🔥My Dear Rowdy🔥: ഭാഗം 7

My Dear Rowdy

രചന: അർച്ചന

"""ഡീ കല്ലു..... എന്നെ ആരാ ഇവിടേക്ക് കൊണ്ട് വന്നത്... """ ഞാൻ അവളോട്‌ ചോദിച്ചതും അവൾ എന്നെ നോക്കി കോളർ പൊക്കി കാണിച്ചു... അത് കണ്ട് ഞാൻ അവളെ നോക്കി പേടിപ്പിച്ചതും അവൾ സത്യം സത്യം പോലെ പറയാൻ തുടങ്ങി..... ____________ ( കല്ലു ) ഹെലോ ഫ്രെണ്ട്സ്.... എന്നെക്കുറിച്ച് അങ്ങനെ വല്യ കാര്യങ്ങൾ ഒന്നും അറിയില്ലല്ലോ... ഞാൻ ആദ്യം എന്നെ പരിചയപ്പെടുതാം.... പേര് ഒക്കെ മുന്നേ പറഞ്ഞില്ലേ.... ദത് തന്നെ കല്യാണി.... കല്ലു എന്ന് വിളിക്കും... ഇപ്പൊ ഡിഗ്രി ഫസ്റ്റ് ഇയർ സ്റ്റുഡന്റ് ആണ്.... പിന്നെ.... എനിക്ക് ഒരാളെ ഭയങ്കര ഇഷ്ടം ആണ്.... എന്നാൽ ആ കോപ്പിന് എന്നെ കണ്ണിന് നേരെ കണ്ടാൽ ദേഷ്യം വരും.... കാട്ടുമാക്കാൻ... 😤😤😤 എന്നാലും ഞാൻ ഒരു ഉളുപ്പും ഇല്ലാതെ അവന്റെ പുറകെ പോവും... 😁😁😁 ആഹ്... പിന്നെ എനിക്ക് അങ്ങനെ പറയത്തക്ക ബന്ധുക്കൾ ആരും ഇല്ല... പിന്നെ ആരെങ്കിലും ഉണ്ടോന്ന് ചോദിച്ചാൽ ആകെ ഉള്ളത് കുറച്ചു പീക്കിരി പിള്ളേർ ആണ്....

തെറ്റിദ്ധരിക്കല്ലേ.... ഞാൻ അനാഥാലയത്തിൽ ആണ്... അവിടെ ഉള്ള എന്റെ കട്ട ഫ്രണ്ട്സ് ആണ് നേരത്തെ പറഞ്ഞ പിള്ളേർസ്...... ഒരിക്കൽ ഞാൻ കോളേജിൽ നിന്നും വരുവായിരുന്നു.... അപ്പോൾ ആണ് അടുത്ത് ഉള്ള ഗ്രൗണ്ടിൽ നിന്നും ബഹളം കേൾക്കുന്നത്.. പിന്നെ തല്ല് എവിടെ ഉണ്ടെങ്കിലും ഞാൻ അതിന്റെ മുന്നിൽ ഉണ്ടാകും... തല്ലാൻ ഒന്നും അല്ല.... തല്ലു കൊടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ.... ജസ്റ്റ് ഫോർ എ രസം 😝😝😝 അങ്ങനെ ആൾക്കാർ വളഞ്ഞു നിൽക്കുന്നത് കാരണം എനിക്ക് ഒന്നും കാണാൻ പറ്റുന്നില്ല... അതുകൊണ്ട് തന്നെ ഞാൻ അവരുടെ ഇടയിൽ കൂടെ നുഴഞ്ഞു കയറിയതും അവിടെ നടക്കുന്ന ഫൈറ്റ് കണ്ടു തുള്ളിച്ചാടാൻ വരെ തോന്നിപ്പോയി.... കാരണം എന്താ.... നമ്മളെ കോളേജിലെ തന്നെ വായിനോക്കിയും അലവലാതിയും ആയ ജിതിന് ആണ് കിടന്നു തല്ലുകൊള്ളുന്നത്......

