ്പു അങ്ങോട്ട് വന്നതും ഞാൻ അവനെ നോക്കി""" നിനിക്ക് ഞാൻ വച്ചിട്ടുണ്ട്ടാ പട്ടി.... """എന്ന് പറഞ്ഞു.. അതിന് അവൻ ഒന്ന് പുച്ഛിച്ചു കൊണ്ട് അമ്മുന്റെ അടുത്ത് പോയി ഇരുന്നു... """നിനിക്ക് ഒന്നും പഠിക്കാൻ ഇല്ലേ അമ്മൂ...പ്ലസ്ടു ആണെന്ന വല്ല ബോധവും ഉണ്ടോ.... """ ഞാൻ അവളെ നോക്കി അലറിയതും പെണ്ണ് വേഗം ഒരു ബുക്കും എടുത്തു സ്റ്റഡി റൂമിലേക്ക് ഓടി...... """ഇനി നീ എന്ത് പൂരം കാണാൻ ആണ് ഇവിടെ ഇരിക്കുന്നെ..... എഴുന്നേറ്റ് പോടാ....""" ചെപ്പുനെ നോക്കി പറഞ്ഞതും അവൻ കൊഞ്ഞനം കുത്തി കാണിച്ചു പുറത്തേക്ക് ഓടി.... അവന്റെ പിറകേ തന്നെ ഞാൻ എന്റെ റൂമിലേക്കും വിട്ടു..... ___________ (മാധു) തലക്ക് വല്ലാത്ത ഭാരം അനുഭവപ്പെട്ടതും ഞാൻ പതിയെ കണ്ണ് തുറന്നു.... പെട്ടന്ന് മുന്നേ നടന്ന കാര്യങ്ങൾ ഒക്കെ എന്റെ മൈൻഡിലേക്ക് കടന്നു വന്നതും ഞാൻ അപ്പോൾ തന്നെ ഞെട്ടി പിടഞ്ഞു എഴുന്നേൽക്കാൻ നോക്കി..... എന്നാൽ തല വല്ലാതെ വേദനിച്ചതും ഞാൻ അവിടെ തന്നെ കിടന്നു....

മനസിലേക്ക് ആ ഔട്ടോകാരനും ദിൽജിത്തും കൂടെ എന്നെ ഔട്ടോയിലേക്ക് കയറ്റാൻ നിന്നതും അത് കണ്ടിട്ടും എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ നിൽക്കുന്ന റൗഡിയും ഒപ്പം അവന്റെ കൂടെ ഒരു പെണ്ണ് നിൽക്കുന്നതും ഒക്കെ എന്റെ മനസിലേക്ക് കടന്നു വന്നു...... അപ്പോൾ തന്നെ കണ്ണുകൾ ഇറുക്കി അടച്ചു ഞാൻ അലറിയതും കുറച്ചു നേഴ്സുമാർ ഓടി വന്നു.... അപ്പോഴാണ് ഞാൻ ഹോസ്പിറ്റലിൽ ആണെന്ന് എനിക്ക് മനസിലായത്..... കുറച്ചു കഴിഞ്ഞതും ഒരു ഡോക്ടർ കയറി വന്നു... അയാൾ കുഴപ്പം ഒന്നുല്ല... വേഗം വീട്ടിൽ പോകാം എന്നും പറഞ്ഞു പോയി.... എന്നാലും എന്നെ ആരായിരിക്കും ഹോസ്പിറ്റലിൽ എത്തിച്ചത്.... ഇനി ആ ദിൽജിത്ത്‌ എങ്ങാനും ആയിരിക്കുമോ...ഇനി അവനെ കല്യാണം കഴിക്കേണ്ടി വരുമോ എന്നൊക്കെ ആലോചിച്ചു ഞാൻ ആകെ ടെൻഷൻ അടിച്ചു കൊണ്ട് ഇരിക്കുമ്പോൾ റൂമിന്റെ ഡോർ തുറന്നു ഒരു പെണ്ണ് കയറി വന്നു.... അവളെ കണ്ടപ്പോൾ തന്നെ ഞാൻ ഒന്ന് ഞെട്ടി... കാരണം ഇവളെയാണ് ഞാൻ ആ റൗഡിന്റെ കൂടെ കണ്ടത്.... ഇവള് എന്തിനാ ഇങ്ങോട്ട് വന്നത്.... ഇനി ഇവർ ആയിരിക്കുവോ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്.... അങ്ങനെ വീണ്ടും ചിന്തിക്കാൻ തുടങ്ങിയതും അവൾ വന്നു എന്റെ ബെഡിൽ കയറി ഇരുന്നു...