എല്ലാവരെയും അങ്ങോട്ട് പോയി തല്ലുന്ന ഇവനെ ആരാ ഇങ്ങനെ പട്ടിയെ പോലെ തല്ലുന്നത് എന്ന് വിചാരിച്ചു ഞാൻ മുഖം ഉയർത്തി നോക്കിയതും മുന്നിലേക്ക് വീണു കിടക്കുന്ന മുടി പിന്നിലേക്ക് ഒരു കൈ കൊണ്ട് ഒതുക്കി വച്ച് അവനെ ചുട്ടു കൊല്ലാൻ മാത്രം ഉള്ള കലിപ്പിൽ നോക്കുന്ന ഒരു അഡാർ മൊഞ്ചൻ...... അവനെ കണ്ടപ്പോൾ തന്നെ എന്റെ ഹൃദയം എവിടുന്ന് """"അവൻ നിനക്ക് ഉള്ളത് ആണ് മുത്തേ.... ആരെങ്കിലും കേറി കൊത്തുന്നതിനു മുന്നേ പോയി അവനെ കെട്ടി അഞ്ചാറു പിള്ളേരുടെ പോരാളി ആവാൻ നോക്ക് """"എന്ന് മന്ത്രിച്ചതും ഞാൻ പിന്നെ ഒന്നും ആലോചിക്കാതെ അത്രേം ആളുടെ മുന്നിൽ വച്ച് അത്രേം കലിപ്പിൽ നിൽക്കുന്ന അവനെ പിടിച്ചു കിസ്സി..... 😘😝🙈🙈🙈🙈🙈

പെട്ടെന്ന് എന്തോ ബോധോദയം വന്നപ്പോൾ അവനിൽ നിന്ന് അടർന്നു മാറിയതും കലിപ്പ് ഓവർ ലോഡ് ആയി നിൽക്കുന്ന അവനെ കണ്ടതും എന്റെ പൊന്ന് കല്ലു.... """നിനിക്ക് വഴിയിൽ കൂടെ പോകുന്ന വയ്യാവേലി കൈ നീട്ടി പിടിച്ചില്ലെങ്കിൽ ഒരു മനസമാധാനവും കിട്ടില്ലേ """എന്ന് എന്റെ മനസ് എന്നോട് ചോദിക്കുന്നു.... സത്യം പറഞ്ഞാൽ എന്റെ മനസിനെ എടുത്തു വല്ല പൊട്ടകിണറിലും എറിയാൻ വരെ എനിക്ക് അപ്പോൾ തോന്നിപ്പോയി.... പിന്നെ ആ സമയത്ത്‌ അതിന് ഒന്നും തീരെ ടൈം ഇല്ലാത്തത് കൊണ്ട് ഞാൻ മെല്ലെ അവനെ നോക്കിയതും കയ്യിൽ ഉള്ള ഹോക്കി സ്റ്റിക്കും കറക്കികൊണ്ട് എന്റെ അടുത്തേക്ക് വരുന്ന അവനെ കണ്ടതും പിന്നെ അവിടെ നടന്നത് ഞാൻ സ്വപ്നം പോലും കാണാത്ത കാര്യം ആയിരുന്നു.... എന്താന്ന് അല്ലേ...

ഞാൻ പിടി ഉഷയെ വരെ തോല്പ്പിക്കുന്ന രീതിയിൽ അങ്ങ് ഓടി.... അവിടെ കൂടി നിൽക്കുന്നവർ ഒക്കെ എന്റെ ഓട്ടം കണ്ടിട്ട് ചിരിക്കുന്നുണ്ട്.... പിന്നെ അതൊന്നും മൈൻഡ് ആക്കാൻ ഉള്ള സമയം ഇല്ലാത്തതിനാൽ വേഗം ഓടി ബസിൽ കയറി ഹെവനിലേക്ക് വിട്ടു.... ഞങ്ങളെ അനാഥാലയത്തിന്റെ പേര് ആണ് ഹെവൻ.... ഹെവൻന്നുള്ള പേരെ ഉള്ളൂ... ശെരിക്കും അത് ഒരു നരകം ആണ്.... പിന്നെ കോളേജിലേക്കുള്ള ഓരോ യാത്രയും അവനെ കാണാൻ വേണ്ടി മാത്രം ആയിരുന്നു.... ചില ദിവസങ്ങളിൽ അവനെ കാണുമ്പോൾ ചുണ്ട് കൂർപ്പിച്ചു ഓരോ ഫ്ലൈയിങ് കിസ്സ് കൊടുക്കും.... അപ്പോൾ തന്നെ അവൻ കണ്ണ് ഉരുട്ടും... ഞാൻ ഓടി രക്ഷപ്പെടും..... """ഡീ... കല്ലു... ഞാൻ ചോദിച്ചത് എന്ത്... നീ പറയുന്നത് എന്ത്.... """ ഇടയിൽ കയറി മാധു ചോദിച്ചതും ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു... """അതിലേക്ക് തന്നെയാ വരുന്നത്... നീ കുറച്ചു കൂടെ വെയിറ്റ് ആക്ക്‌ മുത്തേ.... """ """നമ്മൾ എവിടെയാ നിർത്തിയെ.. """

""നീ ഓടി രക്ഷപ്പെടും.... "" ആഹ്.... പിന്നെ ഇത് ഒരു ശീലം ആയി....അങ്ങനെ അങ്ങനെ എന്റെ ഈ കാര്യം ഹെവനിൽ അറിഞ്ഞു.... അവിടെ ഒടുക്കത്തെ സ്ട്രിക്ട് ആണ്... അവിടുത്തെ മദേർസ് എന്നെ പിടിച്ചു പൂട്ടി ഇട്ടു... അങ്ങനെ ഒരാഴ്ച ഞാൻ ആ റൂമിൽ കിടന്നു.... പച്ചവെള്ളം പോലും ആരും എനിക്ക് തരരുത് എന്നാണ് ഓർഡർ എങ്കിലും ഞാൻ നല്ല അടിപൊളി ബിരിയാണിയും കഴിച്ചു അവിടെ നിന്നു.... """അതെങ്ങനെ....??? "" (മാധു) അതാണ് ഞാൻ നേരത്തെ പറഞ്ഞ എന്റെ ചങ്ക് പിള്ളേർസ്... അവർ എനിക്ക് ബിരിയാണി വരെ കൊണ്ട് തന്നു.... അവസാനം ഞാൻ എന്റെ കാട്ടുമാക്കാന്റെ ഫോട്ടോ അവർക്ക് കാണിച്ചു കൊടുത്തിട്ട് എന്റെ കാര്യം പറയാൻ പറഞ്ഞു.... അവർ അവനെ കണ്ടുപിടിച്ചു കുറച്ചു എരുവും പുളിയും കൂട്ടി പറഞ്ഞു കൊടുത്തതും അവൻ നല്ല മാസ് എൻട്രിയിൽ വന്നു

എന്നേം വലിച്ചു ഇറക്കി അവിടുന്ന് പോയി.... അങ്ങനെ അവൻ എന്നേം കൂട്ടി വരുന്ന വഴി ആണ് നീ ഞങ്ങളെ വണ്ടിക്ക് മുന്നിലേക്ക് ചാടുന്നത്... നിനക്ക് എന്തെങ്കിലും പറ്റിയോ എന്ന് നോക്കാൻ ഇറങ്ങി വന്നപ്പോൾ ഒരു ഔട്ടോക്കാരനും പിന്നെ വേറെ ഒരാളും വന്നു.. നിന്നെ അവർ താങ്ങി പിടിച്ചു ഔട്ടോയിലേക്ക് കയറ്റാൻ നിന്നതും എനിക്ക് എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി... അപ്പോൾ തന്നെ ആ കാട്ടുമാക്കാനോട്‌ നിന്നെ രക്ഷപ്പെടുത്താൻ പറഞ്ഞു... അവൻ ആദ്യം കുറേ എസ്ക്യൂസ് ഒക്കെ പറഞ്ഞെങ്കിലും ഞാൻ ഒന്ന് നോക്കി പേടിപ്പിച്ചപ്പോൾ ചെക്കൻ അവരെ രണ്ട് പേരെയും ഇടിച്ചു ചമ്മന്തി ആകിയിട്ട് നിന്നെയും കൊണ്ട് ഇങ്ങോട്ട് വന്നു.... _____________ (മാധു) അത്രേം പറഞ്ഞു അവൾ ശ്വാസം ആഞ്ഞു വലിച്ചതും ഞാൻ ആകെ എന്തോ പോയ എന്തിനെയോ പോലെ ആയി... """അപ്പോൾ നിനിക്ക് അവനെ ഇഷ്ടം ആണോ "" ഞാൻ കുറച്ചു സാഡ് ആയി അവളോട്‌ ചോദിച്ചതും അവൾ അത്രേം ഇഷ്ടത്തോടെ തന്നെ ആഹ് എന്ന് പറഞ്ഞു...