ഇനി ഞാൻ ഇറങ്ങി പോവേണ്ടി വരുവോ എന്ന രീതിയിൽ ഞാൻ അവളെ നോക്കിയപ്പോൾ എന്നെ നോക്കി ഒന്ന് ഇളിച്ചു തന്നു.... ഇത് എന്തോന്ന് സാധനം എന്ന മട്ടിൽ ഞാൻ അവളെ വീണ്ടും നോക്കിയപ്പോൾ അവൾ ബെഡിൽ നിന്നും ഇറങ്ങി... """ നല്ല സുഖം ഉണ്ടല്ലേ ഇങ്ങനെ കിടക്കാൻ... കുറച്ചു അഡ്ജസ്റ്റ് ചെയ്താൽ എനിക്കും കൂടെ കിടക്കാം ആയിരുന്നു.... പുറത്ത് ചെയറിൽ ഇരുന്നു ഉറക്കം ശെരിയാകുന്നില്ല... തനിക്ക് വിരോധം ഇല്ലെങ്കിൽ ഞാൻ കൂടെ കിടന്നോട്ടെ... """ നിഷ്കു ഭാവത്തിൽ അവൾ ചോദിക്കുന്നത് കേട്ടതും ഇതിപ്പോ ഞാൻ ആണോ അവൾ ആണോ രോഗി എന്ന് വരെ എനിക്ക് തോന്നിപോയി.. """പ്ലീസ്.... "" വീണ്ടും അവൾ ഇളിച്ചുകൊണ്ട് പറയുന്നത് കേട്ടതും ഞാൻ കുറച്ചു സൈഡ് കൊടുത്തു... അപ്പോൾ തന്നെ ആ കുരിശ് വന്നു കിടന്നു.... അതും പോരാഞ്ഞിട്ട് അവളുടെ കാൽ എടുത്തു എന്റെ മേലേക്ക് ഇട്ട് കൈ കൊണ്ട് എന്നെ ചുറ്റി പിടിച്ചു..... """"ഹമ്മചീ..... """" ഞാൻ അലറിയതും അവൾ ഞെട്ടി പിടഞ്ഞു എഴുന്നേറ്റു.... ""എന്താ... എന്താ പറ്റിയെ... """ ഒന്നും അറിയാത്തതു പോലെ എഴുന്നേറ്റു ഇരുന്നുകൊണ്ട് അവൾ ചോദിക്കുന്നത് കേട്ടതും ഞാൻ അവളെ നോക്കി കണ്ണുരുട്ടി...

"""നീ ഇവിടെ കിടന്നോ... ഞാൻ പുറത്തു പോയി എവിടെയെങ്കിലും മൂലക്ക് ഇരുന്നോളാം """ അതും പറഞ്ഞു ഞാൻ എഴുന്നേറ്റതും അവൾ ഒരു തലയണയും എടുത്തു ബെഡിൽ നിന്ന് ഇറങ്ങി.... അത് കണ്ടപ്പോൾ ഞാൻ പിന്നെ ഒന്നും പറയാതെ ബെഡിൽ തന്നെ ഇരുന്നു... ""ഇന്നാ... അവിടെ പുറത്തു ആ കാട്ടുമാക്കാൻ ഉണ്ട്... അവനെ ഡിസ്റ്റർബ് ചെയ്യാതെ പോയിക്കോ.... ഇല്ലെങ്കിൽ അവൻ എടുത്തു ഭിത്തിയിൽ ഒട്ടിക്കും.... "" എനിക്ക് നേരെ ആ തലയണ നീട്ടി ആ കുരിപ്പ് പറഞ്ഞതും ഞാൻ അവളെ ഒന്ന് ദയനീയമായി നോക്കി.... ""എന്റെ പേര് കല്യാണി.... എല്ലാരും കല്ലുന്ന് വിളിക്കും നീയും അങ്ങനെ വിളിച്ചോ.... """ ""അതിന് ഞാൻ നിന്റെ പേര് ചോദിച്ചോ.. "" അല്പം ദേഷ്യത്തിൽ ചോദിച്ചതും അവൾ അതിനെ പുച്ഛിച്ചു തള്ളി... """നീ ചോദിക്കാത്തത് കൊണ്ട് അല്ലേ ഞാൻ പറഞ്ഞത്... അതൊക്കെ പോട്ടേ... നിന്റെ പേര് എന്താ.... """

അവളും ബെഡിൽ കയറി എനിക്ക് ഒപോസിറ്റ് ആയി ഇരുന്നു കൊണ്ട് ചോദിച്ചതും ഇതിന് നാടും വീടും ഒന്നും ഇല്ലെ എന്റെ ദൈവമേ എന്ന് പ്രാർത്ഥിച്ചു... """അതേ... പേര് പറഞ്ഞില്ല... """ വീണ്ടും അവൾ തട്ടി വിളിച്ചതും ഞാൻ എരുവ് വലിച്ചിട്ടു അവളെ നോക്കി.... ""ചോറി... """ ചുണ്ട് ചുളുക്കി അവള് പറഞ്ഞതും ഞാൻ ചിരിച്ചു പോയി.. . ""മധുരിമ... """ ""നല്ല മധുരം ഉള്ള പേര്.... ഷോർട് നെയിം എന്താ... "" ""മാധു..."" അങ്ങനെ ഓരോന്ന് പറഞ്ഞു ഞാൻ അവളുമായി കൂട്ടായി... സത്യം പറഞ്ഞാൽ ഒരു അസ്സൽ വായാടി... """ഡീ കല്ലു..... എന്നെ ആരാ ഇവിടേക്ക് കൊണ്ട് വന്നത്... """ ഞാൻ അവളോട്‌ ചോദിച്ചതും അവൾ എന്നെ നോക്കി കോളർ പൊക്കി കാണിച്ചു... അത് കണ്ട് ഞാൻ അവളെ നോക്കി പേടിപ്പിച്ചതും അവൾ സത്യം സത്യം പോലെ പറയാൻ തുടങ്ങി................തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story