"""നിനിക്ക് ശെരിക്കും എന്താ പറ്റിയത്... ആരാ നിന്നെ ഓടിച്ചത്... "" പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ ചോദിച്ചതും ദിൽജിത്ത്‌ന്റെ സ്വഭാവവും അവനും ആയുള്ള കല്യാണം ഉറപ്പിച്ചതും അതുകൊണ്ട് വീട് വിട്ട് ഇറങ്ങി വന്നതും ഒക്കെ പറഞ്ഞു കൊടുത്തു.... എന്നാൽ റൗഡിയെ കുറിച്ച് ഞാൻ ഒന്നും അവളോട്‌ പറഞ്ഞില്ല.... കാരണം അവൻ എന്റെ പിറകേ കുറേ നാൾ ആയില്ലേ നടക്കുന്നു... അവനെ മൈൻഡ് ആക്കാതെ ഞാൻ അല്ലേ നടന്നത്... ഇപ്പോ കല്ലുന് അവനെ ഇഷ്ടം ആണ്.... അവനും അവളെ ഇഷ്ടം ആയിരിക്കും... അതുകൊണ്ട് ആയിരിക്കും അവൻ എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാത്തത്... എന്തൊക്കെയോ ആലോചിച്ചു കൂട്ടി ആകെ തല വേദന എടുക്കാൻ തുടങ്ങിയതും ഞാൻ കിടന്നു... അപ്പോൾ തന്നെ കല്ലുവും വന്നു എന്നെ കെട്ടിപിടിച്ചു കിടന്നു.... _____________ (ചെപ്പു )

നിങ്ങൾക്ക്‌ അറിയോ പിള്ളേരെ.... ഈ കുരിശിന്റെ പിന്നാലെ ഞാൻ നടക്കാൻ തുടങ്ങിയിട്ട് എത്രനാളായി.... എന്റെ കൂടെ ഇവിടേക്ക് വന്നപ്പോൾ എങ്കിലും കുറച്ചു പ്രതീക്ഷ ഉണ്ടായിരുന്നു... ഇത് ഇപ്പോ വണ്ടർലയിൽ ടൂർ വന്ന പോലെ ഓരോന്ന് കാണുമ്പോൾ അതിന്റെ പിറകേ പോവുകയാണ്... """ജാനു... ജാനു... ജാനു... """ ""കൃഷ്ണവ്... ജസ്റ്റ് ഷട്ട് അപ്പ്‌... കുറച്ചു നേരം എങ്കിലും എന്റെ ചെവിക്ക് കുറച്ചു റസ്റ്റ്‌ കൊടുക്ക്.... "" അത്രേം പറഞ്ഞു അവൾ അമ്മൂനേം കൂട്ടി പോയി... """"ഇവൾക്ക് പകരം ഇവളുടെ ആ പഞ്ചാബി ഫ്രണ്ടിനെ എങ്ങാനും നോക്കിയാൽ മതിയായിരുന്നു... പുല്ല് """" പിന്നെ അവിടെ അധികം പോസ്റ്റ്‌ അടിച്ചു നിൽക്കാതെ ആദിന്റെ റൂമിലേക്ക് വിട്ടു.... അവിടെ എത്തിയപ്പോൾ അവനെ അവിടെ കാണുന്നില്ല.... ഒരുവിധം എല്ലായിടത്തും നോക്കി എങ്കിലും ആ പൊട്ടനെ എവിടെയും കാണുന്നില്ല... ഫോൺ വിളിച്ചു നോക്കിയപ്പോൾ സ്വിച്ച്ഓഫ്‌... അവൻ ഉണ്ടെങ്കിൽ എവിടേക്ക് എങ്കിലും പുറത്തു പോകാം എന്ന് കരുതിയത് ആണ്...

ഇപ്പൊ അവൻ ഇവിടെ ഇല്ലാത്ത നേരം ഈ രണ്ട് കുരിപ്പ്കളെ ഇവിടെ ആക്കി പോകാൻ പറ്റില്ലല്ലോ.... അങ്ങനെ ഞാൻ നേരെ അമ്മുന്റെ അടുത്തേക്ക് വിട്ടു.... വല്ല കള്ളനും പോലീസും കളിക്കലോ... 😌😌😌 """അമ്മൂ.... ആദി എവിടെ.... """ അവളുടെ അടുത്ത് എത്തിയപ്പോൾ അവളും ജാനുവും കൂടെ ലുഡോ കളിക്കുന്നു... ഞാൻ ചോദിച്ചത് പോലും അവൾ കേട്ടിട്ടില്ല..... """ഡീ കുരിപ്പേ... ആദി എവിടെ... """ അവളുടെ തലക്ക് രണ്ട് കൊട്ട് കൊടുത്തു കൊണ്ട് ഞാൻ ചോദിച്ചതും പെണ്ണ് എന്നെ തുറിച്ചു നോക്കി... ""നോക്കി പേടിപ്പിക്കാതെ കാര്യം പറയെടി.. "" ""ആദി ഹോസ്പിറ്റലിൽ ആണ്... "" ""ഏഹ്... അവന് എന്ത് പറ്റി... "" ""ആദിക്ക്‌ ഒന്നും പറ്റിയില്ല... അവന്റെ ഏതോ ഫ്രണ്ടിന് ആക്‌സിഡന്റ് ആയി പോലും... ഇനി എന്തായാലും നാളെ രാവിലയെ അവൻ വരൂ...

"" പിന്നെ അധികം ഒന്നും പറയാതെ ഞാനും അവരുടെ കൂടെ ഇരുന്നു ലുഡോ കളിച്ചു.. 😁😁😁 ____________ (മാധു) രാവിലെ എഴുന്നേൽക്കുമ്പോൾ കല്ലു ഉണ്ട് എന്റെ തൊട്ട് അടുത്ത് ഒരു കൈ കൊണ്ട് എന്നെ ചുറ്റി പിടിച്ചു ഉറങ്ങുന്നു... """കല്ലു... എഴുന്നേൽക്ക്... """ അവളെ തട്ടി വിളിച്ചതും പെണ്ണ് ഒന്ന് തിരിഞ്ഞു കിടന്നു.... """എന്റെ അമ്മേ.... """" അവൾ അലറി.... എങ്ങനെ അലറാതിരിക്കും.... ആകെ ഒരാൾക്ക് മാത്രം കിടക്കാൻ കഴിയുന്ന ബെഡ് ആണ്... അതിൽ കിടന്നിട്ട് ആണ് അവളുടെ സർക്കാസം.... ""ഡീ കുരിപ്പേ.... എന്നെ നോക്കി ഇളിക്കാതെ എങ്ങനെയെങ്കിലും എന്നെ എഴുന്നേൽപ്പിക്കാൻ നോക്ക്.... "" ആദ്യം ദേഷ്യത്തിൽ പറഞ്ഞു പിന്നെ അപേക്ഷ ആയതും ഞാൻ വെടിക്കെട്ടിനു തിരി കൊളുത്തിയ പോലെ ചിരിക്കാൻ തുടങ്ങി... എന്റെ ചിരിയുടെ വോളിയം കേട്ടിട്ടോ അതോ അവൾ അലറുന്നത് കേട്ടിട്ടോ എന്ന് അറിയില്ല റൂമിന്റെ ഡോറും തുറന്നു അവൻ വന്നു.... അവനെ കണ്ടപ്പോൾ തന്നെ പതിയെ എന്റെ ചിരി നിന്നു.....

എന്നാൽ എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവൻ താഴെ കിടക്കുന്ന കല്ലുനെ നോക്കി നിന്നു.... അവനെ കണ്ടതും അവൾ ഒരു അവിഞ്ഞ ചിരി പാസ്സ് ആക്കി അവന് നേരെ കൈ നീട്ടി... ഒന്ന് കലിപ്പിൽ നോക്കിയ ശേഷം അവൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.... """ഡിസ്ചാർജ് കിട്ടി... എവിടെയാ നിന്റെ വീട്.. കൊണ്ട് ചെന്ന് ആക്കിതരാം """ എന്നെ നോക്കി അവൻ പറഞ്ഞതും എനിക്ക് കരച്ചിൽ വന്നു.... കണ്ണൊക്കെ നിറഞ്ഞു വന്നതും അത് തുടച്ചു കൊണ്ട് അവനെ നോക്കി.... ""എനിക്ക് വീട്ടിൽ പോകണ്ട... "" ""പിന്നെ.... ഇനി നിന്നേം കൂടെ ഞാൻ ചുമക്കെണ്ടി വരുവോ... "" കലിപ്പിൽ അവൻ കല്ലുനെ നോക്കിയാണ് അത് പറഞ്ഞത്... """വേണ്ട... ഞാൻ എവിടേക്ക് എങ്കിലും പോയിക്കോളാം.. """ _____________ (കല്ലു ) അവൾ പറയുന്നത് കേട്ടില്ലേ... അവൾ എവിടേക്ക് എങ്കിലും പോയിക്കോളാം എന്ന്...

അങ്ങനെ ഈ കല്ലു ഇവിടെ ജീവനോടെ ഇരിക്കുമ്പോൾ നിന്നെ എവിടെയും പോകാൻ ഞാൻ സമ്മതിക്ക മാട്ടെ... """എങ്കിൽ എവിടേക്ക് എങ്കിലും പോയിക്കോ... "" അവൾ പറഞ്ഞതിന് മറുപടി എന്നോണം ആ കാട്ടുമാക്കാൻ അങ്ങനെ പറഞ്ഞതും ഞാൻ അവനെ ഒന്ന് നോക്കി... ""എങ്കിൽ ശെരി... നീ പോയിക്കോ... ഞാനും ഇവളും എങ്ങോട്ട് എങ്കിലും പോയിക്കോളാം... "" നമ്മൾ അത്രേം പറഞ്ഞു ആ കാട്ടുമാക്കാനെ നോക്കിയപ്പോൾ അവൻ ഉണ്ട് വായും പൊളിച്ചു എന്നെ നോക്കുന്നു... അതേ പോസിൽ ആണ് ഇപ്പൊ മാധുവും... """"ദേ കളിക്കല്ലേ... നീ വരുന്നുണ്ടെങ്കിൽ വാ... "" ആ മാക്കാൻ എന്റെ കൈ പിടിച്ചു വലിച്ചു പറഞ്ഞതും ഇവന് എന്നോട് ഇത്രേം സ്നേഹം ഉണ്ടോ ദൈവമേ എന്ന് തോന്നിപ്പോയി... പക്ഷെ ഇപ്പൊ അവനെക്കാൾ എനിക്ക് മാധുനോട്‌ ഒരു അടുപ്പം തോന്നുന്നത് കൊണ്ട് അവനെ കലിപ്പിൽ നോക്കി അവന്റെ കൈ അയച്ചു എടുത്തു... """ഞാൻ ഇല്ല.... ഇവളെ കൂടെ കൊണ്ട് പോകാം എന്ന് പറഞ്ഞാലേ ഞാൻ നിന്റെ കൂടെ വരുള്ളൂ....

""" ഞാൻ അതും പറഞ്ഞു മാധുന്റെ അടുത്ത് പോയി ഇരുന്നു.... അവള് എപ്പോഴും അതേ പോസിൽ വായും തുറന്നു എന്നെ നോക്കുവാണ്.... അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു കൊടുത്തു... എന്നിട്ട് അവനെ നോക്കിയപ്പോൾ അവൻ നെറ്റിയിൽ വിരൽ വച്ച് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്... """വാ...... "" അവൻ അതും പറഞ്ഞു ഡോർ ശക്തിയിൽ അടച്ചിട്ടു പുറത്തേക്ക് പോയി.... """നീ എന്തൊക്കെയാ കല്ലു പറയുന്നേ... ഞാൻ എന്തിനാ നിന്റെ കൂടെ വരുന്നേ... """ ""പിന്നെ നീ എവിടേക്ക് പോകും... "" ______________ (മാധു) അരയിൽ കയ്യും കുത്തി എന്നെ നോക്കി പുരികം പൊന്തിച്ചു കൊണ്ട് അവൾ ചോദിക്കുന്നത് കേട്ടതും പതിയെ എന്റെ തല താഴ്ന്ന് വന്നു.... """മാധു...എനിക്ക് എന്തുകൊണ്ട് ആണെന്ന് എന്നൊന്നും അറീല.... നിന്നോട് ഒരു പ്രത്യേക ഫീലിംഗ് തോനുന്നു... അതുകൊണ്ട് ആണ് ഞാൻ നിന്റെ കൂടെ വന്നു കിടന്നതും എന്റെ എല്ലാ കാര്യങ്ങളും നിന്നോട് ഷെയർ ചെയ്തതും.... നീ നിന്റെ എല്ലാം ഒന്നും എന്നോട് പറഞ്ഞിട്ടില്ല...

അത് എനിക്ക് ഈ മുഖം കാണുമ്പോൾ മനസിലാകുന്നുണ്ട്... പക്ഷെ നിന്റെ ലൈഫിൽ ഉള്ള പ്രോബ്ലംസ് ഒക്കെ നിന്നെ ഇപ്പോഴും വിടാതെ പിന്തുടരുന്നുണ്ട്.... നീ പറഞ്ഞത് വച്ച് നോക്കുമ്പോൾ ഇന്നാണ് നിന്റെ കല്യാണം... അത് നടക്കാൻ വേണ്ടി അവർ ഉറപ്പായും നിന്നെ അന്വേഷിക്കുന്നുണ്ടാകും.... ഇപ്പൊ നീ ഇവിടുന്നു പുറത്തേക്ക് ഇറങ്ങിയാൽ പോലും ചിലപ്പോൾ നിന്നെ അവർ പിടിച്ചു കൊണ്ട് പോവാൻ ചാൻസ് ഉണ്ട്.... എന്നാൽ നിന്റെ ജീവിതം അതോടെ അവസാനിക്കും... ഇപ്പോൾ നീ എന്റെ കൂടെ അവൻ എവിടേക്ക് പോകുന്നോ അവിടേക്ക് വന്നാൽ കുറച്ചു സേഫ് ആയിരിക്കും.... പിന്നെ അവനെ പേടിച്ചിട്ട് ആണെങ്കിൽ അതൊന്നും കാര്യം ആക്കണ്ട... ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കിയാൽ അവൻ അവിടെ മുള്ളും.... """ അത്രേം പറഞ്ഞു അവൾ ഒന്ന് ഇളിച്ചതും ഞാൻ അവളെ നോക്കി തലയാട്ടി...

കാരണം അവൾ പറഞ്ഞത് ഒക്കെ ശെരിയാണ്... പിന്നെ അവൾ പറഞ്ഞത് പോലെ എനിക്കും അവളോട്‌ ഒരു പ്രത്യേക ഫീലിംഗ് ഉണ്ട്... അതുകൊണ്ട് തന്നെ ഞാൻ അവളോട്‌ ഒപ്പം വരാം എന്ന് സമ്മതിച്ചു.... അങ്ങനെ അവൾ എന്നെ താങ്ങി പിടിച്ചു പുറത്തേക്ക് നടന്നു... ഒരാഴ്ച ബെഡ് റസ്റ്റ്‌ പറഞ്ഞിട്ട് ഉണ്ട്... പിന്നെ കാലിന് ചെറിയ വേദനയും ഉണ്ട്.... അതുകൊണ്ട് തന്നെ ഞൊണ്ടി ആണ് നടക്കുന്നത്... അവസാനം കാറിൽ കയറി... ബാക്ക് സീറ്റിൽ ഞാനും കല്ലുവും കൂടെ ഇരുന്നു.... അപ്പോൾ തന്നെ അവൻ എന്നെ നോക്കിയതും ഞാൻ കല്ലുവിനെ നോക്കി.... അല്ലെങ്കിൽ അവൻ എന്റെ അടുത്ത് വന്നാൽ എനിക്ക് ഒരു വല്ലാത്ത അനുഭൂതി ആയിരുന്നു...

എന്നാൽ ഇപ്പോൾ ഒന്നും ഇല്ല... ചിലപ്പോൾ കല്ലു അവനെ സ്നേഹിക്കുന്നത് കൊണ്ട് ആയിരിക്കാം... കുറച്ചു നേരത്തെ യാത്രക്ക്‌ ശേഷം അവൻ വണ്ടി നിർത്തി... കാറിൽ നിന്നും ഇറങ്ങിയ ഞാനും കല്ലുവും ഒരുപോലെ കണ്ണും തള്ളി നിന്നു.....ഒപ്പം വായും തുറന്നതും ഞാൻ കല്ലുവിനെ പിടിച്ചു നുള്ളി.... ""ആാഹ്ഹ്... എന്താടി... """ അവൾ അലറിക്കൊണ്ട് എന്നോട് ചോദിച്ചതും ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു... ""ഇതൊക്കെ സ്വപ്നം ആണോന്ന് നോക്കിയതാ... "" എന്നും പറഞ്ഞു ഞാൻ അവളെ നോക്കിയതും എന്നെ നോക്കി ഞാനും അതാ ആലോചിച്ചത് എന്ന് പറഞ്ഞതും നമ്മൾ രണ്ടാളും വീണ്ടും മുന്നിലേക്ക് തന്നെ നോക്കി....................തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story